നീയും ഞാനും.. 🧡 ഭാഗം 71

neeyum njanjum shamseena


രചന: ശംസീന

ഒന്നര വർഷം പെട്ടന്ന് കടന്നുപോയി... പാറുവിന്റെയും കാവേരിയുടെയും കോളേജ് ജീവിതത്തിനും തിരശ്ശീല വീണു...ഫൈനൽ ഇയർ റിസൾട്ട്‌ വന്നു. രണ്ട് പേരും തരക്കേടില്ലാതെ പാസ്സായിട്ടുണ്ട്... എക്സാം കഴിഞ്ഞ് പാറു ജിത്തുവിന്റെ വീട്ടിലേക്ക് തിരികെ പോയിട്ടില്ല.. കാവേരിയുടെ വിവാഹത്തിന് അധികം ദിവസമില്ലാത്തത് കൊണ്ട് അത് കഴിഞ്ഞ് പോകാമെന്നു കിരൺ പറഞ്ഞു... ഉടനെ തന്നെയൊരു ജോലി നോക്കാം എന്ന് പറഞ്ഞ ജിത്തുവിനെ പാറു വിലക്കി... ഇത്രയും വർഷങ്ങൾ ഗ്യാപ്പില്ലാതെ പഠിച്ചതല്ലേ ഇനി കുറച്ച് റെസ്റ്റെടുത്തിട്ടൊക്കെ ജോലിക്ക് ശ്രമിക്കാം എന്നായിരുന്നു അവളുടെ വാദം... നാളെ കാവേരിയുടെയും അഖിലിന്റെയും വിവാഹമാണ്... അതി ഗംഭീരമായിട്ടാണ് വിവാഹം നടത്തുന്നത്...ഇന്ന് ഹൽദി നൈറ്റ്‌ നാളെ വിവാഹം അത് കഴിഞ്ഞ് റിസപ്ഷൻ അങ്ങനെയാണ് പ്ലാൻ ചെയ്തിരിക്കുന്നത്... ടീച്ചർ ഒരാഴ്ച്ച മുന്നേ വന്നിട്ടുണ്ട്. അതിന്റെ കൂടെ മീരയും. വിവാഹത്തിന്റെ അന്നേ വരുള്ളൂ എന്ന് പറഞ്ഞ മീരയെ കാവേരിയും പാറുവും കൂടെ നിർബന്ധിച്ചു ടീച്ചർടെ കൂടെ വരുത്തിക്കുകയായിരുന്നു..

കോളേജിലെ തിരക്കുകൾ മൂലം ജിത്തു ഇന്ന് എത്തുമെന്നാണ് പറഞ്ഞത്... കുറേ ദിവസത്തിന് ശേഷം അവനെ കാണുന്ന ആകാംഷ കൂടെയുണ്ട് പെണ്ണിന്... മഞ്ഞ നിറത്തിലുള്ള സ്ലീവ് ലെസ്സ് ഗൗണും അതിനനുസരിച്ച ഓർണമെന്റ്സും ധരിപ്പിച്ച് കാവേരിയെ അവർ അണിയിച്ചൊരുക്കി... അവരെ കൂടാതെ കാവേരിയുടെ മറ്റു ഫ്രണ്ട്സും കസിൻസുമൊക്കെ വന്നിട്ടുണ്ടായിരുന്നു.. ഡാർക്ക്‌ ഗ്രീനും മഞ്ഞയും കലർന്ന ദാവണിയായിരുന്നു പാറുവിന്റെയും മീരയുടേയും വേഷം... "പ്രവി കൂടെ വേണ്ടതായിരുന്നു... " ഒരുങ്ങുന്നതിനിടയിൽ പാറു സങ്കടത്തോടെ പറഞ്ഞു.. "അവന്റെ കാര്യം പറഞ്ഞു പോകരുത്.. തെണ്ടി ഒന്ന് വിളിക്കുക കൂടിയില്ല.. " മീര കലിപ്പ് മോഡ് ഓണാക്കി.. "നീ ഉദ്ദേശിച്ച തെണ്ടി അതാണോ എന്ന് നോക്കിയേ മീരേ.. " അവസാന മിനുക്കപ്പണികൾ കഴിഞ്ഞതും കാവേരി ചോദിച്ചു.. വാതിൽക്കൽ ചിരിയോടെ നിൽക്കുന്ന പ്രവിയെ കണ്ടതും മീരയുടേയും പാറുവിന്റെയും മിഴികൾ അതിശയത്തോടെ വിടർന്നു... ആദ്യത്തേ പകപ്പ് മാറിയതും അവർ അവനടുത്തേക്കോടി.

