നെഞ്ചോട് ചേർത്ത് ❣️: ഭാഗം 17

nenjod cherth

രചന: SHAMSEENA

"ആഹ്..." പിന്നിൽ നിന്നുമുള്ള ശക്തമായ ചവിട്ടു കൊണ്ട് നരൻ തെറിച്ചു വീണു... തെറിച്ചു വീണ ആളെ കണ്ട് കാർത്തിയുടെ മുഖം വലിഞ്ഞു മുറുകി 😡... ** അവൻ പാഞ്ഞു ചെന്ന് നരന്റെ വയറിനിട്ട് ഒന്നൂടെ വലതുകാൽ ഉയർത്തി ചവിട്ടി... അവൻ വേദന കൊണ്ട് വയർ രണ്ട് കൈ കൊണ്ടും പൊത്തിപ്പിടിച്ചു... "ആഹ് "തൊണ്ട പൊട്ടുമാറുച്ചത്തിൽ നരൻ വേദന കൊണ്ടലറി.... "നിനക്ക് എന്റെ പെണ്ണിനെ തന്നെ വേണമല്ലെടാ.. നായെ..."😡പറഞ്ഞുകൊണ്ട് അവനെ പിടിച്ചുയർത്തി... മൂക്കിനിട്ട് കൈ ചുരുട്ടി ഇടിച്ചു.. അവന്റെ മൂക്കിൽ നിന്നും രക്തം ഒഴുകി.. അപ്പോഴേക്കും നിമ്മിയും മനുവും ബാക്കിയുള്ളവരും അവിടേക്ക് എത്തിയിരുന്നു.... നിലത്തു കരഞ്ഞു തളർന്നു കിടക്കുന്ന ദച്ചുവിനെ കണ്ട് അവരുടെ കാലുകൾ നിശ്ചലമായി... അപ്പോഴാണ് കാർത്തി ഒരാളെ മൂക്കിനിട്ടിടിക്കുന്നത് കണ്ടത്..അവന്റെ ഭാവമാറ്റം മനുവിനെ അതിശയിപ്പിച്ചു.. നിമ്മി ദച്ചുവിന്റെ അടുത്തേക്ക് ഓടിച്ചെന്നു അവളെ പുണർന്നു...

അപ്പോഴാണ് അവളുടെ ടോപ് കീറിയിരിക്കുന്നത് കണ്ടത്.. വേഗം തന്നെ അവിടെ കിടന്നിരുന്ന ഷാൾ എടുത്ത് അവളെ പൊതിഞ്ഞു... ദച്ചു പൊട്ടികരഞ്ഞു കൊണ്ട് നിമ്മിയെ ഇറുകെ കെട്ടിപിടിച്ചു... "നിമ്മി... അയാൾ... എ.. എന്നെ.. ഞാ.. ഞാൻ പേടിച്ചു പോയെടി..."കരച്ചിലിനിടയിലും അവൾ പറഞ്ഞു "കരയല്ലേടാ... ഒന്നും സംഭവിച്ചില്ലല്ലോ..."നിമ്മി പതിയെ അവളുടെ പുറത്ത് തട്ടികൊടുത്തു... കരച്ചിൽ ഒന്നടങ്ങിയപ്പോൾ ദച്ചു തലയുയർത്തി ചുറ്റും നോക്കി... കുറച്ചു കുട്ടികൾ കൂടി നിൽക്കുന്നുണ്ട്... അതിന്റെ നടുക്ക്‌ നിന്ന് കാർത്തി നരനെ തല്ലി ചതക്കുന്നുണ്ട്... മനു അവനെ കഴിവതും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്... പക്ഷേ കാർത്തി അതിനെയെല്ലാം മറി കിടന്ന് നിലത്ത് കിടക്കുന്ന നരനെ തല്ലുകയാണ്... "കിച്ചു... മതിയെടാ...ഇനിയും തല്ലിയാൽ അവൻ ചത്തു പോകും " "എന്റെ പെണ്ണിനെ തൊട്ട ഇവൻ മരിക്കുക തന്നെയാണ് വേണ്ടത് 😡"പറഞ്ഞുകൊണ്ട് അവനെ ഒന്നു കൂടെ ചവിട്ടി... അവൻ വായിൽ നിന്നും ചോര തുപ്പി..വീണ്ടും കാലിയാടങ്ങാതെ അവനു നേരെ കാർത്തി കാലുയർത്തിയതും.. "കണ്ണേട്ടാ 💕

