നെൽ കതിർ: ഭാഗം 21

nelkathir

രചന: ലക്ഷ്മി ബാബു ലച്ചു

വീടിനു അകത്തേക്ക് കടക്കുന്ന ഓരോ നിമിഷവും എന്റെ മനസ്സ് ദൈവത്തിന്റ കാൽക്കൽ വീണ് കേഴുകയായിരുന്നു.ഞാൻ പറയാതെ തന്നെ എന്റെ അച്ഛൻ എന്തേലും സ്വന്തം കണ്ണുകൾ കൊണ്ട് ഒന്നു കണ്ടിരുന്നെങ്കിൽ എന്നു. ഞങ്ങൾ അകത്തു കയറിയിട്ടും അവരെ രണ്ടിനെയും കാണാൻ സാധിച്ചില്ല. *** നിനക്കു അറിയില്ല അളക നിനക്കു അല്ല മറ്റാർക്കും അറിയാൻ കഴിയില്ല അപ്പോഴുതെ എന്റെ മാനസികാവസ്ഥ. അതു പറയുമ്പോഴും സാറിന്റെ ചുണ്ടുകൾ കോടമഞ്ഞു കൊണ്ട് വിറക്കുന്ന പോലെ വിറക്കുന്നത് ഞാൻ കണ്ടു. **** ഹാളിൽ ഒന്നും ഞാൻ അവരെ കണ്ടില്ല.എന്റെ കണ്ണുകൾ പയ്യെ റൂമിലേക്ക്‌ നീണ്ടു.എന്നാൽ അവിടെയും ഞാൻ അവരെ കണ്ടില്ല. ഒന്നും അറിയാതെ അച്ഛൻ അടുക്കളയിലേക്കു നടന്നു അച്ഛന്റെ ഒപ്പം ഞാനും ഓടി പോയി. അവിടെ കണ്ട കഴിച്ച അച്ഛന്റെ ഹൃദയം തകർത്തിരിക്കും എന്നത് എനിക്കു ഉറപ്പായിരുന്നു. അമ്മയുടെ മാറിടത്തിലൂടെ ഇഴയുടെ അയാളുടെ കൈകൾ.ഒരു എതിർപ്പും ഇല്ലാതെ. മുഖത്തു വശ്യത നിറഞ്ഞു കവിയുന്ന ഒരു ചിരിയും ആയി എന്റെ അമ്മ എന്നു പറയുന്ന സ്ത്രീ. *****

അമ്മ എന്നു അല്ല അളക അവരെ വിളിക്കേണ്ടത് മറ്റു ചില പേരുകൾ ആണ്.ഞാൻ എന്റെ മനസിൽ ആ പേരുകൾ ആണ് ഓരോ തവണയും ഉരുവിടുന്നത്. **** അതു കണ്ട അച്ഛൻ ഒന്നു മിണ്ടാതെ കണ്ട കാഴ്ചയിൽ പ്രതികരിക്കാതെ എന്റെ അച്ഛൻ തിരിഞ്ഞു നടന്നു. എന്റെ മുഖത്ത് സങ്കടം ഉണ്ടെങ്കിലും എന്റെ മനസ്സിൽ സന്തോഷം ആയിരുന്നു. ഞാൻ പറയാതെ തന്നെ അച്ഛൻ എല്ലാം അറിഞ്ഞലോ.എന്ന സന്തോഷത്തിൽ ആയിരുന്നു. അച്ഛന്റെ പുറകെ ഞാൻ നടന്നു. ഞാൻ അച്ഛന്റെ കൈയിൽ എന്റെ കൈ കോർത്തു പിടിച്ചു നടന്നു. അച്ഛാ...... അച്ഛന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഇല്ല.എന്റെ ആ വിളി അച്ഛൻ കെട്ടിരുന്നില്ല എന്നു എനിക്കു മനസ്സിലായി. ഞാൻ അച്ഛന്റെ കൈയിൽ പിടിച്ചു കുലുക്കി വിളിച്ചു. അച്ഛൻ എന്നെ ഒന്ന് നോക്കി.അപ്പോൾ അച്ഛന്റെ കണ്ണിൽ ഞാൻ കണ്ടത് സങ്കടമോ വേദനയോ ഒന്നും അല്ല.മറ്റെന്തോ ഒരു ഭാവം ആയിരുന്നു. മോനു ഇതൊക്കെ നേരത്തെ അറിയമായിരുന്നു അല്ലെ.....? അച്ഛന്റെ ആ ചോദ്യത്തിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും അറിയാം എന്ന രീതിയിൽ തല ചെറുതായി ഒന്നു അനക്കി.

