നീയും.. ഞാനും...: ഭാഗം 1

neeyum njanum

രചന: ദേവ ശ്രീ

"ദേവ്..... നീ ചെയ്ത തെറ്റ് ഇനിയും ന്യായീകരിക്കരുത്...."

അയാളുടെ കണ്ണുകളിലെ അഗ്നിയിൽ ദേവ് തെല്ലൊന്നു ഭയന്നു....

 അപ്പോഴും അവന്റെ നോട്ടം തന്റെ മുന്നിൽ ഇരിക്കുന്ന പെൺകുട്ടികൾകളിലായിരുന്നു....
കണ്ണുകളിൽ തികഞ്ഞ നിസ്സഹായതയോടെ അവൻ അവരെ ഉറ്റു നോക്കി....
കരഞ്ഞു കണ്ണീർവാർത്തു നിൽക്കുന്ന പെൺകുട്ടിയേ കണ്ടതും ദേവിന്റെ ഉള്ളൊന്ന് പിടഞ്ഞു...
നീട്ടി വളർത്താത്ത മുടി കാറ്റിൽ പറത്തി വിട്ട്, കണ്ണിൽ എഴുതിയ കണ്മഷി കരഞ്ഞത് കൊണ്ട് ആകെ പരന്നു പോയിട്ടുണ്ട്.
ധരിച്ച ജീൻസും ടോപ്പും ആകെ മുഷിഞ്ഞത് പോലെ....  വെളുത്തു മെലിഞ്ഞ അവളെ അവൻ കണ്ണിമക്കാതെ നോക്കി....
'ധ്വനി.... തന്റെ പാതിയാവേണ്ടവൾ....'

തൊട്ടാരികിൽ നിർവികരതയോടെ നിൽക്കുന്നവളേ അവൻ ഒന്ന് നോക്കി...
'വൈദേഹി.....' അവൻ ഒന്ന് നിശ്വസിച്ചു കൊണ്ട് അച്ഛനെ നോക്കി...

"അച്ഛാ....
അച്ഛൻ കരുതുന്നുണ്ടോ? ഞാൻ വൈദേഹിയുമായി....."
ബാക്കി പറയാൻ കഴിയാതെ അവൻ വൈദേഹിയെ നോക്കി....


"പിന്നെ എന്താ ദേവാ ഇതിന്റെ ഒക്കെ അർത്ഥം?
ഈശ്വർ ഗ്രൂപ്പ്‌ എം ഡി ശ്രീദേവിനെയും കമ്പനി എംപ്ലോയീ വൈദേഹിയെയും ഒരുമിച്ചു ഒരു മുറിയിൽ നിന്നും പോലീസ് അനാശ്വാസത്തിനു പിടിച്ചെന്ന് ഫോൺ വന്നപ്പോൾ മുതൽ അച്ഛൻ വിളിക്കാത്ത ഓഫീസർമാരില്ല... എത്ര റിസ്ക് എടുത്താണ് ഈ കേസ് ഒതുക്കി തീർത്തതെന്ന് നിനക്ക് അറിയോ... മീഡിയാസും പബ്ലിക്കും ഒക്കെ അറിഞ്ഞാൽ തീർന്നു... കുടുംബത്തിന്റെ മാനം കപ്പല് കയറും.... പിന്നെ ഇവളെയും ചുമന്നു നടക്കാം...." അത്രയും പറഞ്ഞു സുദേവ് വൈദേഹിയെ നോക്കി...

"എന്തിന്....
എന്തിന് എന്നെ ചുമക്കണം.... അങ്ങനെ ഒരു മുറിയിൽ രണ്ടുപേരെ ഒരുമിച്ചു കണ്ടെന്നു കരുതി ഉടനെ കെട്ടിക്കാൻ ഇത് പഴയ യുഗം ഒന്നുമല്ല.... ഇവിടെ അത് പ്രൂവ് ചെയ്യിക്കാൻ സൈന്റിഫിക്കായി ഒരുപാട് വേസുണ്ട്...."
അത്രയും നേരം മൂകമായി നിന്ന വൈദേഹി പെട്ടൊന്ന് പൊട്ടിത്തെറിച്ചു...
അവളുടെ നോട്ടം  അപ്പോഴും ധ്വനിയിലായിരുന്നു...
ഇന്ന് രാവിലെ പോലീസ് സ്റ്റേഷനിൽ നിന്നും വന്നത് മുതൽ കരഞ്ഞു തളർന്നു ഇരിക്കുന്ന ധ്വനിയെ കണ്ടതും വൈദേഹിയിൽ ഒരുപോലെ നോവും പുച്ഛവും തോന്നി...

