നെൽ കതിർ: ഭാഗം 3

nelkathir

രചന: ലക്ഷ്മി ബാബു ലച്ചു

പഠിപ്പിക്കുന്ന സാർ ഒക്കെ ശരി തന്നെ...... എന്നാൽ പബ്ലിക് ആയിട്ട് അതും ഒരു പെണ്ണിന് നേരെ കൈ ഉയർത്തുന്നത് സൂക്ഷിച്ചുവേണം. അതിനു പുറകെ ഉള്ള അനന്തരഫലങ്ങൾ സാറിന് ചിലപ്പോൾ താങ്ങാൻ കഴിഞ്ഞെന്ന് വരില്ല. പിന്നെ ഒരു സാറിന് ഒരു വിദ്യാർത്ഥിയെ തല്ലാനുള്ള അവകാശം ഒന്നും ഇപ്പോഴില്ല അതൊക്കെ അങ്ങു പണ്ട് ആയിരുന്നു.പിന്നെ അതും പ്രായപൂർത്തിയായ ഒരു വിദ്യാർത്ഥിയെ ശകാരിക്കുന്നത് തന്നെ പഠനവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തിൽ ആകണം. അല്ലാതെ നിങ്ങൾ രണ്ടുപേരും ആയി ഉള്ള പേഴ്സണൽ കാര്യം പറഞ്ഞു അടിക്കാനായി കൈ പൊക്കുന്നതോക്കെ അങ്ങ് വീട്ടിൽ മതി. ഇതു വീടോ സാറിന്റെ പാടമോ അല്ല കോളേജ് ആണ് അതു സാർ മറക്കണ്ട. ദീപാ.... മൈന്റ് യൂർ വേഡ്‌സ്..... ഞാൻ നിന്റെ സാർ ആണ്..... അതു എനിക്കു അറിയാം സാറേ....സാർ ആണ് അത് മറക്കുന്നത്.ഒരു സാറിനു വേണ്ട എല്ലാ ബഹുമാനവും ഞാൻ തരുന്നുണ്ട്.എന്നാൽ ഇപ്പോൾ സാർ ചെയ്യാൻ പോയത് ഒരു അധ്യാപകന്റെ ഡിഷ്‌ണറിയിൽ പെടുന്നത് അല്ലല്ലോ. ദീപ ചേച്ചി ഒറ്റശ്വാസത്തിൽ ഇതൊക്കെ പറഞ്ഞു തീർത്തു.

ഞാനാണെങ്കിൽ ഇത് എന്താണ് ഇവിടെ നടക്കുന്നത് എന്ന് പോലും അറിയാതെ ചേച്ചിയുടെ വായിലേക്ക് നോക്കി നിൽക്കുവാണ്. സാർ ആണെങ്കിൽ ഇപ്പോൾ എന്നെ കിട്ടിയാൽ പച്ചയ്ക്ക് തിന്നും എന്ന രീതിയിലും. ദേഷ്യത്തോടെ സാറ് എന്നെ ഒന്ന് നോക്കിയിട്ട് തിരിഞ്ഞു നടന്നു. അത് കണ്ടപ്പോൾ എനിക്ക് വല്ലാതെ വിഷമം ആയെങ്കിലും സാറിന് ഇതു അത്യാവശ്യമാണെന്ന് എനിക്ക് തോന്നി. വർഷങ്ങളായി ഞാൻ ഈ പൊങ്ങാന്റെ പുറകെ ഇങ്ങനെ നടക്കുവാണ്. എന്ത് കുറവ് എന്നിൽ കണ്ടിട്ടാണോ ആവോ ഇങ്ങേരു എന്നെ ഇങ്ങനെ അവഗണിക്കുന്നത് . ഡി ....നീ എന്തിനാടി നാണം കെട്ട ഇയാളുടെ പുറകെ ഇങ്ങനെ നടക്കുന്നേ....എന്റെ അഭിയുടെ പേര് കുടി ചിത്തയാക്കാൻ. നിന്റെ പുറകിൽ എത്ര പിള്ളേരാണ് നടക്കുന്നെ. അവരെല്ലാം റിജക്ട് ചെയ്തു ഈ മുരടന്റെ പുറകെ ഇങ്ങനെ നടക്കാൻ വട്ടണോ ഡി ഞാൻ ചേച്ചിയെ നോക്കി ചുമ്മാതെ ഒരു ചിരി അങ്ങു കൊടുത്തു. അഭി നീ ഇങ്ങനെ ചിരിക്കല്ലേ....ഈ ചിരിയാ നിന്നെ രക്ഷിക്കുന്നത്. അല്ലെങ്കിൽ ഇങ്ങേരുടെ പുറകെ ഇങ്ങനെ നാണം കെടുന്ന നടക്കുന്ന നിന്നെ ഞാൻ തല്ലി കൊന്നേനെ....

