നെൽ കതിർ: ഭാഗം 10

nelkathir

രചന: ലക്ഷ്മി ബാബു ലച്ചു

ഞാനും അപ്പാവും അവരോടൊപ്പം അല്പം മാറി നിന്നു. എനിക്കു സംസാരിക്കേണ്ടത് നിങ്ങളോട് ആണ്.നിനക്കു പോകാം. എന്തായാലും അവളു കുടി കേൾക്കട്ടെ.അവളെ കുറിച്ചു ആയിരിക്കുമല്ലോ.അപ്പോൾ അവൾ കുടി കേൾക്കട്ടെ. എനിക്കു അപ്പാടെ ആ ഡയലോഗ് അങ്ങു പുടിച്ചു പോച്ചു............ ഇവൾ കോളേജിൽ വരുന്നത് പഠിക്കാൻ ആണോ അതോ വേറെ ഏതേലും...? അപ്പാ ദേഷ്യം കടിച്ചു അമർത്തുന്നത് ഞാൻ കണ്ടു. ഐ ഹാവ് നെവേർ മീറ്റ് സുച്ഛ് എ പ്രൗഡ് വുമൺ...... അവർക്ക് ഒരണം പൊട്ടിക്കണം എന്നു എനിക്കു തോന്നി.പിന്നെ എന്റെ മാം അയോണ്ട് വേണ്ടാ എന്നു വച്ചു. അല്ലെങ്കിൽ ഞാൻ അവരെ തറയിൽ ഇട്ടു ചവിട്ടി അരച്ചെടുത്തെനെ മാഡം..... പ്ളീസ് സ്‌പീക്ക്‌ എ ലിറ്റിൽ മോർ പൊലിറ്റലി..... അപ്പാ അത്ര ദേഷ്യത്തിൽ ആണ് അത് അവരോടു പറഞ്ഞതു.ചിലപ്പോൾ എന്നെ മോശക്കാരി ആക്കിയത് കൊണ്ടാകാം ഇങ്ങനെ ഒരു പ്രതികരണം. വയസ്സിനു മുതിർന്നവരോട് അല്പം ബഹുമാനം ഒക്കെ ആകാം. നിങ്ങൾക്ക് ആരാ ഈ പ്രൊഫസർ ഉദ്യോഗം തന്നത്.

നിയോക്കെ പിച്ചവച്ചു നടന്ന കാലത്തു സർക്കാരിന്റെ ശമ്പളം പറ്റാൻ തുടങ്ങിയവരിൽ ഒരാൾ ആണ് ഞാനും.അങ്ങു സായിപ്പന്മാർ പറയും പോലെ ഇംഗ്ലീഷ് തുപ്പൻ കഴിഞ്ഞില്ലേലും.ചില കൊതുകുകളെ അടിച്ചിടാൻ അത്യാവശ്യം ഇംഗ്ലീഷ് എന്റെ നാവിലും ഉണ്ട് മാഡം. പിന്നെ പഠിക്കുന്നതും ആയി ബന്ധപ്പെട്ട എന്തേലും കുറ്റം ദാ ഇവളെ പറ്റി പറയാൻ ഉണ്ടെങ്കിൽ പറ. അതും പറഞ്ഞു അപ്പാ എന്നെ പിടിച്ചു അവരുടെ മുന്നിലേക്ക് നിറുത്തി. അല്ലാതെ ക്ലാസ്സിനു പുറത്തെ സംഭവങ്ങൾ ക്യാമറകണ്ണിൽ പതിഞ്ഞെങ്കിൽ അതു അങ്ങനെ ഇരുന്നോട്ടെ.ചുമ്മാ അതിന്റെ പിറകെ നടക്കേണ്ട. നിങ്ങൾ ആണോ മിസ്റ്റർ ഒരു തന്ത.....നട്ടെല്ല് ഇല്ലെന്നു കണ്ടപ്പോഴേ തോന്നി.ഇപ്പോൾ അത് ശരി ആണെന്ന് മനസിലായി. എനിക്കു നട്ടെല്ല് ഉണ്ട്.നട്ടെല്ല് കണ്ടെട്ടു തന്നെയാ ഇവളുടെ അമ്മ പാർവതി എന്റെ കൂടെ ഇറങ്ങി വന്നത്.പിന്നെ എനിക്കു നട്ടെല്ല് ഇല്ല എന്നു തോന്നിയത്.മോളുടെ വീട്ടിൽ ആ സാധനം ഉള്ള ആരെയും മോൾ ഇതു വരെ കണ്ടിട്ടില്ല അതു കൊണ്ട.ഈ നാട്ടിൽ വന്നത് അല്ലെ ഉള്ളു.

