നെഞ്ചോട് ചേർത്ത് ❣️: ഭാഗം 1

nenjod cherth

രചന: SHAMSEENA

വലതുകാൽ വെച്ചു കേറിവാ മോളെ... തലയുയർത്തി ഒരു നിമിഷം അവൾ കത്തിച്ചുവെച്ച നിലവിളക്കിനെയും ഐശ്വര്യം തുളുമ്പുന്ന ആ സ്ത്രീയെയും നോക്കി നിന്നു...തുളുമ്പാൻ വെമ്പി നിൽക്കുന്ന കണ്ണുനീരിനെ ഇടം കയ്യാൽ തുടച്ചു മാറ്റി നിലവിളക്കുമേന്തി വലംകാൽ വെച്ചു ദർശന ആ വീടിന്റെ പടി ചവിട്ടി.. കൂടെ അവളുടെ പാതിയായ ദി യങ് ബിസിനെസ്സ് മാൻ കാർത്തിക് കൃഷ്ണയും ❣️ ദാ വിളക്ക് ആ പൂജ മുറിയിലേക്ക് വെച്ച് രണ്ടാളും പ്രാർത്ഥിച്ചോളു... ഭഗവാന്റെ മുന്നിൽ നിന്ന് കൈകൂപ്പി പ്രാർത്ഥിക്കുമ്പോൾ എന്റെ മനസ്സ് ശൂന്യമായിരുന്നു.. ജീവിതത്തിൽ ആരെയാണോ വീണ്ടും കണ്ടുമുട്ടരുതെന്ന് ആഗ്രഹിച്ചത് ഇന്ന് അയാളുടെ താലിയും സിന്ദൂരവുമിട്ട് ജീവന്റെയും ജീവിതത്തിന്റെയും പതിയായിരിക്കുന്നു.. ❣️നെഞ്ചോട് ചേർത്ത് ❣️കൊണ്ട് നടന്നിരുന്ന പ്രണയം തന്നെ നോക്കി പല്ലിളിക്കുന്നു...

ഇത്ര മാത്രം അനുഭവിക്കാൻ എന്ത് തെറ്റാണ് ഈശ്വരാ ഞാൻ ചെയ്തത്.. മിഴികൾ തോരാതെ പെയ്തു കൊണ്ടിരുന്നു.. എത്ര നേരമെന്നറിയില്ല... തോളിൽ ആരുടെയോ കര സ്പർശമേറ്റപ്പോൾ തിരിഞ്ഞു നോക്കി... ഇവിടിങ്ങനെ നിൽക്കാനാണോ പരിപാടി വാ ഈ വേഷമൊക്കെ മാറണ്ടേ 🙂.. കീർത്തി ആയിരുന്നു അത് കാർത്തിക്കിന്റെ അനിയത്തി.. അവൾക്ക് നേർത്തൊരു പുഞ്ചിരി സമ്മാനിച്ചു... മെല്ലെ തന്റെ ഇടതു ഭാഗത്തേക്ക്‌ പാളി നോക്കി... ഏട്ടനെ ആണോ നോക്കുന്നെ ആൾ എപ്പോഴേ പോയി...പുറത്ത് ഫ്രണ്ട്സിന്റെ അടുത്തേക്ക് ..അതും പറഞ്ഞു കീർത്തി എന്നെയും കൂട്ടി ഹാളിലേക്ക് പോയി... അവിടെ ചെന്നപ്പോൾ കുടുംബക്കാരുടെയും അയൽവാസികളുടെയും എല്ലാം ബഹളമായിരുന്നു... അതിൽ നിന്നെല്ലാം ഓടിയോളിക്കാൻ തോന്നി... ഒറ്റക്കിരുന്നു എല്ലാ സങ്കടങ്ങളും ഇറക്കിവെച്ചു ഒന്ന് പൊട്ടിക്കരയാൻ... എല്ലാവരും ചുറ്റും കൂടി എന്തൊക്കെയോ ചോദിക്കുന്നും പറയുന്നുമുണ്ട് എല്ലാത്തിനും യന്ത്രിക്കാമെന്നോണം തലയാട്ടുകയും മൂളുകയും ചെയ്തു...

