നെൽ കതിർ: ഭാഗം 2

nelkathir

രചന: ലക്ഷ്മി ബാബു ലച്ചു

ഞാൻ തിരുമ്പി പാത്തതും എന്റെ മുന്നാടി ഋഷിയേട്ടൻ എന്നാസേട്ടാ...? ഇപ്പോൾ നിങ്ങൾ കരുതും ഈ പുതിയ അവതാരം ആരാണ് എന്നു. ഞാൻ പറഞ്ഞു തരാം പോരെ... ഇതാണ് ഋഷിരാജ് എന്റെ സീനിയർ ആണ്. PG ലാസ്റ്റ് ഇയർ ആണ് നെത്തു എൻ അപ്പാ സെല്ലിയ അന്താ തല്ലിപൊള്ളി ഗ്യാങ്ങില്ലേ ലീഡർ ഇവർ താൻ. ഞാൻ മലയാളത്തിൽ പറഞ്ഞ് തരാം. എന്തെന്നാൽ നിങ്ങൾക്ക് എന്നെ പോലെ തമിഴ് അറിയില്ലല്ലോ.... ഇവർ മട്ടും അല്ലേ ഒരു ഒരു പത്തിരുപത് തല്ലിപ്പൊളികൾ വേറെ ഉണ്ട് ഈ ഗ്യാങിൽ. ആ കൂട്ടത്തിൽ ഉള്ള രണ്ടു ചെറിയ തല്ലിപ്പൊളികൾ ആണ് ഞാനും ശ്രീയും. നാൻ മുതൽ മുതലാ കോളേജിക്കു ( സോറി മലയാളം പറയാം. ) വന്നപ്പോൾ ദാവണി ആയിരുന്നു ഉടുത്തെ.. അന്ന് ഈ ചേട്ടൻ എല്ലാവർക്കും മുന്നിൽ വച്ചു എന്നെ ഒരുപാട് കളിയാക്കി. കരയിപ്പിച്ചു. എല്ലാം കേട്ടു നിന്നതെ ഉള്ളു ഞാൻ. ഒന്നും എതിർത്തു പറയാൻ കഴിഞ്ഞില്ല.വേറെ എവിടേലും വച്ചു ആയിരിക്കണം.ഇവനെ കൊണ്ടു ഞാൻ ജീൻസിൽ......ചെയിച്ചേനെ...എന്നോടാ കളി. ഡി നീ ആരാ...

കൊല്ലോത്തെ കൊച്ചു തമ്പുരാട്ടി ആണോ.ഇങ്ങനെ കോമാളി വേഷങ്ങൾ കെട്ടി വരാൻ...ദാ ഇവളു വന്നത് പോലെ ആവണം നാളെ നീ വരാൻ. ശ്രീയെ ചുണ്ടി അയാൾ എന്നോട് പറഞ്ഞു. ഡാ ഋഷി മതി പിള്ളേരോട് ഇത്തവണ ക്ഷമിക്കു. അവരുടെ ഗ്യാങിലെ പെണ് ലീഡർ ആണെന്ന് തോന്നുന്നു. പത്തിരുപതു സ്റ്റുഡൻസിന്റെ കൂട്ടത്തിൽ നിന്നും ഒരു ചേച്ചി എഴുന്നെറ്റു ഞങ്ങളുടെ അടുത്തെക്കു വന്നു പറഞ്ഞു. ദീപാ....നീ ചുമ്മാ പോയേ ഇവളെയൊക്കെ ഇപ്പോഴേ നിലക്ക് നിറുത്തിയില്ല എങ്കിൽ തലയിൽ കയറും പറഞ്ഞേക്കാം. എല്ലാമേ കേട്ടു ഞാൻ തല കുനിച്ചു നിന്നതെ ഉള്ളു. അവസാനം അറ്റ കൈ പ്രയോഗം എന്നു മലയാളത്തിൽ നിങ്ങൾ പറയല്ലേ അതു മാതിരി ഞാനും ഒരു പ്രയോഗം കാട്ടി. സുമ്മാ ഒന്നു തലക്കറങ്ങി വീണാച്ചു. അതോടെ സിനിയേഴ് ഫ്ലാറ്റ്. നിന്നോട് ഞാൻ പറഞ്ഞില്ലെടാ ഋഷി...ഇപ്പോൾ എന്തായി.... നീ ഇവളെ കൊണ്ടുപോയി നമ്മുടെ ക്ലാസ്സിൽ കിടത്തു..... വാടി ദാ ഇവളെ ഒന്നു പോകാൻ സഹായിക്കു. ആരൊക്കെയോ എന്നെ ചേർന്നു പൊക്കി എവിടെയോ കൊണ്ടു കിടത്തി.

