നെൽ കതിർ: ഭാഗം 6

nelkathir

രചന: ലക്ഷ്മി ബാബു ലച്ചു

അത്ര വെറുപ്പ്‌ ആണോടാ സാറിനു എന്നോട്.അതിനു മാത്രം വലിയ തെറ്റു ഒന്നും ഞാൻ ചെയിതട്ടില്ലടാ.എന്നിട്ടും സാറിനു എന്നോട്...... ശ്രീയോട് ഞാൻ അത്രയും പറഞ്ഞെങ്കിലും എന്റെ മിഴികൾ നനഞ്ഞില്ല ചിലപ്പോൾ സാറിന്റെ പേരിൽ ഒരുപാട് കരഞ്ഞത് കൊണ്ടാകാം.മനസ്സ് അത്രമാത്രം വേദനിച്ചിരുന്നു അതാവും മിഴികൾ ഇപ്പോൾ നിറയാഞ്ഞത്. ഓരോന്നും ഓർത്തുകൊണ്ടു ഞാൻ ആടിനു കഞ്ഞിവെള്ളം പാത്രത്തിൽ ഒഴിച്ചു കൊടുത്തു. തിരികെ വീട്ടിൽ പോകാൻ നേരം മണികുട്ടിയുടെ കഴുത്തിൽ കിടന്ന ആ ചെയിൻ പൊട്ടിച്ചു കാട്ടിലേക്ക് എറിഞ്ഞു ഞാൻ.ഒരാൾക്ക് മാത്രം ആയി എന്തിനാ. രണ്ടു ദിവസം പോകണ്ടത്തത് കൊണ്ടു ഫുൾ ടൈം ആടിന്റെ പുറകെ ആയിരുന്നു.അതു ഉണ്ടായത് കൊണ്ടു ടൈം പോയത് ഒട്ടും അറിഞ്ഞില്ല.സാറിനെ കുറിച്ചു ഓർത്തതും ഇല്ല.മനപ്പൂർവ്വം ആണെന്ന് വേണം എങ്കിൽ പറയാം. അപ്പാവും ഇപ്പോൾ ഹാപ്പിത്താൻ.എൻ മൂഞ്ചിയിലെ സീരിപ്പു താൻ അതുക്കു കാരണം.പാവം എൻ അപ്പാ.... എന്നെ യോസിച്ചു ഒരുപാട് വേദനിക്കുന്നുണ്ട്.

രണ്ടു ദിവസത്തിനു ശേഷം അങ്ങനെ കോളേജിൽ പോകണ്ട ദിവസം വന്നെത്തി. പതിവ് പോലെ ശ്രീ എന്നെ വിളിക്കാൻ ആയി പടിക്കൽ വന്നു കാത്തു നിൽപ്പുണ്ടായിരുന്നു. ബസ് സ്റ്റോപ്പിലേക്കു നടക്കുമ്പോൾ പതിവ് പോലെ ഞാൻ നെൽ കതിർ പൊട്ടിച്ചു ബാഗിൽ വച്ചു. ഞാനും ശ്രീയും ഓരോ ചളിയും പറഞ്ഞു വരമ്പിലുടെ നടന്നു. പുറകിൽ നിന്നും ഒരു വണ്ടിയുടെ ഹോണടി കേട്ടു.ശ്രീ തിരിഞ്ഞു നോക്കിയെങ്കിലും ഞാൻ തിരിഞ്ഞു നോക്കാൻ പോയില്ല. കാരണം എന്റെ സാറിന്റെ വണ്ടിയുടെ ഹോണ്ശബ്ദം എനിക്കു കേട്ടാൽ അറിയില്ലേ.... നന്ദേ.....ദെ നിന്റെ സാർ... വായി നോക്കി നടന്നാൽ എവിടേലും അടിച്ചിട്ട് വീഴും. നേരെ നോക്കി നടക്കടി. അതും പറഞ്ഞു ഞാൻ അല്പം ജാഡ ഇട്ടു അവൾക്കു മുന്നേ നടന്നു. സാർ ഞങ്ങളെ പാസ്സ് ചെയിതു പോയി. ബസിൽ ഇരിക്കുമ്പോഴും മറ്റു ചിന്തകളെ ഒഴുവക്കി പുറം കാഴ്ചകളെ ഞാൻ എന്റെ മനസിലേക്കും കണ്ണുകളിലേക്കും സ്വാഗതം ചെയ്തു.

