നെഞ്ചോട് ചേർത്ത് ❣️: ഭാഗം 11

nenjod cherth

രചന: SHAMSEENA

തടുത്ത ആളെ കണ്ട് എല്ലാവരും അമ്പരന്നു..കിച്ചു ദേഷ്യം കൊണ്ട് വിറച്ചു.. അവൻ ദച്ചു തടഞ്ഞു വെച്ച കയ്യിലേക്ക് നോക്കി പിന്നെ അവളെയും.. അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകിയിരുന്നു... പക്ഷേ അവന്റെ നോട്ടത്തിലും ദേഷ്യത്തിലും ഒന്നും പതറാതെ അവൾ നിന്നു... സീനിയഴ്സിനെ തടയാൻ നീയാരാടി.. അവളുടെ നേരെ ചീറി കൊണ്ട് അവളുടെ കയ്യിൽ നിന്നും അവന്റെ കൈ കുടഞ്ഞെടുത്തു അവളെ പിന്നിലേക്ക് തള്ളി.. അതിന്റെ ശക്തിയിൽ അവൾ പിറകിലേക്ക് വീണു.. അത് കണ്ട് അവൻ ചുണ്ട് കോട്ടി.. അവന്റെ പ്രവർത്തിയിൽ കലിപ്പൂണ്ട ദച്ചു അവിടെ നിന്നും എണീറ്റ് അവന്റെ ഇടത് കവിളിൽ ഒന്ന് പൊട്ടിച്ചു.. പ്രതീക്ഷിക്കാത്തതായതു കൊണ്ട് കാർത്തിയുൾപ്പടെ എല്ലാവരും ഒന്ന് പകച്ചു... കാരണം പൊതുവെ സൗമ്യമായ പെരുമാറ്റമുള്ള അവളിൽ നിന്നും ഇങ്ങനൊരു ഭാവം ആദ്യമായിട്ടായിരുന്നു... എന്നിട്ട് നരനെ താഴെ നിന്നും എണീക്കാൻ സഹായിച്ചു ബെഞ്ചിൽ കൊണ്ടുപോയി ഇരുത്തി... തിരികെ അവന്റെ അടുത്തേക്ക് തന്നെ വന്നു... അപ്പോഴും അവൻ ഇടത് കവിളിൽ കൈ വെച്ച് പകച്ചു നിൽക്കുവായിരുന്നു..

അവന്റെ നിൽപ്പ് കണ്ട് അവൾ അവന്റെ മുഖത്തിന്‌ നേരെ കൈ നൊടിച്ചു. ഡീ 😡... സ്വബോധത്തിൽ വന്ന അവൻ അവളുടെ നേരെ ചീറി.. കൂൾഡൗൺ... Mr കാർത്തിക് കൃഷ്ണ... താനെന്താ വിചാരിച്ചേ.. കോളേജിലെ സൂപ്പർ ഹീറോയുടെ രൗദ്ര ഭാവവും പ്രഹസനവും കണ്ടാൽ ഞങ്ങളെല്ലാം ഭയക്കുമെന്നോ... 😏😏 ഇവരെല്ലാം ഭയക്കുമായിരിക്കും .. പക്ഷേ ഈ ദർശനക്ക് ആരെയും ഭയക്കേണ്ട ആവശ്യമില്ല.... ഇവിടെ സീനിയേഴ്‌സ് എന്നോ ജൂനിയേഴ്‌സ് എന്നോ ഇല്ല എല്ലാവരും സ്റ്റുഡന്റ്സാണ്..തന്റെ ഈ തെമ്മാടിത്തരത്തിന് ഒരു കംപ്ലയിന്റ് കൊടുത്ത് പിടിച്ചു പോലീസിൽ ഏൽപ്പിക്കുകയാണ് വേണ്ടത്... തനിക്കൊക്കെ എന്ത് തോന്നിവാസവും ആവമെന്നാണോ.. ഗുണ്ടായിസമൊക്കെ ഈ കോളേജിനു പുറത്ത്. ഇവിടെ നിങ്ങളെ പോലുള്ള കൊമ്പന്മാർ മാത്രമല്ല പഠിക്കുന്നെ... ഞങ്ങളെ പോലുള്ള പാവപെട്ടവരും പഠിക്കുന്നുണ്ട്.. നിങ്ങളൊക്കെ കൂടി തല്ലി തകർത്ത ഈ സാധനങ്ങളൊക്കെ ഞങ്ങളും കൂടി ഫീസും ഡോണേഷനും കൊടുത്തതിൽ നിന്ന് വാങ്ങിച്ചതാ.. സരസ്വതി ദേവിയുടെ കടാക്ഷം ഉള്ള ഒരു സ്ഥാപനം അല്ലെ ഇത്... അതിനോടിത്തിരി റെസ്‌പെക്ട് കാണിച്ചൂടെ..