എന്നിട്ടു എന്തേ നീ അച്ഛനോട് ഇതു ഒന്നും പറഞ്ഞില്ല.നീയും എന്നെ അവരുടെ കൂടെ കുടി ചതിക്കുവായിരുന്നു അല്ലെ. അച്ഛന്റെ ആ ചോദ്യം എന്നെ തളർത്തി കളഞ്ഞു. അല്ല അച്ഛാ.....ഒരിക്കലും അല്ല. ഒരു മകൻ തന്റെ അച്ഛനോട് ജന്മം തന്ന സ്ത്രീ ചിത്തയാണ് എന്നു എങ്ങനെ പറയാൻ സാധിക്കും.അച്ഛനെ ഒരുപാട് ഇഷ്ട്ട പെടുന്ന ഈ മകനു അച്ഛന്റെ തകർച്ച കാണാൻ കഴിയില്ലായിരുന്നു.അതു കൊണ്ടു മാത്രം ആണ് അച്ഛാ ഞാൻ എല്ലാം ഉള്ളിൽ ഒതുക്കി വച്ചത്.അവരോട് ഉള്ള അടുപ്പം കുറച്ചത്.അതും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അത്രയും നാൾ എന്നിൽ ബന്ധിച്ചു നിറുത്തിയ കണ്ണുനീർ പുറത്തേക്കു വന്നു. എന്റെ മോൻ കരയരുത്. നീ ഒരു ഉശിരുള്ള ആണ്കുട്ടി ആണ്. എന്റെ മോനു ഇപ്പോൾ വീട്ടിലേക്കു പോ. അച്ഛന് അല്പം ജോലി കുടി ബാക്കി ഉണ്ട്.അതു കൂടെ ചെയിതു തിർത്തിട്ടു അച്ഛൻ വീട്ടിലേക്കു വരാം. ഞാൻ വീട്ടിൽ ചെല്ലുമ്പോൾ അച്ഛമ്മയും വാവയും അമ്പലത്തിൽ നിന്നും തിരികെ വന്നിരുന്നു. അച്ചാമ്മ എനിക്കു പ്രസാദം നെറ്റിയിൽ തൊട്ടു തന്നു.എന്റെ ശിരസ്സിൽ തൊട്ടു അനുഗ്രഹിച്ചു.

അപ്പോഴും എന്റെ കണ്ണുകൾ ചുറ്റും പരുതി അയാളുടെ വണ്ടിക്കു ആയി.അയാൾ പോയെന്ന് മനസിലായി.വണ്ടി മുറ്റത്തു കാണാൻ ഇല്ല. ഓരോന്നും ഓർത്തപ്പോൾഎന്റെ നെഞ്ചിൽ പക എരിയാൻ തുടങ്ങി. അപ്പോഴേക്കും തിട്ടമേൽ ഇരുന്ന വാവ എന്നെ നോക്കി കൈ നീട്ടി വിളിച്ചു. അവളുടെ പാൽ പല്ലു കട്ടിയുള്ള ചിരി എന്റെ നെഞ്ചിലെ തീയേ കെടുത്തി കളഞ്ഞു. അവളുടെ ചിരി എന്റെ മനസിന് ഒരു തണൽ ആയിട്ടു എനിക്കു തോന്നി. എവിടെടാ നിന്റെ തന്ത.....? അകത്തു നിന്നും വന്ന ആ സ്ത്രീ എന്നോട് ചോദിച്ചു. ആ ചോധ്യത്തോട് കുടി എന്നിലേക്ക്‌ വന്ന ആ തണൽ ഇല്ലാതായ പോലെ തോന്നി. എവിടെയോ പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആണെന്ന് തോന്നുന്നു.ഒരുങ്ങി ചമഞ്ഞു ആണ് നിൽപ്പ്. പക മനസിൽ വച്ചു കൊണ്ടു ഞാൻ അവർക്ക് മറുപടി കൊടുത്തു. അച്ഛൻ ആരെയോ കാണാൻ പോയെക്കുവാ.ഇപ്പോൾ വരും. ആരെ....? ആ എനിക്കു അറിയില്ല. ആർക്കു അറിയാം ഏതേലും പിഴച്ചവളെ വല്ലോം കാണാൻ പോയത് ആകും അച്ഛനെ കുറിച്ചു അവർ അങ്ങനെ പറഞ്ഞപ്പോൾ അടക്കി വച്ചിരുന്ന ദേഷ്യം പുറത്തേക്കു വന്നു.

എല്ലാരും നിങ്ങളെ പോലെ ആകണം എന്നു ഇല്ല.പിഴച്ചത് എന്റെ അച്ഛൻ അല്ല നിങ്ങൾ ആണ്. നിങ്ങളെയാണ് അങ്ങനെ വിളിക്കേണ്ടത്.ഇനി ഒരിക്കൽ കുടി എന്റെ അച്ഛനെ കുറിച്ചു മോശം ആയി ഒരു വാക്ക് നിങ്ങൾ മിണ്ടിയാൽ.നിങ്ങളുടെ തല അടിച്ചു പൊളിക്കും ഞാൻ.പറഞ്ഞേക്കാം. അതു ഞാൻ പറഞ്ഞതും അവർ എനിക്കു നേരെ കൈയും ഓങ്ങി അടിക്കാൻ ആയി വന്നു. അച്ചാമ്മ എനിക്കു മുന്നിൽ കയറി നിന്നു. നീ എവിടേക്കോ പോകാൻ ഇറങ്ങിയത് അല്ലെ.പോയിട്ടു വാ. രാത്രിയിൽ കയറി വരാതെ.പോയിട്ടു നേരത്തെ വാ. .എന്നു പറഞ്ഞു അച്ചാമ്മ അവരെ പറഞ്ഞു വിട്ടു. എന്താടാ ചന്തു നീ ഈ പറഞ്ഞത്.എങ്ങനെയാ എന്റെ കുട്ടി ഇതൊക്കെ അറിഞ്ഞത്.ഈ ചെറു പ്രായത്തിൽ സ്വന്തം അമ്മ ചിത്തയാണ് എന്നു എന്റെ കുട്ടിക്ക് അറിയേണ്ടി വന്നല്ലോ ദേവി. അതും പറഞ്ഞു അച്ചാമ്മ എന്റെ മുഖം കൈകളിൽ കോരി എടുത്തു മുത്തങ്ങൾ തന്നു.

