നെൽ കതിർ: ഭാഗം 15

nelkathir

രചന: ലക്ഷ്മി ബാബു ലച്ചു

  രാവിലെ കോളേജിൽ ചെന്നപ്പോൾ തന്നെ ആ ശുഭ വാർത്ത ഞങ്ങളെ തേടി എത്തി. exam ഡെയ്റ്റ് പബ്ലിഷ് ചെയ്തിരിക്കുന്നു എന്നു. ഞങ്ങൾ നേരെ നോട്ടീസ് ബോർഡിനു അടുത്തേക്ക് നടന്നു. നോട്ടിസ് നോക്കി എന്റെ കണ്ണുകൾ ഒന്നൂടെ പുറത്തേക്കു തള്ളി. Exam തുടങ്ങാൻ ഇനി മൂന്നു ദിവസം കുടി അതായത് വ്യാഴാഴിച്ച തൊട്ടു .ഓർത്തപ്പോൾ തന്നെ തല കറങ്ങാൻ തുടങ്ങിയ പോലെ. ആ രംഭ യുടെ സബ്ജെക്ട് ആണ് ആദ്യം തന്നെ.അതുടെ ആയപ്പോൾ എന്തോ പോലെ മനസിനു ഒരു തളർച്ച.ഞാൻ നന്നായി എഴുതിയാലും ആ രംഭ ഇനി എന്നെ ഫെയിൽ ആകുമോ എന്നു ഒരു ഭയം. അങ്ങനെ വല്ലോം എനിക്കു പണി തന്നാൽ എന്റെ തനി നിറം അവരു കാണും.അതു ഉറപ്പാണ്. തമിഴ് നാട്ടിൽ നിന്നും ഞാൻ ആളെ ഇറക്കി പണിയും അതു ഉറപ്പാണ്. എന്തു ഉറപ്പാണ് എന്നു......? കോപ്പ്........ ഓ അതായിരുന്നോ.ഞാൻ കരുതി. ദേ. ശ്രീ ചുമ്മാ ചൊറിയല്ലേ.എനിക്കു ദേഷ്യം വരുവേ. ഓ ആ സാധനം നിനക്കു മാത്രമേ ഉള്ളു.......? ആ എനിക്കു മാത്രമേ ഉള്ളു. ഇപ്പോൾ എന്തേ......?

ഒന്നും ഇല്ല. നീ വാ ക്ലാസ്സിൽ പോകാം.ടൈം ആയി വരുന്നു. അപ്പോൾ ഋഷിയേട്ടനെയും ചേച്ചിയെയും ഒന്നും കാണണ്ടേ.ഞാൻ ഇന്നലെയും കണ്ടില്ല.രണ്ടിനെയും. ഇന്ന് വന്നാട്ടില്ല രണ്ടും.ഹോസ്പിറ്റലിൽ പോകും എന്ന് പറഞ്ഞിരുന്നു. ഓ...... ഇപ്പോൾ എങ്ങനെ ഉണ്ട് അമ്മക്ക്......? ഇന്നലെ ഋഷിയേട്ടൻ വിളിച്ചപ്പോൾ പറഞ്ഞത്. ബ്ലഡ് എങ്ങാണ്ട് ക്ലോട്ടു ആയി കിടക്കുവാ എന്നോ മറ്റോ.. അപ്പോൾ പ്രിയേച്ചിക്കു exam അറ്റൻഡ് ചെയാൻ പറ്റിലയിരിക്കും അല്ലെ. ആ അറിയില്ലടാ.ചിലപ്പോൾ എഴുതില്ല. ഇവിടെ വന്നു പ്രിൻസിയോട് പറഞ്ഞാൽ പോരെ ഇന്നതാ കാര്യം എന്നു. Da exam തുടങ്ങിയാൽ ഒന്നും നടക്കില്ല.അതു കൊണ്ടു നമ്മുക്ക് ഇന്ന് വൈകിട്ട് ഒന്നു ഹോസ്പിറ്റലിൽ പോയാലോ.....? വീട്ടിൽ പറയാതെയോ .......?അച്ഛൻ കുഴപ്പം ഇല്ല.എന്നാൽ അമ്മ കലിപ്പാകും നന്ദേ..... എന്നാൽ ഫോൺ ചെയിതു പറഞ്ഞാലോ.....? ആ എന്നാൽ അങ്ങനെ ചെയാം. പിന്നെ കോയിൻ ബൂത്തിൽ പോയി ഞങ്ങൾ രണ്ടു പേരും വീട്ടിലേക്കു വിളിച്ചു പറഞ്ഞു. വൈകാതെ എത്തണം എന്നാണ്.രണ്ടു വീട്ടുകാരുടെയും ഓഡർ തന്നു Exam ആയതു കൊണ്ട് എല്ലാ ടീച്ചേഴ്സും ഒരു hr മിസ്സ് ആക്കിയില്ല.

