നെൽ കതിർ: ഭാഗം 18

nelkathir

രചന: ലക്ഷ്മി ബാബു ലച്ചു

വീട്ടിൽ എത്തിയിട്ടും മനസിന്‌ ഒരു സമാധാനവും ഇല്ലാത്ത പോലെ. എന്തിനാണ് അയാളെ അവരോടൊപ്പം കാണുമ്പോൾ എന്റെ ചങ്ക് പിടയുന്നത്.വെറും പിടച്ചിൽ അല്ല. നല്ല ആഴത്തിൽ ഉള്ള ഒരു പിടച്ചിൽ ആണ്. ആ വേദന മറ്റൊരാളോട് പറഞ്ഞറിയിക്കാൻ കഴിയാത്തതിലും അപ്പുറമാണ് . നേരം സന്ധ്യയായിട്ടും ഒരു ഉത്സാഹവും തോന്നിയില്ല . അപ്പയുടെ ചാരു കസേരയിൽ ചാരി ഇരുന്ന ഉറങ്ങി പോയിരുന്നു ഞാൻ. മോളെ സമയം എന്തായി എന്ന് അറിയുമോ....? അതും പറഞ്ഞു അപ്പ എന്നെ തട്ടിയുണർത്തി സന്ധ്യാസമയത്ത് പെൺകുട്ടികൾ ഉറങ്ങിയാൽ വീട്ടിലേക്ക് മഹാലക്ഷ്മി കയറില്ല എന്നാണ് നിൻറെ അമ്മ വീട്ടുകാർ നിൻറെ അമ്മയെ പറഞ്ഞു പഠിപ്പിച്ചിരുന്നത്. അതു കൊണ്ടു എന്ത്3 മോളു എഴുന്നേൽക്കാൻ നോക്കു..... അപ്പാ അത്രയൊക്കെ പറഞ്ഞിട്ടും.മടി എന്നെ പിടികൂടിയിരുന്നു. എഴുനേൽക്കു മോളേ അപ്പ വിളക്ക് കൊളുത്തി കൊള്ളാം. മോള് പോയി ഒന്ന് കുളിച്ചു ഫ്രഷ് ആവാൻ നോക്ക് . അതും പറഞ്ഞ് എന്നെ ഉന്തിത്തള്ളി അകത്തേക്ക് കൊണ്ടുപോയി.

റൂമിൽ കയറി ഡ്രസ്സ് ഒക്കെ എടുത്തു ബാത്റൂമിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ വിളക്കിനു മുന്നിൽ കൈകൂപ്പി കണ്ണടച്ച് നിന്ന് പ്രാർത്ഥിക്കുന്ന അപ്പായെ കണ്ടു . വല്ലാത്ത മടി ഉണ്ടായിട്ടും അപ്പായ ധിക്കരിക്കാൻ വയ്യാത്തത് കൊണ്ട് നേരെ ബാത്ത് റൂമിലേക്ക് നടന്നു. സന്ധ്യനേരത്തു തലയിൽ നല്ല തണുത്ത വെള്ളം വീണപ്പോൾ ഒരു സുഖം തോന്നി. കുളിച്ചു തിരിച്ചുവന്നപ്പോൾ ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വ്യക്തി ഉമ്മറത്ത് ഉണ്ടായിരുന്നു . മാറ്റാരും അല്ല സാർ. സാറിനൊപ്പം പ്രകാശ് ചേട്ടനും ഉണ്ടായിരുന്നു ആഹാ മാഡം ഉണ്ടായിരുന്നോ ഇവിടെ. ഇപ്പോൾ കാണാനേ ഇല്ലല്ലോ അങ്ങോട്ടു ഒന്നും. ഫുൾ ബിസി ആണല്ലോ....? ഞാൻ കരുതിയില്ല നാടു വിട്ടു പോയെന്ന്..... പ്രകാശേട്ടൻ കളിയാക്കി അങ്ങനെ ചോദിച്ചെങ്കിലും തിരിച്ചു പറയാൻ എൻറെ നാവിൻതുമ്പിൽ ഒരു മറുപടിയും കിട്ടിയില്ല . അപ്പയുമായി സംസാരിക്കുകയാണെങ്കിലും ഇടക്ക് ഒക്കെ സാറിന്റെ കണ്ണുകൾ എന്നിൽലേക്ക് വന്നു. ഇടക്ക് ഉള്ള സാറിന്റെ നോട്ടം എനിക്ക് അപ്പോൾ സാറിനോട് പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ ഒന്നായിരുന്നു.

