നെഞ്ചോട് ചേർത്ത് ❣️: ഭാഗം 15

nenjod cherth

രചന: SHAMSEENA

ലേക്ക് അവരുട സ്ഥിരം സന്ദർശന സ്ഥലമായി മാറി... കോളേജിലെ തണൽ മരത്തിനു ചുവട്ടിൽ ഇരുന്ന് അവരുടെ സൗഹൃദം അവർ പങ്കുവെച്ചു... ഇതെല്ലാം പകയോടെ നോക്കുന്ന കണ്ണുകളെ അവരാരും കണ്ടില്ല... താൻ മോഹിച്ചത് ഏത് വിധേയനെയും സ്വന്തമാക്കാൻ അവന്റെ ഉള്ളിലെ ചെകുത്താൻ അവനോട് പറഞ്ഞു... നരന്റെ ഉള്ളിൽ കനലെരിഞ്ഞു.. *** 💕എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു.. അത്രമേൽ ഇഷ്ടമായ് നിന്നെയെൻ പുണ്യമേ... 💕 ഫോൺ ബെൽ അടിക്കുന്നത് കേട്ട് ബുക്ക്‌ അടച്ചു വെച്ചു ദച്ചു ഫോൺ എടുത്തു... ആരാ ഈ സമയത്ത് 🤔നേരം പതിനൊന്നര ആയല്ലോ.. 📞ഹെലോ...ആരാ സംസാരിക്കുന്നെ. 📞ഹെലോ...മറുഭാഗത്ത് നിന്നുള്ള ശബ്‍ദം കേട്ടതും അവളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി വർധിച്ചു... 📞ഹെലോ ദച്ചു കേൾക്കുന്നുണ്ടോ.. വീണ്ടും ശബ്ദം.. 📞ഹാ.. പറഞ്ഞോ കിച്ചുവേട്ട കേൾക്കുന്നുണ്ട്... ഇതേതാ നമ്പർ എന്റെ അടുത്ത് ഇല്ലല്ലോ.... 📞ഇത് പുതിയ നമ്പർ ആണ്... ഇത് സേവ് ചെയ്‌തോട്ടൊ... 📞ആ ok... ഏട്ടായി എന്തിയെ... ഉറങ്ങിയോ... 📞ഇല്ലില്ല... അവൻ ഇവിടുണ്ട് ചെറിയൊരു തുമ്മലും ചീറ്റലും.. 📞മഴയോട് പ്രണയമാണെന്നും പറഞ്ഞു കൊണ്ടതല്ലേ.. അനുഭവിച്ചോട്ടെ 🤭...

അത് പറഞ്ഞു ദച്ചു ചിരിച്ചു. അവളുടെ കുപ്പിവള പോലുള്ള ചിരി അവന്റെ ഉള്ളറകളെ ഭേദിച്ചു ഹൃദയത്തിൽ വന്നു പതിച്ചു.. അവൻ നെഞ്ചിൽ കൈവെച്ചു .... 📞നീ കിടന്നായിരുന്നോ... ഇല്ല.. നാളേക്ക് കുറച്ചു പോഷൻസ് പഠിക്കാൻ ഉണ്ട് അത് നോക്കുവായിരുന്നു... പക്ഷേ ഒന്നും മനസ്സിലാവുന്നില്ല.... ദച്ചു നിഷ്കുവായി പറഞ്ഞു... 📞മ്മ്.. നാളെ ഇത്തിരി നേരത്തെ വാ.. ഞാൻ പറഞ്ഞുതരാം.കിച്ചു പറഞ്ഞു... 📞ശെരിക്കും...ആരോട് ഡോട്ട്സ് ചോദിക്കും എന്ന് വിചാരിച്ചിരിക്കുവാരുന്നു.. എന്തായാലും കിച്ചുവേട്ടനെ കിട്ടിയല്ലോ... ക്യാഷ് കൊടുക്കാതെ ട്യൂഷൻ എടുക്കാൻ ഒരാളായി 🤭.. വീണ്ടും അവൾ ചിരിച്ചു.... 📞നീ ഇങ്ങനെ ചിരിക്കല്ലേ പെണ്ണെ...അവൻ അർദ്രമായി പതിയെ മൊഴിഞ്ഞു.. 📞എന്താ 😳 📞എ.. എന്ത്.... ഒന്നുല്ല... അപ്പോഴാണ് കിച്ചുവിന് താൻ പറഞ്ഞതിലെ അപാകത മനസ്സിലായത്.. അതുവരെ അവളുടെ ചിരിയിൽ തന്നെ തന്നെ മറന്ന് നിൽക്കുവായിരുന്നു .. 📞പിന്നെന്താ കിച്ചേട്ടൻ പറഞ്ഞെ.. 📞അത് ഒന്നുല്ല നീ ഫോൺ വെച്ചോ നാളെ കോളേജിൽ കാണാം... മറുപടിക്ക് കാക്കാതെ കിച്ചു ഫോൺ വെച്ചു... അവന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടു പടി എന്നോണം അവന്റെ ചുണ്ടിൽ ഗൂഢമായ ചിരി വിരിഞ്ഞു... **