കാത്തു നീ ദച്ചുവിനു മുറി കാണിച്ചു കൊടുക്ക് മോൾ ഒന്ന് കുളിച്ചു വസ്ത്രമൊക്കെ മാറ്റിക്കോട്ടെ... എന്റെ മുഷിപ്പ് മനസ്സിലാക്കിയെന്നോണം അമ്മ പറഞ്ഞു...അതൊരു ആശ്വാസമായിരുന്നു.. വാ ഏട്ടത്തിയമ്മേ നമുക്ക് മുറിയിലേക്ക് പോവാം... കാത്തു നിന്റെ മുറിയിലേക്ക് കൊണ്ടുപോയാൽ മതി... രാത്രി കിച്ചുവിന്റെ മുറിയിൽ ആക്കാം... മുകളിലേക്ക് നടക്കാൻ ഒരുങ്ങിയ ഞങ്ങളോട് അമ്മ പറഞ്ഞു... ആ അമ്മേ... വാ ഏട്ടത്തി... അവൾ എന്നെയും കൊണ്ട് പോയി... കാത്തു കൂടെയുള്ളത് ഒരു ആശ്വാസമായി തോന്നി... ഏട്ടത്തി പൂവും ഓർണമന്റ്സും ഒക്കെ അഴിക്ക് അപ്പോഴേക്കും ഞാൻ മാറാനുള്ള ഡ്രെസ്സുമായി വരാം.. മുകളിൽ ഏട്ടന്റെ മുറിയില എടുത്തിട്ട് വരവേ... അതും പറഞ്ഞു കാത്തു പോയി.. ഞാൻ മെല്ലെ അവിടെയുള്ള ഡ്രസിങ് ടേബിളിന്റെ അടുത്തേക്ക് നീങ്ങി... കണ്ണാടിയിലേക്ക് നോക്കി...

ഒരുവേള നോട്ടം താലിയിലേക്കും നെറുകയിൽ ചാർത്തിയ സിന്ദൂരത്തിലേക്കും പോയി... അത് കാണുമ്പോൾ സന്തോഷമാണോ അതോ സങ്കടമാണോ... അറിയില്ല എന്തോ ഒരു അസ്വസ്ഥത തന്നെ വന്നു മൂടുന്നുണ്ട്... ഓർമ്മകൾ മിഴിവോടെ മുന്നിൽ തെളിയുന്നുണ്ട്... മനസ്സ് കൈവിട്ട് പോകും എന്ന് തോന്നിയ നിമിഷം കണ്ണടച്ചു നിന്നു ഒരുനിമിഷം... പിന്നെ ദീർഘശ്വാസമെടുത്ത് മെല്ലെ മുല്ലപ്പൂ അഴിക്കാൻ തുടങ്ങി... ഒരുവിധം അഴിച്ചു മുടിയും വിടർത്തി ഇട്ടു... കാത്തു... കാത്തു... കയ്യിലെ വള അഴിക്കാൻ തുടങ്ങുമ്പോഴായിരുന്നു ആ ശബ്‍ദം കേട്ടത് ഒപ്പം വാതില് തുറന്ന് ആൾ അകത്തേക്ക് വന്നിരുന്നു ഒരു നിമിഷം ശ്രദ്ധ അവിടെക്കായി... പിടക്കുന്ന ഹൃദയത്തോടെ അങ്ങോട്ട് നോക്കി... മുന്നിൽ കാർത്തിക്... രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു... ഒട്ടൊരു നിമിഷത്തിന് ശേഷം ദച്ചു വെറുപ്പോടെ മുഖം തിരിച്ചു.. ഓഹോ കെട്ടിലമ്മ ആയിരുന്നോ ഇതിനുള്ളിൽ... കാർത്തിക് പുച്ഛം വാരി വിതറി ചോദിച്ചു.. പക്ഷെ ദച്ചു അങ്ങോട്ട് ശ്രദ്ധിച്ചില്ല.. ഡീ കാത്തു എവിടെ... വീണ്ടും അവൻ ചോദിച്ചു... അപ്പോഴും അവൾ അവന്റെ ചോദ്യത്തെ പാടെ അവഗണിച്ചു...ഇത് കണ്ട് ദേഷ്യം😡

