നെൽ കതിർ: ഭാഗം 12

nelkathir

രചന: ലക്ഷ്മി ബാബു ലച്ചു

ഞാൻ നേരെ ബാത്റൂമിൽ ചെന്നു ഡ്രസ്സ് പോലും മാറ്റാതെ തലവഴിയെ വെള്ളം കോരി ഒഴിച്ചു. ( ചിലപ്പോൾ ഞാൻ അങ്ങനെയാ ദേഷ്യവും സങ്കടവും വരുമ്പോൾ ഇങ്ങനെ ഉള്ള കലാപരിപാടികൾ ഞാൻ നടത്താറുണ്ട്.എന്നു പറഞ്ഞു എനിക്കു വട്ടു ആണെന്ന് കരുതലും ) തല തണുത്തപ്പോൾ എന്തോ ഒരു ആശ്വാസം തോന്നി എനിക്കു. ഞാൻ വിണ്ടും വീണ്ടും വെള്ളം തലവഴിയെ ഒഴിച്ചു. മോളെ........... അപ്പാടെ ആ വിളിയിൽ ഞാൻ ഒന്നു ഞെട്ടി.....കാരണം അങ്ങനെ ഒരു വിളി ഞാൻ പ്രതിഷിച്ചില്ല. മോളെ മതി വെള്ളം തല വഴിയേ ഒഴിച്ചത്.വല്ല പനിയും പിടിക്കും. അപ്പോഴേക്കും ഡോർ ഞാൻ തുറന്നു പുറത്തിറങ്ങി. അതു ശരി ഡ്രസ്സ് ഇട്ടോണ്ട് നിന്നാണോ കുളിച്ചെ.ഇങ്ങനെ ഉള്ള കുളി എന്റെ മോളു മാത്രമേ കുളിക്കു. അതും പറഞ്ഞു അപ്പാ അകത്തേക്ക് പോയി. ഞാൻ അതേ നിൽപ്പ് തന്നെ അവിടെ നിൽക്കുവാണ്. തോർത്തുമായി തിരികെ വന്ന അപ്പാ എന്റെ തല തുവർത്തി തന്നു. ഇനി എന്റെ മോളു പോയി ഈ ഡ്രസ്സ് ഒക്കെ ഒന്നു മറ്റു.അപ്പാക്കു സഹിക്കുന്നില്ല നിന്റെ ഈ കോലം കാണാൻ.....

അപ്പാടെ അല്ലു അല്ലേ എഴുന്നേൽ ക്കു മോളെ. അതും പറഞ്ഞു അപ്പാ എന്നെ പിടിച്ചു വലിച്ചു കൊണ്ടു അകത്തേക്ക് കയറി. എന്നിട്ടു റൂമിലേക്ക് തള്ളി വിട്ടു. എന്റെ ശരീരത്തിൽ നനഞ്ഞൊട്ടിയ ഡ്രസ്സ് ഞാൻ വലിച്ചൂരി റൂമിന്റെ ഒരു മുലയിലേക്കു എറിഞ്ഞു.എന്നിൽ ഉണ്ടായിരുന്ന ദേഷ്യം ഞാൻ അതിൽ തീർത്തു എന്നതാവും ശരി. ഇത്ര നാളും ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചട്ടും അതു മനസിലാക്കുവാൻ സാറിനു കഴിഞ്ഞില്ലല്ലോ വെങ്കിടേശ്വരാ......എന്റെ ഈ സ്നേഹം കണ്ടിട്ടു എങ്കിലും ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലേ...എന്നെ കാത്തു ഒരു പെണ്കുട്ടി ഉണ്ടെന്നു.അപ്പോൾ തന്നെ എന്റെ മനസ്സിൽ മുളച്ച ആ സ്നേഹത്തെ ഞാൻ വേരോടെ പറിച്ചു മാറ്റു മായിരുന്നില്ലേ.... ഇത്രയും വർഷം ആയിട്ടും ഒരു വാക്ക് പോലും ഇതിനെ പറ്റി എന്നോട് പറഞ്ഞില്ല ഇപ്പോൾ .ഞാൻ കഥ അറിയാതെ ആട്ടം കാണുന്ന ഒരു കോമാളി ആയില്ലേ ...... കരയരുത് എന്നു മനസിൽ ഉറച്ച തീരുമാനം എടുത്തിട്ടും.എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. മോളെ വാതിൽ തുറന്നേ.......?