ഈ കിച്ചേട്ടന് ഇതെന്താ പറ്റിയെ.. 🤔കുറച്ച് ദിവസമായി ശ്രദ്ധിക്കുന്നു... ആൾക്ക് തന്നോടുള്ള പെരുമാറ്റത്തിൽ എന്തോ ഒരു മാറ്റം... നിമ്മിയോട്‌ ഉള്ളതിനേക്കാൾ കൂടുതൽ അടുപ്പം തന്നോട് കാണിക്കുന്നുണ്ട്.. എന്തിലും തന്റെ അഭിപ്രായവും ചോദിക്കുന്നു 🤔. ആ കണ്ണുകളിൽ എന്നെ കാണുമ്പോഴുള്ള പ്രത്യേക തിളക്കം.. ചുണ്ടുകളിലെ തെളിഞ്ഞ പുഞ്ചിരി... എല്ലാം കൂടി നോക്കുമ്പോൾ ഒരു പ്രണയത്തിന്റെ മണമുണ്ടോ... 😳 പ്രണയമോ.. കൃഷ്ണ...ആ ചിന്തയിൽ അവളൊന്ന് ഞെട്ടി... ഏയ്‌.. കിച്ചേട്ടന് അങ്ങനെ തോന്നോ അതും തന്നോട് 🤔 വീണ്ടും വീണ്ടും അവളുടെ മനസ്സ് കൂട്ടിയും കിഴിച്ചും ഇരുന്ന്... പുല്ല്.. എന്തേലും ആവട്ടെ... തലവഴി പുതപ്പിട്ട് അവൾ ഉറക്കത്തിലേക്ക് വീണു.. *** പിറ്റേന്ന് പതിവിലും നേരത്തെ അവൾ എഴുന്നേറ്റു... പണിയെല്ലാം തീർത്തു ക്കോളജിലേക്ക് പോകാനായി ബസ്സ്റ്റോപ്പിലേക്ക് നടന്നു..ചെന്ന ഉടനെ തന്നെ ബസ് കിട്ടി അവൾ അതിൽ കയറി കോളേജ് ജംഗ്ഷനിൽ ഇറങ്ങി....

അവളെ കാത്തെന്ന പോലെ കിച്ചു ഗേറ്റിനരികിൽ നിൽപ്പുണ്ടായിരുന്നു. അവനെ കണ്ട് ദച്ചു കൈ വീശി കാണിച്ചു ചിരിച്ചു കൊണ്ട് അടുത്തെത്തി... "ഒത്തിരി നേരായോ വന്നിട്ട്.." ആ പുഞ്ചിരിയോടെ തന്നെ അവൾ ചോദിച്ചു.. "ഇല്ല.... ഒരു 10 മിനിട്സ്.. "വാച്ചിലേക്ക് നോക്കി കൊണ്ട് അവൻ പറഞ്ഞു... "എന്ന വാ ലൈബ്രറിയിൽ ഇരിയ്ക്കാം..."ദച്ചു പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു... "വേണ്ട.... നമുക്ക് ലേക്കിൽ പോയിരിക്കാം.. അതാണ് നല്ലത്..."കിച്ചു അവർ രണ്ടുപേരും അങ്ങോട്ട് നടന്നു...ഈ പുലർകാലത്തു അവനോടൊപ്പം ഇങ്ങനെ നടക്കുമ്പോൾ എന്തോ ഒരു അനുഭൂതി അവളെ വന്നു പൊതിയുന്നതായി തോന്നി... അവൾ കൈ രണ്ടും കൂട്ടി തിരുമ്മികൊണ്ട് നെഞ്ചിലേക്ക് ഇറുകെ പിടിച്ചു... നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കിയ അവൻ കാണുന്നത് രണ്ട് കയ്യും കൂട്ടി തിരുമ്മുന്ന ദച്ചുവിനെയാണ്... "എന്തെ തണുക്കുന്നുണ്ടോ " ചോദിച്ചു കൊണ്ട് അവൻ അവളുടെ അടുത്തേക്ക് വന്നു തോളിലൂടെ കയ്യിട്ട് നെഞ്ചോട് ചേർത്ത്❣️ പിടിച്ചു... അതിൽ അവളൊന്ന് പകച്ചു കൊണ്ട് തലയുയർത്തി അവനെ നോക്കിയപ്പോൾ അവൻ രണ്ട് കണ്ണും ചിമ്മി കാണിച്ചു.... അത് കണ്ടപ്പോൾ അവൾക്കും ചിരി വന്നു...