കയ്യിലുണ്ടായിരുന്ന ബാഗ് താഴെയിട്ട് അവൻ ഇരു കൈകളും വിരിച്ചു വെച്ച് അവരെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു... മൂവരുടേയും കണ്ണുകൾ നിറഞ്ഞൊഴുകി... അത് കാണെ കാവേരിയുടെയും.. അവൾ നിറഞ്ഞ സന്തോഷത്തോടെ തന്റെ മിഴിനീർ തുടച്ചു നീക്കി... "എവിടെയായിരുന്നെടാ ഇത്ര ദിവസം.. എത്ര തവണ നിനക്ക് മെസ്സേജ് ചെയ്തെന്നോ... " പാറു അവനെ ഇടിക്കാനും കുത്താനുമൊക്കെ തുടങ്ങി... അവനെ കണ്ടപ്പോൾ തന്നെ മീരയുടെ പരിഭവമെല്ലാം മാറിയിരുന്നു... "ഈ കുട്ടി പിശാശ് മനുഷ്യനെ വല്ലാതെ നോവിക്കുന്നുണ്ടല്ലോ... " അവൻ വേദനിച്ചയിടം ഉഴിഞ്ഞു പാറുവിനെ നോക്കി കണ്ണുരുട്ടി.. "നീ പോടാ.. " പാറു കെർവോടെ അവനിൽ നിന്ന് വിട്ടു നിന്നു.. "സൈലന്റ് മോഡിൽ ഇരിക്കുവായിരുന്നു ഭേദം... ആ വാദ്യാര്ടെ കൂടെ കൂടി എല്ലാ വശളത്തരവും പഠിച്ചു വെച്ചിട്ടുണ്ട്... " അവളെ ഒന്നൂടെ ദേഷ്യം പിടിപ്പിക്കാൻ പ്രവി പറഞ്ഞു.. "മ്മ് ആ വാദ്യാര് നിന്നെ നന്നായിട്ടൊന്ന് കാണണമെന്ന് പറഞ്ഞിട്ടുണ്ട്... " പാറു അവന് നേരെ തിരിഞ്ഞു.. "ഇനി എന്തോന്ന് കാണാൻ,, കാണേണ്ടതൊക്കെ കണ്ട് കഴിഞ്ഞിട്ടുണ്ടാവുമല്ലോ.."

പ്രവി ചിരി കടിച്ചു പിടിച്ചു പറഞ്ഞതും പാറു തിങ്ങി വളർന്ന അവന്റെ താടിയിൽ പിടിച്ചു ശക്തമായി വലിച്ചു.. "വൃത്തികെട്ടവൻ.. " "സ്സ്..ഇവളിത്രക്ക്‌ ഭീകരിയായിരുന്നോ... ഇങ്ങനെയായിരുന്നേൽ ഞാനിങ്ങോട്ട് വരില്ലായിരുന്നു..." പ്രവി കള്ള പിണക്കം നടിച്ചു കട്ടിലിൽ ചെന്നിരുന്നു.. "ഡാ നീ പിണങ്ങിയോ.. ആ പെണ്ണിന് ഭ്രാന്താ ജിത്തേട്ടനെ കാണാനിട്ട്..ആ ദേഷ്യമാ നിന്നോട് തീർക്കുന്നെ... " മീര അവന്റെ അടുത്ത് വന്നിരുന്നു... "ഓ അവളുടെയൊരു ജിത്തേട്ടൻ.. " പ്രവി വീണ്ടും അവളെ ചൊടിപ്പിക്കാനായി ചുണ്ട് കോട്ടി പിടിച്ചു.. കലി തുള്ളി അവനടുത്തേക്ക് പായുന്ന പാറുവിനെ കാവേരി ഒരുവിധം ഒതുക്കി നിർത്തി... "ഹാ അവിടെ നിൽക്ക് പെണ്ണേ.. അവൻ ചുമ്മാ നിന്നെ വട്ടാക്കുകയല്ലേ.. " കാവേരി പറഞ്ഞതും പാറു ഒന്നടങ്ങി.. എന്നാലും കണ്ണുകൾ കൊണ്ടവൾ അവനെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു..

