നെൽ കതിർ: ഭാഗം 22

nelkathir

രചന: ലക്ഷ്മി ബാബു ലച്ചു

ഹോട്ടലിനോട് ചേർന്ന് സ്ത്രീകൾക്ക് ആയി മാത്രം ഉള്ള ബാത്രൂമിന്റെ അടുത്തേക്ക് സാർ എന്നെയും കൊണ്ട് നടന്നു. എന്നെക്കാൾ മുന്നേ ബാത്റൂമിലെ കയറി അങ്ങിങ്ങായി കണ്ണോടിച്ചു.വല്ല ക്യാമറയും ഉണ്ടോ എന്ന്. സത്യം പറഞ്ഞാൽ എനിക്കു ചിരി ആണ് വന്നത്.അതിനോടൊപ്പം സാറിനു എന്നോട് ഉള്ള കരുതലു എന്താണ് എന്നു എനിക്കു മനസ്സിലായി. ഉം.....ഇനി നീ കയറി നീരാടിക്കോ...... സെർച്ചു ചെയിതട്ടു വല്ല സ്റ്റുഡിയോയോ മറ്റോ അതിൽ ഉണ്ടായിരുന്നോ....? ഞാൻ സാറിനെ ഒന്നു വാരാൻ ശ്രമിച്ചു. അതു ഇപ്പോൾ നിനക്കു മനസിലാകില്ല.വല്ല യൂട്യുബിലോ മറ്റോ വരുമ്പോഴേ നീ ഒക്കെ പഠിക്കു.മോൾ ഇപ്പോൾ പോയി കുളിക്കാൻ നോക്കു. അതും പാഞ്ഞു സാർ കുറച്ചു അപ്പുറത്തേക്ക് മാറി നിന്നു. നമ്മുടെ നാട് വിട്ടാൽ പിന്നെ ക്ലോറിൻ വെള്ളം ആണല്ലോ തലയിൽ കുടി ക്ലോറിൻ കലർന്ന ഇളം ചുടു വെള്ളം വീണപ്പോൾ ഒരു ഉണർവ് അതു പോലെ ഒരു മടുപ്പും ഒക്കെ തോന്നി.ക്ലോറിന്റെ മണം മുക്കിലേക്കു കുത്തിവലിച്ചു കയറി കൊണ്ടു ഇരുന്നു. *****

കൈയിൽ ഇരുന്ന എന്റെ ഫോൺ പെട്ടെന്ന് ശബ്‌ധിച്ചു. എന്റെ ഓർമ മറ്റെവിടെയോ ആയതിനാൽ ബെൽ കേട്ടപ്പോൾ ആദ്യം ഞാൻ ഒന്നു ഞെട്ടി. ഫോണിന്റെ ഡിസ്പ്ലേയിൽ നോക്കിയപ്പോൾ നാട്ടിൽ നിന്നും രാഘവേട്ടൻ ആണെന്ന് മനസിലായി. എന്നാൽ കോൾ അറ്റൻഡ് ചെയിതു കഴിഞ്ഞിട്ട് ചെവിയോട് ചേർത്തപ്പോൾ ഒന്നും തന്നെ കേൾക്കാൻ വയ്യാ. റെയ്ഞ്ച് കുറവാണ് എന്നു തോന്നുന്നു. മൂന്നാലു തവണ ഹലോ വിളി നടത്തി പിന്നെ ഞാൻ ഫോൺ കാട്ടാക്കി. കാട്ടാക്കിയതിന്റെ പുറകെ വീണ്ടും വിളി വന്നു. കോൾ എടുത്തപ്പോൾ വീണ്ടും അതു തന്നെ ഒന്നും കേൾക്കുന്നില്ല.ഒരു ഇരപ്പു മാത്രം.ഞാൻ വീണ്ടും കോൾ കാട്ടാക്കി അളകയുടെ അടുത്തേക്ക് നടന്നു. ഡി.......... ഉം......എന്താ......സാറേ.....? ക്ലോറിൻ കലർന്നു വരുന്ന വെള്ളം ആണ്.വിസ്തരിച്ചു ഉള്ള കുളിയൊക്കെ അങ്ങു വീട്ടിൽ ചെന്നിട്ടു.