ഞങ്ങൾ പാവപെട്ടവരുടെ നെഞ്ചത്തടിച്ചാവരുത് നിങ്ങളുടെ ഗ്രൂപ്പ്‌ വാർ അതെല്ലാം ക്ലാസിനു പുറത്ത്... അത് കൊണ്ട് നിങ്ങളെല്ലാവരും ഇപ്പോൾ തന്നെ ക്ലാസ്സിൽ നിന്ന് പുറത്ത് പോവണം.. ദച്ചു പറഞ്ഞു നിർത്തിയതും എല്ലാവരും കൂടി അത് കയ്യടിച്ചു പാസാക്കി...അത് കണ്ട് കലിപൂണ്ട കാർത്തി അവളുടെ കവിളിൽ കുത്തി പിടിച്ചു ചുവരിനോട് ചേർത്തു.. അവൾ കൈ വിടുവിക്കാൻ നോക്കുന്നുണ്ടെങ്കിലും അത് കൂടുതൽ മുറുകിയതല്ലാതെ അഴിഞ്ഞില്ല... കാർത്തിയെ പേടിച്ചു ആരും പിടിച്ചു മാറ്റാൻ പോയുമില്ല... വേദന കാരണം ദച്ചുവിന്റെ കണ്ണെല്ലാം ചുവന്നു കലങ്ങി...അവസാനം നിമ്മിയും മനുവും വന്നു പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും നടന്നില്ല.... എന്താ ഇവിടെ... പ്രിൻസിയുടെ ശബ്‍ദം അവിടെ മുഴങ്ങി... അത് കേട്ട് കാർത്തി ദച്ചുവിലുള്ള പിടിവിട്ടു..അവൾ കവിളിൽ രണ്ട് കൈ കൊണ്ടും പിടിച്ചു തല ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു... എന്താ കാർത്തി ഇത് താൻ ഇപ്പോൾ പെൺകുട്ടികളെയും ഉപദ്രവിക്കാൻ തുടങ്ങിയോ..

പ്രിൻസി അവനോട് കയർത്തു... സോറി സർ.. അപ്പോഴത്തെ സിറ്റുവേഷനിൽ... അവൻ പാതിയിൽ നിർത്തി.. മ്മ്.. നിങ്ങൾ മൂന്നുപേരും ഓഫീസ് റൂമിലേക്ക് വാ... പ്രിൻസി അതും പറഞ്ഞു പോയി കൂടെ മറ്റു ടീച്ചേഴ്സും.. പ്രിൻസി പോയതും കാർത്തി അവളെ തുറിച്ചു നോക്കി.. അവൾ തിരിച്ചു പുച്ഛം വാരി വിതറിക്കൊണ്ട് ഓഫീസ് റൂമിലേക്ക് നടന്നു. പിറകെ നരനും കാർത്തിയും... ** ഓഫീസ് റൂമിൽ പ്രിൻസിയുടെ മുന്നിൽ തലയും താഴ്ത്തി നിൽക്കുകയാണ് മൂന്നുപേരും... ആകെ ഒരു നിശബ്ദത അവിടെ മൂടി.. അതിനെ ഭേധിച്ചു കൊണ്ട് പ്രിൻസി പറഞ്ഞു... ഈ സംഭവത്തിൽ എന്ത് എക്സ്പ്ലെനേഷൻ ആണ് നിങ്ങൾക്ക് തരാനുള്ളത്.. പ്രിൻസി അവരോട് ചോദിച്ചു... ദച്ചു അവിടെ നടന്നതും അവൾ കാർത്തിയെ തല്ലാനുണ്ടായ സാഹചര്യവും വ്യക്തമാക്കി കൊടുത്തു... അത്പോലെ കിച്ചുവും നരനും അവരുടെ ഭാഗവും വ്യക്തമാക്കി... മൂന്നുപേരുടെ ഭാഗത്തും തെറ്റ് സംഭവിച്ചതിനാൽ കിച്ചുവിനും നരനും പതിനഞ്ചു ദിവസത്തെ സസ്പെൻഷനും ദച്ചുവിനു അഞ്ചു ദിവസത്തെ സസ്പെന്ഷനും പ്രിൻസി ഓർഡർ ഇട്ടു.... **** ആഹ്.. പതുക്കെ വേദനിക്കുന്നു... കാലമാടൻ എന്ത് പിടിത്തമ പിടിച്ചേ... കവിളിൽ കൈ വെച്ച് ദച്ചു പറഞ്ഞു...