ഇന്താ കാലത്തിൽ റാഗിങ് ഒന്നു സെയ്യാ കൂടാത്തില്ലയാ.അതു ക്രിമിനൽ കുറ്റം താനെ..അവർ പേടിച്ചു പോയി.. എന്നോടാണ് കളി.. എൻ മൂഞ്ചിയിൽ തണ്ണി കുടഞ്ഞാച്ചു. നാൻ മെദുവാ കണ്ണു തുറന്തേൻ.... ഒറ്റ കരച്ചിൽ താൻ..... എന്തിനാടി നീ മോങ്ങുന്നെ നിറുത്തടി കരച്ചിൽ... ഗംഗേ ഇങ്ങനെ ആണോ ഒരു ജൂനിയറിനോട് പറയേണ്ടേ.ഇനി ഇതു ആവർത്തിക്കരുത് പറഞ്ഞേക്കാം. സാരമില്ല കരയണ്ട പോട്ടെ....ഇതൊക്കെ പതിവ് അല്ലെ മോളേ...പിന്നെ ഞാൻ ഇവിടെ ആദ്യം ആയി വന്നപ്പോൾ എന്നെ കൊണ്ട് ദോശ വേരെ ചുടിപ്പിച്ചു.അങ്ങനെ നോക്കുമ്പോൾ ഇതൊന്നും ഒന്നും അല്ലെടാ. മോളുടെ പേരു എന്താ...? അളകനന്ദ.... ഉം....നിന്നെ ഞാൻ അഭി എന്നേ വിളിക്കു ഓകെ. ഞാൻ സംശയ രൂപേണ ആ ചേച്ചിയെ നോക്കി.. എന്റെ അനുജത്തി ആണ് . ഷി ഇസ് നോ മോർ. നിന്നെ പോലെയാ അവളും ഏകദേശം ഒരേ രൂപം.ഇനി നീ എന്റെ സിസ് ആണ് കേട്ടോ.നിങ്ങളും കേട്ടല്ലോ...

ഇനി ഇവളെ ആരും ഒന്നും പറഞ്ഞു വേദനിപ്പിക്കാരിത്.അറിയല്ലോ എന്നെ. (ആള് വില്ലത്തി ഒന്നും അല്ല.പഠിക്കാൻ മിടുക്കി ആണ് .വലിയ ദേഷ്യക്കാരി ആണ്.അത്രേ ഉള്ളൂ പാവം ) അപ്പോൾ താൻ എനിക്ക് ശ്രീയെ കുറിച്ചു ഞാപകം വന്തേൻ..... നാൻ ആ അക്കക്കിട്ടെ അവളെ കേട്ടെൻ..... നീ വാ .... എന്നു സൊല്ലി എന്നെയും കുട്ടി അവങ്ക പുറത്തേക്കു നടന്നു..... കോളേജിന് ഇരു വശങ്ങളിൽ ആയി വൻ പടുക്കുറ്റൻ മരങ്ങൾ ആയി വളർന്നു നിൽപ്പുണ്ട്. അതിൽ ഒരു മരത്തിന്റെ ചുവട്ടിൽ ഉള്ള ബെഞ്ചിൽ. നാൻ ഇപ്പോൾ പറഞ്ഞ ഋഷിയും..അവരുടെ തൊട്ടു പക്കാത്തിൽ ശ്രീ ഇരിക്കുന്നു. ഞങ്ങൾ അങ്ങോട്ടു നടന്നു ചെന്നു. എന്നെ പാർത്തതും ശ്രീ സിക്രം ചാടി എഴുന്തിട്ടെൻ... ഇരിക്കടി അവിടെ...... അന്താ ഋഷി താൻ അന്താ പേച്ചു പേച്ചിയെ.... അതു കേട്ടതും ശ്രീ ടപ്പേ...എന്നു പറഞ്ഞു അവിടെ ഇരുന്തേ.... അണ്ണാ നാങ്കൽ പാവങ്കൾ താൻ plz വിട്ടുടു.... നിനക്കു മലയാളം നല്ലതു പോലെ അറിയാം എന്നു ദാ ഇവള് പറഞ്ഞല്ലോ പിന്നെന്താ മലയാളത്തിൽ പറഞ്ഞാൽ..... ഞാൻ കോപത്തോടെ ശ്രീയെ നോക്കി....

