നെൽ കതിർ: ഭാഗം 13

nelkathir

രചന: ലക്ഷ്മി ബാബു ലച്ചു

 ഹലോ........എന്താ ഇന്ന് ഒറ്റക്ക്.... കൂട്ടുകാരി വന്നില്ലേ......? നോക്കുമ്പോൾ ഉണ്ണിയേട്ടൻ.സാറിന്റെ അടുത്ത സുഹൃത്ത് ആണ്. ഞാൻ പറഞ്ഞില്ലേ ഇവിടെ എണ്ണയും തിരിയും മറ്റും വിൽക്കുന്നത് ഈ ഉണ്ണി ചേട്ടൻ ആണെന്ന് ഉണ്ണിയേട്ടനെ കണ്ടപ്പോൾ ഒരു ബഹുമാനം എന്നോണം ആൽത്താറയിൽ ഇരുന്ന ഞാൻ എഴുന്നേറ്റു... ഇല്ലാ ഉണ്ണിയേട്ടാ അവളു ഇന്ന് വന്നില്ല.... നിന്റെ അപ്പാക്കു സുഖം ആണോ...? ഉം.....സുഖം. ഇങ്ങോട്ടോന്നും ഇപ്പോൾ കാണാറെ ഇല്ല..... ഞങ്ങൾളുടെ സംസാരത്തെ മുറിച്ചു കൊണ്ടു സാർ അങ്ങോട്ടേക്ക് വന്നു. എന്നാൽ ഞാൻ വരട്ടെ ഉണ്ണിയേട്ടാ.നേരം ഇരുട്ടി തുടങ്ങി. അതും പറഞ്ഞു ഞാൻ സാറിന്റെ മുഖത്തേക്ക് ഒന്നു നോക്കുക പോലും ചെയ്യാതെ തിരിഞ്ഞു നടന്നു. അതെന്താടാ ചന്തു നിന്നെ കണ്ടിട്ടു ഒരു മൈന്റ് ഇല്ലാതെ അവൾ അങ്ങു പോയത്.സാധാരണ അങ്ങനെ അല്ലല്ലോ കക്ഷി. അതും അല്ല മുഖത്തു എന്തോ വിഷമം പോലെ......? ആ ഞാൻ നോക്കില്ല അവളുടെ മുഖം ഒന്നും.എനിക്കു അതല്ല പണി.അതും അല്ല ഈ തമിഴഴേ എനിക്കു കണ്ണിനു മുന്നിൽ കണ്ടുകൂടാ.