വന്ന അവൻ കാറ്റുപോലെ പോലെ അവളുടെ അടുത്തേക്ക് പാഞ്ഞു... അവളുടെ വലത് കൈ മുട്ടിൽ പിടിച്ചു തന്റെ നേരെ തിരിച്ചു.. എന്താടി നിനക്ക് ചെവി കേൾക്കില്ലെ... അവൻ പല്ലിറുമ്മി കൊണ്ട് ചോദിച്ചു കൊണ്ട് അവളെ തന്നിലേക്കടുപ്പിച്ചു 😡 അപ്പോഴും അവൾ പ്രതിമ കണക്കെ നിന്നതെ ഉള്ളൂ.. എന്നാലും മിഴികൾ തോരാതെ പെയ്യുന്നുണ്ടായിരുന്നു..കാർത്തിക് വീണ്ടും അവളെ ഒന്ന് ഉലച്ചപ്പോൾ അവൾ തലയുയർത്തി നോക്കി... അവളുടെ നിറമിഴികൾ കണ്ടപ്പോൾ എന്തോ അവന്റെ ഉള്ളും ഒന്ന് പിടഞ്ഞു... മുഖം ശാന്തമായി... അവളുടെ കയ്യിലെ പിടിവിട്ടു വാതില് വലിച്ചടച്ചു പുറത്തേക്ക് പോയി... അവൾ ഒരു നിമിഷം അവൻ പോയ വഴിയേ നോക്കിനിന്നു... ഹൃദയം എന്തിനോ വേണ്ടി പിടഞ്ഞു... എന്തിനോ വേണ്ടിയല്ല തന്റെ പ്രണയത്തിന് വേണ്ടി... ❣️നെഞ്ചോട് ചേർത്ത് ❣️പിടിച്ച തന്റെ മാത്രം സ്വകാര്യ അഹങ്കാരമായ പ്രണയത്തിന് വേണ്ടി... ##

കുളിച്ചു ഫ്രഷ് ആയി കാത്തു തന്ന സാരിയും ചുറ്റി പുറത്തേക്ക് വന്നു.. അപ്പോഴേക്കും അമ്മ കൈകാട്ടി ഡെയിനിങ് ഹാളിലേക്ക് വിളിച്ചു... അവിടെ കാത്തുവും കാർത്തിയും പിന്നെ വേറെ കസിൻസ് പിള്ളേരും കൂടി ചായ കുടിക്കുന്നുണ്ടായിരുന്നു... എന്നെ കണ്ടപ്പോൾ കാർത്തി ഒരു പുച്ഛത്തോടെ എഴുന്നേറ്റ് പോയി... അത് കണ്ടപ്പോൾ ഉള്ളിലെവിടെയോ ഒരു നൊമ്പരം ഉടലെടുത്തു..എങ്കിലും അത് പുറത്ത് കാണിക്കാതെ മുഖത്തൊരു പുഞ്ചിരിയുമണിഞ്ഞു അവരുടെ കൂടെ കൂടി... അല്ലേലും സങ്കടങ്ങൾ ഉള്ളിലൊതുക്കാൻ ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് പഠിച്ചിരിക്കുന്നു... കാത്തു എന്നേക്കാൾ മൂന്ന് വയസ്സിനു ഇളയതാണ്... എന്നാലും ഒരു കൂട്ടുകാരിയെ പോലെയും കൂടപ്പിറപ്പിനെ പോലെയും എന്റെ കൂടെ നിന്നു എന്നെ തനിച്ചാക്കാതെ...അവളുടെ കൂടെ വീടെല്ലാം ചുറ്റി കണ്ടു... ഒരു നാലു കെട്ട് മോഡൽ വീട്.. പഴയ തറവാട് പുതുക്കി പണിതതാണെന്ന് കാത്തു പറഞ്ഞു...പിന്നെ പുറകുവശത്തു ഒരു കുളമുണ്ടെന്നും അവിടേക്ക് പിന്നെ കൊണ്ടുപോകാമെന്നും പറഞ്ഞു...

