നീയും ഞാനും.. 🧡 ഭാഗം 56

neeyum njanjum shamseena

രചന: ശംസീന

നല്ലൊരുറക്കം കഴിഞ്ഞതും പാറു കണ്ണുകൾ തിരുമ്മി കൊണ്ടെഴുന്നേറ്റു മൂരി നിവർന്നു....ചുറ്റും നോക്കിയപ്പോഴാണ് മനസ്സിലായത് രാത്രിയിൽ നിലത്തു കിടന്ന താൻ ഇപ്പോഴുള്ളത് കട്ടിലിന് മുകളിലാണ്...ഇതെങ്ങനെ ഇവിടെയെത്തി എന്ന് ചിന്തിക്കുന്നതിന് മുന്നേ ജിത്തു മുറിയിലേക്ക് വന്നിരുന്നു.. വിയർത്തു കുളിച്ചു കൊണ്ടുള്ള ആൾടെ വരവ് കണ്ടാലേ അറിയാം രാവിലത്തെ കസർത്തൊക്കെ കഴിഞ്ഞിട്ടുള്ള വരവാണെന്ന്... "ഗുഡ് മോർണിംഗ്... " ഭാവഭേദമൊന്നുമില്ലാതെ അവൻ അവളെ നോക്കി പറഞ്ഞു.. "ഗു.. ഗുഡ് മോർണിംഗ്... " അവളും യാന്ത്രികമായി തന്നെ മറുപടി കൊടുത്തു... "താഴെ കാവേരി നിന്നെ അന്യോഷിക്കുന്നുണ്ട്... ഇങ്ങോട്ട് കയറിവരാൻ മടിയായിട്ടാവും... " ഹാങ്ങറിൽ കിടന്ന ടവ്വലെടുത്ത് മുഖം തുടച്ചു കൊണ്ടവൻ ആമുഖമേതുമില്ലാതെ പറഞ്ഞുകൊണ്ട് അവളെ നോക്കി... "എന്തിനാ മടി ഇവിടെ വിശേഷിച്ചൊന്നും ഇല്ലല്ലോ... " അവളിരുന്ന് പിറുപിറുത്തു..പുച്ഛത്തോടെ ചുണ്ടിന്റെ കോൺ ഒരു വശത്തേക്ക് കോട്ടി.. "എന്തെങ്കിലും പറഞ്ഞായിരുന്നോ...? "

അവൾ പറഞ്ഞത് വ്യക്തമായി കേട്ടെങ്കിലും അവൻ വെറുതെ ചോദിച്ചു.. "ഏയ്‌.. ഞാനങ്ങോട്ട് ചെല്ലട്ടെ എന്ന് പറയുവായിരുന്നു... " പറഞ്ഞിട്ടവൾ പുതപ്പ് മാറ്റി കട്ടിലിൽ നിന്നും എഴുന്നേറ്റു... കട്ടിലിൽ താനെങ്ങനെയെത്തിയെന്ന് അവനോട് ചോദിക്കണമെന്നുണ്ടെങ്കിലും അവനോടുള്ള പരിഭവം അതിനനുവദിച്ചില്ല... കൊണ്ടു വന്ന ബാഗിൽ നിന്നും ഉടുത്തുമാറാനുള്ള ഡ്രെസ്സുമെടുത്ത് ബാത്റൂമിലേക്ക് കയറി ഫ്രഷായി ഇറങ്ങി... ജീവിതം പട്ടണത്തിലേക്ക് മാറിയിട്ടും മാറാത്ത ശീലങ്ങളിൽ ഒന്നായിരുന്നു എഴുന്നേറ്റാലുടനെയുള്ള കുളി...ഇക്കാരണത്താൽ എത്രയോ തവണ പനി പിടിച്ചിട്ടുണ്ട് അന്നേരമൊക്കെ ജ്യോതി ചേച്ചി കണ്ണ് പൊട്ടുന്ന ചീത്ത പറയാറുമുണ്ടായിരുന്നു... തല തോർത്തി കഴിഞ്ഞ് വെറുതെ കണ്ണാടിയുടെ മുന്നിൽ നിന്ന് ഗോഷ്ഠി കാണിക്കുമ്പോഴാണ് പിന്നിൽ ജിത്തു വന്നു നിൽക്കുന്നതവൾ ശ്രദ്ധിച്ചത്... തിരിഞ്ഞു നോക്കാൻ തുനിഞ്ഞതും അവനത് പോലെ കണ്ണാടിയുടെ മുന്നിലേക്കവളെ തിരിച്ചു നിർത്തി...കണ്ണാടിയിലൂടെ പകപ്പോടെ നോക്കി നിൽക്കുന്നവളെ ഒന്നുകൂടെ ഞെട്ടിച്ചു കൊണ്ട് കുങ്കുമച്ചെപ്പിൽ നിന്നും വിരൽ തുമ്പിൽ തൊട്ടെടുത്ത ഒരു നുള്ള് സിന്ദൂരം അവളുടെ സീമന്ത രേഖയിൽ നീട്ടി വരച്ചു...

അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി...വർഷമിത്രയും മടുപ്പില്ലാതെ കാത്തിരുന്നത് ഈ ഒരു നിമിഷത്തിന് വേണ്ടിയായിരുന്നു... അവന്റെ പ്രണയത്തിന് വേണ്ടി...മുന്നിൽ കാണുന്നത് സ്വപ്നമാണോ എന്ന് പോലുമവൾ നിനച്ചുപോയി... തന്നെ നോക്കി കണ്ണുനീർ വാർക്കുന്ന പാറുവിനെ തനിക്കഭിമുഖമായി തിരിച്ചു നിർത്തി...അവളുടെ കുഞ്ഞു മുഖം കൈകുമ്പിളിലെടുത്ത് തള്ളവിരലുകൾ കൊണ്ട് കണ്ണുനീരിനെ തുടച്ചു നീക്കി.. "ഇനി ഈ കണ്ണുകൾ സന്തോഷം കൊണ്ടല്ലാതെ നിറയരുത്... സോറി.. ചെയ്തു കൂട്ടിയ എല്ലാ... " പൊടുന്നനെ അവന്റെ വാ മൂടിക്കൊണ്ടവൾ അരുതെന്ന് തല ഇരുവശത്തേക്കും ചലിപ്പിച്ചു കൊണ്ട് പറഞ്ഞു.. അവൻ അവളുടെ കൈ എടുത്തു മാറ്റി തന്റെ കവിളിനോട്‌ ചേർത്ത് വെച്ചു... "അറിയാതെ പോയി ഞാൻ നിന്നെ... ഒരു നിമിഷത്തേക്കെങ്കിലും നിന്നെ ഞാൻ തെറ്റിദ്ധരിച്ചു...അന്ന് നീ പറയുന്നത് ഒരു നിമിഷം ഞാൻ കേട്ടിരുന്നെങ്കിൽ അല്ലെങ്കിൽ സത്യം എന്താണെന്ന് അന്യോഷിച്ചിരുന്നെങ്കിൽ ഇത്രയും നാൾ നമുക്കിങ്ങനെ വേദന അനുഭവിക്കേണ്ടി വരുമായിരുന്നോ... തെറ്റുകളെല്ലാം എന്റെ ഭാഗത്താണ്... എന്നിലെ ഈഗോ സത്യം അറിയാൻ എന്നെ അനുവദിച്ചില്ല... ഇനിയും വയ്യ പെണ്ണേ നിന്നെ ഓർത്തിങ്ങനെ നീറി നീറി ജീവിക്കാൻ...

നീയില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ലെന്നായിരിക്കുന്നു... നിന്റെ അഭാവം എന്നെയൊരു മുഴുഭ്രാന്തനാക്കുന്നു..." പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവന്റെ കണ്ണുകളും നിറഞ്ഞു തൂവിയിരുന്നു... "ഇത്രയും മതി ജിത്തേട്ടാ എനിക്ക്...ഇപ്പോഴെങ്കിലും എന്റെ പ്രണയം ജിത്തേട്ടൻ തിരിച്ചറിഞ്ഞല്ലോ... ഇതിൽപരം വേറെന്ത് വേണമെനിക്ക്... ഒരു കണക്കിന് തെറ്റ് എന്റെ ഭാഗത്തുമില്ലേ...എനിക്ക് ജിത്തേട്ടനോട് തോന്നിയ പ്രണയമല്ലേ ഈ പ്രശ്നങ്ങൾക്കെല്ലാം വഴിയൊരുക്കിയത്..." അവന്റെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു കൊണ്ടവൾ പറഞ്ഞു.. "സാരമില്ല...ദൈവനിശ്ചയം ചിലപ്പോൾ ഇങ്ങനെയൊക്കെയായിരിക്കും... അങ്ങനെ വിശ്വസിക്കാം നമുക്ക്....പഴയതെല്ലാം മറന്നു പുതിയ തുടക്കം കുറിക്കാം... എല്ലാം മറന്ന് എനിക്ക് നിന്നെ പ്രണയിച്ചു തുടങ്ങണം... നീയും ഞാനും എന്നതിൽ നിന്നും നമ്മളിലേക്കുള്ള ദൂരം അധികം വിദൂരമല്ല...ഒരു മഴയായ് എനിക്ക് നിന്നിൽ അലിഞ്ഞു ചേരണം...നിന്റെ പ്രണയമെനിക്ക് കൊതിതീരുവോളം ആസ്വദിക്കണം..." അവൻ പറയുന്നതൊക്കെയും കേട്ട് നിൽക്കെ അവളുടെ അധരങ്ങൾ പുഞ്ചിരി പൊഴിച്ചു... സിരകളിൽ അവനോടുള്ള പ്രണയം ഒഴുകിക്കൊണ്ടിരുന്നു...തന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു നിൽക്കുന്നവളെ ഇറുകെ പുണർന്നു കൊണ്ടവൻ എടുത്തുയർത്തി...

