നീയും ഞാനും.. 🧡 ഭാഗം 13

neeyum njanjum shamseena

രചന: ശംസീന

പിറ്റേന്ന് ലൈബ്രററിയിൽ ഇരുന്ന് പുസ്തകം വായിക്കുന്ന പാറുവിന്റെയും മീരയുടെയും അടുത്തേക്ക് പ്രവി ഓടി കിതച്ചു കൊണ്ട് വന്നു... അവൻ പറഞ്ഞ കാര്യം കേട്ട് അവർ അക്ഷരാർത്ഥത്തിൽ ഞെട്ടി തരിച്ചു.. "നീ പറഞ്ഞത് സത്യം തന്നെയാണോ.. " മീര ഒരു ഉറപ്പിനായി വീണ്ടും ചോദിച്ചു.. "എന്റെ അമ്മയാണെ സത്യം ഞാൻ എന്റെ ഈ രണ്ട് ചെവികൊണ്ട് കേട്ടതാണ്..നമ്മുടെ ജിത്തുസാറും തൻവി മിസ്സും ഇഷ്ടത്തിലാണെന്ന്..അവർ തമ്മിലുള്ള വിവാഹം ഉടൻ ഉണ്ടാവുമെന്ന്.." ഒരിക്കൽ കൂടി അവനിൽ നിന്നാ വാക്കുകൾ കേട്ടതും തകർന്നടിഞ്ഞ മനസ്സുമായി ചലിക്കാൻ കഴിയാതെ പാറു ഇരുന്നു.. ഒരു തുള്ളി കണ്ണുനീർ പോലും അവളിൽ നിന്നും പുറത്തേക്ക് ഒഴുകിയില്ല.. അത്രക്കും മരവിച്ചു പോയിരുന്നു മനസ്സ്.. തന്നിലെ എല്ലാ പ്രതീക്ഷകളും അവസാനിച്ചിരിക്കുന്നു.. "പാറു.. പാറു.. " യാതൊരു പ്രതികരണവും ഇല്ലാതെയിരിക്കുന്നവളെ മീര കുലുക്കി വിളിച്ചു.. ഏതോ സ്വപ്നത്തിലെന്ന പോലെ അവൾ ഞെട്ടിയുണർന്നു. അവളുടെ മുഖഭാവവും പ്രവർത്തികളും കണ്ട് പ്രവിയും മീരയും ആകെ ഭയന്നിരുന്നു..

ഒരു നിമിഷത്തെ തന്റെ അബദ്ധത്തെ കുറിച്ച് പ്രവി സ്വയം പഴിച്ചു..കേട്ടത് അതേ പടി ഇവിടെ വന്നു പറയുമ്പോൾ താൻ പാറു ഇരിക്കുന്നതോ അവളുടെ മാനസികാവസ്ഥയെ പറ്റിയോ ചിന്തിച്ചില്ല.. "വാ നമുക്ക് ക്ലാസിലേക്ക് പോവാം.. ബ്രേക്ക്‌ കഴിയാറായി.." അവരെ നോക്കാതെ പറഞ്ഞു കൊണ്ട് പാറു ബുക്ക്‌ ഷെൽഫിലേക്ക് വെച്ച് പുറത്തേക്കിറങ്ങി.. സാധാരണ രീതിയിലുള്ള അവളുടെ പെരുമാറ്റം കണ്ട് അവർ പരിഭ്രമിച്ചു.. അവൾ അരുതാത്തത് വല്ലതും ചെയ്യുമോ എന്ന് അവർക്കുള്ളിൽ ആശങ്കയുണ്ടായി... അവർ പുറത്തേക്കിറങ്ങിയ പാറുവിനെ ലക്ഷ്യം വെച്ച് ഓടി.. അവളപ്പോഴേക്കും ക്ലാസിലേക്ക് കയറിയിരുന്നു..അവരും വേഗം അവളുടെ അടുത്ത് ചെന്നിരുന്നു.. പരസ്പരം ഒന്നും പറയാൻ കഴിയാത്ത തരത്തിലൊരു മൗനം അവരിൽ ഉടലെടുത്തു..അവരൊന്നും മിണ്ടാതെ തങ്ങളുടെ മുന്നിലിരിക്കുന്ന പുസ്തകത്തിലേക്ക് മിഴികൾ താഴ്ത്തി.. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും തൻവി ക്ലാസ്സിലേക്ക് കയറിവന്നു ക്ലാസ്സ്‌ എടുത്തു തുടങ്ങി.. എന്നും ശ്രദ്ധിക്കാതെ ഇരിക്കുന്ന പാറു ക്ലാസ്സിലേക്ക് തന്നെ ശ്രദ്ധ ചെലുത്തിയിരുന്നു.. എന്നാൽ പ്രവിക്കും മീരക്കും തൻവിയെ കാണുമ്പോൾ എവിടെനിന്നൊക്കെയോ ദേഷ്യം ഇരച്ചു വന്നു..അവർ ഒട്ടും തന്നെ അവൾ പറയുന്നതൊന്നും ശ്രദ്ധിച്ചില്ല..