മംഗലം വീട്ടിൽ കൃഷ്ണകുമാർ. ഭാര്യ സുമതി.. പിന്നെ ഞാനും കിച്ചുവേട്ടനും... അങ്ങനെയാട്ടോ എല്ലാരും വിളിക്കാ.. പിന്നെ അച്ഛന് ഒരു സഹോദരിയെ ഉള്ളൂ... കൃഷ്ണ പ്രഭ അവർ ഫാമിലിയായി അങ്ങ് അമേരിക്കയിൽ ആണ് ഭർത്താവ് സേതുമാധവൻ രണ്ടു മക്കൾ അർദ്ര... ആരവ്.. ഈ അർദ്ര കിച്ചുവേട്ടന്റെ മുറപ്പെണ്ണാട്ടോ... ആർദ്രക്ക് ഭയങ്കര ഇഷ്ടായിരുന്നു ഏട്ടനെ പക്ഷെ ഏട്ടൻ അങ്ങനെ ഒന്നും ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു... ഇനി അതാണോ എന്തോ അറിയില്ല കല്യാണത്തിന്റെ രണ്ടുദിവസം മുന്നേ വിളിച്ചു പറഞ്ഞു അവരാരും കല്യാണത്തിന് വരുന്നില്ല എന്ന് ലീവ് കിട്ടിയില്ല പോലും 😏 വെറുതെ..ജാഡ ടീംസ്.. ചുരുങ്ങിയ സമയത്തിനുള്ളിൽ മംഗലം വീട്ടുകാരുടെ ഫുൾ ഹിസ്റ്ററിയും അവൾ എനിക്ക് പറഞ്ഞു തന്നു... ശെരിക്കും അവൾ എന്റെ അച്ചുവിനെ പോലെ ആയിരുന്നു... ഒരു വായാടി...