അല്ലെങ്കിൽ ആ മുടി എല്ലാം വാ പിളർന്ന് ഒരു കോലം ആകും.... ഉം.......ഇപ്പോൾ ഇറങ്ങാം ഞാൻ..... എന്റെ വെങ്കിടെശ്വരാ ഇത്ര ഇഷ്ടം ഈ മുരടനു എന്നോട് ഉണ്ടായിട്ടാണോ.പുറത്തു കാണിക്കാതെ ഇരുന്നേ..... ദുഷ്ടൻ ആണ്.എല്ലാം മനസ്സിൽ ഒതുക്കി. അല്ല സാറിനെ കുറ്റം പറയാൻ പറ്റില്ല.സാറിന്റെ പാസ്റ്റ് അതു പോലെ അല്ലെ.ഞാൻ ഇങ്ങനെ ഒക്കെ സിനിമയിൽ മാത്രമേ കണ്ടിട്ടും കേട്ടിട്ടും ഉള്ളു. അളക......... സാറിന്റെ ആ വിളി ആണ് എന്നെ ഓർമയിൽ നിന്നും ഉണർത്തിയത്. ഉം.....എന്താ....സാറേ.... എനിക്ക് ഒരു കോൾ വരുന്നു. നാട്ടിൽ നിന്നും ആണ്.ഇപ്പോൾ രണ്ട് തവണ ആയി....ഞാൻ സംസാരിചട്ടു ഇപ്പോൾ വരാം.അപ്പോഴേക്കും കുളി ഒക്കെ കഴിഞ്ഞു നിൽക്കണം ഉം.......അടുത്തു തന്നെ നിന്നു സംസാരിച്ചാൽ മതി.ദൂരേക്ക്‌ പോകാലെ ഞാൻ ഇവിടെ ഒറ്റക്കാണ് എനിക്കു പേടിയാണ്.......

ഇവിടെ തന്നെ ഉണ്ടാക്കും.ഇവിടെ നിന്നിട്ട് ഒന്നും ക്ലീയർ ആകുന്നില്ല.അതാ അങ്ങോട്ടു മാറി നിൽക്കുന്നത്.ഞാൻ പറഞ്ഞില്ലേ രണ്ടു മൂന്നു തവണ ആയി cell വരുവ.അതാ തിരിച്ചു വിളിക്കാം എന്നു വിചാരിച്ച അല്ലെങ്കിൽ പിന്നീട് വിളിക്കുള്ളൂ.ഇതു അത്യാവശ്യം ആയി വിളിക്കുന്ന പോലെ ഒരു തോന്നൽ അതാ...നീ കുളിക്കു ഇപ്പോൾ വരാം ഞാൻ. ഉം....... അതും പറഞ്ഞു റെയ്ഞ്ച് കിട്ടുന്ന സ്ഥലം നോക്കി ഞാൻ നടന്നു. എവിടുന്ന് കുറച്ചു നടന്നിട്ട് ഒന്നും ഒരു രക്ഷയും ഇല്ല. ഇനി എന്തു ചെയ്യും എന്ന് ആലോചിച്ചു നിൽകുമ്പോൾ ആണ് കുറച്ചു അടുത്തായി ഒരു ഇടത്തരം പറ കിടക്കുന്നത് കണ്ടത്.ഒരുപാട് അങ്ങു വലുതും അല്ല എന്നാൽ അങ്ങു ചെറുതും അല്ല. ഞാൻ അതിന്റെ അടുത്തേക്ക് നടന്നു.അതിൽ കയറി നിന്നു ഞാൻ. ഫോണിൽ നോക്കൂമ്പോൾ രണ്ട് കട്ടകൾ തെളിഞ്ഞു വന്നിട്ടുണ്ട്.കോള് പോകാണേ എന്നു പ്രാർത്ഥിച്ചു കൊണ്ടു രാഘവേട്ടനെ തിരിച്ചു വിളിച്ചു. ആദ്യം കോൾ എടുത്തില്ല.പിന്നെയും ഞാൻ വിളിച്ചു. ബെൽ അടിച്ചു നില്കുന്നിതിനു മുന്നേ ആണ് കോൾ അറ്റൻഡ് ചെയ്തേ.

