നെൽ കതിർ: ഭാഗം 16

nelkathir

രചന: ലക്ഷ്മി ബാബു ലച്ചു

ഞാൻ എന്തിനാ കരയുന്നേ.....ഇനി ഞാൻ കരയില്ല എന്നു പറഞ്ഞിരുന്നത് അല്ലെ എന്റെ മനസ്സിനോട്.പിന്നെന്തിനാ ഞാൻ കരയുന്നേ. ഇല്ല ഇനി ഞാൻ കരയില്ല. സാറിന്റെ കാര്യത്തിൽ ഞാൻ ഇനി കരയില്ല. അതു പറയുമ്പോഴും എന്റെ വാ ഒരു കൈ കൊണ്ട് മറച്ചു വച്ചു ഞാൻ കരയുവായിരുന്നു. മോളെ.......... ആ ദാ വരുന്നു അപ്പാ...... അതും പറഞ്ഞു മുഖം ഒന്നു അമർത്തി തുടച്ചു ഞാൻ. ഈ കോലത്തിൽ അപ്പാ കണ്ടാൽ സഹിക്കില്ല.അലമാരയിൽ നിന്നും ഒരു ജോഡി ഡ്രസ്സ് എടുത്തു. ഒന്നു കുളിച്ചു വന്നാൽ മുഖത്തെ സങ്കടം അപ്പാ അറിയില്ലല്ലോ.അതും വിചാരിച്ചു ഞാൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങി. അപ്പാക്കു മുഖം കൊടുക്കാതെ നേരെ ബാത്റൂമിലേക്കു പോയി. അപ്പാ അപ്പോൾ ചായ ഇടുവായിരുന്നു. തലവഴി വെള്ളം വീഴുമ്പോഴും എന്റെ മനസ്സിൽ ഒരു ചോദ്യം മാത്രം തെളിഞ്ഞു നിന്നു. അവരുടെ ഉദരത്തിൽ ഇനി സാറിന്റെ ചോര.......?

ആയേ ........ഞാൻ എന്തൊക്കെയാ ചിന്തിച്ചു കുട്ടുന്നെ. സാർ അതാരക്കാരൻ അല്ല. ഒരു മാന്യൻ ആണ്.ഏതു പെണ്ണും കൊതിക്കും അയാളെ സ്വന്തം പാതി ആയി കിട്ടാൻ. ചിലപ്പോൾ ഇനി........ എന്റെ മനസ്സിൽ വീണ്ടും ആ ഒരു സംശയം തന്നെ തിങ്ങി നിറഞ്ഞു നിന്നു. ഒരു സ്ത്രീ ഗൈനക്കിനെ പോയി കണ്ടെന്നു വച്ചു.അവർ പ്രഗ്നൻറ് ആകണം എന്നു ഉണ്ടോ..? സ്ത്രീകൾക്ക് മറ്റു എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ സാറിനെ കൊണ്ടു എന്തിനു dr കണ്ടു. എന്റെ ചിന്തകൾ കാട് കയാറുംപോലെ ചിന്തകളെ വകഞ്ഞു മാറ്റി അപ്പായുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. ഇനിയും അപ്പായെ വേദനിപ്പിക്കരുത്. എന്നെ പ്രതി ആ പാവം ഒരുപാട് വേദനിക്കുന്നുണ്ട്.ഇനിയും അത് അനുവദിച്ചുടാ. എന്നു മനസ്സിൽ ഉറച്ച തീരുമാനം എടുത്താണ് ഞാൻ ബാത്റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങിയത്. അപ്പാ ഒഴിച്ച ചുടു ചായ കുടിച്ചപ്പോൾ മനസ്സിന് ഒരു സുഖം തോന്നി. മോളെ ......... ഉം........ ഞാൻ അപ്പായെ നോക്കി. ഇന്ന് എന്താ പ്രശ്നം.......? ഏയ് ഒന്നും ഇല്ല അപ്പാ.... ഒന്നും ഇല്ലേ.....? ഇല്ല....... ഉം......ആയിക്കോട്ടെ.....

