നെൽ കതിർ: ഭാഗം 20

nelkathir

രചന: ലക്ഷ്മി ബാബു ലച്ചു

എന്തിനാ സാറേ എനിക്കു ദേഷ്യം.ഒരിക്കലും ഇല്ല. ചിലപ്പോൾ എന്റെ സ്ഥാനത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഇങ്ങെനെ സാറിനോട് സംസാരിക്കാൻ പോലും കുട്ടാക്കില്ല.എന്നാൽ ഞാൻ അങ്ങനെ അല്ല. പിന്നെ ഈ സ്നേഹം ഒന്നും പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ.അതു മനസ്സിൽ നിന്ന് തന്നെ തോന്നേണ്ട ഒന്നു അല്ലെ. നിനക്കു വല്ലാത്ത ശിണം ഉണ്ടടി.ഞാൻ ഇപ്പോൾ വരാം.... അതും പറഞ്ഞു സാർ പുറത്തേക്കു ഇറങ്ങി. പാവം സാറിനു നല്ല സങ്കടം ഉണ്ട്.ഞാൻ അങ്ങനെ പറഞ്ഞതിൽ.ഇപ്പോൾ ഞാൻ സാറിന്റെ കണ്ണിൽ കണ്ടത് സ്നേഹമാണോ അതോ എന്റെ ഈ അവസ്‌ഥ കണ്ടിട്ടുള്ള സഹതപമോ. ഒന്നും മനസിലാകുന്നില്ല എന്റെ ചിന്തകൾ പല വഴികൾ സഞ്ചരിച്ചു കൊണ്ടിരുന്നു.അപ്പോഴേക്കും സാർ. കൈയിൽ ഒരു ജ്യൂസ് ഗ്ലാസ്സ് നിറയെ തണ്ണി മത്തൻ ജ്യൂസും ആയി വന്നിരുന്നു. ഇന്നാ ഇതു കുടിക്കു നിന്റെ ശിണം ഒക്കെ പെട്ടെന്ന് മാറും. അതും പറഞ്ഞു സാർ എനിക്കു നേരെ ഗ്ലാസ്സ് നീട്ടി. എന്റെ ശരീരത്തെ കിഴപെടുത്തിയ ശിണം ആകാം. പെട്ടെന്ന് എന്റെ കൈകൾ ഉയർന്ന് സാറിന്റെ കൈയിൽ ഇരുന്ന് ഗ്ലാസ്സ് വാങ്ങി.

ഞാൻ അതു ചുണ്ടോട് അടുപ്പിച്ചു. ഞാൻ ജനിച്ചു വളർന്നത് ഒക്കെ ഇടുക്കിയിൽ ഒരു കൊച്ചു ഗ്രാമത്തിൽ ആയിരുന്നു. ഇയാൾക്ക് എന്താ കിളി പോയോ.പരസ്പര ബോധം ഇല്ലാതെ സംസാരിക്കുന്നു. സാറിന്റെ സംസാരം കേട്ടപ്പോൾ എനിക്കു ആദ്യം അങ്ങനെയാണ് തോന്നിയെ.പിന്നെ ആണ് സാറിന്റെ പാസ്‌റ്റ് പറയുവാണ് എന്നു മനസിലായെ.... ഞാൻ സാറിന്റെ പാസ്റ്റ് അറിയാൻ കാതു കൂർപ്പിച്ചു വച്ചു. ***** ഞാനും അച്ഛനും അമ്മയും എന്റെ അച്ഛമ്മയും ചേർന്ന് ഉള്ള ഒരു ചെറിയ കുടുംബം. സന്തോഷം മാത്രം ആയിരുന്നു ഞങ്ങൾക്ക് ആ വീട്ടിൽ. ഓർമ വച്ച നാള് മുതൽ സ്നേഹമാത്രമേ അമ്മ എനിക്കു തന്നിട്ടുള്ളൂ.മുഖം കറുത്തു ഒരു വാക്ക് പോലും അമ്മ എന്നോടൊ അച്ഛനോടൊ പറഞ്ഞട്ടില്ല.എന്നും സന്തോഷം മാത്രം. ഇടക്ക് അച്ഛൻ സൈഡ് ബിസിനസ് പോലെ ലോറിയിൽ ചരക്കുമായി ഓട്ടം പോകാറുണ്ട്.പോയി കഴിഞ്ഞാൽ രണ്ടു മൂന്നു ദിവസം കഴിഞ്ഞോകെ ആണ് തിരികെ വരുക അങ്ങനെ ഇരിക്കുമ്പോൾ ആണ് പൊള്ളാച്ചിയിലേക്കു ചരക്കുമായി പോകുന്നത്.