"ദച്ചു വിളിച്ചു കൊണ്ട് പാഞ്ഞു വന്നു അവനെ പിന്നിൽ നിന്നും പുണർന്നു...പെട്ടന്നായത് കൊണ്ട് അവൻ തരിച്ചു നിന്നു... അവളുടെ സ്പർശനം ഏറ്റതും അവന്റെ ഹൃദയം സാധാരണ നിലയിലായി... ദേഷ്യം കുറഞ്ഞു... അവൻ ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു.. "വേണ്ട... കണ്ണേട്ടാ വിട്ടേക്ക്.. ഒരു പ്രശ്നത്തിന് നിൽക്കേണ്ട "അവന്റെ പുറത്ത് തലവെച്ചുകൊണ്ട് കണ്ണീരോടെ അവൾ പറഞ്ഞു... അവളുടെ കണ്ണുനീർ അവന്റെ ഷർട്ടിനെ നനച്ചു കൊണ്ട് ശരീരത്തിൽ തട്ടിയതും അവിടം പൊള്ളുന്നതായി അവന് തോന്നി... അവന്റെ നെഞ്ച് നീറി ചോരപൊടിഞ്ഞു.. കാരണം അവളെ കണ്ടുമുട്ടിയിട്ട് എത്രയോ ദിവസങ്ങളായി അതിൽ ഒരു ദിവസം പോലും അവൾ കരഞ്ഞതായി ഓർമയില്ല... അങ്ങനത്തെ പെണ്ണാണ് ഇന്ന് തന്റെ മുന്നിൽ നിന്ന് നെഞ്ച് പൊട്ടി കരയുന്നത്... പെട്ടന്ന് തന്നെ അവൻ കൈ പുറകിലേക്ക് നീക്കി അവളെ വലിച്ചു തന്റെ നെഞ്ചോട് ചേർത്ത് ❣️ഇറുകെ പുണർന്നു... അവന്റെ നെഞ്ചിൽ ചേർന്ന് നിന്നതും അവളുടെ കരച്ചിലിന്റെ ആക്കം കൂടി... അവൻ പതിയെ അവളുടെ തലയിൽ തഴുകി... ഇതുവരെ അവളോട് തോന്നാത്ത പല വികാരങ്ങളും ആ നിമിഷം അവന്റെ മനസ്സിൽ മുള പൊട്ടി...

അവന്റെ ലോകം അവളിലേക്ക് മാത്രമായി ചുരുങ്ങി...ചുറ്റുമുള്ള കുട്ടികളെയെല്ലാം മറന്നു... അവളും അവന്റെ കര വലയത്തിനുള്ളിൽ ഒതുങ്ങി നിന്നു...അവളുടെ കരച്ചിൽ ചീളുകൾ നിന്നു.. നരന്റെ ഞെരക്കമാണ് അവനെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്... അവന്റെ കണ്ണുകൾ കത്തി ജ്വലിച്ചു... ദച്ചുവിനെ തോളിൽ പിടിച്ചു ഇടതു വശത്തേക്ക് ചേർത്ത് നിർത്തി.. അപ്പോഴും അവൾ മുഖം ഉയർത്തിയില്ല.. അവന്റെ നെഞ്ചിൽ ഒരു പൂച്ചകുഞ്ഞിനെ പോലെ നിന്നു... അവൾ നന്നായി വിറക്കുന്നുണ്ടായിരുന്നു.... അതിൽ നിന്നും മനസ്സിലായി അവൾ നല്ലത് പോലെ പേടിച്ചിട്ടുണ്ടെന്ന്.... അവളെ ഒന്ന് നോക്കി കാർത്തി നരന് നേരെ തിരിഞ്ഞു... "ഇത് നിനക്കുള്ള ലാസ്റ്റ് വാണിംഗ് ആണ്... ഇനി നിന്റെ കണ്ണും കയ്യും എന്റെ പെണ്ണിന്റെ നിഴലിൽ പോലും പതിഞ്ഞാൽ പന്നാ മോ *പിന്നെ നീ ഈ ഭൂമിയിൽ തന്നെ ഉണ്ടാവില്ല... ഓർത്തു വെച്ചോ നീ "അവന് നേരെ കൈ ചൂണ്ടി കോപത്തോടെ പറഞ്ഞുകൊണ്ട് അവനിട്ടു ഒരു ചവിട്ടുകൂടെ കൊടുത്തു കാർത്തി അവളെയും കൊണ്ട് തിരിഞ്ഞു...അപ്പോഴാണ് കാഴ്ചക്കാരായി നിൽക്കുന്ന കുട്ടികളെ കണ്ടത്...