ഇനി നട്ടെല്ല് ഉള്ള ഒരുപാട് വേരെ കാണാം. ഡോ........കൂടുതൽ അങ്ങു..... ച്ചി........നിറുത്തടി.....കുറച്ചു നേരം ആയല്ലോ തുടങ്ങിയിട്ട്. ഞങ്ങളുടെ നാട്ടിൽ വന്നു നീ എന്നെ ഭരിക്കുന്നോ. ഒന്നു വിരൽ ഞൊടിച്ചാൽ ഉണ്ടല്ലോ ഇവിടെ നിന്നും നിനക്കു ഒരടി മിന്നോട്ടു പോകാൻ വയ്യാതെ ആക്കും ഈ നാട്ടുകാർ. പിന്നെ നിന്നെ പോലെ ഒരു പെണ്ണ് ആണ് എന്റെ മോളും.നിന്നെ പോലെ ആണിന്റെ തന്റേടം ഉള്ള പെണ്ണ് അല്ല വെറും പെണ്ണു.അവളെ ഓർത്തു ഞാൻ ഒന്നിനും മുതിരാത്തത് ആണ്.ഒരു ടീച്ചർ വന്നേക്കുന്നു.ആ പദം ഉച്ചരിക്കാൻ ഉള്ള യോഗ്യത നിനക്കു ഉണ്ടോടി.നിന്നെയൊക്കെ കണ്ടു അല്ലെ കുട്ടികൾ പഠിക്കുന്നത്.പിന്നെ എങ്ങനെ അവരെ നേരെ ആക്കും അപ്പാടെ അപ്പോഴത്തെ ദേഷ്യവും മുഖത്തെ ആ ഭാവ വ്യത്യയാസവും എനിക്കു ഇതുവരെ കാണാത്ത ഒരു അപ്പായെ കാട്ടി തരുവായിരുന്നു.ഇത്ര വർഷത്തിന്റെ ഇടയിൽ ഞാൻ കണ്ടിട്ടില്ലാത്ത ഒരു രൂപം. അത്ര ആ മനസ്സ് വേദനിച്ച കാണും.അതാ ഈ ദേഷ്യതിന്റെ കാരണം എല്ലാ നല്ലവരായ ടീച്ചർന്മാരും എല്ലാ നല്ല സ്ത്രീകളും എന്നോട് ക്ഷമിക്കട്ടെ....

വാ മോളെ..... അതും പറഞ്ഞു അപ്പാ എന്നെയും കുട്ടി ലല്ലേട്ടൻ സ്റ്റൈയിലിൽ മുണ്ട് മടക്കി കുത്തി ഒരു നടത്ത ഉണ്ടായിരുന്നു സലോമോഷനിൽ. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഡാഷ് പോയ അണ്ണാന്റെ മുഖവും ആയി വിളറി വെളുത്തു നിൽക്കുവായിരുന്നു മാം. അപ്പാ ഞാൻ ഇപ്പോൾ വരാം അതും പറഞ്ഞു ഞാൻ മാംമിന്റെ അടുത്തേക്ക് നടന്നു. മാം..... ഉം....എന്താടി..... ഇനി വീട്ടിൽ പോയി ഒന്നും കഴിക്കേണ്ട കാര്യം ഇല്ലല്ലോ.അപ്പാ വയറു നിറച്ചില്ലേ. എടി...നീ കൂടുതൽ കിടന്ന് കീറാത്തെ പെണ്ണുമ്പിളെ. എല്ലാരും ശ്രദ്ധിക്കും.ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ആണ് നാണക്കേട്. ഞാൻ നിന്റെ മാം ആണ് അധ്യാപിക..... അതു ഓർത്തോ.....? അപ്പാ പറഞ്ഞതു പോലെ അധ്യാപിക ആകാൻ നിങ്ങൾക്ക് എന്തു യോഗ്യത ആണ് ഉള്ളത്.ആ പദവിയിൽ ഇരിക്കാൻ അർഹത ഉള്ള ഒരുപാട് പേര് ഈ ലോകത്ത് ഉണ്ട്.ആ സ്ഥാനം അർഹിക്കുന്നവരെ ഞങ്ങൾ ബഹുമാനിക്കും ടീച്ചറെ എന്നു അക്ഷരം തെറ്റാതെ വിളിക്കുകയും ചെയ്യും.അതൊന്നും നിങ്ങൾക്കു പറ്റിയത് അല്ല. ഇതു നിങ്ങൾ ചോദിച്ചു വാങ്ങിയതാ.എല്ലാ നല്ലവരായ അധ്യാപകർ എന്നോട് ക്ഷമിക്കട്ടെ അതും പറഞ്ഞു