ഇപ്പോൾ ഞാനും ആവശ്യം ഇല്ലാത്ത കാഴ്ച്ചകളെയും ഓർമകളെ മനസിൽ നിന്നും കണ്ണിൽ നിന്നും ഒഴുവക്കാൻ പഠിക്കുവാണു. കോളേജിൽ എത്തിയപ്പോൾ തന്നെ ഞങ്ങളുടെ ഫുൾ ഗ്യാങ് ഉണ്ടായിരുന്നു വകാമരച്ചുവട്ടിൽ. ഞാനും ശ്രീയും അങ്ങോട്ടേക്ക് ചെന്നു. ശ്രീയെ കണ്ടപ്പോൾ തന്നെ ഋഷിയേട്ടൻ അല്പം ഒതുങ്ങി ഇരുന്നു കണ്ണുകൊണ്ട് ആംഗ്യം കാട്ടി ഇരിക്കാൻ.പറയണ്ട താമസം പശു പച്ച പുല്ല് കണ്ടാൽ പശു എങ്ങനെയാണോ അതു പോലെ ആണ് എനിക്കു അവാല് ചാടി കയറി അവിടെ ഇരുന്നപ്പോൾ തോന്നിയത്.സത്യത്തിൽ ഇവൾ പശു ആയിരുന്നെങ്കിൽ ഋഷിയേട്ടൻ പുല്ല് ആയിരുന്നെങ്കിൽ.... എടി നീ എന്തു ആലോചിച്ചു നിൽക്കുവാ.ഇവിടെ ഇരിക് അളക..?. അതും പറഞ്ഞു ദീപ ചേച്ചി എനിക്കു ഇരിക്കാൻ ആയി ഒതുങ്ങി. എന്താടി നിന്റെ മുഖത്ത് ഒരു വിഷമം.....? ഏയ് അപ്പടി ഒന്നും ഇല്ല ചേച്ചി ചുമ്മാ തോന്നുന്നത് ആണ്. അതു അല്ല എന്തോ ഉണ്ട്.ഇന്ന് കിടനശിനി അടില്ലില്ലെടി....? കിടനശിനിയോ.....? അതേ....നിന്റെ സാറിന്റെ വായിൽ നിന്നും വരുന്ന കിടനശിനി കേട്ടാൽ മാത്രമേ നിനക്കു ഒരു ഉന്മേഷം കിട്ടു എന്നു അറിയാം.അതാ ചോദിച്ച...