"എന്ത് കാണാൻ നിൽക്കുവാടാ പുന്നാ**മക്കളെ വീട്ടിൽ പോകിനെടാ എല്ലാം 😡"അവന്റെ അലർച്ചയിൽ എല്ലാവരും സ്ഥലം കാലിയാക്കി.. അവൻ ദച്ചുവിനെയും കൂട്ടി പുറത്തേക്ക് നടന്നു... അവരുടെ ക്ലാസ്സ്‌ റൂമിൽ പോയിരുന്നു.. കൂടെ നിമ്മിയും മനുവും..അപ്പോഴും അവൾ അവനെ ഇറുകെ പിടിച്ചിട്ടുണ്ടായിരുന്നു.... അവൻ മെല്ലെ അവളുടെ മുഖം ഉയർത്തി.. പക്ഷേ അവൾ ബലം പിടിച്ചു നിരസിച്ചു കൊണ്ട് തല ചലിപ്പിച്ചു... ബലമായി തന്നെ അവൻ അവളുടെ മുഖം ഒന്നൂടെ ഉയർത്തി... എന്നിട്ട് അവളുടെ മുഖത്തേക്ക് നോക്കി.. ഇരു കവിളും അടികൊണ്ട് തിണർത്തിട്ടുണ്ട്.. അതിന്റെ ഫലമായി ചുണ്ടിന്റെ സൈഡിൽ നിന്നും ചെറുതായി ചോര പൊടിഞ്ഞിട്ടുണ്ട്... കണ്ണുകൾ ചുവന്നു കലങ്ങി പുറത്തേക്ക് വെമ്പാൻ നിൽക്കുന്നുണ്ട്... മുടിയെല്ലാം പാറി പറന്നു ആകെ തളർന്നിട്ടുണ്ട് പെണ്ണ്... അതെല്ലാം കണ്ട് അവന്റെ നെഞ്ച് നീറി... കണ്ണുകൾ നിറഞ്ഞു... അവൻ അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു ഒന്നൂടെ ഇറുകെ പുണർന്നു... "സോറി... മോളെ... ഞാൻ കാരണമല്ലേ... നിനക്കിങ്ങനെ വന്നത്... സോറി ഡാ..ഇനി എന്റെ പെണ്ണിന് ഒന്നും പറ്റാതെ ഞാൻ നോക്കിക്കോളാം.."കാർത്തി അവളുടെ തോളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു...

എന്നിട്ടവളുടെ മുഖം കൈകളിൽ എടുത്തു.... "പേടിച്ചുപോയോ... എന്റെ പെണ്ണ് " "മ്മ് " അവൾ നേർമയിൽ മൂളി "പേടിക്കേണ്ടാട്ടോ ഇനി നിനക്ക് ഒന്നും പറ്റാതെ നിന്റെ കണ്ണേട്ടൻ നോക്കിക്കോളാം ജീവിതകാലം മുഴുവനും... പോരെ ""വളരെ അർദ്രമായി വാത്സല്യത്തോടെ അവൻ പറഞ്ഞു.. "കണ്ണേട്ടാ "അവൾ ഒന്നേങ്ങി... അവൻ അവളുടെ നെറുകയിൽ ചുണ്ടുകൾ ചേർത്തു...കുറച്ച് നേരം അങ്ങനെ നിന്നു... പിന്നെ അവളുടെ മൂക്കിൻ തുമ്പിൽ മെല്ലെ ചുംബിച്ചു... അവൾ കണ്ണുകൾ തുറന്നു അവനെ നോക്കി പുഞ്ചിരിച്ചു... രംഗം പന്തിയല്ല എന്ന് തോന്നിയ മനുവും നിമ്മിയും ഡോർ ചാരി പുറത്തേക്ക് പോയി അവരെ അവരുടെ ലോകത്തേക്ക് വിട്ടുകൊണ്ട്... മനുവിന് ഇതിനോടകം മനസ്സിലായിരുന്നു ദച്ചു കാർത്തിക്കിൻറെ ജീവിതത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന്... അത് കൊണ്ട് തന്നെ അവന്റെ ജീവിത സഖി അവൾ തന്നെയായിരിക്കും എന്ന് മനു ഉറപ്പിച്ചു... മൂക്കിൻ തുമ്പിൽ ചുംബിച്ചതിനൊപ്പം അവൻ മെല്ലെ അവിടെ കടിച്ചു.

"ഔച് " അവൾ മൂക്ക് തിരുമ്മി ചുണ്ട് കൂർപ്പിച്ചു നോക്കി...അത് കണ്ട് അവൻ ചിരിച്ചു... മെല്ലെ അവന്റെ മുഖഭാവം മാറി കണ്ണുകളിൽ പ്രണയം നിറഞ്ഞു... അവളുടെ ഇരുകവിളിലും കൈ ചേർത്ത് വെച്ചു.. അവിടെ പതിയെ തലോടി..അവളുടെ തിണർത്ത് ചുവന്നു കിടക്കുന്ന കവിളിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു... അവളെ വേദനിപ്പിക്കാതെ അവിടെ ചുംബിച്ചു... അവൾ കണ്ണുകൾ അടച്ചു.. പിന്നീട് അവിടെ നിന്നും അവന്റെ ചുണ്ടുകൾ അവളുടെ താടിത്തുമ്പിൽ വന്നു നിന്നു... അവിടെയും ചുംബിച്ചു കൊണ്ട് ചെറുതായി ഒന്ന് കടിച്ചു.. അവളുടെ ശരീരത്തിൽ കൂടി മിന്നൽ പാഞ്ഞുപോയി.. അവന്റെ ഷർട്ടിന്റെ കോളറിൽ അവൾ മുറുകെ പിടിച്ചു.... പിന്നീട് അവന്റെ നോട്ടം അവളുടെ ചെറുതായി ചോരപൊടിഞ്ഞ ചുണ്ടുകളിൽ എത്തി നിന്നു...അത് മനസ്സിലായ പോലെ അവളുടെ കണ്ണുകൾ പിടഞ്ഞു... അവൻ മെല്ലെ അവളിലേക്കടുത്തു അവൾ ഉമിനീർ വിഴുങ്ങി കൊണ്ട് അവനെ നോക്കി... അവൻ അടുത്തേക്ക് വരുംന്തോറും അവൾ കണ്ണുകൾ ഇറുകെ അടച്ചു തല പിന്നിലേക്ക് നീക്കി പിടിച്ചു... അവൻ അവളെ അരയിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു...