അച്ഛമ്മക്കു അറിയായിരുന്നോ എല്ലാം. ഉം.....അറിയാമായിരുന്നു.എന്നാൽ ഒന്നിന് നേരെയും പ്രതികരിക്കാൻ എനിക്കു കഴിഞ്ഞില്ല മോനെ.നിന്റെ അച്ഛൻ അവൻ പാവം ആണ്.അവന്റെ മുഖം മനസിൽ തെളിഞ്ഞു വന്ന പല രാത്രികളിലും ഞാൻ പലതും കണ്ടില്ല എന്നു നടിച്ചു. എന്റെ മോൻ ഇതു അറിഞ്ഞാൽ തകർന്നു പോകും മോനെ.അതു കാണാൻ കഴിയാതെ എന്റെ ഈ കണ്ണു അങ്ങു അടഞ്ഞാൽ മതി ആയിരുന്നു. ഞാനും അച്ഛമ്മയും ഉള്ളു തുറന്നു ഒന്നു കരഞ്ഞു.അത്ര നാളും മനസിൽ ഒതുക്കി വച്ച സങ്കടം ഞാൻ പുറത്തേക്കു തുറന്നു വിട്ടു. എത്ര നേരം ഞാനും അച്ഛമ്മയും അങ്ങനെ നിന്നു എന്നു അറിയില്ല. അച്ഛമ്മയുടെ സാരി തുമ്പിൽ പിടി വീണപ്പോൾ ആണ് ഞങ്ങൾ അകന്നു മാറിയത് നോക്കുമ്പോൾ എന്റെ വാവ. ഞാൻ അവളെ പൊക്കി എടുത്തു ഇരു കവിളിലും ഉമ്മ കൊടുത്തു. അമ്മ പെറ്റു എന്നേ ഉള്ളു.ഞാനും അച്ഛമ്മയും ആണ് വളർത്തിയത്.അതിന്റെ നന്ദി വാവക്ക് ഉണ്ട്.അമ്മയെ അവൾ ഒന്നിനും ബുദ്ധിമുട്ടിപ്പിക്കില്ല. എപ്പോഴും ഞങ്ങൾ മൂന്നു പേരുടെയും പുറകെ ആണ്. ഉച്ച ആയിട്ടും അച്ഛനും അവരും തിരിച്ചു എത്തിയില്ല.

ഞങ്ങൾ മൂന്നു പേരും വഴികണ്ണുമായി റോഡിലേക്ക് നോക്കി ഇരുന്നു. അച്ഛൻ വരുന്നുണ്ട്.ആകെ കോലം കേട്ടു പോയി.ആ പ്രൗഡി എല്ലാം മുഖത്തു നിന്നും മാഞ്ഞു പോയിരിക്കുന്നു.എപ്പോഴും ചുണ്ടിൽ ഒളിഞ്ഞു ഇരിക്കുന്ന ആ ചിരി.ഇപ്പോൾ ഇല്ല. നേരെ അച്ഛൻ എന്റെ അടുത്തു വന്നു നിന്നു. ഇരുന്ന ഇടത്തിൽ നിന്നും ഞാൻ പയ്യെ എഴുന്നേറ്റു.എന്റെ കൈയിൽ വാവയും ഉണ്ടായിരുന്നു. മോനെ മോളെ അമ്മയുടെ കൈയിലെക്കു കൊടുത്തെ. അച്ഛൻ പറയുന്നത് കെട്ടുടനെ അച്ചാമ്മ വാവയെ കൈ നീട്ടി വാങ്ങി. അച്ഛന്റെ കൈ കൊട്ടിൽ കിടന്ന കവറിൽ നിന്നും ഒരു പൊതി എടുത്തു.അതു എനിക്കു നേരെ നീട്ടി. അതു എന്താ എന്നു ഉള്ള അർത്ഥത്തിൽ ഞാൻ അച്ഛനെ നോക്കി. തുറന്നു നോക്കു മോനെ......? ഞാൻ അതു തുറന്നു നോക്കി. അതിൽ എന്തിന്റെയോ പ്രമാണം ആയിരുന്നു. ഒന്നും മനസിലാകാതെ ഞാൻ അച്ഛനെ നോക്കി.