അതിനെ വെറുപ്പ് എന്ന് പറയുവാൻ കഴിയില്ല. മറ്റെന്തോ ഒന്ന് . നന്ദേ.....ഞങ്ങൾ എന്താ വന്നതെന്ന് അറിയോ..? പ്രകാശേട്ടൻ ആണ് എന്നോട് ഇങ്ങനെ ചോദിച്ചത് . ഇല്ല എന്നുള്ള രീതിയിൽ ഞാൻ തലയാട്ടി . അന്ന് ഗ്രന്ഥശാല മീറ്റിങ്ങിന് നമ്മൾ ഒരു ടൂർ പ്ലാൻ ചെയ്തിരുന്നല്ലോ...... ഓണത്തിൻറെ അവധിക്ക് ആകുമ്പോൾ എല്ലാവർക്കും വരുന്നതിനു പ്രശ്നമൊന്നും കാണില്ല. ഹോളിഡേ ആയിരിക്കുമല്ലോ എല്ലാർക്കും. ഞങ്ങൾ അത് അങ്ങു തീരുമാനിച്ചു. ഇതാകുമ്പോൾ എല്ലാവർക്കും ഓണത്തിനുള്ള ഒരു ട്രിപ്പ് ആയിട്ട് ഫീൽ ചെയ്യും. എന്താ നന്ദേ....നല്ല തീരുമാനം അല്ലെ.....? ആ നല്ല തീരുമാനം ആണ് പ്രകാശെട്ടാ.... ട്രൂർ എന്നു പറയുമ്പോൾ വിനോദസഞ്ചാരം ഒന്നും അല്ല.എഴുതുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ മാത്രം. അതായത് അറിയപ്പെടുന്ന എഴുത്തുകാരുടെ ജീവിതത്തിലേക്ക് പഴയ പെരുമായിലേക്കും ഉള്ള ഒരു ചവിട്ടു പടി എന്നൊക്കെ പറയാം. എല്ലാ വീടുകളിൽ നിന്നും എല്ലാരും വരണം എന്നാണ്. കമ്മറ്റി നിയമം. ലിസ്റ്റ് എടുത്താൽ മിക്ക ഫാമിലിയിലും എല്ലാരും ഉണ്ട്.

നമ്മുടേ ഗ്രാമം അല്പം ഉള്ളിലൊട്ടു ആയത് കൊണ്ട് മിക്കവരും ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ ഒന്നും പോയിട്ടുണ്ടാവില്ല ഇതാകുമ്പോൾ എല്ലാർക്കും ഒക്കെ ആണ്. പ്രകശേട്ടൻ ഇതൊക്കെ പറയുമ്പോഴും സാറിന്റെ കണ്ണുകൾ എന്നിൽ ആയിരുന്നു.ഞാൻ അതു കണ്ടില്ല എന്നു അറിഞ്ഞുകൊണ്ട് നടിച്ചു നിന്നു. അല്ലെങ്കിലും ഒരാളുടെ സ്വന്തം ആയ വസ്തു നമ്മുക്ക് എന്തിനാ.ആ വസ്തുവിനെ അങ്ങു മറന്നെക്കണം.അതാണെന്റെ പോളിസി. പ്രകശേട്ടൻ പോകുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് പറയാൻ തുടങ്ങി. അപ്പോൾ നിങ്ങൾ രണ്ടു പേരുടെയും പേര് എഴുതട്ടെ. ആയോ മോനെ ഈ പ്രായം ചെന്നപ്പോൾ ആണോ ഇനി ടൂർ . ഞാൻ വരുന്നില്ല മോനെ.... മോള് വരുന്നെങ്കിൽ അവളെ കൊണ്ട് പൊയ്ക്കോ. എനിക്കിനി വയ്യ അപ്പ.....ഞാൻ പോകുന്നില്ല. അപ്പാ പ്രകാശ് ഏട്ടനോട് അങ്ങനെ പറഞ്ഞപ്പോൾ പെട്ടെന്ന് എനിക്ക് പറ്റില്ല എന്ന് പറയാനാണ് തോന്നിയത്. ഞാൻ അങ്ങനെ പറഞ്ഞപ്പോൾ സാറിൽ ഒരു ഞെട്ടൽ ഉണ്ടായോ എന്നു അറിയാൻ കഴിഞ്ഞു. എല്ലാ വീട്ടിലും നിന്ന് മിക്കവരും വരുന്നുണ്ട് .നിങ്ങൾ മാത്രം വരാതിരുന്നാൽ അതു എങ്ങനെ ശരിയാവും.