അപ്പാടെ വിളി എന്നെ ഓർമയിൽ നിന്നും ഉണർത്തി. പെട്ടെന്ന് തന്നെ അലമാരയിൽ നിന്നും ഡ്രസ്സ് എടുത്തിട്ടു.തോർത്തു കൊണ്ട് തലമുടി കെട്ടി വച്ചു. വാതിൽ തുറന്നു പുറത്തിറങ്ങി. എന്നെയും കാത്തു അപ്പാ നിൽപ്പുണ്ടായിരുന്നു. പനി വല്ലോം പിടിക്കുമോ എന്തോ.......? അതും പറഞ്ഞു അപ്പാ തലയിലെ കെട്ടഴിച്ചു. തലയുടെ പതപ്പിൽ രാസ്‌നാധിപ്പോടി ഇട്ടു വിരൽ കൊണ്ട് ഒന്നു തിരുമി. അതിന്റെ ഗന്ധം എന്റെ മുക്കിലേക്കു ഇരച്ചു കയറി. ആയോ പാലു ഇപ്പോൾ തിളച്ചു പൊങ്ങി കാണും...... അതും പറഞ്ഞു അപ്പാ അടുക്കളയിലേക്കു ഓടി. ഞാൻ പുറത്തെ വരാന്തയിൽ ചെന്നിരുന്നു. നീലയും വെള്ളയും നിറങ്ങൾ ഇടകലർന്ന ആകാശം കാണാൻ വല്ലാത്ത ഒരു ഭംഗി.ഞാൻ കുറെ നേരം ആകാശം നോക്കി ഇരുന്നു ഞാനും വരും ജന്മത്തിൽ ഒരു മേഘമായിരുന്നെങ്കിൽ..... എന്നു ആശിച്ചു പോയി ഇങ്ങനെ ആകാശം നോക്കി ഇരുന്നാൽ നിന്റെ പിടലി വേദനിക്കില്ലേ മോളെ.....? അതും പറഞ്ഞു അപ്പാ എനിക്കു നേരെ ചായഗ്ലാസ് നീട്ടി. ഞാൻ ഗ്ലാസ്സ് ചുണ്ടോട് ചേർത്തു ചായ ഊതി കുടിച്ചു...... മോളെ അല്ലു..... ഉം......?

നമ്മൾ ഒരാളെ ആത്മാർഥമായി സ്നേഹിക്കും നമ്മുടെ ജീവനു തുല്യം.അങ്ങനെ സ്നേഹിക്കുന്നത് എപ്പോഴാണ് എന്നു അറിയാമോ.....? ഇല്ല അപ്പാ.... എപ്പോഴാ....? നമ്മളു സ്നേഹിക്കുന്ന ആള് നമ്മളെ സ്നേഹിക്കുന്നില്ല എന്നു അറിയുമ്പോൾ.... എങ്കിലും സാറിനു ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലേ......അപ്പാ ഇനി അതൊന്നും ഓർക്കേണ്ട..അങ്ങു മറന്നേക്കൂ എല്ലാം.പുതിയ ഇഷ്ടങ്ങൾക്ളെയും പുതിയ കാഴ്ചകളെയും സ്വാഗതം ചെയാം ഇനി ഉം..... മോളെ ദേ ശ്രീ വരുന്നു..... ഇതു എന്താ അപ്പാ നേരം കേട്ട നേരത്തു ഒരു ചായ കുടി... ചുമ്മാ........ അതും പറഞ്ഞു അപ്പാ അകത്തേക്ക് പോയി. ശ്രീ എന്നോട് ഒന്നും സംസാരിച്ചില്ല.എന്റെ തൊട്ടു അടുത്തായി ചേർന്നിരുന്നു.എന്റെ കൈ അവൾ എടുത്തു അവളുടെ മടിയിൽ വച്ചു.ചെറുതായി അതിൽ ഒന്നു തഴുകികൊണ്ടിരുന്നു. ആ തഴുകലിൽ എന്നും കൂടെ ഞാൻ ഉണ്ടാകും എന്ന ഒരു ഉറപ്പു ഉണ്ടായിരുന്നു ഇന്നമോളെ .......

