നെൽ കതിർ: ഭാഗം 17

nelkathir

രചന: ലക്ഷ്മി ബാബു ലച്ചു

 നീല നിറത്തിൽ ഗോൾഡൻ ബോഡർ ഉള്ള ധവാണി ആണ് ഉടുക്കാൻ ഞാൻ പ്ലാൻ ചെയ്തത്. രാത്രിയിൽ തന്നെ ധവാണി തേച്ചു മിനുക്കി വടി പോലെ ആക്കി വച്ചിട്ടുണ്ട് ഞാൻ. അതെടുത്തു ഞാൻ ഉടുത്തു. അലമാരയുടെ കണ്ണാടിയിൽ കുടി ഞാൻ എന്നെ തന്നെ നോക്കി അന്തം വിട്ടു പോയി. മാലയോ കമ്മലോ ഇടാതെ തന്നെ എനിക്ക് ഇത്ര ഭംഗിയോ....?എന്തിന് ഒരു പൊട്ടു പോലും ഞാൻ കുത്തിയട്ടില്ല എന്നിട്ടും...... എനിക്കു എന്നോട് തന്നെ ഒരു അസൂയ തോന്നി. ഞാൻ സ്വയം എന്നെ പുകഴ്ത്തുക്കയാണെന്നു നിങ്ങൾ കരുത്തുന്നുണ്ടാകും അല്ലേ. അങ്ങനെ കരുതിയാലും എനിക്കു ഒന്നും ഇല്ലാട്ടോ. പിന്നെ കണ്ണെഴുതി പൊട്ടു തൊട്ടു മുടി കെട്ടി പൂവ് വച്ചു.അവസാനം ആണുട്ടോ ഞാൻ മാലയും കമ്മലും വളയും ഒക്കെ എടുത്തു അണിഞ്ഞത്. എന്റെ വെങ്കിടാചലപാതി ഇത്ര ഭംഗിയോ എനിക്കു. പെട്ടെന്ന് എന്തോ ഓർത്ത പോലെ എന്റെ മുഖത്തെ പ്രകാശം നഷ്ടം ആയി. എങ്കിലും സാർ......? മോളെ....... ആ അപ്പാ ഞാൻ ദാ വരുന്നു. അതും പറഞ്ഞു കൊണ്ട് വാതിൽ തുറന്നു ഞാൻ പുറത്തേക്കു ഇറങ്ങി.

എന്നെ കണ്ടപ്പോൾ ഉള്ള അപ്പായുടെ ആ റിയാക്ഷൻ എന്താണ് എന്ന് എനിക്ക് അറിയില്ലായിരുന്നു. എങ്ങനെ ഉണ്ട് അപ്പാ......? എന്നെ അപ്പാ അടിമുടി ഒന്നു നോക്കി. നിന്റെ അമ്മയുടെ അത്ര വന്നിട്ടില്ല നീ ഓ ആയിക്കോട്ടെ ഞാൻ അങ്ങു സഹിച്ചു.അസൂയയാണ് അസൂയ നന്ദേ......... അപ്പോഴേക്കും ശ്രീയുടെ വിളി വന്നു. ഞാൻ പോകുവാ. ചുമ്മാ അല്ല മനുഷ്യാ തലയിൽ മുടി ഇല്ലാത്തത്.അത്ര അസൂയ അല്ലെ മനസ്സിൽ. ഭാവം കണ്ടാൽ തോന്നും 18 കാരൻ ആണെന്ന് അതേടി ഞാൻ 18 കാരൻ തന്നെയാ എന്തേ സംശയം ഉണ്ടോ......? ഏയ് ഒരു സംശയവും ഇല്ല.എല്ലാം ശരി ആണ് മാഷേ...... പക്ഷേ 18 കാരന്റെ മുടിയും താടിയും എല്ലാം നരച്ചു പോയല്ലോ. അതു ഇപ്പോഴത്തെ ട്രെൻഡ് ആണ് മോളെ.ഈ നരയൊക്കെ ഇപ്പോഴത്തെ ഫ്രീക്കൻ പയ്യൻ ന്മാരുടെ സ്റ്റൈൽ ആണ് മോളെ. ആ അതും ശരിയാണ്.പണ്ടൊക്കെ നര കറുപ്പിക്കുകയായിരുന്നു സ്റ്റൈൽ .എന്നാൽ ഇപ്പോൾ നര ഉണ്ടാക്കുന്നതാണ് സ്റ്റൈൽ. അപ്പോൾ ഞാൻ 18 കാരൻ അല്ലെ.......?അല്ലെ എന്നു അല്ല ആണ്. ഓ ആണ് സമ്മതിച്ചു പോരെ.....