മീര പ്രത്യക്ഷത്തിൽ പാറുവിനെ എതിർക്കുമെങ്കിലും അവളും ജിത്തുവും ഒന്നിക്കണമെന്ന് അവൾക്കും ആഗ്രഹം ഉണ്ടായിരുന്നു.. അത് പ്രവിക്കും അറിയാവുന്ന കാര്യമാണ്.. "തേർഡ് റോയിലെ ലാസ്റ്റ് ഫസ്റ്റ് ഇരിക്കുന്ന രണ്ട് പേര് എഴുന്നേറ്റ് നിന്നേ.." തൻവി ഉറക്കെ പറഞ്ഞപ്പോൾ പാറു പ്രവിയുടെയും മീരയേയും നോക്കി..തൻവി അടുത്തേക്ക് വന്നതും അവർ യാതൊരു കൂസലുമില്ലാതെ എഴുന്നേറ്റ് നിന്നു.. "നിങ്ങളിവിടെ പഠിക്കാൻ തന്നെ വന്നതാണോ.. കുറേ നേരമായല്ലോ രണ്ടുപേരും ഞാൻ പറയുന്നതൊന്നും ശ്രദ്ധിക്കാതെ ഇരുന്ന് സംസാരിക്കുന്നെ..എന്തായിരുന്നു ഡിസ്‌കസ് ചെയ്തിരുന്നത്.." തൻവി കൈ രണ്ടും നെഞ്ചിലേക്ക് പിണച്ചു കെട്ടി അവരെ തന്നെ നോക്കി..കുട്ടികളുടെയെല്ലാം കണ്ണുകൾ അവരിലേക്ക് നീണ്ടു.. "Nothing മിസ്സ്‌ ഞങ്ങൾ വെറുതെ ഓരോ കാര്യങ്ങളിങ്ങനെ.. " പ്രവിയുടെ തല താഴ്ന്നു.... "എന്നാൽ ആ കാര്യങ്ങൾ ഇനി പുറത്ത് നിന്ന് സൗകര്യം പോലെ സംസാരിച്ചോളൂ.. നിങ്ങൾക്ക് ലൂസ് ടോക്കിനുള്ള സ്ഥലമല്ല എന്റെ ക്ലാസ്സ്‌ റൂം.." തൻവി കടുപ്പിച്ചു നോക്കി പറഞ്ഞതും അവർ പാറുവിനെയൊന്ന് നോക്കി ക്ലാസ്സിന് പുറത്തേക്ക് നടന്നു..

അവർ പുറത്ത് പോയതും തൻവി വീണ്ടും ക്ലാസ്സ്‌ എടുക്കാൻ ആരംഭിച്ചു.. *** "എടാ നമ്മളിനി എന്ത് ചെയ്യും.. തൻവി മിസ്സ്‌ ജിത്തേട്ടനെ വിവാഹം കഴിച്ചാൽ പിന്നെ പാറു.. അവളുടെ അവസ്ഥ എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല.. " പരവേഷത്തോടെ മീര തന്റെ കൈകൾ കൂട്ടി തിരുമ്മി.. "ആ വിവാഹം നടക്കാതിരുന്നാൽ പോരെ.. അതിനുള്ള വഴിയൊക്കെ നമുക്ക് കണ്ടു പിടിക്കാം.. തല്ക്കാലം ഇത് പാറു അറിയേണ്ട... അവസരം വരുമ്പോൾ അവളോട് പറയാം.. " പ്രവി വളരെ പതുക്കെ പറഞ്ഞു... "ജിത്തുസാറിനും പ്രേമമുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.." "ആ വഴി പോയത് കൊണ്ട് ഞാൻ കേട്ടു ഇല്ലേൽ ഇപ്പോഴൊന്നും ഇത് അറിയില്ലായിരുന്നു.. " "അല്ല നീയെന്തിനാ സ്റ്റാഫ്‌ റൂമിന് മുന്നിലൂടെ സെക്കന്റ്‌ ബ്ലോക്കിലേക്ക് പോയത്.." മീര നെറ്റി ചുളിച്ചു.. "അത്.. പിന്നെ അവിടെ സീനിയേഴ്‌സിൽ ഒരു അടിപൊളി കുട്ടിയുണ്ട് അതിനെ കാണാൻ.. " "അതിനവർ സീനിയേഴ്‌സ് അല്ലേ.. നിന്നേക്കാൾ മുതിർന്നത്.. " "ആര് പറഞ്ഞു എനിക്കും അവരുടെ അത്ര പ്രായം കാണും ഞാൻ ഒമ്പതിൽ ഒരു തവണ തോറ്റതാണ്...