അതും പറഞ്ഞു ദീപ ചേച്ചി എന്റെ കവിൾ തടത്തിൽ പിച്ചി നോവിച്ചു. ആ ചേച്ചി റോൻപ വലിക്കുത്.... നിന്റെ ഒരു തമിഴ് മലയാളത്തിൽ പറയാടി.... വേദനിക്കുന്നു ചേച്ചി.... നീ വാ... ഞങ്ങൾ നേരെ ഋഷിയേട്ടന്റെയും ശ്രീയുടെയും അടുത്തേക്ക് നടന്നു. നീ പൊരിച്ചെടുത്തൊടി സാറിനെ... പിന്നല്ലാ....എത്ര എന്നു വച്ചാണ് കണ്ടില്ല കേട്ടില്ല എന്നു വെക്കുന്നെ. ഇന്ന് ശരിക്കും വച്ചു കെട്ടി കൊടുത്തിട്ടുണ്ട് ഞാൻ.ഇനി ആ തല പൊങ്ങില്ല.അതു ഉറപ്പു.... അതൊക്കെ കേട്ടപ്പോൾ എനിക്കു വല്ലാത്ത സങ്കടം തോന്നി.ഞാൻ കാരണം എന്റെ സാറിനു.... ദാ കണ്ടില്ലേ ഋഷി ഇപ്പോഴും ഇവള് അങ്ങേരെ കുറിച്ചു ഓർത്തു വിഷമിക്കുവാ.അയാൾ ഇവളെ പറഞ്ഞതിൽ സങ്കടം ഇല്ല.ഞാൻ അയാളെ പറഞ്ഞതു ഓർത്തു ആണ് സങ്കടം. ഏയ്‌ ആപ്പിടി ഒന്നും ഇല്ലേയെ...നാൻ ഹാപ്പി താൻ.... അളകാ.............. ഋഷിയേട്ടനും ദീപ ചേച്ചിയും എന്നെ ഒന്നിച്ചു വിളിച്ചു.... ഓ സോറി ക്ഷമിക്കു.... അതൊക്കെ പോട്ടെ ഋഷി നീ ഇവളെ സെറ്റ് ആക്കിയോ...... ശ്രീയെ ചുണ്ടി ദീപാച്ചേച്ചി ചോദിച്ചു... അതൊക്കെ ഞാൻ അങ്ങു സെറ്റ് ആക്കിയില്ലേ....

എനിക്കു പാർട്ടി തരാൻ പോകുവാ.... അങ്ങനെ ആണെങ്കിൽ എനിക്കും വേണം പാർട്ടി.... ആയിക്കോട്ടെ രണ്ടിനും തരാം.... എന്താ വേണ്ടേ.... എനിക്കു ബിരിയാണി..... ആയ അവളുടെ ഒരു ബിരിയാണി.... പിന്നെന്താ വേണ്ടേ.... നിനക്കു... എനിക്കു kfc ചിക്കൻ മതി..... ഓ ആയിക്കോട്ടെ....നിനക്കു ബിരിയാണി അല്ലെ. വേണ്ടാ എനിക്കും kfc മതി.... ഓ ആയിക്കോട്ടെ.... അപ്പോൾ നമ്മുക്കു പോയല്ലോ... ദീപ നിന്റെ വണ്ടിയിൽ അളകയും ആയിട്ടു വാ....ഞാൻ ശ്രീയെ കൊണ്ടു വരാം. ഓ അങ്ങനെ ആകട്ടെ അങ്ങനെ ഞങ്ങൾ മാളിലേക്കു വിട്ടു.... ശ്രീയും ഋഷിയേട്ടനും അങ്ങനെ ചേർന്നു ഇരുന്നു പോകുന്നത് കണ്ടപ്പോൾ .എനിക്കു പെട്ടെന്ന് ഓർമ വന്നത് സാറിനെ ആണ്. എത്ര കൊല്ലം ആയി ഞാൻ ഇങ്ങനെ സാറിന്റെ പിറകെ നടക്കുവാ. സാറിന്റെ ഈ പറച്ചിലു കേൾക്കുമ്പോൾ ചിലപ്പോൾ തോന്നും എല്ലാം വേണ്ടാ എന്നു വച്ചു വലിച്ചു എറിയാം എന്നു. എന്നാൽ സാറിന്റെ മുഖം മനസ്സിൽ തെളിയുമ്പോൾ അതൊന്നും വേണ്ടാ എന്നു തോന്നും.അത്ര അങ്ങു സ്നേഹിച്ചു പോയി. ഓരോന്നും ആലോചിച്ചു മാൾ എത്തിയതു അറിഞ്ഞില്ല.