അതും പറഞ്ഞു ഞാൻ നേരെ വണ്ടിയുടെ അടുത്തേക്ക് നടന്നു. അവൾ നടന്നു പോകുന്നത് ഞാൻ കണ്ടു. വണ്ടിയുടെ ഹോണ് അടിച്ചെങ്കിലും തിരിഞ്ഞു നോക്കാതെ അവൾ ഒഴിഞ്ഞു നടന്നു. അവൾക്കു മുന്നേ പാസ്സ് ചെയിതു ഞാൻ.ബൈക്കിന്റെ സൈഡിലെ മിററിൽ കുടി ഞാൻ അവളെ നോക്കുമ്പോഴും ശിരസ്സ് താഴ്ത്തി ആണ് അവൾ നടന്നതു. ഇവൾക്ക് എന്തു പറ്റി സാധാരണ എന്നെ കണ്ടാൽ ഇങ്ങനെ ഒന്നും അല്ല പ്രതികരണം.രണ്ടു മൂന്നു കൊല്ലം പുറകെ നടന്നിട്ടും യാതൊരു പ്രയോജനവും ഇല്ലാത്തതു കൊണ്ടാക്കും. ഞാൻ സ്വയം പറഞ്ഞു. ആ എന്തേലും ആകട്ടെ ഞാൻ എന്തിനാ അതൊക്കെ ആലോചിക്കുന്നെ ഇന്ന് പാടത്ത് മരുന്നു ( മരുന്നു എന്നു പറഞ്ഞാൽ കിടനശിനി ഒന്നും അല്ലാട്ടോ.നല്ല പച്ചില മരുന്നു ആണ്. ) അടിക്കുന്നതിന്റെ പൈസ ശ്രീധരേട്ടനുകൊടുക്കാൻ ഉള്ളതാണ്. അതു ഓർമ വന്നപോൾ വണ്ടി നേരെ പാടത്തേക്ക് വിട്ടു. ശ്രീധരേട്ടൻ ഞാൻ പാടത്ത് ആദ്യം ആയി നെൽ വിതച്ചപോൾ മുതൽ എന്റെ കൂടെ ഉള്ള ചേട്ടൻ ആണ്.എനിക്കു പുള്ളിയിൽ നിന്നും കൃഷി യെ കുടിച്ചു ഒരുപാട് പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ചേട്ടന്റെ വീട്ടിൽ പണ്ട് കൃഷി ഉണ്ടായിരുന്നത്രെ ഇപ്പോൾ എല്ലാം നശിച്ചു നാരായണ കല്ല് എടുത്തു. എന്റെ സ്വന്തം ചേട്ടൻ ആണ് പുള്ളി.മക്കൾ ഇല്ലാട്ടോ പാവത്തിന്. ശ്രീധരേട്ടാ പച്ചില മരുന്നു തളിച്ചോഎല്ലായിടത്തും.....? ഇല്ലാമോനെ കുറച്ചൂടെ ഉണ്ട്.എനിക്കു വയ്യാ കുഞ്ഞേ....ഇനി ഇന്ന് ചെയ്യാൻ. നന്നായി പനിക്കുന്നുണ്ട് വയ്യാങ്കിൽ ചെയ്യണ്ട.ഞാൻ പറഞ്ഞതല്ലേ ഞാൻ ചെയിത്തോള്ളൂ എന്നു എന്നിട്ടു കേട്ടില്ല.ഇപ്പോൾ എന്തായി.ഈ വയായികയും വച്ചു വേണമായിരുന്നോ..... ഉം.....ഒരു തമിഴൻ ചെക്കൻ മരുന്നു അടിക്കാൻ ആയിട്ടു വരാം എന്ന് പറഞ്ഞു ഞാൻ ചോദിച്ചപ്പോൾ. വരാൻ പറയട്ടെ........കുഞ്ഞേ.....? വേണ്ട വേണ്ട പ്രതേകിച്ചു തമിഴൻ അതു ഒട്ടും വേണ്ടാ.... എന്തേലും കൊടുത്താൽ മതി മോനെ....? വേണ്ട ഏട്ടാ ഞാൻ ചെയിതു കൊള്ളാം എല്ലാം.എന്നാലും തമിഴൻ ഈ മണ്ണിൽ ഇറങ്ങാൻ ഞാൻ സമ്മതിക്കില്ല. ഇങ്ങനെ അയാൾ എങ്ങനെയാ പണ്ട് നടന്നതോകെ അങ്ങു മറന്നേക്കൂ മോനെ.എന്തിനാ ഇനിയും അതൊക്കെ മനസിൽ ഇട്ടു നടക്കുന്നെ......? മറക്കാനോ.....?ഒന്നും മറക്കില്ല.എന്റെ മനസിൽ ആഴത്തിൽ പതിഞ്ഞത് ഒന്നും മാഞ്ഞു പോകില്ല.