അപ്പായുടെ ആ ഒരു ചോദ്യത്തിൽ ഞാൻ ഉരുകി ഇല്ലാതാകും പോലെ തോന്നി. എന്റെ സങ്കടം എത്രയൊക്കെ മറച്ചു വച്ചിട്ടും അതു കണ്ടു പിടിച്ചു. അപ്പാ എനിക്കു തരുന്ന കരുതൽ എത്ര മത്രം ആണെന്ന്.അപ്പായുടെ ആ ചോദ്യത്തിൽ നിന്നും എനിക്കു മനസ്സിലായി. അങ്ങനെ exam ഡെയ്റ്റ് എത്തി. ഓണത്തിനുള്ള exam ആയത് കൊണ്ട്.ഞങ്ങളുടെ ക്ലാസ്സ്‌ റൂമിൽ വച്ചു തന്നെ ആയിരുന്നു. എന്നും ക്ലാസ്സ് എങ്ങനെ ആണോ....? അതു പോലെ ആയിരുന്നു exam. സാർ ക്ലാസ്സിൽ വരുമെങ്കിലും എനിക്കു സാറിനെ നേരിടാൻ കഴിഞ്ഞിരുന്നില്ല.മുഖത്തു നോക്കുമ്പോൾ ഒരു തരം വെറുപ്പ് ആയിരുന്നു തോന്നിയെ. ഒരു ആശ്രയം എപ്പോഴും ശ്രീ ആയിരുന്നു. ഋഷിയേട്ടന്റെയും ദീപച്ചേച്ചിയുടെയും സാന്നിധ്യം എനിക്കു ഓർമകളിൽ നിന്നുമുള്ള ഒഴിഞ്ഞു മാറ്റമായിരുന്നു. ഇടക്ക് അവർ സാറിന്റെ കാര്യം പറയുമ്പോൾ തന്ത്ര പരമായി ഞാനും ശ്രീയും ഒഴിഞ്ഞു മാറും. Exam എല്ലാം നന്നായി എഴുതി.എനിക്കു എത്ര നന്നായി exam എഴുതാൻ കഴിഞ്ഞത് ആരോടൊക്കെയോ ഉള്ള ഒരു പകപോക്കൽ ആണെന്ന് എനിക്കു തന്നെ തോന്നി.

അങ്ങനെ അവസാന exam ഇന്ന് ആണ്. ഓണം ആയത് കൊണ്ട് സെലിബ്രെഷൻ ഉണ്ട്. അതിനുള്ള പിരിവും മറ്റും രണ്ടു മൂന്നു ദിവസം മുന്നേ സ്റ്റുഡന്റ്‌സ് തുടങ്ങിയിരുന്നു. ഋഷിയേട്ടനേയും ചേച്ചിയെയും ഒന്നും കാണാൻ പോലും കിട്ടുന്നില്ല.എല്ലാരും ബിസി ആണ്. എല്ലാവരും നാളത്തേക്ക് ഉള്ള സെലിബ്രേഷനു ഉള്ള തയ്യാറെടുപ്പിലാണ്. എല്ലാവരും മതി മറന്നു സന്തോഷിക്കുമ്പോഴും എന്റെ മനസ്സിൽ എവിടെയോ ചെറിയ ഒരു തീ കനൽ നീറി നീറി കിടക്കുന്നുണ്ടായിരുന്നു വീട്ടിലേക്കു പോകും വഴി ഞാനും ശ്രീയും ഒരു ഫാൻസി സെന്ററിൽ കയറി . നാളത്തേക്ക് ഇടാൻ ഉള്ള ഡ്രെസ്സിനു ചേരുന്ന മാലയും കമ്മലും വളയുമൊക്കെ വാങ്ങി. സങ്കടം ഉള്ളിൽ ഉണ്ടെങ്കിലും.ഒരു വേദിയിൽ ഒരുങ്ങി ചെല്ലുന്നതിൽ പെണ്കുട്ടികൾ എന്നും മുന്നിൽ തന്നെ ആണല്ലോ....? ഇനി പൂവ് ആണ് വേണ്ടത്. പിന്നെ ഒരു പുക്കടയിൽ കയറി.

