നീയും ഞാനും.. 🧡 ഭാഗം 35

neeyum njanjum shamseena

രചന: ശംസീന

"നീയിതെവിടെക്കാ പോവുന്നെ... " ബാഗുമെടുത്ത് പുറത്തോട്ട് പോവുന്നത് കണ്ട പാറുവിനെ കണ്ട് ജിത്തുവിന്റെ പുരികം ചുളിഞ്ഞു... "ഞാൻ മീരയുടെ വീട്ടിലേക്ക്..എക്സാം വരുവല്ലേ അപ്പൊ അവൾടെ കൂടെ ഇരുന്ന് പഠിക്കാമെന്ന് കരുതി,,, പ്രവിയും വരാമെന്ന് പറഞ്ഞിട്ടുണ്ട്..." അവൾ അനുവാദത്തിനായി അവനെ നോക്കി... "നീയിപ്പോ അവിടേക്ക് പോവുകയൊന്നും വേണ്ടാ...നിന്റെ വീട് കഴിഞ്ഞിട്ട് വേണ്ടേ മീരയുടെ വീട്ടിലേക്കെത്താൻ... എന്നിട്ട് വേണം കഴിഞ്ഞ ദിവസത്തെ പോലെ കണ്ണും നിറച്ചോണ്ട് വരാൻ.. അതെന്തായാലും വേണ്ടാ...അവരോട് ഇങ്ങോട്ട് വരാൻ പറ... പോരെങ്കിൽ ഞാൻ ഫ്രീയുമാണ് എക്സാമിന് വരുന്ന പോഷൻസ് ഞാൻ പറഞ്ഞു തരാം...എന്താ അത് പോരെ...!" അവൻ ചോദിച്ചതും അവൾ പാതി മനസ്സോടെ സമ്മതം മൂളി... ഫോണെടുത്ത് പ്രവിയോടും മീരയോടും ഇങ്ങോട്ട് വരാനായി മെസ്സേജ് ഇട്ടു... ജിത്തു പറഞ്ഞ കാര്യമൊന്നും പറഞ്ഞില്ല.... *** "നീയെന്തിനാടി ഞങ്ങളോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്... നമ്മൾ പ്ലാൻ ചെയ്തത് മീരയുടെ വീട്ടിൽ കൂടാമെന്നല്ലേ..." വീട്ടിലേക്ക് കയറുന്നതിനിടയിൽ പ്രവി പാറുവിന്റെ ചെവിയിൽ അടക്കം പറഞ്ഞു..

"ഞാൻ രാവിലെ ബാഗൊക്കെ എടുത്ത് റെഡിയായി ഇറങ്ങിയതാ...അപ്പോഴാണ് ജിത്തേട്ടൻ അങ്ങോട്ട് പോവേണ്ടാ എന്ന് പറഞ്ഞത്..." "നിനക്ക് ഞങ്ങളോട് ഒരു വാക്ക് പറയാമായിരുന്നില്ലേ.... എങ്കിൽ ഇവിടേക്കെന്നല്ല ഈ പഞ്ചായത്തിൽ പോലും ഞങ്ങൾ വരില്ലായിരുന്നു...എന്ത് ചെയ്യാം,,,ഇനിയിപ്പോ നിന്റെ ജിത്തേട്ടന്റെ ക്ലാസ്സും അതിനൊപ്പം ഉപദേശവും കേൾക്കണമല്ലോ എന്നാലോചിക്കുമ്പോഴാ ഒരു വിഷമം..." പ്രവിയിൽ നിന്നൊരു നെടുവീർപ്പുയർന്നു... "ആ വിഷമം എനിക്ക് ഒറ്റക്ക് താങ്ങാൻ കഴിയാത്തത് കൊണ്ടല്ലേ ഞാൻ നിങ്ങളേയും കൂടെ വിളിച്ചു വരുത്തിയത്... " പാറു എന്തോ നല്ല കാര്യം ചെയ്തത് പോലെ പറഞ്ഞു... "എടി ദുഷ്ടേ അപ്പൊ നീ മനപ്പൂർവം ആയിരുന്നല്ലേ...ഇതിനുള്ള പണി ഞാൻ നിന്റെ കെട്ടിയോനിട്ട് കൊടുക്കുമെടി നോക്കിക്കോ..." പ്രവി അവളെ നോക്കി പല്ലിറുമ്മിയതും പാറു അവനെ നോക്കി ഇളിച്ചു കാട്ടി... "ആർക്ക് പണി കൊടുക്കുന്ന പണി കൊടുക്കുന്ന കാര്യമാ പ്രവീൺ ഇത്ര കാര്യമായി പറയുന്നേ..." ഷർട്ടിന്റെ സ്ലീവ്സ് തെരുത്ത് വെച്ചു കൊണ്ട് അവിടേക്ക് വന്ന ജിത്തു ചോദിച്ചു...