ഗ്രന്ഥശാലയിൽ മെമ്പർഷിപ്പ് ഉള്ള എല്ലാ വീടുകളിൽ നിന്നും ആളുകൾ നിർബന്ധമാണ് അതും പറഞ്ഞു സാർ മുറ്റത്തേക്കിറങ്ങി. ഞാൻ എന്തായാലും വരുന്നില്ല മോനെ. എന്നാൽ മോളു വരുന്നുണ്ട് ..അവളുടെ പേര് ലിസ്റ്റ് എഴുതിക്കോളൂ. അപ്പാ അതു പറയേണ്ട താമസം പ്രകാശൻ എന്റെ പേര് ലിസ്റ്റിൽ എഴുതിച്ചേർത്തു. അപ്പാ എനിക്കു പോകാൻ ഇഷ്ടം ഇല്ല.എനിക്കു വയ്യാ അപ്പാ. മോളെ എല്ലാരും പോകുമ്പോൾ ഇവിടുന്നു ആരും പോകാതെ ഇരിക്കുന്നത് ശരി അല്ല. അതു കൊണ്ടാണ് ഞാൻ നിന്നെ നിർബന്ധിക്കുന്നെ.മോളു പോകണം ഈ അപ്പാക്കു വേണ്ടി. എന്നാൽ ഞങ്ങൾ ഇറങ്ങുവാ.കുറച്ചു വിടുകുടി ഉണ്ട് കയറാൻ അതുകൊണ്ടു രാത്രയിൽ യാത്ര ഇല്ല.അതും പറഞ്ഞു പ്രകശേട്ടനും സാറും നടന്നു. എനിക്കു പോകാൻ വയ്യാ അപ്പാ. ഉണക്കു എൻ മനസ്സ് തെരിയാത്ത മാതിരി താൻ ഇപ്പോൾ എടുത്ത മുടിവ്.

അല്ലു നാൻ ഉൻ നന്മ മട്ടും താൻ ആഗ്രഹിച്ചത്. ഇതു താൻ എൻ നന്മ.ഇതിൽ എനിക്കു സന്തോഷം കിടയാത് അപ്പാ... നീ ഇങ്ങു വാ. ഞാൻ ചോദിക്കട്ടെ......? ഉം.....എന്നാ....? മോൾക്ക്‌ എന്താ പോകാൻ ഇഷ്ടം ഇല്ലാത്തത്.....? അതു അപ്പാ....... കള്ളം ഒന്നും പറയണ്ട.എനിക്ക് സത്യം മാത്രം അറിഞ്ഞാൽ മതി. അതുവന്തു അപ്പാ........ എനിക്കു മലയാളത്തിൽ കേട്ടാൽ മതി അല്ലു. അതു അപ്പാ അവരും കാണും കൂടെ..... ആരു....? ആ മിസ്സ് ഏതു മിസ്സ് ആ കാർത്തിക മിസ്സ്..... അവരും അതാ അപ്പാ..... അതിന് അവരു വരുന്നതിന് നിനക്കു എന്താ.നീ പൈസ കൊടുത്തിട്ട് അല്ലെ പോകുന്നേ.അല്ലാതെ ആരുടെയും ഔദാര്യത്തിൽ ഒന്നും അല്ലല്ലോ പിന്നെന്താ.....? അതൊക്കെ ശരി ആണ് പക്ഷേ അവരുടെ ഒരു ജാഡ കാണുമ്പോൾ എനിക്കു ദേഷ്യം വരും.സാറും മായി കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ ഒന്നു കാണണം.കണ്ടാൽ പെറ്റ തള്ള സഹിക്കില്ല. അതും അല്ല മൂന്നു നാലു ദിവസം അപ്പായെ കാണാതെ ഞാൻ എങ്ങനെ ഒറ്റക്ക് എങ്ങനെയാ അപ്പാ. അതാ ഞാൻ പറഞ്ഞേ...എനിക്കു വയ്യാ എന്നു.