പഠിപ്പിച്ച തും ഇമ്പോർട്ടാന്റ് എന്നു തോന്നുന്നതും ഒക്കെ ഓടിച്ചിട്ടു പഠിപ്പിച്ചു. രംഭ ഇപ്പോൾ എന്നെ അങ്ങനെ ഒന്നും ശ്രദ്ധിക്കില്ല.ഞാൻ പഠിക്കാൻ മിടുക്കി ആണെന്ന് ആരോ അവരോട് പറഞ്ഞു കൊടുത്തിട്ടുണ്ട്. പഠിപ്പിലുടെ മാത്രമല്ലേ എനിക്കു നേരെ പൊരുതാൻ പറ്റു. അല്ലാതെ നേരിട്ടു പൊരുതാൻ പറ്റില്ലല്ലോ. പഠിക്കുന്ന കാര്യത്തിൽ ഞാൻ ആണെങ്കിൽ മുന്നിലും. ഞാൻ സ്വയം തന്നെ പൊക്കി പറയുന്നു എന്നു നിങ്ങൾ വിചാരികണ്ട കേട്ടോ.എന്നെ കുറിച്ചു ഞാൻ അല്ലാതെ വേറെ ആരാ പറയുക. പഠിപ്പിച്ചത് തന്നെ ആണ് രംഭ വിണ്ടും പേടിപ്പിക്കുന്നെ.എനിക്കു ആണെങ്കിൽ അങ്ങു വട്ടാകുവാ.എങ്ങനെയോ ബെൽ അടിക്കാൻ ടൈം ആയി വന്നു ബെൽ അടിച്ചു. പെട്ടെന്ന് തന്നെ അവർ അറ്റാണ്ടെന്സ് എടുത്തു അപ്പോഴേക്കും സാർ വന്നു ക്ലാസ്സിനു മുന്നിൽ പോസ്റ്റ് ആയി നിന്നു. രംഭ പുറത്തേക്കു ഇറങ്ങി സാറുമായി എന്തോ സംസാരിച്ചു നിന്നു. അവർ പോയപ്പോൾ ആ പഞ്ചാര അടിയൻ കാണാരൻ അകത്തേക്ക് വന്നു. നമ്മുടെ സാറും അങ്ങനെ തന്നെയാട്ടോ... എങ്ങനെ എന്നു അല്ലെ......?

