നീയും ഞാനും.. 🧡 ഭാഗം 67

neeyum njanjum shamseena

രചന: ശംസീന

സന്ധ്യയോടെ അവർ ട്രിവാൻഡ്രത്തെത്തി... അവരെ കൂട്ടാനായി കാവേരിയും കിരണും സ്റ്റേഷനിൽ കാത്ത് നിൽപ്പുണ്ടായിരുന്നു... കാറിൽ കയറിയതും സീറ്റിലിരുന്നിരുന്ന അച്ചുമോളെ പാറു എടുത്ത് മടിയിലേക്കിരുത്തി...അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിക്കുമ്പോഴാണ് എന്തോ കൊനഷ്ട് ചോദ്യവുമായി കാവേരി അടുത്തേക്ക് നീങ്ങി വന്നത്... "വല്ലതും നടന്നോ..." കാവേരി ശബ്ദം താഴ്ത്തി ചോദിച്ചു... "എന്ത്... " അവളുടെ ചോദ്യം ഗ്രഹിച്ച പാറുവിന്റെ മിഴികളിപ്പോൾ തള്ളി പുറത്തേക്ക് വരുമെന്ന അവസ്ഥയിലായി... "ഓ ഒന്നും അറിയാത്ത പോലെ...ഇതുപോലൊരു കുഞ്ഞുവാവ എപ്പോഴാ നിന്റെ കൈയിലേക്ക് വരുവാ എന്ന്..." ആവേശത്തിൽ കാവേരിയുടെ ശബ്‍ദം അല്പം ഉയർന്നുപോയി...കിരണിന്റെ മിഴികൾ മിററിലൂടെ അവളെ തുറിച്ചു നോക്കിയതും അവളൊന്നിളിച്ചു കാട്ടി... കടുപ്പിച്ചൊന്ന് മൂളി കിരൺ ഡ്രൈവിങ്ങിലേക്ക് ശ്രദ്ധ തിരിച്ചു..

"ഈ പെണ്ണിന്റെ നാവിനൊരു ലൈസൻസുമില്ല... " പാറു അവളുടെ കവിളിൽ ഇറുക്കി... "ഇതാപ്പോ നന്നായെ,, ഇപ്പൊ എനിക്കായോ കുറ്റം..നിന്റെ അടുത്ത് നിന്ന് എന്തെങ്കിലും പഠിക്കാമെന്ന് വെച്ചപ്പോ പൊട്ട് കളിക്കുന്നോ...മ്മ്ഹ്.." കാവേരിയുടെ മുഖം പരിഭവത്തോടെ കൂർത്തു... "കൊച്ചിരിക്കുന്നത് കൊണ്ട് ഞാനൊന്നും പറയുന്നില്ല... അല്ലേലും ഈ വക സംശങ്ങളൊക്കെയെ കുറച്ചൂടെ എക്സ്പീരിയൻസ് ഉള്ള ആളോട് ചോദിക്കുന്നതാ നല്ലത്. ഞാൻ ജോയേച്ചിയോട് പറയാം..." "എന്റെ പൊന്നു പാറു ചതിക്കല്ലേ...അല്ലേലെ ഏത് നേരവും എന്റെ മേലേക്ക് കയറിയിട്ടാ.. ഇനിയിപ്പോ ഇത് കൂടെ അറിഞ്ഞാൽ എന്നെ ഏട്ടത്തി നിർത്തി പൊരിക്കും..." ദയനീയമായിട്ടുള്ള കാവേരിയുടെ മുഖഭാവം കണ്ട് പാറു പൊട്ടിവന്ന ചിരി കടിച്ചു പിടിച്ചു... "എന്ത് പൊരിക്കുന്ന കാര്യമാ നിങ്ങൾ സംസാരിക്കുന്നത്... " അവരുടെ സംഭാഷണം കേട്ടെങ്കിലും അറിയാത്ത മട്ടിൽ ജിത്തു കുസൃതിയോടെ ചോദിച്ചു..