പാവം തല കുനിച്ചു ഇരിക്കുവാ അവളു..പാവം ഭയന്ത് പോയിടിച്ചു. എനിക്കു മലയാളം അറിയാം ഏട്ടാ.... അറിഞ്ഞാൽ പോരാ മലയാളം തന്നെ വേണം ഇവിടെ പറയാൻ മനസിലായില്ലേ.... ഉം ആയി. ടാ ഋഷി ഇവരെ വിട്ടേക്കു പാവങ്ങൾ ആണ്. ഇനി മുതൽ ഇവൾ നമ്മുടെ ഗ്യാങ്ങിൽ ഉണ്ടാകും... ദീപ ചേച്ചി ആണ് അത് പറഞ്ഞേ... വേണ്ടാത്ത വേലയാണ്... പാവങ്ങൾ ആടാ.... നിന്റെ ഇഷ്ടം പോലെ എന്താ എല്ലാവർക്കും സമ്മതം അല്ലേ....? നിന്റെ ഇഷ്ടം പോലെ നടക്കട്ടെ.... എല്ലാരും ഒരേ സ്വരത്തിൽ പറഞ്ഞു ഇവർ രണ്ടും ആക്കും ഈ ഗ്യാങ്ങിന്റെ എല്ലാം എന്നു എനിക്കു തോന്നി.... പിന്നെ ഞങ്ങൾ നല്ല കട്ട ഫ്രണ്ട്സ് ആയി. പിന്നെ തമിഴ് പാടില്ല അതേ ഉള്ളു പ്രശ്നം.പിന്നീട് ഋഷിരാജ് എന്റെ ഋഷിയേട്ടൻ ആയി *** എടി നീ എന്തോ ഓർത്തു നിൽക്കുവാ...? ഏയ്‌ ഒന്നും ഇല്ലേ സേട്ടാ... അളകാ നിന്നെ ഞാൻ..... സോറി ഏട്ടാ സോറി ശീലിച്ചു പോയത് അല്ലേ അതാ.... നീ ക്ലാസ്സിലേക്കു പൊയ്ക്കോ... ഋഷിയേട്ടൻ ശ്രീയെ പറഞ്ഞു ക്ലാസ്സിലേക്ക് വിട്ടു. നീ വാ ഞാൻ പറയാം....നമ്മുക്കു അങ്ങോട്ടു മാറി നിൽക്കാം.....

ഞാൻ ഏട്ടന്റെ കൂടെ നടന്നു.യേട്ടൻ ഒരു മരച്ചുവട്ടിൽ സ്ഥാനം പിടിച്ചു. ഇരിക്കടി.... ഞാൻ മെത്തുവാ അൻകെ ഇരുന്തിട്ടാ... അളകാ നിനക്കു എന്നെ അറിയല്ലോ നന്നായിട്ട്...? ഉം അറിയാം...എന്താ ഏട്ടാ....? പുറമെ ചൂടൻ ആണെങ്കിലും ഞാൻ ഒരു പാവം അല്ലേടി.... അതു സത്യം ആണ് ഋഷിയേട്ടൻ പാവം ആണ്. ഒരു ദുശീലവും ഇല്ല. പഠിക്കാനും മിടുക്കൻ ആണ്. ശ്രീചന്ത് സാറിന്റെ ബെസ്റ്റ് സ്റ്റുഡന്റ് ആണ്..( ഈ സാർ ആണ് എന്റെ കടവുൾ എൻ ഉയിർ ) ഋഷിയേട്ടന്റെ സംസാരം കേട്ടപ്പോൾ എന്തോ സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി എനിക്കു. കടവുളേ ഇനി എന്നെ പ്രൊപോസ് ചെയുവാണോ....അങ്ങനെ ആണേൽ ഞാൻ എണ്ണാ പണ്ണുവേ കടവുളേ.... ഡി നീ ഇതു എന്തുവ ആലോചിക്കുന്നെ...? ഏയ്‌ ഒന്നൂല്യ... എനിക്കു പപ്പ ഇല്ല അമ്മ മാത്ര ഉള്ളതു എന്നു നിനക്കു അറിയല്ലോ....? കടവുളേ ഇതു അതു താൻ പ്രൊപ്പോസൽ . നാൻ ഇവർക്കിട്ടെ എന്നാ സൊല്ലുവേ.... അനാൽ ഇവർക്ക് എൻ കാതൽ മന്നാനെ പറ്റി എല്ലാമേ അറിയാം.ഇവർ താൻ ഇങ്ക കോളേജിൽ എൻ കാതൽ വിഷയം പട്ടാക്കിയത്. അതിനു സാർ വന്നു എന്നെ പറയാൻ ഒന്നും ഇല്ല.

