നെൽ കതിർ: ഭാഗം 1

nelkathir

രചന: ലക്ഷ്മി ബാബു ലച്ചു

എന്റെ അഞ്ചാമത്തെ തുടർക്കഥയാണ് "നെൽകതിർ"......... നിങ്ങൾക്ക് ഇഷ്ടമാകുമോ എന്ന് എനിക്കറിയില്ല . കഥ അംഗീകരിക്കേണ്ടത് നിങ്ങൾ വായനക്കാരനാണ് *** നന്ദേ ..... എടി നന്ദേ...... എത്ര നേരം ആയി പെണ്ണേ നിന്നെ കാത്തു നിൽക്കുവാ ഞാൻ.ഇത്ര ഒരുക്കം വേണോ....? ദാ വരുന്നടി.......അപ്പാ നാൻ പോയി വരേ.... ഉൻ ഉടമ്പ് നല്ല പാത്തുക്കോ..... അല്ലു നമ്മ ഇപ്പോൾ കേരളാവിൽ ആണ്. മലയാളം പറഞ്ഞാൽ പൊതും . അപ്പാ...... സോറി മോളേ .പറഞ്ഞു ശീലിച്ചു പോയി. ഇടക്ക് തമിഴ് വന്നു പോകും. അതാ അപ്പാ എൻ പ്രോബ്ലെവും. ഇന്നും ധവാണി ആണോ എന്റെ അല്ലു നീ ഉടുത്തെ...? അപ്പാ ധവാണിക്കു എന്നാ പ്രോബ്ലെം.ഇതും സ്റ്റൈൽ താനെ...? സ്റ്റൈൽ താൻ....ആനാ സോറി മോളേ....നല്ലതാണ് എന്നാലും ആ തല്ലി പൊളികൾ ....പണ്ട് നടന്ന പോലെ നിന്നെ എല്ലാവരുടെയും മുന്നിൽ വച്ചു നാണം കെടുത്തിയല്ലോ.....?

അപ്പാ അതു തല്ലി പൊളികൾ ഒന്നും അല്ല.അവർ എൻ സീനിയേഴ്സ് താ.അപ്പോൾ ചിന്ന റാഗിങ് ഒക്കെ പതിവ് താനെ....അവർ താൻ ഇപ്പോൾ എൻ ഉയിർ ......... അതും പറഞ്ഞു ഞാൻ ശ്രീയുടെ അടുത്തേക്ക് ഓടി.... എന്തുവാടി ഇതു. എത്ര എന്നു വച്ചാൽനിന്നെയും കാത്തു ഈ പടിക്കൽ നിൽക്കുക. ഉൻക്കിട്ടെ...... വേണ്ടാ നന്ദേ തമിഴ് വേണ്ട ഒൺലി മലയാളം. ഓ ആയിക്കോട്ടെ....നിന്നോട്‌ ആരാ പറഞ്ഞേ പടിക്കൽ നിൽക്കാൻ അങ്ങു ഉമ്മറത്തേക്കു കയറി നിന്നുകൂടെ.... നാളെ മുതൽ ആവട്ടെ അടിയൻ അങ്ങനെ ചെയാം തമ്പുരാട്ടി... അപ്പാക്കു വയ്യാ പനി. ഞാൻ ഇന്ന് അടുക്കളയിൽ കയറിയത്.അതാ വൈകിയേ.. എന്നിട്ടു കുടവുണ്ടോടാ അപ്പാക്കു. ഉം ഉണ്ട്.... ഇന്ന് ആർട്‌സ് ഡേ ആയിട്ടു പെണ്ണ് ഒന്നു മിനുങ്ങിയിട്ടുണ്ടല്ലോ....? അതേടി ഞാൻ മിനുങ്ങിയിട്ടുണ്ട്.എൻ കാതൽമന്നൻ എന്നെ ഒരു തടവ് പാത്താൽ എൻകിട്ടേ ഓടി വന്തിടുവേ..... ഒരു തവണ എങ്കിലും നിന്നെ സ്നേഹത്തോടെ ഒന്നു നോക്കിയിരുന്നേങ്കിൽ പറയാമായിരുന്നു.നിന്റെ അടുത്തു പറന്നു വന്നേനെ എന്നു.