"അതൊക്കെ അവിടെ നിൽക്കട്ടെ നീയെങ്ങനെ ഇവിടെ എത്തി.. നിങ്ങള് തമ്മിൽ ആകെ ഒരു തവണ വീഡിയോ കാളിൽ കണ്ട പരിചയമല്ലേയുള്ളൂ... " മീര പ്രവിയേയും കാവേരിയേയും മാറി മാറി നോക്കി.. "അതൊക്കെയുണ്ട്... " പ്രവി പറഞ്ഞു... "അതെന്താ ഞങ്ങളറിഞ്ഞാൽ പറ്റില്ലേ.. " പാറു വീണ്ടും കലിപ്പായി.. "ഇനി അതിന് മുഖം വീർപ്പിക്കേണ്ട.. ഞാൻ പറയാം... " "ഞാൻ പറഞ്ഞോളാം... " പ്രവി പറയാൻ തുടങ്ങിയതും കാവേരി ഇടയിൽ കയറി... "ആരെങ്കിലുമൊന്ന് പറഞ്ഞു തൊലക്ക്... " ക്ഷമകെട്ട് മീര അലറി... "അന്ന് വീഡിയോ കാളിൽ കണ്ട ശേഷം എന്നിലെ കോഴി സടകുടഞ്ഞെഴുന്നേറ്റു...പാറുവിന്റെ ഫോണിൽ നിന്ന് ഞാനിവന്റെ നമ്പറങ്ങ് ചൂണ്ടി മെസ്സേജ് അയച്ചു... ഉടനെ തന്നെ റിപ്ലൈയും വന്നു... പരിചയപ്പെട്ട് വന്നപ്പോൾ മനസ്സിലായി ഇവൻ എന്നേക്കാൾ വലിയ കാട്ടു കോഴിയാണെന്ന്...

പിന്നീട് എന്നും മെസ്സേജ് അയക്കാൻ തുടങ്ങി...വിവാഹത്തിന് ക്ഷണിച്ചപ്പോ ഇവൻ പറഞ്ഞു നിങ്ങളോട് പറയേണ്ട സർപ്രൈസ് ആയിക്കോട്ടെന്ന്..." "മ്മ് അപ്പൊ ഞങ്ങളറിയാതെ രണ്ടും കൂടെ ഇങ്ങനെയൊക്കെ നടന്നിട്ടുണ്ടല്ലേ..." മീര പുരികമുയർത്തി ചോദ്യഭാവത്തിൽ അവരെ നോക്കി.. "എന്റെ മീരക്കൊച്ച് പിണങ്ങാതെ...നിങ്ങൾക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതിയല്ലേ..." അവൻ അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു.... "പോടാ.. " മീര അവന്റെ കൈ തട്ടിമാറ്റി എഴുന്നേറ്റു...അവൻ എഴുന്നേറ്റു പാറുവിന്റെ അടുത്തേക്ക് ചെന്ന് അവളുടെ പിണക്കവും മാറ്റി... താഴെ നിന്നും ഉച്ചത്തിൽ പാട്ട് മുഴങ്ങി കേൾക്കാൻ തുടങ്ങി... അവർ കാവേരിയേയും കൂട്ടി താഴേക്ക് നടന്നു... ***** 🎶ബല്ലാ ബല്ലാ ബല്ലാ ഹേ.... ബല്ലാ ബല്ലാ ബല്ലാ ഹേ....🎶 മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലികളാൽ അലങ്കരിച്ച വേദിയിലേക്ക് കാവേരിയെ ഇരുത്തി... 🎶അല്ലിപ്പൂവിൻ കല്യാണം.... മുല്ലക്കാറ്റിൻ കല്യാണം...🎶 പാടിക്കൊണ്ടവർ തളികയിലുള്ള മഞ്ഞളെടുത്ത് അവളുടെ കവിളുകളിൽ ചാലിച്ചു പാട്ടിനൊപ്പം ചുവടുകൾ വെച്ചു....