അച്ഛൻ ആ പ്രമാണ കേട്ടു എന്റെ കൈയിൽ നിന്നും വാങ്ങി. ഇതു അച്ഛന്റെ ഈ കണ്ട കാലത്തെ സമ്പാദ്യം ആണ്.ഇനി ഇതു എല്ലാം എന്റെ മോനു ആണ്.എല്ലാം നീ വേണം ഇനി നോക്കി നടത്താൻ. മോളുടെ പേരിലും ഞാൻ ഒരു തുക ബാങ്കിൽ ഇട്ടിട്ടുണ്ട്.അവൾക്കു ഒരു കാലത്തു അതു പ്രയോജന പെടും. എന്താ മോനെ ഇതൊക്കെ ....?എന്താ നിനക്കു പറ്റിയെ.....???? ഏയ് ഒന്നും ഇല്ല അമ്മേ.....എനിക്കു എന്തോ ഒരു ഭയം.ഉള്ളിൽ കിടന്നു നീറി പുകയും പോലെ.എന്തോ ഒരു ആപത്തു വരാൻ പോകുന്നു എന്ന് മനസ് പറയുന്നു. എന്തൊക്കെയാ അച്ഛാ ഈ പറയുന്നേ.എനിക്കു എന്തിനാ ഇതൊക്കെ.ഒന്നും വേണ്ട എന്റെ അച്ഛനെ മാത്രം മതി എനിക്കു.വേറെ ഒന്നും വേണ്ട. അച്ഛൻ പറയുന്നതു കേൾക്കു മോനെ.....ഇതു എല്ലാം ഇനി എന്റെ മോനു ആണ്. അതും പറഞ്ഞു അച്ഛൻ അകത്തേക്ക് പോയി. മനസ്സിൽ സങ്കടം തോന്നിയെങ്കിലും.അവരോടു ഉള്ള എന്റെ ദേഷ്യം പതഞ്ഞു പൊങ്ങി കൊണ്ടു ഇരുന്നു. ഒരുപാട് താമസിച്ചാണ് അവരു അന്ന് വന്നത്. അതിനെ ചൊല്ലി വാക്കേറ്റം ഉണ്ടായി അച്ഛനും ആയി. സാധാരണ ഭർത്താക്കന്മാർ ആണ് ഭാര്യ മാരെ തല്ലുന്നത്.

അതു അല്ലെ നാട്ടു നടപ്പ്.എന്നാൽ വാക്കേറ്റത്തിനു ഇടയി അവർ അച്ഛനെ ചവിട്ടി തറയിൽ ഇട്ടു. അതു കണ്ടു കൊണ്ടാണ് ഞാൻ അടുക്കളയിലേക്കു ചെന്നത്. അച്ഛൻ തറയിൽ നിന്നും എഴുന്നേൽക്കും മുന്നേ ക്ഷമയുടെ നെല്ലിപലക കണ്ട ഞാൻ കൈയിൽ കിട്ടിയ ചിരവ എടുത്തു കൊണ്ടു അവരുടെ മുതുക് നോക്കി ഒരണം കൊടുത്തു. അതു ഞാൻ ചെയ്യിത്തിലാ എങ്കിൽ എന്റെ അച്ഛന്റെ മകൻ ആണ് ഞാൻ എന്നു പറയുന്നതിൽ എന്തു അർത്ഥം പിടഞ്ഞു കൊണ്ടു അവർ തറയിൽ ഇരുന്നു പോയി. ഓ അപ്പോൾ അച്ഛനും മോനും എല്ലാം ഒറ്റ കേട്ടു ആണ് അല്ലെ. വേദനയിൽ പുളഞ്ഞു കൊണ്ട് അവർ എന്നോടയി ചോദിച്ചു. എന്നാൽ ഒന്നൂടെ അറിഞ്ഞോള്ളു. നിങ്ങൾ തറയിൽ വെക്കാതെ കൊണ്ടു നടക്കുന്ന നിങ്ങളുടെ മോൾ ഇല്ലേ.അവൾ നിങ്ങൾക്ക് ഉണ്ടായത് അല്ല. നിങ്ങളുടെ കൂട്ടു കാരന്റെ ചോര തന്നെയാ അതു. ആ വാർത്ത എന്നെ അടിമുടി തളർത്തി കളഞ്ഞിരുന്നു.എന്നെക്കാൾ വേദന അപ്പോൾ അച്ഛൻ അനുഭവിക്കുന്നുണ്ടായിരുന്നു. അതു എനിക്കു മനസിലാക്കാൻ കഴിയുന്ന പോലെ വേറെ ആർക്കും കഴിയില്ല.