അവന്റെ നിശ്വാസം അവളുടെ മുഖത്ത് തട്ടി... അവളുടെ ഹൃദയം ക്രമാതീതമായി മിടിക്കാൻ തുടങ്ങി... അവൻ അവളിലേക്ക് മുഖം താഴ്ത്തി വന്നു... കുറച്ച് നേരം അവളെ നോക്കിനിന്നു... അവളുടെ പരവേഷം കണ്ട് അവന് ചിരിവന്നു... മെല്ലെ തന്റെ തള്ള വിരൽ കൊണ്ട് അവളുടെ ചുണ്ടിലെ ചോര തുടച്ചു കൊടുത്തു.. അവന്റെ വിരൽ അവളുടെ ചുണ്ടിൽ തട്ടിയതും അവൾ പിടഞ്ഞുകൊണ്ട് കണ്ണ് തുറന്നു... "സ്സ് " എരിവ് വലിച്ചു "ഒത്തിരി നൊന്തോടി.." സങ്കടത്തോടെ അവൻ ചോദിച്ചു..അവൾ ഇല്ലാ എന്ന് തല ചലിപ്പിച്ചു.. അത് കണ്ടതും അവൻ പൊടുന്നനെ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു അകന്നു മാറി... അവൾ കണ്ണും തള്ളി അവനെ നോക്കി... "ഇഷ്ടം കൊണ്ടാടി പെണ്ണെ... 😘ഇപ്പൊ എന്റെ പെണ്ണിന്റെ സങ്കടമെല്ലാം മാറിയില്ലേ.. ഇനിയും സങ്കടമുണ്ടേൽ അത് ചേട്ടൻ ഒരു താലി പണിത് ഈ കഴുത്തിൽ ഇട്ടതിനു ശേഷം മാറ്റി തരാട്ടോ "അവൻ അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു.. അപ്പോഴേക്കും വാതിലിൽ മുട്ട് കേട്ടു.. അവർ പരസ്പരം നോക്കിയൊന്ന് ചിരിച്ചു...

"വാ പോവാം.. അല്ലേൽ മനു എന്നെ എടുത്തിട്ടലക്കും "പറഞ്ഞു കൊണ്ട് അവളെ ചേർത്ത് പിടിച്ചു എഴുന്നേറ്റു അവളും ചിരിച്ചു കൊണ്ട് അവനോട് ചേർന്നു... അപ്പോൾ പുതച്ചിരുന്ന ഷാൾ ഊർന്ന് താഴെ വീണു... അവളുടെ കീറിയ ടോപ് കണ്ട് അവന്റെ കണ്ണുകൾ കോപം കൊണ്ട് ജ്വലിച്ചു...അവൾ വേഗം തന്നെ അത് കൂട്ടിപിടിച്ചു... കണ്ണുകൾ നിറച്ചു അവനെ നോക്കി... അത് കണ്ട് അവനും വല്ലാതെയായി.... "പ*മോൻ..." അവൻ പല്ലുകൾക്കിടയിൽ ഇട്ട് വാക്കുകൾ ഞെരിച്ചു....വേഗം തന്നെ ഇട്ടിരുന്ന ഷർട്ട്‌ ഊരി അവൾക്ക് കൊടുത്തു.... അവൾ വെടിക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൻ തന്നെ അവൾക്കത് ഇട്ട് കൊടുത്തു... എന്നിട്ട് ഒന്നും മിണ്ടാതെ ഡോറിനടുത്തേക്ക് നീങ്ങി...അപ്പോഴേക്കും അവന്റെ കയ്യിൽ പിടിവീണു... "കണ്ണേട്ടാ "അവൾ ദയനീയതയോടെ വിളിച്ചു... "ഒന്നുല്ലടാ... വാ "അവളെയും ചേർത്ത് പിടിച്ചു വാതിലിനടുത്തേക്ക് നടന്നു... "കിച്ചു... താഴേക്ക് പോവാം... പ്രിൻസിയും മറ്റുള്ളവരും വന്നിട്ടുണ്ട്... അന്യോഷിക്കുന്നുണ്ട് വാ .."