🎶ഒരോ നാളും നാളും കാത്തിരുന്നു... നാടൻ പാട്ടും പൂത്തിരുന്നു... നാണം ചൂടും പെണ്ണു വന്നു പോയി വാ.... ഒരോ നാളും നാളും കാത്തിരുന്നു... നാടൻ പാട്ടും പൂത്തിരുന്നു... നാണം ചൂടും പെണ്ണു വന്നു പോയി വാ.... ഇനി നീയും ഞാനും മാത്രമായി നേരം പോകും നേരമായി... ഇനിയെല്ലാം നാളേയാവം പോയി വാ... ബല്ലാ ബല്ലാ ബല്ലാ ഹേ.... ബല്ലാ ബല്ലാ ബല്ലാ ഹേ....🎶 പാട്ടും ബഹളവുമായി കല്യാണവീട് ഒരുങ്ങി... ഓരോരുത്തരായി വന്നു കാവേരിയുടെ മുഖത്ത് മഞ്ഞൾ പുരട്ടുകയും മധുരം കൊടുക്കുകയും ചെയ്തു... ഡാൻസിനിടയിലും പാറുവിന്റെ കണ്ണുകൾ ജിത്തുവിനെ തേടി പടിപ്പുരയിലേക്ക് നീളും...ഇടക്ക് സ്റ്റെപ് തെറ്റിക്കുന്ന പാറുവിനെ മീര കണ്ണുകൾ കൊണ്ട് ശാസിക്കും... "നീയെവിടെ പോവാ... " ഡാൻസിനിടക്ക് പോവുന്ന പാറുവിനെ നോക്കി മീര ചോദിച്ചു.. "വാഷ് റൂം വരെ പോയിട്ട് വരാം... "

മീര അമർത്തിയൊന്ന് മൂളിയതും പാവാടത്തുമ്പുയർത്തി പിടിച്ചവൾ അകത്തേക്കോടി... നെറ്റിയിൽ വെച്ചിരുന്ന പൊട്ടെടുത്ത് കണ്ണാടിയിലേക്ക് ഒട്ടിച്ച് വെച്ച് വാഷ്റൂമിലേക്ക് കയറി... മുഖം കഴുകിയിട്ടും അവനെ കാണാത്ത സങ്കടത്താലും പരിഭവത്താലും കണ്ണുകൾ നിറഞ്ഞൊഴുകി...രാവിലെ വിളിച്ചപ്പോൾ കൂടി വൈകീട്ട് മൂന്ന് മണിയോടെ എത്തുമെന്ന് പറഞ്ഞ ആളാണ് ഏഴുമണിയായിട്ടും കാണുന്നില്ല... മുഖമൊന്ന് കൂടെ കഴുകി തുടച്ച് പുറത്തേക്കിറങ്ങി... പാട്ടും ബഹളവും അപ്പോഴേക്കും നേരത്തേതിനേക്കാൾ ഉച്ചത്തിൽ കേൾക്കാമായിരുന്നു... കണ്ണാടിയിലുള്ള പൊട്ടെടുത്ത് നെറ്റിയിൽ വെച്ചതും പിന്നിൽ നിന്നും കരുത്തുറ്റ രണ്ട് കരങ്ങൾ അവളെ ചുറ്റിവരിഞ്ഞു.. കാലുകൾ നിലത്തൂന്നി അവൾ മുകളിലേക്കുയർന്നു അയാളുടെ നെഞ്ചിൽ തട്ടി നിന്നു...അയാളുടെ നിശ്വാസവും ഗന്ധവും തിരിച്ചറിഞ്ഞവളുടെ അധരങ്ങൾ മനോഹരമായി വിടർന്നു.........കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story