മുല്ലപ്പൂവ് അതു ഇല്ലാതെ എന്തു സെലിബ്രെഷൻ. പൂവിന്റെ വില തിരക്കിയപ്പോൾ ആണ്.പൂവിനു മനുഷ്യനെക്കാൾ വില ആണെന്ന് അപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത്. അപ്പോഴേക്കും കടയിലേക്ക് ഞങ്ങളുടെ ക്ലാസ്സിൽ ഉള്ള അരുണും ഗോപനും ഗായത്രിയും സഞ്ജുവും രേഷ്മയും ആർച്ചനയും കുടി കയറി വന്നു. ആ നിങ്ങൾ എന്താ ഇവിടെ......? അർച്ചന ആണ് അത് ചോദിച്ചത്. ഇവിടെ നല്ല നെയ്യ് മീൻ കിട്ടുമോ എന്നു അറിഞ്ഞു.എങ്കിൽ ഒരു രണ്ടു കിലോ വാങ്ങാം എന്നു കരുതി വന്നതാ. ശ്രീ അങ്ങനെ പറഞ്ഞപ്പോൾ.അറിയാതെ ഞാൻ അങ്ങു ചിരിച്ചു പോയി. ശ്രീ താമാശിച്ചത് ആണോ.....? പിന്നെ നിന്റെ ചോദ്യം കേട്ടാൽ ആർക്കാ ദേഷ്യം വരാതെ ഇരിക്കുക.അതു പോലുള്ള വട്ടു ചോദ്യങ്ങൾ അല്ലെ. നിങ്ങൾ ഇവിടെ കിടന്നു ഇനി അടി ഉണ്ടാക്കല്ലേ. നാളത്തേക്ക് ഉള്ള പൂവ് വാങ്ങാൻ വന്നതാണെങ്കിൽ അതു വാങ്ങിയിട്ടു തിരിച്ചു പോകാൻ നോക്കു. അതും പറഞ്ഞു ഗോപൻ പുവിന്റെ അടുത്തേക്ക് നടന്നു. പിന്നെ ഞങ്ങൾ ചേർന്നു ഹാർബറിൽ ജോലിക്കു നിൽക്കുന്നവരെ പോലെ നിന്നു പൂവിന്റെ വില ലേലം വിളിച്ചു തുടങ്ങി.

അവിടെ ജോലി ചെയുന്നവർക്ക് വർഷങ്ങളുടെ പരിചയം ഉള്ളത് കൊണ്ട് അവരും ലേലം വിളി തുടങ്ങി. അവസാനം ഒരു രക്ഷയും ഇല്ല എന്നു കണ്ടപ്പോൾ ഞാനും ശ്രീയും അവരുടെ ഇടയിൽ നിന്നും നൈസ് ആയി അങ്ങു ഊരി.പിന്നെ കെട്ടാത്ത കുറച്ചു മുല്ലപ്പൂ വാങ്ങി.ബാഗിൽ വച്ചു. അപ്പോഴേക്കും അവരൊക്കെ വില പേശി ഒരു തീരുമാനത്തിൽ എത്തിയിരുന്നു. അങ്ങനെ ഞങ്ങൾ വീട്ടിലേക്കു പോകാൻ ആയി ബസ്റ്റോപ്പിലേക്കു നടന്നു. ഒരുപാട് നേരം ഞങ്ങൾ ബിസ്റ്റോപ്പിൽ നിന്നിട്ടും ബസ് ഒന്നും വന്നില്ല. ഞങ്ങൾ ഒത്തിരി താമസിച്ചിരുന്നു.അതുകൊണ്ടു തന്നെ അങ്ങോട്ടേക്ക് ഉള്ള ബസ് ഒക്കെ പോയിരുന്നു.ഇനി ഒരു ബസ് ഉണ്ടെങ്കിൽ അത് ഏഴു മണി കഴിഞ്ഞേ ഉള്ളു എന്നു അടുത്ത കടയിലെ ചേട്ടനോട് ചോദിച്ചപ്പോൾ പറഞ്ഞു. ഞങ്ങൾക്ക് ആണേൽ ആകെ പേടി ആയി. സാധാരണ വീട് വിട്ടാൽ കോളേജ്.കോളേജ് വിട്ടാൽ വീട്.അതാണ് പതിവ്.