കാവിമുണ്ടും ഫുൾ സ്ലീവ് ഷർട്ടുമായിരുന്നു അവന്റെ വേഷം... "ഏയ്‌,, ആർക്കുമില്ല സർ... ഞാൻ ഇന്നലെ കോളേജിലെ സീനിയേഴ്സിന് പണി കിട്ടിയ കാര്യം പറയുമായിരുന്നു...അല്ലേ പാറു,, അല്ലേ മീരേ..." അവൻ അത്യധികം കുലീനതയോടെ ഇരുവരേയും നോക്കി ചോദിച്ചതും അവർ ചിരിയടക്കി പിടിച്ചു അതേയെന്ന അർത്ഥത്തിൽ തല കുലുക്കി... "മ്മ്.. നിങ്ങൾ അങ്ങോട്ടിരുന്നോ, കഴിഞ്ഞ ദിവസം എടുത്ത പോഷൻസ് ഒന്ന് ഓടിച്ചു നോക്ക് അപ്പോഴേക്കും ഞാൻ വരാം..." മൂവരെയും നോക്കി പറഞ്ഞിട്ട് ജിത്തു പുറത്തേക്ക് പോയി... "നിങ്ങളിരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുത്തിട്ട് വരാം... " അവരെ അവിടിരുത്തി പാറു അടുക്കളയിലേക്ക് നടന്നു... "എടി മീരേ നീ പാറുവിനെ ശ്രദ്ധിച്ചോ,,, അവൾക്കിപ്പോൾ ജിത്തു സാറിനെ കാണുമ്പോൾ പഴയത് പോലെയുള്ള പേടിയോ പരിഭ്രമമോ ഒന്നും തന്നെയില്ല... അതെന്താ അങ്ങനെ...? " മീരയോട് ചോദിച്ചു കൊണ്ട് പ്രവി ചിന്തയിലാണ്ടു... "അതിന്റെ ഉത്തരം സിംപിളല്ലേ...അവരിപ്പോൾ ഒരു വീട്ടിൽ അല്ലെങ്കിൽ ഒരു മുറിയിൽ ഒരുമിച്ചു കഴിയുന്നു ദിവസവും കാണുന്നു അടുത്തിടപെഴകുന്നു അപ്പോൾ സ്വാഭാവികമായും അവൾക്കും ജിത്തേട്ടനും ഇടയിൽ നമുക്കാർക്കും മനസ്സിലാക്കാൻ കഴിയാത്ത തരത്തിലുള്ള ഒരു അടുപ്പവും സ്നേഹവുമൊക്കെ വന്നിട്ടുണ്ടാവും....

