നെൽ കതിർ: ഭാഗം 7

nelkathir

രചന: ലക്ഷ്മി ബാബു ലച്ചു

എന്താ ചേച്ചി കാര്യം ടെൻഷൻ അടിപ്പിക്കാതെ പറയുന്നുണ്ടോ..... ടെൻഷൻ ഉള്ള കാര്യം തന്നെയാണ്....പറയാൻ ഉള്ളത്.... എന്താന്നു വച്ചാൽ പറ ചേച്ചി..... ഇപ്പോൾ വന്ന നിന്റെ മാം ഉണ്ടല്ലോ..... കാർത്തിക മാം.....മാംമിനു എന്താ..... മാംമിനു ഒന്നും ഇല്ല...എന്നാൽ അവർ നിനക്കു പാരാ ആകും അഭി. ( എന്നെയാട്ടോ.....ചിലപ്പോൾ എന്നെ അഭി എന്നാണ് ചേച്ചി വിളിക്കാർ എന്നു ഞാൻ പറഞ്ഞിരുന്നല്ലോ.... ) എന്താ ചേച്ചി....എന്താന്നു വച്ചാൽ പറഞ്ഞു തുലക്കു. നിന്റെ സാറും അവരും ഒരുമിച്ചാണ് പഠിച്ചത്.മൂന്നു കൊല്ലം. അതാണോ കാര്യം.അതു മാം തന്നെ പറഞ്ഞിരുന്നു ഞങ്ങളോട്. അതു മാത്രം അല്ല അളക..... നമ്മുടെ പ്യുണ് രാമേട്ടൻ ഇല്ലേ അയാൾ പറഞ്ഞതാ. മാംമും ആയാളും സംസാരിക്കുന്നതു ഞങ്ങൾ കണ്ടു. ആരാ അതു എന്നു ചോദിച്ചപ്പോൾ രാമേട്ടൻ ആണ് പറഞ്ഞേ അതു പുതിയത് ആയി വന്ന മാം ആണെന്ന് അപ്പോൾ അയാൾ പറഞ്ഞ കാര്യം ആണ്. അയാൾ ഇതിന് മുന്നേ SN കോളേജിൽ ആയിരുന്നല്ലോ.. ഒന്നു ചുറ്റി വളക്കാതെ കാര്യം പറയുന്നുണ്ടോ.....?

നിന്റെ സാറിനെ അവർക്കു ഇഷ്ടം ആയിരുന്നു.അവർ അത് തുറന്നു പറയുകയും ചെയ്തു. നിന്റെ സാർ ഒരു ജോലി ഒക്കെ ആയിട്ടു ആലോചിക്കാം എന്നാണ് പറഞ്ഞതു എന്നു. ഇതൊക്കെ ആ കോളേജിൽ പഠിച്ച എല്ലാവർക്കും അറിയാം എന്നാ അയാൾ പറഞ്ഞേ.അവിടുത്തെ രണ്ടു താരങ്ങൾ ആയിരുന്നു അവർ രണ്ടു പേരും എന്നു. അതും അല്ല അവരെ ഇവിടെ റെക്കമെന്റ് ചെയ്‌തത്‌ സാർ ആണെന്ന് പോലും. ശരി ആയിരിക്കു രാമേട്ടൻ പറഞ്ഞതു.ഒരിക്കലും രാമേട്ടൻ ഋഷിയേട്ടനോട് കള്ളം പറയില്ല.അത്ര കുട്ടാണ് അവർ. ഞാൻ മനസ്സിൽ ഓർത്തു അഭി...... അതിന് എന്താ ചേച്ചി..... എടി നീ പൊട്ടി ആണോ അതോ പൊട്ടി ആയി അഭിനയിക്കുകയാണോ....? നിന്റെ കാര്യത്തിൽ എനിക്കു ഉള്ള എത്ര ശ്രദ്ധ പോലും നിനക്കു ഇല്ലല്ലോ അഭി.....കഷ്ടം തന്നെ.... എന്താ ചേച്ചി.....ഇങ്ങനെ ഒക്കെ..... എടി അളക....