ഞങ്ങൾ എല്ലാവരും ഒരു ടേബിളിൽ സ്ഥാനം പിടിച്ചു. ഫുഡിന്ഓഡർ ഒക്കെ കൊടുത്തു ഞങ്ങൾ വൈറ്റ് ചെയിതു ഇരുന്നപ്പോൾ ആണ് ഋഷിയേട്ടൻ .ഒരു ജൂവലറി ടേപ്പി എടുത്ത് ടേബിളിൽ വച്ചതു. ഇതു എന്നാ ഋഷിയെട്ടാ.... യാർക്കു ഇന്താ ഗിഫ്റ്റ്. ഇതോ ഇതു എന്റെ പെണ്ണിന് വേണ്ടി ഞാൻ വാങ്ങിയത്. ഇപ്പോഴെങ്കിലും നീ ഇതു ഒന്നും പുറത്തു എടുത്തല്ലോ ഋഷി.അതു തുറന്നു ഒന്നു നോക്കു.അതിൽ അതിന്റെ കുഞ്ഞു വല്ലോം ജനിച്ചോ എന്നു.കുറെ നാൾ ആയില്ലേ അതും ആയി നടക്കാൻ തുടങ്ങിയിട്ട്. ചേച്ചി ഋഷിയേട്ടൻ ഇട്ടു വാരി. ഒന്നു പൊടി..... അതും പറഞ്ഞു ഋഷിയേട്ടൻ ടേപ്പി തുറന്നു അതിൽ നിന്നും റിങ് എടുത്തു . ശ്രീ നിന്റെ മോതിര വിരൽ കാണിചെടി.... ആയോ എനിക്കു പേടിയാ....എനിക്കു വേണ്ടാ ഇതു അച്ഛൻ കണ്ടാൽ പ്രശ്നം ആകും. പിന്നെ ചോദ്യം ആയി പറച്ചിലായി പിന്നെ അടിയായി. അതൊന്നും വേണ്ടാ. എടി പൊട്ടി അതു ഞാൻ മുൻകൂട്ടി കണ്ടത് കൊണ്ടു അല്ലെ പ്ലാറ്റിനം തന്നെ വാങ്ങിയെ.ആരേലും ചോദിച്ചാൽ ഫാൻസി ആണെന്ന് പറഞ്ഞാൽ പോരെ. ഡി കൂടുതൽ ജാഡ ഇടത്തെ ആ കൈ അങ്ങോട്ടു കാണിച്ചു കൊടു. ദീപാ ചേച്ചി അല്പം ദേഷ്യത്തിൽ പറഞ്ഞു. അതു തന്നെ വിരൽ കാണിച്ചു കൊടുക്കാടാ ശ്രീ... അവസാനം അവൾ വിരൽ കാണിച്ചു കൊടുത്തു.

ശ്രീയേട്ടൻ അതു അവളുടെ കൈയിൽ അണിയിച്ചു. ഞാൻ ആരും കാണാതെ എന്റെ മോതിര വിരലിനെ ഒന്നു തഴുകി.... ഇന്താ ഭാഗ്യം ഒന്നുമേ നിനക്കു ഇല്ലേ എൻ അളകാ.... എൻ മനസ്സു അതു എൻകിട്ടേ സൊല്ലിയാച്ചു. അപ്പോഴേക്കും ഫുഡ് വന്നു. അതെല്ലാം സാപ്പിട്ടു ബിൽ അടച്ചു നാൻകാ പുറത്തെക്കു ഇറങ്ങി. അപ്പോഴാണ് ഋഷിയേട്ടൻ ഫ്രണ്ട് രാഹുൽ വിളിച്ചതു.... രാഹുലേട്ടനോട് സംസാരിച്ചതിന് ശേഷം ഞങ്ങളോട് ആയി ഋഷിയേട്ടൻ പറഞ്ഞു. നിങ്ങളുടെ..ലതാമാം ഗ്രാവുണ്ടിൽ ഒന്നു തെന്നി വീണു...കാലിന് ഫ്ലാചേർ ഉണ്ട്.... ആയോ പാവം താൻ അന്താ മിസ്സ്‌.അവർക്ക് ഇപ്പിടി വന്തിച്ചാ കഷ്ടം. അവളുടെ ഒരു തമിഴ് .... സോറി ചേച്ചി..... ഇനി കുറച്ചു ദിവസത്തേക്ക് മിസ്സ്‌ ഇല്ലാത്തതു കൊണ്ട് രക്ഷ പെട്ടു. ദീപ ചേച്ചി അങ്ങനെ പറഞ്ഞപ്പോൾ എനിക്കു ചെറിയ നോവ്‌ ഉണ്ടായി ശരി എന്നാൽ നമ്മുക്ക് ഇറങ്ങാം.... ശരി നമ്മുക്ക് ഇറങ്ങാം ഞങ്ങൾ നേരെ കോളേജിലേക്ക് വിട്ടു. വാച്ച് മാൻ ഋഷിയേട്ടനും ദീപ ചേച്ചിയും ഉണ്ടായത് കൊണ്ടു ഒന്നും പറയാതെ കയറ്റി വിട്ടു. വണ്ടിയിൽ നിന്നു ഇറങ്ങിയതും ചെന്നു ചാടിയത് എന്റെ കാണാരന്റെ അടുത്തു.