"ഏയ്‌ അതൊന്നുല്ല ജിത്തേട്ടാ,, ഞങ്ങൾ വീട്ടിലെത്തിയിട്ട് ചിക്കൻ ഫ്രൈ ചെയ്യുന്ന കാര്യം പറയുവായിരുന്നു... " മറുപടി പറയാനായി വന്ന പാറുവിനെ തടഞ്ഞു കാവേരി ഇടക്ക് കയറി.. "ഉവ്വ,, ഉവ്വ... " എന്തോ അർത്ഥം വെച്ചുള്ള കിരണിന്റെ പറച്ചിൽ കേട്ട് പാറു കാവേരിയെ തുറിച്ചു നോക്കി മുഖം വീർപ്പിച്ചിരുന്നു... കാവേരി അച്ചുമോളെ കവിളിൽ കൊഞ്ചലോടെ പിടിച്ചു വലിച്ചപ്പോൾ അവളുടെ കൈ തട്ടി മാറ്റി അവളും കാര്യമറിയാതെ പരിഭവിച്ചിരുന്നു... അര മണിക്കൂറിന്റെ യാത്രക്കൊടുവിൽ അവർ കിരണിന്റെ വീട്ടിലേക്കെത്തി... അവരെ കാത്ത് എല്ലാവരും ഉമ്മറത്ത് തന്നെയുണ്ടായിരുന്നു...പാറു അച്ചുമോളെയും എടുത്ത് കാറിൽ നിന്നും ചാടിയിറങ്ങി ടീച്ചറുടെ അടുത്തേക്കോടി...ആ വാത്സല്യചൂടിലേക്ക് ഒതുങ്ങാൻ അവളുടെ മനം തുടികൊട്ടി... അവരുടെ മാറോട് ചേർന്ന് പുണർന്നു നിൽക്കുന്നത് കണ്ടാണ് ജിത്തു അകത്തേക്ക് കയറിയത്...

അവളുടെ തലയിൽ തഴുകി അടുത്ത് നിന്ന കിരണിന്റെ അച്ഛനോടും അമ്മയോടും വിശേഷമൊക്കെ തിരക്കി... ഇരുവർക്കിടയിലെ പ്രശ്നങ്ങളെല്ലാം നീങ്ങി പുതിയ ജീവിതത്തിന് തുടക്കം കുറിച്ചിട്ടുണ്ടെന്ന് അവരുടെ ഇടപഴകലിൽ നിന്നും മനസ്സിലായ ടീച്ചറുടെയും ജ്യോതിയുടെയും മനസ്സിലെ ആശങ്ക മുഴുവനായും വിട്ടകന്നു.... "ഡീ,, ഇതെടുത്തോണ്ട് പോ.." മുന്നേ പോവുന്ന കാവേരി തിരിഞ്ഞുനോക്കി... "തന്നെ താനെയങ്ങ് എടുത്തേച്ചാൽ എനിക്കൊന്നും വയ്യ... " അവൾ മുഖം വെട്ടിച്ചു പടികൾ കയറാനൊരുങ്ങി.. "മറ്റേ കാര്യം ഞാൻ പറയണോ...!" കാര്യം മനസ്സിലായ കാവേരി പെട്ടന്ന് തിരിഞ്ഞു ഓടി വന്നവന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി അകത്തേക്ക് കയറി... "എന്ത് കാര്യമാ കിരണേട്ടാ... " ജ്യോതി അവന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങിക്കുന്നതിനിടെ തിരക്കി... "ഏയ്‌ അതൊന്നുമില്ലെടി... ഞാൻ വെറുതെ അവളെ വട്ടാക്കിയതാ...

നീ പോയി കുടിക്കാനെന്തെങ്കിലുമെടുക്ക്.." കിരൺ തിണ്ണയിലേക്കിരുന്നതും ജ്യോതി അടുക്കളയിലേക്ക് നീങ്ങി... ജിത്തുവും അവനടുത്തേക്കിരുന്ന് വിശേഷമൊക്കെ തിരക്കി.. സംസാരത്തിനിടക്ക് സിഗരറ്റ് വലിക്കുന്ന രീതി കിരണിനുണ്ട്. കൂടുതലൊന്നുമില്ല,, ദിവസത്തിൽ ഒന്നോ രണ്ടോ,, ചിലപ്പോൾ അതും ഉണ്ടാവില്ല... അവൻ പോക്കറ്റിൽ നിന്നും സിഗരറ്റെടുത്ത് കത്തിച്ചു ചുണ്ടിനിടയിലേക്ക് വെച്ചു...ജിത്തുവിന് നേരെ വേണോ എന്നർത്ഥത്തിൽ നീട്ടിയെങ്കിലും അവൻ സ്നേഹത്തോടെ നിരസിച്ചു... "ഇനി അവനെക്കൂടെ പഠിപ്പിക്കണോ ഇതൊക്കെ... " തണുത്ത മുന്തിരി ജ്യൂസുമായി അവിടേക്ക് വന്ന ജ്യോതി കെർവോടെ ചോദിച്ചു...കിരൺ അതിന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.. അത് കൂടെ കണ്ടപ്പോൾ ജ്യൂസ്‌ അവന്റെ കയ്യിലേക്ക് ദേഷ്യത്തോടെ കൊടുത്തിട്ട് ജ്യോതി ചാടിത്തുള്ളി അകത്തേക്ക് പോയി...

