💝നീയും ഞാനും💝: ഭാഗം 9

neeyum njanjum

രചന: ആമി

ദൈവമേ attack വന്ന് ചത്തോ. എന്നാലും ഈ കിഴങ്ങൻ ഇത്രക്ക് പേടി തൊണ്ടൻ ആയിരുന്നോ കഷ്ടം. ഞാൻ വെള്ളം കുടഞ്ഞു വിളിച്ചു. അപ്പോളേക്കും ആള്‌ എഴുന്നേറ്റു. "ഇപ്പൊ എന്താ ഉണ്ടായേ ഞാൻ എങ്ങനാ ഇവിടെ" "ഒരു മിനിറ്റേ" ഞാൻ ചെകിടം നോക്കി ഒരെണ്ണം കൊടുത്തു. "ആ നീ എന്താ ഇവിടെ" "പറന്ന് പോയ കിളിയെല്ലാം തിരിച്ച് വന്നോ ഒന്ന് കൂടി നോക്കിക്കേ" "നീ എന്താ ഇവിടെ പറ" "ഞാൻ..... ഞാൻ വെള്ളം കുടിക്കാന്‍ വന്നതാ" "മുറിയില്‍ വെള്ളം ഉണ്ടായിരുന്നല്ലോ പിന്നേ നീ എന്തിനാ ഇവിടെ വന്നേ" " അത് എനിക്ക് നല്ല ശുദ്ധമായ വെള്ളം വേണം ആയിരുന്നു കുടിക്കാന്‍" " എന്നാ മുറിയിലേക്ക് വാ മനുഷ്യന്റെ ഉറക്കവും കളഞ്ഞ് " ഞങ്ങൾ മുറിയിലേക്ക് കിടക്കാന്‍ പോയീ. " എന്നാലും എന്റെ കലിപ്പാ താൻ കലിപ്പൻമാരുടെ മാനം കളഞ്ഞല്ലോ " " ദേ മിണ്ടാതെ ഇരുന്നോ " " ഞാൻ ഒന്ന് പുതപ്പിട്ട് ടോര്‍ച്ച് അടിച്ചു ഡയലോഗ് പറഞ്ഞപ്പോ തന്നെ കലിപ്പൻ ഫ്ലാറ്റ്. എന്നാലും കലിപ്പാ മുഖത്ത് കലിപ്പും വച്ചോണ്ട് അകത്ത് പേടിയും ഈ ഐഡിയ എന്നെയും കൂടെ പഠിപ്പിക്കാമോ"

" നിന്നെ പഠിപ്പിക്കണോ ഏ........... മിണ്ടാതെ കിടന്നില്ലേൽ പൊന്ന് മോളെ ഞാന്‍ sticker ആക്കി ഭിത്തിയിൽ പതിപ്പിക്കും" " കലിപ്പാ കിടന്ന് ഉറങ്ങിക്കോ എന്നാലും " ശോ വിലയെല്ലാം പോയീ. എന്നാലും ഞാൻ എങ്ങനാ ബോധം കെട്ടേ. ആ ആർക്കറിയാം. പിറ്റേന്ന്‌ " അമ്മേ ഇവിടെ ഇരുന്ന ഐസ് ക്രീം എന്തിയേ" " അത് മോനെ ഇവിടെ അതിന്റെ ഡപ്പ മാത്രം ഇരിപ്പ് ഉണ്ട് " " ഏയ് അത് എങ്ങനാ ഒറ്റ ദിവസം കൊണ്ട് മുഴുവന്‍ തീര്‍ത്തത് ആരാ " " അതേ....... അതേ ഞാനാ തീരത്തെ sorry" "എടി മഹാപാപി നീ എന്താ കാണിച്ചേ നീ നോക്കിക്കോ ഞാൻ ഒറ്റക്ക് ഐസ് ക്രീം വാങ്ങി ഇവിടെ ഇരുന്ന് തിന്നും" "അയ്യേ ഇതെന്ത് മറിമായം ഇത് കൊച്ചു കുട്ടി ആയോ ഇന്നലെത്തെ ബോധം പോയിട്ട് കിളി എല്ലാം ആ അടിയോട് കൂടി തിരിച്ച് വന്നല്ലോ" കുറച്ച് നേരം കഴിഞ്ഞപ്പോ ഐസ് ക്രീം കൊണ്ട്‌ അങ്ങേര് വന്നു ഒറ്റക്ക് അവിടെ ഇരുന്ന് കഴിക്കുന്നു. " അതേ........ രാഹുല്‍ ഏട്ടാ ഇത്തിരി തരുമോ" " ഇല്ല തരത്തില്ല" " പോടാ പട്ടി തെണ്ടി ചെറ്റേ" ഞാൻ മുറിയില്‍ കയറി ഫോൺ അവിടെ എല്ലാം നോക്കി. വെറുതെ ഇരിക്കുമ്പോ ഫോൺ കുത്തി ഇരുന്നില്ലേൽ ഒരു മനസമാധാനം ഇല്ലെന്നെ.