സൂര്യൻ ജ്വലിച്ചു വരുന്ന പോലെ കാണാരന്റെ കണ്ണു ദേഷ്യം കൊണ്ടു ജ്വലിച്ചു..... ദീപ ചേച്ചി ഇതു ഒന്നും മൈന്റ് ചെയ്യാതെ സാറിനു മുന്നിലൂടെ നടന്നു പോയി....ഒപ്പം ഋഷിയേട്ടനും ശ്രീയും എന്നാൽ എന്റെ കാലുകൾ ചെറുതായി ഒന്നു വിറക്കും പോലെ... ഞാനും പയ്യെ സാറിന്റെ മുന്നിലൂടെ നടന്നു..... സാറിനെ മറികടന്നു പോയി. ഞാൻ തിരിഞ്ഞു നോക്കുമ്പോഴും സാർ കലിപ്പിച്ചു നിൽക്കുവാണ്. ഇപ്പടി പക്കാത്തടാ ...ഉൻ മുഞ്ചി പാക്കുമ്പോതെ എൻ നെഞ്ചു പടപട തുടിക്കിതെ.ഉൻ ഇദയത്തിൽ സെർത്തു വാഴാൻ വിതുമ്പിറേ.... എന്താടി നോക്കുന്നെ....ഉണ്ടാക്കണ്ണി.... സാറിന്റെ ആ പറച്ചിൽ എൻ കനവ് എല്ലാമേ തണ്ണി ഒഴുക്കിൽ പെട്ടു ഇല്ലാതായി പോയിടിച്ചു.... പിന്നെ....നിന്റെ പുറകിൽ ആരെങ്കിലും ഉണ്ട് എന്ന ധൈര്യത്തിൽ എന്റെ പുറകെ ഇനിയും വന്നാൽ.....ഒരു ജന്മം അല്ലടി ഒരു നുറുജന്മം എടുത്താലും എനിക്കു നിന്നെ വേണ്ടാ... വേണ്ടാ എന്നു പറഞ്ഞാൽ വേണ്ടാ.... എന്താ മനസിലായില്ലേ..... അതും പറഞ്ഞു സാർ തിരിഞ്ഞു നടന്നു.... ഞാൻ നോക്കുമ്പോൾ എന്റെ ചുറ്റിലും ഉണ്ടായിരുന്ന എല്ലാ സ്റ്റുഡൻസും എന്നെ നോക്കി നിൽക്കുവാ.....ഞാൻ അവരെ നോക്കി ഒന്നു ചിരിച്ചട്ടു ക്ലാസ്സിലേക്ക് നടന്നു....

