നെൽ കതിർ: ഭാഗം 8

nelkathir

രചന: ലക്ഷ്മി ബാബു ലച്ചു

എന്റെ മുഖത്തെ ചിരി ഞാൻ പോലുമറിയാതെ മാഞ്ഞു പോയി . സാറും മാംമും നടന്നുവരുന്നു .ചുമ്മാ നടന്നുവരികയായിരുന്നു എങ്കിലും കുഴപ്പമില്ലായിരുന്നു . ഇത് എന്തോ തമാശ പറഞ്ഞു കൊണ്ട് ചിരിച്ച് ആണ് വരവ് . എന്തോ പറഞ്ഞ കൂട്ടത്തിൽ മാം സാറിന്റെ ചുമരിൽ തട്ടുകയും ചെയ്തു .അതുടെ കണ്ടപ്പോൾ ഞാൻ ആകെ തകർന്നു. ആ രംഗം എന്റെ ഹൃദയം ആയിരം കഷണങ്ങളായി കൊത്തി നുറുക്കുന്ന അതുപോലെ എനിക്ക് തോന്നി അവരെ അങ്ങനെ ഒരു രീതിയിൽ കണ്ടത് കൊണ്ടാകാം എന്റെ കാലുകളുടെ ചലനം നഷ്ടപ്പെട്ട പോലെ തോന്നി. ഡി നീ ഇതു എന്തു ആലോചിച്ചു നിൽക്കുവാ.ആങ്ങോട്ടു നടക്കടി. അതും പറഞ്ഞു ദീപ ചേച്ചി എന്റെ കൈയും പിടിച്ചു മുന്നോട്ടു നടന്നു. സാറിന്റെയും മാംമിന്റെയും മുഖത്തെ ആ ചിരി മായാതെ തന്നെ ഞങ്ങളെ പാസ്സ് ചെയിതു അവർ നടന്നു പോയി. ഇനിയെങ്കിലും നീ ഇതൊക്കെ കണ്ണു തുറന്നു കാണു അഭി. കണ്ടാൽ പോരാ യാഥാർഥ്യം മനസിലാക്കുകയും വേണം. ഋഷിയേട്ടൻ ഇടക്ക് കയറി പറഞ്ഞു.

അവരെ അങ്ങനെ കണ്ട സങ്കടം കൊണ്ടു ഞാനും ശ്രീയും ക്ലാസ്സിൽ കയറിയില്ല.ഋഷിയേട്ടന്റെയും ദീപാച്ചേച്ചിയുടെയും കൂടെ കോളേജ് മൊത്തം ചുമ്മാ കറങ്ങി നടന്നു. മിക്ക സ്റ്റുഡന്റ്‌സിന്റെയും വിഷയം സാറും മാം തന്നെ ആയിരുന്നു. വന്നു കുറച്ചു മണിക്കൂറുകൾ ആയതും മാം എല്ലാരുടെയും മനസ്സിൽ ഒരു സ്ഥാനം ഏറ്റെടുത്തു. എന്റെ കാര്യം എല്ലാവർക്കും അറിയാവുന്നതു കൊണ്ടു.എന്നെ കാണുമ്പോൾ അവർ എരിയു പുളിയും ചേർത്തു ഞാൻ കേൾക്കാത്തക്ക രീതിയിൽ ഓരോന്നും പറയും. കേട്ടില്ലേ നീ എല്ലാവരുടെയും കമെന്റ്.ഇനി എങ്കിലും നിനക്കു........ അവർ മൂന്നു പേരും ഓരോന്നു പറഞ്ഞിട്ടും അതൊന്നും എന്റെ തലയിൽ കയറില്ല. ഇവൾ എന്താടാ ഋഷി ഇങ്ങനെ....? മുഴുത്ത പ്രാന്ത് ആണ് ആ മനുഷ്‌നോട്.അതു തന്നെ കാര്യം. ഡി ഞങ്ങളുടെ അത്ര ടെൻഷൻ പോലും നിനക്കു ഇല്ലേടി....