രാഹുല്‍ ഏട്ടന്റെ ഫോണിൽ നിന്ന് വിളിച്ച് നോക്കാം. "രാഹുല്‍ ഏട്ടാ ഫോൺ ഒന്ന് എടുത്തെ" അപ്പോളേക്ക് ആള്‌ അവിടെ വന്നു. " എന്തിനാ എന്റെ ഫോൺ" " അത് എന്റേത് കാണുന്നില്ല അപ്പോ ഇതിൽ നിന്ന് വിളിച്ച് നോക്കട്ടെ എവിടാ ഇരിക്കണേ എന്ന്" "ശെരി" ഞാൻ നമ്പര്‍ നോക്കി സേവ് ചെയ്തിട്ടില്ല എന്ന് വെച്ച് ഫോണിൽ നമ്പര്‍ dial ചെയ്തു. അപ്പോ കുട്ടി പിശാച് എന്ന് സേവ് ചെയതേക്കുന്നു "ആരാടാ തന്റെ കുട്ടി പിശാച്" അപ്പോളേക്കു എന്റെ ഫോൺ ബെല്ലടിച്ചു. ആള്‍ പോയീ ഫോൺ എടുത്തു. " ഇതെന്താ" " എന്റെ ഫോൺ" " ഇതിൽ എങ്ങനാ number save ചെയ്തേക്കുന്നേ " "കാലമാടന്‍ അത് ശരിയല്ലേ കാലമാടന്റെ സ്വഭാവം പുറത്തും കുട്ടിയുടെ മനസ്സ് അകത്തും" ഇനീ തന്തപടിയെ ഒന്ന് വിളിച്ചു നോക്കാം. " ഹലോ അച്ഛാ എന്നെ മറന്നോ അവിടെ ഇപ്പൊ ആരൊക്കെ ഉണ്ട്" "ഇവിടെ എല്ലവരും ഉണ്ട് " " ആ ഫോൺ ഒന്ന് ലൗഡ് സ്പീക്കറിൽ ഇട്ടേ " " ഇട്ടു " " ദേ എന്റെ വീട്ടുകാരെ എന്നെ മറന്ന് പുതിയ മരുമകളെ ഓര്‍ത്തു ഇരിക്കൂ ആയിരിക്കും എന്ന സ്വന്തം മോള് എന്ന് ഒരു വിചാരവും ഇല്ല.

നിങ്ങൾ romance കളിച്ച് ഇരിക്കൂവന്ന് പറയാം എന്റെ ഒരു കേട്ടൻ ഉണ്ടല്ലോ അവന്‍ പിന്നേ പെണ്ണിനെയും സ്വപ്നം കണ്ടു കൊണ്ടിരിക്കുവാ എന്നെ ആര്‍ക്കും വേണ്ട " " ടി ഒന്ന് അടങ്ങ് " " ഞങ്ങൾ വരുന്നുണ്ട് " " ഓ ശെരി വരുന്നത് ഒക്കെ കൊള്ളാം എന്തേലും കാര്യം ആയി മേടിച്ചു കൊണ്ട്‌ വരണം ട്ടോ" " ഉത്തരവ് പോലെ" പിന്നേ പിറ്റേ ദിവസം ഞാൻ രാവിലെ എഴുന്നേറ്റ് കുളിച്ചു. ആള്‌ നല്ല ഉറക്കം. ഞാൻ നെറ്റിയില്‍ ഒരു ചൂട് ചുംബനം നല്‍കി. എന്റെ മുടി ഇഴകളിലെ വെള്ളം തട്ടി ആള്‌ എഴുന്നേറ്റു. എന്റെ മുഖം കൈകളില്‍ കോരി എടുത്തു. ഇയാളുടെ തലേ എന്താ വെള്ളിടി വീണോ എന്ന് ഞാൻ ചിന്തിച്ചു. " ടി നീ എന്താ കാണിച്ചേ" "ഞാൻ എന്ത്‌ കാണിച്ചേന്ന്" "നീ എന്തിനാ എന്നെ ഉമ്മ വച്ചേ എന്ന്" "ഓ അത്.... ഭാര്യ ഭര്‍ത്താവിന് ഉമ്മ കൊടുത്തു എന്ന് പറഞ്ഞു പ്രശ്‌നം ഒന്നുമില്ല എടുത്തില്ലേൽ തിരിച്ച് തന്നോ" "നിനക്ക് ഉമ്മ അല്ല തരണ്ടേ നല്ല അടിയാ" "ദേ എന്നെ തല്ലിയാല്‍ ഞാൻ പോലീസിൽ കേസ് കൊടുക്കും " "ഓ ഇതിനെ കൊണ്ട്" ...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story