അങ്ങനെ വഴിക്ക് വാ മോളെ....... എന്നാൽ ഞാൻ പോയിട്ടു വരാം അതും പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി. ആഹാ.......ഇന്ന് മോളു നല്ല ചേലിൽ ആണല്ലോ......? ഞാൻ ശ്രീയോട് ഒരു പുച്ഛ രീതിയിൽ പറഞ്ഞു. ഓ പറച്ചിലു കേട്ടാൽ തോന്നും നീ പുറകോട്ടു ആണെന്ന്. നീയും പോളി അല്ലെ എന്റെ മുത്തേ.....ഇന്ന് എന്തായാലും സാർ മുക്കും കുത്തി നിന്റെ മുന്നിൽ വീഴും.അതു ഉറപ്പാ. ഉം.....വീഴും...വല്ല പഴതൊലിയും തറയിൽ ഇട്ടു കൊടുക്കണം.അപ്പോൾ കാലു തെറ്റി വീഴും. ആയ രാവിലെ തന്നെ ചളി അടിക്കാതെ ഒന്നു വാ എന്റെ നന്ദേ..... ബസ് അങ്ങു പോയാൽ തീർന്നു എല്ലാം.ഒരുങ്ങി കെട്ടിയതോകെ വെറുതെ ആകും. അതും പറഞ്ഞു ശ്രീ എന്നെയും വലിച്ചു കൊണ്ടു ബസ്റ്റോപ്പിലേക്കു നടന്നു. വരമ്പിലുടെ പോകുമ്പോൾ കൊയ്യാൻ പാകം വന്നു കൊണ്ടിരിക്കുന്ന നെൽ കതിർ എന്നെ കളിയാക്കും പോലെ തോന്നി. ഡാ ശ്രീ..... ഉം..... ഇനി നമ്മളെ ഉള്ളോടാ ഇങ്ങനെ ഒക്കെ ഒരുങ്ങി കെട്ടി. ആ അറിയില്ലടാ. നമ്മുക്ക് നോക്കാം.പിന്നെ നമ്മൾ അത്ര ഓവർ ഒന്നും അല്ല.പിന്നെ എന്നത്തെക്കാളും ഒരു അല്പം ഒരുക്കം കൂടുതൽ ഉണ്ട് എന്നു മാത്രം. ബസ് വന്നു ഞങ്ങൾ അതിൽ കയറി. എന്നിട്ടു ഞാൻ കണ്ണു ഒന്നു ചുറ്റും ഒട്ടിച്ചു. എന്നിട്ടു ഞാൻ ശ്വാസം നീട്ടി എടുത്തു പുറത്തേക്കു വിട്ടു

അതിന് ഒരു കാരണം ഉണ്ട് ട്ടോ... വേറെ ഒന്നും അല്ല.ബസിൽ ഉള്ള സ്റ്റുഡൻസും ജോലി ഉള്ളവരും അങ്ങനെ മിക്കവരും ഒരുങ്ങി ചമഞ്ഞു ആണ് ഇന്ന് വന്നേക്കുന്നത്. എന്റെ ഊഹം ശരി ആണെങ്കിൽ ഇവർക്കെല്ലാം ഇന്നാണ് ഓണം സെലിബ്രെഷൻ എന്നു തോന്നുന്നു. കോളേജിൽ എത്തിയപ്പോൾ എല്ലാരും നല്ല കളർഫുൾ ആണ്.ഒന്നിനൊന്നു മെച്ചം ആണ് ഓരോന്നും. ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് ആണ് പോയത്.വകാമരച്ചുവട്ടിൽ ഇന്ന് ആരും ഉണ്ടാകില്ല എന്ന് ഞങ്ങൾക്ക് നല്ല ഉറപ്പു ഉണ്ടായത് കൊണ്ടു അങ്ങോട്ടു പോയില്ല. ക്ലാസ്സിൽ എല്ലാരും ചേർന്ന് ഒരു മേളം തന്നെ ആണ്. പൂവ് കൈ കൊണ്ട് പിച്ചി ഇടക്കവും ചെറുതായി ബ്ലേഡ് കൊണ്ടു അറിയാക്കവും മറ്റും നടക്കുവാണ്. രാഹുൽ ആണ് തറയിൽ അത്തക്കളം വരയ്ക്കുന്നത്. ഞാനും ശ്രീയും കുടി പൂവ് ഇറക്കാൻ കുടി. ആ ഇന്ന് പൊളിച്ചല്ലോ......? അർച്ചന ആണ്ട്ട്ടോ അത്. അയോടി മോളെ അർച്ചനെ നീ ഇങ്ങനെ അങ്ങു പൊക്കി തറയിൽ ഇടല്ലേടി. ഞങ്ങൾ തറയിൽ വീണാൽ ചിലപ്പോൾ നട്ടെല്ലു ഓടിഞ്ഞെന്ന് ഇരിക്കും.അതു കൊണ്ടു മോളു ഞങ്ങളെ അങ്ങു തറയിൽ നിർത്തു.