ധ്വനിയും വൈദേഹിയെ ഉറ്റു നോക്കി...
യാതൊരു അലങ്കാരവുമില്ലാത്ത ഒരുവൾ.... ഇപ്പോഴും ഓർക്കാപ്പുറത്തു തനിക്കേറ്റ അപമാനത്തിന്റെ ഭാരവും പേറി നിൽക്കുന്നവൾ....
അവളെ കാണെ സച്ചിയിൽ ഒരു അലിവ് തോന്നി....

വൈദേഹി പതിയെ ധ്വനിക്കരികിലേക്ക് വന്നവളുടെ കരം കവർന്നു...
"ദേവ് സാറിന്റെ ഉള്ളിൽ നിറയെ ധ്വനി മേഡമാണ്... ഒരുവാക്ക് കൊണ്ടോ നോക്ക്കൊണ്ടോ സാറിനെ സംശയിക്കരുത്... ഒരിക്കലും ഞങ്ങൾക്കിടയിൽ അങ്ങനെ ഒരു റിലേഷൻ ഉണ്ടായിട്ടില്ല... ഇനി ഉണ്ടാവുകയുമില്ല..." അത്രയും പറഞ്ഞു അവൾ അവിടെ നിന്നും നടന്നകന്നു...


ദേവിന്റെ നോട്ടവും അവളില്ലായിരുന്നു...
ഇത്രയും ഉണ്ടായിട്ടും അതൊന്നും അവളെ തെല്ലുപോലും ഉലച്ചില്ലെന്നുള്ളത് അവനു ഒരു അതിശയമായിരുന്നു... ദേവ് ആണെങ്കിൽ ആകെ ഷോക്കിൽ ആയിരുന്നു... അല്ലെങ്കിലും അവൾക്ക് ഒന്നും നഷ്ടപെടാൻ ഇല്ലല്ലോ... തനിക്ക് അങ്ങനെ അല്ല... ദേവ് ഓർത്തു..


"അച്ഛാ.... ഒരിക്കലും അച്ഛൻ ദേവിനെയോ വൈദേഹിയെയോ സംശയിക്കരുത്....
ഇത് ചിലപ്പോൾ നമുക്ക് ആരോ ഒരുക്കിയ കെണിയായിരിക്കാം... സൂക്ഷിക്കണം.... ഇവിടെ ഇപ്പൊ ഒന്നും നടന്നിട്ടില്ല... ഈ സംഭവം ഇനി പുറം ലോകം അറിയുകയും ചെയ്യരുത്...." സച്ചി എല്ലാവർക്കും ഒരു താക്കീത് പോലെ പറഞ്ഞു....

അത് ശരിയെന്ന പോലെ ശിവദാസൻ മക്കളെ നോക്കി....
പിന്നെ ദേവിന്റെ തോളിൽ തട്ടി...
" മോനെ ദേവാ... നിനക്ക് മൂത്ത ഈ രണ്ട് ഏട്ടന്മാർ ഉണ്ടായിട്ടും നിന്നെ ഞാൻ ഈ ബിസിനസ്സിൽ എന്റെ അമരക്കാരനാക്കിയത് നിനക്ക് ഇവിടെ പൂർണമായും വിജയിക്കാൻ സാധിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണ്...
അതിൽ ഒരിക്കൽ പോലും നിന്റെ ഈ ഏട്ടൻമാർ പരാതി പറഞ്ഞിട്ടില്ല... നീ അവർക്ക് കൂടി കൈത്താങ്ങാവും എന്ന് കരുതിയാണ്... " ശിവദാസൻ തന്റെ മൂത്ത മക്കളായ സുദേവിനെയും സച്ചിദേവിനെയും നോക്കി....
അവർ അയാളെ നോക്കി കണ്ണടച്ചു കാണിച്ചു... ഇവിടം ഒന്നും സംഭവിച്ചില്ല എന്ന് വീണ്ടും ഓർമപെടുത്തും പോലെ..