എന്റെ ഹലോ ക്കു തിരിച്ചു വന്ന മറുമടി കേട്ടു ഞാൻ തളർന്നു. ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു നിൽക്കാൻ പോലും ശക്തി എനിക്കു ഇല്ലാത്തത് പോലെ തോന്നി. എന്റെ കൈയിൽ നിന്നും ഫോൺ നിലത്തേക്ക് വീണു പോയി.അതിൽ നിന്നും അപ്പോഴും ഹലോ ..... ഹലോ ... എന്നു മറു തലക്കൽ നിന്നും പറയുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു. കൈയിൽ നിന്നും താഴേക്ക് വീണ ഫോൺ പാറ കല്ലിൽ തട്ടി മണ്ണിലേക്ക് വീണു. ഞാൻ അതു നോക്കി നിന്നതെ ഉള്ളു.എനിക്കു അപ്പോൾ പ്രതികരിക്കാൻ ഒന്നും തോന്നിയില്ല. സാറേ.......എന്താ ഇവിടെ നിൽകുന്നേ വാ നമ്മുക്ക് പോകാം. അവളുടെ ആ ചോദ്യം എന്നെ ഒന്ന് ഞെട്ടിച്ചു.ഞാൻ അവളെ തന്നെ ഒന്നു നോക്കി നിന്നു ഇതു എന്താ സാർ എന്നെ ആദ്യം ആയിട്ടാണോ കാണുന്നെ.അതു പോലെ ആണല്ലോ നോട്ടം. അത് എന്താ എനിക്കു നിന്നെ നോക്കികുടാന്നുണ്ടോ.....?

അങ്ങനെ ഇല്ല.....എന്നാലും.....? ഒരു എന്നാലും ഇല്ല.നീ വാ.... അതു പറഞ്ഞു കൊണ്ട് അവളുമായി നടക്കുമ്പോഴും എന്റെ നെഞ്ചിൽ കടൽ തിരമാല അതീവ ശക്തിയോടെ ഉയർന്നു പൊങ്ങുന്നുണ്ടായിട്ടുന്നു നന്ദേച്ചി.......... എന്നു വിളിച്ചു കൊണ്ടു ശ്രീ എന്റെ അരികിലേക്ക് ഓടി വന്നു. അവളെ കണ്ടപ്പോഴേ ഒരു അമ്മയുടെ വാത്സല്യം എന്നിൽ ഉണ്ടായി. സാർ പറഞ്ഞതൊക്കെ പെട്ടെന്ന് എന്റെ മനസിലേക്ക് ഓടി എത്തി. എന്താ ശ്രീകുട്ടി.....? അതും പറഞ്ഞു ഞാൻ അവളെ എന്നോട് ചേർത്തു പിടിച്ചു കൊണ്ട് നടന്നു. ഞാൻ ചേച്ചിയെ എവിടെ ഒക്കെ നോക്കി. കണ്ടില്ല.പിന്നെ. ശ്രീ ചേച്ചിയാണ് പറഞ്ഞേ ചേട്ടൻ ചേച്ചിയും ആയി ഇങ്ങോട്ടു വന്നിട്ടുണ്ട് എന്ന് അതാ വന്നേ....... എന്തോ കാര്യം സാധിച്ചു എടുക്കാൻ ഉണ്ടല്ലോ....?എന്റെ ശ്രീകുട്ടിക്കു.എന്താണ് എന്ന് വച്ചാൽ മോളു പറ. അവരു രണ്ടു പേരും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.

എനിക്കു കേൾക്കാം പക്ഷേ മനസിലെ ടെൻഷൻ കൊണ്ട് ആക്കാം എനിക്കു ഒന്നും മനസിലാക്കാൻപയറ്റാത്തത് പോലെ. ഞാൻ ഫോണും ആയിൽ അവരെ കാൾ മുന്നേ നടന്നു അതു ചേച്ചി.....വീട്ടിൽ ഒരു പെട്ടി ഇരുപ്പുണ്ട്.അതു ചേച്ചിയുടെ ആണ്.... അതു കേട്ടപ്പോൾ ആദ്യം എനിക്കു ഒന്നും മനസിലായില്ല..... പെട്ടിയോ....? എന്റേയോ....? നിനക്കു എന്താ ശ്രീ കുട്ടി വട്ടയോ....? എന്റെ പെട്ടി എങ്ങനെയാ നിന്റെ വീട്ടിൽ വരുക. അതൊന്നും അറിയില്ല.എങ്കിലും ചേച്ചിയുടെ പെട്ടി ആണ് അത്.ഒരു ദിവസം രാഘവൻ അച്ഛൻ കൊണ്ടു വന്നതാണ്.എന്നെ ഏല്പിച്ചിട്ടു പോയി. ചേട്ടൻ തന്ന് വിട്ടത് ആണെന്ന് പറഞ്ഞപോൾ ഞാൻ തുറന്നു നോക്കാൻ നിന്നില്ല. എന്തിനാ ചേട്ടനെ ചുടു പിടിപ്പിക്കുന്നത് എന്നു വിചാരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ചേട്ടൻ വന്നു.ഒരു കുളിയൊക്കെ പാസ്സാക്കി റൂമിന്റെ വാതിൽ അടച്ചു. ആ പെട്ടി തുറക്കുവാണ് എന്നു എനിക്കു മനസ്സിലായി.