ബസിന്റെ സമയം ഒന്നും കൃത്യം ആയി അറിയാത്തതും ഇല്ല. എന്തു ചെയ്യും എന്ന് ആലോചിച്ചു ഞാനും ശ്രീയും മുഖത്തോട് മുഖം നോക്കി ഇനി എന്തു ചെയ്യും നന്ദേ.........? ആ......എനിക്കു അറിയില്ലടാ. എനിക്കു അങ്ങു പേടി ആകുവാ. അപ്പോഴേക്കും ഞങ്ങളുടെ മുന്നിൽ ഒരു ബൈക്ക്‌ വന്നു നിന്നു. നോക്കുമ്പോൾ സാർ. എന്താ നിങ്ങൾ ഇവിടെ......? പൂവ് വാങ്ങാൻ വന്നതാണ്.പക്ഷേ വൈകി പോയി.വണ്ടി ഒന്നും ഇപ്പോൾ ഇല്ല . ശ്രീ ആണ് സാറിനോട് സംസാരിച്ചത്.ഞാൻ സാറിന്റെ മുഖത്ത് പോലും ഒന്നു നോക്കിയില്ല.എന്റെ കണ്ണുകൾ റോഡിലൂടെ ഓടി പോകുന്ന ഓരോ വാഹനത്തെയും പിൻ തുടർന്നു പോയിക്കൊണ്ടിരുന്നു. ഇനി നിങ്ങൾ എങ്ങനെ പോകും...? അറിയില്ല സാർ..... എല്ലാം ആലോചിച്ചട്ടു വേണ്ടെ . എടുത്തു ചാട്ടം ആണ്. അതും പറഞ്ഞു സാർ ബൈക്ക് സ്റ്റാർട്ട് ചെയിതു പോയി. അയോടാ.....സാറും പോയി ഇനി നമ്മൾ എന്തു ചെയ്യും.......?

സാർ ഉണ്ടായിരുന്നെങ്കിൽ നിന്നെ അയാൾ എടുത്തുകൊണ്ടു പോകുമായിരുന്നു അല്ലെ.....? സത്യത്തിൽ എനിക്കു തികട്ടി വന്ന ദേഷ്യം അവളുടെ നേരെ തുപ്പുകയായിരുന്നു ഞാൻ. നീ എന്തിനാ നന്ദേ.....എന്നോട് ചുടാവുന്നെ.....? അതും പറഞ്ഞു ശ്രീ എന്നോട് മുഖം കൊട്ടി കാണിച്ചു മിണ്ടാതെ നിന്നു. ശരിയാണ് ആരോടോ ഉള്ള ദേഷ്യം ഞാൻ ആ പാവത്തിനോട് തീർത്തു. ഞാൻ പയ്യെ അവളുടെ അടുത്തേക്കു ചേർന്നു നിന്നു. അതു മനസിലാക്കിയട്ടാക്കാം ശ്രീ അല്പം മുമ്പോട്ടു മാറി നിന്നു. ടാ ശ്രീ സോറി......എന്നോട് ക്ഷമിക്കാടാ.....അയാളോട് ഉള്ള ദേഷ്യത്തിൽ ഞാൻ അറിയാതെ പറഞ്ഞു പോയതാ.സോറി ഡി അതു പറഞ്ഞപ്പോഴേക്കും അവൾ എന്നെ നോക്കി ഒന്നു ചിരിച്ചു.പാവം എത്ര ദേശ്യപ്പെട്ടു അവളോട് സംസാരിച്ചാലും അവസാനത്തെ ഒരു സോറി പറച്ചിലിൽ തീരും അവളുടെ ആ പിണക്കം.ഒരു പൊട്ടി പെണ്ണു. ഞങ്ങളുടെ മുന്നിൽ ഒരു ഓട്ടം വന്നു അപ്പോൾ നിന്നു.