അച്ഛമ്മയുടെ തേങ്ങി കരച്ചിൽ എന്റെ കാതിൽ വന്നു തട്ടി തെറിച്ചു പോയി. എങ്കിലും നീ ഇതു ഞങ്ങളോട് ചെയ്താലോടി കുലം മുടിക്കാൻ ഉണ്ടായവളേ...... എന്നു പറഞ്ഞു അച്ഛമ്മ അമ്മയുടെ തല മുടിയിൽ പിടിത്തം ഇട്ടു. അവർ അച്ഛമ്മയെ ഉക്കോടെ പിടിച്ചു തള്ളി. വീഴാൻ പോയ അച്ഛമ്മയെ ഞാൻ തങ്ങി നിർത്തിയില്ലായിരുന്നെങ്കിൽ അച്ഛമ്മ യുടെ തല അമ്മിക്കല്ലിൽ ഇടിച്ചു പൊട്ടിയേനെ.... അച്ഛൻ ഒരു അക്ഷരവും മിണ്ടാതെ റൂമിൽ കയറി വാതിൽ അടച്ചു. ഞാനും ശല്യം ചെയാൻ പോയില്ല അത്ര മാത്രം അച്ഛൻ മാനസികമായി തളർന്നിരുന്നു ഒറ്റക്ക് ഇരുന്നാൽ അല്പം മനസമാധാനം അച്ഛനു കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്നു ഞാനും കരുതി. വീടിനു ഇപ്പോൾ ശ്മശാനത്തിന്റെ ഒരു അന്തരീഷം വ്യാപിച്ച പോലെ തോന്നി എനിക്കു. ഓരോന്നും ആലോചിച്ചു ഉറങ്ങുന്ന വാവയുടെ അടുത്തു ഇരുന്നു ഞാനും ഉറങ്ങി പോയി. വാവയുടെ കരച്ചിൽ കേട്ടാണ് ഞാൻ ഉണർന്നത്. നേരം നന്നേ വെളുക്കാത്തതിനാൽ ഞാൻ വാവയെ വീണ്ടും ഉറക്കി .കുറച്ചു നേരം കൂടി നേരം കിടന്നു.ഉറക്കം വന്നില്ല. എങ്കിലും ഇങ്ങനെ കിടക്കുമ്പോൾ ഒരു സമാധാനം ചാരി ഇട്ടിരുന്ന വാതിൽ ചെറുതായി ഒന്നു തുറന്നു വന്നു.അതു കണ്ടിട്ടു ആണ് ഞാൻ തല ഉയർത്തി നോക്കിയത്. നോക്കുമ്പോൾ വാതിക്കൽ അച്ഛൻ.

ഞാൻ എഴുന്നേൽക്കാൻ ആയി ചെന്നതും. വേണ്ട കിടന്നോ എന്നു അച്ഛൻ കൈ കൊണ്ട് ആംഗ്യ ഭാഷയിൽ പറഞ്ഞു വാതില് ചാരി അച്ഛൻ പോയി. ഒരു മുലക്കായി ചുരുണ്ടു കുടി കിടക്കുന്ന അച്ഛമ്മയെ നോക്കി കിടന്നു എപ്പോഴോ എന്റെ കണ്ണിൽ ഉറക്കം പിടിച്ചു. സൂര്യ കിരണം കണ്ണിൽ തട്ടിയപ്പോൾ ആണ് ഞാൻ പെട്ടെന്ന് കണ്ണു തുറന്നത്. അപ്പോഴും വാവ നല്ല ഉറക്കത്തിൽ ആണ്.പാവം എന്റെ മോളു.അമ്മ പറഞ്ഞതു ഞാൻ വീണ്ടും ഓർത്തെടുത്തു. കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണുനീർ വാവയുടെ കവിൾ തടത്തിൽ വീണു. അതു തുടച്ചു കൊണ്ടു ഞാൻ അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു എഴുന്നേറ്റു. മുഖവും വായും കഴുകി വന്നപ്പോൾ അച്ചാമ്മ ഒരു ഗ്ലാസ്സ് കാപ്പി എനിക്കു നേരെ നീട്ടി. അതു ചുണ്ടോട് ചേർത്തു ഞാൻ ഊതി കുടിച്ചു. മോൻ ദാ ഈ കാപ്പി അച്ഛന് കൊണ്ടു പോയി കൊടുക്കു.എനിക്കു അവനെ നേരിടാൻ വയ്യാ.... ഞാൻ അച്ഛനുള്ള കാപ്പിയും ആയി റൂമിലേക്ക് പോയി. രണ്ട് മൂന്ന് തവണ മുട്ടിയിട്ടും വാതിൽ തുറന്നില്ല. ഞാൻ വാതിൽ തള്ളി തുറന്നു.