കാരണം കതകിനോട് ചെവി ചേർത്തു വച്ചപ്പോൾ പെട്ടി തുറക്കുന്ന ശബ്ദം ഞാൻ കേട്ടു. എന്താണ് എന്ന് മാത്രം അറിയാൻ കഴിഞ്ഞില്ല.പിന്നെ പിറ്റേന്ന് ചേട്ടൻ വീട്ടിൽ ഇല്ലാഞ്ഞപ്പോൾ ഞാൻ റൂമിൽ കയറി ആ പെട്ടി തപ്പി എടുത്തു. അതു തുറന്നപ്പോൾ ഒരുപാട് നെൽ കതിരുകൾ ശ്രീകുട്ടി നെൽ കതിരുകൾ എന്നു പറഞ്ഞപ്പോൾ ആണ് എനിക്കു എന്റെ ആ പെട്ടിയെ കുറിച്ചു ഓർമ വന്നത്. എന്റെ പെട്ടി....? അപ്പോൾ അതു അന്ന് പുഴയിൽ വീണില്ലായിരുന്നോ....? അതേ ചേച്ചി .....ചേച്ചി ചേട്ടന് എഴുതിയ ലേറ്ററും ഗിഫ്റ്റും അങ്ങനെ ഒരുപാട് കാര്യങ്ങൾ അതിനുള്ളിൽ ഉണ്ട്. എത്രാം ദിവസമായിട്ട് ഞാൻ ചേച്ചിയോട് ഇത് പറയാൻ നടക്കുകയാണെന്ന് അറിയോ....? ഹോട്ടലിൽ കയറിയപ്പോഴും ചേച്ചിയോട് ഇതു പറയാൻ ആയിട്ടാണ് ഞാൻ വന്നേ.... എന്നാൽ ചേട്ടൻ സമ്മതിച്ചില്ല ഇപ്പോൾ നിങ്ങൾ രണ്ടുപേരും സെറ്റ് ആയ സ്ഥിതിക്ക് പറയുന്നതിൽ തെറ്റൊന്നും ഇല്ലല്ലോ ...?

പിന്നെ എന്നും ചേട്ടൻ ആ പെട്ടി തുറന്നു വെച്ച് ലെറ്റേഴ്സ് വായിക്കുകയും ആ നെൽക്കതിരും ഒക്കെ തഴുകി നോക്കാറുണ്ട് ഉണ്ട്. ഇതൊക്കെ കാണുമ്പോൾ എനിക്ക് ചിരിയാണ് വരിക. നേരിൽ കാണുമ്പോൾ എന്ത് ദേഷ്യം .കീരിയും പാമ്പും പോലെ . സ്നേഹം പുറത്തു വരണമെങ്കിൽ അതു മുറിക്കുള്ളിൽ കട്ടിലിനു അടിയിൽ ഇരിക്കുന്ന പെട്ടി തുറക്കുമ്പോൾ മാത്രമാണ്. ചിലപ്പോഴൊക്കെ ചേട്ടനോട് പെട്ടിയെ കുറിച്ചു ചോദിക്കണമെന്ന് തോന്നും. പിന്നെ ചെയ്യുന്നു കയറി തല്ലു മേടികണ്ട എന്നു കരുതി ചോദിക്കില്ല. നിങ്ങൾ രണ്ടുപേരും അവിടെ എന്താ ഇത്ര കൂടുതൽ സംസാരിച്ചു നിൽക്കാൻ. പെട്ടെന്ന് ഒന്ന് വണ്ടിയിൽ കയറി അതും പറഞ്ഞു സാർ അല്പം വേഗത്തിൽ നടന്നു ഞാൻ വണ്ടിയുടെ അടുത്തേക്ക്. **** ഞാൻ നേരെ ഗ്രന്ഥ ശാലയുടെ പ്രസിഡന്റിന്റെ അടുത്തേക്കു നടന്നു. ദൂരെ നിന്ന് എന്നെ കണ്ടപ്പോൾ പ്രസിഡന്റ് എന്റെ അടുത്തേക്ക് നടന്നു