അച്ഛന് അവിടെ ഒരു സുഹൃത്ത് ഉണ്ട്.അയാളുടെ പരിചയ കാരനു ആണ് ചരക്കു. ചരക്കുമായി പോയ ലോറി മറിഞ്ഞു അച്ഛനു അപകടം പറ്റി എന്ന വാർത്തയും ആയി അച്ഛന്റെ ആ സുഹൃത്ത് വരുന്നത് ഈശ്വർ. ഞാൻ അയാളെ തമിഴൻ മാമൻ എന്നാണ് വിളിക്കാറു. അച്ഛനും ആയി പല തവണ അയാൾ വീട്ടിൽ വന്നിട്ടുള്ളത് കൊണ്ടും.അച്ഛന്റെ സ്നേഹിതൻ ആയത് കൊണ്ടും ഞങ്ങൾക്ക് അയാളെ വിശ്വാസം ആയിരുന്നു. അയാള് പറഞ്ഞ വാർത്ത കേട്ടതും ഞങ്ങൾ മൂന്നു പേരും പൊള്ളാച്ചിയിലേക്കു വണ്ടി കയറി. ആ വണ്ടി കയറ്റം എന്റെ ജീവിതം തന്നെ മാറ്റി മറിക്കും എന്നു ഞാൻ കരുതിയിരുന്നില്ല. തമിഴൻ മാമനും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. യാത്രയിൽ ഉടനീളം തൊഴത്തെ പെയ്യുന്ന രണ്ടു കണ്ണുകൾ ഞാൻ കാണുന്നുണ്ടായിരുന്നു. തൊണ്ട നനക്കാൻ അല്പം വെള്ളം പോലും കുടിക്കാൻ എന്റെ അമ്മ തയ്യാറായില്ല. അച്ഛനോട് അമ്മക്ക് ഉള്ള സ്നേഹം എത്ര എന്നു ഞാൻ അങ്ങനെ മനസിലാക്കുകയായിരുന്നു ഞങ്ങൾ നേരെ പോയത് ഗവർമെന്റ് ഹോസ്പിറ്റലിലേക്കു ആയിരുന്നു.