ഇതു പശുന്റെ ആപ്പിയിൽ നോക്കുന്ന നോട്ടം പോലും നിന്നെ നോക്കുന്നില്ലല്ലോ. പത്താം ക്ലയാസ്സ് തൊട്ടു നീ ഇങ്ങേരുടെ പിന്നാലെ അല്ലെ നന്ദേ..... ഒരുനാൾ എൻകിട്ടേ അവർ വന്നു സുല്ലുവേ എന്നെ പുടിച്ചിറുക്കെ നാൻ നിന്നെ തിരുമണം പണ്ണാട്ടുമാ എന്നു എൻ കിട്ടേ കേഴ്‌വി കേൾക്കുവേ...നീ നോക്കിക്കോ. നന്ദേ നിന്നോട് ഞാൻ പറന്നിട്ടുണ്ട് ഒന്നിൽ മലയാളം അല്ലെ തമിഴ്... ഇങ്ങനെ രണ്ടും കുടി കലർത്തി പറഞ്ഞാൽ കേൾക്കാൻ സുഖമില്ല.പിന്നെ ഭാഷയുടെ ഒരു സൗന്ദര്യം അങ്ങു നഷ്ടം ആകുന്നടി. ഓക്കേ ഓക്കേ.... ഇനി ആവർത്തിക്കില്ല. പോരെ.... എത്ര വെട്ടം നീ ഇതുപോലെ വാക്ക് തന്നതാ എന്നിട്ടു അതു തെറ്റിക്കും.അതൊക്കെ പോട്ടെ പെട്ടെന്ന് വാ നീലാംബരി (ബസ് ആണ് കേട്ടോ ) വരാറായി....ഇന്ന് നമ്മുടെ സാറിനെ കണ്ടില്ലല്ലോ നന്ദേ.....? നമ്മുടെ സാറോ....? ആയോ സോറി എന്റെ അല്ല എന്റെ നന്ദക്കുട്ടിയുടെ സാർ പോരെ..... ആ അങ്ങനെ പറ...... ഇങ്ങനെ ഒരു തമിഴത്തി... ഡി ശ്രീ നീ കണ്ടോ... ഞങ്ങളുടെ നെൽ മണികൾ വിളഞ്ഞു നിൽക്കുന്നെ അതു കാണാൻ തന്നെ എന്താ ചെല്ലു.....

ഒരിക്കൽ ഞങ്ങൾ രണ്ടും ചേർന്നു ഇവിടെ വിളവ് എടുക്കും...നീ നോക്കിക്കോ... അടുത്ത ജന്മത്തിൽ ഞാൻ നിന്റെ കൂട്ടുകാരി ആകണം എന്നു ഉണ്ടോ നന്ദേ.... ഒന്നു പോടി..... അതും പറഞ്ഞു ഞാൻ അതിൽ നിന്നും ഒരു നെൽക്കതിർ പിച്ചി എടുത്തു .ബാഗ് തുറന്നു അതിലിനിന്നും ഒരു ടെക്സ്റ്റ് എടുത്തു തുറന്നു ആ നെൽ കതിർ അതിൽ വച്ചു. നന്ദേ ദേ വണ്ടി വരുന്നു എന്നു തോന്നുന്നു. അതു പറഞ്ഞു തീർന്നതും ഞാനും ശ്രീയും കുടി മത്സരിച്ചു ഒരു ഓട്ടം ആയിരുന്നു. 9 മണിക്ക് ഉള്ള ബസ് പോയാൽ പിന്നെ 10.20 നു മാത്രമേ ബസ് ഉള്ളു. ഓ മറന്നു നിങ്ങൾ കഥ അറിയാതെ ആട്ടം കാണുവാ അല്ലേ.... വൈറ്റ് ....വൈറ്റ്.....ഞാൻ എല്ലാം പറഞ്ഞു തരാം. ബസ് വന്നു അതിൽ ഒന്നു കയറിക്കോട്ടെ.... അയോടാ.... സീറ്റ് ഒന്നും ഒഴിവില്ല.. ഇനി നിന്നു കൊണ്ടു വേണം കഥ പറയാൻ...... ഞാൻ അളകനന്ദ..... എൻ അപ്പാവുടെ അല്ലു.... ഇതു എൻ ഫ്രണ്ട് ശ്രീലക്ഷ്മി എന്റെ ശ്രീ.... എനിക്കു അപ്പാവും അപ്പാവുക്കു നാനും മട്ടും താൻ ഇറുക്കു. എൻ ചിന്ന വയസ്സില്ലെ അമ്മ അങ്ങു ദുരത്തില്ലേ പോയിട്ടാ.....