അത്രക്ക് ഉണ്ട് ഈ മനസ്സിൽ വേദനാ. അതു പറഞ്ഞപ്പോൾ എന്തോ എന്റെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു.ഞാൻ പാടവരമ്പിൽ ഇരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞത് കൊണ്ടാകാം ചേറ്റിൽ നിന്നും വരമ്പിലേക്കു ശ്രീധരേട്ടൻ കയറി വന്നതും എന്റെ അടുത്തായി ഇരുന്നതും. നേരത്തെ പറഞ്ഞതിന്റെ ബാക്കി പറ.......? ലൈബ്രറിയിൽ ചെന്നപ്പോൾ......? ഞാൻ കണ്ണു തുടച്ചു കൊണ്ട് ബാക്കി ശ്രീധരേട്ടനോട് പറഞ്ഞു. ഓഹോ അപ്പോൾ അവിടം വരെ ആയി കാര്യങ്ങൾ അല്ലെ....? എന്നിട്ടു എന്തായി എന്നിട്ടു എന്താക്കാൻ ഒന്നും ആയില്ല. അതും പറഞ്ഞു ഞാൻ ചിരിച്ചു. മോനെ ദേ അതു ആരാ വരുന്നത് എന്നു നോക്കെ......? ഞാൻ നോക്കുമ്പോൾ അവൾ ആണ് വരുന്നേ. നിങ്ങൾക്കു എന്തിന്റെ കേടാണ് കിളവാ.....? കിളവാൻ നിന്റെ അച്ഛൻ ആടാ.ആ കിളവനെ പോയി വിളിക്കു. പിന്നെ നിങ്ങൾ ഇപ്പോഴും ചെറുപ്പക്കാരൻ ആണെന്ന് കരുതി ഇരിക്കുവാണോ.....? അതെടാ..... ഞാൻ ചെറുപ്പക്കാരൻ തന്നെയാ എന്റെ സ്റ്റാമിന അറിയണം എങ്കിൽ നീ ജനാകിയോട് ചോദിക്കു. ( ശ്രീധരേട്ടന്റെ ഭാര്യ ആണ് ജാനകി )

പിന്നെ ഇതു അല്ലെ ഞാൻ പോയി അവരോട് ചോദിക്കാൻ പോകുന്നേ എനിക്കു എന്താ വട്ടുണ്ടോ.ഒന്നും അല്ലെങ്കിലും ഞാൻ അവരെ ഏട്ടത്തി എന്നു അല്ലെ വിളിക്കുന്നെ. അപ്പോഴേക്കും അവൾ നടന്നു എന്റെ അടുത്ത് എത്തിയിരുന്നു. അമ്പലത്തിൽ പോയോ മോളെ.......? അല്ല ചന്തയിൽ പോയി.....അവളെ കണ്ടാൽ അറിഞ്ഞുടെ മനുഷ്യ നിങ്ങൾക്ക്.......? സാർ അതും പറഞ്ഞു ആ ചേട്ടനെ കളിയാക്കി. അപ്പായെ ഇപ്പോൾ ഈ വഴിക്കു ഒന്നും കാണുന്നില്ലല്ലോ.....?ഞാൻ തിരക്കി എന്നു പറ..... ഉം....പറയാം....എന്നാൽ ഞാൻ അങ്ങോട്ടു...... ആ പോയിക്കോ മോളെ..... അവൾ ഒന്നു തിരിഞ്ഞു പോലും നോക്കാതെ നടന്നു.... ഇവൾക്ക് ഇതു എന്താ പറ്റി യെ സാധാരണ ഇങ്ങനെ ഒന്നും അല്ലല്ലോ...? എന്തോ കാര്യം ആയി പറ്റിയിട്ടുണ്ട്.ഇനി എന്താക്കും അങ്ങനെ ഒത്തിരി ചോദ്യങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു അല്ലെങ്കിൽ അവൾക്കു എന്തു പറ്റിയാലും എനിക്കു എന്താ പോകാൻ പറ പുല്ല്... അതും പറഞ്ഞു ഞാൻ പാടത്തേക്ക് ഇറങ്ങി. നിനക്കു എന്താടാ അവളെ കെട്ടിയാൽ.അവൾക്കു എന്താ ഒരു കുറവ്.....?