അതും പറഞ്ഞു അപ്പാ ഒരു ഗ്ലാസ്സ് ചായ ശ്രീക് നീട്ടി...... വേണ്ടാ അപ്പാ.... അതും ഈ നേരത്തു.......? അതു സാരമില്ല.ചുമ്മാ അങ്ങു കുടിക്കു. ശ്രീ അപ്പാ കൈയിൽ നിന്നും ചായ വാങ്ങി ആഹാ.....നല്ല അസലുചായ അപ്പാ..... സൂപ്പർ....കടുപ്പം മധുരം....പിന്നെ ആ ഏലക്ക കൂടെ ആയപ്പോൾ സുപ്പപ്പപ്പർ.... താങ്ക്സ് മോളെ........ ഇവള് എന്താ അപ്പാ ഇങ്ങനെ മുഖം വിറപ്പിച്ചു വച്ചേക്കുന്നത്........? നല്ല അടി കിട്ടാഞ്ഞിട്ടാ.....മോളെ......തല്ലാൻ അറിയാഞ്ഞിട്ടല്ലാ. ഇവളുടെ 'അമ്മ കണ്ണടക്കും മുന്നേ ഒന്നേ പറഞ്ഞുള്ളു.അവളെ നല്ലതു പോലെ വളർത്തണം.നുള്ളി നോവിക്കരുത്.ഞാൻ ഇല്ലാത്ത കുറവ് അവളെ അറിയിക്കരുത് എന്നു അങ്ങനെ കുറച്ചു നിബന്ധനകൾ പറഞ്ഞു ആ കരാറിൽ ഒപ്പു വച്ചു ഞാൻ കൊടുത്തതിനു ശേഷം ആണ് അവൾ അങ്ങു പോയതു. അതു കൊണ്ടു മാത്രമാ..... ഞാൻ......... അത്രയും പറഞ്ഞു അപ്പാ എഴുന്നേറ്റു അകത്തേക്ക് പോയി നമ്മുക്കു ഒന്നു നടന്നിട്ട് വന്നല്ലോടാ........?

ഞാൻ ശ്രീക്ക് മൗനസമ്മതം നൽകി. അപ്പാ...... ഞാനും നന്ദയും ഒന്നു പുറത്തോട്ടെകെ ഇറങ്ങിയട്ടു വരാം...... അല്ലു നീ എന്തേലും കഴിചാട്ടു പോ.കൊണ്ടുപോയ ചോറു അതേപടി ബാഗിൽ ഇരിക്കുവല്ലേ........? വേണ്ടാ അപ്പാ വിശപ്പില്ലാ.... ആ എന്നാൽ നിങ്ങൾ പോയിട്ടു വാ മക്കളെ...... ഞാനും ശ്രീയും തണൽ പറ്റി നടന്നു. സാറിന്റെ പാടം അടുത്തപ്പോൾ അറിയാതെ കൈ നെൽ കതിർ പൊട്ടിക്കാൻ നീട്ടിയെങ്കിലും പെട്ടെന്ന് തന്നെ ഞാൻ എന്റെ കൈ പിൻ വലിച്ചു. ഡാ നീ ഇങ്ങനെ വിഷാദം കാട്ടി ഇരുന്നാൽ അതു നിന്റെ അപ്പാക്കു താങ്ങാൻ ആകില്ല.ആ മനുഷ്യനെ ഓർത്തെങ്കിലും നീ ഈ വിഷാദഭാവം ഒന്നു മറ്റു. ആഗ്രഹം ഉണ്ട് ശ്രീ പക്ഷേ പറ്റുന്നില്ല. അയോടാ പറച്ചിലു കേട്ടാൽ തോന്നും നിന്റെ ഭർത്താവ് ആണ് വേറെ പെണ്ണിനെ തേടി പോയത് എന്നു. എഡി കൊപ്പേ....വഴിയിൽ കിടക്കുന്ന പുഴുത്തു നാറുന്ന ഒരു പട്ടിയെ നോക്കുന്ന കണ്ണിലൂടെയെങ്കിലും അയാള് നിന്നെ ഒന്നു നോക്കിയിട്ടുണ്ടോ........?