ഞാൻ അപ്പാ കൈയിൽ പുടിച്ചു സ്‌ലോമോഷനിൽ നടന്നു. നീ എന്തുവാടി അവരോടു പറഞ്ഞത്......? ഏയ് ചുമ്മാ ഒരു പഞ്ചിനു.... അവരു നിന്റെ ക്ലാസ്സ്‌ ടീച്ചർ ആണോ......? ഉം.....അതേ അപ്പോൾ നീ സൂക്ഷിച്ചോ.....എവിടുന്നാണ് പണി വരുന്നത് എന്നു അറിയില്ല. പണിയും ആയി ഇങ്ങു വരട്ടെ......ആ പണി ഞാൻ അവർക്ക് തന്നെ പാലിൻ വെള്ളത്തിൽ കൊടുക്കും അപ്പാ നോക്കിക്കോ ആ കാത്തിരുന്നു പാക്കല്ലാം. നന്ദേ......ഡി..... ഞാനും വരുന്നു അവിടെ നിൽക്കു. എന്താ മോളെ ശ്രീ അച്ഛൻ വന്നില്ലേ....ഇല്ല അപ്പാ അച്ഛന് ഇന്ന് ജോലി ഉണ്ട്‌.ഇന്ന് പോയില്ലെങ്കിൽ ശരി ആകില്ല അതാ.... ശ്രീ ........ വിളികേട്ട ഭാഗത്തേക്ക് ഞങ്ങൾ മൂന്നു പേരും നോക്കി. സാർ...... ഓ എന്റെ കാര്യം തീർന്നു.ഇപ്പോൾ തുടങ്ങും.... ശ്രീയുടെ അച്ഛൻ ഇല്ലേ വീട്ടിൽ.......? അതു മോനെ വിശ്വന് ഇന്ന് ജോലി ഉണ്ട്.പോകാതിരിക്കാൻ പറ്റില്ല.കുലിപ്പണിക്കരുടെ കാര്യം മോനു അറിയല്ലോ അതാ.എന്നോട് പറഞ്ഞിരുന്നു വരാൻ പറ്റില്ല എന്നു. ഉം....നമ്മൾ എല്ലാം ഒന്നിച്ചു ഒറ്റക്കെട്ട് ആയി നിന്നാൽ എന്തും നേടാല്ലോ....

അതാ എല്ലാരേയും ഇന്ന് ഇവിടെ വിളിച്ചു കുട്ടിയെ.ഇതു നമ്മുടെ ഒക്കെ വിയർപ്പിന്റെ വില ആണെന്ന് അറിയല്ലോ.... അതും പറഞ്ഞു സാർ നടന്നു. പാവം....ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ജീവിക്കാൻ ആണെങ്കിലും മറ്റു പൊതു പ്രവർത്തനങ്ങൾക്ക് ആയാലും മുന്നിട്ടു നിൽക്കുവാ.ഇവന്റെ ഭാര്യ ആയി വരാൻ പോകുന്ന പെണ്ണു ഭാഗ്യം ചെയ്തവൾ ആണ്. ആ ഭാഗ്യം ചെയ്ത് പെണ്ണു നാൻ താൻ ഉൻ അല്ലു.... അതും പറഞ്ഞു ഞാൻ അപ്പാ മുന്നാടിയെ കയറി നിന്നു. ഒന്നു മാറി നിൽക്കടി.നടക്കാത്ത കാര്യം പറഞ്ഞു മുന്നിൽ കയറി നിൽക്കുന്നോ....? നടക്കും അപ്പാ നോക്കിക്കോ..... നോക്കാൻ ഒന്നും ഇല്ല.ദാ അവിടെ നിൽക്കുന്ന രണ്ടു പേരെയും കണ്ടോ അവരാണ് ഒന്നിക്കുന്നെ.... അപ്പാ വിരൽ ചൂണ്ടി കാട്ടി പറഞ്ഞു. അടങ്ങു അപ്പാ അവൾക്കു സങ്കടം ആകും. ശ്രീ അപ്പായോട് പറഞ്ഞു ഞാൻ അപ്പാ വിരൽ ചുണ്ടിയ ഭാഗത്തേക്ക് നോക്കി.

കുറച്ചു ദൂരെ ആയി രണ്ടു പേർ നിൽക്കുന്നു. മുഖം വ്യക്തം അല്ലെങ്കിലും അതും സാറും മാംമും ആണെന്ന് എനിക്കു അവരുടെ ഡ്രെസ്സിന്റെ നിറത്തിൽ നിന്നും മനസിലായി. അതു കണ്ടപ്പോൾ ഉള്ളു നീറിയെങ്കിലും ഞാൻ പുറമെ ചിരിച്ചു. എന്റെ സങ്കടം എന്നിൽ തന്നെ നിറയട്ടെ എന്നു ഞാൻ കരുതി. ശ്രീയോട് ഇപ്പോൾ ഒന്നും പറയണ്ട നാളെ പോകും വഴിക്കു പറയാം എന്നു കരുതി. ശ്രീയുടെ വീട് എത്തിയപ്പോൾ അങ്ങോട്ടേക്ക് തിരിഞ്ഞു. ഞാനും അപ്പാവും ഒരുമിച്ചാണ് നടന്നതെങ്കിലും ഞങ്ങളിൽ നിശബ്ദത തളം കെട്ടി നിന്നു. വഴിയിൽ കെട്ടിയിരുന്ന മണിക്കുട്ടനെയും മണിക്കുട്ടിയെയും ഞാൻ അഴിച്ചു കൊണ്ടു വീട്ടിലേക്കു നടന്നു. ഇങ്ങു എടു ഞാൻ കൊണ്ടു പോയി കെട്ടിയേച്ചും വരാം....ഇന്നാ ചാവി....വാതിൽ തുറക്ക്. അതും പറഞ്ഞു അപ്പാ എന്റെ കൈയിൽ നിന്നും ആടിന്റെ കയർ വാങ്ങി കൊണ്ടു നടന്നു. ഞാൻ വാതിൽ തുറന്നു അകത്തു കയറി. ബാഗ് ടേബിളിൽ വച്ചു. നേരെ അമ്മയുടെ ഫോട്ടോക്ക് മുന്നിൽ ചെന്നു നിന്നു. മോളെ....... അപ്പാ പറഞ്ഞത് മോൾക്ക്‌ സങ്കടം ആയോ....