വന്നു. ചന്തു കാര്യങ്ങളൊക്കെ അറിഞ്ഞില്ലേ......? അറിഞ്ഞു ഇപ്പോഴാ വിളിച്ചു കാര്യം പറഞ്ഞത്. നമുക്ക് എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിക്കാം അല്ലെ.അതു അല്ലെ വേണ്ടത്.യാത്ര പിന്നെയും ആകാലോ. ഞാൻ എല്ലാവരോടും പറഞ്ഞിട്ടുണ്ട് കാര്യം. ഇനിയും താമസിക്കേണ്ട ഇപ്പോൾതന്നെ തിരിക്കാം. എല്ലാവർക്കും സമ്മതമാണ് ആർക്കും എതിരഭിപ്രായം ഒന്നും ഇല്ല . എത്രയും പെട്ടെന്ന് എന്ന് ചെന്നെത്തിയാൽ അത്രയും നല്ലതാണ്. എനിക്കു ഒന്നും അറിയില്ല . എന്തു ചെയ്യണം എന്ന് അറിയാതെ നിൽക്കുവാ ഞാൻ.ഒരു എത്തും പിടിയും ഇല്ല പ്രസിഡന്റെ...... സാറേ...... വിളി കേട്ട ഭാഗത്തേക്ക് നോക്കുമ്പോൾ ഋഷിയും ദീപയും ആയിരുന്നു. ഇനി എന്താ സാറേ ചെയ്യുക.....? എനിക്കു ഒന്നും അറിയില്ല പിള്ളാരെ......നമ്മൾ തിരിച്ചു പോകുവാ.അതു മാത്രമേ എനിക്കു അറിയൂ എല്ലാവരും അതു സമ്മതിച്ചോ.......? ഉം.....സമ്മതിച്ചു.....

.പ്രസിഡന്റ് എല്ലാം പറഞ്ഞു ശരി ആക്കിയാട്ടുണ്ട്. സാർ....... എന്താ ദീപ......? അവൾ ഇതു വരെ ഒന്നും കഴിച്ചട്ടില്ല.വിശന്ന് ഇരിക്കുവാണ്.സാർ പറഞ്ഞാൽ ചിലപ്പോൾ. ഉം......ഞാൻ പറഞ്ഞു നോക്കാം. *** ഞാനും ശ്രീകുട്ടിയും കുടി ബസിന് അടുത്തേക്ക് നടന്നു ചെന്നപ്പോഴേ മിക്കവരും എന്റെ അടുത്തേക്ക് നടന്നു വന്നു. ഇപ്പോൾ എങ്ങനെ ഉണ്ട് മോളെ.....? വൈയായിക ഒക്കെ മാറിയോ....? വീടിനു അടുത്തുള്ള ഒരു അമ്മയാണ് അങ്ങനെ ചോദിച്ചത്. ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല അമ്മേ കുളിച്ചു കഴിഞ്ഞപ്പോൾ ശിണം ഒക്കെ അങ്ങു പോയി. അങ്ങനെ ഓരോരുത്തരും ഓരോ ചോദ്യവും ആയി വന്നു. ഉത്തരം പറയുന്നെങ്കിലും.ഇവർക്കൊക്കെ ഇതു എന്തു പറ്റി എന്നു ..... എന്നാലും എന്റെ കുട്ടിക്ക് ഇങ്ങനെ വന്നല്ലോ.....? കൂട്ടത്തിൽ ഉള്ള ഒരു അമ്മ എന്റെ ശിരസ്സിൽ തടവികൊണ്ടു എന്നോടയി പറഞ്ഞു. എങ്ങനെ വന്നു എന്നാണ് അമ്മ പറയുന്നേ....?