സന്ധ്യോടടുത്തപ്പോൾ ബന്ധുക്കളെല്ലാം അവരുടെ വീടുകളിലേക്ക് പോയി...അവരുടെ വീടെല്ലാം ഇവിടെ അടുത്ത് തന്നെയാണ് പിന്നെ നാളെ വൈകീട്ട് ഒരു വലിയ റീസെപ്ഷനും അറേഞ്ച് ചെയ്തിട്ടുണ്ട് അപ്പോൾ അതിന് വരാമെന്നും പറഞ്ഞു എല്ലാവരും മടങ്ങി... പിന്നെ അവിടെ ഉണ്ടായിരുന്നത് അച്ഛമ്മയും അമ്മമ്മയും ആണ് അമ്മമ്മ നാളത്തെ റീസെപ്ഷനും കഴിഞ്ഞേ പോകൂ... അച്ഛമ്മ പിന്നെ ഇവിടെ തന്നെയാണ്... പ്രഭ അപ്പച്ചിയെ കാണാൻ തോന്നുമ്പോൾ നാട്ടിലേക്ക് വിളിച്ചു വരുത്താറുണ്ട്... അമ്മ അടുക്കളയിൽ സഹായത്തിനു നിൽക്കുന്ന ചേച്ചിക്ക് എന്തൊക്കെയോ നിർദ്ദേശങ്ങൾ കൊടുക്കുന്നുണ്ട്... അച്ഛൻ ആരോടെല്ലാമോ സംസാരിച്ചു പുറത്തു നിൽക്കുന്നുണ്ട്... കാത്തു... ഒന്നിങ്ങു വന്നേ... നടുമുറ്റത്തെ തിണ്ണയിൽ ഇരിക്കുമ്പോഴായിരുന്നു കാർത്തിക് കാത്തുവിനെ വിളിച്ചത്... ഇപ്പൊ വരാമെന്നും പറഞ്ഞു അവൾ പോയി... ഓർമ്മകൾ വീണ്ടും സുന്ദരമായ ആ കാലത്തിലേക്ക് പോയി... ഒരിക്കലും മറക്കാത്ത മധുരമുള്ള ഓർമകളും കൈപ്പുള്ള നോവുകളും സമ്മാനിച്ച കാലത്തിലേക്.....മിഴികളിൽ ഒരു സാഗരം തന്നെ അലയടിച്ചു... അതിന്റെ ശക്തിയിൽ തളർന്ന് പോകുമോ എന്ന് പോലും ഒരുവേള ഞാൻ ഭയപ്പെട്ടു...

ദച്ചു മോളെ ഒന്നിങ്ങു വന്നേ... അമ്മയുടെ വിളിയാണ് ഓർമകളുടെ ചുഴിയിൽ നിന്നും രക്ഷിച്ചെടുത്തത്...മുഖം സാരി തുമ്പു കൊണ്ട് അമർത്തി തുടച്ചു അമ്മയുടെ അടുത്തേക്ക് നടന്നു... എന്താ അമ്മേ വിളിച്ചത്... മുഖത്ത് പുഞ്ചിരിയാണിഞ്ഞു അമ്മയോട് ചോദിച്ചു... മോളെ സന്ധ്യയായി നീയും കാത്തുവും പോയി കാവിൽ ഒന്ന് വിളക്കു വെച്ചു വാ... അച്ഛമ്മക്ക് നിർബന്ധം ഇന്ന് കുട്ടി തന്നെ വിളക്ക് വെക്കണമെന്ന്.. മോൾക്ക് എന്തേലും ബുദ്ധിമുട്ടുണ്ടോ... ഏയ്‌ ഇല്ലമ്മ ഞാൻ ചെയ്‌തോളാം എനിക്കിതൊക്കെ ഇഷ്ടമാണ് വീട്ടിലും ഞാൻ തന്നെയാണ് ചെയ്യാറ്...നേർത്ത പുഞ്ചിരിയോടെ ദച്ചു പറഞ്ഞു.. എങ്കിൽ വിളക്ക് പൂജാമുറിയിൽ ഉണ്ട് കാത്തുവിനെയും കൂട്ടി വിളക്ക് വെച്ചു വാ..അരുമയായി അവളുടെ കവിളിൽ തലോടി... മ്മ് ശെരി അമ്മ.. അതും പറഞ്ഞു ദച്ചു പൂജാമുറി ലക്ഷ്യമാക്കി നീങ്ങി... കാത്തുവും ദച്ചുവും കാവിൽ വിളക്ക് വെച്ചു പ്രാർത്ഥിച്ചു... അപ്പോഴും മനസ്സ് ശൂന്യമായിരുന്നു... ഇനി എന്തെല്ലാം പരീക്ഷണങ്ങൾ തനിക്ക് വേണ്ടി ഈശ്വരൻ കരുതിവെച്ചിട്ടുണ്ടെന്ന് മനസ്സ് ആകുലതപ്പെടുന്നുണ്ടായിരുന്നു... ###