'അടുത്ത പിണക്കത്തിനുള്ള കാരണം കിട്ടിയപ്പോൾ എന്തൊരു സമാധാനം... " അടുത്തിരുന്ന ജിത്തുവിനോട് ചിരിയോടെ പറഞ്ഞിട്ട് വിരലുകൾക്കിടയിലെ എരിഞ്ഞു തീരാറായ സിഗരറ്റ് കിരൺ പുറത്തേക്കെറിഞ്ഞു ജ്യൂസ്‌ എടുത്ത് കുടിച്ചു.... "പിണങ്ങിക്കഴിഞ്ഞുള്ള ഇണക്കത്തിന് വല്ലാത്ത മധുരമാ... " ഏതോ ഓർമയിൽ കിരൺ പറയവേ ജിത്തുവിന്റെ മനസ്സും അതിനെ ശെരിവെച്ചു... ഇത്രയും ദിവസങ്ങൾ അകലങ്ങളിൽ കഴിഞ്ഞ രണ്ട് പേർ തമ്മിലുള്ള പ്രണയം അതിലേറെ മനോഹരമായിരിക്കുമെന്ന് അവന്റെ അധരങ്ങൾ പതിയെ മൊഴിഞ്ഞു... പാറുവിനെ കുറിച്ചോർക്കേ അവന്റെ ചൊടികളിൽ മനോഹരമായൊരു പുഞ്ചിരി മൊട്ടിട്ടു... അവന്റെ മിഴികൾ അകത്തളത്തിലേക്ക് പാഞ്ഞു അവിടമാകെ അവളെ തിരഞ്ഞു... ഏറെ പ്രണയത്തോടെ... *******

രാത്രി മുറിയിലേക്ക് വന്ന ജിത്തു പാറു ബെഡിൽ ഷീറ്റ് വിരിക്കുന്നതും നോക്കി ടേബിളിൽ കൈകൾ കുത്തി ചാരിനിന്നു....കിരണിന്റെയും ജ്യോതിയുടെയും മുറിയായിരുന്നു അവർക്ക് കിടക്കാനായി ഒഴിഞ്ഞു കൊടുത്തത്... അവളുടെ ഓരോ പ്രവർത്തികളും അവൻ സസൂക്ഷ്മം വീക്ഷിച്ചു...താൻ അടുത്ത് വന്നു നിന്നത് കൊണ്ടാണെന്ന് അവളുടെ പ്രവർത്തികൾക്ക് വേഗതയേറി... ഇടക്ക് പിടക്കുന്ന മിഴികളോടെ ഇടം കണ്ണിട്ടവൾ അവനേയും നോക്കി... ബെഡിലേക്ക് കയറുമ്പോൾ അവളുടെ പൊങ്ങുന്ന പാവാടയിലും കിലുങ്ങുന്ന വെള്ളിക്കൊലുസിലും അവന്റെ മിഴികളുടക്കി.... ഏറെ കൗതുകത്തോടെ അവനാ കാഴ്ച നോക്കി നിന്നു.. ചെറിയ ചെറിയ രോമാജികളിൽ ചുറ്റിപിണഞ്ഞു കിടക്കുന്ന കൊലുസിനെ തന്റെ ദന്തങ്ങളാൽ കവർന്നെടുക്കാൻ അവന്റെ മനസ്സ് വെമ്പൽ പൂണ്ടു... പതിയെ നടന്നവൻ അവളുടെ അടുത്തേക്കെത്തി.. പാറു ഷീറ്റ് വിരിച്ചു തിരിഞ്ഞതും ജിത്തുവിന്റെ നെഞ്ചിലിടിച്ചു ബെഡിലേക്ക് വീഴാൻ തുടങ്ങും മുന്നേ അവന്റെ കരങ്ങൾ അവളെ വലയം ചെയ്തിരുന്നു...