ഇതു എന്തു ജന്മമാ ഋഷിയേട്ടാ..... ശ്രീ അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ചുമ്മാ അങ്ങു ചിരിച്ചു കൊടുത്തു. സമയം അങ്ങനെ നീണ്ടു പോയി കൊണ്ടിരുന്നു. ലഞ്ച് ബ്രെക്കിന് ഉള്ള ബെൽ മുഴങ്ങി.. എല്ലാവരും ആഹാരം കഴിക്കാൻ ഉള്ള പ്ലാൻ ആണ്. എന്നാൽ ഞങ്ങൾ നാലു പേരും മരത്തിന്റെ തണൽ പറ്റി ഇരിക്കുവാണ്. ദീപ ചേച്ചി...... ഉം .....എന്താ.....? എനിക്കു ഒരു ചിക്കൻ ബിരിയാണി വേണം.... ങേ.....ബിരിയാണിയോ......ഡാ നിങ്ങൾ ഇതു കേട്ടില്ലേ.....? ഇവൾക്ക് പ്രാന്ത് ആണ് ഡി....ഇവളുടെ സമനില തെറ്റി എന്നു തോന്നുന്നു.അതാ ഇങ്ങനെ അങ്ങനെ ഒന്നും ഇല്ല . എനിക്കു ഒരു പ്രശ്നവും ഇല്ല.ഞാൻ നോർമൽ താൻ.അനാ എനിക്കു ഒരു ബിരിയാണി വേണം. ആയേ......ഈ പെണ്ണിന് വട്ടു തന്നെയാടാ..... ബിരിയാണി അല്ലെ ഒരണം വാങ്ങി കൊടുക്ക് ഋഷിയേട്ടാ..... ശ്രീ എനിക്കു താങ്ങായി നിന്നു ഒന്ന് അല്ല ഒരു ഒൻപത് എണ്ണം വാങ്ങി കൊടുക്കാം.എന്റെ പെങ്ങൾക്കു. പക്ഷേ ഈ ഒരു അവസരത്തിൽ ഇവൾ നെഞ്ചത്തു അടിച്ചു കരയും എന്നാണ് ഞാൻ കരുത്തിയെ.എന്നാൽ ബിരിയാണി വേണം എന്ന് പോലും.

അതും പറഞ്ഞു ചേച്ചി താടിയിൽ കൈ കൊടുത്തു. ഒന്നു തൊട്ടാൽ കരയുന്ന അളകനന്ദ ഒക്കെ കുറച്ചു ദിവസം മുന്നേ ആയിരുന്നു. ഇപ്പോൾ ഇതു ന്യൂ ആണ് എന്റെ ചേച്ചിസെ.സാറിന്റെ അവഗണന ആകും എന്നെ ഇങ്ങനെ മാറ്റി എടുത്തത്. അതും പറഞ്ഞു ഇരുന്ന ഇടത്തിൽ നിന്നും ഞാൻ പയ്യെ എഴുന്നേറ്റു. വാ എനിക്കു വിശക്കുന്നു.ബിരിയാണി വേണം. എന്നാൽ എനിക്കും വേണം. ശ്രീയും ഒരു കുഞ്ഞിനെ പോലെ വാശി കാട്ടി. ശരി രണ്ടിനും വാങ്ങി തരാം. ഞങ്ങൾ എല്ലാവരും ക്യാന്റിങിലേക്കു നടന്നു. ഒരു ടേബിലിന് ചുറ്റും ആയി ഇരുന്നു. ആന്റിയാമ്മേ.....ആന്റിയാമ്മേ...... ഓ കിടന്നു അലറണ്ട ഞാൻ ഇവിടെ ഉണ്ട്. അതും പറഞ്ഞു കിച്ചേനിൽ നിന്നും തുളസി ആന്റി ഇറങ്ങി വന്നു. ആയോ പറയാൻ മറന്നു.തുളസി ആന്റിയുടെ അച്ഛനും അമ്മയും ആണ് ആദ്യം ഇവിടെ ക്യാന്റിങ് നടത്തിയിരുന്നത്.അവരുടെ കാല ശേഷം ഇതു ആന്റിയും ഭർത്താവും ഏറ്റെടുത്തും.