അവിടെ കണ്ട കഴിച്ച എന്റെ തലക്ക് പെട്ടെന്ന് പിടിച്ചു. തല ചുറ്റുന്നതായി എനിക്കു തോന്നി.കാപ്പി ഗ്ലാസ്സ് എന്റെ കൈയിൽ നിന്നും തറയിൽ വീണു. എന്റെ ശബ്ദം പുറത്തേക്കു വന്നില്ല. തൊണ്ടയിൽ തടഞ്ഞ പോലെ തൂങ്ങി നിന്നു അടുന്ന അച്ഛന്റെ അടുത്തേക്ക് ഞാൻ ഓടി. അച്ഛന്റെ മുണ്ടിലൂടെ മൂത്രം ചെറുതായി നിലത്തേക്ക് വീണു കൊണ്ട് ഇരുന്നു. എന്റെ അച്ഛന്റെ ജീവൻ പോയിട്ടു അധികം സമയം ആയിട്ടില്ല എന്നു ഓർത്തപ്പോൾ അച്ഛന്റെ കാലിൽ പിടിച്ചു കൊണ്ട് ഞാൻ അലറി കരഞ്ഞു. സർവ്വ ശക്തിയും എടുത്ത്‌ ഞാൻ കരഞ്ഞു എന്റെ കരച്ചിൽ കേട്ട് അച്ഛമ്മയും അവരും ഓടി വന്നു. തൂങ്ങി നിൽക്കുന്ന അച്ഛനെ നോക്കി അച്ചാമ്മ വാതോരാതെ ഓരോന്നും പറഞ്ഞു കരഞ്ഞു കൊണ്ട് ഇരുന്നു.എന്നാൽ അവരുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും പുറത്തേക്കു ചാടിയില്ല. വീട്ടിൽ ആളുകൾ വന്നു നിറഞ്ഞു. പോലീസ് വന്നു.എന്നാൽ കേസ്സ് എടുത്തില്ല. അച്ഛന്റെ മരണത്തിന് ആരും ഉത്തരവാദി അല്ല എന്ന് എഴുതിയ ഒരു പേപ്പർ അച്ഛന്റെ ശരീരത്തിൽ നിന്നും പോലീസ് കണ്ടെടുത്തു.

അച്ഛന്റെ ശരീരം ദഹിപ്പിക്കാൻ അടുത്തുള്ള ശ്മശാനത്തിലേക്ക് കൊണ്ടു പോയി.വാവയും ആയി അച്ചാമ്മ കൂടെ ഉണ്ടായിരുന്നു. എല്ലാരുടെയും കണ്ണിൽ ഞങ്ങളോട് സഹതാപം മാത്രം.അച്ഛന്റെ സഹായം കൊണ്ടു ജീവിച്ച പലരുടെയും കണ്ണുകൾ കരഞ്ഞു ചുമന്നിരുന്നു.എന്നാൽ ആ സ്ത്രീ മാത്രം .......അതു എന്റെ പക കുട്ടി. ചടങ്ങ് എല്ലാം കഴിഞ്ഞു വീട്ടിൽ വന്നപ്പോഴും അവിടെ ആളുകൾ കൂട്ടം കൂടി നിൽപ്പുണ്ടായിരുന്നു. ആരെയോ കാണിക്കാൻ വേണ്ടി തളർച്ച അഭിനയിച്ചു അവരും. ഉണങ്ങാൻ വെട്ടി വച്ചിരുന്ന കവിളിമടൽ ഞാൻ വലിച്ചു എടുത്തു ഈ ചെക്കൻ എന്ത് ചെയ്യാൻ പോകുന്നു എന്ന സംശയ ത്തോടെ എല്ലാവരും എന്നെ നോക്കൂന്നുണ്ട്. മോനെ ചന്തു എന്താ ഇതു മോനെ......? മോനെ...... അച്ഛമ്മയുടെ വിളി കേൾക്കാതെ ഞാൻ ആ മടലും ആയി ഓടി വരാന്തയിലേക്ക് കയറി. തളർന്നു കിടക്കുന്ന ആ സ്ത്രീയുടെ തോളിൽ ഞാൻ ആ മടലു കൊണ്ട് ആഞ്ഞാഞ്ഞു അടിച്ചു.അവരുടെ നിലവിളി എന്റെ കാതിൽ മഴ ആയി പെയിതു. ആരൊക്കെയോ എന്നെ പിടിച്ചു മാറ്റി. അവരെ തട്ടി തെറിപ്പിച്ചു ഞാൻ വീണ്ടും അവരെ അടിച്ചു.

എവിടുന്നൊക്കെയോ എന്നെ കുറ്റം പറഞ്ഞുള്ള വാക്കുകൾ എന്റെ ചെവിയിൽ പതിച്ചു. എന്നിട്ടും എന്റെ ദേഷ്യം എനിക്കു പിടിച്ചു നിറുത്തുവാൻ കഴിഞ്ഞില്ല. ഞാൻ അവരോടു ആയി പറഞ്ഞു. നിങ്ങൾ ആരെയാണോ സ്നേഹിച്ചത് ആർക്കു വേണ്ടിയാണോ എന്റെ അച്ഛനെ ചതിച്ചത്. അവന്റെ കൂടെ പോയിക്കോണം ഇവിടെ നിന്നു.ഇനി നിങ്ങൾക്ക് ഇവിടെ നിൽക്കാൻ ഉള്ള യോഗ്യത ഇല്ല.എല്ലാം കണ്ടും കെട്ടും മടുത്തിട്ടാണ് എന്റെ അച്ഛൻ ഈ കടും കൈ ചെയ്തത്. ഇപ്പോൾ ഈ നിമിഷം ഇവിടെ നിന്നും ഇറങ്ങണം.ഇനി നിങ്ങൾ ഇവിടെ വേണ്ട. ഈ കാണുന്ന സമ്പാദ്യം എല്ലാം എന്റെ അച്ഛന്റെയാണ്.ഇപ്പോൾ എന്റെയും.ആ ഞാൻ പറയുന്നു.ഇപ്പോൾ ഇവിടെ നിന്നും ഇറങ്ങണം എന്നു. ഞാൻ തിരിച്ചു വരുമ്പോൾ ഇവിടെ നിങ്ങൾ ഉണ്ടാവരുത്. അതും പറഞ്ഞു ഞാൻ അകത്തു കയറി വാതിൽ അടച്ചു. അവിടെ നിന്നവർക്കു എന്തൊക്കെയോ മനസിലായി എന്നു എനിക്കു തോന്നി. ആ സ്ത്രീയുടെ നേർക്ക് ശാബവാക്കു എറിയുന്ന പ്രായം ആയ അമ്മമാരുടെ വാക്കുകൾ അകത്തിരുന്നു എനിക്കു കേൾക്കാൻ സാധിക്കുമായിരുന്നു.