ശിവദാസൻ അരികിൽ ഇരിക്കുന്ന ധ്വനിയെ നോക്കി....
"മോളെ അടുത്ത മാസം ആണ് കല്യാണം ഉറപ്പിച്ചത്...
അതുകൊണ്ട് ഇവിടെ നടന്നതൊന്നും മോളുടെ അച്ഛനോ ഏട്ടനോ മറ്റാരും അറിയണ്ട.... ഇത് ഈ അച്ഛന്റെ സ്വാർത്ഥതയാണ്..."
അതിന് മറുപടിക്ക് നിൽക്കാതെ ശിവദാസൻ ക്യാബിൻ വിട്ട് പുറത്തേക്ക് പോയി....
പിറകെ സച്ചിയും സുധിയും ഇറങ്ങി....
ധ്വനി അവന്റെ അരികിലേക്ക് ചെന്ന് അവന്റെ കയ്യിൽ പിടിച്ചു..
അതിന് മറുപടി എന്നോണം അവൻ ഒന്ന് പുഞ്ചിരിച്ചു.... 
എന്ത് പറഞ്ഞു തുടങ്ങണം എന്നോ എങ്ങനെ സംസാരിക്കണം എന്ന് അറിയാത്തതു കൊണ്ടോ രണ്ടുപേരിലും തികഞ്ഞ മൗനം ആയിരുന്നു....
മനസ് അസ്വസ്ഥതമായതും ദേവ് അവളോട് പറഞ്ഞു മുറി വിട്ടിറങ്ങി....
പുറത്തേക്ക് ഇറങ്ങുമ്പോ കാര്യമായി ഫയൽസ് ചെക്ക് ചെയ്യുന്ന വൈദേഹിയാണ് അവന്റെ കണ്ണിൽ പെട്ടത്...
അവളെ ഒന്ന് നോക്കി ശ്രീദേവ് പുറത്തേക്ക് ഇറങ്ങി....


________


ക്യാബിന് പുറത്ത് ഇറങ്ങിയ ധ്വനി നേരെ പോയത് വൈദേഹിക്കരികിലേക്ക് ആയിരുന്നു...
അവൾ ഒന്ന് മുരടനക്കി...
വൈദേഹി സിസ്റ്റത്തിൽ നിന്നും മുഖം ഉയർത്തിയതും കണ്ണുകളിൽ അവളെ ചുട്ടെരിക്കാനുള്ള അഗ്നി ഉണ്ടായിരുന്നു....
തെല്ലുപോലും ഭാവവ്യത്യാസമില്ലാതെ വൈദേഹി ധ്വനിയെ നോക്കി....
"മനസിൽ എന്തെങ്കിലും ദുരുദേശം ഉണ്ടെങ്കിൽ അത് ഒഴിവാക്കിയേക്ക്.... ദേവ് എന്റെയാ... എന്റെ മാത്രം..."
ധ്വനിയുടെ വാക്കുകളിൽ വൈദേഹി ഒന്ന് പകച്ചു...
നിമിഷങ്ങൾക്ക് മുന്നേ വൈദേഹി അവളുടെ നിലപാട് വ്യക്തമാക്കിയതാണ്... എന്നിട്ടും ധ്വനിക്ക് അവളെ വിശ്വാസം ആയില്ല എന്നുള്ളത് അവൾക്ക് അരോചകമായി തോന്നി...


വൈദേഹി ഒന്ന് പുച്ഛിച്ചു...
" വൈദേഹിക്ക് ദേവിനെ വേണ്ട എന്ന് പറഞ്ഞത് ആത്മാർത്ഥമായി തന്നെയാണ്... "
അത്രമാത്രമേ അവൾക്ക് പറയാൻ തോന്നിയുള്ളൂ...
എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് അവൾക്ക് വ്യക്തമായി അറിയാം....

അവളെ വിട്ട് അകലുന്ന ധ്വനിയിലേക്ക് വെറുതെ അവളുടെ നോട്ടം ചെന്നെത്തി....
മനസ്സിൽ അവളോട് ഒരു അലിവ് തോന്നി... പ്രിയപ്പെട്ട കളിപ്പാട്ടം നഷ്ടപെടുമോ എന്ന് ഭയന്നു മുറുകെ പിടിക്കുന്ന കുട്ടിയെ ആണ് അവൾക്ക് ഓർമ വന്നത്......
ആ ഓർമയിൽ അവളൊന്നു തലയാട്ടി ചിരിച്ചു....

അന്ന് മുഴുവൻ വൈദേഹി ഓരോ വർക്കുകളിൽ മുഴുകി... ഓർമകളെ ഒന്നിനെ പോലും അവൾ കൂട്ടുവിളിച്ചില്ല....