എന്തിനാ ഞാൻ ഇയാളെ ഇങ്ങനെ സ്നേഹിക്കുന്നത്.ഇത്ര കൊല്ലം ആയിട്ടു ഒരു സ്നേഹം നിറഞ്ഞ നോട്ടം പോലും എന്നെ നോക്കിയിട്ടില്ല.എന്നിട്ടും ഞാൻ.ഓരോന്നും ഓർത്തു കണ്ണു നിറഞ്ഞു പോയി. ടി...നമ്മുക്ക് പോയാലോ...ഋഷിയേട്ടനും എല്ലാരും പോകാൻ പോകുന്നു നമ്മുക്ക് ഇറങ്ങാടാ മം.....പോകാം.... ഞാനും വീട്ടിൽ ചെന്ന് എത്താൻ കൊതിച്ചിരുന്നു.ഞങ്ങൾ ബസ്റ്റോപ്പിലേക്കു നടന്നു. ഭാഗ്യം എന്നു പറയാം...ഞങ്ങൾക്ക് നീലാംബരി തന്നെ കിട്ടി. അതിൽ കേറി കണ്ണും അടച്ചു ഒരു ഇരുപ്പ് ആയിരുന്നു. ഇറങ്ങാൻ ഉള്ള സ്റ്റോപ്പ് ആയപ്പോൾ ശ്രീ വിളിച്ചാണ് ഞാൻ കണ്ണു തുറന്നതു.... ഞാൻ ഒന്നും ശ്രീയോട് മിണ്ടാൻ പോയില്ല. അവൾ എന്തൊക്കെയോ പറയുന്നുണ്ട്.ഞാൻ അതൊന്നും കേട്ടില്ല. ടാ... ദാ നിന്റെ നാത്തുൻ വരുന്നു. ഞാൻ നോക്കിയപ്പോൾ ശ്രീചന്ദനാ.....( സാറിന്റെ പെങ്ങൾ ) പാട വരൻമ്പിലൂടെ സൈക്കളിലുടെ വരുന്നു ഞാൻ മൈന്റ് ചെയ്യാൻ പോയില്ല. നന്ദേച്ചി.....എന്താ എന്നെ കാണാത്ത പോലെ പോകുന്നേ.... ഏയ് ഒന്നും ഇല്ല....മോളെ അതല്ല എന്തോ ഉണ്ട്....ചന്തുവേട്ടൻ എന്തെങ്കിലും പറഞ്ഞു കാണും അല്ലേ...

. ഉം..... സാരമില്ല....ചേട്ടൻ അങ്ങനെ അല്ലേ... അതും പറഞ്ഞു എന്റെ ചേട്ടനെ വേണ്ടാ എന്നു പറയല്ലേ ചേച്ചി.... അതും പറഞ്ഞു അവൾ എന്റെ കൈ ചേർത്തു പിടിച്ചു..... ഞാൻ പോട്ടെ മോളെ....വല്ലാത്ത തലവേദന.... അതും പറഞ്ഞു ഞാൻ അവളുടെ കണ്ണുകളിൽ നോക്കാതെ കൈ പിൻവലിച്ചു വിട്ടില്ലെക്കു നടന്നു.... നന്ദേ....ഡി നന്ദേ...... ശ്രീയുടെ വിളി കേൾക്കാത്ത പോലെ ഞാൻ വീട്ടിലേക്കു നടന്നു.... ഇവള് പൊട്ടിയാണോ....വിളിച്ചട്ടു വിളി പോലും കേൾക്കാതെ പോകണം എങ്കിൽ അങ്ങേരു അതു പോലെ പറഞ്ഞു കാണും. വീട്ടിൽ ചെന്നപ്പോൾ അപ്പാ സിറ്റാവുട്ടിൽ ഇരിപ്പുണ്ട്. ഇന്ന് നേരത്തെ ആണല്ലോ.... ഉം.... ഒരു മുളലോടെ ഞാൻ അകത്തേക്ക് കയറി... റൂമിൽ കയറി വാതിൽ അടച്ചു. കട്ടിലിന്റെ അടിഭാഗത്ത് നിന്നും... പഴക്കം ചെന്ന ആ പെട്ടി വലിച്ചു പുറത്തു എടുത്തു. നമ്പർ ലോക്ക് എടുത്തു.അതു തുറന്നു... പഴക്കം ചെന്ന ഇലയുടെ ഗന്ധം മുക്കിലേക്കു അടിച്ചു കയറി. അപ്പോഴേക്കും അതിൽ തിങ്ങി നിറഞ്ഞ നെൽ കതിർ കുറച്ചു എന്റെ ധവാണിയിൽ വന്നു വീണു. അതു ഞാൻ തിരികെ വച്ചു. ബാഗിൽ നിന്നും ബുക്കിൽ ഇന്ന് പൊട്ടിച്ചു എടുത്ത നെൽ കതിർ എടുത്തു മറ്റു നെൽ കതിരിന്റെ കൂട്ടത്തിൽ വച്ചു. പെട്ടെന്ന് എന്റെ കണ്ണു നിറഞ്ഞു.ഇരു കണ്ണിലെയും കണ്ണുനീർ ആ നെൽ കതിരുകൾ ചെറുതായി ഒന്നു തൊട്ടു..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story