ചിലപ്പോൾ സാർ നിന്റെ ഇഷ്ടം കാണാത്തത് ഇവർക്കു വേണ്ടി ആണെങ്കിലോ.....? ഏയ് അല്ല ചേച്ചി അങ്ങനെ ഒന്നും ഇല്ല.... അളക.....നീ എന്റെ ക്ഷമ യെ പരീക്ഷിക്കരുത് plz. നീ എന്റെ അഭിയുടെ പേര് കുടി ഇല്ലാതാക്കും. ചേച്ചി......എന്തിനാ ടെൻഷൻ ആകുന്നേ.....? നിന്റെ കണ്ണുനീർ കാണാൻ വയ്യാത്തത് കൊണ്ട്. അതു എനിക്കു അറിയാം ചേച്ചി.....ചേച്ചി ഇതു പറയുന്നതിന് മുന്നേ ഞാൻ ഇതൊക്കെ പ്രീതിഷിച്ചത് ആണ്.പിന്നെ എനിക്കു സങ്കടം ഇല്ലാത്തതു.എന്റെ മനസ്സിലെ തോന്നലുകൾ ഒന്നും സത്യം അവരുതെ എന്ന പ്രാർത്ഥന ഒന്നു കൊണ്ട് മാത്രം. പക്ഷേ ഇപ്പോൾ എനിക്കുസന്തോഷം ഉണ്ട് ചേച്ചി .....എന്റെ കാര്യം ഓർത്തു ചേച്ചിക്ക് ഇത്ര ടെൻഷൻ ഉണ്ടല്ലോ....ഒരു കുടപ്പിറപ്പു ഉണ്ടാലോ ഇപ്പോൾ എനിക്കു. ടെൻഷൻ കാണാതെ ഇരിക്കുമോ...? അയാൾ ഇതു പറഞ്ഞപ്പോൾ എന്റെ മുന്നിൽ തെളിഞ്ഞത് കരയുന്ന നിന്റെ മുഖം ആണ്. ഡി...... അപ്പോഴേക്കും പുറകിൽ നിന്നു ഋഷിയേട്ടന്റെ വിളി വന്നു. ഞങ്ങൾ രണ്ടും തിരിഞ്ഞു നോക്കുമ്പോൾ ഋഷിയേട്ടനും ശ്രീയും ഞങ്ങളുടെ അടുത്തേക്ക് നടന്നു വരുന്നു.

ഡി അളക.....ദെ നോക്കെ എന്നു പറഞ്ഞു ഋഷിയേട്ടൻ കോളേജ് വരാന്തയിലേക്ക് വിരൽ ചൂണ്ടി. ആകാംഷയോടെ നോക്കിയ എന്റെ കണ്ണുകളെ ആ രംഗം കാർന്നു തിന്നും പോലെ തോന്നി എനിക്കു. സാറും മാംമും....അവരുടെ ആ നടത്തവും കളിയും ചിരിയും ഒക്കെ കാണുമ്പോൾ നമ്മുക്ക് തോന്നും അവർ രണ്ടും ഇവിടുത്തെ സ്റ്റുഡന്റ്‌സ് ആണെന്ന്.അതു പോലെയാണ് രണ്ടു പേരുടെയും പെരുമാറ്റം.... അളക......ചിലപ്പോൾ ഇവര് കാരണം തന്നെയാകാം നിന്നെ സാർ...... ഇനി ഒന്നും പറയല്ലേ ചേച്ചി എനിക്കു കേട്ടു നിൽക്കാൻ ഉള്ള ത്രാണി ഇല്ല. നിന്നെ വേദനിപ്പിക്കാൻ പറഞ്ഞതു അല്ലടാ.... ഉം..... ഇവളോട് എത്ര പറഞ്ഞാലും കേൾക്കില്ലല്ലോ.അങ്ങേരുടെ പുറകെ ഇങ്ങനെ നടക്കുവല്ലേ.വേറെ ആരെയും കിട്ടാത്ത പോലെ. ശ്രീ ആണ് അത് പറഞ്ഞേ.... കിട്ടും ഒരുപാട് പേരെ കിട്ടും.എന്നാൽ മനസിന്‌ പിടിച്ച ഒരാളെ മാത്രമേ കിട്ടു.അയാളെ മാത്രമേ ആത്മാർഥമായി സ്നേഹിക്കാൻ കഴിയു.