പാവം അല്ലെ കുറവ് ഒന്നും ഇല്ല എന്നാൽ കുറവ് ഉണ്ട്.അവൾ തമിഴത്തി ആണ് എന്ന വലിയ ഒരു കുറവ്. എന്നിട്ടു നീ ഒന്നു നോക്കുക പോലും ചെയ്തില്ലേ നന്ദേ........? ഇല്ലാന്ന് അല്ലെടി പറഞ്ഞേ.... മിടുക്കി എപ്പോഴാ നീ ഒരു പെണ്ണ് ആയത്.ഇനി ഇങ്ങനെ അങ്ങു മുന്നോട്ടു പോയാൽ മതി. അപ്പാ ഇല്ലേ മോളെ അവിടെ.....? ഉണ്ട് ശാരദയാമ്മേ. ( ശ്രീയുടെ അമ്മ. ) ഞാൻ അങ്ങോട്ടു ഇറങ്ങിയിട്ടു കുറച്ചു ആയി. അതും പറഞ്ഞു എനിക്കു നേരെ ചായഗ്ലാസ് നീട്ടി. ഒരു പ്ലെറ്റിൽ ഇലയടയും കൊണ്ടു വച്ചു. ഞാൻ ഒരണം ശ്രീയുടെ നേർക്ക് എടുത്തു നീട്ടി. അവളു നേരത്തെ തന്നെ അകത്തു ആക്കിയതാ മോളെ. മോളു കഴിച്ചോ. അപ്പാ അവിടെ ആടിന്റെ പുറകെ നടപ്പാണ് ഇപ്പോൾ .അതാ ഇങ്ങോട്ടു ഒന്നും ഇറങ്ങാത്തത്. ഇവിടെയും നിന്നു തിരിയാൻ നേരം ഇല്ല.ഒരണം കാള പോലെ വളർന്നിട്ടു എന്താ കാര്യം ഒരു പ്രയോജനവും ഇല്ല.ഇവൾക്ക് പകരം കുറച്ചു വാഴ വച്ചു അതിനു വളം ഇട്ടാൽ അതു ഒരു കുല എങ്കിലും തന്നെനെ. കുറച്ചു എന്തിനാ ഒരു പത്തു നൂറു വാഴ അങ്ങു വെക്കു. അപ്പോൾ നൂറു കുല കിട്ടിയേനെ.

പറമ്പ് ഒത്തിരി കിടക്കുവല്ലേ. ശ്രീ അതും പറഞ്ഞു റൂമിലേക്ക്‌ പോയി. ഇതിനു മാത്രം കൊള്ളാം തർക്കുത്തരം പറയാൻ അവൾ കഴിഞ്ഞേ ഉള്ളു....മോളെ വേറെ ആരും. നന്ദേ നീ ഇനി അവിടെ ഇരുന്നാൽ നിന്റെ ചെവി കുടിച്ചു പോകും ഉള്ള പരദൂഷണം കേട്ടു.അതു കൊണ്ടു നീ ഇങ്ങു പോരെ.....? ശ്രീ റൂമിൽ ഇരുന്നു ഉറക്കെ വിളിച്ചു പറഞ്ഞു. എടി നിന്നെ ഞാൻ..... പാവം അല്ലെ വിട്ടേരേ അമ്മേ..... മോളു പറഞ്ഞതു കൊണ്ടു ഞാനിപ്പോൾ ഒന്നും പറയുന്നില്ല. അതും പറഞ്ഞു കണ്ണടച്ചു കാട്ടി 'അമ്മ അടുക്കളയിലേക്കു പോയി. ഞാൻ ചായയും അടയും എടുത്തു കൊണ്ട് ശ്രീയുടെ റൂമിലേക്ക്‌ പോയി. നന്ദേ ഋഷിയേട്ടനും ദീപാച്ചേച്ചിയും നേരത്തെ എങ്ങോട്ടാ പോയെന്ന് അറിഞ്ഞോ......? ഇല്ലാടി..... എങ്ങോട്ടാ പോയേ.... ഗായത്രി ചേച്ചിയില്ലേ.......? ആയോ ചേച്ചിക്ക് എന്തു പറ്റി.....? അതും പറഞ്ഞു ചായയും അടയും ഞാൻ ടേബിളിൽ വച്ചു. കോപ്പ് പറ്റി പറയുന്നത് കേൾക്കടി.ചേച്ചിയുടെ അമ്മക്ക് വയ്യാ തലചുറ്റി എങ്ങാണ്ട് വീണത് ആണ്.തല എവിടെയോ ഇടിച്ചു പൊട്ടി. ആരൊക്കെയോ ചേർന്നു ഹോസ്പിറ്റലിൽ കൊണ്ടാക്കി.വിവരം അറിഞ്ഞു അവരെല്ലാം ഹോസ്പിറ്റലിൽ ആയിരുന്നെന്ന്.