അവൾ പേടിയോടെ അവന്റെ ടീ ഷർട്ടിൽ അള്ളിപ്പിടിച്ചു... അവളുടെ താമര മൊട്ട് പോലെയുള്ള മിഴികൾ അവനിലെ രക്തയോട്ടം വർധിപ്പിച്ചു... പതിയെ കുനിഞ്ഞു വന്നവളുടെ അധരം കവർന്നെടുക്കുമ്പോൾ ഇരുവരും ആദ്യ ചുംബനമെന്നപോൽ വിറച്ചു പോയിരുന്നു... അവളുടെ ഇടുപ്പിലുള്ള അവന്റെ പിടുത്തം മുറുകി... ഏറെ നേരം അധരങ്ങളിൽ തന്റെ വികാരങ്ങളെ ശമിപ്പിച്ചവൻ പതിയെ അധരങ്ങളെ മോചിപ്പിച്ചു... മിഴികൾ ഇറുകെ മൂടി കിടക്കുന്നവളെ തന്റെ തണുത്ത നിശ്വാസത്താൽ തട്ടിയുണർത്തി...അവന്റെ കണ്ണുകളിലേക്ക് നോക്കവേ അവനോടുള്ള അടങ്ങാത്ത പ്രണയത്താൽ അവൾ വിവശയായി...ബെഡിലേക്കവളെ ചായ്ച്ചു കിടത്തി മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ ഇരുവരുടേയും ഹൃദയം വരാനിരിക്കുന്ന വിരഹത്തിന്റെ നാളുകളെയോർത്ത് അലറിവിളിക്കുന്നുണ്ടായിരുന്നു...

മുഖമാകെ ചുംബനങ്ങൾ ചാലിച്ച ചുവപ്പാൽ കിടക്കുന്നവളുടെ കഴുത്തിലൂടെ ഊർന്നിറങ്ങി കാൽപാദങ്ങളിലേക്ക് സഞ്ചരിക്കവേ വന്ന വഴികളെല്ലാം ചുംബനങ്ങളാൽ കുതിർന്നിരുന്നു... വെള്ളിക്കൊലുസ് ചുറ്റിപിണഞ്ഞു കിടക്കുന്ന ഗോതമ്പ് നിറമുള്ള കാലിൽ അവൻ തന്റെ ദൃഡമായ വിരലുകളാൽ തഴുകി... ചൂണ്ടു വിരലാൽ കൊലുസിനെ ചുറ്റിയെടുത്ത് പാദങ്ങളിൽ മുഴുവൻ ചുംബന മഴ വർഷിക്കുമ്പോൾ അവളാകെ തളിർത്തുപോയി... എത്രയും വേഗത്തിൽ അവന്റെ ചൂടിലേക്ക് തളർന്നുറങ്ങാൻ അവളുടെ ശരീരവും മനസ്സും ഒരു പോലെ കൊതിച്ചു.. കല്പാദങ്ങളിലൂടെ അവളുടെ ഓരോ അണുവിനേയും തഴുകിയുണർത്തി പ്രണയ മൂർച്ചയിലെത്തിച്ചു...മേലേക്കുയർന്നു വിയർപ്പു കണങ്ങൾ പൊടിഞ്ഞ ഇടം കഴുത്തിൽ പല്ലുകളാഴ്ത്തുമ്പോൾ അവൻ നൽകിയ ചെറു നോവിൽ അവളുടെ വിരലുകൾ അവന്റെ മുടിയിഴകളിൽ കൊരുത്തു വലിച്ചു... വീണ്ടുമൊരു പ്രണയ സംഗമത്തിന് സാക്ഷ്യം വഹിച്ച താരകങ്ങൾ മിഴികൾ പൂട്ടി തങ്ങളുടെ പ്രണയമായ ചന്ദ്ര ശോഭയിൽ മുങ്ങി നിവർന്നു... പ്രണയവേഴ്ചകളുടെ അവസാനം അവന്റെ മാറിൽ തളർന്നുറങ്ങുമ്പോഴും വരാനിരിക്കുന്ന വിരഹ ദിനങ്ങൾ അവളുടെ മനസ്സിനെ വേട്ടയാടി കടന്നുപോയി... *******