ഒന്നു പോ ചേച്ചി..... സത്യം പറഞ്ഞപ്പോൾ അവൾക്കു ഇഷ്ടം ആയില്ല. ശ്രീ ഇടക്ക് കയറി പറഞ്ഞു.... ഞാൻ പോകുവാ.ക്ലാസ്സിൽ കയറാൻ ടൈം ആയി. നീ വരുന്നോ.... ശ്രീ...? അതും പറഞ്ഞു ഞാൻ എഴുന്നേറ്റു..... ഞാനും വരുന്നടി..... നന്ദേ.... എന്നാൽ ഞങ്ങളും വരുന്നു എല്ലാരും അതും പറഞ്ഞു എഴുന്നേറ്റു. ഞങ്ങൾ മുകളിലേക്ക് കയറിയതും ബെൽ അടിച്ചതും ഒത്തിരുന്നു. ക്ലാസ്സിൽ കയറി സ്ഥിരം സ്ഥലം തന്നെ കയ്യേറി. അതായത് ജനാലയുടെ സൈഡ്.അതു ആകുമ്പോൾ സാർ പോകുന്നതും വരുന്നതും കണല്ലോ. അങ്ങനെ ജനാല വഴി കാഴ്ചകൾ കണ്ടു കൊണ്ടു ഇരിക്കുമ്പോൾ ആണ്. ക്ലാസ്സിലേക്ക്.ഒരു ലുക്ക് പെണ്ണ് സാരിയൊക്കെ ഉടുത്തു വന്നത്.ആരു കണ്ടാലും നോക്കി പോകും.അങ്ങനെ ഒരു ഐറ്റം. അവർ നേരെ ടീച്ചേഴ്സിന്റെ ചെയറിന് അടുത്തേക്ക് നടന്നു. ആണ്കുട്ടികൾ എല്ലാം വാ തുറന്ന പടുത്തിയിൽ അവരെ നോക്കി ഇരിക്കുവാണ് ഹായ് സ്റ്റുഡന്റസ് ഞാൻ കാർത്തിക.

നിങ്ങളുടെ ലതാമാംമിനു പകരം ജോയിൻ ചെയ്‌തത്‌ ആണ്. അവർ ഞങ്ങളോടയി എന്തൊക്കെയോ പറയുന്നുണ്ട്.എന്നാൽ അവരുടെ അഴകിൽ ആയിരുന്നു എൻ കണ്ണ്. എനിക്കു അവരെ റൊമ്പ പുടിച്ചു പോച്ചു. അഴകനാ മൂഞ്ചി. കിസ്സ് പണ്ണപോലിറിക്കും. നമ്മുക്ക് സ്റ്റുഡന്റ്‌സ് ടീച്ചർ എന്നു പറഞ്ഞു ഒരു ഗ്യാപ് വേണ്ടാ. ഞാൻ നിങ്ങളുടെ ഒക്കെ ഒരു നല്ല ഫ്രണ്ട് ആണ് എന്ന് കരുതി മുന്നോട്ടു പോകാം. അതു ആണ് എനിക്കു എളുപ്പം. നിങ്ങൾക്കും. അവരുടെ സംസാരത്തിൽ എല്ലാവരും ലയിച്ചു ഇരിക്കുവാണ്.പൊതുവെ ബോയ്സ്. എന്താ സ്റ്റുഡന്റ്‌സ് ഒക്കെ ആണോ....യൂർ ചോയ്സ്.... ഡബിൾ ഒക്കെ മാം.... ബോയ്സ് ഒരേ സ്വരത്തിൽ പറഞ്ഞു. ഗുഡ്.... ഞാൻ പഠിച്ചത് SN കോളേജ് കൊല്ലം അവിടെ ആണ്.മാത്‌സ് ആണ് എന്റെ ഇഷ്ട സബ്ജെക്ട്.പിന്നെ നിങ്ങളുടെ ശ്രീചന്ത് സാറുമായി ഒരുമിച്ചാണ് പഠിച്ചത്.മൂന്നു കൊല്ലം.