പിന്നെ അവൾ ഒന്നും ചോദിച്ചില്ല.... അവനോടാങ്ങനെ ചേർന്ന് നടന്നു.... "അപ്പോൾ ദർശനയുടെ മനസ്സിളകി തുടങ്ങി 😏" അവൻ അവൾ കാണാതെ പുച്ഛത്തോടെ ചിരിച്ചു... *** ലെകിനടുത്തായുള്ള ഇരിപ്പിടത്തിൽ അവർ ഇരുന്നു... ദച്ചു ബുക്ക്‌സെല്ലാം ബാഗിൽ നിന്നും എടുത്തു വെച്ചു... അവൻ ഓരോന്നായി തുറന്ന് നോക്കി... ഡൗട്സ് ഉള്ള ഭാഗങ്ങളെല്ലാം അവൾ കാണിച്ചു കൊടുത്തു.... അവൻ എല്ലാം ഒന്ന് ഓടിച്ചു നോക്കി ഓരോന്നായി പറഞ്ഞു കൊടുത്തു... അവൻ ഓരോന്ന് പറയുമ്പോളും അതിനോടൊപ്പം ചലിക്കുന്ന കണ്ണുകളിലേക്ക് അവളുടെ നോട്ടം പോയി... നല്ല കറുത്ത കൃഷ്ണമണികൾ... ചിരിക്കുമ്പോൾ കണ്ണുകൾ ചെറുതാവുന്നു... അത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണെന്ന് അവൾക്ക് തോന്നി... മുഖത്തേക്ക് പാറിവീഴുന്ന നീളൻ മുടിയിഴകൾ മാടിയൊതുക്കാൻ ഒരു നിമിഷം അവൾക്ക് തോന്നി.. ദച്ചു താടിക്ക് കയ്യും കൊടുത്ത് അവനെ തന്നെ നോക്കിയിരുന്നു... ഈ പെണ്ണ് നേരം വെളുക്കുമ്പോൾ തന്നെ മനുഷ്യന്റെ ചോര ഊറ്റുകയാണല്ലോ 🤔.. ഇവൾക്കിട്ട് പണിയാൻ നിന്നിട്ട് ഇത് എനിക്കിട്ട് തിരിച്ചു കിട്ടുമോ 🙄.. ന്റെ മഹാദേവ കാത്തോണേ.. (കിച്ചു ആത്മ ) "അതേയ് സ്വപ്നം കണ്ട് കഴിഞ്ഞോ...

എന്ന ഞാൻ കോസ്റ്റിൻസ് ചോദിച്ചോട്ടെ..." അവളുടെ താടിയിൽ വെച്ചിരിക്കുന്ന കയ്യിൽ ഒരു തട്ട് കൊടുത്തു കിച്ചു.. ബാലൻസ് കിട്ടാതെ അവൾ ഒന്നാഞ്ഞു.. ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി... അത് കണ്ട് അവൻ അവളുടെ തലക്കിട്ടൊന്ന് കിഴുക്കി... "നൊന്തുട്ടോ... "ദച്ചു ചിണുങ്ങി... "ആണോ നോക്കട്ടെ "അവൻ കുസൃതിയാലേ അവളുടെ തല അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു... "തലയിലെ ചെളിയൊന്നും പോയിട്ടില്ല അവിടെ തന്നെ ഉണ്ട് 🤭"കിച്ചു "കിച്ചേട്ടാ... പോയെ ഞാൻ കൂട്ടില്ല " ദച്ചു മുഖം തിരിച്ചു... "ദച്ചൂട്ടി പിണങ്ങിയോ.. അപ്പോൾ ഇത് വേണ്ടല്ലോ " ഡയറി മിൽക്ക് അവളുടെ നേരെ നീട്ടികൊണ്ട് കിച്ചു ചോദിച്ചു.. അത് കണ്ട് അവളുടെ കണ്ണുകൾ വിടർന്നു.. ദച്ചു അത് തട്ടിപ്പറിക്കാൻ നോക്കി... പക്ഷേ അപ്പോഴേക്കും കിച്ചു അത് പിറകോട്ടു വലിച്ചു... അവൾ ചുണ്ട് പിളർത്തി 😟 "പിണങ്ങിയിട്ടില്ല എന്ന് പറ... അപ്പൊ തരാം " "ആ സാരല്ല കിച്ചേട്ടനല്ലേ... ഞാൻ പിണങ്ങീട്ടില്ല... ഇനി താ " ദച്ചു കൈനീട്ടി..അവൻ അത് അവളുടെ കയ്യിലേക്ക് വെച്ചു കൊടുത്തു.. കിട്ടിയ ഉടനെ അതിന്റെ റാപ്പർ മാറ്റി അവൾ ഒരു പീസ് വായിലേക്ക് വെച്ചു... "രാവിലെ തന്നെ എവിടുന്നാ ഇത് കിട്ടിയേ " "ഇത് ഇന്നലെ കോളേജിൽ നിന്ന് പോരുന്ന വഴിക്ക് വേടിച്ചതാ.. നിനക്ക് വേണ്ടി "

