നെൽ കതിർ: ഭാഗം 5

nelkathir

രചന: ലക്ഷ്മി ബാബു ലച്ചു

എന്നെ മുന്നിൽ കണ്ടപ്പോൾ സാർ ദേഷ്യം കൊണ്ടു .സാറിന്റെ ആ പവിഴം പോലുള്ള കൊച്ചു പല്ലുകൾ കടിച്ചു പൊട്ടിച്ചു. ശെടാ ഇവിടെയും ഒരു സമാധാനം തരില്ലേ ഈ നാശം....? തിരു നടയിൽ നിന്നു ആ കണാരൻ അങ്ങനെ പറഞ്ഞപ്പോൾ മനസ്സ്‌ നല്ലതു പോലെ ഒന്നു വേദനിച്ചു.എന്നാലും അതു മറച്ചു വച്ചു ഞാൻ സാറിനോടയി പറഞ്ഞു. അമ്പലം നിങ്ങളുടെ മറ്റവൾക്കു ശ്രീധനം കിട്ടിയതു ഒന്നും അല്ലല്ലോ.പിന്നെ ശല്യം എന്നു നിങ്ങൾ കണ്ണാടിയുടെ മുന്നിൽ പോയി ഇരുന്നു വിളിക്കാഡോ. അതും പറഞ്ഞു ഞാൻ ദേഷ്യത്തിൽ അമ്പലത്തിനു വലത്തു വച്ചു നടന്നു. ശ്രീ ആണെങ്കിൽ ഇതു ഒന്നും അറിയാതെ എണ്ണയും തിരിയും വാങ്ങാൻ പോയിട്ടു കുറച്ചു സമയം കഴിഞ്ഞു. തിളച്ചു പൊങ്ങുന്ന പാലു പോലെ പെട്ടെന്ന് എനിക്കു സാറിനോട് പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്ര ദേഷ്യം ഉള്ളിൽ തിളച്ചു പൊങ്ങി. വലത്തു വച്ചു വന്നു തിരുമേനിയുടെ കൈയിൽ നിന്നും തിർത്ഥവും ചന്ദനവും വാങ്ങുമ്പോളും ഇടക്കണ്ണാലെ ഞാൻ കണ്ടു എന്നെ ദേഹിപ്പിക്കുന്ന നോട്ടം നോക്കി നിൽക്കുന്ന സാറിനെ.

ദേവിക്ക് മുന്നിൽ ശ്രീ ഇഷ്ട്ടകാര്യം നടക്കാൻ വേണ്ടി തിരി തെളിയിക്കാൻ ആയി തുടങ്ങി.എനിക്കു നേരെ നീട്ടിയ എണ്ണയും തിരിയും ഞാൻ കൊണ്ട് പോയി ദേവിയുടെ തിരുമുന്നിൽ സമർപ്പിച്ചു . നന്ദേ.....നീ ഇതു എന്താടാ കാണിക്കുന്നെ.....? സാർ വല്ലോം പറഞ്ഞോ.ഞാൻ കണ്ടിരുന്നു നിങ്ങൾ സംസാരിക്കുന്നതു.ഇതു ആദ്യം ആയിട്ടു ഒന്നും അല്ലല്ലോ.നീ ആ തിരി എടുത്തു തെളിയിച്ചെ. ശ്രീയുടെ വാക്കുകൾ കേട്ടെങ്കിലും കേട്ടില്ല എന്ന രീതിയിൽ ഞാൻ പറഞ്ഞു. ഞാൻ പുറത്തു ഉണ്ടാക്കും ശ്രീ എല്ലാം കഴിഞ്ഞു നീ അങ്ങോട്ടേക്ക് വന്നാൽ മതി. അതും പറഞ്ഞു ഞാൻ പുറത്തേക്കു നടന്നു. എന്റെ മനസിനെയോ കണ്ണുകളെയോ എനിക്കു നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ആളൊഴിഞ്ഞ ആൽത്തറയിൽ ഞാൻ ഇരുന്നു. അനുസരണ ഇല്ലാതെ എന്റെ കണ്ണു നിറഞ്ഞു. ധവാണി തുമ്പു കൊണ്ടു ഞാൻ എന്റെ കണ്ണുനീരിനെ തുടച്ചു മാറ്റി.