പാവം ആണ്‌.പവങ്ങളോട് ആണല്ലോ ദൈവം കുസൃതികൾ കാട്ടുന്നത്.ഇവരോടും ഒരു കുസൃതി കാട്ടി ദൈവം.പാവങ്ങൾക്ക് മക്കൾ ഒന്നും ഇതു വരെ ഇല്ലട്ടോ.അതുകൊണ്ടു ഞങ്ങൾ എല്ലാവരും ആണ് ഇവരുടെ മക്കൾ. പ്രതേകിച്ചു ഋഷിയേട്ടൻ. ഇവരുടെയൊക്കെ അരുമം ആണ്. ( എല്ലാരേയും കൈയിൽ എടുക്കാൻ ഋഷിയേട്ടൻ പ്രതേക കഴിവ് ആണല്ലോ. ) വല്ലാത്ത ഒരു കൈ പുണ്യം ആണുട്ടോ ആന്റിക്ക്.ഫുഡ് ഒക്കെ പൊളി ആണ്. എന്തിനാടാ ഇങ്ങനെ കിടന്നു വിളിച്ചു നിന്റെ തൊണ്ട കീറുന്നെ.....? ആയോടി ചക്കര.... ഒന്നു പോടാ.....എന്താ വേണ്ടേ..... ഓ ഇന്ന് കലിപ്പിൽ ആണെന്ന് തോന്നുന്നു. അച്ചായാനുമായി ഉടക്കിയോ.....എന്തിയെ ഞാൻ ഒന്ന് ചോദിക്കട്ടെ എന്റെ ആന്റിയമ്മയെ വഴക്കു പറഞ്ഞോ എന്നു.അല്ല ഇന്ന് ഇതുവരെ ആയിട്ടു കണ്ടില്ലല്ലോ.പുള്ളികാരൻ എന്തിയെ... പോടാ അങ്ങനെ ഒന്നും ഇല്ല.........

നിങ്ങൾക്കു എന്താ മക്കളെ വേണ്ടേ..... ആദ്യം നിങ്ങൾ രണ്ടു പേരുടെയും കിന്നാരം ഒന്നു തീരട്ടെ.... ദീപാച്ചേച്ചി ആണ് അത് പറഞ്ഞേ. അതൊക്കെ ഒരു വഴിക്കു നടക്കും.മക്കള് പറ എന്താ വേണ്ടേ.... എന്റെ പെണ്ണിനും എന്റെ പെങ്ങൾക്കും ഓരോ ചിക്കൻ ബിരിയാണി കൊടുക്ക്. ഋഷിയേട്ടൻ തുളസി ആന്റിയോട് പറഞ്ഞു. ഓഹോ....നിനക്കും പെണ്ണ് കിട്ടിയോ....അതൊരു അത്ഭുത വാർത്ത ആണല്ലോ...? ആട്ടെ ദീപ മോളു നിന്റെ ഫ്രണ്ട് ആണ്.അപ്പോൾ ഇതിൽ ആരാണാവോ ആ പാവം കുട്ടി.... ദാ ഇതാണ് ആ പാവം കുട്ടി ........ അതും പറഞ്ഞു ഋഷിയേട്ടൻ ശ്രീയുടെ തോളിലൂടെ കൈ ഇട്ടു കൊണ്ടു തുളസി ആന്റിയോട് പറഞ്ഞു. എന്റെ കുഞ്ഞേ നിനക്കു വേറെ ആരെയും കിട്ടില്ലേ.ഈ ലോക തല്ലിപൊളിയെ കിട്ടിയുള്ളൂ. ഞാനും അതു ആലോചിക്കുന്നുണ്ട് ആന്റി.നല്ല ഒരാളെ കിട്ടുമെങ്കിൽ ഞാൻ അപ്പുറത്തോട്ടു ചാടും. അതാ മോളെ നല്ലതു. അങ്ങനെ ചാടിയാൽ ആ ചാടിക്കുന്നവനെ ഞാൻ തട്ടും sure..... ഠോ ഠോ.....ഠോ... ആന്റി വാ കൊണ്ടു പടക്കം പൊട്ടിച്ചു. കുടുതൽ നിന്നു വരാതെ പോയി ഫുഡ് കൊണ്ടു വാ എന്റെ ആന്റിയമ്മേ...