"ആടി പെണ്ണെ... എന്തെ വിശ്വാസമില്ലേ " "മ്മ്.. എനിക്ക് കിച്ചേട്ടനെ വിശ്വാസ... ആദ്യമൊക്കെ വിചാരിച്ചത് കിച്ചേട്ടൻ ഒരു മുരടനാണെന്ന" "അപ്പൊ ഇപ്പോഴോ " കിച്ചു കുസൃതിയാലേ ചിരിച്ചു കൊണ്ട് ചോദിച്ചു... "ഇപ്പൊ മനസ്സിലായി.. ഈ പുറത്ത് കാണുന്ന ജാഡയൊക്കെ ഉളളൂ.. ഉള്ളിൽ ആളൊരു പാവത്താനാണെന്ന്..." "പിന്നെന്തിനാ നീ എനിക്കെതിരെ കംപ്ലയിന്റ് കൊടുത്തേ... " അതറിയാനുള്ള ആകാംഷയോടെ അവൻ ചോദിച്ചു.. "അത്.. പറ്റിപ്പോയി... അതിന് ഞാൻ സോറി പറഞ്ഞതല്ലേ ഒരു നൂറുവട്ടം... ഇനി അതിനെപ്പറ്റി എന്നോട് ചോദിക്കില്ലെന്നും കിച്ചേട്ടൻ പറഞ്ഞതാ.. എന്നിട്ട് ദേ വീണ്ടും... പോ.. മിണ്ടില്ല..." അവൾ മുഖം തിരിച്ചു.. "ഓ ഇനി അതിന് പിണങ്ങേണ്ട...ഇനി ഞാൻ ചോദിക്കില്ല പോരെ.."അവളുടെ മുഖം അവന് നേരെയാക്കി കൊണ്ട് പറഞ്ഞു... അവൾ ഇടം കണ്ണിട്ട് അവനെ നോക്കി കുസൃതിയാലേ ചിരിച്ചു.. "എന്ന ഒരു പാട്ട് പാട് " "പാട്ടോ... ഇപ്പോഴോ.... മര്യാദക്ക് പഠിച്ചോ "😡 "പ്ലീസ്.. കിച്ചേട്ടാ.." അവൾ കൊഞ്ചി.. "മ്മ്. Ok ഏതാ വേണ്ടേ "

"കിച്ചേട്ടന് ഇഷ്ടമുള്ളത് " അവൻ ഒന്നാലോചിച്ചു... എന്നിട്ട് പാടി... 🎶കാറ്റോടു മേഘം മെല്ലേ ചൊല്ലീ സ്നേഹാർദ്രമേതോ സ്വകാര്യം.. മായുന്ന സന്ധ്യേ നിന്നെ തേടീ ഈറൻ നിലാവിൻ പരാഗം.. എന്നെന്നും നിൻ മടിയിലെ പൈതലായ് നീമൂളും പാട്ടിലെ പ്രണയമായ്.. നിന്നെയും കാത്തു ഞാൻ നിൽക്കവേ. എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നൂ…(ഹമ്മിങ്ങ്) അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ.. ദൂരതീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ...(ഹമ്മിങ്ങ്)🎶 പാടി കഴിഞ്ഞു അവൻ അവളെ നോക്കി.. അവൾ അപ്പോഴും കണ്ണടച്ചു അവന്റെ സ്വരമാധുര്യത്തിൽ അലിഞ്ഞിരിക്കുകയാണ്...കിച്ചു അവളെ തട്ടി വിളിച്ചു....അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി ചമ്മിയ ചിരിച്ചിരിച്ചു... "നീ ഉറങ്ങുവായിരുന്നോ.. കള്ളി..."അവളുടെ ചെവിയിൽ പിടിച്ചു കൊണ്ട് ചോദിച്ചു.. "തന്റെ പാട്ട് കേട്ട് ഉറങ്ങാൻ നല്ല സുഖം.. നാലുമണിക്ക് എണീറ്റതാണേ.."പറഞ്ഞുകൊണ്ട് ദച്ചു മൂരി നിവർത്തി... "അതെന്തിനാ നീ നാലുമണിക്കെ എഴുന്നേൽക്കുന്നെ 🤨" "അത് ഒന്നുല്ല..." അവൾ പരുങ്ങി... ഇത്രയൊക്കെ അടുപ്പം മനു എട്ടായിയോടും കിച്ചേട്ടനോടും ഉണ്ടെങ്കിലും തന്റെ ജീവിത സാഹചര്യത്തെ പറ്റിയൊന്നും അവരോട് പറഞ്ഞിട്ടില്ല..