അന്ന് ഇഷ്ടം പറഞ്ഞപ്പോൾ കവലയിൽ വച്ചു പറഞ്ഞതു ഒന്നും അല്ല.ഇവിടെ കുത്തിയാൽ അപ്പുറം പോകുന്ന രീതിയിൽ ആയിരുന്നു എന്റെ അടുത്തു പറഞ്ഞതു.ദുഷ്ടൻ ഞങ്ങളുടെ ക്ലാസ്സ് സാർ ആയിരുന്നു ശ്രീചന്ത് ഒന്നരമാസം മുന്നേ. ഇപ്പോൾ ക്ലാസ്സ് രണ്ടായി ഡിവൈഡ്‌ ചെയ്‌തു‌. സാർ ഞങ്ങൾക്ക് ക്ലാസ്സ് എടുക്കുന്നുണ്ട് എങ്കിലും ഞങ്ങളുടെ മെയിൻ സാർ അല്ല ഇപ്പോൾ.ഇപ്പോൾ ഞങ്ങൾക്കു ലതാ മാം ആണ്. എന്നിട്ടും ഞാൻ ഒട്ടു പുറകില്ലെക്കു മറില്ലാട്ടോ... ഇപ്പോഴും ഞാൻ സാറിനു പുറകെ തന്നെയാ.... എന്നോടാണ് സാറിന്റെ വിളയാട്ടു.നാൻ എത്രയോ പാത്തിറുക്കു.ഇതു എല്ലാമേ എനിക്കു എൻ തലമുടി മാതിരി. എന്താടി ഞാൻ പറയുന്നത് നീ കേട്ടില്ലേ....? ആ കേട്ടു കേട്ടു... അപ്പോൾ നീ ഓക്കെ ആണോ....? ഒക്കെയോ....? ഉം..... ഋഷിയേട്ടാ ഏട്ടന് അറിയില്ലേ എനിക്കു നമ്മുടെ സാറിനെ വർഷങ്ങളായി ഞാൻ.... അതിനു ഞാൻ പറഞ്ഞ കാര്യവുമായി സാറിനു എന്തു ബന്ധം.... നീ ഒന്നു സെറ്റ് ആക്കി തരുമോ plz....? സെറ്റ് ആക്കി തരാണോ....എന്തോ....? എടി പൊട്ടി നിന്റെ ഫ്രണ്ട് ശ്രീയെ എനിക്കു ഇഷ്ടം ആണ്

നീ അതു ഒന്നു ഓകെ ആക്കി തരാമോ എന്നു..... ആയേ ഇതായിരുന്നോ..ഞാൻ കരുതി..... നീ എന്തു കരുതി....? ഏയ്‌ ഒന്നും ഇല്ല...ഞാൻ ചുമ്മാ.... എല്ലാം പോട്ടെ നീ അതു ഓകെ ആക്കി തരാമോ...? ഞാൻ ഒന്ന് ആലോചിക്കട്ടെ... Plz ഡി ഒന്നു ശ്രമിക്കു plz. ഋഷി..... ആ വിളി കേട്ടു നാങ്കൾ തിരുബി പാർത്തെ... അപ്പോൾ ദാ നാങ്ക പിന്നാടിയെ സാർ കലിപ്പ് ലുക്കിൽ നിൽക്കുവാ. സാർ..... അതും പറഞ്ഞു ഋഷിയേട്ടൻ എഴുന്നേറ്റു ഒപ്പം നാനും. ഇവിടെ എന്താ ഋഷി....? ഏയ്‌ ചുമ്മാ. നിനക്കു നല്ല ഒരു ഫ്യൂച്ചർ ഞാൻ കാണുന്നുണ്ട്. ചിലരുടെ ഒക്കെ കൂടെ കുടി നീ അതു ഇല്ലാതാക്കണ്ട ....... അതും പറഞ്ഞു എന്നെ ദഹിപ്പിച്ചു ഒരു നോട്ടം നോക്കി സാർ നടന്നു. നിന്നെ ഉദ്ദേശിച്ചാണ് അളകാ സാർ അതു പറഞ്ഞേ.... അതു എനിക്കു അറിയാം.ഞാൻ ദാ വരുന്നു... ഡി അപ്പോൾ എന്റെ കാര്യം. ഞാൻ പറഞ്ഞു നോക്കാം പോരെ... അതും പറഞ്ഞു ഞാൻ സാറിനു പുറകെ ഓടി. ധവാണി അയോണ്ട് ഓടാനും വയ്യാ. പിന്നെ സ്കർട്ട് ചെറുതായി പൊക്കി പിടിച്ചു കൊണ്ടു ഓടി. മിക്ക സ്റ്റുഡൻസും എന്നെ നോക്കുന്നുണ്ട്...