അപ്പോൾ നിങ്ങൾക്കു രണ്ടിനും വേണ്ടേ......? ആയോ വേണ്ടേ.... ഹോസ്റ്റലിൽ എന്നും ചിക്കൻ ആണ്.ഞാൻ തിന്നു മടുത്തു.എനിക്കു വേണ്ടാ....... ചേച്ചി അതും പറഞ്ഞു ഒഴിഞ്ഞു മാറി. അപ്പോൾ മോനോ....? എനിക്കും വേണ്ടാ ആന്റിയാമ്മേ....പിന്നെ രണ്ടു കോഫി ആയിക്കോട്ടെ... ഇപ്പോ കൊണ്ടു വരാം. അപ്പോഴേക്കും സ്റ്റുഡൻസ് കാന്റിങിലേക്കു ഇടിച്ചു കയറാൻ തുടങ്ങിയിരുന്നു. അപ്പോഴേക്കും ഞങ്ങൾക്ക് ബിരിയാണി എത്തി. ശ്രീ ഋഷിയേട്ടനെ നിർബന്ധിച്ചെങ്കിലും ചേട്ടൻ കഴിച്ചില്ല. ദീപ ചേച്ചിയെ ഞാൻ വിളിച്ചെങ്കിലും വേണ്ടാ എന്നു പറഞ്ഞു. ചിക്കൻ അല്ലെ ചേച്ചി വേണ്ടത്തത്.ചോറു കഴിക്കാല്ലോ.അതും പറഞ്ഞു ഞാൻ എന്റെ ബാഗിൽ നിന്നും ചോറും പൊതിയും എടുത്തു ചേച്ചിക്ക് നേരെ നീട്ടി. ഇതിൽ എന്തൊക്കെ ഉണ്ട്.....? മുട്ട,ചമ്മന്തി,തോരൻ,മാങ്ങാഅച്ചാറും. അതു കേട്ടതും ചേച്ചി പൊതി അഴിച്ചു ചോറു ഉണ്ണാൻ തുടങ്ങി. പയ്യെ തിന്നാടി. ആരേലും കണ്ടാൽ വിചാരിക്കും ഇത്ര നാളും പട്ടിണി കിടന്നത് ആണെന്ന്. ഋഷിഏട്ടൻ ചേച്ചിയെ വരാൻ തുടങ്ങി. നീ പോടാ.....

വരണ്ടു ഉണങ്ങിയ മണിലേക്കും മഴവെള്ളം വീഴുന്ന ഒരു ഫീൽ ആണ് ഇപ്പോൾ എന്റെ നാവിനും വയറിനു.ഹോസ്റ്റൽ ഫുഡ് കഴിച്ചു വായിലെ ടെസ്റ്റ് ഫുൾ പോയി.നീ ഇരുന്നു കൊതി വിടാതെ..... ഋഷി ഏട്ടാ ചോറു വേണോ...? എന്റെ കൈയിൽ ഉണ്ട്.എടുക്കട്ടേ... വേണ്ടടി വിശപ്പില്ലാ.അതാ. ആർക്കേലും ചിക്കന്റെ കാലു വേണോ....? ഞാൻ എല്ലാവരോടും ആയി ചോദിച്ചു. വേണ്ടാ നീ തന്നെ കഴിച്ചോ.... ഞാൻ ചിക്കൻ കാലു എടുത്തു കടിച്ചതും.....കാന്റിങിലേക്കു നടന്നു വരുന്ന രണ്ടു പേരെ കണ്ടു.എന്റെ മുഖം വലിഞ്ഞു മുറുകി. എനിക്കു അഭിമുഖമായി.അവർ വന്നു ഇരുന്നു. ഈ അവർ ആരാണ്‌ എന്നാവും നിങ്ങൾ കരുതുന്നത്‌. വേറെ ആരും അല്ല. സാറും ആ രംഭയും.( രംഭ എന്നു ഞാൻ ഇപ്പോൾ കാർത്തിക മാംമിനു ഇട്ട പേരു ആണ്‌ ട്ടോ ) രണ്ടു പേരെയും കണ്ടപ്പോൾ എന്റെ സമനില തെറ്റിയത് പോലെ തോന്നി. വിശന്നിരുന്ന പുലിയുടെ മുന്നിലേക്ക് മാൻ പെടാ ഓടി വന്നു കയറിയാൽ എങ്ങനെ ഇരിക്കും .അതു പോലെ ആയിരുന്നു .എന്റെ കൈയിൽ ഇരുന്ന ആ ചിക്കൻ കാലിന്റെയും അവസ്‌ഥ.