ചെന്നപ്പോൾ അച്ഛൻ വാർഡിലെ ഒരു ബെഡിൽ കുടക്കുവാണ്.കാലു കെട്ടി തുക്കി ഇട്ടിരിക്കുന്നു. *** അല്ലു......ഇപ്പോഴും ഉണ്ട് എന്റെ അമ്മയുടെ നിലവിളി എന്റെ കാതിൽ. സാർ എന്നെ അല്ലു എന്നു വിളിച്ചപ്പോൾ എന്നിൽ ഒരു പു മഴ തന്നെ പെയ്യുന്ന ഫീൽ... കാരണം സാർ ആദ്യം ആയിട്ടാണ് എന്റെ പേര് വിളിക്കുന്നത്. അതു എനിക്കു വല്ലാത്ത ആനന്ദം തന്നു. **** ദിവസങ്ങൾ ഓളം ഞങ്ങൾ ഹോസ്പിറ്റലിൽ നിന്നു. എന്തിനും ഏതിനും തമിഴൻ മാമൻ ഉണ്ടായിരുന്നു മുന്നിൽ. പെട്ടെന്ന് ഞാനും ആയി അയാൾ അടുത്തു.അത്യാവശ്യം നല്ല സാമ്പത്തികം ഉണ്ട് എന്നും അയാൾക്കു വേറെ ആരും തന്നെ ഇല്ല എന്നു ഇതിനോടകം എനിക്കു മനസിലാക്കാൻ സാധിച്ചു രണ്ടു ആഴ്ചക്കു ശേഷം ഞങ്ങൾ തമിഴൻ മാമന്റെ വീട്ടിലേക്കു താമസം മാറി. പയ്യെ ഞങ്ങൾ ആ നാട്ടിലെ താമസക്കാർ ആയി മാറി.അവിടുന്നു തിരികെ പോകാൻ ഞങ്ങൾക്ക് മനസ്സ് വന്നില്ല.അത്ര അടുപ്പം ആയി ആ നടുമായി എന്നെ അവിടുത്തെ ഒരു സ്കൂളിൽ ചേർത്തു.നാട്ടിൽ ഉണ്ടായിരുന്ന വിടും സ്ഥലവും വിറ്റു പൊള്ളാച്ചിയിൽ ഒരു ചെറിയ വീടും സ്ഥലവും വാങ്ങി.

ബാക്കി പൈസ കൊണ്ട് ചെറിയ തരത്തിൽ കൃഷി തുടങ്ങി. എല്ലാം പെട്ടന്നായിരുന്നു. അച്ഛന്റെ കൃഷി മെച്ചപ്പെട്ടു.പിന്നെ അങ്ങോട്ടു ഉയർച്ച ആയിരുന്നു ജീവിതത്തിൽ എന്നാൽ ആ ഉയർച്ച അമ്മയുടെ മനസ്സിൽ ആയിരുന്നു ഉണ്ടായേ.ആദ്യമൊക്കെ ഞാൻ അതു കാര്യം ആക്കാൻ പോയില്ല. അച്ഛൻ കൃഷി വിത്തിനും മറ്റു ആവശ്യത്തിനായി പുറത്തു പോകുമ്പോൾ ചില രാത്രികളിൽ അച്ഛൻ തിരികെ വരില്ല. ഞങ്ങൾ മൂന്നു പേർക്കും കുട്ടു കിടകനായി ചിലപ്പോഴൊക്കെ തമിഴൻ മാമനും വരുമായിരുന്നു. അയാളും ആയി ഞാൻ നല്ല കുട്ടു ആയതിനാൽ ഒരുപാട് നേരം സംസാരിച്ചു ഇരിക്കും. അന്നൊക്കെ അമ്മ തരുന്ന ഒരു ഗ്ലാസ്സ് പാലു കുടിക്കുന്നത് മാത്രമേ ഓർമ ഉള്ളു.രാവിലെ സൂര്യ കിരണം മുഖത്ത് തട്ടുമ്പോൾ ആണ് ഞാൻ കണ്ണുകൾ തുറക്കുക. അങ്ങനെ ഇരികെ ഒരു ദിവസം അമ്മ തല ചുറ്റി വീണു. സ്കൂളിൽ നിന്നും വന്ന എന്നെയും കാത്തു ഒരു സന്തോഷം നിറഞ്ഞ വാർത്ത കാത്തിരുപ്പുണ്ടായിരുന്നു. എനിക്കു ഒരു അനുജത്തിയോ അനുജനോ വരാൻ പോകുന്നു എന്ന്.