ഇതുവരെ ഇല്ല....... പഷ്ട്ട്....... ഇതു അറിഞ്ഞു വച്ചിട്ടും നീ എന്തിനാടി അയാൾക്കു വേണ്ടി ഇങ്ങനെ കണ്ണീർ പൊഴിക്കുന്നത്. നിന്റെ അപ്പാ പാവം ആ മനുഷ്യനെ നീ മറക്കല്ലേ നന്ദേ നിന്റെ വെങ്കിടേശ്വരാൻ പോലും നിന്നോട് ക്ഷമിക്കില്ല അതു നീ ഓർത്തോ..... ശ്രീ പറഞ്ഞതു ശരിയാണ് കുറച്ചു നേരത്തേക്ക് ഞാൻ എന്റെ അപ്പായെ മറന്നു.എന്നെ ഇത്രേടം വരെ എത്തിക്കാൻ അപ്പാ ഒരുപാട് കഷ്ട്ടപെട്ടതാ. ഞാൻ ഇപ്പോഴും ഒരു സിനിമ കാണുമ്പോൾ മനസിൽ തെളിഞ്ഞു നിൽക്കുന്ന ഓരോ രാഗം പോലെ ഇപ്പോഴും ഓർക്കുന്നു.... അന്ന് ഞാൻ വയസറിയിച്ചപ്പോൾ ആരും ഉണ്ടായിരുന്നില്ല എന്നെ ഒന്ന് ശ്രദ്ധിക്കാൻ. എന്റെ അപ്പാ ആരുടെയും സഹായം ഇല്ലാതെ ആദ്യ ദിവസം ഒരു വിധം എല്ലാം ശരി ആക്കി. എങ്കിലും എന്റെ കാര്യങ്ങൾ അറിഞ്ഞു ചെയ്യാൻ അപ്പാക്കു കഴിഞ്ഞില്ല. എന്റെ ബുദ്ധിമുട്ടുകൾ കണ്ട് മനസ്സിലാക്കിയട്ടാകാം.

അപ്പാ കുട്ടുകാരനോട് വിവരം പറഞ്ഞു .ആ അങ്കിളിന്റെ ഭാര്യ ആണ് എന്നെ ആറു ദിവസവും നോക്കിയേ. 'അമ്മയുടെ ഫോട്ടോക്ക് മുന്നിൽ നിന്നും പൊട്ടി കരഞ്ഞ അപ്പായെ ഞാൻ എന്റെ കണ്മുന്നിൽ ഇപ്പോഴും കാണുന്നുണ്ട് എനിക്കു അറിയില്ല പാറു അവളുടെ കാര്യങ്ങൾ നോക്കി ചെയ്യാൻ എനിക്കു അറിയില്ല .പറ്റുന്നില്ല എന്നെ കൊണ്ട് ഒന്നും അവൾക്കു വേണ്ടുന്ന പോലെ ചെയിതു കൊടുക്കാൻ.....നീ ഉണ്ടായിരുന്നെങ്കിൽ എന്റെ മോൾക്ക്‌ ഇപ്പോൾ....... എന്നു പറഞ്ഞു അപ്പാ പൊട്ടികരയുന്നത് നോക്കി നിൽക്കാനേ എനിക്കു ആയുള്ളൂ അന്ന് അപ്പാടെ അവസ്ഥ നേരിൽ കണ്ടു ഒരുപാട് വേദനിച്ചതാണ് എന്റെ ഹൃദയം. അതുകൊണ്ടാണ് സാറിന്റെ പെങ്ങൾ ശ്രീക്കുട്ടി വയസറിയിച്ചപ്പോൾ ഞാൻ സാറിന്റെ മുഖം നോക്കാതെ അവളുടെ കൂടെ നിന്നു അവളെ പരിചരിച്ചത്. നീ ഇതു എന്തു ഓർത്തു നിൽക്കുവാടി.......?