രാവിലെ തന്നെ അടുക്കളയിൽ നിന്നുള്ള പത്രങ്ങളുടെ ഉറക്കെയുള്ള തട്ടലും മുട്ടലും കേട്ടാണ് വിച്ചു ഉറക്കമുണർന്നത്... അരികിൽ കിടന്നിരുന്ന നിമിഷയെ കൈകൾ കൊണ്ട് പരതിയെങ്കിലും നിരാശയായിരുന്നു ഫലം... അഴിഞ്ഞു വീഴാറായ മുണ്ട് മുറുക്കിയുടുത്ത് കണ്ണും തിരുമ്മി വിച്ചു ഹാളിലേക്ക് വന്നു... മുറ്റത്ത് നിന്നും ചൂല് ചരലിൽ ഉരയുന്ന ശബ്‍ദം കേൾക്കുന്നുണ്ട്.. അമ്മക്ക് നടുവേദനയായതിൽ പിന്നെ മുറ്റം തൂക്കുന്ന ജോലി നിമിഷ ഏറ്റെടുത്തിരുന്നു... അവൻ നേരെ അടുക്കളയിലേക്ക് ചെന്നു... ലതക്ക് നന്നേ ദേഷ്യം വരുന്ന ദിവസങ്ങളിലാണ് പാത്രങ്ങളുമായി ഇതുപോലെ മല്ലിടാറുള്ളത്...വിച്ചു അകത്തേക്ക് കയറാനുള്ള പേടികൊണ്ട് വാതിലിനടുത്ത് നിന്ന് അടുക്കളയിലേക്ക് എത്തി നോക്കി... അവരുടെ മുഖഭാവത്തിൽ നിന്ന് തന്നെ മനസ്സിലായി കാര്യമായിട്ടെന്തോ നടന്നിട്ടുണ്ടെന്ന്...

ഇടക്ക് അമ്മയും നിമിഷയും തമ്മിൽ ചെറിയ ചെറിയ സ്വരച്ചേർച്ചകൾ ഉണ്ടാവാറുണ്ടെങ്കിലും ആ പിണക്കം കൂടുതൽ സമയമൊന്നും നീണ്ടു നിൽക്കാറില്ല.. അമ്മയെ ചുറ്റിപ്പിടിച്ചുള്ള നിമിഷയുടെ കൊഞ്ചലിൽ അവരുടെ എല്ലാ പിണക്കവും അലിഞ്ഞു പോവും.. "ഇതിപ്പോ കാര്യമായിട്ടെന്തോ ഉണ്ട്... " അവൻ ആലോചനയോടെ നിൽക്കുമ്പോഴാണ് നിമിഷ പിന്നാമ്പുറം വഴി അടുക്കളയിലേക്ക് കയറിവന്നത്... അവൻ കണ്ണ് കൊണ്ട് അമ്മക്ക് എന്ത് പറ്റിയെന്ന് ചോദിച്ചതും അവൾ ഇരു ചുമലുകളും ഉയർത്തി കുസൃതിയോടെ കണ്ണ് ചിമ്മി കാണിച്ചു... അവളുടെ ഈ കോപ്രായം കണ്ട് തിരിഞ്ഞു നോക്കിയ ലത കാണിക്കുന്നത് നിമിഷയെ നോക്കി കഥകളി കാണിക്കുന്ന വിച്ചുവിനെയാണ്... അവർ ദേഷ്യത്തിൽ കയ്യിലുണ്ടായിരുന്ന പാത്രം സിങ്കിലേക്ക് വലിച്ചെറിഞ്ഞു... "ആർക്കും എന്ത്‌ തോന്നിവാസവും ആവാമല്ലോ,, ഞാനൊന്നും അറിയില്ലെന്നാ വിചാരം... " അവർ മൂക്ക് ചീറ്റി പറഞ്ഞിട്ട് അടുക്കള വഴി ചായപ്പിലേക്കിറങ്ങി...