വാ കയറു..... കയറാനോ.....? എങ്ങോട്ടു കയറാൻ....? താൻ ആരാ ഡോ.....? താൻ ആള് കൊള്ളാമല്ലോ.രണ്ട് പെണ്കുട്ടികൾ ഒറ്റക്ക് നിന്നപ്പോൾ താൻ എന്താ കരുത്തിയെ ഞാൻ അയാളോട് ബാക്കി പറയും മൂന്നെ സാർ അങ്ങോട്ടു വന്നിരുന്നു. ഡി കൂടുതൽ സീൻ ഉണ്ടാക്കാതെ അതിൽ കയറു. സാറിന്റെ ആ പറച്ചിൽ എനിക്ക് അങ്ങു ദഹിച്ചില്ലന്ന. ഞാൻ സാറിനെ രൂക്ഷം ആയി ഒന്നു നോക്കി. നിന്നു നോക്കി പേടിപ്പിക്കാതെ അതിൽ കയറി വീട് പിടിക്കാൻ നോക്കാടി ഉണ്ടാക്കണ്ണി. പെട്ടെന്ന് ഞാൻ സാറിന്റെ മുഖത്ത് നിന്നും കണ്ണുകൾ പിൻവലിച്ചു.വിദൂരതയിലേക്ക് നോക്കി നിന്നു. സാർ അതു ഞങ്ങൾ...... ശ്രീയുടെ പരുങ്ങൽ കണ്ടപ്പോൾ സാർ അവളോടായി പറഞ്ഞു. വണ്ടി കൂലി ഓർത്ത് പേടിക്കണ്ട.ഞാൻ കൊടുത്തുകൊള്ളാം.എനിക്കു അറിയാവുന്ന ആൾ ആണ്.നിങ്ങൾ പേടിക്കൻണ്ടാ.

എനിക്കു വണ്ടിയിൽ കയറാൻ ഒട്ടും തന്നെ താല്പര്യം ഇല്ലായിരുന്നു.എന്നിട്ടും ശ്രീയുടെ നിർബന്ധം കാരണം ആണ് ഞാൻ വണ്ടിയിൽ കയറിയത്. അപ്പോഴും സാർ ബൈക്കിൽ ഞങ്ങളെയും നോക്കി നിൽപ്പുണ്ടായിരുന്നു. വണ്ടി മുന്നോട്ടു എടുത്തപ്പോഴും ആ നോട്ടവും ആയി സാർ അവിടെ നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ മൈൻറോഡിൽ ഇറങ്ങി. അവിടുന്നു അങ്ങോട്ടു വഴി അധികം ശരി അല്ല. അതാ അവിടെ ഇറങ്ങിയെ. അവിടെ നിന്നും വീട്ടിലേക്കു നടന്നു. നന്ദേ...... ഉം...... സാർ ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ സാർ അങ്ങോട്ടു വന്നില്ലേ....? ഉം...... എന്നോട് സംസാരിച്ചു നോക്കുമ്പോൾ സാറിന്റെ ശ്രദ്ധ നിന്നിൽ ആയിരുന്നു. കോപ്പ് ആയിരുന്നു. ഒന്നു പോടി. അല്ലെടി സത്യം സാർ നിന്നെയാണ് നോക്കി നിന്നത്. സത്യം. അവൾ അങ്ങനെ പറഞ്ഞപ്പോൾ മനസ്സിൽ സന്തോഷം തോന്നിയെങ്കിലും പെട്ടെന്ന് ധേഷ്ടം വന്നു ആ സന്തോഷത്തിന്നെ പൊതിഞ്ഞിരുന്നു.