"ജിത്തേട്ടാ... " പേടിയോടെ അവളുടെ കൈകൾ അവന്റെ തോളിലമർന്നു... പതിയെ അവൾ അവനിൽ നിന്നും ഊർന്നിറങ്ങി... ഇടതൂർന്നു വളർന്ന അവന്റെ താടി രോമങ്ങൾ അവളുടെ കഴുത്തിടുക്കിൽ ഇക്കിളി കൂട്ടിയതും അവളുടെ ശരീരമാകെ ചൂട് പിടിച്ചു... അവന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു... ഇരുവരുടേയും മിഴികൾ പ്രണയസല്ലാപങ്ങൾ കൈ മാറുമ്പോൾ അധരങ്ങൾ അവയുടെ ഇണയെ തേടി അലഞ്ഞു കൊണ്ടിരുന്നു.... അവന്റെ മുഖം അവളിലേക്ക് അടുത്തടുത്ത് വരുന്നതിനനുസരിച്ച് അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു...ചെന്നിയിൽ വിയർപ്പ് പൊടിഞ്ഞു... അരയിലൂടെ ചുറ്റിപ്പിടിച്ചു അവളെ തന്നിലേക്ക്‌ അമർത്തിപ്പിടിച്ചു ആ തേൻ ചുണ്ടുകൾ കവർന്നെടുക്കാൻ തുടങ്ങവേ മുറിയുടെ വാതിൽ തള്ളിത്തുറന്ന് കൊണ്ട് കാവേരി അകത്തേക്ക് കയറിവന്നു.. "പാറു... അയ്യേ ഞാനൊന്നും കണ്ടില്ല.." ഞെട്ടിപ്പിടഞ്ഞു കൊണ്ടവർ അകന്നു മാറിയതും കാവേരി വന്ന അതേ സ്പീഡിൽ തന്നെ താഴേക്കോടി... "അയ്യേ.. ആകെ നാണക്കേടായി.. ഇനി ഞാൻ എങ്ങനെ അവളുടെ മുഖത്ത് നോക്കും...

" പാറു ജിത്തുവിനെ നോക്കി കെർവിച്ചു... അവളെ ഞെട്ടിച്ചു കൊണ്ട് അവൻ പൊടുന്നനെ അവളെ തന്നിലേക്ക് അടക്കിപ്പിടിച്ചു ആ ചുവന്ന അധരങ്ങൾ കവർന്നെടുത്തു...അവളുടെ അധരങ്ങളുടെ മൃദുലതയും ഇളം ചൂടും അവനെ ഏതോ മായാലോകത്തേക്കെത്തിച്ചു... പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ അവളുടെ മിഴികൾ പകപ്പോടെ വിടർന്നു വന്നെങ്കിലും അവ പതിയെ കൂമ്പിയടഞ്ഞു...കൂർത്ത നഖങ്ങളുള്ള വിരലുകൾ അവന്റെ പുറം മേനിയിലമർന്നു...ആദ്യ ചുംബനത്തിന്റെ ലഹരി അവർ മതിവരുവോളം ആസ്വദിച്ചു.. ഇരുവരുടേയും സിരകളിൽ പ്രണയത്തിന്റെ അലകൾ പുതിയ കാവ്യം രചിച്ചു കൊണ്ടിരുന്നു.... അവൻ തുടങ്ങിവെച്ച ചുംബനം പതിയെ അവളേറ്റെടുത്തു...അവന്റെ നേർത്ത ചുണ്ടുകളെ തലോടിയും നുണഞ്ഞും അവളുടെ അധരങ്ങൾ കടന്നുപോയി... അതിന്റെ ആലസ്യത്തിൽ അവന്റെ ദന്തങ്ങൾ നോവാത്ത വിധം അവളുടെ ചെഞ്ചുണ്ടുകളെ കടിച്ചെടുത്തു.... ചുറ്റുമുള്ളതിനെയെല്ലാം വിസ്മരിച്ച കൊണ്ടവർ മത്സരിച്ചു ചുംബിച്ചു... അധരങ്ങൾ കടന്നു അവ നാവുകളെ തമ്മിൽ ബന്ധിപ്പിച്ചതും ഇരുവരുടേയും ശ്വാസം ഒരുപോലെ വിലങ്ങി....ശ്വാസം എടുക്കാൻ ബുദ്ധിമുട്ടിത്തുടങ്ങിയതും ഇരുവരും പാതി മനസ്സോടെ ദീർഘമായ ചുംബനത്തിൽ നിന്നും പിൻവാങ്ങി...