അല്ലെങ്കിലും കൂടെ കഴിയുന്ന ഒരാളോട് മറ്റേയാൾക്ക്‌ എത്ര കാലം മുഖം കറുപ്പിച്ചു നിൽക്കാൻ കഴിയും... മനുഷ്യനല്ലേ കാലം മാറുന്നതിനനുസരിച്ചു മാറ്റം സംഭവിച്ചു കൊണ്ടിരിക്കും...നമ്മുടെ പാറുവിന്റെ ജീവിതത്തിലും അതുപോലുള്ളൊരു മാറ്റത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണിത്..." പാറുവിന്റെ ചിരിക്കുന്ന മുഖം ഓർത്തുകൊണ്ട് മീര പറഞ്ഞു... "ശെരിയാ...അവളുടെ ചിരിക്കുന്ന മുഖം കാണുമ്പോൾ ഉള്ളിന്റെ ഉള്ളിലുള്ള കുറ്റബോധമെല്ലാം കുറയുന്നുണ്ട്... എല്ലാം നല്ലതിനായിരുന്നെന്ന് ഉള്ളിരുന്നാരോ പറയുന്നത് പോലെ..." പ്രവി പറഞ്ഞത് കേട്ടതും മീര അവനെ ദയനീയമായി നോക്കി... "എല്ലാ കള്ളങ്ങളും എല്ലാ കാലവും മറച്ചു വെക്കാൻ കഴിയില്ല പ്രവി.. എന്നെങ്കിലും ഒരു ദിവസം അത് മറനീക്കി പുറത്തു വരും...ആ ദിവസം ആലോചിച്ചു എനിക്ക് നല്ല ഭയമുണ്ട്.. ആ സമയം തോന്നരുത് നമ്മൾ ചെയ്തത് ഒരു വലിയ തെറ്റായിരുന്നു എന്ന്...കഴിഞ്ഞ ദിവസം തന്നെ തലനാരിഴക്കാണ് ഞാൻ പാറുവിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടത്.." അവളുടെ ഉള്ളിലെ ഭയം വാക്കുകളായി പുറത്തു വന്നു...

"അങ്ങനെയൊന്നും ഉണ്ടാവില്ല മീരേ.... ഇനി അഥവാ ഉണ്ടായാൽ തന്നെ അതിനുള്ള ശിക്ഷ നമ്മൾ രണ്ട് പേരും കൂടി അനുഭവിക്കും അപ്പോഴും പാറുവിന്റെ കണ്ണുകൾ കലങ്ങാതെ നോക്കേണ്ടതും നമ്മുടെ കടമയാണ്... നമ്മൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതൊരു നല്ല കാര്യത്തിന് വേണ്ടിയല്ലേ അതുകൊണ്ട് ആര് കൈ വിട്ടാലും ദൈവം നമ്മെ കൈ വിടില്ലെന്നെനിക്ക് ഉറപ്പുണ്ട്..." പ്രവി തിണ്ണയിൽ വെച്ചിരുന്ന അവളുടെ കൈയിൽ അമർത്തി പിടിച്ചു... അവളിൽ ആത്മ വിശ്വാസം പകരാനെന്ന പോലെ..പരസ്പരം ആശ്വാസ വാക്കുകൾ കൊണ്ട് മൂടുന്നുണ്ടെങ്കിലും ഇരുവരുടേയും മനസ്സുകൾ കലുഷിതമായിരുന്നു... സത്യങ്ങൾ പുറത്തറിഞ്ഞാൽ വരാനിരിക്കുന്നത് ദുരന്തമാണോ സന്തോഷമാണോ എന്നവർക്കും നിശ്ചയമില്ലായിരുന്നു... **** കുറച്ചു കഴിഞ്ഞതും പുറത്തേക്ക് പോയിരുന്ന ജിത്തു മടങ്ങി വന്നു... അപ്പോഴേക്കും അവരുടെ വായനയെല്ലാം കഴിഞ്ഞിരുന്നു... മുറിയിലേക്ക് കയറിപ്പോയ ജിത്തു തിരികെ വരുന്നത് കയ്യിലൊരു ചൂരലുമായിട്ടാണ്...