പഠിപ്പിക്കുന്ന കാര്യം ആണ് ഞാൻ പറഞ്ഞേ.... സ്റ്റുഡന്റ്‌സ്....... ഞങ്ങൾ എല്ലാവരും സാറിനെ ചോദ്യ രൂപേണ നോക്കി. ഞാൻ എല്ലാത്തിനെയും എന്റെ സബ്ജെക്ട് പച്ച വെള്ളം പോലെ പഠിപ്പിച്ചിട്ടുണ്ട്.ഞാൻ ക്യുസ്റ്റൻ എല്ലാം തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരെങ്കിലും എന്റെ സബ്ജെക്ടിനു ഫെയിൽ അയാൽ........? എന്റെ പൊന്നു മക്കളെ......നിങ്ങളെ കൊണ്ടു ഞാൻ വെള്ളം കുടിപ്പിക്കുമെ....... സാർ ഞങ്ങൾ എന്നും വെള്ളം കുടിക്കാറുണ്ട്.ഒരു ദിവസം 8 ലിറ്റർ വെള്ളം അല്ലെ സാറേ കുടികണ്ടത്. മനോജ് ആണ് അത് പറഞ്ഞേ.ക്ലാസ്സിലെ തരികിട ആണ് ആള് Da മോനെ മനോജുട്ടാ നീ എത്ര വേണേലും തമാശിച്ചോ.....? ആൻസാർ ഷീറ്റ് കൈ യിൽ കിട്ടുമ്പോഴും ഈ തമാശ കാണാൻ നീ പ്രാർത്ഥിക്കു. ഇനി ഞാൻ എന്നും ഇതു തന്നെ ആകും സാർ പ്രാർത്ഥിക്കുക. മനോജ് വീണ്ടും ഗോൾ അടിച്ചു. ഇപ്പോൾ ഞാൻ പറഞ്ഞത് തമാശ ആയിട്ടോ അല്ലെ ഞാൻ ഒരു കോമാളി ആയിട്ടോ നിങ്ങൾക്കു തോന്നാം.അങ്ങനെ ഉള്ളവർ സെക്കന്റ് ഇയറി ലെ സ്റ്റുഡൻസിനോടൊ അല്ലെ ഇവിടെ എന്റെ പഠിച്ച വേറെ ആരോടെങ്കിലോ ചോദിച്ചു നോക്കു.

ഒരോന്നും പറയുന്ന കൂട്ടത്തിൽ സാറിന്റെ കണ്ണു എന്നിൽ പതികക്കുന്നത് ഞാൻ ഇടക്ക് കാണുന്നുണ്ടായിരുന്നു. സാറിന്റെ ഭീഷണിയെ തട്ടി മാറ്റി അപ്പോഴേക്കും ബെൽ അടിച്ചു. ഒക്കെ സ്റ്റുഡന്റ്‌സ് ബൈ..... da മോനെ മനോജേ നമ്മുക്ക് കാണാം. അതും പറഞ്ഞു സാർ പോയി. സാർ പോകാൻ കാത്തിരുന്ന പോലെ ഞാനും ശ്രീയും ക്ലാസ്സിനു പുറത്തേക്ക് ഒരു ഓട്ടം ആയിരുന്നു. ഒന്നും പതുക്കെ പൊടി.ഇത്രയങ്ങു് മുട്ടി നിൽക്കുന്നോ......? ആരാ പറഞ്ഞത് എന്നു അറിയില്ല.എങ്കിലും ഒരു സ്ത്രീ ശബ്ദം ആയിരുന്നു.അവൾ വിചാരിച്ചത് ഞങ്ങൾ ബാത്‌റൂമിൽ പോകാൻ ആയി ഒടുവാണ് എന്നു.എന്നാൽ ഞങ്ങൾക്ക് അല്ലെ അറിയും ഈ ഓട്ടം എങ്ങോട്ടു ആണെന്ന്. നേരെ പോയത് ഋഷിയേട്ടന്റെ ക്ലാസ്സിലേക്കു ആയിരുന്നു. ഇന്റർവെൽ ആയത് കൊണ്ട് വരാന്തയിൽ ആകെ തിരക്ക് ആയിരുന്നു.അവരെയൊക്കെ തള്ളി കളഞ്ഞു ഞങ്ങൾ അവരുടെ ക്ലാസ്സിന്റെ മുന്നിൽ എത്തി.