ആ സ്നേഹം ഒരു സുപ്രപത്തിൽ ഇല്ലാതാകുന്നത് ഒന്നും അല്ല. ആത്മാർത്ഥമായി സ്നേഹിച്ച ഒരാൾക്ക് പകരം വേറെ ആരൂ വന്നാലും എന്തെങ്കിലും കുറവുകൾ കണ്ടിരിക്കും.അതു നികത്താൻ അവരെ കൊണ്ട് കഴിഞ്ഞെന്ന് വരില്ല. പതിനാലു മാസം മാത്രം പ്രായം ഉള്ള ആ അനുജത്തിയെ സാറിന്റെ കൈ കളിൽ ഏല്പിച്ചിട്ടു സാറിന്റെ അച്ഛനും അമ്മയും പോയപ്പോൾ.ഒരു പോറൽ പോലും ഏല്പികത്തെ അവളെ വളർത്തി വലുതാക്കി.സാർ അവൾക്കു നൽകുന്ന ആ സ്നേഹവും സുരക്ഷിതത്വവും കരുതലും മതി.ഒരു സാധാരണ പെണ്ണിന് സാറിനോട് ഇഷ്ടം തോന്നാൻ.അതേ എനിക്കും തോന്നിയുള്ളൂ. ആ തോന്നൽ അല്പം കൂടി പോയി എന്നേ ഉള്ളു. ശ്രീ ആണ് അതും പറഞ്ഞേ.... ഡി.... ചങ്ക് തകർന്നു നിൽക്കുന്ന അവളോട്‌ ആണോ നിന്റെ ഒരു തമാശ പറച്ചിൽ. ഇനി ഇതു ആവർത്തിച്ചാൽ നിന്റെ പല്ലിന്റെ എണ്ണം ഞാൻ കുറക്കും പറഞ്ഞേക്കാം ശ്രീ. പെട്ടെന്ന് ആയിരുന്നു ഋഷിയേട്ടന്റെ ആ മാറ്റം. ഞങ്ങൾ ആരും അങ്ങനെ ഒരു സീൻ പ്രതിഷിച്ചില്ല. പ്രതേകിച്ചും ശ്രീ സോറി ഋഷിയേട്ടാ......

സോറി എന്നോട് അല്ല പറയേണ്ടത്. അളകയോട് ആണ്. നന്ദേ.....സോറിഡി... എന്തിനാടാ സോറി ഒക്കെ...അതും നമ്മളു തമ്മിൽ. അതും പറഞ്ഞു ഇരുന്ന ഇടത്തിൽ നിന്നും ഞാൻ എഴുന്നേറ്റു. നീ എവിടേക്കാ...? ദീപ ചേച്ചി ആണ് അത് ചോദിച്ചേ. ഞാൻ ചുമ്മാ ഒന്നു നടക്കട്ടെ.....ചേച്ചി.... അതും പറഞ്ഞു ഞാൻ അവരെ ഒന്നു തിരിഞ്ഞു പോലും നോക്കാതെ നടന്നു. പാവം അല്ലെടാ.... ആ കാലൻ എന്തിനാ ഇവളെ ഇങ്ങനെ അവോയ്ഡ് ചെയുന്നത്.. അങ്ങേർക്കു തലക്കു സുഖം ഇല്ലാടി അല്ലാതെ വേറെ എന്താ. ഓർമ ഇല്ലാത്ത പോലെ ഞാൻ ലൈബ്രറി യിലേക്ക് നടന്നു.ഒരു ലേക്കും ഇല്ല മുന്നിൽ എല്ലാം ശൂന്യം ആയി തോന്നി..... വിഷമം ഉണ്ട് എന്നാൽ കരയാൻ തോന്നുന്നില്ല.മനസ്സ് അതിനു അനുവദിക്കുന്നില്ല എന്നതാണ് സത്യം. അളകാ...... ആ വിളി കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. എനിക്കു പുറകിൽ ആനന്ദ്..... അവൻ എന്റെ അടുത്തേക്ക് നടന്നടുത്തു. ഓ ഈ മാരണം ഇനി എന്തിനാണാവോ...? കുറച്ചു ആയി എന്റെ പുറകെ കുടിയിട്ടു.ഒരു പക്കാ ഫ്രോഡ് ആണ്.അമ്മയേയും പെങ്ങളെയും തിരിച്ചു അറിയാത്തവൻ.