ഞാൻ പറയുന്നത് വല്ലോം നീ കേൾക്കുന്നുണ്ടോ...? ഉം ഉണ്ട്........ സത്യത്തിൽ അവൾ പറഞ്ഞതു ഒന്നും ഞാൻ കെട്ടിരുന്നില്ല. എന്നാൽ നീ പറ..... എന്തു പറയാൻ......? ഇനി നീ അയാളുടെ പിറകെ പോകില്ല എന്നു. ഉം......പോകില്ല. ഈ പറച്ചിലിൽ എന്തേലും കള്ളത്തരം ഉണ്ടോടി......? ഇല്ല......ഞാൻ ഇനി സാറിന്റെ പുറകെ പോകില്ല. അതു ഉറപ്പൂ.സാറിനു സാറിന്റെ വഴി എനിക്കു എന്റെ വഴി. മിടുക്കി......ഇങ്ങനെ അങ്ങു വിചാരിച്ചു മുന്നോട്ടു പോയാൽ മതി എന്റെ നന്ദുട്ടൻ...... ശ്രീ....... ഉം.......? എനിക്കു വിശക്കുന്നടി.......? അതിനെന്താ പോയി ചോറുണ്ണാം...... നീ വാ..... എന്നാൽ വേഗം നടക്കാം.....എനിക്കു വയറു കത്തുവാ...... പിന്നെ നേരത്തെ കഴിചാട്ടു വരാൻ പറഞ്ഞപ്പോൾ.....വിശപ്പ് തോന്നുന്നില്ല എന്നു നീ പറഞ്ഞതോ.......? അതു നേരത്തെ അല്ലെ......ചുമ്മാ ഒരു പഞ്ചിനു പറഞ്ഞതാ.... നിന്റെ ഒരു കാര്യം....ഈ പെണ്ണു .......ദൈവമേ.....നിന്നെ ഞാൻ തൊഴുതു. നന്ദേ......ഞാൻ അങ്ങോട്ടു കൊണ്ടുവന്നു അക്കണോ....? ഞാൻ കുഞ്ഞു വാവ ഒന്നും അല്ല.എനിക്കു അറിയാം തനിയെ നടന്നു പോകാൻ.... ഓ ആയിക്കോട്ടെ വലിയ വാവേ.....

ഞാൻ ബാഗിൽ നിന്നും പൊതിയെടുത്തു പുറത്തു വച്ചു. പൊതി തുറന്നു കഴിക്കാൻ തുടങ്ങി.... അപ്പാ ഒരു മുന്താവെള്ളം ടേബിളിൽ കൊണ്ടു വച്ചു തന്നു. പയ്യെ കഴിക്കു മോളെ.....ഈ വലിച്ചു വാരി കഴിക്കുന്നത് കാണുമ്പോൾ എന്റെ കണ്ണ് തന്നെ തള്ളി പോകുവാ..... അപ്പാ നോക്കണ്ട കണ്ണടച്ചു നിന്നോ..... അപ്പോൾ നേരത്തെ വിഷാപ്പില്ല എന്നു പറഞ്ഞത് ചുമ്മാതെ ആണ് അല്ലെ.......? ഞാൻ അപ്പായെ ഒന്നു നോക്കി ഇളിച്ചു....... അപ്പാ വാത്സല്യത്തോടെ എന്റെ തലമുടിയിൽ തലോടി.... ആ ഒരു തലോടൽ വീണ്ടും ഞാൻ അപ്പായെ അടുത്തു അറിയുകയായിരുന്നു..... അപ്പാക്കു എന്നോടുള്ള ഇഷ്ടവും കരുതലും എന്റെ കണ്ണുനിറഞ്ഞാൽ ആ ചങ്ക് നീറും എന്നൊക്കെ...... പെട്ടെന്ന് എന്റെ കണ്ണു നിറഞ്ഞു ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു ഞാൻ കഴിച്ച ചോറിൽ വീണു അപ്പാ പുറത്തു ഉണ്ടാക്കും മോളു കഴിചാട്ടു വാ.....