ദച്ചു വാ പോവാം.. സമയം ഒമ്പത് ആയി... കുട്ടികളെല്ലാം വന്നു തുടങ്ങിയിട്ടുണ്ടാവും...അവൾ ചിന്തിച്ചു നിൽക്കുന്നത് കണ്ട് അവൻ പറഞ്ഞു കൊണ്ട് എണീറ്റു അവളുടെ നേരെ കൈ നീട്ടി.. അവൾ ചിരിച്ചു കൊണ്ട് അവന്റെ കയ്യിൽ പിടിച്ചെഴുന്നേറ്റു.... *** ഗ്രൗണ്ടിലേക്ക് എത്തിയപ്പോൾ കുട്ടികളെല്ലാം വന്നു തുടങ്ങിയിട്ടുണ്ട്.... മനുവും നിമ്മിയും ലൈബ്രറിയുടെ മുന്നിൽ നിന്ന് സംസാരിക്കുന്നുണ്ട്.. ദച്ചുവും കാർത്തിയും അവരുടെ അടുത്തേക്ക് നടന്നു... "എവിടെയായിരുന്നു രണ്ടും കൂടെ " കണ്ടപാടേ മനു ചോദിച്ചു.. "ഞങ്ങൾ കോളേജിന്റെ ബാക്കിൽ ഉണ്ടായിരുന്നു.."കിച്ചു "എന്താ അവിടെ 🤨"നിമ്മി "അത് കിച്ചേട്ടൻ കുറച്ചു ഡൌട്ട് ഉള്ള ഭാഗങ്ങൾ പറഞ്ഞു തന്നതാ "ദച്ചു "ഈയിടെ ആയി ഇത്തിരി ഡൌട്ട് കൂടുതലുണ്ട് മോൾക്ക്...നടക്ക് ക്ലാസ്സ്‌ തുടങ്ങാറായി..."നിമ്മി ഒന്നാക്കികൊണ്ട് പറഞ്ഞു.. "അതിന് ദച്ചു ഒന്ന് ഇളിച്ചു 😁" "ഇളിക്കല്ലേ 😏"നിമ്മി ബെൽ മുഴങ്ങിയതും അവർ ബ്രേക്കിന് കാണാം എന്ന് പറഞ്ഞു പോയി... *** ഡാ... കിച്ചു.. നീയിത് എന്ത് ഭാവിച്ച... ദേ ആ കൊച്ചിന് ആശയും കൊടുത്ത് അതിനെ കയ്യൊഴിയാനാണ് ഭാവമെങ്കിൽ പു **മോനെ നിന്നെ ഞാൻ വെറുതെ വിടില്ല കേട്ടോ 😡...

കോളേജിലെ ഒഴിഞ്ഞ ക്ലാസ്സ്‌ മുറിയിൽ ഇരുന്ന് കിച്ചുവിനോട് കയർക്കുകയാണ് മനു.. കാരണം ഇന്നത്തെ അവന്റെ ഡൌട്ട് തീർക്കൽ തന്നെ.. മനു പറഞ്ഞതിനെ പുച്ഛിച്ചു കൊണ്ട് കയ്യിലുള്ള സിഗരറ്റിലെ പൊടി തട്ടി വീണ്ടും ചുണ്ടിനിടയിലേക്ക് വെച്ചു കാർത്തി.. "നീയെന്നല്ല ആരും ഈ കാർത്തികിൻറെ രോമത്തിൽ പോലും തൊടില്ല.. ഞാൻ ഒന്ന് മനസ്സിൽ വിചാരിച്ചിട്ടുണ്ടെങ്കിൽ അത് നടത്തിയിരിക്കും..." "കിച്ചു.. നീ ഞാൻ പറയുന്നതൊന്ന് മനസ്സിലാക്ക്. അതൊരു പാവം കൊച്ചാടാ... നിനക്ക് ഇത്രയും ദിവസം അതിനോട് പെരുമാറിയപ്പോൾ മനസ്സിലായില്ലേ അത്.. എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് ദച്ചുവിന്... അത് നിമ്മിയുടെയും അവളുടെയും പെരുമാറ്റത്തിൽ നിന്ന് മനസ്സിലാവും... നമ്മളോട് പറയുന്നില്ലന്നെ ഉളളൂ.. ഇനി നീയ്യായിട്ട് കൂടി അതിന് പ്രശ്നങ്ങൾ ഉണ്ടാക്കേണ്ടെടാ.... അതിന്റെ ശാപം നിനക്ക് വേണ്ട." മനു ദയനീയതയോടെ പറഞ്ഞു നിർത്തി. നീ എന്ത് പറഞ്ഞിട്ടും കാര്യമില്ല മനു എന്റെ മനസ്സ് മാറില്ല... അവളിപ്പോൾ ചൂണ്ടായിട്ടാൽ കൊളുത്തുന്ന ഒരു പരൽ മീനെ പോലെ ആയിട്ടുണ്ട്.. അതിന് വേണ്ട ഇര ഇട്ട് കൊടുക്കേണ്ട ആവശ്യമേ എനിക്കുള്ളൂ.. ചൂണ്ടയിൽ അവൾ പെട്ടാൽ അവളെ ഞാൻ സ്നേഹം കൊണ്ട് മൂടും...