കുറച്ചു മണിക്കൂറുകൾക്കു ശേഷം വാതിൽ തുറന്നു ഞാൻ പുറത്തു ഇറങ്ങിയപ്പോൾ പുറത്തു ആരും തന്നെ ഇല്ലായിരുന്നു. എല്ലാവരും പോയിരുന്നു. അച്ചാമ്മ മോളേയും കൊണ്ടു തിണ്ണയിൽ ഇരുപ്പുണ്ട് . ഞാൻ അച്ഛമ്മയുടെ അടുത്തു പോയി ഇരുന്നു. അവള് പോയി മോനെ അവന്റെ കൂടെ അവള് പോയി. അതും പറഞ്ഞു അച്ചാമ്മ എന്റെ നെഞ്ചിലേക്ക് വീണു. കരയരുത് അച്ഛമ്മേ ഇനി കരയരുത്.അത് അച്ഛനു സഹിക്കില്ല.ഇനി നമ്മൾ കരയാൻ പാടില്ല. എവിടെ പോയാലും അവൾ ഗുണം പിടിക്കില്ല.എത്ര പേരുടെ shabam അവളുടെ തലയിൽ വീണിട്ടുണ്ട് എന്നു അറിയാമോ. ഇനി നമ്മുക്ക് വേറെ ആരും വേണ്ട.നമ്മൾക്ക് നമ്മൾ മാത്രം മതി വേറെ ആരും വേണ്ട അച്ഛാ മ്മേ.....നമ്മുക്ക് ഇവിടെ നിന്നും പോയാലോ.എനിക്കു ഇനിയും വയ്യാ ഇവിടെ നിൽക്കാൻ. പോകാം മോനെ നമ്മുക്ക് പോകാം.അച്ഛന്റെ ചടങ്ങ് ഒക്കെ ഒന്നു കഴിഞ്ഞോട്ടെ.നമ്മുക്ക് പോകാം ഈ നശിച്ച നാട്ടിൽ നിന്നും. നമ്മളെ അറിയാത്ത മറ്റൊരു നാട്ടിലേക്ക് പോകാം ***** അങ്ങനെയാ അളക ഞങ്ങൾ അവിടെ നിന്നും എല്ലാം വിറ്റു പെറുക്കി ഇങ്ങോട്ടു വന്നത്.

എന്റെ അച്ഛന്റെ ചോര അല്ല എന്ന് അറിഞ്ഞാട്ടും എനിക്കു അവൾ എന്റെ അച്ഛന്റെ ചോര തന്നെയാണ്. അവളെ വേർ തിരിച്ചു കാണാൻ എനിക്കു ഇതു വരെ കഴിഞ്ഞിട്ടില്ല.എന്റെ പൊന്നു പെങ്ങൾ ആണ് എന്റെ ശ്രീക്കുട്ടി. അമ്മയോടും അയാളോടും ഉള്ള പക ഈ തമിഹിനോടും ആയി. പിന്നെ തമിഴ് എന്നു കെട്ടാലെ എനിക്കു ദേഷ്യം ആയി.തമിഴഴെയും തമിഴ് സംസാരിക്കുന്നവരെയും എന്തിന് തമിഴ് സിനിമ യെ പോലും ഞാൻ വെറുത്തു പോയി. നിന്നെയും ഞാൻ........ അതും പറഞ്ഞു സാർ എന്റെ കാൽ മുട്ടിൽ മുഖം മുട്ടിച്ചു വച്ചു കരഞ്ഞു.ഒരു കുഞ്ഞിനെ പോലെ. സാറിന്റെ അമ്മയെ പോലെയാണ് എല്ലാവരും എന്നു വിചാരിച്ചു അല്ലെ. എന്നാൽ ഈ അളക നന്ദ അങ്ങനെ അല്ലട്ടോ. അതും പറഞ്ഞു ഞാൻ സാറിന്റെ മുഖം എന്റെ ഇരു കൈകളായി എടുത്തു എന്റെ ചുണ്ടു സാറിന്റെ നെറ്റിയിൽ ചേർത്തു. പിന്നെ സാറിന്റെ മുഖത്തു തുരുതുരെ മുത്തം ഇട്ടു. കണ്ണിമ വെട്ടാതെ സാർ എന്നെ തന്നെ നോക്കി ഇരിക്കുവാ.പയ്യെ സാർ എന്റെ അടുത്തേക്ക് നീങ്ങി വന്നു ഒരു കൈ കൊണ്ട് എന്റെ മുടിയിൽ പിടുത്തം ഇട്ടു.