എന്നാൽ അവരെ ആ ക്ലാസ്സിൽ കണ്ടില്ല. ധാന്യചേച്ചി.......അവരു രണ്ടും വന്നില്ലേ ഇന്ന്......? ധാന്യചേച്ചി ഞങ്ങളുടെ ഗ്യാങിൽ ഉള്ളതാണ്ട്ട്ടോ. ഇല്ലാടി.ഇന്ന് രണ്ടും വന്നില്ല.എന്താടി എന്തെങ്കിലും പ്രശ്നം ഒപ്പിച്ചോ. ഏയ് ഇല്ല......ചേച്ചി... പിന്നെന്താ.....? അതു ഈ ശ്രീചന്ത് സാർ എങ്ങനെയാ ആള്.......? ഓ നിന്റെ സാറിന്റെ കാര്യം ആണോ......?അതു നിനക്കു അല്ലെ അറിയൂ.എനിക്കു എങ്ങനെ അറിയാനാ. ദേ ചേച്ചി ചുമ്മാ വാരല്ലേ.....സാർ ഇന്ന് ക്ലാസ്സിൽ. പിന്നെ സാർ പറഞ്ഞത് ഞാനും ശ്രീയും കൂടെ ധാന്യചേച്ചിയോട് പറഞ്ഞു. ഓ ഇതാണോ കാര്യം.......? ആ അതേ. പുള്ളി കാണും പോലെ ഒന്നും അല്ല മോളെ.exam പേപ്പർ നോക്കി കഴിയുമ്പോൾ ആണ്.ശരിക്കുള്ള ശ്രീചന്ത് സാറിന്റെ സ്വഭാവം കാണു . പണിഷ്മെന്റ് എന്നു പറഞ്ഞാൽ അത് സാറിന്റെ പണിഷ്മെന്റ് ആകും ബെസ്റ്റ്. അതു കൊണ്ടല്ലേ സാറിന്റെ സബ്ജെക്ട് ആരും ഫെയിൽ ആകാത്തത്.

അങ്ങനെ ഫെയിൽ ആയാലും അതു ഫസ്റ്റ് ഇയർ സ്റ്റുഡന്റസിൽ ആരെങ്കിലും ആയിരിക്കും. അതും ഒരിക്കൽ മാത്രം ആയിരിക്കും ഫെയിൽ ആകുക.പിന്നീട് ഫെയിൽ ആകില്ല.അതു പോലെ ആയിരിക്കും സാറിന്റെ പണിഷ്മെന്റ് അതൊക്കെ കേട്ടപ്പോൾ. എന്തോ പോലെ.സാറിന്റെ മുന്നിൽ തോറ്റാൽ അതു ആ രംഭയുടെ മുന്നിൽ തോൽക്കുന്നകുതിനു തുല്യം ആണ്. അതു നടക്കില്ല ഞാൻ തോൽക്കിൽ ജയിക്കും. അതും മനസിൽ പറഞ്ഞു കൊണ്ടാണ് ഞാൻ ക്ലാസ്സിലേക്ക് . എല്ലാരുടെയും നാവിൻ സാറിന്റെ കാര്യം തന്നെയാണ്. എടി നി അറിഞ്ഞോ......? എന്തോ......? സാറിന്റെ കാര്യം.കേട്ടിട്ടു തന്നെ പേടി ആകുവാ. സെക്കന്റ് ഇയറിൽ ഉള്ളവർ പറയുന്നത് കേട്ടിട്ടു.മുട്ടു വിറക്കുവാ. അർച്ചന ആണ് അതും പറഞ്ഞു ഞങ്ങളുടെ അടുത്തേക്ക് വന്നത്. ഇപ്പോഴാണ് ഞാൻ ഇവളെ ഒന്നു പേടിച്ചു കണ്ടത്.അല്ലാത്തപ്പോൾ ഇവൾക്ക് സാറിനെ ഒരു പട്ടിയുടെ വില പോലും ഇല്ല എടി നീ കേട്ടോ......? ഞാൻ പറഞ്ഞതു വല്ലോം. ഉം........