അപ്പോഴാണ് സാറിന്റെ ചിരിയോട് കൂടിയ സംസാരം കേട്ടത്. ആൽ തറയുടെ പുറകിൽ ആയി ആണ് പട്ടും വിളക്കും മറ്റും വിൽക്കുന്ന സ്റ്റോർ ഉള്ളത്.അവിടെ ഉള്ള ഉണ്ണീചേട്ടൻ സാറിന്റെ അടുത്ത സുഹൃത്ത് ആണ്. അയാളും ആയി ആണ് സംസാരം. ശരിയടാ ഉണ്ണി ....നീ വൈകിട്ടു പാടത്തേക്ക് വരില്ലേ....അവിടെ വച്ചു കാണാം.ശരി എന്നാൽ..... അതും പറഞ്ഞു സാർ ബൈക്കിൽ കയറി വണ്ടി സ്റ്റാർട്ട് ചെയിതു. പെട്ടെന്ന് എവിടെ നിന്നോ ഒരു ധൈര്യം എനിക്കു കിട്ടി. സാറിന്റെ വണ്ടി മുന്നോട്ടു നീങ്ങി. ഞാൻ സാറിന്റെ വണ്ടിയേക്കാൾ സ്പീഡിൽ ഓടി ആൽത്തറയുടെ മറ്റേ വശത്തു വന്നു.വണ്ടിക്കു മുന്നിൽ വന്നു നിന്നു. നീനക്ക് ചാടി ചാക്കാൻ എന്റെ വണ്ടിയെ കണ്ടോള്ളു..? ഈ അളകനന്ദ ആത്മഹത്യ ചെയ്യാനോ...അതുക്കു നാൻ നോർമൽ താനെ.....സുസൈഡ് ഒന്നും എനിക്കു സെറ്റ് ആവല്ലേയെ സാർ. നാൻ എൻ അപ്പാ അല്ലു താ. നീ ആരുടെ അല്ലു ആയാലും എനിക്കു എന്താ.വണ്ടിയുടെ മുന്നിൽ നിന്നും മാറി നിൽക്കടി. എനിക്കു പറയാൻ ഉള്ളത് കേട്ടിട്ടു പോയാൽ മതി നിങ്ങൾ.....

അതും പറഞ്ഞു ഞാൻ ഹാൻഡിലിൽ പിടിച്ചിരുന്ന സാറിന്റെ കൈയുടെ മുകളിൽ എന്റെ കൈ വച്ചു. ഛീ......എടുക്കടി കൈ..... അതും പറഞ്ഞു സാർ സാറിന്റെ കൈ വലിച്ചെടുത്തു. നിങ്ങൾ എന്നോട് ഈ കാണിക്കുന്ന അകൽച്ച ഇല്ലേ അതു തുടങ്ങിയിട്ടു വർഷങ്ങൾ ആയി.എന്നിട്ടും എനിക്കു നിങ്ങളോടു ഇഷ്ടം കുടിയിട്ടെ ഉള്ളു.അതാ ഇങ്ങനെ പുറകെ നടക്കുന്നെ.അല്ലാതെ നിങ്ങളുടെ ഭംഗിയിൽ മയങ്ങി പോയിട്ടു ആണെന്ന് കരുതരുത്. നിന്നു ചിലക്കത്തെ മാറി നിൽക്കടി...... മാറിയൊക്കെ നിൽക്കാഡോ.....അല്ലാതെ തന്റെ കൂടെ വരാൻ ആയിട്ടു ഒന്നും പോകുന്നില്ല. അപ്പോഴേക്കും സാർ വണ്ടി സ്റ്റാർട്ട് ആക്കി. ഞാൻ സാറിനോട് പറഞ്ഞില്ലേ .ഞാൻ പറയുന്നത് കേട്ടട്ടു പോയാൽ മതി എന്നു. അതും പറഞ്ഞു ഞാൻ വണ്ടിയുടെ ചാവി ഊരി ഇങ്ങു എടുത്തു. ഡി.... കളിക്കാതെ ചാവി ഇങ്ങു താ.... തരാം തന്നിട്ടെ പോകു.അല്ലാതെ ഇതും കൊണ്ടു പോയിട്ടു എനിക്കു എന്താ പ്രയോജനം.വല്ല ബുള്ളറ്റ് ആയിരുന്നേൽ പറയായിരുന്നു.ഇതു വെറും ഹീറോ അല്ലെ....അതും യാമുന്റെ കാലത്തെ ഡി...