അളക..... സാറിന്റെ വിളി കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയതു. നീ ഇതു വരെ ഒന്നും കഴിച്ചില്ലല്ലോ.....? വാ എന്തെങ്കിലും കഴിക്കാം. എന്നു പറഞ്ഞു കൊണ്ട് സാർ എന്റെ അടുത്തേക്ക് വന്നു. വാ നേരത്തെ വാങ്ങിയ കഞ്ഞി ബസിൽ ഇരിപ്പുണ്ട്.വാ വന്നു അതു കഴിക്കു ഒന്നും കഴിക്കാതെ ഇരിക്കുവാല്ലേ. അതും പറഞ്ഞു സാർ എന്നെ ബസിലേക്ക് കയറ്റി. മതി സാറേ......ഒരുപാട് ആയി ഇനിയും കുടിച്ചാൽ എന്റെ വയർ പൊട്ടി പോകും. പൊട്ടാത്തത് ഒന്നും ഇല്ല.ഇതുടെ അങ്ങു കുടിക്കു.എന്നിട്ടു ഈ ഗുളിക അങ്ങു കഴിക്കു. ഗുളിക കഴിച്ചപ്പോഴേക്കും വണ്ടിൽ എല്ലാവരും കയറാൻ തുടങ്ങി. ദീപ ചേച്ചിയും ശ്രീയും കൂടെ എന്റെ അടുത്തു വന്നു വണ്ടി അപ്പോഴേ സ്റ്റാർട്ട് ചെയിതു. നല്ല സ്പീഡിൽ ആയിരുന്നു വണ്ടി പോയത്. ഞങ്ങൾ മൂന്നു പേരും ഓരോന്ന് സംസാരിച്ചു ഇരുന്നു. കുളിച്ച സുഖം കൊണ്ട് ആകും പെട്ടെന്ന് എന്റെ കണ്ണിൽ ഉറക്കം പിടിച്ചു.

ഞാൻ കണ്ണുകൾ തുറന്നപ്പോൾ സമയം 2 മണി ആയിരുന്നു. ഒരു ഹോട്ടലിന്റെ മുന്നിൽ വണ്ടി നിറുത്തി. ആഹാരം കഴിക്കാൻ ആയി എല്ലാരും ഹോട്ടലിലേക്ക് കയറി. ഞങ്ങൾ മൂന്നു പേരും വണ്ടിയിൽ നിന്നും ഇറങ്ങുന്നത് കാത്തു സാറും ഋഷിയേട്ടനും നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും ഒരുമിച്ചു ഹോട്ടലിലേക്ക് കയറി.ഒരുമിച്ചു ആണ് ഇരുന്നത്. എല്ലാർക്കും ഉണ് ആയിരുന്നു.എന്നെ കൊണ്ട് ഒരു വറ്റ് കളയാതെ മുഴുവനും കഴിപ്പിച്ചു. കൈ കഴുകി പുറത്തിറങ്ങിയപ്പോൾ സത്യത്തിൽ എനിക്കു നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. എന്തോ ശുഭകരം അല്ലാത്ത വാർത്ത കേട്ടപ്പോൾ എന്റെ മനസ്സ് aswastham ആയി തോന്നി. എങ്ങനെയോ വണ്ടിയിൽ കയറി ഇരുന്നതും എന്റെ കണ്ണുകൾ താനെ അടഞ്ഞു. അപ്പാ ഒരു വിജനം ആയ സ്ഥലത്തു ഒറ്റക്ക് നിൽക്കുവാണ്. ഞാൻ അപ്പയെ ഒരുപാട് വിളിച്ചട്ടും വിളി കേൾക്കുന്നില്ല. ഞാൻ അപ്പാ യുടെ അടുത്തേക്ക് ഓടി എത്ര ഓടിയാട്ടും എനിക്കു അപ്പയുടെ അടുത്തു ചെന്നു എത്താൻ കഴിയുന്നില്ല.