സ്കാൻ ഒക്കെ ചെയേണ്ടി വന്നു.ദീപ ചേച്ചിയും ഋഷിയേട്ടനും കൂടിയാ എല്ലാതിനും പൈസ കൊടുത്തെ. അതു നന്നായി അല്ലാതെ ചേച്ചിയുടെ കൈയിൽ എവിടുന്ന് ഇത്രയും പൈസ.അച്ഛൻ പോലും ഇല്ല എന്നിട്ടും ഇത്രയും കഷ്ടപ്പെട്ടു ചേച്ചിയെ പഠിപ്പിക്കുന്നില്ലേ ആ അമ്മ. അതൊക്കെ എന്റെ അമ്മ. അമ്മ മിടുക്കിയ....... അതെന്താ നന്ദേ അങ്ങനെ.......? അല്ല എന്റെ കൊച്ചിലെ അങ്ങു പോയില്ലേ.അപ്പോൾ ഒന്നും അറിയണ്ടല്ലോ....? അതും പറഞ്ഞു ഞാൻ ജനാലയിലൂടെ ഇരുണ്ടു വരുന്ന ആകാശത്തേക്ക് നോക്കി. അപ്പോൾഴേക്കും ശ്രീയുടെ ഫോൺ ബെൽ അടിച്ചു. ഋഷിയേട്ടൻ ആണ് നന്ദേ..... അതും പറഞ്ഞു അവൾ ഫോൺ എടുത്തു സംസാരിക്കാൻ തുടങ്ങി. ഞാൻ ഉണ്ടെന്നു പറഞ്ഞതു കൊണ്ടു. എന്റെ കൈയിൽ ഫോൺ തരാൻ പറഞ്ഞു കാണും. ശ്രീ എനിക്കു നേരെ ഫോൺ നീട്ടി. ഞാൻ ഞങ്ങളുടെ സംസാരം അങ്ങനെ നീണ്ടു.

ഋഷിയേട്ടനും ആയി സംസാരിക്കുമ്പോൾ മനസിന്‌ ഒരു സന്തോഷം ആണ്.ഒരു ചേട്ടന്റെ കുറവ് ഋഷിയേട്ടൻ നികത്തി തരും. ഋഷിഏട്ടാ ഞാൻ ശ്രീ ക്കു കൊടുക്കട്ടെ......? വേണ്ടടി ഞാൻ പിന്നെ വിളിക്കാം എന്നു പറഞ്ഞേരെ...... ആ പറയാം...... അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ആക്കി. എടി കുറച്ചു കഴിഞ്ഞു വിളിക്കാം എന്നു പറഞ്ഞു. അതും പറഞ്ഞു ഞാൻ ശ്രീയെ നോക്കി.ഞാൻ ടേബിളിൽ കൊണ്ടു വന്നു വച്ച ചായയും പ്ലെറ്റിൽ ഇരുന്ന രണ്ട് അടയും അവൾ കാലി ആക്കി. ആഹാരം തണുതാൽ ഒന്നിനും കൊള്ളില്ലടി അതാ ഞാൻ അങ്ങു..... അതും പറഞ്ഞു അവൾ ഒരു അവിഞ്ഞ ചിരി അങ്ങു പാസ്സാക്കി. ഇതൊക്കെ എങ്ങോട്ടു പോകുന്നടി.ഉണക്ക വടി പോലെ ആണ് ഇരിക്കുന്നെ. എന്നാൽ കഴിപ്പ് കണ്ടാൽ കണ്ണു തള്ളി പോകും. ഒന്നു പൊടി....പറയുന്ന ആള് നത്തോലിയെ പോലെ അല്ലെ ഇരിക്കുന്നെ. എന്നാൽ ഞാൻ ഇറങ്ങാട്ടെടി സമയം വൈകുന്നു അതും പറഞ്ഞു ഞാൻ ഹാളിലേക്ക് നടന്നു. അമ്മേ ഞാൻ പോകുവട്ടോ......? ശരി മോളെ ഞാൻ കുളിക്കുവാ.പോയിട്ടു വാ.