അപ്പാ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ താൻ... ഇപ്പോൾ റീറ്റെഡ് ആയി... 'അമ്മ പാലക്കാട്ട് കാരി താൻ. അപ്പാ മധുര പക്കം ഒരു ചിന്ന ഗ്രാമത്തിൽ പുറന്തതു താ...അപ്പാവും അമ്മാവും ലൗ മാരേജ് താ. അപ്പാ പാലക്കാട്ട് വർക് ചെയ്തപ്പോൾ അമ്മാവേ... വളച്ചു ഓടിച്ചു കുപ്പിയിൽ ആക്കി നാടു കടത്തിയത് ആണ്. അതാണ് എനിക്കു മലയാളവും തമിഴും ഒന്നിച്ചു വന്നു പോകുന്നത്. അനാൽ അപ്പാവ്ക്കു മലയാളം താൻ പുടിക്കും.'അമ്മ പോയതിൽ ശേഷം അപ്പാ എന്നെ തങ്കം മാതിരി താൻ പാത്തതു. ഒരു കുറവും അറിയിചിട്ടില്ല ഞാൻ പത്തിൽ എഴുതിയത്തിന് ശേഷം ആണ് .അങ്ങോട്ടെക്ക് വന്നത്.ഇതു അമ്മയുടെ നാടാണ് പാലക്കാട്....ഇവിടെ ഇപ്പോൾ 'അമ്മ കുടുംബം യാരുമെ ഇല്ലേ....അമ്മയുടെ അപ്പാവും അമ്മാവും എൻ മമ്മനും ഇന്താ ഉരു വിട്ടു പോയിട്ടെ....ഇവിടെ യാർക്കും നമ്മ കഥ ഒന്നുമേ തെരിയാതു.എല്ലാവർക്കും നാങ്കൽ ഇങ്കെ നാട്ടിൽ വന്നുസെർന്തവർ താൻ. ടിക്കറ്റ്..... ടിക്കറ്റ്.... ഇതു ഞാൻ പറഞ്ഞ കഥയിൽ ഉള്ളത് അല്ല. ബസ് കണ്ടക്ടർ ടിക്കറ്റ് എന്നു പറഞ്ഞതാ. രണ്ടു കോളേജ് ജംഗ്ഷൻ.....