ഞാൻ അപ്പയുടെ അടുത്തു എത്തുമ്പോൾ അപ്പാ ദൂരേക്ക്‌ നീങ്ങി കൊണ്ടു ഇരിക്കുവാണ്. ഞാൻ അപ്പയുടെ അടുത്തു എത്തിയപ്പോഴേക്കും അപ്പാ ഒരു കുഴിയിൽ വീണതും ഒത്തിരുന്നു. അപ്പാ എന്ന വിളിയോടെ ഞാൻ ഞെട്ടി ഉണർന്നു. ദീപ ചേച്ചി എന്നെ പെട്ടെന്ന് ചേർത്തു പിടിച്ചു. എന്താടാ വല്ല ദുഃസ്വപ്നവും കണ്ടോ....? ഉം......കണ്ടു.......അപ്പാ......എന്റെ അപ്പാ.. ഏയ് ഒന്നൂല്യടാ നീ ഉറങ്ങിക്കോ.....വയ്യാത്തത് അല്ലെ. അതും പറഞ്ഞു ഞാൻ അവളെ എന്റെ നെഞ്ചോട് ചേർത്തു വച്ചു. ഞാനും ശ്രീയും ഒരുപോലെ പരസ്പരം നോക്കു.ഞങ്ങൾക്ക് അത്ഭുതം ആയിരുന്നു. ഞാൻ കണ്ണു തുറന്നപ്പോൾ രണ്ടു പേരും നല്ല ഉറക്കം ആയിരുന്നു.വൈകുന്നേരം ആയിരിക്കുന്നു. ഞാൻ വഴിയോര കാഴ്ചകളിൽ മുഴുകി.അപ്പോഴാണ് മനസിലായത് ഞങ്ങൾ തിരികെ പോകുവാണ്.ആദ്യം ഞാൻ കരുതി എന്റെ തോന്നൽ ആണെന്ന്.പിന്നീട് മനസിലായിൽ അതൊന്നും എന്റെ തോന്നൽ അല്ല എന്ന്. ഞാൻ പെട്ടെന്ന് ദീപ ചേച്ചിയെ വിളിച്ചു ഉണർത്തി. കാര്യം ചേച്ചിയോട് പറഞ്ഞപ്പോൾ നിനക്കു വട്ടാണ് എന്നു പറഞ്ഞു എന്നെ വീണ്ടും ചേർത്തു പിടിച്ചു കിടത്തി.

വീണ്ടും എന്റെ കണ്ണിൽ ഉറക്കം പിടിച്ചു. അപ്പാ വീണ്ടും എന്റെ അടുത്തു നിന്നും അകന്നു പോകുന്ന സ്വപ്നം എന്റെ കണ്ണിലേക്ക് ഓടി വന്നു. ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു സീറ്റിലേക്ക് ചാരി കിടന്നു. എല്ലാരുടെയും സംസാരം കേട്ടപ്പോൾ ആണ് കണ്ണു തുറന്നത്.അളക വാ ഇറങ്ങു എന്നു പറഞ്ഞു ദീപചേച്ചി എന്നെ പുറത്തേക്കു കുട്ടികൊണ്ടു നടന്നു. ബസിൽ നിന്നും ഇറങ്ങിയപ്പോൾ എന്നെ കാത്തു മിക്കവരും നിൽപ്പുണ്ടായിരുന്നു. പുറത്തേക്കു ഇറങ്ങിയപ്പോൾ ആണ് ഞാൻ ചുറ്റും നോക്കിയത്.നല്ല പരിചയം ഉള്ള.സ്ഥലം.ഇരുട്ടു വീണിട്ടുണ്ട്. ഞാൻ പുറത്തേക്കു ഇറങ്ങി.സാർ എനിക്കു മുന്നേ നടന്നു.ഞങ്ങൾ സാറിനു പുറകെയും. ഓരോ അടി വെക്കുമ്പോഴും എനിക്ക് മനസിലായി ഞാൻ വീട്ടിലേക്കു ആണ് നടക്കുന്നത് എന്നു. വീടിനു അടുത്തു എത്തിയപ്പോഴേ കണ്ടു.വഴിയിൽ തെങ്ങിൽ ചേർത്തു കെട്ടിയ ട്യൂബ് ലൈറ്റ്. അങ്ങു വീടിന്റെ അടുത്തു വരെ. എന്റെ കാലിന്റെ വേഗത കുടി.ഞാൻ നടക്കുകയല്ല. ഇപ്പോൾ ഓടുകയാണ് എന്നു എനിക്കു തന്നെ തോന്നുവ. വീടിന്റെ അടുത്തു എത്തിയപ്പോഴേ കണ്ടു നീട്ടി കെട്ടിയിരുന്ന നീല നിറത്തിൽ ഉള്ള താറപ്പ അതു കണ്ടതും.എല്ലാരേയും തള്ളി മാറ്റി ഞാൻ വീട്ടിലേക്കു ഓടി...........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story