അവനെ നോക്കാതെ നെഞ്ചിൽ കൈവെച്ചു കിതപ്പടക്കുന്നവളെ വലിച്ചു നെഞ്ചിലേക്കിട്ടു...നാണത്താൽ പൂത്തു നിൽക്കുന്ന വളുടെ താടിയിൽ പിടിച്ചു മുഖം അവന് നേരെ ഉയർത്തി... ചുവന്ന അധരങ്ങൾ ഇപ്പോഴും വിറകൊള്ളുന്നതായവന് തോന്നി... അവ വീണ്ടും അതിന്റെ ഇണയെ കൊതിക്കുന്നത് പോലെ.... അവളുടെ കണ്ണുകളിലെ തിളക്കവും മുഖത്തെ പ്രണയച്ചുവപ്പും അവന്റെ നെഞ്ചിടിപ്പ് കൂട്ടി... "I love you പാറു..." പതിയെ അവന്റെ ചുണ്ടുകൾ കാതോരം വന്നുകൊണ്ട് സ്വകാര്യമായി മൊഴിഞ്ഞു...പ്രണയത്താൽ അവൾ അടിമുടി പൂത്തുലഞ്ഞു... അത്യധികം പ്രണയഭാവത്തോടെ അവൻ തന്റെ ചൂണ്ട് വിരൽ അവളുടെ മുഖത്തൂടെ താഴേക്ക് ചലിപ്പിച്ചു... നെറ്റിയിൽ നിന്നും തുടങ്ങി നീളൻ മൂക്കും കടന്നു അധരങ്ങളിലെത്തി... തന്റെ രണ്ട് വിരലുകൾ കൊണ്ടവയെ പിടിച്ചു ഞെരടിയതും അവളിൽ നിന്നൊരേങ്ങൽ ഉയർന്നു.. "സ്സ്... " കുറുമ്പോടെ ചിരിച്ചു കൊണ്ടവൻ തന്റെ വിരലുകളെ വീണ്ടും താഴേക്ക് ചലിപ്പിച്ചു..ഒടുവിൽ ലക്ഷ്യസ്ഥാനത്തെത്തിയതും ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി വിടർന്നു...

ഇട്ടിരുന്ന ടീ ഷർട്ടിനുള്ളിലേക്ക് അവന്റെ വിരലുകൾ സഞ്ചരിക്കുന്നത് അവളൊരു ഞെട്ടലോടെ അറിഞ്ഞു... തടയണമെന്നുണ്ടെങ്കിലും അവനോടുള്ള അടങ്ങാത്ത പ്രണയം അതിനനുവദിക്കാത്തത് പോലെ... ഏറെ നേരം അവ അവിടെ എന്തൊക്കെയോ പരതി ഒടുവിൽ തേടിയതെന്തോ കയ്യിൽ കിട്ടിയത് പോലെ അവന്റെ മുഖം തിളങ്ങി.. താൻ കെട്ടിയ മഞ്ഞച്ചരടിൽ കോർത്ത താലി ടി ഷർട്ടിനുള്ളിൽ നിന്നും വലിച്ചു പുറത്തേക്കിടുമ്പോൾ എന്തു കൊണ്ടോ അവന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു... "ജിത്തേട്ടാ.. " അങ്ങേയറ്റം പ്രണയത്തോടെയുള്ള അവളുടെ സ്വരം കാതുകളിൽ വന്നലയടിച്ചതും അവനാ താലിയിൽ അമർത്തി ചുംബിച്ചു.... അവന്റെ ചുണ്ടുകളുടെ ചെറു ചൂടും താലിയുടെ ഇളം തണുപ്പും ശരീരമാകെ പടരുന്നത് പോലെ...ഒരു നിമിഷം എല്ലാം മറന്നവൾ തന്റെ കഴുത്തിൽ മുഖമമർത്തി നിൽക്കുന്നവനെ വരിഞ്ഞു മുറുക്കി മാറോട് ചേർത്തു... അപ്പോഴും അവന്റെ ചുണ്ടുകൾ ഇടതടവില്ലാതെ ആ താലിമാലയിൽ പതിയുന്നുണ്ടായിരുന്നു.........കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story