ഈ നാട്ടിൽ ഒരു കൊച്ചു വിടും സ്ഥലവും അമ്മാവ്ടെ സ്വപ്നം ആയിരുന്നു. അതാ പത്ത് എഴുതി കഴിഞ്ഞപ്പോഴേ ഞങ്ങൾ ഉള്ളത് എല്ലാം വിറ്റു പെറുക്കി ഇങ്ങോട്ടു വന്നത്. ഇപ്പോൾ ആകെ ഉള്ളത് ആ വിടും സ്ഥലവും പിന്നെ എന്റെ പേരിൽ ഉള്ള കുറച്ചു ബാങ്ക്ബാലൻസും മാത്രമാ. ആദ്യം എനിക്കു ഈ നാടിനോടു ഒട്ടു ഇഷ്ടം ഉണ്ടായിരുന്നില്ല. പിന്നെ ഈ നാടിനെ സ്നേഹിക്കാൻ ഒരു കാരണം ഉണ്ട്. എൻ കാതൽ മന്നൻ....അവങ്ക ഒരാൾ താൻ ഈ നാട് എൻ സ്വന്തം നാട് പോൽ ആക്കി മാറ്റിയെ..... നിങ്ങൾക്ക് പിടി കിട്ടില്ല അല്ലേ. എനിക്കു അറിയാം അതൊക്കെ മനസ്സിൽ ആക്കാൻ ഉള്ള കഴിവ് നിങ്ങൾക്ക് ആർക്കും ഇല്ല എന്നു .അതു കൊണ്ടു ഞാൻ തന്നെ അത് അങ്ങു പറയാം. എനിക്കു അവർ എന്നാൽ ഉയിർ എൻ ഉടമ്പിൽ ഓടുന്ന രക്തം താൻ അവർ എനിക്കു. ചന്തു എന്ന ശ്രീചന്ത്.... ഇവർ എന്നാൽ എനിക്കു എൻ ശ്വാസം. ഇവർക്കും എനിക്കും ഇടയിൽ ഒരു ചിന്ന കഥ ഇറുക്കു.... ഉങ്കിൾക്കു അതു കേൾക്കണമാ. ഇനി വേണ്ടാ എന്നു സൊല്ലിയാലും നോ രക്ഷേ.... കെട്ടുതാൻ ആവണം.എന്നാലേ നമ്മുക്കു മുന്നോട്ടു പോകാൻ പറ്റൂ.

അപ്പോ ഞാൻ സോളാട്ടുമാ.... നാങ്ക ഇന്താ ഉരിൽ വന്ന മുതൽ നാളിൽ ആരുമായി അധികം പഴക്കം കേടയല്ലേ....ആനാ അപ്പാവുക്കിട്ടേ ഇങ്ങോട്ടു വന്തു ഫ്രണ്ട്ഷിപ്പ് കൂടിയാച്ചു ഇന്താ ശ്രീയുടെ അപ്പാ... ചെറിയ ഒരു രാഷ്ട്രീയ കാരൻ ആണ് ശ്രീയുടെ അപ്പാ.ശ്രീയും എന്നെ പോലെ ഒരേ വയസ്സുതാ.സിക്രം നാങ്കൾ കുട്ടായിടിച്ചു. അങ്ങനെ കൊഞ്ചം ദിനം കടന്നു പോയിടിച്ചു. ഒരു നാൾ അപ്പാവ് കുടയില്ല ടൈമിൽ ഞാൻ തനിയാ ഉരു സുറ്റി പാക്കതിക്കു ഇറങ്ങിയച്ചു. നാനും ശ്രീയും ഇപ്പോ നടന്നു വന്താ പാട വരമ്പു ഇല്ലയാ... അവിടെ അന്നും നെൽ കതിർ നിറയേ ഇരുന്ധിച്ചു. കൊതിയാൽ ഞാൻ ഒരു നെൽ കതിർ പൊട്ടിച്ചു എടുക്കാൻ ട്രൈ ചെയ്തെ. എന്നാൽ എൻ കാലു ഒന്നു സ്ലിപ്പ് ആയിടിച്ചു. മുന്നോട്ടു വീഴാതിരിക്കാൻ ആയി ഞാൻ പുറകോട്ടു മലർന്നു. എന്നാൽ ഞാൻ ബാക്കിലേക്ക് വീണു .വീണ കൂട്ടത്തിൽ. നെൽ ചെടിയും പാതിയും എന്റെ കൈയിൽ. ആരും പാക്കല്ലേ എന്നു ഉറപ്പിൽ നാൻ മെത്തുവ അൻകെ നിന്നും എഴുന്നേറ്റു...