അതു അല്ല ശ്രീ ഞാൻ ഉദ്ദേശിച്ചത്.നീ ഒരുങ്ങി കെട്ടി വന്നാൽ ഇവിടെ നിന്നെ കാണാൻ ഒരാൾ ഉണ്ട്.എന്നാൽ നന്ദയെ കാണാൻ ഉള്ള ആൾ ഇപ്പോൾ വേറെ ഒരാളുടെ പുറകെ നിഴൽ പോലെ നടക്കുവല്ലേ.പിന്നെ ഇവൾ ആരെ കാണിക്കാനാടി ഇങ്ങനെ ഒരുങ്ങി കെട്ടി നടക്കുന്നത്. നിന്റെ അച്ഛനെ കാണിക്കാനാടി..... എടി ശ്രീ നീ എന്റെ അച്ഛന് പറഞ്ഞു അല്ലെ......?നിന്നെ ഞാൻ.... അതേടി നിന്റെ അച്ഛന് പറഞ്ഞു എന്തേ......ചുമ്മാ ചൊറിയാൻ നിൽക്കാതെ മാറി നിൽക്കടി മുന്നിൽ നിന്നും. ആ പഞ്ച് ഡയലോഗു പറഞ്ഞു ശ്രീ എന്നെയും കുട്ടി പുറത്തേക്ക് ഇറങ്ങി എന്തിനാടാ നീ അങ്ങനെ ഒക്കെ പറഞ്ഞേ.......? അതൊന്നും വേണ്ടായിരുന്നില്ല. പിന്നെ ദേഷ്യം വരില്ലേ.എത്ര എന്നു വച്ചാണ് കേട്ടില്ല എന്നു നടിക്കുക. സഹികേട്ടാണ് പറഞ്ഞേ.നീ പിന്നെ ഒന്നും വാ തുറന്നു പറയില്ലല്ലോ.ബുദ്ധന്റെ പിൻ തലമുറക്കാരി അല്ലെ നീ.