അതു പറഞ്ഞതും എല്ലാവരുടെയും നോട്ടം എന്നിലേക്ക്‌ ആയി.ഈ കോളേജിലെ ഓരോ മണൽ തരിക്കും അറിയാലോ എന്റെ കഥ. പിന്നെ ശ്രീചന്ത് സാർ എന്റെ നല്ല ഒരു ഫ്രണ്ട് ആണ്. അതു പറഞ്ഞപ്പോൾ നേരത്തെ ഞാൻ കണ്ട മാലാഖ യുടെ മുഖം കറുപ്പു ആയി എന്നു തോന്നി. അപ്പോഴേക്കും എന്റെ കണാരൻ ക്ലാസ്സിന്റെ വാതിലിൽ പ്രേത്യക്ഷപെട്ടു. ഹാ..... ചന്തു...... എസ്ക്യുസ്മി ഒരു മിനിറ്റ്... അതും പറഞ്ഞു ആ മാലാഖ സാറിന്റെ അടുത്തേക്ക് പോയി. ദേഷ്യം കൊണ്ടു ഞാൻ എൻ കൈ മുറുക്കി ഡസ്ക്കിൽ ഒറ്റ ഇടി. ആ ശബ്ദം കേട്ടിട്ടു ആവാം അപ്പോഴും എന്റെ മുഖത്തേക്ക് ആയിരുന്നു ഒട്ടു മിക്ക കണ്ണുകളുടെയും നോട്ടം. എന്റെ കണ്ണുകൾ ആണെങ്കിൽ വാതിലിലേക്കു നീണ്ടു. കടവുളെ നീ താൻ എൻ തുണ.കൈ വിടത്താപ്പാ.നാൻ നിനച്ചത് എനിക്കു താൻ കെടക്കണം. പ്രാർത്ഥിച്ചോ മനസ്സുരുകി പ്രാർത്ഥിച്ചോ.....നിന്റെ സാറിനെ അവരു കൊണ്ടുപോകാതിരിക്കാൻ വേണ്ടി. അശരീരി ഒന്നും അല്ലാട്ടോ....അതു നമ്മുടെ ശ്രീ ആണ് പറഞ്ഞതു. പൊടി പട്ടി....എരു തീയിൽ മണ്ണെണ്ണ ഒഴിക്കുന്നോടി.....

സത്യം പറഞ്ഞപ്പോൾ അതു മണ്ണെണ്ണ ആണെങ്കിൽ അങ്ങനെ ആയിക്കോട്ടെ നന്ദേ.... ഒക്കെ ഫ്രണ്ട്സ്..കോം ബാക്.... അതും പറഞ്ഞു അവർ വീണ്ടും ക്ലാസ്സിലേക്ക് കയറി. ഞാൻ എന്നെ പരിചയ പെടുത്തി.ഇനി നിങ്ങൾ നിങ്ങളെ കുറിച്ചു പറ..... മാം..... എസ്..... മാം മിന്റെ മരേജ് കഴിഞ്ഞതാണോ....? വൈഷ്ണവ് ആണ് അത് ചോദിച്ചത്. ഒരു ഡീസന്റ് പുള്ളിയാണ്. ബട് ഇവരെ കണ്ടു മയങ്ങി എന്നു എനിക്കു തോന്നി. എന്താണ് തന്റെ പേര്....? മാം...വൈഷ്ണവ്..... ഒക്കെ വൈഷ്ണവ്.... മരേജ് ഒന്നും കഴിഞ്ഞില്ല എന്തേ... എന്റെ ബ്രോയും മാം മും തമ്മിൽ നല്ല ചേർച്ച ആണെന്ന് തോന്നി...അതാ.... ഡാ മിടുക്ക....ഞാൻ നിന്റെ മിസ്സ് അല്ലടാ... വന്ന അന്ന് തന്നെ പ്രൊപ്പോസൽ അതും ബ്രോക്കു വേണ്ടി. നീ കൊള്ളല്ലോടാ..... പിന്നെ വൈഷ്ണവിന്റെ കുടുംബത്തെ പറ്റിയൊക്കെ അവർ ഓരോന്നും ചോദിച്ചു. പെട്ടെന്ന് അവർ എല്ലാവരോടും നല്ല ഫ്രണ്ട്ലി ആയി. ഫ്രണ്ട്ലി എന്നു പറഞ്ഞാൽ നല്ല കട്ട കമ്പനി. അനാ എനിക്കു മട്ടും അവരെ അത്ര പുടികലെ.... അപ്പോൾ നിങ്ക സൊല്ലും നെത്തു നാൻ അവരെ പറ്റി അഴകാനാ പേച്ചു പേച്ചിയതോ എന്നു.