എന്നാൽ അവർക്ക് ആർക്കും കമെന്റ്സ് പറയാൻ ഉള്ള ധൈര്യം ഇല്ല. അതാണ് ഋഷിയേട്ടന്റെയും ദീപ ചേച്ചിയുടെയും ഗ്യാങിന്റെയും പവർ. സാറേ..... എന്റെ വിളി കേട്ടപ്പോൾ അയാൾ ഒന്നു തിരിഞ്ഞു നോക്കി. ഉം എന്താ....? എന്തിനാ സാറേ ഇങ്ങനെ നാണം കെടുന്നത്.... ഞാനോ....? അതേ സാർ തന്നെ....ഭാര്യ അകാൻ പോകുന്ന എന്നെ കുറിച്ചു ഇങ്ങനെ മോശം ആയി സംസാരിച്ചാൽ അതു സാറിനു തന്നെ നാണക്കേട് അല്ലേ..എന്തിനാ വെറുതെ.... എടി നിന്നെ...എന്റെ ഭാര്യ ആകാൻ എന്താടി നിനക്കു യോഗ്യതാ.....നിന്നെ പോലെ ഒരുത്തിയെ കെട്ടുന്നതിനെക്കാൾ നല്ലതു ഒരു തെരുവ് നായയെ കെട്ടുന്നത് ആണ്....അതിന്റെ വില പോലും എന്റെ മനസ്സിൽ നിനക്കു ഇല്ലടി. അതും പറഞ്ഞു സാർ നടന്നു... ഇതു പതിവ് ഉള്ളതാണ് .എന്നാലും ഇങ്ങനെ ഒക്കെ പറയുമ്പോൾ ചങ്കിൽ നിന്നും പൊടിയുന്ന ചോര സാർ കാണുന്നില്ലല്ലോ. സാറിനു വേറെ ആരോടും ഇഷ്ടം ഉള്ളതായി അറിവ് ഇല്ല.പിന്നെ എന്തിനാ എന്നെ ഇങ്ങനെ അവഗണിക്കുന്നത്. ഓരോന്ന് ഓർത്തു എന്റെ കണ്ണു നിറഞ്ഞു പോയി. നന്ദേ.....