ഡി ഇതു പബ്ളിക് പ്ലൈസ് ആണ്.എല്ലാവരും ശ്രദ്ധിക്കും അവരോടു ഉള്ള നിന്റെ ദേഷ്യം നീ ആ പാവം എല്ലിനോട് തീർക്കാതെ. എനിക്കു മതി ..... അതും പറഞ്ഞു ഞാൻ എഴുന്നേറ്റു. നിൽക്കടി ഞാനും വരുന്നു. അതും പറഞ്ഞു അവരും എന്നോടൊപ്പം എഴുന്നേറ്റു. എടി ദീപേ ദാ ഈ കോഫി കുടിച്ചട്ടു പോ..... വേണ്ടടാ... വയറു ഫുൾ നീ കുടിച്ചോ.... സത്യം ഞാൻ കഴിച്ച ബിരിയാണി അവരെ കണ്ടപ്പോൾ തന്നെ ദാഹിച്ചു. ആന്റിയാമ്മേ..... എത്ര.... 240 മോനെ..... ഋഷിയേട്ടൻ ജീൻസിന്റെ പോക്കറ്റിൽ നിന്നും പേഴ്‌സ് എടുത്തപ്പോൾ ഞാൻ ആ കൈയിൽ കയറി പിടിച്ചു. ഞാൻ കൊടുക്കാം ചേട്ടായി..... വേണ്ടാ ഞാൻ കൊടുക്കാം വേണ്ടാ എന്റെ കൈയിൽ ഉണ്ട്..... നിങ്ങളിൽ ആരെങ്കിലും ഒരാളു തന്നാൽ മതി. ആന്റി ഇടക്ക് കയറി പറഞ്ഞു. ഞാൻ തരാം ആന്റി. വേണ്ടാന്നു പറഞ്ഞില്ലേ.. അതും പറഞ്ഞു ഋഷിയേട്ടൻ പേഴ്സിൽ നിന്നും ഒരു 500 ന്റെ നോട്ട് എടുത്തു കൊടുത്തു. ആന്റിയാമ്മേ ഒരു സെവൻ ആപ്പ് കുടി. ഞാൻ നോക്കുമ്പോൾ രണ്ടെണ്ണവും ഫുഡ് തട്ടുവാണ് ഇരുന്നു.

അതുടെ കണ്ടപ്പോൾ എന്റെ സങ്കടം ഇരട്ടി ആയി.കാരണം സാർ ഇങ്ങനെ ചിരിച്ചും കളിച്ചു മൊക്കെ ആദ്യയിട്ടാ ഞാൻ കാണുന്നെ. അതും അല്ല ഇവിടെ വന്നു ഫുഡ് കഴിക്കുന്നതും ആദ്യയിട്ടാ. എന്നാൽ നമ്മുക്ക് വിട്ടാല്ലോ.....? അതും പറഞ്ഞു ദീപാച്ചേച്ചി അങ്ങോട്ടു വന്നു. നീ ഇതു എവിടെ പോയി...? ബാത്റൂമിൽ......ഇവിടെ സെയ്ഫ് ആണ് അതാ. ഉം....വാ പോകാം. ഞാനും ചേച്ചിയും മുന്നേ നടന്നു. ഋഷിയേട്ടനും ശ്രീയും പഞ്ചാര അടിച്ചുകൊണ്ടു ഞങ്ങളുടെ പുറകെ ഉണ്ട്. ഞങ്ങളുടെ സ്ഥിരം സ്ഥലം കയ്യേറി അവിടെ ഇരുന്നു. ഇന്നാടി അളക...... അതും പറഞ്ഞു ശ്രീയേട്ടൻ എനിക്കു നേരെ സെവൻ ആപ്പ് ബോട്ടിൽ നീട്ടി. എനിക്കു വേണ്ടാ.... എന്തിനാ ഇതു. ഡി ചിക്കനും മട്ടാനും ( ദഹിക്കാൻ പാടുള്ള ) എന്തും കഴിച്ചാലും സെവൻ ആപ്പ് പോലുള്ള ഡ്രിങ്ക് കുടിച്ചാൽ പെട്ടെന്ന് ദഹിക്കും. എന്നാൽ നീ കുടിക്കണ്ട നന്ദേ....ഞാൻ കുടിക്കാം അതെന്താടി നീ അങ്ങനെ പറഞ്ഞേ....? സാറിനെ യും മാംമിനെയും ഒന്നിച്ചു കണ്ടപ്പോൾ തന്നെ അവള് കഴിച്ചതോകെ ദഹിച്ചില്ലേ പിന്നെന്താ......