അല്ലേൽ നിങ്ങളുടെ സീനിയർ ആയിരുന്നേനെ ഞാൻ.. വിധി നിങ്ങളുടെ കൂടെ ഇരുന്നു പഠിക്കാനാ.." പ്രവി ഒരു നെടുവീർപ്പിട്ടു.. "അതെ ഇത് വല്ലാത്തൊരു വിധിയായി പോയി.. " മീര ചിരി കടിച്ചു പിടിച്ചു കൊണ്ടവനെ നോക്കി.. പിന്നീട് തൻവി പോയിട്ടും അവർ ക്ലാസ്സിലോട്ട് കയറിയില്ല..കോളേജിന്റെ ലോവേർസ് പാർക്കിൽ പോയിരുന്നു..അവരെ അന്യോഷിച്ചു വന്ന പാറു കാണുന്നത് ചിപ്സിന് വേണ്ടി അടികൂടുന്ന പ്രവിയേയു പാറുവിനേയുമാണ്..അവൾ മുഖത്തെടുത്തണിഞ്ഞൊരു ചിരിയോടെ അവരുടെ അടുത്തേക്ക് ചെന്നു.. "നിങ്ങളിവിടെ ഇരിക്കുവാണോ നമുക്ക് പോവണ്ടേ.. " പാറുവിന്റെ ശബ്‍ദം കേട്ട അവർ അടികൂടുന്നത് നിർത്തി തിരിഞ്ഞു നോക്കി.. "അതിന് സമയമായോ.. " (പ്രവി ) "പിന്നെ ആവാതെ.. ഫസ്റ്റ് ബസ് പോയി ഇനി അടുത്തത് കിട്ടുമോ എന്ന് നോക്കാം.." പാറു യാതൊന്നും സംഭവിക്കാത്തത് പോലെ അവരെ രണ്ട് പേരെയും വലിച്ചെഴുന്നേൽപ്പിച്ചു മുന്നോട്ട് നടന്നു..

അവരും അവളോടൊന്നും ചോദിച്ചില്ല.. വെറുതെ എന്തിനാ അവളുടെ മനസ്സ് വേദനിപ്പിക്കുന്നതെന്ന് കരുതി.. അടുത്ത ബസ് കിട്ടിയെങ്കിലും തിക്കും തിരക്കും കാരണം ഒരുവിധത്തിൽ കയറി പറ്റിയെന്ന് പറയാം.. കവലയിൽ ബസ് നിന്നതും പാറുവും മീരയും പിറകിൽ നിൽക്കുന്ന പ്രവിയെ നോക്കി കൈ വീശി പുറത്തേക്കിറങ്ങി..ബസ് അവരുടെ അടുത്ത് നിന്ന് നീങ്ങി തുടങ്ങിയതും മുന്നിലൂടൊരു ബുള്ളെറ്റ് കടന്നു പോയി.. അതിൽ പോവുന്ന ജിത്തുവിനേയും തൻവിയെയും കണ്ട മീര പാറുവിനെയൊന്ന് നോക്കി.. അവളിലെ ഭാവം അറിയാൻ എന്നാൽ അവളിൽ യാതൊരു തരത്തിലുള്ള മാറ്റവും ഉണ്ടായിരുന്നില്ല.. വീട്ടിലെത്തിയ പാറു ഉമ്മറത്തെ കസേരയിൽ അമ്മയോട് സംസാരിച്ചിരിക്കുന്ന ഗൗരി ടീച്ചറെ കണ്ടൊന്ന് സംശയിച്ചു നിന്നു..അവർ തന്നെ കണ്ടെന്നു മനസ്സിലായതും മുഖത്തെ പതർച്ച മാറ്റി അവൾ അവരുടെ അടുത്തേക്ക് ചെന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story