ഞാൻ ഒന്നു ഇരുത്തി മൂളി ഞാൻ സാറിനെ കുറിച്ചു അത്രയൊന്നും വിചാരിച്ചില്ല നന്ദേ എന്നാൽ ഭയാനകമാണ് കാര്യങ്ങൾ. അവളുടെ പറച്ചിലിൽ നിന്നും എനിക്കും ശ്രീക്കും ഒരു കാര്യം മനസ്സിലായി. ഞാങ്ങൾ പോയി തിരക്കിയത് പോലെ തന്നെ ഈ ക്ലാസ്സിൽ ഉള്ള മിക്കവരും c i d പണിക്കു പോയെന്ന്. അങ്ങനെ വൈകിട്ട് ക്ലാസ്സ് കഴിഞ്ഞു ഞാനും ശ്രീയും കൂടെ നേരെ ഹോസ്പിറ്റലിലേക്ക് പോയി. ഹോസ്പിറ്റലിന്റെ അടുത്തു ഉള്ള കടയിൽ നിന്നും ആ അമ്മക്ക് വേണ്ടി കുറച്ചു ഫ്രുട്ട് വാങ്ങി. ഞങ്ങൾ ചെല്ലുമ്പോൾ ഹോസ്പിറ്റലിൽ ഋഷിയേട്ടനും ദീപചേച്ചിയും മാത്രമേ ഉണ്ടായിരുന്നു. പ്രിയ ചേച്ചി ഇല്ലയിരുന്നു. എന്തൊക്കയോ സാധനങ്ങൾ എടുക്കാൻ ആയി വീട്ടിൽ പോയെക്കുവാണെന്നു പറഞ്ഞേ..... പ്രിയചേച്ചിയുടെ അമ്മ നല്ല മയക്കത്തിൽ ആണ്.മരുന്നിന്റെ ഡോസ് ആണ്.മയക്കം വിട്ടാൽ നല്ല വേദനയാണ്.ജീവൻ തിരിച്ചു കിട്ടിയത് തന്നെ വലിയ കാര്യം ആണ് എന്നാ dr പറഞ്ഞത്. നിങ്ങൾ ഇവിടെ ഇരിക്കു ഞാൻ പോയി ചായ വാങ്ങി വരാം അതും പറഞ്ഞു ഋഷിയേട്ടൻ ഫ്ലാസ്ക് എടുത്തു. ശ്രീയെ കണ്ണുകൊണ്ട് പുറത്തേക്കു വിളിച്ചു.

നിന്നു കഥകളി കളിക്കേണ്ട.നീ യും കൂടെ പോയിട്ടുവാടി. അതും പറഞ്ഞു ദീപച്ചേച്ചി ഋഷിയേട്ടനെ നോക്കി ഒന്നു ചിരിച്ചു. ഞങ്ങൾ രണ്ടും ഓരോന്നും സംസാരിച്ചു ഇരുന്നു.പല തവണ സാറിന്റെയും ആ രംഭയുടെയും കാര്യം പറഞ്ഞാലോ എന്നു ആലോചിച്ചു.പിന്നെ കരുതി വേണ്ട എന്ന്. നീ എന്തുവാടി ആലോചിക്കുന്നെ.....? അതു ചേച്ചി സാറിനെ കുറിച്ചു.. പെട്ടെന്ന് എന്റെ വായിൽ അതു വന്നു പോയി. സാറിനെ കുറിച്ചു എന്തോ ആലോചിക്കാൻ......? എന്തു പറയും എന്നു ആലോചിച്ചപ്പോൾ ആണ്.സാർ ഇന്ന് ക്ലാസ്സിൽ പറഞ്ഞ കാര്യം ഓർമ വന്നത്. ഞാൻ അതു ചേച്ചിയോട് ആയി പറഞ്ഞു. എടി നീ സൂക്ഷിച്ചോ.അല്ലെങ്കിൽ അയാൾക്ക്‌ നിന്നെ കണ്ടുകൂടാ.ഫെയിൽ അയാൽ നിന്നെ പൊരിച്ചെടുക്കും അയാൾ. ഒന്നു അടങ്ങു എന്റെ ചേച്ചി.കുറെ ധാന്യചേച്ചി പറഞ്ഞു പേടിച്ചു ഇരിക്കുവാ.അതിന്റെ ഇടയിൽ ആണ് ചേച്ചി കുടി. അപ്പോഴേക്കും ചായയും ആയിട്ടു അവർ എത്തി. ചായ ഒരു ഗ്ലാസ്സിൽ പകർത്തി എനിക്കും ശ്രീക്കും നേരെ ചേച്ചി നീട്ടി. ഒപ്പം നല്ല മൊരിഞ്ഞ പരിപ്പുവടയും. ചായ ഗ്ലാസ്സ് ശ്രീ ഋഷിയേട്ടനു നേരെ നീട്ടി. വേണ്ടാടി നീ കുടിച്ചോ.കുറച്ചു മുന്നേ ഞാനും അവളും കുടുച്ചിരുന്നു.