__________

സുഭദ്രയുടെ ദേവാ.... എന്നുള്ള അലർച്ച കേട്ടാണ് അന്ന് ഈശ്വരൻ കുടുംബം ഉണർന്നത്....
രാവിലെ തന്നെ ഒരു കപ്പ്‌ ചായയും ഇട്ട് കുടിക്കുന്നഅതിനൊപ്പം പത്രം വായന നിർബന്ധം ആണ് സുഭദ്രക്ക്...
പേപ്പറിലെ ഫ്രന്റ്‌ പേജിലെ വാർത്തയിൽ ഞെട്ടി തടിച്ച സുഭദ്ര സ്ഥലകാല ബോധമില്ലാതെ അലറി....
ആ ശബ്ദത്തിൽ സുഭദ്രയുടെ ഭർത്താവ് ശിവദാസനും സുദേവനും ഭാര്യ കീർത്തിയും സച്ചിയും ഭാര്യ ഗായത്രിയും ദേവും ഒരുപോലെ ഹാളിൽ നിരന്നു....

പത്രം കയ്യിൽ പിടിച്ചു ദേഷ്യം പൂണ്ടു നിൽക്കുന്ന സുഭദ്രയെ നോക്കി ശിവദാസൻ കാര്യം ആഞ്ഞു...
കയ്യിലെ പത്രം ദേവന്റെ മുഖത്തേക്ക് എറിഞ്ഞു കൊണ്ട് സുഭദ്ര നിന്ന് വിറച്ചു...
" എന്താ ഡാ ഇത്... "

പത്രത്തിലേക്ക് കണ്ണുകൾ പോയ ദേവൻ ആകെ മരവിച്ച അവസ്ഥയിലായിരുന്നു...

ഈശ്വർ ഗ്രൂപ്പ്‌ എം ഡി ശ്രീദേവും കമ്പനി ജീവനക്കാരി വൈദേഹിയും അനശ്വാസത്തിനു പോലീസ് കസ്റ്റഡിയിൽ....
ഹെഡിങ് വായിച്ചതും റൂം തുറന്നു നിൽക്കുന്ന ശ്രീദേവിന്റെയും വൈദേഹിയുടെയും ചിത്രം....

എന്ത് കാര്യം പുറംലോകം അറിയരുത് എന്ന് എല്ലാവരും ആഗ്രഹിച്ചോ, ആ കാര്യം ഇന്ന് എല്ലാവരുടെയും പ്രഭാത ഭക്ഷണത്തിന് ചൂട് കൂട്ടാൻ ഉണ്ടെന്നറിവ് എല്ലാവരിലും അസ്വസ്ഥത തീർത്തു...

സ്വന്തം ഭാഗം ന്യായീകരിക്കാൻ നിൽക്കാതെ ദേവ് അമർഷത്തോടെ റൂമിലേക്ക് തിരിഞ്ഞു നടന്നു....
അവന്റെ പോക്ക് നോക്കി നിൽക്കാനെ എല്ലാവർക്കും കഴിഞ്ഞള്ളൂ...
ശിവദാസൻ ഭാര്യയെയും മരുമ്മക്കളെയും കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയെങ്കിലും തുടരെ തുടരെ വരുന്ന ഫോൺ കാളുകളിൽ അയാൾ ആകെ വിഷമിച്ചു....

ദേവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല...
അയാൾക്ക് എല്ലാം ഒരുനിമിഷം കൊണ്ട് തകർന്നടിയുന്നത് പോലെ തോന്നി... മാനം,ഭാവി, നല്ല ജീവിതം... എല്ലാം... ഒരു കുറ്റവാളിയെ പോലെ അയാൾ ആ മുറിയിൽ സ്വയം ഒതുങ്ങി....
നെറുകയിൽ പതിയെ തലോടൽ ഏറ്റതും അവൻ പതിയെ കണ്ണുകൾ തുറന്നു...
"അമ്മ "....
അവൻ സുഭദ്രയുടെ കയ്യിൽ അമർത്തി പിടിച്ചു മുഖം ചേർത്ത് കിടന്നു....
മനസ് കലങ്ങി മറിഞ്ഞു കൊണ്ടെയിരിക്കുന്നു...


________

"ധ്വനിമോളെ.....
നമുക്ക് ഇപ്പോഴും വൈക്കിയിട്ടില്ല...
 നിനക്ക് ഒന്നൂടെ ചിന്തിച്ചൂടെ... ശ്രീദേവിനെക്കാൾ നല്ല പയ്യനെ നിനക്ക് അച്ഛൻ കണ്ടുപിടിച്ചു തരാം..." 
ധനപാലൻ മകളെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കാൻ എന്നപോലെ പറഞ്ഞു നോക്കി...
മക്കളുടെ ഏത് ആവശ്യവും നിറവേറ്റി കൊടുക്കുന്ന അയാൾക്ക് അവളെ നിർബന്ധിച്ചു ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല... അയാളുടെ ഭാര്യ വിമലയും കൂടെ ഉണ്ടായിരുന്നു...