ആവോളം പ്രണയം പകുത്തു നൽകും..ഞാൻ ഇല്ലാതെ അവൾക്ക് ശ്വാസം പോലും എടുക്കാൻ കഴിയില്ല എന്ന് തോന്നുന്ന സാഹചര്യത്തിൽ അവളെ ഞാൻ കൊണ്ടെത്തിക്കും.. അവസാനം അവളെ എന്റെ പ്രണയത്തിന്റെ തീ ചൂളയിൽ ഇട്ട് ഒരു പിടി ചാരമാക്കും... എന്റെ കോളേജിലെ ദിവസങ്ങൾ അവസാനിക്കുന്നതിനൊപ്പം അവളോടുള്ള പ്രണയവും മണ്ണാങ്കട്ടയുമെല്ലാം ഞാൻ ഇവിടെ ഉപേക്ഷിക്കും... അതാണ് അവൾക്ക് ഞാൻ കൊടുക്കുന്ന ഏറ്റവും ചെറിയ ശിക്ഷ.. " ഉറച്ച ശബ്‍ദത്തോടെ പറഞ്ഞു കൊണ്ട് കൈയിലുള്ള സിഗരറ്റ് നിലത്തേക്കിട്ട് കാലുകൾ കൊണ്ട് ഞെരിച്ചു.... ഇത് കേട്ട് ദേഷ്യം വന്ന മനു അവന്റെ കോളറിൽ പിടിച്ചു...😡 "നീ ദച്ചുവിനെ മോഹിപ്പിച്ചു ഒരിക്കലും കടന്നു കളയില്ല... അതിന് ഈ മാനവ് എന്ന അവളുടെ ഏട്ടായി സമ്മതിക്കില്ല.. അവൾ നിന്നോട് ഇഷ്ടമാണെന്നു പറയുന്ന ദിവസം അവളുടെ പ്രണയം അവൾക്ക് നേടി കൊടുക്കാൻ ഏതറ്റം വരെയും പോവും ഞാൻ... മനുവാണ് പറയുന്നേ...

ഈ ജന്മം നിന്റെ ശരീരത്തിന്റെയും മനസ്സിന്റെയും ഏക അവകാശി ദച്ചുവായിരിക്കും ഇത് ഞാൻ പറയുന്ന വാക്കാ .. കുറിച്ചിട്ടോ നീയിത്...അവളിൽ നിന്ന് നിനക്ക് ഈ ജന്മം ഒരു മോചനമില്ല.... അവളുടെ സ്നേഹത്തിനു വേണ്ടി നീ കൊതിക്കുന്ന ഒരുനാൾ വരും അന്ന് നിന്റെ മുന്നിൽ ഞാൻ അവളെ എത്തിക്കും... എന്തിനെന്നോ അവളുടെ പ്രണയം നിസ്വാർത്ഥമായിരുന്നെന്ന് നിന്നെ ബോധിപ്പിക്കാൻ.. കാത്തിരുന്നോ നീ ആ ദിവസത്തിന് ".. അത്രയും പറഞ്ഞു കിച്ചുവിനെ പിറകിലേക്ക് തള്ളി അവൻ പോയി.. ഇവരുടെ സംസാരമെല്ലാം ഇതിനോടകം മൂന്നാമതൊരാൾ അയാളുടെ മൊബൈൽ ക്യാമെറയിൽ പകർത്തിയിരുന്നു... ഇരയെ പിടിക്കാനുള്ള വഴി തെളിഞ്ഞ സന്തോഷത്തിൽ അയാൾ ക്രൂരമായി ചിരിച്ചു.. **** പിന്നീടാങ്ങങ്ങോട്ട് എക്സാമിന്റെ ടെൻഷനും പൊഷൻസ് പഠിച്ചു തീർക്കലും എല്ലാംകൂടി എല്ലാവരും ഭയകര തിരക്കിലായിരുന്നു... ഒന്നിച്ചിരുന്നു അധികനേരം സംസാരിക്കാൻ പോലും അവർക്ക് സമയം കിട്ടിയിരുന്നില്ല... എന്നാലും ഏത് തിരക്കിനിടയിലും ഒരു ദിവസമെങ്കിലും കാർത്തി ദച്ചുവിനെ കണ്ട് സംസാരിക്കുമായിരുന്നു... എന്നും രാത്രി ഫോണിൽക്കൂടി പഠിക്കാൻ അവളെ സഹായിക്കുമായിരുന്നു... അവന്റെ സാമീപ്യം ഓരോ നിമിഷവും അവൾ ആസ്വദിച്ചു... അവന്റെ സ്നേഹചൂടിൽ ഇരിക്കാൻ അവൾ കൊതിച്ചു... അവനോടുള്ള സൗഹൃദത്തിന്റെ നിറം മാറുന്നത് അവളറിഞ്ഞു...