ഞാൻ കഴിച്ചു കൈ കഴുകി ഉമ്മറത്തേക്കു ചെന്നപ്പോൾ അപ്പാ....ഞങ്ങളുടെ കുഞ്ഞു പുന്തോട്ടത്തെ ഒന്നൂടെ ഭംഗി വരുത്തുകയായിരുന്നു..... അപ്പോൾക്കു ഒപ്പം ഞാനും കുടി....പല ചെടിച്ചട്ടികളുടെയും സ്ഥാനം ഞങ്ങൾ മാറ്റി. വീടിനു പുറകിലായി ചുമ്മാ അടുക്കു വച്ചിരുന്ന കട്ടകൾ കൊണ്ടു ഞാനും അപ്പാവും. നടവഴിയുടെ രണ്ടു സൈഡിലായി നിരത്തി വച്ചു. ഇപ്പോൾ നല്ല ഭംഗി ഉണ്ട് ദൂരെ നിന്നും അടുത്തു നിന്നും ഒന്നു നോക്കുമ്പോൾ തന്നെ. പിന്നീട് ഞങ്ങളുടെ അടുത്ത ടാർഗറ്റ് മണിക്കുട്ടനും മണിക്കുട്ടിയും ആയിരുന്നു. അവരെ രണ്ടിനെയും ഒന്നു കുളിപ്പിച്ചു നല്ല സായിപ്പാക്കി എടുത്തു. അപ്പാ മണിക്കുട്ടനെ പിടിച്ചു വച്ചു തന്നത് കൊണ്ടു കുങ്കുമം കൊണ്ടു ഒരു പൊട്ടും.കരിമഷി കൊണ്ടു കണ്ണും നീളത്തിൽ എഴുതി കൊടുത്തു. അവനെ ഒന്നു കോലം ആക്കിയപ്പോഴാണ് എന്റെ കണ്ണു മണിക്കുട്ടിയിൽ ചെന്നു പെട്ടത്. അടുത്തത് അവൾ ആണെന്ന് മനസ്സിൽ ആയതു കൊണ്ടാകാം അവൾ ജീവനും കൊണ്ടു ഓടി.ഞാനും അപ്പാവും കൂടെ ഓടി. വീടിനു ഒരു വലം തന്നെ വച്ചു ഞങ്ങൾ മൂന്നു പേരും. അവസാനം ഞങ്ങൾ തന്നെ ജയിച്ചു..... മണിക്കുട്ടിക്കു ഇങ്ങനെ ഓടാൻ കഴിവ് ഉണ്ടെങ്കിൽ അടുത്ത ഒളിംപിക്‌സ് മത്സരത്തിൽ നമ്മുക്കു ഇവളെ പങ്കെടുപ്പിച്ചാലോ അപ്പാ......?

ആ നമ്മുക്ക് നോക്കാം.ഇപ്പോൾ നീ ഇതിനെ ഒരുക്കു.ഓടിയത് കൊണ്ടാകും വല്ലാത്ത തേളയിടുപ്പ്..... രണ്ടു പേരും വെള്ള നിറം ആയതു കൊണ്ട്.കണ്ണെഴുതി പൊട്ടു തൊട്ടപ്പോൾ വല്ലാത്ത ഭംഗി കുടി. ഞാൻ കുറച്ചു നേരം ഒന്നു ഇരിക്കട്ടെ അതും പറഞ്ഞു അപ്പാ നേരെ ചാരുകസേരയിൽ ഇടം പിടിച്ചു. പാവം അപ്പാ എനിക്കു വേണ്ടിയാണ് ഈ കുട്ടിക്കളി ഒക്കെയും. ഇനിയും അപ്പായെ സങ്കടപെടുത്താൻ പാടില്ല എന്നു ഉറപ്പിച്ചു. ഞാനും അപ്പായുടെ അടുത്തു പോയി ഇരുന്നു. ഓരോന്നും സംസാരിച്ച കൂട്ടത്തിൽ ഞാൻ പറഞ്ഞു . അപ്പാ അമ്പലത്തിൽ ഒന്നു പോകണം എനിക്കു......? പോയിട്ടു വാ അതിനു എന്താ......? ഫോൺ ഒന്നു താ അപ്പാ... ഞാൻ ശ്രീയെ ഒന്നു വിളിച്ചു നോക്കട്ടെ......? ഹലോ.....ശ്രീ.......ഞാനാ....നന്ദ മനസിലായടി ആ കൂതറ ശബ്ദം കേട്ടാൽ എനിക്കു അറിഞ്ഞു കൂടെ.....എന്താടാ വിളച്ചതു......? ഡാ.....നമ്മുക്ക് ഒന്നു അമ്പലത്തിൽ പോയല്ലോ ഇന്ന്.... ആണോ......?എന്നാൽ ശരി.... ഞാൻ വൈകിട്ട് പോകും....എന്നിട്ടു അതുവഴി വരാം.....ശരിയാടാ എന്നാൽ.......

അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു. എന്തു പറ്റി മോളെ......? അവൾക്കു അമ്പലത്തിൽ വന്നുടാ അപ്പാ..... ഞാൻ പോയി വരാം..... ഉം....സന്ധ്യ വരെ അവിടെ എങ്ങും ചുറ്റി തിരിയാതെ ഇങ്ങു നേരത്തെ വന്നാൽ മതി..... ഞാൻ ശ്രീയുടെ വീട്ടിൽ കയറും.....അപ്പാ.... എന്നിട്ടെ വരു ഉം..... അങ്ങനെ ഞാൻ കുളിച്ചൊരുങ്ങി ഇറങ്ങി. ഉമ്മറത്തേക്കു വന്നപ്പോൾ വിരിഞ്ഞു നിൽക്കുന്ന പല നിറത്തിൽ ഉള്ള പലതരം പൂക്കൾ. ഞാൻ ഒരു വഴയിലയുടെ തുമ്പ് വെട്ടിയെടുത്തു.അതില്ലെക്കു പൂവും പിന്നെ കുറച്ചു തുളസി ഇലയും നുള്ളിയെടുത്തു വച്ചു. അപ്പാ ഞാൻ പോയിട്ടു വരാം...... ഉം....ശരി.... വരമ്പിലൂടെ നടക്കുമ്പോൾ മനസ്സ്‌ വല്ലാതെ ഒന്നു ഇടിച്ചു.ഒത്തിരി സ്വപ്നം കണ്ടതാണ്.ഈ വരമ്പിലൂടെ ശ്രീയേട്ടന്റെ കൈയും കോർത്തു പിടിച്ചു നടന്നു പോകുന്നത്. ഞങ്ങൾ രണ്ടും ഒന്നിച്ചു നെല്ലു കൊയ്ത്തു എടുക്കുന്നത് ഒക്കെ......എന്നാൽ അതൊക്കെ ഇപ്പോൾ വെറും ഓർമകൾ ആയി മാറി. ഇപ്പോഴും ഞാൻ ഒന്നേ പ്രാര്ഥിക്കുന്നുള്ളൂ സാറിനു നല്ലത് വരട്ടെ എന്നു മാത്രം. നടയിൽ എത്തിയപ്പോൾ തന്നെ മനസ്സിന് ഒരു ഉന്മേഷം തോന്നി. സഹിക്കാൻ കഴിയാത്ത എന്തേലും വിഷമം ഉള്ളിൽ ഉണ്ടെങ്കിൽ.അമ്പലത്തിൽ വന്നു കഴിഞ്ഞാൽ ആ വിഷമം പാടെ അങ്ങു മറക്കും

.വല്ലാത്ത ഒരു ആശ്വാസം പോലെയാണ്. ഞാൻ ഇലയും പുവും തട്ടത്തിൽ വച്ചു . മനസ്സുരുകി ഞാൻ നിന്നു പ്രാർത്ഥിച്ചു. പെട്ടെന്ന് കാറ്റിൽ ഒരു ഗന്ധം എന്റെ നാസികയിലേക്കു തുളഞ്ഞു കയറി. ആ ഗന്ധത്തിന്റെ ഉടമ എന്റെ തൊട്ടടുത്തു നിൽപ്പുണ്ടെന്നു എനിക്കു മനസ്സിലായി.അതു സാർ ആണെന്ന് കുറച്ചു മണിക്കൂറുകൾക്കു മുമ്പ് വരെ ആ മുഖം എന്നും കാണാൻ ആയിരുന്നു കൊതി.എന്നാൽ ഇപ്പോൾ ആ മുഖം കാണേണ്ട എന്നാണ് മനസ്സ് പറയുന്നേ. എന്നിട്ടും ഒന്നു തിരിഞ്ഞു നോക്കാതെ ഞാൻ പ്രാർത്ഥനയിൽ മുഴുകി. അത്രക്ക് മനസ്സ് മരവിച്ചിരുന്നു. ദേവിക്ക് ഒരു വലത്തിട്ടു ഞാൻ വീണ്ടും സാറിന്റെ അടുത്തെക്ക് നടന്നു വന്നു. ( വേറെ ഒന്നിനും അല്ലാട്ടോ അവിടെയാണ് തിർത്ഥവും ചന്ദനവും നൽകുന്നേ.... ) ഞാൻ താലത്തിൽ ദക്ഷിണ വച്ചു തീർത്ഥം വാങ്ങി കുടിച്ചു ബാക്കി തലയിൽ കുടഞ്ഞു.ചന്ദനവും വാങ്ങി തിരിച്ചു നടന്നു. സാറിനെ ഒരു നോട്ടം പോലും കൊടുക്കാതെ... എന്നാൽ ആ കണ്ണുകൾ എന്നെ നോക്കുന്നുണ്ടായിരുന്നു.എന്നിട്ടും ആ നോട്ടത്തെ അവഗണിച്ചു ഞാൻ പുറത്തേക്കു നടന്നു..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story