അത് കണ്ടതും അവരുടെ മൂന്ന് പേരുടേയും കണ്ണുകൾ പുറത്തേക്ക് തള്ളിവന്നു... പ്രവിയും മീരയും ദയനീയമായി പാറുവിനെ നോക്കി... അവളുടെയും അവസ്ഥ മറിച്ചല്ലായിരുന്നു... "ഞാൻ പറഞ്ഞിട്ട് പോയ ഭാഗങ്ങൾ എല്ലാവരും നോക്കിയോ... " അവൻ ചൂരൽ തിണ്ണയിലേക്ക് വെച്ച് അടുത്തിരുന്നിരുന്ന മരക്കസേര വലിച്ചു അതിലേക്കമർന്നിരുന്നു... അവർ നോക്കിയെന്ന മട്ടിൽ അവനെ നോക്കി തലകുലുക്കി... ജിത്തുവിന്റെ മുഖത്തെ ഗൗരവം കണ്ട് മൂവർക്കും പേടിയാവുന്നുണ്ടായിരുന്നു... ആദ്യത്തെ ചോദ്യം ചോദിച്ചത് പ്രവിയോടായിരുന്നു... അവന് ഉത്തരം അറിയാത്തത് കൊണ്ട് തന്നെ നല്ല അന്തസ്സായി അടി വാങ്ങി ഒരു മൂലയിലേക്കിരുന്നു... പ്രവിക്കിത് സ്ഥിരം ആയത് കൊണ്ട് വലിയ വേദനയോ നാണക്കേടോ ഒന്നും തോന്നിയില്ല....പിന്നീട് പാറുവിനോടായിരുന്നു ചോദ്യം... അവളും അവന്റെ മുന്നിൽ നിന്ന് പരുങ്ങി കളിച്ചതും അവൾക്കും വീണു ഉഗ്രനൊരു അടി.. "സ്സ്... " അടികൊണ്ട വേദനയിൽ അവൾ കൈ പൊടുന്നനെ പിൻവലിച്ചു... എന്തുകൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു... അവളത് അവനിൽ നിന്നും മറച്ചു പിടിച്ചു പ്രവിയുടെ അടുത്തേക്കിരുന്നു...മീരയോട് ചോദിച്ചതും അവൾ മണി മണിയായി ഉത്തരം പറയുന്നത് കേട്ട് പ്രവിയും പാറുവും വാ പൊളിച്ചിരുന്നു...

ഉത്തരം പറഞ്ഞു തിണ്ണയിലേക്കിരുന്നതും മീര കാണുന്നത് തന്നെ നോക്കി പല്ലിറുമ്മുന്ന തന്റെ കൂട്ടുകാരെയാണ്... ജിത്തു അടുത്തിരിക്കുന്നത് കൊണ്ട് തന്നെ അവൾ അവരെ കാണാത്തത് പോലെ അവൻ ക്ലാസ്സ്‌ എടുക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു... ജിത്തു ബുക്കിൽ നിന്നും കുറച്ചു ഭാഗങ്ങൾ അവർക്ക് പറഞ്ഞു കൊടുക്കും ശേഷം അതിൽ നിന്നും ചോദ്യം ചോദിക്കും... മീര ഉത്തരം പറയുമെങ്കിലും മറ്റു രണ്ട് പേരും ചോദ്യങ്ങൾ പോലും മനസ്സിലാവാതെ തലയും ചൊറിഞ്ഞു നിൽക്കും... ഇത് കണ്ടാൽ പിന്നെ ജിത്തുവിന്റെ കണ്ട്രോൾ മുഴുവനും പോവും അവൻ ചൂരലെടുത്ത് അവർക്ക് നേരെ വീശും.. തുടരെ തുടരെ ഇത് തന്നെ സംഭവിക്കുമ്പോൾ പാറുവിനും പ്രവിക്കും എങ്ങനെയെങ്കിലും അവിടെ നിന്നും ഓടിപ്പോയാൽ മതിയെന്ന് തോന്നി.... അവന്റെ കയ്യിൽ നിന്നും എങ്ങനെ രക്ഷപ്പെടുമെന്ന് ഓർത്തിരിക്കുമ്പോഴാണ് കിരൺ (ഓർമയില്ലേ ജ്യോതിയുടെ കെട്ടിയോൻ..)അതുവഴി പോവുന്നത് അവൾ കണ്ടത്... പാറു അവനെ ദയനീയമായി നോക്കി ഇവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കെന്ന് ആംഗ്യ ഭാഷയിൽ പറഞ്ഞു...കിരൺ വഴിയുണ്ടാക്കാം എന്ന് പറഞ്ഞു ജിത്തുവിന്റെ അടുത്തേക്ക് വന്നു... "ജിത്തു നീ ഫ്രീയാണോ..."