അതു അപ്പോ...ഇതു ഇപ്പൊ... നാമ്മാ എല്ലാമേ ഇപ്പടി താനെ..... അങ്ങനെ എല്ലാരേയും അവർ പരിചയ പെട്ടു എന്നെയും പരിചയ പെട്ടു. എല്ലാം കഴിഞ്ഞപ്പോൾ തന്നെ ബെൽ അടിച്ചു. ഒക്കെ ഫ്രണ്ട്സ് നമ്മുക് നാളെ കാണാം. ബൈ..... അതും പറഞ്ഞു അവർ പുറത്തേക്കു ഇറങ്ങിൽ.എനിക്കു എന്തോ വല്ലാത്ത ഒരു ഭയം മനസ്സിൽ ഉടൽ എടുത്തു.അതു കാട്ടു തീ പോലെ മനസ്സിനെ ആളി കത്തിക്കാൻ തുടങ്ങിയത് ഞാൻ അറിഞ്ഞു.എനിക്കും മറ്റാർക്കും ആ തീയേ കെടുത്താൻ കഴിയില്ല എന്ന് തോന്നി.ഒരാൾക്ക് കഴിയും അതു എന്റെ സാർ ആണ്. കാർത്തിക......... എന്റെ ചിന്തയെ ആ വിളി എടുത്തു ദൂരെക്കു എറിഞ്ഞു. പരിചയം ഉള്ള ഒരു ശബ്ദം അയോണ്ട്. ഞാൻ ജനാലയുടെ ഭാഗത്തേക്ക് തന്നെ നോക്കി ഇരുന്നു. മുഖത്ത് ഒരു പാൽ പുഞ്ചിരിയും ആയി സാർ അവരുടെ അടുത്തേക്ക് നടന്നു.... സാർ ഇങ്ങനെ ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.എപ്പോഴും ദേഷ്യം ആണ് ആ മുഖത്ത്.

കാർത്തിക മാംമിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ എന്നു വെറുതെ മോഹിച്ചു പോയി. കാത്തു സൂക്ഷിച്ച കസ്‌തൂരി മാമ്പഴം കാർത്തിക മിസ്സ് കൊണ്ടു പോകുമോടി... അളകെ.... അർച്ചന ആണ് അത് ചോദിച്ചത്. ഒന്നു പോടി.... അവൾ ആകെ വിഷമിച്ചു ഇരിക്കുവാ.അപ്പോഴാ നീ.... അതും പകുറഞ്ഞു ശ്രീ അവളെ വഴക്കു പറഞ്ഞു. എന്നാൽ അവർ ഒരുമിച്ചു നടന്നു പോകുമ്പോൾ സാർ എന്നിൽ നിന്നും ഇപ്പോൾ ഒരുപാട് ദൂരെ ആണെന്ന് എനിക്കും തോന്നി പോയി...... ഡി അളക ....... നോക്കുമ്പോൾ ദീപ ചേച്ചി... എന്താ ചേച്ചി.....? നീ ഇങ്ങു വന്നേ ഒരു കാര്യം പറയാൻ ഉണ്ട്.അത്യാവശ്യം ആണ്. അതു ചേച്ചി...... ഇപ്പോൾ ക്ലാസ്സ്...... കോപ്പ്......ഇങ്ങോട്ടു വാടി.... ചേച്ചിക്ക് പുറകെ ഋഷിയേട്ടനെ കണ്ടപ്പോഴേ ശ്രീ എന്നെക്കാൾ മുന്നേ ചാടി എഴുന്നേറ്റു..... ഞാനും ശ്രീയും ബാഗും എടുത്തു ക്ലാസ്സിനു പുറത്തു ഇറങ്ങി. എന്താ ചേച്ചി...... നീ വാ പറയാം..... അതും പറഞ്ഞു ചേച്ചി എന്നെയും കൂട്ടു പുറത്തേക്കു നടന്നു.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story