പലപ്പോഴും അവന്റെ കണ്ണുകളിൽ അവൾ തന്നോടുള്ള പ്രണയം തിരിഞ്ഞു... പക്ഷെ നിരാശയായിരുന്നു ഫലം... ഇതിനിടയിൽ പലപ്പോഴും അവൻ തന്നെ ഇടം കണ്ണാലെ നോക്കുന്നത് അവൾ കണ്ടിട്ടുണ്ട്... താൻ ആരോടേലും സംസാരിക്കുമ്പോൾ മുഴുവനും അവന്റെ കണ്ണുകൾ തന്റെ മേലെ ആയിരിക്കും അതറിഞ്ഞെന്ന വണ്ണം തിരിഞ്ഞു നോക്കിയാലോ അപ്പോഴേക്കും നോട്ടം മാറ്റും... അപ്പോഴും ഒരു പ്രണയത്തിന്റെ തിളക്കമൊന്നും ആ കണ്ണുകളിൽ കണ്ടിട്ടില്ല... എന്തോ ഒരു കുസൃതി അത്ര മാത്രം... അവനോട് ഉള്ളിൽ തോന്നിയ ഇഷ്ടം ആരോടും പറഞ്ഞില്ല... രണ്ട് ശരീരവും ഒരു മനസ്സുമായി നടക്കുന്ന നിമ്മിയോട്‌ പോലും... ചിലപ്പോൾ അവന് തന്നോട് അങ്ങനെ ഒന്നും ഇല്ലെങ്കിൽ എല്ലാവരുടെയും മുന്നിൽ കോമാളി ആവില്ലേ... അതുകൊണ്ട് മാത്രം അവനോട് തോന്നിയ ഇഷ്ടം ഉള്ളിൽ തന്നെ പൂട്ടിവെച്ചു ആരും കാണാതെ... **** ഫസ്റ്റ് സെമെസ്റ്റർ എക്സാം കഴിഞ്ഞു... അത്യാവശ്യം തരക്കേടില്ലാതെ എഴുതാൻ പറ്റി... എക്സാം കഴിഞ്ഞ് ക്യാന്റീനിൽ ഇരിക്കുമ്പോഴാണ് മനുവും കിച്ചുവും അവരുടെ അടുത്തേക്ക് വന്നത്...അവരുടെ അടുത്തുള്ള കസേര വലിച്ചു അവർ ഇരുന്നു... "എക്സാം കഴിഞ്ഞില്ലേ ഇനിയെന്താ പരിപാടി.." കിച്ചു

"എന്ത് പരിപാടി വീട്ടിൽ പോണം... ഇത്രയും ദിവസത്തെ സ്‌ട്രെസ് മാറാൻ ഒന്ന് മൂടി പുതച് സുഗായിട്ട് കിടന്നുറങ്ങണം.. അത്ര തന്നെ "നിമ്മി പറഞ്ഞു... "ഉറക്കമൊക്കെ അവിടെ നിൽക്കട്ടെ നമുക്ക് ഒന്ന് പുറത്ത് പോയാലോ "കിച്ചു.. "ഇപ്പോഴോ "ദച്ചു അതിശയത്തോടെ ചോദിച്ചു.. "ആ... ഈ സമയത്തിനെന്താ കുഴപ്പം... ഉച്ച കഴിഞ്ഞല്ലേ ഉളളൂ.. ഇവിടെ അടുത്തുള്ള എവിടേലും പോവാം വൈകുന്നേരത്തിനുള്ളിൽ തിരിച്ചുവരാം... എന്താ പറ്റില്ലേ..."കിച്ചു അവരെ രണ്ടുപേരെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു... അവന്റെ അഭിനയം കണ്ട് മനുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു... പക്ഷേ അവനത് നിയന്ത്രിച്ചു നിർത്തി.. "എനിക്ക് സമ്മതം "നിമ്മി.. "എന്നാ എനിക്കും "ദച്ചു.. "എന്നാ വാ പോവാം.."പറഞ്ഞുകൊണ്ട് മനുവും കിച്ചുവും എഴുന്നേറ്റു പിറകെ അവരും... വണ്ടി പാർക്ക്‌ ചെയ്തിടത്തേക്ക് നടന്നു... "ഒരു മിനിട്ടെ ഞാൻ ഒരു ഫോൺ ചെയ്തിട്ട് വരാം... പോവുന്ന കാര്യം പറയാനാണ് "ദച്ചു ബാഗിൽ നിന്നും ഫോൺ എടുത്ത് കൊണ്ട് പറഞ്ഞു. "ആർക്കാ "മനു.. "മാഷിന് ഇപ്പൊ വരാം "പറഞ്ഞുകൊണ്ട് അവൾ ഇത്തിരി മാറി നിന്നു... നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു... "ആരാ ഈ മാഷ് "കിച്ചു സംശയത്തോടെ ചോദിച്ചു...