"മീരയോട് ഇന്നലെ പാറുവിനെ പോയി കണ്ട കാര്യം സംസാരിച്ചത് അമ്മ കേട്ടു.. എനിക്കപ്പോൾ തന്നെ വയറ് നിറച്ച് കിട്ടി... ഇനി വൈശാഖിനുള്ളത് പോയി സ്വീകരിച്ചോളൂ... " ചിരിയോടെ നിമിഷ പറയുന്നത് കേട്ടതും അവൻ തലയിൽ കൈവെച്ചുപോയി... അമ്മയെ അനുനയിപ്പിച്ചു തങ്ങളുടെ വരുതിക്ക് കൊണ്ടുവരിക എന്നുള്ളത് വലിയൊരു കടമ്പ തന്നെയാണ്.. അവൻ അവരുടെ അടുത്തേക്ക് ചെന്നു... കോഴിക്ക് തീറ്റയിട്ട് കൊടുക്കുന്ന അവരെ പിന്നിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു.. "മാറിനിക്കെടാ അങ്ങോട്ട്.. ചെയ്യേണ്ടതൊക്കെ ചെയ്തു വെച്ചിട്ട് അവൻ സോപ്പിടാൻ വന്നിരിക്കുന്നു..." അവർ ദേഷ്യത്തോടെ പരിഭവിച്ചു.. "അമ്മേ.. എന്ത് ചെയ്തെന്നാ പറയുന്നത്..." സൗമ്യതയോടെ ചോദിച്ചതും കടുപ്പിച്ചൊന്ന് നോക്കി അവനെ തട്ടിമാറ്റി ലത അപ്പുറത്തേക്ക് നടന്നു... "അമ്മേ.. " അവരൊന്നും മിണ്ടുന്നില്ലെന്ന് കണ്ടതും അവൻ വീണ്ടും ദയനീയതയോടെ വിളിച്ചു... "നീയെന്നെയങ്ങനെ വിളിക്കേണ്ട.. ഞാൻ പറഞ്ഞതല്ലേ നിന്നോട് എനിക്കില്ലാത്ത ഒരു ബന്ധവും നിങ്ങൾക്ക് അവളുമായിട്ടും വേണ്ടെന്ന്..

പിന്നെന്തിനാ നിങ്ങളെന്റെ വാക്ക് ധിക്കരിച്ച് പാറുവിനെ കാണാൻ പോയത്..." അവരുടെ മുഖം വലിഞ്ഞു മുറുകി... "എത്രയെന്നു വെച്ചാ അമ്മേ അവളേ അകറ്റി നിർത്തുന്നത്...അമ്മയുടെ വാശിക്ക്‌ മുന്നിൽ ഞാനന്ന് തോറ്റു തന്നെന്നേയുള്ളൂ ഇനിയും അത് തുടർന്നു കൊണ്ടുപോവാൻ ഞാനാഗ്രഹിക്കുന്നില്ല... അല്ലെങ്കിൽ തന്നെ എന്തിന്റെ പേരിലാ അവളെ അകറ്റി നിർത്തുന്നത്... അവളും ജിത്തുവും ഇതിലൊരു തെറ്റും ചെയ്തിട്ടില്ലെന്ന് തെളിഞ്ഞതല്ലേ... തെറ്റ് ചെയ്ത മീരയോട് അമ്മക്ക് മിണ്ടാമെങ്കിൽ ഒരു തെറ്റും ചെയ്യാത്ത പാറുവിനോട് എനിക്കും മിണ്ടാം... നിങ്ങള് രണ്ടാളും എനിക്കൊരുപോലെയാ ആർക്ക് വേണ്ടിയും രണ്ടിലൊരാളെ ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല... ഇനി ഇതിന്റെ പേരിൽ അമ്മയെന്നോട് മിണ്ടാതെ നടന്നാലും എനിക്കതൊരു പ്രശ്നവുമല്ല..." കടുപ്പിച്ചു പറഞ്ഞിട്ടവൻ അവിടെ നിന്നും അകത്തേക്ക് കയറിപ്പോയി... അവനറിയാമായിരുന്നു ഇവിടെ അനുനയത്തിന്റെ ഭാഷ ഉപയോഗിച്ചിട്ട് യാതൊരു പ്രയോജനവുമില്ലെന്ന്... വിച്ചു പോവുന്നതും നോക്കിയവർ മനസ്സിനെ കല്ലാക്കി ചിന്താ ഭാരത്തോടെ നിന്നു... ഇപ്പോഴും അവരുടെ മനസ്സ് യാഥാർഥ്യങ്ങളെ ഉൾക്കൊള്ളാൻ മടിച്ചു വാശി പിടിക്കുകയായിരുന്നു........കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story