വാതിൽ തുറന്നതും മനു പറഞ്ഞു... കിച്ചു തിരിഞ്ഞു ദച്ചുവിനെ നോക്കി... അവൾ തല താഴ്ത്തി നിൽക്കുവാണ്...അത് കണ്ട് മനു അവളുടെ അടുത്ത് വന്നു.. "മോളെ ദച്ചു... ഇവിടെ നീ കുറച്ചുകൂടെ സ്ട്രോങ്ങ്‌ ആയി നിൽക്കണം... എങ്കിലേ നരനെതിരെ കേസ് എടുക്കൂ... അല്ലെങ്കിൽ അവന്റെ അച്ഛന്റെ പിടിപാട് വെച്ച് അവൻ വേഗത്തിൽ ഊരിപോരും..ഇനി ഒരു നാലഞ്ചു വർഷത്തേക്ക് അവൻ പുറം ലോകം കാണരുത്.. അതിന് നീ സ്ട്രോങ്ങ്‌ ആയി നിൽക്കുക തന്നെ വേണം... മനസ്സിലായോ മോൾക്ക് "അവളുടെ തലയിൽ തലോടികൊണ്ട് മനു പറഞ്ഞു...അവൾ സമ്മതമെന്നോണം തലയാട്ടി.. "എന്നാ നടക്ക് ഇനിയും വൈകിക്കണ്ട.."പറഞ്ഞു കൊണ്ട് മനു അവളുടെ കൈ പിടിച്ചു മുന്നേ നടന്നു... പിറകെ കാർത്തിയും നിമ്മിയും... **** ഓഫീസ് റൂമിന് മുന്നിലെത്തി അവളോട് അകത്തേക്ക് കയറാൻ മനു ആവശ്യപ്പെട്ടു... അവൾ നിസ്സഹായതയോടെ അവനെ നോക്കി... "പേടിക്കേണ്ടടാ...ഞങ്ങളൊക്കെ ഇല്ലേ കൂടെ .. നടന്നത് അത് പോലെ പറഞ്ഞാൽ മതി "കാർത്തി അവളുടെ അടുത്തേക്ക് വന്നു തോളിൽ ഒന്ന് തട്ടി കൊണ്ട് പറഞ്ഞു... അത് കേട്ടപ്പോൾ അവൾക്ക് ഒന്ന് ആശ്വാസമായി..

. അവൾ രണ്ട് മൂന്നുതവണ ബ്രീതിങ് ചെയ്ത് അവരെ നോക്കി കൊണ്ട് ഉള്ളിലേക്ക് പോയി.. അവിടെ ചെന്നപ്പോൾ പ്രിൻസിയും ക്ലാസ്സ്‌ ഇൻചാർജ് ആയിരുന്ന മീനാക്ഷി ടീച്ചറും വേറെ രണ്ട് മൂന്ന് മാഷുമാരും ഉണ്ടായിരുന്നു... വേറെ രണ്ട് മൂന്ന് കുട്ടികൾ നരനെ താങ്ങി കൊണ്ട് അവിടെ നിൽക്കുന്നുണ്ട്... അവനെ കണ്ടതും അവൾ പുച്ഛത്തോടെ ചുണ്ട് കോട്ടി... 😏 "ദർശന... Please sit..." കസേര വലിച്ചിട്ടു തന്നുകൊണ്ട് മീനാക്ഷി മിസ്സ്‌ പറഞ്ഞു.... അവൾ മടിച്ചു നിന്നു... പ്രിൻസി കൂടി പറഞ്ഞപ്പോൾ അവൾ അവിടെ ഇരുന്നു... "ദർശന എന്താ ഉണ്ടായത്... പേടിക്കാതെ പറയൂ.."പ്രിൻസി ഒന്ന് മുന്നോട്ടേക്കാഞ്ഞു കൊണ്ട് ചോദിച്ചു... അവൾ ലൈബ്രറിയിൽ ഇരിക്കുമ്പോൾ മീനാക്ഷി മിസ്സ്‌ വിളിച്ചത് മുതലുള്ള എല്ലാ കാര്യവും പറഞ്ഞു... അത് കേട്ട് പ്രിൻസിയും മറ്റുള്ളവരും ഒന്ന് ഞെട്ടി..കാരണം ഈ കോളേജിൽ ഇങ്ങനൊരു സംഭവം ആദ്യമായിട്ടായിരുന്നു.. "ദർശന ഞാൻ കുട്ടിയെ വിളിച്ചു കൊണ്ടുവരാൻ രേഷ്മയെ വിട്ടിട്ടില്ല.. ഞാൻ മീറ്റിംഗിനിടയിൽ ഒരു ഹോസ്പിറ്റൽ എമർജൻസി ഉണ്ടായിരുന്നത് കൊണ്ട് പോയിരുന്നു... പിന്നെങ്ങനെ ഞാൻ വിളിക്കാനാണ് ഇനി വിളിക്കണമെന്നുണ്ടെങ്കിൽ തന്നെ തനിക്കൊരു കാൾ ചെയ്താൽ പോരെ എനിക്ക് എന്തിന് വേറെ ഒരാളെ വിടണം "