പുറത്തേക്കു കാൽ എടുത്തു വച്ചതും ശ്രീ എന്റെ കൈയിൽ കയറി പിടിച്ചു.ഞാൻ ചോദ്യ രൂപേണ അവളെ നോക്കി. ഇപ്പോൾ ഉള്ള നന്ദ തന്നെയായി തുടരണം.ഇതിനു ഒരു മറ്റവും വരലും. നിന്റെ അപ്പായെ ഓർത്തെങ്കിലും. അവളെ നോക്കി ഒന്നു ചിരിച്ചാട്ടു ഞാൻ വീട്ടിലേക്കു നടന്നു. മുറ്റം അടിചിരിക്കുന്നു.വിളക്ക് ഒരുക്കി വച്ചേക്കുന്നു.അപ്പാ അടുക്കളയിൽ ആണെന്ന് തോന്നുന്നു.തട്ടും മുട്ടും ഒക്കെ കേൾക്കുന്നുണ്ട്. ഞാൻ നേരെ ചെന്നു വിളക്ക് കൊളുത്തി.കണ്ണടച്ചു നിന്നു ഒന്നു പ്രാർത്ഥിച്ചു. നേരെ അടുക്കളയിലേക്ക് നടന്നു. ആ മോളു വന്നോ.....? ഉം.... അപ്പാ എനിക്കു നേരെ ചൂട് ചായ നീട്ടി. ഞാൻ അതു വാങ്ങി. മോളെ കാണാത്തത് കൊണ്ടു കഞ്ഞി ഞാൻ വച്ചു. മോളു പോയി ഡ്രസ്സ് മാറ്റിയാട്ടു വാ ഞാനും അപ്പായും ഉമറത്തു കുറെ നേരം ഇരുന്ന്.ഒരുപാട് സംസാരിച്ചു. പിന്നെ കഞ്ഞി കുടിച്ചു ഞാൻ ഞങ്ങൾ റൂമിൽ കയറി കിടന്നു. രാവിലെ എഴുന്നേറ്റ് കൊണ്ടു പോകാൻ ഉള്ളതൊക്കെ ശരി ആക്കി വച്ചു. ഓടി പോയി കുളിച്ചട്ടു വന്നപ്പോൾ അപ്പാ ചായ കുടിക്കുന്നു. മുടി ഒക്കെ ഒന്നു ചെറുതായി ഉണക്കി.

ഡ്രസ്സ് മാറ്റി വച്ചപ്പോഴേക്കും അപ്പാ ചോറോകെ ശരി ആക്കി ടേബിളിൽ വച്ചു. മുടിയൊക്കെ കെട്ടി ഷോൾ കുത്തി കൊണ്ടു നിൽകുമ്പോൾ ആണ്.ശ്രീയുടെ വിളി വന്നത്. ഒന്നൂടെ കണ്ണാടിയിൽ നോക്കി സുന്ദരി ആണെന്ന് ഉറപ്പു വരുത്തി ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങി. അല്ലു മോളെ....... അപ്പാടെ വിളി കേട്ടു തിരിഞ്ഞു നോക്കി ഞാൻ. മോളു ഹാപ്പി ആണല്ലോ അല്ലെ.വിഷമം ഒന്നും ഇല്ലല്ലോ അല്ലെ......? ഞാൻ ഹാപ്പി ആണ് അപ്പാ അതും പറഞ്ഞു വലത്തെ കൈയിലെ തള്ള വിരൽ ഉയർത്തി ബാക്കി വിരൽ മടക്കി വച്ചു അപ്പാ യെ കാട്ടി ഒരു ചിരി ചിരിച്ചു ഞാൻ ശ്രീയുടെ അടുത്തേക്ക് നടന്നു പാവം നിന്റെ അപ്പാക്കു നല്ല വിഷമം ഉണ്ടെടാ......? ഉം...... വരമ്പിൽ കുടി നടക്കുമ്പോഴും നെൽ കതിർ കണ്ടിട്ടും അതു പൊട്ടിച്ചു എടുക്കണം എന്നു എനിക്കു തോന്നിയില്ല.കാരണം എന്റെ മനസ്സ് അത്ര മാത്രം മാറിയിരുന്നു. കോളേജിൽ ചെന്നപ്പോൾ ആണെങ്കിൽ ഗ്യാങിൽ ഉള്ള ആരെയും കണ്ടില്ല.അവരൊക്കെ രാവിലെ തന്നെ ഹോസ്പിറ്റലിലേക്ക് വച്ചു പിടിച്ചു എന്നു മനസിലായി.

