നെൽ കതിർ: ഭാഗം 4

nelkathir

രചന: ലക്ഷ്മി ബാബു ലച്ചു

എൻ കണ്ണു നീർ അന്താ നെൽ കതിരിൽ വീണാച്ചു.പഴക്കം വന്താ അന്താ മണം എൻ സൂറ്റിലും പരന്തിട്ടെ. എൻ ഓർമകൾ ഒരുപാട് ദൂരം സഞ്ചരിച്ചു.... എന്റെ ഓർമകളെ പാതിയിൽ മുറിച്ചു അപ്പാവുടെ വിളി വന്നു അല്ലു വാതിൽ തുറക്കു... എന്താടാ പറ്റിയെ.....വാതിൽ അടച്ചോകെ ഇരിക്കുന്നു അതും പറഞ്ഞു അപ്പാ തുടരെ വാതിലിൽ മുട്ടി..... ഞാൻ പെട്ടി അടച്ചു കട്ടിലിനു താഴേക്കു വച്ചു. മുഖം ഒന്നു അമർത്തി തുടച്ചു കൊണ്ട് വാതിൽ തുറന്നു. ഇന്നും നെൽ കതിർ പൊട്ടിച്ചു അല്ലേ. എല്ലാ നെൽ കതിരും എടുത്തിട്ടു പുഴുങ്ങിയാൽ.ഒരു പറ നെൽ കിട്ടുന്നു തോന്നുവാ. അതു കേട്ടപ്പോൾ സങ്കടം ഉള്ളിൽ ഒതുക്കി ചിരിക്കാൻ ആണ് എനിക്കു തോന്നിയത്. എന്നാലും എന്റെ മനസ്സിലെ സങ്കടം അപ്പാ കണ്ടു പിടിച്ചു. എന്താടാ ഇന്ന് ഒരു മൂഡ്ഓഫ്‌.....?. ഏയ് അപ്പിടി എതുമെ ഇല്ലേ അപ്പാ....എല്ലാമേ തോന്നൽ താ. അങ്ങനെ അല്ലല്ലോ....

നിന്റെ മുഖം ഒന്നു വാടിയാൽ എനിക്കു അറിയില്ലേ....ഇന്ന് എന്താ എന്റെ മരുമകൻ കാര്യം ആയി വല്ലതും തന്നോ....? അതു കേട്ടപ്പോഴേ ഞാൻ കരഞ്ഞു പോയി. ആയേ നീ കരയുന്നോ...? തോൽക്കാൻ ജനിച്ചവർക്കു മാത്രം ഉള്ളതാണ് ഈ കരച്ചിലും കണ്ണിലെ ഉപ്പുരസം നിറഞ്ഞ വെള്ളവും.ജയിച്ചു ജീവിക്കാൻ ജനിച്ചവർ ആണെങ്കിൽ ഇങ്ങനെ ഉള്ള ചെറിയ കാര്യങ്ങൾക്കു കരയില്ല.എന്തും ഒരു ചിരിയോടെ നേരിടും. മനസിലായോ...?. ഉം ...... അപ്പോൾ എന്റെ മോൾ ജയിക്കാൻ ജനിച്ചതോ തോൽക്കാൻ ജനിച്ചതോ.....? ജയിക്കാൻ ആയി...ജനിച്ചവൾ താൻ അപ്പാ ഇന്താ അളകനന്ദ. മിടുക്കി.....ഇപ്പടി താൻ വേണം.തോൽക്കരുത്......ജയിച്ചു കാട്ടണം..... ഉം..... എന്നാൽ മോൾ പോയി ഈ വേഷം ഒക്കെ മാറി അപ്പാക്കു ഒരു ടീ കൊടുമ്മാ. ദാ ഇപ്പ തരെ അപ്പാ.... **** ചന്തുവേട്ടാ...... ഉം.....എന്താടി..... ഇന്ന് കോളേജിൽ വല്ല പ്രശ്നവും ഉണ്ടായിരുന്നോ.....