എന്നെ ഓർത്തു എന്റെ മോളു വിഷമിക്കേണ്ട.മോളു പോയിട്ടു വാ..... അപ്പാ അല്ലെ പറയുന്നേ..... അപ്പായുടെ ഇഷ്ടം പോലെ.ഞാൻ പോകാം പോരെ.....? ഉം..... മതി.....നീ പോയിട്ടു വേണം രണ്ടെണ്ണം മനസമാധാനം ആയിട്ടു അടിക്കാൻ.... ഓഹോ അപ്പോൾ സ്നേഹം കൊണ്ട് അല്ല അല്ലെ.....രണ്ടെണ്ണം അടിക്കാൻ ആണ് അല്ലെ എന്നെ ഉന്തി തള്ളി വിടുന്നെ.അപ്പാ ആള്ളു കൊള്ളാല്ലോ....? ഞാൻ ഇവിടുന്ന് ഒന്നു മാറി നിൽക്കാൻ കാത്തിരിക്കുവാ അല്ലേ. ഉം......നടക്കാട്ടു നമ്മുക്ക് നോക്കാം ഈ ഒളിച്ചുള്ള വെള്ളമടി പാർട്ടി എവിടെ വരെ പോകും എന്നു. ആദ്യം ഞാൻ ശ്രീയുടെ വീട്ടിൽ പോയി അവളുടെ അപ്പായെ പോകും എന്നാല്ലേ ശരി ആവു. രണ്ടിനും എട്ടിന്റെ പണി തരുന്നുണ്ട് ഞാൻ.കാത്തിരുന്നോ.....ഒരു വെള്ളമടി ടീം വന്നേക്കുന്നു അതും പറഞ്ഞു ഞാൻ അകത്തേക്ക് കയറി പോയി. അത്താഴം കഴിച്ചു കൊണ്ടു ഇരിക്കുമ്പോൾ ആണ് അപ്പാ അതു പറഞ്ഞേ..... അല്ലു എന്റെ മരുമകന് നിന്നിൽ ഒരു കണ്ണ് ഉണ്ട് ട്ടോ. ഞാൻ അതു ഇന്ന് കണ്ടു.ചിലപ്പോൾ മനസ്സിൽ മഞ്ഞു മഴ പെയ്യാൻ തുടങ്ങി കാണുമോ.....?

ഉം.......മഞ്ഞു മഴ അല്ല കല്ലു മഴ ആയിരിക്കും പെയ്യുക അയാളുടെ മനസ്സിൽ. കഴിച്ചെത്തിയ പാത്രവും എടുത്തു ഞാൻ അടുക്കളയിലേക്കു പോയി. ഉറങ്ങാൻ കിടക്കുമ്പോഴും എന്റെ മനസിൽ എന്തൊക്കെയോ ഉരുണ്ടു കുടി കിടക്കുകയായിരുന്നു. ഞാൻ എവിടെ ചെന്നു എത്തി നിൽക്കും എന്നു ഒരു പിടിയും ഇല്ലായിരുന്നു. എന്റെ ആലോചനയെ ഭേദിച്ചു എന്റെ റൂമിന്റെ വാതിൽ തുറന്നു അപ്പാ അകത്തേക്ക് വന്നു. എന്താ അപ്പാ...? മോളു ഉറങ്ങിയോ....? ഇല്ല.....എന്തേ....? ദാ ശ്രീ വിളിക്കുന്നു.ഇന്നാ..... അതും പറഞ്ഞു അപ്പാ എനിക്കു നേരെ ഫോൺ നീട്ടി... എന്താടി.....? സാറും പ്രകശേട്ടനും വന്നിരുന്നോ അവിടെ......? ഉം .....വന്നിരുന്നു. എന്നിട്ടു നീ പോകുന്നുണ്ടോടാ......? ഞാൻ കാര്യങ്ങൾ എല്ലാം ചുരുക്കി അവളോട് പറഞ്ഞു. നന്നായി അപ്പോൾ നീ വരുന്നുണ്ട് അല്ലെ. ഞാൻ പ്രാർത്ഥിച്ചി രുന്നു നീ വരണേ എന്നു.ഋഷിയേട്ടനും ദീപ ചേച്ചിയും വരുന്നുണ്ട്.ഋഷിയേട്ടൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. സാറിനെ വിളിച്ചു പേര് കൊടുത്തെന്നു. ഓ.....അപ്പോൾ അങ്ങനെ വരട്ടെ.......?