നേരെ ക്ലാസ്സിൽ പോയി ഇരുന്നു. ഇന്നലത്തെ മറുപടി കാരണം ഇന്ന് ആരും തന്നെ ചൊറിയാൻ ആയി വന്നില്ല. അങ്ങനെ ഓരോന്നും ആലോചിച്ചു ഇരിക്കുമ്പോൾ ആണ് ആ രംഭ കയറി വരുന്നത്. രണ്ടു മൂന്നു ദിവസം ക്ലാസ്സിൽ വരാത്തത് കൊണ്ടു ഓടിച്ചിട്ടു ഓരോ പോഷൻ എടുക്കുവാണ്. ഇടക്ക് അവരുടെ കണ്ണ് എന്റെ നേരെ വരുന്നുണ്ട്. ഞാൻ പോൾ ഞാൻ ശിരസ്സ് ഉയർത്തി മുഖത്ത് സന്തോഷം വരുത്തി ഇരിക്കും അങ്ങനെ അങ്ങു തോറ്റു കൊടുത്താൽ ശരി അകില്ലല്ലോ. അറ്റൻഡ്സ് എടുത്തു കഴിഞ്ഞപ്പോൾ അടുത്ത hr നു ബെൽ അടിച്ചു. അടുത്ത hr സാർ ആണ്. രംഭ പുറത്തേക്കു ഇറങ്ങാൻ നേരം സാർ അങ്ങോട്ടു വന്നത് ഓത്തിരുന്നു.ക്ലാസ്സിന്റെ വാതിക്കൽ നിന്ന് കൊണ്ട് രണ്ടും എന്തോ പറഞ്ഞു ചിരിക്കുവാണ്. രണ്ടിനും ഒരു നാണവും മാനവും ഇല്ല.അധ്യാപകർ ആണെന്ന വിചാരവും ഇല്ല. അപ്പോഴേക്കും സാർ ക്ലാസിലേക്ക് വന്നു. എന്തൊക്കെയോ തകർത്തു പഠിപ്പിക്കുന്നുണ്ട്. എനിക്കു ഒന്നും മനസ്സിലായില്ല. എങ്ങനെ ഒക്കെയോ സമയം തട്ടി കഴിച്ചു.അവരു കുടി ഇല്ലാത്തത് കൊണ്ട് വല്ലാത്ത ബോർ ആയിരുന്നു.

ലഞ്ചു ബ്രേക്കിന്‌ അവർ രണ്ടു പേരും ക്യാന്റിങിൽ പോയി കഴിചാട്ടു വരുന്നത് കണ്ടപ്പോൾ എന്തോ ഒരു സങ്കടം തോന്നിയത് പോലെ. എന്നിട്ടും ഞാൻ അതു കണ്ടില്ല എന്നു വച്ചു. എന്നെ എന്നാൽ ആ രംഭ കണ്ടു.എന്റെ മനസ്സ് നോവികാൻ ആകും അവർ സാറിന്റെ കൈയിൽ അവരുടെ കൈ കോർത്തു നടന്നത്. എന്നാൽ എന്നിൽ വലിയ ഫീലിംഗ്‌സ് ഒന്നും തന്നെ ഉണ്ടായില്ല. എന്തോ പറഞ്ഞു ചിരിച്ചു കൊണ്ട് നടന്നു വന്ന സാറിന്റെ കണ്ണുകൾ എന്നിൽ ഉടക്കിയത്. അതു കൊണ്ടാകാം സാർ അവരുടെ കൈ കൊട്ടിൽ നിന്നും വളരെ തന്ത്ര പരമായി കൈ മാറ്റിയത്. എന്തോ സാർ ആ രംഭ യോട് പറഞ്ഞിട്ടു തിരിച്ചു നടന്നു പോയി. അവർ ഒരു വിജയ ചിരിയോടെ ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു. അതു കണ്ടത് കൊണ്ട് ഞാൻ തറയിലേക്ക് തന്നെ നോക്കി ഇരുന്നു. എടി നന്ദേ ദേ പെണ്ണു ആണെന്ന് തോന്നിക്കുന്ന സാധനം ഇങ്ങോട്ടു ആണെന്ന് തോന്നുന്നു. ഉം....... എന്താടി അണ്ടി പോയ അണ്ണാനെ പോലെ ഇരിക്കുന്നത്.......? എന്തായാലും ഞങ്ങളുടെ .......പോയിട്ടില്ല.പിന്നെ മാംമിന്റെ.......പോയത് കൊണ്ടു വേറെ ആരെ കണ്ടാലും ......