കൈയിൽ പൊട്ടി വന്ന നെൽ കതിർ നാൻ പാടത്തേക്ക് വലിച്ചെറിഞ്ഞു തിരുനബി ഓടാൻ നിനച്ചതും. പാടത്തു നിന്നു ഒരാൾ എൻ മുന്നാടി എടുത്തു ഒരു ചാട്ടം ... നാൻ പേടിച്ചു ...രണ്ടു അടി ബാക്കിലോട്ടു വച്ചു. അയാൾ എന്നെ രൂക്ഷം ആയി നോക്കി നിന്നു..... എന്താടി നീ ഈ ചെയ്തതു.... നാൻ ഒന്നും തെരിയാത്ത മാതിരി എൻ കണ്ണുകൾ അടച്ചു ഇരു തോള് അനക്കി.... ആ കതിർ നുള്ളി കളഞ്ഞപ്പോൾ നിനക്കു എന്തു കിട്ടിയടി... അതും പറഞ്ഞു അന്ത ദ്രോഹി എൻ ആഴക്കാനാ കൈ പിടിച്ചു തിരിച്ചു. വേദനാ നേക്കു താങ്കമുടിയത് എന്ന അവസ്ഥയിൽ നാൻ അവർക്കിട്ടെ മന്നിപ്പു കേട്ടാച്ചു.... ആയേ തമിഴോ.....നീ തമിഴത്തി ആണൊടി. അതു എനിക്കു ഒട്ടുമേ രസിച്ചില്ലേ.... തമിഴിന് എന്നാ കുറച്ചിൽ.... ഏയ്‌ ഒരു കുറവും ഇല്ല. കൂടുതൽ മാത്രമേ ഉള്ളു. ഹലോ സൂക്ഷിച്ചു സംസാരിക്കണം... ങേ നിനക്കു മലയാളവും അറിയാമോ..ബെസ്റ്റ്... ഞാൻ അയാളെ തുറിച്ചു നോക്കി നിന്നു.... എന്താടി നോക്കുന്നെ ഉണ്ടാക്കണ്ണി....നിനക്കു ഇതു വെറും നെൽ കതിർ ആയിരിക്കും. എന്നാൽ ഇതു കൊണ്ടു ജീവിക്കുന്ന ഞങ്ങൾക്ക് മണ്ണ് അമ്മയും കൃഷി അമ്മ തരുന്ന മുലപ്പാലും ആണ് കേട്ടോടി... ഞാൻ അയാളെ തന്നെ നോക്കി നിന്നു. കാണാൻ നല്ല ചെലു ഇറുക്കു അനാ അവരുടെ കോപം അമ്മമോ....

ഡി വല്ലോം മനസിലായോ......എവിടുന്നു അല്ലെ...അതു എങ്ങനെയാ സ്വന്തം മാമ്മനെ കെട്ടുന്ന കുട്ടം അല്ലെ.... അന്താ പേച്ചു അതു എനിക്കു ഒട്ടു പുടിക്കാതെ വന്തേൻ....പിന്നെ ഒട്ടും യോസിക്കാതെ പിടിച്ചു ഒരു തള്ളു വച്ചു കൊടുത്തു ഞാൻ അയാൾകിട്ടു... എന്നിട്ടു തിരിഞ്ഞു നോക്കാതെ ഓടി... ഡി നിന്നെ പിന്നെ കണ്ടോള്ളാം... ഞാൻ തിരിഞ്ഞു പാക്കാതെ ഓടി ശ്രീയോട് നാൻ എല്ലാമേ സെല്ലിയാച്ചു. അവളിൽ നിന്നു താൻ അയാളെ പറ്റി എല്ലാമേ അറിഞ്ഞത് അയാളുടെ പേർ ശ്രീചന്ത് വീട്ടിൽ ചെല്ലാമാ ചന്തു എന്നു കുപ്പിടുവെ. ( നേരത്തെ പറഞ്ഞിരുന്നു എന്നാലും കഥ പറയേണ്ടത് ഇങ്ങനെ ആണ്. ) അവർക്ക് അമ്മാ അപ്പാ കിടയാത്.അവർ എറുന്തിട്ടാൻ.ഒരു ചിന്ന തങ്കച്ചി ഇറുക്കു...8 thil ആണെന്ന് പറഞ്ഞേ....പിന്നെ അന്താ ആൾ. കൃഷി കാരൻ അല്ലേ കോളേജ് പഠിപ്പിചിട്ടിറുക്കു. പക്കാത്താൻ ചിന്നവൻ ആയി ഇറുന്താലും എന്നെക്കാൾ ഒത്തിരി വയസ്സു ജസ്തി. പിന്നെ നാങ്കൽ പലയിടത്തും വച്ചു പാർത്തെ...