പുറകിൽ നിന്നും വിളി വന്നു.അതു ശ്രീ ആണ് എന്ന് എനിക്ക് മനസിലായി.കാരണം അവൾ മാത്രമേ എന്നെ നന്ദേ എന്നു വിളിക്കുള്ളൂ. ഉം എന്താടാ....നീ കാരയുന്നോ...സരമില്ലാടാ അയാൾക്ക്‌ നിന്റെ സ്നേഹം അർഹിക്കുന്നില്ല എന്നു കരുതിയാൽ മതി. ഞാൻ അവളെ നോക്കി നിറഞ്ഞ കണ്ണാൽ ഒന്നു ചിരിച്ചു. ഇതാ എനിക്കു ദേഷ്യം വരുന്നേ. കൊല്ലം കുറച്ചു ആയില്ലേ നന്ദേ നീ ഇങ്ങനെ ഇനി എങ്കിലും ഒന്നു അവസാനിപ്പിച്ചുടെ..... നീ സിക്രം വന്നേ ഉങ്കിട്ടെ മുഖ്യമാന ഒരു കുട്ടം പറയാൻ ഉണ്ട് ... എന്തു കാര്യം....? പറയാം നീ വാ... ഞാനും അവളും ആൾ ഒഴിഞ്ഞ ഒരു സ്ഥലത്തു ഇടം പിടിച്ചു.എല്ലാം പറയാൻ തുടങ്ങി അപ്പോഴേക്കും സ്പോർട്സ് ഒക്കെ തുടങ്ങിയിരുന്നു....എല്ലാവരുടെയും കൈ അടിയും ബഹളവും എല്ലാം കേൾക്കാം..... കണാരൻ ( എന്റെ സാറിനെ ദേഷ്യം വരുമ്പോൾ ഞാൻ ഇങ്ങനെയാ വിളിക്കുക ) ആണ് അനോൻസ്മെന്റ് ചെയ്യുന്നയുന്നെ....ആ കൂതറ ശബ്ദം എനിക്കു പെട്ടെന്ന് മനസിലാകും. ടാ ശ്രീ നീ എന്താ ഒന്നുമേ സോല്ലാതെ ഇപ്പിടി ബൊമ്മ മാതിരി .

നന്ദേ plz മലയാളം മതി... ഓ ആയിക്കോട്ടെ ..എന്തേലും ഒന്നു പറയടാ.... എനിക്കു ഒന്നും അറിയാൻ മെല്ലാ... ആയ ഒരു നാണം....ഇതു ഇങ്ങനെ അവസാനിക്കു എന്നു എനിക്കു അറിയായിരുന്നു. ഏതു....? ഇതു. നിന്റെ ഇളക്കം ഞാൻ ഇടക്ക് കാണാറുള്ളത് അല്ലെ മോളേ.... നിനക്കു എസ് ആണെങ്കിലും നോ ആണെങ്കിലും തുറന്നു പറയാം. ഒരിക്കലും ഋഷിയേട്ടൻ കൈ വിടില്ല നിന്നെ അതു ഉറപ്പാണ്.... Next ഐറ്റം ഹൈ ജംബ് രജിസ്റ്റർ നമ്പർ 24. റ്റു ഫോർ ഋഷിരാജ്.... P G സ്റ്റുഡന്റ് ആ പേരു കേട്ട പാതി കേൾക്കാത്ത പാതി ശ്രീ ഗ്രാവുണ്ടിലേക്ക് ഒരു ഓട്ടം ആയിരുന്നു. പുറകെ ഞാനും. ഋഷിയേട്ടൻ ചാടാൻ ആയി ഓടി വന്നതും ശ്രീ ഓടി കിതച്ചു അങ്ങോട്ടെക്ക് ചെന്നതും ഒത്തിരുന്നു. ശ്രീ ഒരു ചിരിയോടെ നിന്നു കിതക്കുവാണ് ഒപ്പം ഞാനും. ശ്രീയെ കണ്ട ഋഷിയേട്ടൻ ഹൈ ജംബ് പോയിട്ടു ഒരു ഹാഫ് ജംബ് പോലും ചാടില്ല. ഓടി വന്ന ആ ഓട്ടം പാതിയിൽ നിർത്തി ശ്രീയെ നോക്കി നിന്നു. അതു കണ്ട എന്റെ കണാരൻ എന്നോട് ഉള്ള വെറുപ്പിൽ ഋഷിയേട്ടന്റെ പേരു ആ ഐറ്റത്തിൽ നിന്നും റെഡ്‌മാർക് ചെയിതു കളഞ്ഞു.