എന്നെ കളിയാക്കി വിളിക്കുന്നത് പാണ്ടി എന്നാണ്. ഒരു തവണ ഋഷിയേട്ടൻ വാണിംഗ് ചെയ്തതാ എന്നിട്ടും. ഞാൻ ചുറ്റും നോക്കി. ഇവിടെ എങ്ങും ആരും ഇല്ല.ഒരു വിജനമായ സ്ഥലത്താണ് ലൈബ്രറി. ഇങ്ങോട്ടേക് വരാൻ തോന്നിയ ആ സമയത്തെ ഞാൻ മനസ്സിൽ ശപിച്ചു. ഉം.....എന്താ ആനന്ദ്....? കാര്യങ്ങൾ എല്ലാം ഞാൻ അറിഞ്ഞു.....അളക... എന്തു അറിഞ്ഞു എന്നാ...? ഓ ഒന്നും അറിയാത്ത പോലെ.....നിന്റെ സാറിന്റെ കാര്യം ആണ് പറഞ്ഞത്.അങ്ങേർക്കു വേറെ ആരെയോ ആണ് ഇഷ്ടം എന്നു ഒരു ശ്രുതി കേട്ടു.അതു ആര് ആണെന്ന് ഞാൻ പറയേണ്ടല്ലോ....? അതു നിനക്കു അറിയല്ലോ....? ആനന്ദ് എനിക്കു പോകണം. ഓ അതിനെന്താ നീ പൊയ്ക്കോ...ഒരു കാര്യം പറഞ്ഞാട്ടു....എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞിട്ടു പൊയ്ക്കോ.... നീ വെറുതെ നടക്കാത്ത കാര്യം ഒന്നും പറയണ്ട ആനന്ദ്. നിന്നെ പോലെ ഒരു റാസ്ക്കലിനെ സ്നേഹിക്കുന്നതിനെക്കാളും നല്ലതു ജീവിതം അങ്ങു അവസാനിപ്പിക്കുന്നതാ.

എന്നാൽ സ്നേഹിക്കണ്ട.എനിക്കുംഅതിനോട് താല്പര്യം ഇല്ല.എനിക്കു നിന്നോട് മാത്രം ആണ് താല്പര്യം.ആരും അറിയില്ല നമ്മൾ മാത്രം കുറച്ചു മണിക്കൂർ... നീ എന്താടാ പറഞ്ഞേ..... അതും പറഞ്ഞു ഞാൻ അവനു നേരെ കൈ ഉയർത്തി. നീ ആണിന് നേരെ കൈ ഉയർത്തിയോ...... അതും പറഞ്ഞു അവൻഎന്റെ കൈയിൽ കയറി പിടിച്ചു. എന്റെ മുഖത്തിനു നേരെ ആദ്യമായി കൈ ഉയർത്തിയത് നീ ആണ്. അതിനു പരിഹാരമായി എന്റെ പാണ്ടി കൊച്ചു ഈ തേനൂറും ചുണ്ടു കൊണ്ടു എന്റെ കവിളും ചുണ്ടും ഒന്നു തഴുകു. ഛീ....വിടടാ പൊറുക്കി റാസ്ക്കൽ.... അയോടാ തമിഴ്.....അപ്പോൾ എന്റെ മോളു തമിഴ് സ്റ്റെലിൽ ചേട്ടൻ ചോദിച്ചത് ഇങ്ങു താ.... വിടടാ എന്റെ കൈ.....ഇല്ലെങ്കിൽ നിനക്കു അറിയല്ലോ....? നീ എന്നെ പേടിപ്പിക്കുന്നോടി.... അതും പറഞ്ഞു അവൻ എന്റെ മുഖത്തിനോട് അവന്റെ മുഖം ചേർക്കാൻ ആയി ആഞ്ഞു. ഡാ...... പുറകിൽ നിന്നും ഒരു അലർച്ച ആയിരുന്നു..... ഞങ്ങൾ രണ്ടു പേരും ഒരുപോലെ ഒന്നു ഞെട്ടി തിരിഞ്ഞു. നോക്കുമ്പോൾ സാർ.... ആ കണ്ണുകൾ ദേഷ്യം കൊണ്ടു ജ്വാലിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ആ നോട്ടം എന്നെ നോക്കാറുണ്ട്. ഞാൻ മനസ്സിൽ ഓർത്തു. ഓ സാർ ആയിരുന്നോ.....?