"അതെനിക്കറിയില്ല മിസ്സ്‌ രേഷ്മ എന്നോട് അങ്ങനെയാണ് പറഞ്ഞത് " ദച്ചു പറഞ്ഞു... "നമുക്ക് സത്യം അറിയാൻ രേഷ്മ തന്നെ വരണം.. ആ കുട്ടിയുടെ പേരെന്റ്സിനെ ഇൻഫോം ചെയ്തില്ലെ "പ്രിൻസി "യെസ് സർ " "കുട്ടിയുടെ അച്ഛന്റെ നമ്പർ തരൂ.... അവരോട് ഞങ്ങൾ സംസാരിക്കാം.."പറഞ്ഞുകൊണ്ട് പ്രിൻസി ദച്ചുവിനെ നോക്കി... അത് പറഞ്ഞപ്പോൾ അവൾ ഒന്ന് ഭയന്നു... കാരണം അച്ഛന്റെ സ്വഭാവം തന്നെ... അമ്മയെ എങ്ങനെയും പറഞ്ഞു മനസിലാക്കാം.. പക്ഷേ അച്ഛനെ അതിന് കഴിയില്ല.. ഒന്നാമതെ പഠിക്കുന്നതിന് ഇപ്പോഴും മുറുമുറുപ്പുണ്ട്... അതിനിടയിൽ ഇത് കൂടി ആയാൽ... "ദർശന എന്താ ഒന്നും പറയത്തെ.."മീനാക്ഷി മിസ്സ്‌ ആയിരുന്നു.. "അ.. അത്.. മിസ്സ്‌ അച്ഛന്റെ നമ്പർ എനിക്കറിയില്ല.. പിന്നെ എന്റെ കാര്യങ്ങൾ നോക്കുന്നതും അച്ഛനല്ല... "ആദ്യം പതറിയ അവൾ പിന്നെ പതറാതെ തന്നെ പറഞ്ഞു...അവളുടെ വർത്താനം കേട്ട് മിസ്സ്‌ ഒന്ന് സംശയിച്ചു.. "Oh yes.. ഞാനത് മറന്നു.. കുട്ടിയുടെ ഗാർഡിയൻ ഗോപാലൻ സർ അല്ലെ...

"എന്തോ ഓർത്തപോലെ പ്രിൻസി പറഞ്ഞു.. "മ്മ് " ദച്ചു ഒന്ന് മൂളി.. "അദ്ദേഹത്തെ ഞാൻ തന്നെ വിളിച്ചോളാം "പ്രിൻസി ഫോൺ എടുത്ത് മാഷിനെ വിളിച്ചു... കാര്യങ്ങൾ ഒന്നും പറഞ്ഞില്ല ഇവിടെ വരാൻ ഒന്ന് പറഞ്ഞു... വന്നിട്ട് എല്ലാം പറയാമെന്ന്.. കുറച്ച് കഴിഞ്ഞപ്പോൾ വേവലാതിയോടെ മാഷ് കേറിവന്നു... പിറകെ അപ്പുവേട്ടനും..അവരെ കണ്ടപ്പോൾ ദച്ചു അവിടെ നിന്നും എഴുന്നേറ്റു.. എന്റെ കോലവും മുഖവും എല്ലാം കണ്ട് രണ്ടുപേരും നന്നായി പേടിച്ചിട്ടുണ്ട്.. അപ്പുവേട്ടൻ എന്നെ വന്നു ചേർത്ത് പിടിച്ചു.. "എന്താ കുട്ടിയെ പറ്റിയെ... ന്താ മുഖമെല്ലാം ഇങ്ങനെ തിണർത്തിരിക്കുന്നെ.."ആ ചോദ്യത്തിൽ തന്നെ ഉണ്ട് മാഷിന്റെ ആദി.. "മാഷ് ഇരിക്കൂ.. കാര്യം ഇത്തിരി ഗൗരവം ഉള്ളതാണ്..."പ്രിൻസി അത് പറഞ്ഞപ്പോൾ മാഷ് എന്നെയൊന്നു നോക്കികൊണ്ട് കസേരയിൽ ഇരുന്നു... പ്രിൻസി കാര്യമെല്ലാം വിശദമായി പറഞ്ഞു കൊടുത്തു... തല്ല് കൊണ്ട് അവശനായിരിക്കുന്ന നരനെയും കാണിച്ചു കൊടുത്തു.. മാഷ് എല്ലാം ഗൗരവത്തോടെ തന്നെ കേട്ടിരുന്നു...

ഇതെല്ലാം കേട്ട് കൊണ്ട് നിന്നിരുന്ന അപ്പുവേട്ടന് ദേഷ്യം നിയന്ത്രിക്കാൻ ആയില്ല.. അവൻ പാഞ്ഞു ചെന്ന് നരന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു...വീണ്ടും തല്ലാനായി കയ്യുയർത്തിയ അപ്പുവിനെ മാഷ്മാരെല്ലാം പിടിച്ചുമാറ്റി..പക്ഷേ അവൻ അടങ്ങിയില്ല.. "അപ്പു... മതി... ആവശ്യത്തിനുള്ളത് അവന് കിട്ടിയിട്ടുണ്ട്.. നമുക്ക് ബാക്കി കാര്യങ്ങൾ നോക്കാം "മാഷ് കടുപ്പിച്ചു കൊണ്ട് പറഞ്ഞു നരനെ തീക്ഷ്ണമായി നോക്കി... അവൻ തല താഴ്ത്തി... "ഇനി എന്താണ് മുന്നോട്ടുള്ള നിങ്ങളുടെ നിലപാട്... ഞങ്ങളുടെ ഭാഗത്ത്‌ നിന്നും പോലീസിൽ വിവരമറിയിച്ചിട്ടുണ്ട് അവരിപ്പോൾ ഇങ്ങെത്തും.. ഇനി നിങ്ങൾക്ക് പരാതിയില്ലെങ്കിൽ കൂടി.."പ്രിൻസി ഒന്ന് നിർത്തി.. "ആര് പറഞ്ഞു പരാതിയില്ലെന്ന്.. ഇതൊന്നും വെറുതെ വിടാൻ പറ്റിയ കേസ് അല്ലല്ലോ..ipc 376 കുറഞ്ഞത് ഒരു പത്തു വർഷമെങ്കിലും അകത്തു കിടക്കും.. അതുകൊണ്ട് തന്നെ ഈ കേസുമായി മുന്നോട്ട് പോകാൻ ആണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്..എന്താ അച്ഛാ അങ്ങനെയല്ലേ "അപ്പു പ്രിൻസിയെ നോക്കി പറഞ്ഞു.. "അതെ "മാഷ് "Ok...പോലീസ് ഇപ്പോൾ വരും ബാക്കി അവർനോക്കികോളും "പ്രിൻസി പറഞ്ഞു കൊണ്ടിരിക്കുമ്പോളാണ് ഒരു മധ്യവയസ്കൻ അങ്ങോട്ട് വന്നത്...