ഏയ് ഇല്ല അപ്പാ..... എന്തേ ചോദിച്ചത്.....? അത്രമാത്രം മോൾക്ക്‌ സഹിക്കാൻ കഴിയാത്തപ്പോൾ ആണല്ലോ ഇവളുടെ മുന്നിൽ വന്നു നിൽക്കുന്നത്. ഏയ് അങ്ങനെ ഒന്നും ഇല്ല.അപ്പാക്കു തോന്നുവാ... അതും പറഞ്ഞു ഞാൻ റൂമിലേക്കു പോയി.ഒന്നു ഫ്രഷ് ആയി ഡ്രസ്സ് ഒക്കെ മാറ്റി.അടുക്കളയിലേക്കു പോയി. ചായ ഇട്ടു .എനിക്കും അപ്പാകും ഉള്ളത് എടുത്തു ഞാൻ ഉമ്മറത്തേക്കു നടന്നു. അപ്പാ ചായ... ഉം...... ചായ..... ഞാൻ ആയിട്ടു ഒന്നും സംസാരിക്കാൻ നിന്നില്ല. ചായ കുടിച്ചു കഴിഞ്ഞു അടുക്കളയിൽ പോയി അല്ലറ ചില്ലറ ജോലിയൊക്കെ ചെയ്ത് കൊണ്ടു ഇരുന്നപ്പോൾ ആണ് നെല്ല് കതിർ ബാഗിൽ നിന്നും എടുത്തു വച്ചില്ല എന്നു ഓർത്തത്. ഞാൻ റൂമിൽ പോയി പെട്ടി വലിച്ചെടുത്തു എത്ര വർഷത്തെ സമ്പാദ്യം ആണ് ഇത്.ഞാൻ അതിനെ ഒന്നു തലോടി. ചെറിയ പ്രാണികൾ അതിൽ പൊറുതി തുടങ്ങിയിരിക്കുന്നു.ഏതാണ്ട്‌ തറവാട്ടു സ്വത്തു പോലെ അല്ലെ കുടുംബത്തോടെ കയറി താമസിക്കുന്നത്. എന്നെ കണ്ടു പേടിച്ചിട്ടു ആകാം തല പുറത്തു ഇട്ടു നോക്കിയിട്ട് പേടിച്ചു ഓടി അകത്തു പോയി. അല്ലു......

അപ്പാടെ വിളി കേട്ടപ്പോൾ ഞാൻ നെൽ കതിർ അതിൽ വച്ചു പെട്ടി അടച്ചു കട്ടിലിന്റെ ഉള്ളിലേക്ക് നീക്കി വച്ചു. അല്ലെങ്കിൽ ഇപ്പോൾ തുടങ്ങും കളിയാക്കൽ അപ്പാടെ വക. എന്താ അപ്പാ......? നെൽ ഒരു പറ എടുക്കാൻ ഉണ്ടെങ്കിൽ അതു കുത്തി അരി ആകാമായിരുന്നു...... ഒരു പറ ആയിട്ടില്ല ആകുമ്പോൾ പറയാം അപ്പോൾ വാ. ഇതു ഓൾഡ് ഡയലോഗ് ആണ് മോനെ മാറ്റി പിടിക്കാൻ സമയം ആയി. അതും പറഞ്ഞു അപ്പാവേ നോക്കി എന്റെ മുഖം ഒരു വശത്തേക്ക് കൊട്ടി ഞാൻ പുറത്തേക്കു ഇറങ്ങി. കഞ്ഞിക്കു ഗോതമ്പ് ഇട്ടു ഗ്യാസിൽ വച്ചു. മുറ്റമടിയും അകം തുടക്കലും ഒക്കെ കഴിഞ്ഞു .കഞ്ഞിയും ആയി കഴിഞ്ഞിരുന്നു അപ്പോഴേക്കും.പിന്നെ പോയി കുളിച്ചു വന്നു.വിളക്ക് കൊളുത്തി ആ രംഭയോട് ഫയറ്റ് ചെയ്യാൻ ശക്തിയും ബുദ്ധിയും തരണേ എന്നു മനസ്സ് ഉരുകി പ്രാർത്ഥിച്ചു. കുറച്ചു നോട്സ് ഒക്കെ എഴുതാൻ ഉണ്ടായിരുന്നു.അതൊക്കെ കംപ്ലീറ്റ് ചെയ്തു. പിന്നെ ആ രംഭയുടെ മുഖം ഓർമ വന്നപ്പോൾ അക്കൗണ്ടൻസി എടുത്തു വച്ചു.ഒന്നൂടെ ഒട്ടിച്ചു നോക്കി.പ്രോബ്ലെംസ് ചെയിതു വീണ്ടും വിണ്ടും പഠിച്ചു.