എന്തിനാടാ വെറുതെ.അവരു പറയുന്നതിലും ഏറെ കുറെ സത്യങ്ങൾ ഇല്ലേ. ഓഹോ അങ്ങനെ സത്യങ്ങൾ ഉണ്ടെങ്കിൽ ചെന്നു നിന്നു കൊടു.അവരു നിന്നെ പൊങ്കാല ഇടട്ടെ.ചെല്ലു..... ചെല്ലടി. ചുടാവല്ലെടി....... നീ എന്റെ പൊന്ന് അല്ലെ ഞാനും ശ്രീയും ചുമ്മാ വരാന്തയിലൂടെ ഒന്നു നടന്നു.സ്റ്റുഡന്റസിന്റെ തിരക്കാണ് വരാന്തയിൽ.എങ്കിലും അതിന്റെ ഇടയിലൂടെ ഞങ്ങൾ നടന്നു. എല്ലാ ക്ലാസ്സ് റൂമും അടച്ചു ഇട്ടേക്കുന്നുണ്ടു.ഇനി പൂക്കളം എല്ലാം ഒരു വിധം റെഡി ആയിട്ടെ ഡോർ തുറക്കു. ഋഷിയേട്ടനേയും ദീപ ചേച്ചിയെയും ആ പരിസരത്ത് ഒന്നും കാണാൻ തന്നെ ഇല്ല.എല്ലാവരും തിരക്കിൽ ആണ്. ഓണം സെലിബ്രെഷൻ ആയത് കൊണ്ട് മിസ്സ്ന്മാരും സാർ മാരും ഒക്കെ ഒരു പോലെ ഉള്ള വേഷങ്ങളിൽ ആയിരുന്നു. മിസ്സ്ന്മാർ സെറ്റുസാരിയിൽ വയലറ്റ് ബോഡർ ഉള്ള ഡ്രസ്സും. സാർന്മാർ വയലറ്റ് കുർത്തിയും വെള്ള മുണ്ടും ആണ് വേഷം. പക്ഷേ അയാളെ മാത്രം ഇതുവരെ ഞാൻ കണ്ടില്ലട്ടോ..... എവിടെ പോയി കിടക്കുവാ എന്നു ആർക്കു അറിയാം എടി.....നന്ദേ.....ദേ ആ ആനന്ദ് നിന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്.അടുത്ത അടി വാങ്ങി കുട്ടാൻ ആണെന്ന് തോന്നുന്നുണ്ട്ട്ടോ...... ഈ തവണ ആരു വന്നു പഞ്ഞിക്കു ഇടും എന്ന് എനിക്ക് അറിയില്ലല്ലോ ശ്രീ.ദൈവം എപ്പോഴും ഒരു രക്ഷകന്റെ വേഷം കെട്ടും എന്നു എനിക്കു ഒരു വിശ്വാസവും ഇല്ല.

അതും പറഞ്ഞു ഞാൻ അര ഭിത്തിയിൽ ഇരിക്കുന്ന ആനന്ദിനെ ഒന്നു പാളി നോക്കി. ആ തെണ്ടി എന്റെ ആ പാളി നോട്ടം കണ്ടിട്ടാവും. ചുണ്ടു കൊണ്ടും ഒരു കുറ കിസ്സും പിന്നെ അവന്റെ കോഴി കണ്ണു കൊണ്ടു ഒരു സൈറ്റാടിയും തന്നു. എനിക്കു അതു കണ്ടപ്പോൾ പെട്ടെന്ന് എന്തോ ദേഷ്യം വന്നു.ഞാൻ കൈ കൊണ്ട് അടി കിട്ടും എന്ന് കാണിച്ചു. അപ്പോൾ അവൻ പല ആവർത്തി എനിക്കു കിസ്സ് കാറ്റിൽ പറത്തി വിട്ടുകൊണ്ടേ ഇരുന്നു. പെട്ടെന്ന് അവന്റെ ഭാവം മാറി.എന്തോ പേടി അവനെ പിടി കുടി എന്നു എനിക്കു അവന്റെ മുഖഭാവത്തിൽ നിന്നും മനസ്സിലായി. അവൻ പെട്ടെന്ന് തന്നെ അരഭിത്തിയിൽ നിന്നും ചാടി ഇറങ്ങി . എന്റെ നേർക്ക് അവന്റെ കണ്ണു തറച്ചു നിൽക്കുന്നത് കണ്ടിട്ടാണ് ഞാൻ ചുമ്മാ പുറകിലേക്ക് തിരിഞ്ഞു നോക്കിയത്. നോക്കുമ്പോൾ ദാ വരുന്നു നമ്മുടെ പുള്ളി. സാർ ക്രീം നിറത്തിൽ ഉള്ള ഷർട്ടും മുണ്ടും ആണ് വേഷം.നെറ്റിയില്ലേ ആ ചന്ദന കുറി ഒന്നൂടെ ഭംഗി കൂട്ടിയിട്ടുണ്ട്. എന്റെ ഗോവിന്ദസ്വാമി ഇതു എന്നാ ലുക്ക്......എന്റെ കണ്ണു തള്ളി പോയി. എന്റെ നോട്ടം കണ്ടിട്ടു ആകാം. ശ്രീ എന്റെ കൈയിൽ ഒന്നു അമർത്തി നുള്ളി. ആയോ......എന്തു വേദനയാടി . കൊപ്പേ മരിയതാക്കു നിന്റെ നഖം വെട്ടി കളഞ്ഞോ.ഒരുമാതിരി ഡ്രാക്കുളന്മാരെ പോലെ....