"ഞാൻ രേഷ്മയുടെ അച്ഛനാണ്.. ഇവിടെ നിന്നും വിളിച്ചിരുന്നു..."അയാൾ അവശതയോടെ പറഞ്ഞു... "നിങ്ങൾ ഇരിക്കൂ "മിസ്സ്‌ എഴുന്നേറ്റു അയാളെ കസേരയിൽ ഇരുത്തി... പ്രിൻസി കാര്യമെല്ലാം പറഞ്ഞു... അയാൾക്കത് കേട്ടിരിക്കാൻ മാത്രേ കഴിഞ്ഞുള്ളൂ... അത് കഴിഞ്ഞു രേഷ്മയെ അകത്തേക്ക് വിളിച്ചു.. അവൾ അമ്മയോടൊപ്പം കയറി വന്നു... ആരെയും തലയുയർത്തി നോക്കിയില്ല... "എന്തിനാ കുട്ടി ഇങ്ങനെ ചെയ്തെ.. എന്ത് നേട്ടമാ അത് കൊണ്ട് ഉണ്ടായേ "മാഷ് അവളുടെ അടുത്തേക്ക് പോയി ചോദിച്ചു... "താൻ ചെയ്ത തെറ്റ് കൊണ്ട് ഇന്ന് കുഞ്ഞിക്ക് വല്ലതും പറ്റിയിരുന്നേൽ ആര് സമാധാനം പറയുമായിരുന്നു.... ഇവളെയെല്ലാം പിടിച്ചു പോലീസിൽ ഏൽപ്പിക്കുകയാണ് വേണ്ടത്..."അപ്പു പൊട്ടിത്തെറിച്ചു.. "അയ്യോ മോനെ അങ്ങനെ ഒന്നും ചെയ്യല്ലേ. അവൾക്ക് അറിയാതെ പറ്റിയതാണ് "അവളുടെ അമ്മ അവന്റെ മുന്നിൽ നിറഞ്ഞ കണ്ണുകളാലെ കൈകൂപ്പി... "മോനെ... അവൾ ചെയ്തത് തെറ്റാണെന്നറിയാം.. ഒരിക്കലും ചെയ്യാൻ പാടില്ലാത്തത്..

ഇതാവനത്തേക്ക് അവളോട് ക്ഷമിച്ചൂടെ "അവളുടെ അച്ഛൻ അപ്പുവിന്റെ മുന്നിൽ വന്നു ദയനീയതയോടെ പറഞ്ഞു... അവൻ മാഷിനെ നോക്കി... അദ്ദേഹം കണ്ണുകൾ കൊണ്ട് വിട്ടോളാൻ പറഞ്ഞു... "Ok..ഇവൾക്കെതിരെ കേസ് കൊടുക്കുന്നില്ല... പക്ഷേ എന്തിനാണ് ഇത് ചെയ്തതെന്ന് ഇവൾ പറയണം "അപ്പു എല്ലാവരെയും നോക്കി ശേഷം രേഷ്മയെയും... "മിണ്ടാട് നിൽക്കാതെ അവൻ ചോദിച്ചതിന് മറുപടി നൽകൂ രേഷ്മ "പറയുമ്പോൾ പ്രിൻസിയുടെ ശബ്ദം കനത്തിരുന്നു... "അ.. അത്.. ഞാൻ.. പ... പൈസക്ക് വേണ്ടി " "എന്തായിരുന്നു നിനക്ക് പൈസയുടെ ആവശ്യം "അപ്പു.. "അ.. അത്.. പു.. പുതിയ മൊബ്... മൊബൈൽ വാങ്ങാൻ.."പറഞ്ഞു തീർന്നതും അവളുടെ അച്ഛന്റെ കൈ അവളുടെ നേരെ ഉയർന്നു... "അതിന് നീ ഈ പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കാൻ കൂട്ട് നിൽക്കണമായിരുന്നോ "അവളുടെ മുടിയിൽ പിടിച്ചു കൊണ്ട് അയാൾ അലറി.. "അ.. അച്ഛാ... വേദനിക്കുന്നു "" "ഏയ്‌.. നിങ്ങളെന്താ ഈ കാണിക്കുന്നേ ആ കുട്ടിയെ വിടൂ..."മാഷ് അയാളെ പിടിച്ചു മാറ്റി "പിന്നെ ഞാൻ എന്ത് വേണം.... പുതിയ മൊബൈൽ ഒരു മാസം കഴിഞ്ഞ് ഞാൻ വേടിച്ചു കൊടുകാം എന്ന് പറഞ്ഞതാ... കൃഷിപ്പണിയാ സാറെ...