എന്നിട്ടും ശ്രീയെ നോക്കി ഇളിച്ചോണ്ടു നിൽക്കുവാ ഋഷിയേട്ടൻ. നീ വാ ശ്രീ എന്നാ പാത്തു നിൽപ്പേ. നീ കാരണമാ അവർക്ക് ഫസ്റ്റ് കിട്ടാതെ പോയേ....നീ ഇപ്പോൾ ഇങ്കെ വരകുടാതെ... അതും പറഞ്ഞു ഞാൻ അവളെ വലിച്ചോണ്ടു വീണ്ടും ആ ബെഞ്ചിൽ സ്ഥാനം പിടിച്ചു.... അപ്പോഴും അവൾ ആ ഒരു ചിരി മുഖത്തു നിന്നും മായിച്ചു കളയാതെ നിൽക്കുവാ... ശ്രീ..... ആ വിളികേട്ടു ഞങ്ങൾ നോക്കിയപ്പോൾ മുൻപിൽ ഋഷിയേട്ടൻ... വേഷം ഒക്കെ മാറി ഓടി വന്നതാണ് എന്നു തോന്നുന്നു.മുഖത്തെ വിയർപ്പു തുള്ളികൾ പറ്റി പിടിച്ചു ഇരുപ്പുണ്ട് ഇപ്പോഴും.അതു തുടക്കാൻ പോലും മറന്നിരിക്കുന്നു. ശ്രീയുടെ അടുത്തായി ഋഷിയേട്ടൻ വന്നു ഇരിന്നു. ശ്രീ..... ഉം.... അളകാ എല്ലാം പറഞ്ഞില്ലേ..... ഉം..... ഇനി നീ ആണ് മറുപടി തരണ്ടത്..... ഇതുക്കു മേൽ ഇനി എന്നാ പേച്ചു..... അളകാ ..... സോറി ഏട്ടാ....ഇവളുടെ ആ ഓട്ടത്തിൽ ഉണ്ടല്ലോ ഏട്ടാ ഇവളുടെ മറുപടി.ഇതിൽ കൂടുതൽ എന്താ അറിയേണ്ടത്.... അതും പറഞ്ഞു നാൻ അവങ്കളെ വാരിയാച്ചു.... അപ്പോൾ എനിക്കു ചിലവ് തരണം.ഇതു കുട്ടി യോജിപ്പിച്ചത് ഞാൻ അല്ലേ....

എപ്പോഴാ പാർട്ടി.... ഇപ്പോൾ തന്നെ തരാം എന്താ ശ്രീ അങ്ങനെ അല്ലേ.... അവൾ നാണത്തോടെ ഒന്നു ചിരിച്ചു.... വാ ഇപ്പോൾ കൈയോടെ തന്നെ തരാം..... അതും പറഞ്ഞു ഋഷിയേട്ടൻ എഴുന്നേറ്റു..... അളകാ..... ഉം.... ശ്രീചന്ത് സാർ.... അതും പറഞ്ഞു പുറകിലേക്ക് കണ്ണു കൊണ്ടു കാണിച്ചു. പറഞ്ഞു തീരും മുന്നേ സാർ ഞങ്ങളുടെ അടുത്തേക്ക് വന്നു... ഞാൻ പറഞ്ഞില്ലേ ഋഷി തന്റെ ലൈഫ് ഇല്ലാതാക്കാൻ ആണ് ഈ കൂട്ടു കെട്ടു എന്നു....ഇപ്പോൾ അത് സത്യം ആയില്ലേ.വർഷങ്ങൾ ആയി ഹൈ ജംപിൽ ഫസ്റ്റ് താൻ ആണ് നേടികൊണ്ടു ഇരുന്ന് എന്നാൽ ചിലരും ആയി ഉള്ള കൂട്ടു കെട്ടു കൊണ്ടു അതു ഇന്ന് നഷ്ടം ആയി. തന്റെ ലൈഫ് പോയഡോ പോയി.... അതും പറഞ്ഞു സാർ നടന്നു. ഇയാളെ ഇങ്ങനെ വിട്ടട്ടു കാര്യം ഇല്ല ഞാൻ ദാ വരുന്നു സാർ..... ഉം എന്താ... കൃഷിയിൽ നിങ്ങൾ അടിക്കുന്ന വിഷം പോലെ അല്ല ആത്മാർത്ഥം ആയ ഫ്രണ്ട്ഷിപ്...സത്യം ഉള്ളത് ആണ്.അതൊക്കെ പോട്ടെ എന്റെകൂടെ കൂടിയാൽ ലൈഫ് ഇല്ലാതാകും എന്നു സാർ ഇപ്പോൾ രണ്ടു തവണ ആയി പറയുന്നു.അതു പറയാൻ നിങ്ങൾ ആരാ. എടി നിന്നെ ഞാൻ.... അതും പറഞ്ഞു സാർ അടിക്കാൻ ആയി കൈ പൊക്കി. സാറേ..... ഞങ്ങൾ രണ്ടും വിളി കേട്ട ഭാഗത്തേക്ക് നോക്കി. ദീപ ചേച്ചി........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story