അതു നിനക്കു എങ്ങനെ മനസിലായിൽ ശ്രീ. നിന്റെ കൂടെ ഇന്നും ഇന്നലെ ഒന്നും അല്ലല്ലോ ഞാൻ നടക്കാൻ തുടങ്ങിയിട്ട്. വർഷം കുറച്ചു ആയില്ലേ... എന്നാൽ മക്കള് വിട്ടോ.....ക്ലാസ്സ് ഒന്നും കളയാൻ നിൽക്കേണ്ട. ഞാനും ശ്രീയും അപ്പോഴേ അവിടെ നിന്നും എഴുന്നേറ്റു. പിന്നെ ശ്രീ ഞാൻ ചിലപ്പോൾ നേരത്തെ പോകും.എന്നെ കാത്തു ഇവിടെ നിൽക്കണ്ടാ ഒക്കെ. ഉം..... അതും പറഞ്ഞു ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് നടന്നു. †*†**** ഫുഡ് കഴിച്ചു കൈ കഴുകി ശ്രീചന്തും കാർത്തിക യും കുടി സ്റ്റാഫ് റൂമിലേക്ക് നടക്കുവായിരുന്നു...... ചന്തു.......... ഉം...... ഞാൻ ഒരു ശ്രുതി കേട്ടല്ലോ....? എന്തോ...…? ആരാ ഈ അളകനന്ദ... അതു.....എന്താ കാർത്തു ചോദിക്കാൻ കാരണം. ചന്തുന്റെ പുറകെ ആണ് ആ കൂട്ടി എന്നു കേട്ടു ശരിയാണോ.....? ആ എനിക്കു എങ്ങനെ അറിയാം.....ഞാൻ ആവശ്യം ഇല്ലാത്ത കാര്യത്തിൽ ഒന്നും ഇടപെടാറില്ല. ആ കൊച്ചു തമിഴത്തി ആണ് അല്ലെ. ആ അറിയില്ല..... അതു കൊണ്ടു ആണോ ചന്തു അവളെ വേണ്ടാ എന്നു വച്ചതു. തമിഴ് സംസാരിച്ചു എന്നു വച്ചു എന്താ ചന്തു.....?

കാർത്തു ഒന്നും നിറുത്താമോ.....plz ഒരു തമിഴ്....പോലും തമിഴ്.... അതും പറഞ്ഞു ശ്രീചന്ത് കാർത്തിക്ക് മുന്നേ സ്റ്റാഫ് റൂമിലേക്ക് നടന്നു. ശ്രീചന്തിന്റെ പോകു കണ്ടു കാർത്തിക മനസിലൂറി ചിരിച്ചു. *** ക്ലാസ്സ് കഴിഞ്ഞിരുന്നെങ്കിൽ നമുക്കു അങ്ങു പോകായിരുന്നു അല്ലേഡി.... എന്തേ......? അറിയില്ല എന്തോ പോലെ..... വീടെതാൻ ആയി എന്റെ മനസ്സ് കൊതിക്കും പോലെ..... ഇതിൽ ആരാ അളകനന്ദ അതും ചോദിച്ചു കാർത്തിക മാം ക്ലാസിലെക്ക് വന്നു. ഞാൻ കൈ ചെറുതായി ഒന്നു പൊക്കി. മാം ഞാൻ ആണ് അളകനന്ദ ഓ ...... മാം എന്നെ കൈ ആട്ടി അടുത്തേക്ക് വിളിച്ചു. മാം മിന്റെ ആ വിളിയിൽ എനിക്കു എന്തോ ഒരു പന്തി കേടു ഫീൽ ചെയിതു. നന്ദേ എന്താകും......? ശ്രീ എന്തോ പേടിയോടെ എന്നോട് ചോദിച്ചു. അറിയില്ലടാ ഞാൻ ദാ വരുന്നു..... മാംമിന്റെ അടുത്തേക്ക് ഞാൻ ചെന്നതും മാം പുറത്തേക്കു ഇറങ്ങി മാം