പിന്നെ വീട്ടിൽ ഇരട്ടി സന്തോഷം ആയിരുന്നു. ആഴ്ചകളും മാസങ്ങളും ഓരോന്നും പെട്ടെന്ന് കടന്നു പോയി. അച്ഛനോട് ഉള്ള സ്നേഹത്തിന്റെ പുറത്തു തമിഴൻ മാമൻ മധുര പലഹാരങ്ങളും പഴങ്ങളും കൊണ്ട് വീട് നിറക്കുന്നത് പതിവായി. അച്ഛന്റെ ഉള്ളിലെ സുഹൃത്ത് ബന്ധം അതു ദൃഢം ആക്കുകയായിരുന്നു അങ്ങനെ അമ്മ ഒരു പെണ്ണ് കുഞ്ഞിന് ജന്മം നൽകി. അന്ന് അച്ഛൻ സന്തോഷം പങ്കിട്ടത് പാവങ്ങൾക്ക് അന്നദാനം നൽകി ആയിരുന്നു. എന്റെ വാവയെ കാണാൻ അന്ന് നാട്ടുകുട്ടം ഒരു പട തന്നെ വന്നിരുന്നു. എന്റെ വാവയെ ആരും കാണുന്നത് എനിക്കു ഇഷ്ടം അല്ലായിരുന്നു.ചിലപ്പോൾ അവർ കുഞ്ഞിനെ എടുത്തു കൊണ്ട് പോകുമോ എന്നു സംശയം ആയിരുന്നു എനിക്കു.അതുകൊണ്ട് ആരു വന്നാലും ഞാൻ വാവയുടെ അടുത്തു നിന്നും മാറി നിൽക്കില്ല.എപ്പോഴും കൂടെ കാണും.കുളിപ്പിക്കുന്നതും പാട്ടു പാടി തുറക്കുന്നതും ഒക്കെ അച്ഛമ്മ ആയിരുന്നു. വാവയുടെ കരച്ചിലും വാവയുടെ മണവും കൊണ്ടു വീട് നിറഞ്ഞിരുന്നു. അന്നൊരു ദിവസം അച്ഛൻ ഇല്ലാത്ത അന്ന് തമിഴൻ മാമൻ വീട്ടിൽ കുട്ടു കിടക്കാൻ ആയി വന്നു.

ചോറുണ്ട് വയറു നിറഞ്ഞ എന്റെ കൈയിലേക്ക് അമ്മ തന്ന പാൽ ഞാൻ അമ്മ കാണാതെ പുറത്തേക്കു വീശി എറിഞ്ഞു .എന്നിട്ട് പോയി കിടന്നു. പെട്ടെന്ന് എന്റെ കണ്ണിൽ ഉറക്കം പിടിച്ചു. അമ്മയുടെ അടക്കിയുള്ള സംസാരവും ഇടക്ക് ഇടക്കുള്ള വേദന നിറഞ്ഞ കരച്ചിലും കെട്ടാൻ കണ്ണു തുറന്നത്. ആ കാഴ്ച്ച കണ്ടു എന്റെ ശരീരം തന്നെ തളർന്നു പോയി. ആ ഒരു കിടപ്പിൽ നിന്നും എഴുന്നേൽക്കാൻ പോലും എനിക്കു കഴിഞ്ഞില്ല. അമ്മയും തമിഴൻ മാമനും. ആ ചെറു പ്രായത്തിലും അവർ തെറ്റാണ് ചെയ്യുന്നത് എന്നു എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു. മനസിൽ നുരഞ്ഞു പൊങ്ങിയ ദേഷ്യത്തെ കടിച്ചമർത്തി ഞാൻ കണ്ണടച്ചു തിരിഞ്ഞു കിടന്നു. രാവിലെ അമ്മയുടെ മുഖത്ത് നോക്കാൻ തന്നെ എനിക്ക് അറപ്പ് തോന്നി. ഒരു പന്ത്രണ്ട് വയസു കാരൻ കാണാൻ പാടില്ലാത്തത് അതും അച്ഛന്റെ ആത്മ സുഹൃത്ത്. എങ്ങനെയും ഇതു അച്ഛനെ അറിയിക്കാൻ എന്റെ മനസ്സ് വേമ്പേൽ കൊണ്ടു എന്നാൽ എങ്ങനെ പറയും അച്ഛനോട്.അച്ഛൻ ഇതു അറിഞ്ഞാൽ തകർന്നു പോകും.അതു എനിക്കു സഹിക്കില്ല.