വീട്ടിൽ എത്തി എല്ലാ ജോലിയും ഒതുക്കിയത്തിനു ശേഷം പൂവ് കെട്ടാൻ ആയി ഇരുന്നത്. നട്ടെല്ലു പൊട്ടുന്ന വേദനയിലും ഞാൻ ഇരുന്നു ആ പൂവ് എല്ലാം കെട്ടി ഒരു ഒരു പ്ലാസ്റ്റിക്‌ടാപ്പായിൽ ഇട്ടു ഫ്രീജിൽ വച്ചു. ആഹാരം ഒക്കെ കഴിച്ചു പോയി കിടന്നു. കിടന്നിട്ട് ഒരു ഉറക്കവും എന്റെ അടുത്തു വന്നില്ല.ഉറക്കത്തിനു എന്നോട് എന്തോ പിണക്കമുള്ളത് പോലെ. സാർ ആണ് കണ്ണടച്ചാൽ മുന്നിൽ.അങ്ങേർക്കു ഇതു വല്ലോം അറിയണോ.ഇപ്പോൾ സുഖം ആയി ഉറങ്ങുവായിരിക്കും. കിടന്നിട്ട് ഒരു സമാധാനവും ഇല്ല. ഓരോന്നും ആലോചിച്ചു എപ്പോഴോ ഉറങ്ങി പോയി. അലാറാം അടിച്ചപ്പോൾ ആണ് ഉണർന്നത്. പെട്ടെന്ന് തന്നെ എഴുന്നേറ്റു പോയി കുളിച്ചു ഫ്രഷ് ആയി. എങ്കിൽ മാത്രമേ മുടി ഉണങ്ങി കിട്ടു. കുളിച്ചു വന്നിട്ടു പെട്ടന്ന് തന്നെ ജോലികൾ എല്ലാം ചെയ്യാൻ തുടങ്ങി.

ചോറും കറിയും രാവിലത്തെ കാപ്പിക്കു ഉള്ളതും ശരിയാക്കി വച്ചപ്പോൾ ആണ്.അപ്പാ എഴുന്നേറ്റു വന്നത്. പിന്നെ അപ്പാക്കും എനിക്കും ഉള്ള ചായയും ആയി ഞാൻ ഉമ്മറത്തേക്കു ചെന്നു. പിന്നെ കുറച്ചു നേരം ഞാനും അപ്പാവും കുറച്ചു നാട്ടു കാര്യങ്ങൾ പറഞ്ഞു ഇരുന്നു. മോൾക്ക്‌ പോകാൻ സമയം ആയില്ലേ......? ഇല്ല അപ്പാ. ഇനിയും സമയം ഉണ്ട്. ഇപ്പോൾ ഒരുങ്ങിയാൽ അല്ലെ നേരത്തും കാലത്തും ഒരുങ്ങി ഇറങ്ങു.അതും ഇന്ന് ഒരു പാർട്ടി ഒക്കെ ഉള്ള ദിവസം അല്ലെ.അപ്പോൾ നന്നായി തന്നെ ഒരുങ്ങി പോകേണ്ടെ......? അപ്പോൾ എന്റെ മോളു ചെന്നു ഒരുങ്ങാൻ തുടങ്ങു. ഉം .....അപ്പാ പറഞ്ഞതു ശരി ആണ്. അതും പറഞ്ഞു തലയിൽ കെട്ടിയ തോർത്തു അഴിച്ചു മാറ്റി.മുടി ചിക്കി ഇടാൻ തുടങ്ങി. ഏകദേശം മുടിയൊക്കെ ഉണങ്ങിയപ്പോൾ ഞാൻ റൂമിലേക്ക് നടന്നു.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story