"അത് അവളെ പഠിപ്പിച്ചിരുന്ന മാഷാ "നിമ്മി... "മാഷിനോടെന്തിനാ പോവുന്നത് പറയുന്നേ "മനു... "അവൾ മാഷിനോട് പറയാതെ ഒന്നും ചെയ്യില്ല... അവളുടെ എല്ലാ കാ.." "ഗയ്‌സ് പോവാം.." നിമ്മി പറഞ്ഞു പകുതിയായപ്പോഴേക്കും ദച്ചു വന്നു.. പിന്നെ അവൾ ഒന്നും പറഞ്ഞില്ല... ആക്ടിവയിൽ കയറി സ്റ്റാർട്ട്‌ ചെയ്തു... കൂടെ ദച്ചുവും... മനുവേട്ടനും കിച്ചുവും കിച്ചുവേട്ടന്റെ ബൈക്കിലും യാത്ര തിരിച്ചു.... അവരുടെ യാത്ര അവസാനിച്ചത് ഒരു കുന്നിന് മുകളിലാണ്... അവിടെ നിന്നാൽ നഗരം മുഴുവനായും കാണാം.... "രാത്രിയിലാണ് ശെരിക്കും ഇവിടെ വരേണ്ടത് അപ്പോഴേ ഇതിന്റെ ഭംഗി ശെരിക്ക് കാണാൻ പറ്റൂ..."പറഞ്ഞുകൊണ്ട് കിച്ചു മുന്നോട്ട് നടന്നു.... ഒരു വലിയ പാറക്കെട്ടിനു മുകളിൽ ഇരുന്നു... കൂടെ അവരും... അവിടെ ഇരുന്ന് മുകളിലേക്ക് നോക്കിയാൽ ആകാശം നമ്മുടെ കയ്യെത്തും ദൂരത്താണെന്ന് തോന്നും... ഉച്ചയായിട്ടു കൂടി നല്ല തണുത്ത കാറ്റ് അവരെ വന്നു പൊതിഞ്ഞു.... ചുറ്റും നോക്കി ആ സ്ഥലത്തിന്റെ ഭംഗി ആസ്വദിച്ചു അവരിരുന്നു.. വെള്ളത്തിന്റെ നേരിയ ശബ്ദം അവരുടെ കാതിൽ പതിച്ചു ....

അവർ പരസ്പരം നോക്കികൊണ്ട് അത് ലക്ഷ്യം വെച്ച് നീങ്ങി.... ചെറിയൊരു വെള്ളച്ചാട്ടം പോലെ മലയുടെ മുകളിൽ നിന്നും വെള്ളം താഴേക്ക് ഒഴുകുന്നുണ്ട്... ആ വെള്ളത്തിലേക്കിറങ്ങാൻ അവരുടെ ഉള്ളം കൊതിച്ചു.. ഇറങ്ങാനുള്ള ഒരു മാർഗവും കണ്ടില്ല...നിരാശരായി മടങ്ങാൻ നിൽക്കുമ്പോഴാണ് ഒരു അരികിലായി ചെറിയൊരു നടപ്പാത കണ്ടത്... അതിലൂടെ താഴെക്കിറങ്ങി... കിച്ചു സൂക്ഷ്മതയോടെ ദച്ചുവിന്റെ കൈ പിടിച്ചിറങ്ങി... നിമ്മി പേടിച്ചു മനുവിന്റെ കൈകളിൽ മുറുകെ പിടിച്ചു താഴോട്ടിറങ്ങി... താഴെ ചെറിയൊരു അരുവിയുണ്ട്.... മുകളിൽ നിന്നും അവിടെക്കാണ് വെള്ളം വീഴുന്നത്... നിമ്മിയും മനുവും വെള്ളം കണ്ടപാടേ അതിലേക്കിറങ്ങി... ദച്ചുവും കാർത്തിയും അവിടെ ഒരു മരത്തിന്റെ വേരിൽ ഇരുന്നു അവരുടെ കളിചിരികൾ കണ്ടു... പരസ്പരം ഒന്നും മിണ്ടാതെ ഇരുന്നു... "ദച്ചു..." മൗനത്തെ ഭേധിച്ചു കൊണ്ട് കാർത്തി അവളെ വിളിച്ചു... ദച്ചു തലചെരിച്ചു അവനെ നോക്കി... "എനിക്ക് തന്നോടൊരു കാര്യം പറയാനുണ്ട്...പറയുന്നത് തനിക്ക് ഇഷ്ടപ്പെടുമോ എന്നെനിക്കറിയില്ല... ഉണ്ടായാലും ഇല്ലെങ്കിലും അത് നമ്മുടെ ഫ്രണ്ട്‌ഷിപ്പിനെ ബാധിക്കരുത്... ആ ഉറപ്പ് താൻ തരുമെങ്കിൽ ഞാൻ കാര്യം പറയാം " കാർത്തി അവളുടെ നേരെ കൈ നീട്ടി... ദച്ചു ഒന്ന് സംശയിച്ചു നിന്നു... പിന്നീട് അവന്റെ കയ്യിലേക്ക് കൈ ചേർത്ത് വെച്ചു... "ഒരു തരത്തിലുള്ള കാര്യവും നമ്മൾ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കില്ല... ഉറപ്പ് " .....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story