അച്ഛമ്മയോട് പറഞ്ഞാലും പ്രശ്നം ആകും.ആരും അറിയാതെ ഈ പ്രശ്നം തീർക്കണം. അതിനൊരു വഴി എനിക്കു കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ഞാൻ എന്റെ വീടിന്റെ കാവൽ കാരൻ ആയി. രാത്രിയിൽ എന്റെ ഉറക്കം നഷ്ടപ്പെട്ടു. നഷ്ട പെട്ടത് അല്ല. ഉറക്കം വേണ്ട എന്ന് വച്ചു ഞാൻ കാവൽ ഇരുന്നു. **** പഴയ കഥ പറയുമ്പോഴും സാറിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു. ആ കണ്ണിൽ അഗ്നി ആളി കത്തുന്നത് ഞാൻ കണ്ടു. അതു കണ്ടപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി ഇപ്പോഴും ആ ഓർമകൾക്ക് സാറിന്റെ മനസിൽ മങ്ങൽ ഉണ്ടാക്കിയിട്ടില്ല എന്നു. *** ഞാൻ ഉണർന്നിരിക്കുന്നത് കൊണ്ടു അയാൾക്ക്‌ അച്ഛൻ ഇല്ലാത്തപ്പോൾ വീട്ടിൽ കയറാൻ പറ്റാതെ ആയി. എന്നാൽ അമ്മ പല കള്ളത്തരങ്ങൾ പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി അയാളുടെ വീട്ടിലേക്കു പോകുന്നത് ഞാൻ കണ്ടു പിടിച്ചു. എനിക്കു ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.എല്ലാം കണ്ടു കൊണ്ടു നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു. അങ്ങനെ വർഷങ്ങൾകടന്നു പോയി ഞാൻ പത്താം ക്ലാസ്സ് ഡിസ്റ്റിൻഷനോടെ പാസ്സായ അന്ന്. സ്കൂളിൽ വച്ചുള്ള ഒരു ചെറിയ പ്രോഗ്രാം നടത്തി പ്രിൻസിപ്പാൾ.

അന്ന് ഞാനും അച്ഛനും ആണ് സ്കൂളിലേക്ക് പോയത്. പത്രത്തിൽ ഓക്കെ എന്റെ പേരും ഫോട്ടോയും അച്ചടിച്ചു വന്നു അമ്മ തലവേദന എന്നു പറഞ്ഞു വന്നില്ല.അച്ചാമ്മ വാവയെയും കൊണ്ടു എന്റെ പേരിൽ എന്തോ നേർച്ച നടത്താൻ അമ്പലത്തിലേക്കും പോയി. അച്ഛൻ അന്ന് അമ്മയെ ഒരുപാട് നിർബന്ധിച്ചതാണ് സ്കൂളിലേക്ക് വരാൻ.എന്നാൽ അമ്മ കൂട്ടാക്കിയില്ല.എനിക്കു ആ സ്ത്രീ ഞങ്ങളുടെ കൂടെ വരണം എന്നു ഒരു താൽപര്യവും ഇല്ലായിരുന്നു. ഞാനും അച്ഛനും അന്ന് മോട്ടർസൈക്കിൾ എടുത്തില്ല നടന്നു ആണ് പോയത്. സ്കൂളി സാർ എന്നെ ആദരിച്ചു.പൊന്നാടയും ഒരു ട്രോഫിയും തന്നു. തിരികെ ഞങ്ങൾ നടന്നു വരുമ്പോൾ വഴി അരികിൽ നിന്ന മിക്കവരും ഞങ്ങളെ നോക്കി കൈ കുപ്പി. എനിക്ക് ഡിസ്റ്റിൻഷൻ കിട്ടിയത് കൊണ്ടു മാത്രം അല്ല. എന്റെ അച്ഛനോട് അവർക്കുള്ള സ്നേഹവും ബഹുമാനത്തിന്റെയും ആഴം എനിക്കു അതിൽ നിന്നും മനസിലായി. എല്ലാവരും അച്ഛനെ ബഹുമാനിക്കുമ്പോൾ സ്വന്തം ഭാര്യ അച്ഛനെ ചതിക്കുവാണല്ലോ എന്നു ഓർത്തപ്പോൾ എന്റെ നെഞ്ചു പിടഞ്ഞു.