കുറച്ചു നേരം ഇരുന്നട്ടും പ്രിയ ചേച്ചിയെ കണ്ടില്ല. ഞങ്ങൾക്ക് പോകാനും സമയം ആയി.നേരം ഇരുട്ടു വീഴാൻ കാത്തിരിക്കും പോലെ. ഞങ്ങൾ യാത്ര പറഞ്ഞു. ഇറങ്ങി. ഹോസ്പിറ്റൽ വരാന്തയിലൂടെ നടക്കുമ്പോൾ ആണ്.ഒരു റൂമിൽ നിന്നും പരിചയം ഉള്ള രണ്ടു പേർ ഇറങ്ങി പോകുന്നത്. എടി അതു സാർ അല്ലെ.....? ഞാൻ കണ്ടത് ആണ്. എത്ര ആൾ കൂട്ടത്തിൽ ആയാലും എനിക്കു അയാളെ തിരിച്ചറിയാൻ കഴിയും. കാരണം സാറിനെ അത്ര സ്നേഹിച്ചത് ആണല്ലോ ഞാൻ. മറ്റേത് ആ രംഭ ആണെന്ന് എനിക്കു അവരുടെ ഡ്രസ്സിന്റെ നിറത്തിലൂടെ ഞാൻ നേരെ അവർ ഇറങ്ങി വന്ന റൂമിന്റെ അടുത്തേക്ക് പോയി. റൂമിന്റെ ചുമരിൽ ഇങ്ങനെ എഴുതി വച്ചിരുന്നു. Dr ലീലാവതി ഗൈനക്കോളജിസ്‌റ്റ്. അതു കണ്ടപോൾ എന്റെ നെഞ്ചു ഒന്നു നീറത്തിലൂടെ മനസ്സിലായി. ഞാനും ശ്രീയും മുഖത്തോട് മുഖം നോക്കി.

ഒരുപാട് സംശയം ഞങ്ങളിലൂടെ കടന്നു പോയി. എന്നെ പോലെ തന്നെ ആകും ശ്രീയും ആലോചിച്ചു കുട്ടുന്നത് എന്നു ഞാൻ ബസ്സിൽ ഇരുന്നു ഓർത്തു. വീട്ടിൽ ചെന്നിട്ടും എനിക്കു അപ്പായോടും ഒന്നും സംസാരിക്കാൻ തോന്നില്ല. നേരെ ബാത്റൂമിലെ പോയി കതകടച്ചു.ഇപ്പോൾ മനസ്സ് നിയന്ത്രണം വിട്ടു കരഞ്ഞു പോയി.ക്ലോസറ്റിൽ ഇരുന്നു മതിവരുവോളം ഞാൻ കരഞ്ഞു. കരച്ചിലിന്റെ ശബ്ദം കേൾക്കാതെ ഇരിക്കാൻ ഞാൻ പൈപ്പ് തുറന്നു വിട്ടു. അപ്പായുടെ വിളി കേട്ടാണ് ഞാൻ ബാത്റൂം തുറന്നത്. എന്താ മോളെ നിന്റെ മുഖം ഒരുമാതിരി.......? ഏയ് ഒന്നും ഇല്ല അപ്പാ. അതും പറഞ്ഞു ഞാൻ അപ്പായുടെ നെഞ്ചിലേക്ക് വീണു.പിന്നെ ഒരു പൊട്ടി കരച്ചിൽ ആയിരുന്നു....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story