കാന്റീനിൽ ഇരുന്ന് അവളുടെ കവിളിൽ ഐസ് ക്യൂബ് വെച്ച് കൊടുക്കുകയാണ് നിമ്മി.. അവളുടെ കണ്ണുകളും കലങ്ങിയിട്ടുണ്ട്... കെയ്യെടുക്കടി 😡മോൾ വലിയ ഹീറോ ആവാൻ പോവുമ്പോൾ ആലോചിക്കണമായിരുന്നു ഇതെല്ലാം...ഇപ്പൊ സസ്പെൻഷനും കിട്ടി വീട്ടിൽ ഇരിക്കാൻ പറ്റിയല്ലോ..നിമ്മി ദേഷ്യപ്പെട്ടു.. ശവത്തിൽ കുത്താതെടി പുല്ലേ... അപ്പോഴത്തെ ആവേശത്തിൽ പറ്റി പോയതാ.. അതിന് അങ്ങേര് ഇങ്ങനെ കൊങ്ങക്ക് പിടിക്കുമെന്നും സസ്പെൻഷൻ കിട്ടുമെന്നും ആരേലും വിചാരിച്ചോ... 😭ഇനിയിപ്പോ മാഷിനോട് എന്ത് പറയുംന്ന ഞാൻ ആലോചിക്കുന്നെ... എല്ലാം ആ കാലൻ കാരണമാ... 😡അങ്ങേരെ ഇനി എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ പീസ് പീസ് ആക്കും നീ നോക്കിക്കോ... എന്ന വൈകിക്കണ്ട മോൾ ഇപ്പൊ തന്നെ പണി തുടങ്ങിക്കോ 😡 എഹ്.. ഇതാ കാലന്റെ ശബ്‍ദമല്ലേ.. ഇതിപ്പോ എവിടുന്നാ🤔...ദച്ചു പറഞ്ഞുകൊണ്ട് ചുറ്റും നോക്കി.. അപ്പോഴാണ് അവരുടെ പുറകിൽ നിൽക്കുന്ന കാർത്തിയെയും മനുവിനെയും കണ്ടത്.. കാർത്തിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്... അതിൽ നിന്നും മനസ്സിലായി അവൾ പറഞ്ഞതെല്ലാം അവൻ നന്നായി കെട്ടിട്ടുണ്ടെന്ന്...