ശെടാ ആ മൂഡ് അങ്ങു കളഞ്ഞു.കുറച്ചു കഴിഞ്ഞു വന്നാൽ പോരായിരുന്നോ നിങ്ങൾക്ക്. വിടടാ അവളെ.....നല്ല തന്തക്കു പിറന്നവർ ചെയ്യാത്ത ചെറ്റത്തരം കാണിച്ചിട്ട് നിന്നു ഡയലോഗ്‌ അടിക്കുന്നോ.... അതു എങ്ങനാ തന്ത ഉണ്ടോ എന്ന് എങ്ങനെ അറിയാം. സാറേ കൂടുതൽ അങ്ങു മാഷ് ചമയല്ലേ. സാറിന് വേണ്ടല്ലോ ഇവളെ.നിങ്ങൾ തഴഞ്ഞത് അല്ലേ നിങ്ങളുടെ ആവശ്യം കഴിഞ്ഞപ്പോൾ പിന്നെന്താ. പഠിപ്പിക്കാൻ വന്നാൽ പഠിപ്പിച്ചിട്ടു പോകണം.അല്ലാതെ ഇവിടെ കിടന്നു ആളു ചമഞ്ഞാൽ ഞങ്ങൾ പഞ്ഞിക്കിടുമെ.... എന്റെ കൈയിലെ പിടുത്തം വിട്ടു അവൻ സാറിന്റെ അടുത്തേക്ക് നടന്നു. എല്ലാം കേട്ടുകൊണ്ട് ഒരു മരപാവയെ പോലെ നിന്നു കരയാനെ എനിക്കു കഴിഞ്ഞോള്ളു. എന്നാൽ നീ ഒന്നു പഞ്ഞിക്കു ഇടടാ.... അതും പറഞ്ഞു ആഞ്ഞു ഒരു ചവിട്ടു ആയിരുന്നു സാർ അവന്റെ നെഞ്ചിനിട്ടു.... അതു കൊണ്ടതും അവൻ വായുവിൽ കുടി പറന്നു പോകുന്നത് ഞാൻ ഇമ്മ വെട്ടാതെ നോക്കി നിന്നു. ഡോ.... താൻ എന്റെ ദേഹത്തു കൈ വച്ചു അല്ലെ..... അതും പറഞ്ഞു ആനന്ദ് താഴെനിന്നും കൈ കുത്തി എഴുന്നേറ്റു സാറിനാടുത്തേക്കു പാഞ്ഞു അടുത്തു.

അവൻ സാറിനു നേരെ കൈ ഉയർത്തിയതും.അവന്റെ കൈയിൽ പിടുത്തം ഇട്ട സാർ. കൈ പുറകിലേക്ക് വലിച്ചു പിടിച്ചു തോൾ എല്ലിന് നോക്കു കൊടുത്തു ഒരണം. ആയോ......അമ്മേ...... പയ്യെ കരയാടാ.....ആളുകൾ കൂടിയാൽ നിനക്കു ആണ് അതിന്റെ നാണക്കേട്. അതും പറഞ്ഞു സാർ അവന്റെ കൈ പുറകിലേക്ക് ഒന്നുകൂടി വലിച്ചു പിടിച്ചു. ആയോ......എന്റെ കൈയെ.... നിന്നെ പോലെ ഫാസ്റ്റ്ഫുഡും അടിച്ചു ദേഹം അനങ്ങാതെ ഇരുന്നു തിന്നു വീർത്ത ശരീരം അല്ല എന്റെ.പാടത്ത് ഇറങ്ങി വെട്ടിയും കിളച്ചും ഉറച്ച ശരീരം ആണ് ഇത്. കാര്യം ആയിട്ടു ഒരണം തന്നാൽ ഉണ്ടല്ലോ....പിന്നെ നീ എഴുന്നേറ്റു നടക്കില്ല. അതും പറഞ്ഞു സാർ അവന്റെ കൈ വിട്ടു. ഇനി എന്റെ മോൻ തിരിഞ്ഞു നോക്കാതെ അങ്ങു ഓട്..... ഓടാനോ......? അതേ തിരിഞ്ഞു നോക്കാതെ ഓടടാ..... സാറിന്റെ ആ അലർച്ചയിൽ അവൻ വയ്യാത്ത കൈയും ആയി ഒരു ഓട്ടം ആയിരുന്നു. നീ എന്തിനാടി നിന്നു മോങ്ങുന്നെ....നിന്നെ അവൻ എന്തെങ്കിലും ചെയ്‌തോ....?