ഡെയിനിങ് ടേബിളിലെ കൂടിക്കാഴ്ച്ചക്ക് ശേഷം കാർത്തികിനെ പിന്നെ കണ്ടതേയില്ല... രാത്രിയിൽ ഫുഡ്‌ വേണ്ട എന്ന് പറഞ്ഞു പുറത്തേക്ക് പോയെന്ന് കാത്തു അമ്മയോട് പറയുന്നത് കേട്ടായിരുന്നു... പിന്നെ വന്നത് ഞങ്ങൾ എല്ലാവരും അത്താഴം കഴിക്കുമ്പോഴായിരുന്നു...അമ്മ ഭക്ഷണം വേണ്ടേ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്നും പറഞ്ഞു എന്നെ ദേഷ്യത്തോടെ ഒന്ന് നോക്കി മുകളിലെ മുറിയിലേക്ക് പോയി... അത്താഴത്തിനു ശേഷം കാത്തു അവളുടെ മുറിയിലേക്ക് കൊണ്ടുപോയി ഒരു സെറ്റും മുണ്ടും കയ്യിൽ തന്നു... ഫ്രഷായി വന്നു ഉടുക്കാൻ പറഞ്ഞു... ദയനീയമായി അവളെ ഒന്ന് നോക്കി... അവൾ രണ്ടു കണ്ണും ചിമ്മിയൊന്ന് ചിരിച്ചു... അവൾ തന്നെ ഉന്തി തള്ളി ബാത്റൂമിൽ കയറ്റി... ഒരുവിധം സെറ്റും മുണ്ടും ഉടുത്തു ഇറങ്ങി... പിന്നെ കാത്തുവിന്റെ മിനുക്കു പണികൾ ആയിരുന്നു... അവസാനം മുല്ലപ്പൂവും വെച്ചു തന്നു അവൾ എന്നെ കണ്ണാടിക്കു മുന്നിൽ കൊണ്ടുപോയി നിർത്തി.. ഇപ്പൊ എന്റെ ഏട്ടത്തിയമ്മ സുന്ദരിയായി...

അതും പറഞ്ഞു അവൾ എന്നെ ഇറുകെ പുണർന്നു...അപ്പോഴേക്കും അമ്മ ഒരു ഗ്ലാസ്‌ പാലുമായി വന്നു... എന്റെ കയ്യിൽ തന്നു.. ഞാൻ വേടിക്കാതെ മടിച്ചു നിന്നപ്പോൾ നിർബന്ധിച്ചു എന്റെ കയ്യിൽ പിടിപ്പിച്ചു.. എന്നിട്ട് കാത്തുവിന്റെ കൂടെ എന്നെ മുകളിലേക്ക് വിട്ടു.... അപ്പൊ ഹാപ്പി ഫസ്റ്റ് നൈറ്റ്‌... മുകളിലെ ഹാൾ വരെ എന്നെ കൊണ്ടുവന്നാക്കി കൊണ്ട് കാത്തു പറഞ്ഞു... ദ ആ കാണുന്നതാണ് റൂം.. ദൈര്യമായിട്ട് പൊക്കോളൂ ഏട്ടത്തിയമ്മേ..ഇടതു വശത്തെ രണ്ടാമത്തെ മുറിയിലേക്ക് ചൂണ്ടി കാത്തു പറഞ്ഞു... ഹൃദയം പെരുമ്പറ മുഴക്കാൻ തുടങ്ങി... പിടക്കുന്ന ഹൃദയത്തോടെ ഞാൻ അവിടേക്ക് നടന്നു.. ഡോർ ഹാൻഡിലിൽ പിടിച്ചു... ലോക്ക് അല്ലായിരുന്നു... ഒരു നിമിഷം കയറണോ വേണ്ടയോ എന്ന ചിന്തയിൽ തറഞ്ഞു നിന്നു.. പിന്നെ രണ്ടും കല്പ്പിച്ചു ഉള്ളിലേക്ക് കയറി.. (തുടരും)

Share this story