..പോയതാണ് എന്നു തോന്നുന്നത്. ശ്രീയാണ് മറുപടി പറഞ്ഞത്. എന്താടി ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നെ.....? ......... പോയ ഒരാളെ ഞാൻ ആദ്യം ആയിട്ടാ ഇത്ര അടുത്ത് കണ്ടത്.അതാ നോക്കിയേ... ശ്രീയുടെ പറച്ചിലു കേട്ടപ്പോൾ അറിയാതെ ഞാൻ അങ്ങു ചിരിച്ചു പോയി. നിന്റെ മിസ്സിനെ കളിയാക്കി ചിരിക്കുന്നോടി നീ....? അവർ എന്നോട് ആയി ചോദിച്ചു. മിസ്സോ നിങ്ങളോ.....?ഒരു മിസ്സ്‌ സ്റ്റുഡൻസിന് മാതൃക ആകേണ്ടതാണ്.എന്നാൽ നിങ്ങൾ ഈ കോളേജിൽ കിടന്നു കാണിക്കുന്നത് ഒരു അധ്യാപികക്കു പറ്റിയതാണോ.....?ആദ്യം പോയി അധ്യാപിക അതിന്റെ അർത്ഥം പഠിചാട്ടു വാ. എടി നീ....... കൂടുതൽ കിടന്നു ചിലക്കാതെ അമ്മച്ചി പോകാൻ നോക്കു.മേക്കപ്പ് വെയിലു കൊണ്ടാൽ ഉരുകി വിയർപ്പായിട്ടു പോകും.അതുകൊണ്ടു ചെല്ലാൻ നോക്കു. അവരു ചവിട്ടി തുള്ളി പോകുന്നത് കണ്ടപ്പോൾ സത്യം ചിരി സഹിക്കാൻ കഴിഞ്ഞില്ല.

അതിന്റെ കൂടെ എന്തോ ഒരു ഭയവും. വൈകിട്ട് വരെ സങ്കടവും ദേഷ്യവും കടിച്ചമർത്തി ഇരുന്നു ഞാൻ. എങ്ങനെയും വീട്ടിൽ എത്താൻ ആയിരുന്നു ശ്രമം. ആ മോളു വന്നോ......? അപ്പയുടെ ചോദ്യം കേൾക്കാതെ റൂമിലേക്ക്‌ പോയി. കട്ടിലിന്റെ അടിയിൽ നിന്നും.പഴയ ആ പെട്ടി വലിച്ചെടുത്തു. പിന്നെ അലമാരയിൽ നിന്നും കുറെ ഗിഫ്റ്റ് പൊതികൾ പുറത്തെടുത്തു. പെട്ടിയിൽ വച്ചു. അതും ആയി ഞാൻ പുറത്തേക്കു നടന്നു ഇതു എന്താ അല്ലു നീ നാട് വിട്ടു പോകുവാണോ....? അപ്പാടെ ആ ചോദ്യത്തിന് എന്റെ ദേഷ്യത്തിൽ ഉള്ള മറുപടി ഒരു നോട്ടം ആയിരുന്നു. പിന്നെ അപ്പാ ഒന്നും തന്നെ മിണ്ടിയില്ല. പെട്ടി എടുത്തു ഞാൻ എന്റെ യമഹായിൽ വച്ചു.അതിൽ ഞാനും കയറി ഇരുന്നു. എന്നിട്ടു അപ്പായെ ഒന്നു നോക്കി. എന്നിട്ടു ഒരു പറപ്പിക്കൽ ആയിരുന്നു എന്റെ പോക്ക് കണ്ടു അപ്പാ കണ്ണും മിഴിച്ചു നോക്കി നിൽപ്പുണ്ടായിരുന്നു അവിടെ.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story