പിന്നെ പോയി കഞ്ഞിയും കുടിച്ചു.നേരെ കട്ടിലിലേക്ക് ഒരു വീഴ്ച്ച ആയിരുന്നു. കമ്മറം കുമ്മറം കിടന്നു ഉറങ്ങി. സൂര്യന്റെ കിരണങ്ങൾ ജനലിന്റെ വിടവിലൂടെ അരിച്ചിറങ്ങി എന്റെ മുഖത്ത് പതിച്ചപ്പോൾ ആണ് കണ്ണുകൾ ഞാൻ പയ്യെ തുറന്നതു. കുറച്ചു നേരം ആ കിടപ്പ് ഞാൻ കിടന്നു.ഓരോന്നും മനസിലേക്ക് കടന്നുവന്നു.ഇനി ഇന്ന് എന്താണോ ആവോ ആ രക്ഷസി തരുന്ന പണി.ഓരോന്നും ആലോചിച്ചു കിടന്നു. എഴുന്നേറ്റു പോയി ഫ്രഷ് ആയി അടുക്കളയിൽ ചെന്നപ്പോൾ അപ്പാ ഉണ്ട് അവിടെ.പുള്ളി പാചകത്തിൽ ആണ്. ആ മോളു എഴുന്നേറ്റോ......? അതും പറഞ്ഞു ചായപാത്രം ഗ്യാസിലേക്ക് വച്ചു ചായ ചൂടാക്കി. മോളു പോയി കുളിച്ചോ .ഇന്ന് ഒരുപാട് താമസിച്ചു എഴുന്നേൽക്കാൻ.ഇനി കുടുക്കളയിൽ കയറിയാൽ താമസിക്കും ഞാൻ ചെയാം. പിന്നെ ഓടി പോയി കുളിച്ചു വന്നു. മുടി ഫാനിന്റെ മുന്നിൽ നിന്നും ചെറുതായി ഒന്നു ഉണക്കി. അപ്പോഴേക്കും അപ്പാ കൊണ്ടു പോകാൻ ഉള്ള ചോറും വെള്ളവും മേശപ്പുറത്തു കൊണ്ടു വന്നു വച്ചു. ഡ്രസ്സ് ഒക്കെ ഇട്ടു ഒരുങ്ങി യപ്പോഴേക്കും ശ്രീയുടെ വിളി വന്നു.

മുറ്റത്തേക്ക് ഇറങ്ങി.ഒരു തുളസികതിർ പൊട്ടിച്ചു മുടിയിൽ വച്ചു. നടക്കുന്നതിനു ഇടയിൽ ഇന്നലെ നടന്നതോകെ ഞാൻ ശ്രീയോട് പറഞ്ഞു. അവൾ ആണെങ്കിൽ സന്തോഷം കൊണ്ടാകാം പരിസരം മറന്നുള്ള ചിരി ആയിരുന്നു. ആരാന്റെ അമ്മക്ക് പ്രാന്ത് ആയാൽ കാണാൻ നല്ല ചെല്ലാണ് എന്നു പറയും പോലെ അവളുടെ ചിരി കണ്ടിട്ടു എനിക്കു പ്രാന്ത് ആയി. നീ ചിരിച്ചോ എനിക്ക് പേടി ആകുന്നു.അവർ ഇനി അടുത്തത് എന്താ ഒപ്പിക്കാൻ പോകുന്നത് എന്നു ഓർത്തിട്ട് വയ്യാ. നീ എന്തിനാടി പേടിക്കുന്നെ....നിന്റെ അപ്പാ എന്തിനും തയ്യാറായി മുന്നിൽ ഉള്ളതോ. ശ്രീ ഓരോന്നും സമാധാനിപ്പിക്കാൻ പറഞ്ഞെങ്കിലും എനിക്കു മനസ്സ് നിറയെ ടെൻഷൻ ആയിരുന്നു. ആ ടെൻഷന്റെ ഇടയിലും നെൽ കതിർ പൊട്ടിച്ചു ബാഗിൽ വെക്കാൻ ഞാൻ മറന്നില്ല. നീ പോകുന്നുണ്ടോ നന്ദേ ടുറിന്......? ടുറോ...? ആ ഇന്നല്ലേ സാർ പറഞ്ഞതു ഓർമയില്ലേ......?