വരും വഴി ആ സ്ത്രീക്കും അച്ഛാമ്മക്കും ഓരോ ജോടി ഡ്രെസും മധുര പലഹാരങ്ങളും അച്ഛൻ വാങ്ങി.ഒപ്പം എനിക്കും. ഇത്രയും സ്നേഹം ഉള്ള അച്ഛനോട് ഞാൻ ഈ സത്യങ്ങൾ എങ്ങനെ തുറന്നും പറയും എന്നു ഒരു പിടിയും കിട്ടിയില്ല. അടുത്തു കണ്ട അമ്പലത്തിലെ കാണിക്ക വഞ്ചിയിൽ അച്ഛന്റെ കൈയിൽ നിന്നും ചില്ലറ പൈസ വാങ്ങി കാണിക്ക വഞ്ചിയിൽ ഇട്ടു മനസുരുകി പ്രാർത്ഥിച്ചു എങ്ങനെ എങ്കിലും അച്ഛൻ ഇവരുടെ കള്ളത്തരങ്ങൾ കണ്ടു പിടിക്കാൻ കഴിയാണെ എന്നു. അടുത്തു കണ്ട കടയിൽ തുക്കി ഇട്ടിരുന്ന വർണ നിറങ്ങൾ കലർന്ന പാവ അച്ഛൻ വവ്വാക്ക് വേണ്ടി വാങ്ങി. ഞങ്ങൾ വീട്ടിലേക്കു നടക്കുന്നതിനു ഇടയിൽ അച്ഛൻ എന്റെ ഭാവി കാര്യങ്ങളെ കുറിച്ചു വാ തൊഴത്തെ പറഞ്ഞു

അച്ഛൻ ഇല്ലെങ്കിലും അമ്മക്കും മോൾക്കും ഒരു കുറവും വരാതെ നോക്കേണ്ടത് നീ ആണെന്ന് അച്ഛൻ പറഞ്ഞപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി. ആ സ്ത്രീയെ ഞാൻ അപ്പോഴും എന്റെ മനസ്സിൽ ആയിരം കഷ്ണം ആയി വെട്ടി നുറുക്കുവായിരുന്നു. വീട്ടിന്റെ അടുത്തു എത്തിയപ്പോഴേ ഞാൻ കണ്ടു അയാളുടെ വണ്ടി മുന്നിൽ ഇരിക്കുന്നത്. അപ്പോഴേ ഞാൻ എന്റെ മനസ്സില് ചില കണക്കു കൂട്ടലുകൾ നടത്തി വച്ചു. അച്ഛാ...... തമിഴൻ മാമൻ വന്നിട്ടുണ്ട്.കണ്ടിലെ വണ്ടി ഇരിക്കുന്നത്. നമ്മുക്ക് മാമന് ഒരു സർപ്രൈസ് കൊടുത്താലോ....? അതു എങ്ങനെയാ മോനെ....? ശബ്ദം ഉണ്ടാക്കാതെ നമ്മുക്ക് അകത്തു കയറി അവരെ ഒക്കെ ഒന്നു പേടിപ്പിച്ചല്ലോ. എന്തു പറയുന്നു അച്ഛാ. നിന്റെ ഇഷ്ടം പോലെ ആയിക്കോട്ടെ. അതും പറഞ്ഞു ഞാനും അച്ഛനും ശബ്ദം ഉണ്ടാക്കാതെ അകത്തേക്ക് കയറി. അമ്മയുടെ കള്ളത്തരം ഇന്ന് എങ്കിലും അച്ഛൻ ഒന്നു അറിയാണെ എന്നു ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടു ഇരുന്നു......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story