നിന്നെ ഞാൻ...... അലറണ്ട...... എന്റെ മുഖത്തേക്ക് ഉള്ള സാറിന്റെ നോട്ടം എനിക്കു താങ്ങാൻ കഴിയുന്നില്ല.എങ്കിലും ഞാൻ അതു കണ്ടില്ല എന്നു വച്ചു സാറിനോട് പറയാൻ ഉള്ളത് പറഞ്ഞു. പിന്നെ എന്റെ ഇഷ്ടം തളളി കളഞ്ഞു നിങ്ങൾ ഇങ്ങനെ പോകുന്നില്ലേ.ഒരിക്കൽ ഒരു തവണ എങ്കിലും ആ ഒരു തവണയിൽ ഒരു സെക്കന്റ് എങ്കിലും നിങ്ങൾ ഓർക്കും എന്റെ സ്നേഹത്തെ കുറിച്ചു. അന്ന് നിങ്ങളുടെ മനസ്സ് വല്ലാതെ നോവും.അപ്പോൾ നിങ്ങക്ക് കൈ എത്തി പിടിക്കാൻ കഴിയാത്ത തിലും ദൂരെ ആയിരിക്കും ഞാൻ.ഇതു ഓർത്തോ. എന്നെ ഇത്ര മാത്രം വെറുക്കാൻ ഞാൻ എന്താ സാറേ ചെയ്തെ...? അതു ഞാൻ സാറിനോട് പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.തോണ്ടാകുഴിയിൽ വെള്ളം വറ്റി ഇല്ലാതെ ആയി. അത്രയും നേരം എന്റെ മുഖത്ത് നോക്കി നിന്ന സാർ. എന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ എന്റെ മുഖത്തു നിന്നും കണ്ണെടുത്തു. പിന്നെ ഈ ശ്രീചന്തിന്റെ മനസ്സിൽ മറ്റൊരു പെണ്ണിന്റെ പേര് കൊത്തി വെക്കും വരെ നിങ്ങളുടെ ഒപ്പം ഞാൻ ഉണ്ടാക്കും ഇതു തീർച്ചയാണ്. പറഞ്ഞു തിർന്നെങ്കിൽ കീ താടി...

അതുടെ കേട്ടപ്പോൾ എനിക്കു വീണ്ടും ദേഷ്യം ആയി. ഞാൻ ചാവി എടുത്തു കുറച്ചു ദൂരേക്ക്‌ എറിഞ്ഞു. എഡി...പോയി എടുത്തു താടി... അഹങ്കാരി മനസിന്‌ പാറയുടെ കട്ടി അല്ലേ. അങ്ങനെ ഉള്ള ആൾ വേണമെങ്കിൽ നടന്നു പോയി ചാവി എടുത്തോ.... അതും പറഞ്ഞു ദേഷ്യത്തിൽ ഞാൻ തിരിച്ചു നടന്നു വീണ്ടും ആൽത്തറയിൽ വന്നു ഇരുന്നു.... എന്റെ മനസ് അപ്പോൾ കലങ്ങി മറിയുകയായിരുന്നു. എന്റെ മനസ്സിന്റെ മറിച്ചിലിനെ മറികടന്നു സാറിന്റെ ബൈക്ക് പോയിരുന്നു. ദുഷ്ട മനസ്സ് എന്റെ ആത്മാർത്ഥമായി ഉള്ള സ്നേഹം മനസിലാക്കാതെ..... നന്ദേ......നമ്മുക്ക് പോയല്ലോ.....? എന്റെ ചിന്തകളെ ഇല്ലാതാക്കി ശ്രീ അങ്ങോട്ടേക്ക് വന്നു. ഉം.....പോകാടാ..... ടി.... നിന്റെ മുഖം കണ്ടാൽ തോന്നും സാർ ആദ്യം ആയാണ് നിന്നെ വഴക്കു പറഞ്ഞതു ഇതു ആദ്യം ആണ് എന്ന്. ശ്രീ plz ഈ ടോപിക് നമ്മുക്ക് വേണ്ട...... അതും പറഞ്ഞു ഞാൻ ശ്രീയേക്കാൾ മുന്നേ രണ്ടടി നടന്നു വീട്ടിൽ എത്തിയിട്ടും എന്റെ മനസ്സ് ആ അമ്പലനടയിൽ ആയിരുന്നു. അപ്പാവോട് എന്റെ മനസ്സ് ഒന്നു തുറന്നപ്പോൾ ഒരു ആശ്വാസം തോന്നി സാരം ഇല്ല....