അയ്യാടി എന്തു കഷ്ടപ്പെട്ടു ആണ് ഇത് ഇത്രയും ആക്കി എടുത്തത് എന്നു അറിയുമോ......? ഈ നഖം ഒടിഞ്ഞു പോകുമോ എന്ന പേടിയിൽ ഞാൻ വീട്ടിൽ ഒരു ജോലിയും ചെയ്യാറ് പോലും ഇല്ല.പിന്നാ ഇനി നിനക്കു വേണ്ടി ഞാൻ നഖം വെട്ടുന്നെ. എന്നാൽ നീ വെട്ടും നിന്നെ കൊണ്ടു വെട്ടിക്കും കാത്തിരുന്നോ നീ. അതു പറഞ്ഞു തിരും മുന്നേ സാർ ഞങ്ങളുടെ അടുത്ത് എത്തി. എന്താ ശ്രീ നിങ്ങൾക്ക് ഈ സെലിബ്രെസ്ഷനും പൂക്കളവും ഒന്നും ബാധകം അല്ലെ......? അതെന്താ സാർ അങ്ങനെ ചോദിച്ചേ......? അല്ല അതിൽ ഒന്നും യാതൊരു താൽപര്യവും ഇല്ലാത്ത മട്ടിൽ ഉള്ള നിങ്ങളുടെ നിൽപ്പ് കണ്ടു ചോദിച്ചതാണ്. ഇത്രയും നേരം ഞങ്ങൾ ക്ലാസിൽ ആയിരുന്നു സാർ ഇപ്പോഴാണ് പുറത്തേക്കു ഇറങ്ങിയെ. ശ്രീ ആണ് മറുപടി പറയുന്നതെങ്കിലും അയാളുടെ കണ്ണ് എന്റെ നേർക്ക് ഇടക്ക് ഒക്കെ വരുന്നത് ഞാൻ കണ്ടു. അപ്പോൾ നിങ്ങൾ കരുതും അതു ഞാൻ എങ്ങനെ കണ്ടു എന്നു.അല്ലെ. ഞാനും പുള്ളിക്കാരൻ ഇടക്ക് ഇടക്ക് നോക്കാറുണ്ട്.അങ്ങനെ കണ്ടു പിടിച്ചതാണ്‌ട്ടോ അവനന്മാരൊക്കെ പക്കാ ഫ്രോഡുകൾ ആണ് എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയില്ലേ. പിന്നേന്തിനാണ്.......

ചന്തു............. സാർ അതു പറഞ്ഞു തീരും മുന്നേ ചന്തു എന്നു ഉള്ള വിളി വന്നു എത്തിയിരുന്നു. ഒരു ലോഡ് പുഞ്ചിരിയും വാരി പൂശി ആ രംഭ ഞങ്ങളുടെ അടുത്തേക്ക് വന്നു. എനിയ്ക്കു അവരെ കണ്ടപ്പോഴേ കാലിന്റെ പെരുവിരൽ പെരുത്തു കയറി.അവരുടെ ഒരു ഓഞ്ഞ ചിരി. ഇവിടെ നിൽക്കുവായിരുന്നോ ചന്തു നീ....? ഞാൻ എവിടെയൊക്കെ തിരക്കി നിന്നെ.....? എന്താ കാർത്തു........? ഏയ് ഒന്നും ഇല്ല.....എനിക്കു നിന്നെ ഒന്നു കാണണം എന്ന് തോന്നി അത്രയേ ഉള്ളു. അതും പറഞ്ഞു അവർ ഞങ്ങളുടെ മുന്നിൽ വച്ചു സാറിന്റെ കൈ കൊട്ടിലൂടെ കൈ ഇട്ടു കൊണ്ടു സാറിനെ വലിച്ചെടുത്തുകൊണ്ടു നടന്നു. എനിക്കു അതു കണ്ടപ്പോൾ അയാളോട് വെറും പുച്ഛം മാത്രമാണ്‌ തോന്നിയെ. ഇടക്ക് സാർ ഞങ്ങളെ ഒന്നു തിരിഞ്ഞു നോക്കി. പോത്തിന്റെ കഴുത്തിലെ കയറിൽ പിടിച്ചു അതിന്റെ ഉടമസ്ഥൻ വലിച്ചു കൊണ്ടു പോകുന്ന രംഗം ആണ് എനിക്കു അപ്പോൾ ഓർമ്മ വന്നത്. കഷ്ടം തന്നെ ഇങ്ങേരുടെ കാര്യം.ഇങ്ങനെ ഒരു കൊന്തൻ ആയി പോയല്ലോ ഇയാൾ. അതോർത്ത് ഞാൻ മനസ്സിൽ ചിരിച്ചു.