എന്റെ മുഖം സാറിന്റെ മുകത്തിനോട് ചെർത്തു.എന്റെ ചുണ്ടുകൾ കവരാൻ വന്നെങ്കിലും അപ്പോഴേങ്ങനാ ഞങ്ങൾക്ക് അങ്ങോട്ടു വരവോ.......? ഋഷി ഏട്ടന്റെ ആ പറച്ചിലിൽ ആണ് ഞങ്ങൾ അകന്നു മാറിയത്. ഇതു ബസ്സ് ആണ് റൊമാൻസ് ഒക്കെ അങ്ങു വീട്ടിൽ ചെന്നിട്ടു മതിട്ടാ...... അതും പറഞ്ഞു ഋഷിയേട്ടനും ശ്രീയും ദീപ ചേച്ചിയും കാർത്തിക മാം മും വന്നു. ഋഷി ഏട്ടൻ കഞ്ഞി സാറിന്റെ കൈ യിലേക്ക് വച്ചു കൊടുത്തു. ഇന്നാ ഇതു കുടിക്കു എന്നു പറഞ്ഞു സാർ എനിക്കു നേരെ കഞ്ഞി പാത്രം നീട്ടി. ഇപോൾ വേണ്ട ഇതു എനിക്കു. എനിക്കു ഒന്നും കുളിക്കണം. അപ്പോൾ ഈ ശിണം ഒക്കെ ഒന്നു മാറു.അതിനു എന്താ ഇപ്പോൾ ഒരു വഴി. നിനക്കു കുളിച്ചാൽ പോരെ അതിനു വഴി കാണാം ഞാൻ ദാ വരുന്നു. അതും പറഞ്ഞു ശ്രീയേട്ടൻ പുറത്തേക്കു ഇറങ്ങി. അവരു മൂന്നു പേരും ആണെങ്കിൽ എന്നെ ആക്കി പരസ്പരം നോക്കി ചിരിക്കുവാണ്.എനിക്കു ആണെങ്കിൽ അങ്ങു നാണം വരുവാ.... അളക നന്ദേ........ കാർത്തിക മാം എന്നെ വിളിച്ചു. എന്താണ് എന്ന രീതിയിൽ ഞാൻ മാംമിനെ ഒന്നു നോക്കി.

എന്നോട് നീ ക്ഷമിക്കണം ഞാൻ ചെയ്ത തെറ്റ് എല്ലാം നീ മറക്കണം. കിട്ടില്ല എന്നു അറിഞ്ഞാട്ടും ഞാൻ നേടി എടുക്കാൻ ശ്രമിച്ചത് എന്റെ തെറ്റു.ചന്തു ആയിട്ടു തന്നെ എന്റെ ആ ശ്രമം ഇല്ലാതാക്കി.നിങ്ങൾ ആണ് ചേരേണ്ടത്.ഞാൻ അല്ല നീ ആണ് ചന്തുന് ചേർന്ന പെണ്ണ്.പിന്നെ അന്ന് ഹോസ്പിറ്റലിൽ പോയത് അവിടെ എന്റെ ഒരു കൂട്ടുകാരി ഉണ്ട് അവളു ഡോക്ടർ ആണ് അവളെ കാണാൻ ആണ്.അല്ലാതെ നീ വിചാരിക്കും പോലെ ഒന്നും ഇല്ല. അതും പറഞ്ഞു മാം പുറത്തേക്കു പോയി. ഡി മാറാൻ ഉള്ള ഡ്രസ്സും എടുത്തു കൊണ്ട് വാ. ബസ്സിന്റെ സൈഡിൽ വന്നു നിന്നു സാർ എന്നെ വിളിച്ചു. എന്നാൽ മോളു പോയി കുളിച്ചട്ടു വാ. അതും പറഞ്ഞു ശ്രീ എന്റെ ഡ്രസ്സ് എടുത്തു കൈയിൽ തന്നു. പിന്നെ നന്ദേ.......ഒരു കാര്യം പറയട്ടെ..... ഉം......എന്താടാ.....? അവൾ എന്റെ ചെവിയോട് ചേർന്നു നിന്നു പറഞ്ഞു. കുളിക്കാൻ പോകുന്നതോകെ ശരി നിന്റെ കുളി തെറ്റാരുത് കേട്ടോ......? ആയേ .......പൊടി പട്ടി........വൃത്തികേട്ടവളെ.... അതും പറഞ്ഞു ഞാൻ പുറത്തേക്കു ഇറങ്ങി സാറും ആയി ബാത്റൂമിലേക്കു നടന്നു.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story