അതാണ് അല്ലെ മോൾക്ക്‌ ഇത്ര സന്തോഷം.ഇനി ഇപ്പോൾ അടുത്തു കിട്ടുവല്ലേ ആളിനെ.അപ്പോൾ മോളു പൊളിക്കും അല്ലെ. ഒന്നു പൊടി വേണ്ടത്തത് പറയാതെ. അതൊക്കെ പോട്ടെ ഇനി വെറും ഒരു ദിവസം മാത്രമേ ഉള്ളു.പോകാൻ ആയി.അതു ഓർക്കുമ്പോൾ ഒരു ടെൻഷൻ. എന്റെ പൊന്നു മോളു വിഷയം ഒന്നും മാറ്റാൻ നോക്കണ്ടട്ടോ.... ഞാൻ പോകുവാ....... എവിടെ.......? ഞാൻ ഉറങ്ങാൻ പോകുവാ. ഗുഡ് നെറ്റ്. ഞാൻ ഫോണും ആയി അപ്പായുടെ മുറിയില്ലേക്കു നടന്നു. പാവം ഉറങ്ങിയിരുന്നു. ജ്ഞാനം ടേബിളിൽ ഫോൺ വച്ചു. കുറച്ച7 നേരം ഞാൻ അപ്പായുടെ ആ കിടപ്പ് നോക്കി നിന്നു. വെള്ളത്തിൽ കിടക്കുന്ന പൊട്ടൻ തവളെയും ആണ് എനിക്ക് ഓർമ വന്നത്. മോളു കിടന്നില്ലേ ഇതുവരെ . ആ ചോദ്യകേട്ടപ്പോൾപെട്ടെന്ന് ഞാൻ പെട്ടെന്ന് ഒന്നു പേടിച്ചി ഉറങ്ങാൻ പോകുവാ അപ്പാ. ഞാൻ റൂമിലേക്ക്‌ നടന്നു.കട്ടിലിൽ കിടന്നത് മാത്രമേ ഓർമയുള്ളൂ.

രാവിലെ കിളികളുടെ ചിലച്ചിലും ജനലിന്റെ ഇടയിലൂടെ അരിചിറങ്ങുന്ന സൂര്യ പ്രകാശം എന്നെ ഉണർത്തി. അടുക്കളയിൽ ചെന്നപ്പോൾ ഏകദേശം എല്ലാം ഒതുങ്ങിയിരുന്നു. അപ്പാ നേരത്തെ എഴുന്നേറ്റോ....? നേരത്തെയോ സമയം എന്തായി എന്നു പറഞ്ഞു ഇരിക്കുവാ എന്റെ മോളു.മണി 8.30 ആയി. മുഖം കഴുകി പല്ലു തേച്ചു വന്നു ചായ എടുത്തു കുടിക്കു. ഒരു കുളിയൊക്കെ പാസ്സാക്കി.ഞാൻ കൊണ്ടു പോകേണ്ട ഡ്രസ്സും മായയു സാധനങ്ങളും ഒക്കെ ഞാൻ ബാഗിൽ എടുത്തു വച്ചു. എന്റെ പുറകെ അപ്പയും ഉണ്ട് അതേടുത്തോ ഇതു എടുത്തോ എന്നൊക്കെ ചോദി ച്ചു കൊണ്ടു. മോളെ ദാ ഈ രാസ്നാദി പൊടി വച്ചേറെ കൈയിൽ. അവിടെ ചെന്നു വെള്ളം മാറി കുളിച്ചാൽ ചിലപ്പോൾ നീർക്കെട്ടു വരാൻ സാധ്യത ഉണ്ട്. അതും പറഞ്ഞു അപ്പാ ആ പൊതി എന്റെ ബാഗിൽ വച്ചു. ശ്രീയെ വിളിച്ചപ്പോൾ അറിഞ്ഞു. അവളും എല്ലാം റെഡി ആക്കി വച്ചു എന്നു. ഋഷിയേട്ടനും ചേച്ചിയും സിറ്റിയിൽ നിന്നും കയറിക്കൊള്ളും എന്നു. അവൾ ആകെ ഹാപ്പി ആണ്.