ശ്രീയുടെ ആ ചോദ്യം കേട്ടപ്പോൾ പെട്ടെന്ന് ദീപയെയും ആ തലത്തേറിച്ചവളെയും ആണ് ഓർമ വന്നത്. എന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകും പോലെ തോന്നി.എങ്കിലും ആ ദേഷ്യം പുറമെ കാണിക്കാതെ ഞാൻ അവളോടു ഇല്ല എന്നു അർത്ഥത്തിൽ തലയാട്ടി. ഒന്നും നടന്നില്ലേ....? എന്റെ നെറ്റിതടത്തിൽ അലങ്കാരം ആയി വളർന്നു നിന്ന കുട്ടു പുരികം ചുള്ളുപ്പിച്ചു ഞാൻ അവളോട്‌ പറഞ്ഞു. ഇല്ലാ എന്നു നിന്നോട് പറഞ്ഞില്ലേ ശ്രീ....പിന്നെന്താ.... ഞാൻ ഇന്ന് ചേച്ചിയെ കണ്ടു..... ചേച്ചിയോ......?ഏതു ചേച്ചി....? അളകനന്ദ.....പാവമാ ഏട്ടാ......ഇന്ന് കരഞ്ഞു കൊണ്ടാണ് പോയേ.... അവൾ പാവം ആണെന്നോ....നല്ല കഥയായി പോയി. അവൾ പാവം അല്ല നിന്റെ മുന്നിൽ പാവയായി അഭിനയിക്കുവാ.എനിക്കു അവളെ കാണുന്നതെ കലിയാണ്. കലിയാണോ ഏട്ടാ....ഏട്ടൻ എല്ലാം മറന്നോ...? ഏട്ടന് പോലും എന്നെ മാനേജ് ചെയ്യാൻ പറ്റാത്ത ഒരു സാഹചര്യം ഉണ്ടായിരുന്നു.ബന്ധുക്കളെ അയൽക്കാരെയും ആരെയും ഞാൻ കണ്ടില്ല അന്ന്.

എന്നാൽ ഏട്ടൻ പറഞ്ഞില്ലേ കാണുന്നതെ കലി ആണെന്ന് ആ വ്യക്തി ആണ് ആരോ പറഞ്ഞു അറിഞ്ഞു ഇവിടെ ഓടി വന്നത്. പിന്നെ ഏഴു ദിവസം എനിക്കു വേണ്ടുന്നത് എല്ലാം കണ്ടും കേട്ടും അറിഞ്ഞു ചെയ്‌തത്‌.അതൊക്കെ മറന്നോ....അന്ന് ഏട്ടൻ നന്ദേച്ചിയെ കണ്ടില്ലേ അപ്പോൾ കലി ഇല്ലായിരുന്നല്ലോ ഈ മുഖത്തു. ശ്രീ മതി നിറുത്തു....ഒരുപാട് ആകുന്നു. അറിയാം ഏട്ടാ .....എങ്കിലും ഓരോന്നും കാണുമ്പോൾ അങ്ങു പറഞ്ഞു പോകുന്നത് ആണ്.അന്ന് എനിക്കു അത്രയും സ്നേഹവും അമ്മയുടെ കുറവ് അറിയിക്കാതെ എന്റെ കൂടെ നിന്നതും ഒക്കെ ആ ചേച്ചിയാണ്. അപ്പോൾ ആ ചേച്ചി ഇവിടെ വന്നാൽ എനിക്കു എന്റെ അമ്മക്ക് പകരം ആകില്ലേ. അതാ ഏട്ടാ എനിക്കും വേണ്ടത്. ഒന്നു നിറുത്തു ശ്രീ...ഒരു അമ്മ....കൈയിൽ ഇരുന്ന് പുസ്തകം കട്ടിലിലേക്ക് എടുത്തെറിഞ്ഞു ഞാൻ നേരെ പാടത്തേക്ക് നടന്നു. ***** അപ്പാ ചായ..... മോളെ..... ഉം..... നിന്റെ അമ്മയെ അപ്പാ എത്ര നാൾ പുറകെ നടന്നു ആണ് അവളുടെ ഇഷ്ടം പിടിച്ചു വാങ്ങിയത് എന്നു അറിയാമോ.?ആരോടും നീ പറയില്ല എങ്കിൽ ഒരു രഹസ്യം പറയാം.....

എന്താണ്....അപ്പാ.... നിന്റെ അമ്മ എല്ലാവരുടെയും മുന്നിൽ വച്ചു എന്റെ ചെവിക്കല്ലു പൊട്ടും പോലെ ഒരണം തന്നിട്ടുണ്ട് . നിനക്കു അറിയാമോ....? അപ്പാ പറയുന്നതൊക്കെ കേട്ടു കുടിച്ച ചായ എന്റെ തൊണ്ടയിൽ കുടുങ്ങി ഇരിപ്പാണ്. അല്ലു..... ഉം.... എന്നിട്ടും ഞാൻ അവളെ വിട്ടു കളയാൻ തയ്യാറായില്ല. അവസാനം അവളെ കൊണ്ടു ഇഷ്ടം ആണെന്ന് പറയിപ്പിച്ചു.എന്നിട്ടു ഒരു ദിവസം അവളെ ഈ നാട്ടിൽ നിന്നും കടത്തി എന്റെ നാട്ടിൽ കൊണ്ടു പോവുകയും ചെയ്തു. എന്നിട്ടു എന്താ ദൈവത്തിനു അസൂയ തോന്നി ഞങ്ങളുടെ ജീവിതം കണ്ടപ്പോൾ.നിന്നെ എന്റെ കൈയിൽ തന്നിട്ട് അവളെ അങ്ങു കൊണ്ടു പോയില്ലേ... അപ്പാ അതു പറഞ്ഞപ്പോൾ ഒരു പോലെ ഞങ്ങളുടെ രണ്ടിന്റെയും കണ്ണു നിറഞ്ഞു. മോളെ അപ്പാ ഇതു പറഞ്ഞത് എന്തിനാണ് എന്നു അറിയാമോ.....? ഇല്ലാ എന്ന രീതിയിൽ ഞാൻ തലയാനക്കി. മോളു വിഷമിക്കരുത് ഒന്നും ഓർത്തു. എന്തും നേരിടണം സ്വന്തം ആക്കണം എന്നു ആഗ്രഹിച്ചതൊക്കെ....നമ്മുടെ സ്നേഹം സത്യം ഉള്ളത് ആണെങ്കിൽ അതു നമ്മളെ തേടി വരും.