വിളവെടുപ്പ് കഴിഞ്ഞാലല്ലേ അത് വിറ്റ് പൈസ കിട്ടൂ... അത്വരെ ക്ഷമിക്കാനുള്ള സാവകാശം ഇവൾക്കില്ലേ.... ഇവളെ ഞാൻ "അയാൾ വീണ്ടും അവളുടെ നേരെ വന്നു... "സാരല്ല... അവൾക്കൊരു തെറ്റ് പറ്റി നമ്മൾ മുതിർന്നവരല്ലേ അത് ക്ഷമിക്കേണ്ടത്..."മാഷ് സൗമ്യതയോടെ പറഞ്ഞു.. "ഇപ്പൊ നിങ്ങൾ ചെല്ല്.. ബാക്കി കാര്യങ്ങൾ പിന്നീട് നോക്കാം.. ഇനി ഇതിന്റെ പേരിൽ ഈ കുട്ടിയെ ഉപദ്രവിക്കരുത് "അപ്പു ഗൗരവത്തോടെ പറഞ്ഞു... അവർ അവനെ നന്ദി പൂർവ്വം നോക്കി തിരികെ നടന്നു... അവർ പോയതും പുറകെ തന്നെ പോലീസ് അകത്തേക്ക് വന്നിരുന്നു.... കാര്യങ്ങളെല്ലാം അവരോട് പറഞ്ഞു.... മനുവേട്ടനെയും കാർത്തിയെയും അകത്തേക്ക് വിളിച്ചു.. അവരും പോലീസിനോട് നടന്നതെല്ലാം പറഞ്ഞു... ദച്ചുവിൽ നിന്നും ഒരു കംപ്ലയിന്റ് വാങ്ങി നരനെയും കൂട്ടി അവർ പോയി... *** "എന്നാ ഞങ്ങൾ ഇറങ്ങുവാണ് സാർ...എന്തേലും ഉണ്ടേൽ വിളിച്ചാൽ മതി "പറഞ്ഞുകൊണ്ട് അപ്പു മാഷിനെയും ദച്ചുവിനെയും കൂട്ടി പുറത്തേക്കിറങ്ങി.. നിമ്മി അവളുടെ ബാഗും മൊബൈലും കൊടുത്തു... അത് വാങ്ങി അവൾ കാർത്തിയെ നോക്കി കണ്ണ് കൊണ്ട് യാത്ര പറഞ്ഞു.. അവനും തിരികെ കണ്ണ് ചിമ്മി കാണിച്ചു...

ഇതിനോടകം തന്നെ അവൻ അവളോട് ചെയ്ത തെറ്റിന് നൂറാവർത്തി മനസ്സിൽ മാപ്പ് പറഞ്ഞു കഴിഞ്ഞിരുന്നു.. അവൾ അവരുടെ കൂടെ കാറിൽ കയറി.. കാർ മുന്നോട്ട് നീങ്ങി..അവൾ അകന്നു പോകുംതോറും തന്റെ പ്രാണൻ തന്നിൽ നിന്നകലുന്ന പോലെ അവന് തോന്നി... നെഞ്ചിടിപ്പ് കൂടി.. അവൻ നെഞ്ചിനു മുകളിൽ കൈവെച്ചു... ഇതുവരെ തോന്നാത്ത ഒരു അനുഭൂതി അവനനുഭവപ്പെട്ടു..ഇതായിരിക്കുമോ "പ്രണയം..." അവൻ അവനോട് തന്നെ ചോദിച്ചു...ഒരു നിമിഷം കൊണ്ട് അവളെ ഇത്രയേറെ സ്നേഹിക്കാൻ എന്ത് മായാജാലമാണ് അവൾ കാട്ടിയത്... മായാജാലം തന്നെയാണ്.. മനു പറഞ്ഞതുപോലെ നിസ്വാർത്ഥമായ അവളുടെ പ്രണയത്തിന്റെ മായാജാലം... വിട്ടു കളയില്ല പെണ്ണെ ഇനി നിന്നെ ഒരിക്കലും... നെഞ്ചോട് ചേർത്ത് ❣️പിടിക്കും ഞാൻ....എന്നിൽ നിന്റെ പ്രണയവും പ്രാണനും ഉള്ളിടത്തോളം കാലം 💕... അവൾ പോയ വഴിയേ നോക്കി അവന്റെ മനസ്സ് മന്ത്രിച്ചു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story