മനുവാണെങ്കിൽ ചിരി കടിച്ചു പിടിച്ചു നിൽക്കുന്നുണ്ട്... 😁😁അവൾ അവരെ നോക്കി ചമ്മിയ ചിരി ചിരിച്ചു അവിടെ നിന്നും എഴുന്നേറ്റു... ഏയ്‌ മോൾ എഴുന്നേൽക്കണ്ട... അവിടിരുന്നോ കുറേ പ്രസംഗിച്ചു ഷീണിച്ചതല്ലേ... ഒരു പാലും വെള്ളം പറയട്ടെ മോൾക്ക്...അവരുടെ എതിർ വശത്ത് ഇരുന്നു കൊണ്ട് പരിഹാസം രൂപേണ കാർത്തി ചോദിച്ചു... അയ്യോ വേണ്ട ചേട്ടാ.. ചേട്ടന്റെ പാലും വെള്ളം കുടിച് എനിക്ക് ഷീണമൊന്നും മാറ്റണ്ട... അത് ചേട്ടൻ തന്നെ അങ്ങ് കുടിച്ച മതി..പതിനഞ്ചു ദിവസത്തെ സസ്പെൻഷൻ കിട്ടിയ ക്ഷീണം കാണും... 😏😏 ഡീ... ഡീ... വല്ലാതങ്ങ് ആൾ കളിക്കല്ലേ... ഞാൻ അറിഞ്ഞൊന്ന് പെരുമാറിയാൽ മോൾ പിന്നെ പത്തുമാസം കഴിഞ്ഞേ ഫ്രീ ആവൂ.. വെറുതെ എന്നെ കൊണ്ടത് ചെയ്യിക്കരുത്..😡 ഓ പിന്നെ..തന്റെ കയ്യിലിരിപ്പും കൊണ്ട് എന്റെ അടുത്തോട്ടു വന്നാലേ ചേട്ടൻ പിന്നെ രണ്ട് കാലിൽ പോവില്ല 😏.. ഒട്ടും വിട്ടുകൊടുക്കാതെ ദച്ചു പറഞ്ഞു... ഇവളെ ഇന്ന് ഞാൻ... 😡അവൻ അവിടെ ഉണ്ടായിരുന്ന ജഗ് എടുത്ത് ദച്ചുവിന് നേരെ ഓങ്ങി.. അവൾ പേടിച്ചു രണ്ട് കണ്ണും ഇറുക്കി അടച്ചു... ഓ.. ഒന്ന് നിർത്തുന്നുണ്ടോ രണ്ടും.. എപ്പോ നോക്കിയാലും കീരിയും പാമ്പും...

മനു കലിപ്പിൽ പറഞ്ഞുകൊണ്ട് കാർത്തിയുടെ കയ്യിൽ നിന്നും ജഗ് വാങ്ങി ടേബിളിൽ തന്നെ വെച്ചു.. വെള്ളമൊന്നും മേൽ വീഴാതിരുന്നപ്പോൾ ദച്ചു മെല്ലെ കണ്ണ് തുറന്നു കാർത്തിയെ നോക്കി.. അവൻ അവളെ നോക്കി പുച്ഛിച്ചു മുഖം തിരിച്ചു... അത് കണ്ട് അവൾ അവനെയൊന്ന് കൂർപ്പിച്ചു നോക്കി... ഇത് ഒരു നടക്ക് പോവൂല... അവരുടെ കാട്ടികൂട്ടലുകൾ കണ്ട് നിമ്മിയും മനുവും പറഞ്ഞു...കുറച്ച് നേരത്തേക്ക് ആരും ഒന്നും പറഞ്ഞില്ല.. നിങ്ങൾ രണ്ട് പേരോടും കൂടി എനിക്കൊരു കാര്യം പറയാനുണ്ട്.. മനു സംസാരത്തിന് തുടക്കമിട്ടു.. എന്താ എന്നുള്ള രീതിയിൽ അവർ മനുവിനെ നെറ്റി ചുളിച് നോക്കി.. നമുക്ക് ഈ പ്രശ്നം ഇവിടെ കോമ്പ്രമെസ് ചെയ്യാം... നിമ്മി പറഞ്ഞു.. നിങ്ങൾ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും സോറി പറഞ്ഞു കൈകൊടുത്ത് ഫ്രണ്ട്‌സ് ആവണം..അവരെ രണ്ടാളെയും മാറി മാറി നോക്കി കൊണ്ട് മനു പറഞ്ഞു.. സോറി... അതും ഇവളോട്😏... എന്റെ പട്ടി പറയും 😡.. എന്ന താൻ പോയി തന്റെ പട്ടിയെ വിളിച്ചിട്ട് വാടോ.. 😡