സാണ്ട പോട്ടെ..കീരിയും പാമ്പും ആയിടിച്ചു നാങ്കൾ. പിന്നെ പിന്നെ എനിക്കു അവരോട് കാതൽ തോന്നി തുടങ്ങിയാച്ചു. ഫസ്റ്റ് നാൻ അതു അപ്പാവോട് ആണ് സൊല്ലിയെ.... അനാൽ എൻ അപ്പാ എന്നെ ഒരുപാട് കളിയാക്കി...നിനക്കും പ്രമാമോ എന്നു ചോദിച്ചു..... ഓരോ ദിനം കഴിയും തോറും എനിക്കു അവരോടു ഉള്ള കാതൽ ദൃഢം ആയി മാറി. +1 നു ഇവിടെ തന്നെ അഡ്മിഷൻ കിട്ടി. ഞാനും ശ്രീയും ഒരു ക്ലാസ്സിൽ. അങ്ങനെ വർഷം ഒന്നു കഴിഞ്ഞു. +2 ആയപ്പോൾ എൻ കാതൽ നാൻ അവർക്കിട്ടെ എല്ലാരുടെയും മുന്നാടി കവലയിൽ വച്ചു സൊല്ലി. അനാൽ അവർ എല്ലാർക്കും മൂന്നാടി എന്നെ കേവലമായി കാട്ടി. നാണം കെടുത്തി. നാൻ വെറും പൊട്ടി പെണ്ണ് ആണെന്ന് പറഞ്ഞു. അയാൾ കെട്ടുന്നെങ്കിൽ ഒരു പെണ്ണിനെ മാത്രമേ കെട്ടു പെണ്ണിന്റെ രൂപവും ആണിന്റെ സ്വഭാവവും ഉള്ള എന്നെ കേട്ടില്ല എന്നു പറഞ്ഞു .എന്നെ നാണം കെടുത്തി കളഞ്ഞു. നാട്ടിൽ ഈ വാർത്ത കാട്ടു തീ ആയി പടർന്നു.

മറ്റുള്ളവരുടെയും പരിഹാസം നിറഞ്ഞ വാക്ക് കേൾക്കുമ്പോഴും അപ്പാ തന്ന ആ ധൈര്യം മതിയായിരുന്നു എനിക്കു എല്ലാവരെയും നേരിടാൻ. പിന്നെ വാശി ആയി.+2 സ്കൂളിൽ ആരെക്കാളും മാർക്ക് നാൻ സ്വന്തം ആക്കി. അങ്ങേരുടെ കോളേജിൽ അഡ്മിഷൻ വാങ്ങി എടുക്കുകയും ചെയ്തു. ഡിഗ്രി ബി എ എക്കണോമിക്സ് . അയാൾ എക്കണോമിക്സ് ആണ് എടുക്കുന്നെ. മലയാളത്തിൽ ഒരു ചൊല്ലു ഉള്ള പോലെ ഇനാം പേച്ചിക്ക് മരപ്പട്ടി കുട്ടു എന്ന പോലെ ശ്രീ എന്റെ കൂടെ ഇറുക്കു. കോളേജിൽ ജോയിൻ ചെയിതട്ടു ഇപ്പോൾ രണ്ടു മാസം പിന്നിട്ടു. ഇന്നു സ്‌പോട്‌സ് ഡേ ആയതിനാൽ വല്ലാത്ത നന്നായിട്ട് അങ്ങേരെ വായി നോക്കാം. കോളേജ് ജംഗ്ഷൻ....കോളേജ് ജംഗ്ഷൻ ഞങ്ങൾക്ക് ഇറങ്ങാൻ ഉള്ള സ്റ്റോപ് ആയി. ഇറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ ആണ് പുറകിൽ നിന്നും വിളി വന്നത്.... അളകാ....... (തുടരും )

Share this story