അതൊക്കെ ആരു കേൾക്കാനാടി. അവരെ കണ്ടപ്പോഴേ മനസ്സ് കൈ വിട്ടു പോയില്ലെടി.പിന്നെ എങ്ങനെയാ.... ആ....എന്നാൽ കേട്ടോ.....ലൈബ്രറി അംഗങ്ങൾ എല്ലാം കൂടി ഒരു ടൂർ പ്ലാൻ ചെയ്തിട്ടുണ്ട്.സ്ഥലം വഴിയേ പറയും. ഓരോരോ പ്രാന്ത്..... പൊടി ഇതൊക്കെ രസം അല്ലെ.എല്ലാരും ഒന്നിച്ചു.അതും അല്ല എനിക്കു തോന്നുന്നു നമ്മളുടെ ലൈബ്രറിയിൽ നിന്നാണ് ആദ്യമായി ഇങ്ങനെ ഒരു ടൂർ. ഞാൻ പോകും എന്തായാലും.....നിയോ നന്ദേ......? അതു അപ്പോഴല്ലേ..നമ്മുക്ക് നോക്കാം. കോളേജിൽ എത്തി ഋഷിയേട്ടനോടും ദീപ ചേച്ചിയോടും നടന്നതോകെ പറഞ്ഞപ്പോൾ ഒരു സമാധാനം. അവർക്ക് വന്നു മെമ്പർ ഷിപ് എടുക്കാം എങ്കിൽ ഞങ്ങൾക്കും എടുക്കാല്ലോ....? അല്ലെടാ ഋഷി എടുക്കാം അങ്ങനെ ഇന്നവർക് മാത്രമേ എന്നു ഒന്നും ഇല്ല അവിടെ.ആർക്കും അംഗം ആകാം. ശ്രീ ഇടക്ക് കയറി പറഞ്ഞു. എന്നാൽ ഞങ്ങൾ വരട്ടെ.....അങ്ങോട്ടു....?

സത്യം....വരുമോ.....സത്യമായിട്ടും വരുമോ...? ശ്രീ അതും ചോദിച്ചു തുള്ളാൻ തുടങ്ങി. വരണോ......? ഋഷിയേട്ടൻ തിരിച്ചു അവളോട്‌ ചോദിച്ചു. വരണം plzz വരണം.....plz ഋഷിയേട്ടാ.....plz ആ വരാടി കിടന്നു തുള്ളതെ...ആരേലും കണ്ടാൽ പൂക്കുല കൊണ്ടു തരും തുള്ളാനായി. ദീപ ചേച്ചി അവളുടെ തുള്ളൽ കണ്ടാണ് അങ്ങനെ പറഞ്ഞേ.... പൂക്കുലയോ.....? എന്തിനു. നിന്റെ തലക്കിട്ടു ഒന്നു തരാൻ........ ഒന്നു പോ ഋഷിയേട്ടാ.... അപ്പോൾ നമ്മൾ വൈകിട്ട് പോകുവല്ലേടാ ഋഷി ഇവളുടെ കുഗ്രാമത്തിലേക്ക്. അങ്ങനെ അവര് മാത്രം അവിടെ മെമ്പർ ഷിപ്പ് ഉണ്ടാക്കേണ്ട നമ്മുക്കും എടുക്കാം. കുഗ്രാമമോ....? നിങ്ങൾ വന്നു നോക്കു.അപ്പോൾ അറിയാം.... നമ്മുക്കു കണ്ടറിയാം.....എന്നാൽ മക്കൾ വിട്ടോ ടൈം അക്കാറായി.... ഋഷിയേട്ടൻ ഞങ്ങളെ രണ്ടിനെയും ഉന്ധിതള്ളി ക്ലസ്സിലേക്കു വിട്ടു. ക്ലസ്സിൽ ഇരിക്കുമ്പോഴും എനിക്കു വല്ലാത്ത ടെൻഷൻ ആയിരുന്നു രംഭ ഇനി എന്തു പണി ആണ് തരുന്നതു എന്നു പേടിച്ചു ഇരിപ്പാണ്. എന്നാൽ എന്റെ പ്രതിഷയെ തല്ലികെടുത്തി സാർ ക്ലസ്സിലേക്ക് കയറി വന്നു സാറിനെ കണ്ടപ്പോൾ തന്നെ എല്ലാരുടെയും മുഖം അങ്ങു വാടി.