അതൊക്കെ പോട്ടെ.....മോളു അടുക്കളയിലേക്ക് പോ ഞാൻ ദാ വരുന്നു തിരികെ വന്നപ്പോൾ അപ്പാ എനിക്കു ആയി കൈയിൽ ഓരോ ഗിഫ്റ്റ് കരുതിയിരുന്നു.രണ്ടു വെള്ള ആട്ടിൻകുട്ടികൾ ഒത്തിരി നാൾ ആയില്ലേ മോൾ ഇതു എന്നോട് ചോദിച്ചിട്ട്.ഇന്നാ പിടിച്ചോ.... അതും പറഞ്ഞു അവരുടെ കഴുത്തിൽ കെട്ടിയ കയറിന്റെ മറ്റേ അറ്റം എന്റെ കൈയിൽ തന്നു. ഞാൻ രണ്ടു പേർക്കും ഒരു നല്ല പേര് ഇട്ടു.പെണ്ണാടിനു മണിക്കുട്ടയും ആണ്ണാടിനു മണിക്കുട്ടനും എന്നു പേര് കൊടുത്തു.പിന്നെ ഒന്നു കുളിപ്പിച്ചു രണ്ടിനെയും പിന്നെ പലപ്പോഴായി സാറിനു കൊടുക്കാൻ വേണ്ടി വാങ്ങിയ സമ്മാനങ്ങളിൽ നിന്നും " S" എന്നു എഴുതിയ ലോക്കറ്റ് ഉള്ള മാലയും "A" എന്നു എഴുതിയ ലോക്കറ്റ് ഉള്ള മാലയും എടുത്തു അതിന്റെ കഴുത്തിൽ ഇട്ടു കൊടുത്തു.പിന്നെ കുങ്കുമം കൊണ്ടു രണ്ടിനും ചെറിയ ഒരു പൊട്ടും തൊടിയിപ്പിച്ചു കൊടുത്തു. രണ്ടിന്റെയും കയറിന്റെ അറ്റം പിടിച്ചു കൊണ്ട് ഞാൻ ശ്രീയുടെ വീട്ടിലേക്ക് ഓടി. ( വേറെ ഒന്നും അല്ല.അവളുടെ വീട്ടിൽ പ്ലാവ് ഉണ്ട്.അതിന്റെ ഇല പൊട്ടിച്ചു കൊടുക്കാൻ ആണ് കേട്ടോ ) വഴിക്കു വച്ചു ഞാൻ സാറിനെ കണ്ടു.

എന്റെ കൈയിലേക്ക് സാർ നോക്കുന്നത് ഞാൻ കണ്ടു. എന്നിട്ടും സാറിനെ ശ്രദ്ധിക്കാതെ അവളുടെ വീട്ടിലേക്കു ഓടി..... ഞാനും അവളും കുറച്ചു ഇല പൊട്ടിച്ചു ആളൊഴിഞ്ഞ കിടക്കുന്ന ശ്രീയുടെ വീടിന്റെ അടുത്ത പറമ്പിൽ കെട്ടി. തുക്കി ഇട്ടു കൊടുത്തു. ശ്രീ ഞാൻ ഇപ്പോൾ വരാമേ.കറി അടുപ്പത്ത് വച്ചേക്കുവാ....ഒന്നു വാങ്ങി വെക്കണം.പിന്നെ ഇതിനു കുടിക്കാൻ കഞ്ഞി വെള്ളവും എടുക്കണം..... അതിനു എന്താ നീ പോയിട്ടു വാ. ഞാൻ എന്തായാലും ഇവിടുന്നു മാറില്ല. അത്രക്ക് എനിക്കു പിടിച്ചു ഇതിനെ.....നീ പോയിട്ടു വാ. ഞാൻ വീട്ടിൽ ചെല്ലുമ്പോൾ ആടിനെ കെട്ടാൻ ഉള്ള സ്ഥലം റെഡി ആക്കുവാണ് അപ്പാ. അടുക്കളയിൽ പോയി കറിയൊക്കെ ഇറക്കി വച്ചു.ആടിനു ഉള്ള വെള്ളവും രണ്ടു കുടുവം പാത്രവും ആയി പോയി. വഴിയിൽ വച്ചേ ഞാൻ കണ്ടു സാറിന്റെ വണ്ടി ശ്രീയെ പാസ്സ് ചെയിതു പോകുന്നത്. എന്നെ കണ്ടപ്പോഴേ അവളുടെ മുഖം മങ്ങി. എന്താടാ.....എന്താ ഒരു സങ്കടം...... അതും പറഞ്ഞു ആടിനു വെള്ളം കൊടുക്കാൻ കുനിഞ്ഞപ്പോൾ ആണ്.മണിക്കുട്ടന്റെ കഴുത്തിൽ മാല ഇല്ല എന്നു കണ്ടത്. ആയോ ശ്രീ ഇവന്റെ കഴുത്തിൽ കിടന്നത് ഇപ്പോൾ കാണുന്നില്ലടാ.എവിടെയോ കളഞ്ഞു പോയി അതു. കളഞ്ഞു പോയത് അല്ലടാ.... പിന്നെ.....പിന്നെ എന്തിയെ..... അതു സാർ പൊട്ടിച്ചു എടുത്തു കൊണ്ട് പോയിടാ.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story