ഇല്ല എന്നു ഞാൻ കരഞ്ഞു കൊണ്ട് തല അനക്കി. പിന്നെ എന്തിനാടി നിന്നു കരയുന്നത്. ക്ലാസ്സിൽ പോടി. ഞാൻ ഒന്നും മിണ്ടാതെ...തിരിഞ്ഞു നടന്നു. ഡി ഒന്നു നിന്നേ...... ഞാൻ സ്റ്റാക്ക് ആയി അവിടെ നിന്നു. എന്തിയെ നിന്റെ രക്ഷകർ.ഒരു ആപത്തു വന്നപ്പോൾ അവരു എവിടെ പോയി. എവിടെയും പോയില്ല.കറക്‌റ്റു ടൈമിൽ എൻ കടവുൾ വന്തു എന്നെ കാപ്പാത്തിയാച്ചു. എനക് തേരിയും ഉണക് എന്നെ പുടിക്കും എന്നു.അനാ നിങ്കൾ സൊല്ലാമ്മാട്ടെ.... നിറുത്തടി അവളുടെ ഒരു തമിഴ്.....എനിക്കു നിന്നോട് ഒരു ഇഷ്ടവും ഇല്ല.നിന്റെ സ്ഥാനത്തു ആരു ആണെങ്കിലും ഞാൻ അവരെ രക്ഷിക്കും കാരണം എനിക്കു ഒരു പെങ്ങൾ ഉള്ളതാണ്. അതും പറഞ്ഞു സാർ ലൈബ്രറിയിലേക്ക് നടന്നു. ഞാൻ തിരികെ അവർ ഇരിക്കുന്ന അടുത്തേക്ക് നടന്നു. എല്ലാവരും അവിടെ തന്നെ ഇരുപൂണ്ടു. ഞാൻ ഓടിച്ചെന്നു നടന്നതൊക്കെ അവരോടു പറഞ്ഞു. ഒരിക്കൽ ഞാൻ ആനന്ദിന് ഒരു വാണിംഗ് കൊടുത്തതാണ് എന്നിട്ടും അവൻ. അതും പറഞ്ഞു ഋഷിയേട്ടൻ ചാടി എഴുന്നേറ്റു. നീ വാടാ അവനെ ഇങ്ങനെ വിട്ടാൽ ശരി ആകില്ല.

ഇപ്പോഴേ ഒതുക്കിയാല്ലേ ശരിയാവു. അതും പറഞ്ഞു ദീപ ചേച്ചിയും എഴുന്നേറ്റു. എന്നെയും കുട്ടി ബിൽഡിങിന് പുറകിലേക്ക് പോയി. ഞങ്ങളോടോപ്പം ശ്രീയും അവനും ഗ്യാങ്ങും അവിടെ തന്നെ ഉണ്ടായിരുന്നു. ഡാ...... ഋഷിയേട്ടൻ അവനെ വിളിച്ചു.... ആനന്ദിന്റെ ഫ്രണ്ട്സ് ഋഷിയേട്ടനെ കണ്ടപ്പോഴേ ഒരു സൈഡിലേക്കു മാറി.കാരണം ഋഷിയേട്ടൻ പഞ്ഞിക്കിടാത്ത ഒരുത്തൻ പോലും അതിൽ ഇല്ല. നീ ഇവളുടെ കൈയിൽ കയറി പിടിച്ചോടാ....? കൈയിൽ അല്ലാ പല സ്ഥലത്തും പുടിച്ചെന്നു വരും. അതിനു നിനക്കു എന്താടാ. അവൻ അതു പറഞ്ഞു തിരും മുന്നെ അവൻ ഇരുന്ന ഇരുപ്പിൽ തന്നെ ചവിട്ടി ബെഞ്ചിൽ നിന്നും താഴെ ഇട്ടു ഡി അളക....ഇങ്ങു വന്നേ.... ഞാൻ ഋഷിയേട്ടന്റെ അടുത്തേക്ക് നടന്നു. അടിക്കടി ഇവനെ..... ആയോ ഞാനോ....ഋഷിയേട്ടാ....അതു. ദാ ഞാൻ കാണിക്കുന്ന പോലെ ചെയ്‌. കൈ ഇങ്ങനെ നേരെ വെക്കു.എന്നിട്ടു കൈയുടെ സൈഡ് കൊണ്ടു ഇവന്റെ കഴുത്തിനു കൊടു ഒരണം. ആയോ എനിക്കു പേടിയാ.....അതൊന്നും വേണ്ടാ ഋഷിയേട്ടാ....