അപ്പോഴാണ് അപ്പാവുടെ ഫോൺ ബെൽ അടിച്ചത്. മോളെ ദാ ആമിയുടെ കോൾ ആണ്.... ഹലോ...എന്താടി... ഡി നീ നാളെ രാവിലെ അമ്പലത്തിൽ പോകാൻ വരുന്നോ....? രാവിലെയോ....? അപ്പോൾ കോളേജിൽ പോകണ്ടേ......? അപ്പോൾ നീ ന്യൂസ് കണ്ടില്ലേ....? ഇല്ലാ.....എന്തേ....? നാളെ സ്‌ട്രൈക്കു ആണ്.വെള്ളിയാഴ്ച പോയി മനസുരുക്കി പ്രാർത്ഥിച്ചു അമ്മക്ക് വിളക്ക് വെച്ചാൽ ആഗ്രഹിച്ച കാര്യം നടക്കും എന്നു അല്ലെ.....? അതാടാ ഒന്നു വാടാ... ഓ അങ്ങനെ വഴിക്കു വാ.... നിന്റെ ആഗ്രഹം എന്താണ് എന്ന് അറിയാം മോളെ എനിക്കു. ഒന്നു പൊടി....നീ വരുന്നോ..... ഉം. വരാം ചുമ്മാ ഇവിടെ ഇരിക്കുന്നതിനെക്കാളും നല്ലതു അതാ.... ഉം ശരി എന്നാൽ.... അപ്പോഴേ അപ്പായോട് കാര്യം സൊല്ലി പെർമിഷൻ വേടിച്ചിട്ടെ... രാവിലെ നേരത്തെ എഴുന്നേറ്റു ചായയും കഴിക്കാൻ കാപ്പിയും ഉണ്ടാക്കി വച്ചു . പിന്നെ പെട്ടെന്ന് പോയി കുളിച്ചു.ഒരു ധവാണി സുറ്റി ഒരുങ്ങി.

അപ്പായോടു യാത്രയും പറഞ്ഞു എന്റെ യമഹായും ( എന്റെ സൈക്കിൾ ആണ് ട്ടോ ) എടുത്തു ഒരു പറപ്പിക്കാൽ ആയിരുന്നു. ഞാൻ +1 ആയപ്പോൾ അപ്പാ വാങ്ങി തന്നതാണ്. വഴിയിൽ ശ്രീ അവളുടെ യമഹായും ആയിട്ടു എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു. പിന്നെ മത്സരിച്ചു യമഹാ ചവിട്ടി ഞങ്ങൾ പെട്ടെന്ന് തന്നെ നടയിൽ എത്തി. ദേവിക്ക് ഇഷ്ടം ഉള്ള അരുളിപൂ മാലയും വാങ്ങി ഞങ്ങൾ നടക്കു ഉള്ളിൽ പ്രവേശിച്ചു. ..ചന്ദനത്തിന്റെയും കർപ്പുരത്തിന്റെയും ഗന്ധം മുക്കിൽ നിറഞ്ഞു. മാല നടക്കൽ വച്ചു.കൈ കുപ്പി പ്രാർത്ഥിച്ചു.... ഓം സർവ്വ മംഗളം മംഗല്യ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ......... എന്റെ പ്രാർത്ഥനയെ ഭേദിച്ചു മറ്റൊരു ഗന്ധം എന്റെ നാസികയി തുളഞ്ഞു കയറി. ആ ഗന്ധം എനിക്കു നന്നായി അറിയാവുന്നത് കൊണ്ടു തന്നെ. തെറ്റു ആണെന്ന് അറിഞ്ഞിട്ടും പ്രാർത്ഥന പാതിയിൽ നിറുത്തി ഞാൻ തിരിഞ്ഞു എന്റെ സാറിനെ നോക്കി. കണ്ണും പൂട്ടി കൈ കുപ്പി എന്റെ പുറകിൽ നിൽപ്പാണ്. എന്നാൽ എന്റെ ഊഹം തെറ്റിച്ചു സാർ പെട്ടെന്ന് കണ്ണു തുറന്നു. മുന്നിൽ കണ്ടത് എന്നെയും ......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story