സാറിനെ ഇഷ്ടം ഇല്ലാത്തത് കൊണ്ടു അല്ലാട്ടോ....സാറിന്റെ സബ്ജെക്ട് ഇന്ന് ഞങ്ങൾക്ക് ഇല്ല.അതു കൊണ്ടാ ഞങ്ങൾ സാറിനെ വിഷ് ചെയ്തു........ മിസ്സ് കാർത്തിക ക്യാണറ്റ് കോമേം റ്റു ക്ലാസ്സ് ടുഡേ..... അതു നിന്നെ ഫേസ് ചെയ്യാൻ മടി കാരണം ആയിരിക്കും ഇന്ന് ഇങ്ങോട്ടു വരാഞ്ഞത്. ശ്രീ ആണ് അത് പറഞ്ഞതു. എനിക്കു അറിയാം നിങ്ങൾ ആരും ടെസ്റ്റ് കൊണ്ടു വന്നാട്ടില്ല എന്നു എല്ലാവരും ശ്രദ്ധിച്ചു ഇരുന്നാൽ മതി അതും പറഞ്ഞു സാർ ക്ലാസ്സ് തുടങ്ങി. ഞാൻ സാറിനെ മൈൻഡ് ചെയ്യാൻ ഒന്നും പോയില്ല.സ്റ്റുഡന്റസിൽ ഒരാൾ ആയി ഞാനും ഇരുന്നു.സെക്കന്റ് ബെൽ അടിച്ചപ്പോൾ സാർ ക്ലാസ്സ്‌ മതിയാക്കി പുറത്തേക്കു ഇറങ്ങി. ശ്രീ പറഞ്ഞ പോലെ എന്നെ ഫേസ് ചെയ്യാൻ ഉള്ള മടി കാരണം ആണ് മാം വരാത്തത് എന്ന് എനിക്ക് തോന്നി. അങ്ങനെ വൈകിട്ട് ഞങ്ങൾ എന്റെ ഗ്രാമത്തിലേക്ക് സോറി എന്റെയും സാറിന്റെയും ശ്രീയുടെയും ഗ്രാമത്തിലേക്ക് തിരിച്ചു.

ഞാൻ ഋഷിയേട്ടന്റെ വണ്ടിയിലും ചേച്ചിയുടെ വണ്ടിയിൽ ശ്രീയും ആയിട്ടാണ് വന്നേ. അങ്ങനെ വരാൻ കാരണം.എന്റെ അപ്പാ പോലെ അല്ല ശ്രീയുടെ അച്ഛൻ ഒരു ചെറിയ ചൂടൻ ആണ്.വഴിയിൽ വച്ചു കണ്ടാൽ പിന്നെ അത് മതി. വൗ ......ഋഷി.....നോക്കാടാ.....ഐ ലൈക്ക് ദിസ് പ്ളീസ് എ ലോട്.... ദെ.. ആർ എ ലക്കി one not റിയാലി ഋഷിയേട്ടനും ചേച്ചിക്ക് ഒപ്പം ചേർന്നു. ഒരു രക്ഷയും ഇല്ലടാ മോനെ ഇതു. വാട്ട് എ ബ്യൂട്ടിഫുൾ വില്ലേജ്..... ഇപ്പോൾ മക്കളു വണ്ടി എടുക്കു.ഇവിടെ നിന്നാൽ സമയം പോകും. ഞാൻ അതും പറഞ്ഞു ഋഷിയേട്ടന്റെ മുതുകിൽ പിടിച്ചു തള്ളി. ശ്രീയെ വഴിയിൽ ഇറക്കി.അവളുടെ ബാഗ് വച്ചിട്ട് വരാം എന്ന് പറഞ്ഞു അവൾ പോയി. പിന്നെ നേരെ വീട്ടിലേക്കു പോയി .അച്ഛനെ പരിചയ പെട്ടു.അപ്പാടെ മനസ്സിൽ അവരെ പറ്റിയുള്ള എല്ലാ തെറ്റിദ്ധാരണയാണ് മാറി എന്നു തോന്നുന്നു.കാരണം അവരോടൊക്കെ അത്ര കാര്യം ആയിരുന്നു.... ഞാൻ എല്ലാർക്കും ചായ ഇട്ടുകൊണ്ടു വന്നു കൊടുത്തു. അപ്പോഴേക്കും ശ്രീയും ബാഗ് ഒക്കെ കൊണ്ടു വച്ചിട്ട് വന്നു. പിന്നെ ഞങ്ങൾ എല്ലാരും ഒന്നിച്ചു ശ്രീയുടെ വീട്ടിലും ഒന്നു കയറി .