എന്നാൽ ശരി ദാ ഈ ഫോൺ പിടിച്ചേ ... ആതും പറഞ്ഞു പോക്കറ്റിൽ നിന്നും ഫോൺ എടുത്തു എന്റെ നേരെ നീട്ടി.ഞാൻ അതു വാങ്ങി. എന്നിട്ട് ഏട്ടൻ അവന്റെ കഴുത്തിൽ പിടിച്ചു കുനിച്ചു നിറുത്തി. ഇടിക്കടി ഇവന്റെ നട്ടെല്ല് നോക്കി ആ ഫോൺ കൊണ്ട്. ആയോ അതു ഫോൺ പൊട്ടി പോയാലോ. ഫോൺ പൊട്ടത്തില്ല നീ കൊടുകടി ഒരണം പെട്ടെന്ന് എനിക്കു ഇവിടെ നിന്നോ ഒരു ധൈര്യം വന്നു. ആ ഫോൺ കൊണ്ടു കൊടുത്തു ഒരണം അവന്റെ നട്ടെല്ലു നോക്കി. അവന്റെ എന്റെ അമ്മേ എന്നുള്ള നിലവിളി എന്റെ കാതിൽ മുഴങ്ങി കേട്ടുകൊണ്ട് ഇരുന്നു. ഇനി ഈ പരുപാടി ഒന്നൂടെ ആവർത്തിച്ചാൽ..... അതും പറഞ്ഞു ഋഷിയേട്ടൻ അവനെ പിടിച്ച പിടി വിട്ടു. നേരെ നിൽക്കാൻ വയ്യാതെ അവൻ കുനി ബെഞ്ചിൽ പിടിച്ചു നിന്നു. നിങ്ങൾക്കും ഇതു ബാധകമാണ് പറഞ്ഞേക്കാം.അവന്റെ ഫ്രണ്ട്സിനോട് എന്ന പോലെ ഋഷിയേട്ടൻ പറഞ്ഞു. ഡാ.... ദീപ ചേച്ചി അവന്റെ അടുത്തേക്ക് നടന്നു. ഇവിടെ വച്ചു ഇതു തീർന്നു.ഇനി ഇതിന്റെ പകരം വിട്ടൽ വല്ലോം ഉണ്ടായാൽ.ഫോണിനു ഇടി അല്ല ഇനി കിട്ടുന്നെ....

പറഞ്ഞേക്കാം. അതും പറഞ്ഞു ചേച്ചി സ്ലോമോഷനിൽ നടന്നു പുറകെ ഞങ്ങളും. നീ പേടിച്ചോടി....? ഋഷിയേട്ടൻ ശ്രീയോട് ചോദിച്ചു. പിന്നെ പേടിക്കാതെ...എന്തുവ ഇപ്പോൾ ഇവിടെ നടന്നത്. ഓർക്കാൻ കുടി വയ്യാ എന്റെ ദേവി.... കല്ല്യാണം കഴിഞ്ഞാലും ഈ പേടി വേണം നിനക്കും പറഞ്ഞേക്കാം. ഋഷിയേട്ടന്റെ പറച്ചിലിൽ ഞങ്ങൾ മൂന്നു പേരും ചിരിച്ചു പോയി ഋഷിയേട്ടാ ഇന്നാ ഫോൺ.... ഡാ ഋഷി ഫോൺ പൊട്ടയോടാ.... ഏയ് ഇല്ലാടി.പൊട്ടില്ല എന്നു ഉറപ്പു ഉള്ളത് കൊണ്ട് അല്ലേ ഇവളുടെ കൈയിൽ കൊടുത്ത. ഫോൺ കൊണ്ടു ഉള്ള ഇടി. കല്ലിനു തുല്യമാണ് അറിയാമോ. അതിനു ഞങ്ങൾ അടി ഉണ്ടാക്കാൻ വേണ്ടി അല്ല കോളേജിൽ വരുന്നേ.... ശ്രീ ആണ് ആ ഗോൾ അടിച്ചത്. എടി നീ എനിക്ക് ആപ്പ് വെക്കുന്നോ... അതും പറഞ്ഞു അവളുടെ ചെവിയിൽ ഋഷിയേട്ടൻ പിടുത്തം ഇട്ടു. അങ്ങനെ കളിയും ചിരിയും ഒക്കെയായി ബിൽഡിങിലെക്കു കയറിയതും എന്റെ ചിരി ഞാൻ പോലും അറിയാതെ ഇല്ലാതായി......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story