ദച്ചു കലിപ്പായി... വിളിച്ചിട്ട് വരാടി.. എന്നിട്ട് എന്റെ പട്ടിയെ അഴിച്ചു വിട്ടു നിന്നെ കടിപ്പിക്കുകയും ചെയ്യാം.. മതിയോ.. എടൊ.. തന്നെ ഞാൻ.. അവൾ കലിപ്പായി അവന്റെ കഴുത്തിൽ പിടിക്കാൻ വന്നു.. ഒന്ന് നിർത്തോ രണ്ടാളും കൊച്ചു പിള്ളേരെ പോലെ.. അവളെ തടഞ്ഞു കൊണ്ട് മനു പറഞ്ഞു.. മനു നിന്നോട് ഞാൻ ആദ്യമായും അവസാനമായും പറയുവാ.. ഇനി മാപ്പ് കോപ്പ് എന്നും പറഞ്ഞു പിറകെ വന്ന എന്റെ തനി കൊണം നീ കാണും.. കേട്ടല്ലോ... പിന്നെ ഇവളോട് ഈ ജന്മം എനിക്ക് ക്ഷമിക്കാൻ കഴിയില്ല.. അയ്യോ തന്റെ ക്ഷമ കിട്ടിയിട്ട് വേണ്ടേ എനിക്ക് ജീവിക്കാൻ.. ഒന്ന് പോടോ 😏.. മനു നീ വരുന്നുണ്ടോ ഇനിയും ഇവിടെ നിന്നാൽ ചിലപ്പോൾ ഞാൻ ഇവളെ കൊല്ലും 😡.. മനുവിനോട് ദേഷ്യപ്പെട്ട് പറഞ്ഞുകൊണ്ട് കാർത്തി നടന്നു നീങ്ങി.. അതുകണ്ടു ദച്ചു ചിറി കോട്ടി... പൊന്നു പെങ്ങളെ ജീവനുണ്ടേൽ പിന്നെ കാണാട്ടോ.. അവരെ നോക്കി തൊഴുതു പറഞ്ഞുകൊണ്ട് മനുവും അവന്റെ പിറകെ ഓടി... എന്റെ ദച്ചു ഇത്രക്ക് വേണ്ടായിരുന്നു.. ഒരു സോറിയല്ലേ.. അത് പറയാമായിരുന്നില്ലേ.. ദേ പെണ്ണെ മിണ്ടാണ്ടിരുന്നോ.. ഇല്ലേൽ അയാൾക്കിട്ട് കൊടുക്കാൻ വെച്ചത് നിനക്കിട്ട് തരും ഞാൻ വേണോ 😡 യ്യോ വേണ്ട നമ്മളെ വിട്ടേക്ക്..നിമ്മി നിഷ്കളങ്കയായി പറഞ്ഞു.. അവളുടെ ഭാവം കണ്ട് ദച്ചു പൊട്ടി ചിരിച്ചു.. *** വൈകീട്ട് കോളേജ് വിട്ടു നിമ്മി ദച്ചുവിനെ ബസ്റ്റോപ്പിൽ ഡ്രോപ്പ് ചെയ്തു..

അപ്പൊ മുത്തേ ഇനി അഞ്ചു ദിവസം കഴിഞ്ഞു കാണാട്ടോ... നിമ്മിയെ കെട്ടിപ്പിടിച്ചു കൊണ്ട് ദച്ചു പറഞ്ഞു.. കാണാം.. ഞാനും വീട്ടിലിരുന്നു കുറച്ചു റസ്റ്റ്‌ എടുക്കട്ടെ.. ഡീ പെണ്ണെ മര്യാദക്ക് ക്ലാസ്സിൽ പോയിട്ട് നോട്സ്‌ എല്ലാം എനിക്ക് വാട്സ്ആപ്പ് ചെയ്‌തോളൊണ്ടൂ.. കേട്ടല്ലോ... എടി.. എന്നാലും നീയില്ലാതെ... ഞാൻ ഒറ്റക്ക്..😞 ഒരു എന്നാലും ഇല്ല മോൾ പോയെ പറ്റൂ.. എന്നാ വിട്ടോ.. വൈകിയാൽ അച്ഛനും അമ്മയും പേടിക്കും.. അവളുടെ ആക്ടിവാ മുന്നിലേക്ക് തള്ളി കൊണ്ട് ദച്ചു പറഞ്ഞു.. എന്നും വിളിക്കണേ ദച്ചു.. വിളിക്കാടി.. 😘 മിസ്സ്‌ യു ഡീ.. 😞 മിസ്സ്‌ യു ടൂ... 😘 നിമ്മി ആക്ടിവയും എടുത്ത് കൊണ്ട് പോയി.. അവൾ പോകുന്നതും നോക്കി ദച്ചു കുറച്ച് നേരം നിന്നു.. പിന്നെ വീട്ടിലേക്ക് നടന്നു.. പോകും വഴി മാഷിന്റെ വീട്ടിലും കയറി.. ടീച്ചറമ്മയോട് കാര്യം പറഞ്ഞു.. മാഷിനോട് പറഞ്ഞാൽ ചിലപ്പോൾ ചെവി പിടിക്കും... വെറുതെ എന്തിനാ റിസ്ക് എടുക്കുന്നെ.. മെല്ലെ മാഷിനെ പറഞ്ഞു മനസിലാക്കാൻ ടീച്ചറമ്മയെ സോപ്പിട്ട് കുപ്പിയിലാക്കി...