അങ്ങനെ പൂക്കളം ഇടാൻ ഉള്ള സമയം അവസാനിച്ചു. സാർന്മാർ ഓരോ ക്ലാസ്സ്‌ റൂമും കയറി ഇറങ്ങി പുക്കളത്തിനു പോയിന്റ് കൊടുക്കുവാണു. അതെല്ലാം കഴിഞ്ഞപ്പോൾ ഞാൻ ഗ്രവുണ്ടിൽ ഓണ കളി തുടങ്ങി. ഞാനും ശ്രീയും കുടി വടവലി കണ്ടു കൊണ്ടു നിൽക്കുമ്പോൾ ആണ് ദീപ ചേച്ചിയും ഋഷിയേട്ടനും ഞങ്ങളുടെ പുറകിൽ ആയി വന്നു നിന്നു ഒച്ച ഉണ്ടാക്കി പേടിപ്പിച്ചത്. ഈ കോമാളി തരം കാണാതെ ഇങ്ങോട്ടു വാടി.അതും പറഞ്ഞു എന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ടു ഋഷിയേട്ടൻ നടന്നു. എനിക്കു പുറകിലായി ശ്രീയും ദീപ ചേച്ചിയും. ഞങ്ങളുടെ നടത്തത്തിന്റെ ഇടയിൽ നൈസ് ആയിട്ടു ശ്രീയുടെ നഖത്തിന്റെ കാര്യം ഞാൻ അവതരിപ്പിച്ചു. ഇത്രയേ ഉള്ളോ അതു ഞാൻ ഏറ്റു മോളെ. അങ്ങനെ നടന്നു ഞങ്ങൾ ഋഷിയേട്ടന്റെയൊക്കെ ക്ലാസ്സ് റൂമിൽ എത്തി. ഒരു ഒന്നൊന്നര അത്തക്കളം ആണ് അവർ ഒരുക്കിയത്. ഞങ്ങൾ നാലും കത്തി അടി തുടങ്ങി. ഇടക്ക് ശ്രീയും ഋഷിയേട്ടനും കണ്ണുകൾ കൊണ്ടു കഥകളി കളിക്കുന്നത് കണ്ട ദീപ ചേച്ചി പറഞ്ഞു. ഇനി 9 ദിവസം കാണാൻ പറ്റില്ലല്ലോ.അതു കൊണ്ടു നിങ്ങൾക്ക് കുറച്ചു സമയം തരാം.

നിങ്ങളുടെ ലോകത്തിന്റെ കാവൽക്കാർ ആയി ഞാനും ഇവളും പുറത്തുണ്ടാക്കും. അതും പറഞ്ഞു ചേച്ചി എന്നെയും കുട്ടി പുറത്തേക്കു ഇറങ്ങി. എന്തുവാ ടി ഇതു നീ എന്റെ കണ്ട്രോൾ ഫുൾ കളയും. നമ്മുടെ ഫസ്റ്റ് നൈറ്റിന് ഇതു പോലുള്ള വേഷത്തിൽ വേണം നീ എന്റെ റൂമിലേക്ക്‌ വരാൻ കേട്ടല്ലോ. ഒഹോ അപ്പോൾ അവിടെ വരെ എത്തിയോ.കാലം പോയ ഒരു പോക്കെ..... കൂടുതൽ കളിയാക്കണ്ട.നിന്നെ ഞാനേ കേട്ടു മോളെ.അതു ഉറപ്പാണ്. പിന്നെ എന്റെ മോളു ഈ കൈയിലെ നഖം അങ്ങു വെട്ടി കളഞ്ഞേക്കു. എന്തിനാ വെറുതെ. അതും പറഞ്ഞു ഋഷിയേട്ടൻ എന്റെ കൈ നെഞ്ചോട് ചേർത്തു വച്ചു. ഓ ഇതു അവളുടെ കൊട്ടേഷൻ ആണ് അല്ലെ. അതേ.പക്ഷേ..... എന്റെ മോൾക്ക്‌ ഈ നഖം ഒന്നും വേണ്ട.ഇതൊക്കെ വളരെ ദോഷമാണ്.പല അസുഖങ്ങൾ ഉണ്ടാകും.അതു അറിയാമോ.അതു കൊണ്ടു അല്ലെ ഏട്ടൻ പറയുന്നത് ഇതു വേണ്ടാന്നു. ശരി വേണ്ടെങ്കിൽ വേണ്ട.ഏട്ടന് വേണ്ടത്തത് എനിക്കും വേണ്ട. അതു പറഞ്ഞു തീർന്നതും. എന്നെ വലിച്ചു ഋഷിയേട്ടൻ ആ നെഞ്ചത്തെക്കു ഇട്ടു വിട് ഏട്ടാ ആരേലും കാണും.നാണക്കേട് ആണു. ആരും കാണില്ല.