ഉം....yes... നിനക്കു ചന്തുവിനെ എങ്ങനെയാ പരിചയം......? മാംമിന്റെ ചോദ്യത്തിൽ എനിക്കു കാര്യം ഏകദേശം മനസിലായി.എന്നിട്ടും ഞാൻ ഒന്നും മനസ്സിലാകാത്തത് പോലെ മാംമിനോട് ചോദിച്ചു. ഏതു ചന്തു.....? എനിക്കു അങ്ങനെ ഒരാളെ അറിയില്ല മാം. എന്റെ ആ പറച്ചിലിൽ അവരുടെ മുഖത്തെ ഭാവം മാറുന്നത് ഞാൻ കണ്ടു. പിന്നെ നീ ആരുടെ പുറകെ ആടി ഒലിപ്പിച്ചു കൊണ്ടു നടക്കുന്നത്. മാം.....അല്പം മാന്യതയൊക്കെ ആകാം സംസാരത്തിൽ.മാം ഒരു അധ്യാപക അല്ലെ. എന്നെ നീ കൂടുതൽ മാന്യത പടിപ്പിക്കേണ്ട. ഞാൻ ചോദിച്ചത് ശ്രീചന്തിന്റെ കാര്യം ആണ്. ഓ അതാണോ....? അതേ....അവന്റെ പുറകെ ഉള്ള ഈ നടത്തം നീ അങ്ങു മതിയാക്കിയെരെ നിനക്കു അവന്റെ കിട്ടാൻ ഒന്നും പോകുന്നില്ലടി. അതു മാം ആണോ തീരുമാനിക്കുന്നത്.പിന്നെ പഠിപ്പിക്കുന്ന കാര്യത്തിൽ മാംമിനു എന്നെ കുറ്റപ്പെടുത്താം ശകാരിക്കാം. എന്റെ പേഴ്സണൽ കാര്യം പറഞ്ഞു എന്നെ ഇൻസെൾട് ചെയ്യാൻ ആയി മാംമിനു ആരും പെർമിഷൻ തന്നിട്ടില്ല. മാംമിനു വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ...?

ഉണ്ടെങ്കിൽ.....? എനിക്കു കേൾക്കാൻ സമയം ഇല്ല.... അതും പറഞ്ഞു ഞാൻ ക്ലാസ്സിലേക്ക് കയറി ഒറ്റ ശ്വാസത്തിൽ എല്ലാം ഞാൻ ശ്രീയോട് പറഞ്ഞു.... ബസിൽ ഇരിക്കുമ്പോഴും മാം മിന്റെ കാര്യം ആയിരുന്നു ചിന്തയിൽ. എന്നാലും ഞാൻ വിചാരിച്ച പോലെ തന്നെ ആയല്ലോ നന്ദേ ഇതു. അതും വന്ന ആദ്യ ദിവസം തന്നെ തുടക്കം കുറിച്ചു വച്ചു അവര്.നീ സൂക്ഷിച്ചോ...ഇനി അവരുടെ ശ്രദ്ധ നിന്നിൽ ആയിരിക്കും. അവരു എന്തു ചെയ്യാനാടി.കൂടിപ്പോയാൽ പഠിപ്പിക്കുമ്പോൾ ക്യുസ്റ്റാൻസ് ചോദിക്കുമായിരിക്കും.അത്രയല്ലെ ഉള്ളു.അവരെ പോലെ എന്റെ ഫേവറൈറ്റു സബ്ജെക്ട് മാത്‌സ് തന്നെ അല്ലെ.അവര് ചോദിക്കട്ടെ.എവിടെ വരെ പോകും എന്ന് നോക്കാം. എന്നാൽ ശരിയടാ.നാളെ കാണാം. അതും പറഞ്ഞു ശ്രീ പോയി. ഞാൻ ചെല്ലുമ്പോൾ അപ്പാ...മുറ്റത്തു ഉണ്ടായിരുന്നു. ആ മോളു വന്നോ....?

ചായ ഇട്ടു വച്ചിട്ടുണ്ട്. എടുത്തു കുടിക്കു. അപ്പാ മണിക്കുട്ടനും മണികുട്ടിയും എവിടെ.......? ആ ഒഴിഞ്ഞു കിടക്കുന്ന അയ്യത്തു കൊണ്ടു കെട്ടി ഞാൻ .എപ്പോഴും ഇവിടെ നിന്നാൽ പോരല്ലോ. ഞാൻ പോയി അഴിച്ചു കൊണ്ടു വരാം. നീ ചായ കുടിച്ചിട്ട് പോ മോളെ.... നാൻ സിക്രം തിരുബി വരെ അപ്പാ.... അതും പറഞ്ഞു ഞാൻ പുറത്തേക്കു ഓടി. മണിക്കുട്ടനെയും മണിക്കുട്ടയേയും അഴിച്ചു ഞാൻ വീട്ടിലേക്കു നടക്കുമ്പോൾ ആണ്.പുറകിൽ നിന്നും ഡി എന്ന വിളി വന്നത്.... തിരിഞ്ഞു നോക്കുമ്പോൾ സാറു.............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story