എനിക്കു എന്തോ സന്തോഷിക്കാൻ ഒന്നും കഴിയുന്നില്ല. വൈകിട്ട് 6 മണിക്ക് ആണ് വണ്ടി വിടുന്നത്. അതുകൊണ്ടു ഞങ്ങൾ നേരത്തെ കവലയിലേക്കു പോയി. ഇവിടെ ഉള്ള എള്ളേരോടും നല്ല കട്ട കമ്പനി ആയത് കൊണ്ട്.നാക്കിന്‌ റെസ്റ്റ് ഒന്നും ഇല്ലായിരുന്നു. നന്ദേച്ചി........ വിളി കേട്ടാ ഭാഗത്തേക്ക് നോക്കിയതും ശ്രീകുട്ടി വന്നു എന്നെ കെട്ടി പിടിച്ചിരുന്നു ( സാറിന്റെ പെങ്ങൾ ) ആ നീ യും വരുന്നുണ്ടോ ശ്രീക്കുട്ടി.....? വരുന്നുണ്ട് എത്ര ആയി ചേച്ചി ഒന്നു കണ്ടിട്ടു.എനിക്കു ഒരുപാട് കാര്യങ്ങൾ ചേച്ചിയോട് പറയാൻ ഉണ്ട്. എല്ലാം പറയല്ലോടാ സമയം ഒരുപാട് ഉണ്ടല്ലോ.....? പോകാൻ ഉള്ള വണ്ടിയും ആയി സാറും മറ്റുള്ളവരും വന്നു. . സാർ എന്റെയും ശ്രീയുടെയും കൈയിൽ നിന്നും ബാഗ് വാങ്ങി വണ്ടിയിലേക്ക് കയറി. അപ്പയോടും ശ്രീയുടെ അപ്പയോടും യാത്ര പറഞ്ഞു ഞങ്ങൾ വണ്ടിയിലേക്ക് കയറി. വണ്ടിയിൽ കയറിയ ഞാനും ശ്രീയും ഒന്നു ഞെട്ടി.

ഫസ്റ്റ് സീറ്റിൽ തന്നെ ആ രംഭ സ്ഥാനം പിടിച്ചിരുന്നു. എവിടെയും കാണും ഈ മാരണം.... ഞാൻ എന്റെ മനസ്സിൽ പറഞ്ഞു. എന്നെയും ശ്രീയെയും നോക്കി അവർ ഒന്നു ചിരിച്ചു. ഓ ഇന്ന് കാക്ക മലർന്നു പറക്കും മോളെ.... ഞാൻ ശ്രീയുടെ ചെവിയിൽ രഹസ്യം ആയി പറഞ്ഞു. ശ്രീ നിങ്ങൾക്ക് ദാ ഇവിടെ ഇരിക്കാം.ദീപ വരുമ്പോൾ അവള്ക്കും നിങ്ങളുടെ കൂടെ തന്നെ ഇരിക്കാല്ലോ. അതും പറഞ്ഞു സാർ ഞങ്ങൾക്ക് ഇരിക്കാൻ ഉള്ള സ്ഥലം കാണിച്ചു തന്നു. ഞങ്ങൾ അവിടെ കയറി ഇരുന്നു. കുറച്ചു സമയത്തിന് ശേഷം എല്ലാവരും വന്നു എന്ന് ഉറപ്പാക്കിയത്തിന് ശേഷം വണ്ടി മുമ്പോട്ടു എടുത്തു. ഞങ്ങൾ എല്ലാവരും പുറത്തു നിൽക്കുന്നവർക്ക് കൈ വീശി ടാറ്റാ കൊടുത്തു......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story