അയാളെ ഒന്ന് നോക്കി ധ്വനി പുഞ്ചിരിച്ചു...
" എങ്കിൽ അച്ഛനെനിക്ക് ആര്യപുത്രനെ കൊണ്ട് താ... "


അവളുടെ ആവശ്യം കേട്ടതും ധനപാലൻ ആകെ വിയർത്തു...
"അ... അത്... മോളെ...."


"പറ്റില്ലാലെ.... അപ്പൊ ദേവിനെ മറക്കാൻ എനിക്കും പറ്റില്ല...."

അവൾ സ്റ്റയർ ഇറങ്ങി വരുന്ന ധ്രുവിനെ നോക്കി.... വേഗം അവന്റെ അരികിലേക്ക് ഓടി അവന്റെ നെഞ്ചിലേക്ക് വീണു....
"ഏട്ടാ...
അച്ഛനും അമ്മയും ദേവിനെ മറക്കാൻ പറയുന്നു...
അതിന് എനിക്ക് പറ്റില്ല ഏട്ടാ.....
അവനെ എനിക്ക് വേണം.... പ്ലീസ്...."
മിഴികളിൽ ഊർന്ന കണ്ണുനീർ തുള്ളി പെയ്യാൻ വെമ്പി നിൽക്കുന്ന അവളുടെ മുഖം കാണെ ധ്രുവിന്റെ ഉള്ള് നൊന്തു...
അവൻ അവളെ ചേർത്ത് പിടിച്ചു അവർക്ക് മുന്നിലേക്ക് നടന്നു....
"ദേ... രണ്ടുപേരോടും കൂടി ഞാൻ പറയാ... ദേവുമായി ഉറപ്പിച്ച കല്യാണം യാതൊരു മാറ്റവുമില്ലാതെ നടക്കും... അതാണ് അവളുടെ ആഗ്രഹം... നമ്മുടെയും " വളരെ ശാന്തമായി പറയുന്ന അവന്റെ വാക്കുകൾ അത്രയും ദൃഡമായിരുന്നു...
മക്കളുടെ സന്തോഷം മാത്രം നോക്കിയ ആ അച്ഛനും അമ്മയ്ക്കും അതുതന്നെയായിരുന്നു സന്തോഷം....


##################
ചുറ്റും കേൾക്കുന്ന മുറുമുറുപ്പിന് ചെവി കൊടുക്കാതെ അവൾ ഫ്ലാറ്റിന് വെളിയിൽ ഇറങ്ങി....
അവൾക്ക് ഒപ്പം മീരയും ഉണ്ടായിരുന്നു...
അവളുടെ അവസ്ഥകണ്ടു പാവം തോന്നിയ മീര ഒന്നും തന്നെ അവളോട് ചോദിച്ചു ബുദ്ധിമുട്ടിച്ചില്ല...
ഓഫീസിൽ എത്തിയപ്പോഴും പലരും പലവിധത്തിലും അവളോട് പെരുമാറി... കളിയാക്കിയും, കുറ്റപ്പെടുത്തിയും ഓരോരോ ഒളിയമ്പുകൾ അവൾക്ക് നേരെ തൊടുത്തു വിട്ടു...

പക്ഷെ അവളുടെ മനസ് മറ്റു പല ചിന്തകളിലും അസ്വസ്ഥതമായിരുന്നു...

കാത്തിരിക്കുക........


ഇനി കഥയിലേക്ക്.....

വലിയ പുതുമകൾ ഒന്നുമില്ലാത്ത, വലിയ ട്വിസ്‌റ്റോ സസ്‌പെൻസോ ഇല്ലാത്ത ഒരു കുഞ്ഞു കഥ... ആരും അധികം ഒന്നും എസ്‌പെക്ട് ചെയ്തു വായിക്കരുത്... ഒരു സാധാരണ കഥ....
"നീയും ഞാനും...."
ഇത് വൈദേഹിയുടെ കഥയാണ്...
അവളുടെ പ്രണയത്തിന്റെ കഥ....
 സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു....

എന്ന് സ്നേഹത്തോടെ
നിങ്ങടെ സ്വന്തം....
💞DevA Sree💞

Share this story