അവിടുന്നു നേരെ ലൈബ്രറിയിലേക്കു പോയി. സാർ അവിടെ ഉണ്ടായിരുന്നു. ഋഷിയേട്ടനെയും ദീപ ചേച്ചി യെയും കണ്ടപ്പോൾ സാറിന്റെ മുഖം ഒന്നു മങ്ങി എന്നു തോന്നി. ചോദ്യരൂപേണ ഞങ്ങളെ നോക്കി. സാർ ലൈബ്രറിയിൽ ഒരു മെമ്പർ ഷിപ്പ് എടുക്കാൻ വന്നതാ സാർ... അവിടെ ഒക്കെ എത്രയോ ലൈബ്രറികൾ ഉണ്ട് പിന്നെന്താ ഇങ്ങോട്ടു വന്നേ.....? സാർ അവരോടു ആയി ചോദിച്ചു.. ഞങ്ങൾ മാത്രം അല്ലല്ലോ മെമ്പർ ഷിപ്പ് എടുക്കാൻ അങ്ങു നിന്നും വന്നത്.വേറെ ആളുകളും വന്നട്ടില്ലേ....? ദീപാച്ചേച്ചിയുടെ ആ ചോദ്യം സാറിനു അങ്ങു ദഹിച്ചില്ല.ആ മുഖം കണ്ടാൽ അറിയാം. സാർ ഒന്നും പറയാതെ... പ്രകശേട്ടനെ വിളിച്ചു. ഉം....എന്താടാ....? പ്രകശേ ദാ ഇവർ മെമ്പർ ഷിപ്പ്‌ എടുക്കാൻ വന്നതാ നീ നോക്കു കാര്യങ്ങൾ ഒക്കെ.... വാ അകത്തേക്കു വാ ......

അതും പറഞ്ഞു പ്രകശേട്ടൻ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ഞാൻ നോക്കുമ്പോൾ ആ കണ്ണുകൾ എന്നെ തന്നെ രൂക്ഷമായി നോക്കുവായിരുന്നു. ഞാൻ അതൊന്നും കാര്യം ആക്കാതെ അകത്തേക്ക് കയറി. ദീപാച്ചേച്ചി ഏതോ ഒരു ബുക് എടുത്തു. ഏതു ആണെന്ന് എനിക്കു അറിയില്ലട്ടോ. സാറു അടുത്തു ഉള്ളപ്പോൾ ഞാൻ അതൊന്നും ശ്രദ്ധിക്കില്ലല്ലോ...? സാർ അറിയാതെ ഞാൻ .സാറിനെ നോക്കുന്നുണ്ടായിരുന്നു ഇടക്ക് ഒളികണ്ണിട്ടു മെമ്പർ ഷിപ്പ് എടുത്തു ഞങ്ങൾ പുറത്തേക്കു ഇറങ്ങി.സാർ ഇപ്പോഴും ആ നോട്ടം തന്നെയാണ്. ഞാനും കരുതി ഇരുന്നു നോക്കട്ടെ എന്നു.കണ്ണു കഴക്കുമ്പോൾ തനിയെ അങ്ങു കണ്ണു വെട്ടിച്ചോളും എന്താ അല്ലെ. ശ്രീ ഹാപ്പി ആണ് .....അവളുടെ ഭർത്താവിനെ ഇനി ഇടക്ക് ഇവിടെ വച്ചു കാണല്ലോ അതു കൊണ്ടു. ഞാൻ നോക്കുമ്പോൾ സാർ അവിടെ ഇരുന്നു ഞങ്ങളെ തന്നെ നോക്കുവാണ്.

ഞാൻ ഋഷിയേട്ടന്റെ വണ്ടിയുടെ പിന്നിൽ കയറിയപ്പോൾ കസേരയിൽ ഇരുന്ന സാർ എഴുന്നേറ്റു പുറത്തേക്കു വന്നു ഞങ്ങളെ തന്നെ നോക്കി കൈയും കെട്ടി നിൽപ്പുണ്ടായിരുന്നു അവിടെ. ഞാനും കരുതി അവിടെ നോക്കു കുത്തി ആയിട്ടു നിൽക്കട്ടെ എന്നു.കൂടുതൽ തങ്ങിയാൽ ശരി ആകില്ല.തങ്ങിയത് കൊണ്ടാണ് എനിക്കു ഒരു വിലയും ഇല്ലാത്തതു. കുറച്ചു വിഷമിക്കട്ടെ ഞാൻ എത്രയാ വിഷമിച്ചത്.ഇത്തിരിയും ഇമ്മിണിയും ഒന്നും അല്ല കണ്ണുനീർ ഒഴുക്കിയത്. ഓരോന്നും ആലോചിച്ചു എന്റെ മനസ്സ് എവിടെയോ പോയി.ഋഷിയേട്ടന്റെ വിളിയിൽ ആണ്.ഇറങ്ങാൻ ഉള്ള സ്ഥലം ആയി എന്നു അറിഞ്ഞേ..യാത്രയും പറഞ്ഞു ഋഷിയേട്ടനും ദീപാച്ചേച്ചിയും പോകുന്നതും നോക്കി ഞങ്ങൾ അവിടെ നിന്നു. ശ്രീയുടെ മുഖത്ത് ഒരു ചെറിയ വേദന ഋഷിയേട്ടന്റെ വേർപാട് ആണെന്ന് തോന്നി. അവർ കണ്ണിൽ നിന്നും മയുന്നത് വരെ ഞാനും ശ്രീയും നോക്കി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ വിട്ടിലേക്കു നടന്നു.............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story