രാത്രിയിൽ മീനുവേച്ചിയും അപ്പുവേട്ടനും വിളിച്ചപ്പോൾ ഉണ്ടായതെല്ലാം പറഞ്ഞു... അതെല്ലാം കേട്ട് അവരുടെ കിളി പോയി.. കാരണം ഇതുവരെ ഒരാളെയും നുള്ളി നോവിക്കാത്ത ഞാൻ ഇങ്ങനെ ചെയ്തു എന്ന് പറഞ്ഞപ്പോ അവർക്ക് രണ്ടാൾക്കും വിശ്വാസമായില്ല... അവസാനം സസ്പെൻഷന്റെ കാര്യം പറഞ്ഞപ്പോ വിശ്വസിച്ചു... വിവരം അറിഞ്ഞു മാഷ് കുറേ വഴക്ക് പറഞ്ഞെങ്കിലും വലിയ കുഴപ്പമില്ലാതെ പോയി.. പെൺകുട്ടികളായാൽ ഇത്തിരി തന്റേടം ഒക്കെ ആവാമെന്ന് പറഞ്ഞു.. അത് കേട്ടപ്പോൾ എനിക്കും ആശ്വാസമായി.. കാരണം മാഷിനെ വിഷമിപ്പിക്കുന്ന ഒരു കാര്യവും ചെയ്യാൻ എനിക്ക് ഇഷ്ടമല്ലായിരുന്നു.. അത്രക്കും സ്നേഹവും ബഹുമാനവുമാണ് മാഷിനോട്... നാളെ കോളേജിൽ പോവേണ്ടല്ലോ അത് കൊണ്ട് കുറച്ചധികം നേരം കൂടുതൽ ഉറങ്ങാം ആ ഒരു സന്തോഷത്തിൽ നേരത്തെ തന്നെ മൂടിപ്പുതച്ചു കിടന്നുറങ്ങി... *** ഇതേ സമയം മെൻസ് ഹോസ്റ്റലിന്റെ ടെറസിൽ കയ്യിൽ വോഡ്കയുടെ ബോട്ടിലുമായി അവൻ ഇരിക്കുന്നുണ്ടായിരുന്നു.. കാർത്തിക്..ഇടക്കിടക്ക് അവൻ ആ ബോട്ടിൽ ചുണ്ടോടടുപ്പിക്കുണ്ട്.. അവന്റെ മനസ്സിലൂടെ ഇന്നത്തെ സംഭവങ്ങളെല്ലാം കടന്നുപോയി..

.മുഖം വലിഞ്ഞു മുറുകി...കുട്ടികളുടെ മുന്നിൽ തന്നെ അപമാനിച്ച അവളോട് ദേഷ്യം തോന്നി... എല്ലാവരുടെ മുന്നിലും ഹീറോ ആയിരുന്ന തന്നെ വെറും സീറോ ആക്കിയ ആവളോട് പകരം ചോദിക്കാൻ അവന്റെ ഉള്ളിലെ ലഹരി അവനോട് പറഞ്ഞു... എന്നുന്നേക്കുമായി അവളെ തകർക്കാനുള്ള തന്ത്രം അവൻ മെനഞ്ഞു... അവന്റെ ചുണ്ടിൽ ഗൂഢമായ ചിരി വിരിഞ്ഞു.. ഈ കാർത്തിക് കൃഷ്ണ ആരാണെന്ന് നീ അറിയാൻ പോവുന്നെ ഉളളൂ ദർശന..your cout down starts now.. 😡 പറഞ്ഞു കൊണ്ട് അവൻ ബോട്ടിൽ തറയിൽ എറിഞ്ഞുടച്ചു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story