കിരൺ ഒന്നുമറിയാത്ത ഭാവത്തിൽ അവിടേക്ക് വന്നു കൊണ്ട് ചോദിച്ചു.. "അങ്ങനെ ചോദിച്ചാൽ.!ഞാനിവർക്ക് ക്ലാസ്സ്‌ എടുക്കുവായിരുന്നു കിരണിന് എന്തെങ്കിലും അത്യാവശ്യം ഉണ്ടോ..." ജിത്തു കസേരയിൽ നിന്നും എഴുന്നേറ്റു.. "പിന്നില്ലാതെ.. എനിക്കൊന്ന് ടൗൺ വരെ പോവേണ്ട ആവശ്യം ഉണ്ടായിരുന്നു... തനിച്ചു പോവാനൊരു മടി നീയും കൂടെ വാ..." "ഒരു പത്തു മിനിറ്റ് കഴിഞ്ഞ് പോയാൽ മതിയോ... " ജിത്തു വാച്ചിലേക്ക് നോക്കി ചോദിച്ചു... "ഏയ്‌ അതൊന്നും പറ്റില്ല ഇപ്പൊ തന്നെ വേണം.. നീ വന്നേ... " ജിത്തുവിനെ പിന്നീടൊന്നും പറയാൻ അനുവദിക്കാതെ കയ്യിലുള്ള പുസ്തകം പാറുവിന്റെ കയ്യിലേക്ക് കൊടുത്ത് ജിത്തുവിനേയും വലിച്ചു കൊണ്ട് കിരൺ അവിടെ നിന്നും പോയി... "ഹോ... ഇപ്പോഴാ ശ്വാസം ഒന്ന് നേരെ വീണത്..."

പ്രവി തലയൊന്ന് കുടഞ്ഞു ഒരു ദീർഘ ശ്വാസം എടുത്ത് വിട്ടു...അവന്റെ കാട്ടികൂട്ടലുകൾ കണ്ട് മീരയും പാറുവും ചിരിച്ച്.. "എന്നാൽ ഇനി വൈകിക്കുന്നില്ല ഞങ്ങൾ ഇറങ്ങുവാ...ആ രാക്ഷസൻ വരുമ്പോഴേക്കും വീട് പിടിക്കണം..." പ്രവി പറയുന്നത് കേട്ടതും പാറു അവനെ കൂർപ്പിച്ചു നോക്കി... "സോറി മുത്തേ. ഉള്ളിലെ അമർഷം കൊണ്ട് പറഞ്ഞുപോയതാ.. അത്രക്കും ഉണ്ടേ കയ്യിലെ വേദന... " അവൻ ദയനീയതയോടെ തന്റെ കയ്യിലേക്ക് നോക്കി.. "അത് നന്നായെന്നേ ഞാൻ പറയൂ.. പഠിക്കാതെ ഉഴപ്പി നടന്നത് കൊണ്ടല്ലേ..." മീര പറഞ്ഞു... അത് കേട്ട് കലിപ്പോടെ അവളുടെ മണ്ടക്കിട്ടൊരു കൊട്ടും കൊടുത്ത് പ്രവി ഇറങ്ങി നടന്നു... പാറുവിനോട് യാത്ര പറഞ്ഞു ചെറു പുഞ്ചിരിയോടെ മീരയും അവന്റെ പിറകെ ചെന്നു.........കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story