നിന്നു ഞൊളക്കാതെ അടങ്ങി നിൽക്കടി പെണ്ണേ. ഞാൻ പോട്ടെ ഏട്ടാ.ആരേലും കാണും.എന്നെ വിട്ടെ.എനിക്കു ശ്വാസം മുട്ടുന്നുണ്ട്ട്ടോ. ദീപ പറഞ്ഞ പോലെ ഇനി 9 ദിവസം കഴിഞ്ഞേ നിന്നെ ഒന്നു കാണു. അതിനു.......? അതിനു ഒന്നും ഇല്ല..... അതും പറഞ്ഞു ഞാൻ ശ്രീയുടെ അധരങ്ങൾ ഇങ്ങു സ്വന്തം ആക്കി. പെട്ടെന്ന് പ്രതിഷിക്കാത്തത് ആയത് കൊണ്ട് പെണ്ണ് എന്നെ മാന്തി കൊന്നില്ല എന്നേ ഉള്ളു. ഇവള് പൂച്ചയുടെ ജന്മം ആണെന്ന് തോന്നുന്നു.അതു പോലെ അല്ലെ മാന്തൽ. മതി ........... അതും പറഞ്ഞു ഞാൻ ഋഷിയേട്ടനെ തള്ളി മാറ്റി. എന്റെ അധരം കൈ കൊണ്ട് പൊത്തി ഞാൻ പുറത്തേക്കു ഓടി. ഉം......അപ്പോൾ കിസ്സ് അടിച്ചു അല്ലെ......

ഞാൻ നോക്കുമ്പോൾ നന്ദ എന്നെയും നോക്കി നിന്നു ചിരിക്കുവാണ്. കിസ്സിങോ ആയേ....ഒന്നു പൊടി..... അവൻ ആളു കൊള്ളാല്ലോ....ഞാൻ അവനെ ഒന്നു വാരിയട്ടു വരാം. അതും പറഞ്ഞു ചേച്ചി ക്ലാസ്സിലേക്ക് കയറി. ഫ്രഞ്ച്കിസ്സ് ആണോടി.....? അയോടി നീ ആദ്യം ആയിട്ടല്ലേ കിസ്സ് എന്നു കേൾക്കുന്നെ. ആ ചുണ്ടിലെ ചുമപ്പ് കണ്ടാൽ അറിയില്ലേ മോളെ. ഞാൻ അതു പറഞ്ഞപ്പോഴേക്കും അവൾ എന്നെ തള്ളി മാറ്റി ഓടി .പുറകെ ഞാനും. ഓടി ചെന്നു നിന്നത് ഒരു ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്ന സാറിന്റെ മുന്നിൽ ആണ്. ചെറുതായി ഒന്നു ചമ്മിയെങ്കിലും ഞാൻ അതു പുറത്തു കാട്ടാതെ നിന്നു. അപ്പോഴാണ് സാറിന്റെ പുറകെ ഇറങ്ങി വരുന്ന രംഭയെ ഞാൻ കണ്ടത്. എന്റെ സഹല അസ്ഥികളും നുറുങ്ങി ഓടിയുന്ന പോലെ ഒരു വേദന എന്നിൽ അപ്പോൾ ഉണ്ടായി. ഒരു യന്ത്ര മനുഷ്യനെ പോലെ ഞാൻ ശ്രീ പോയ വഴിയേ നടന്നു......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story