നെഞ്ചോട് ചേർത്ത് ❣️: ഭാഗം 18

nenjod cherth

രചന: SHAMSEENA

അപ്പുവും മാഷും ദച്ചുവിനെ കൊണ്ട് നേരെ പോയത് ഒരു ക്ലിനിക്കിലേക്കാണ്.. നേരം ഏഴ്മണിയോടടുത്തിരുന്നു... ആ സമയത്ത് ഡോക്ടഴ്സിന്റെ ഒ. പി കഴിഞ്ഞിട്ടുണ്ടാവും... അതിനാലാണ് അടുത്തുള്ള ക്ലിനിക്കിലേക്ക് പോയത്.. പോകുന്ന വഴിയിൽ അപ്പുവേട്ടൻ കാർത്തിയെ പറ്റി ചോദിക്കുന്നുണ്ട്.. അവൾ ഒന്നും വിട്ടു പറഞ്ഞില്ല... നല്ല പയ്യനാണ് അതുകൊണ്ടാ കൃത്യസമയത്ത് അവിടെ എത്താൻ പറ്റിയതെന്ന് മാഷും പറയുന്നുണ്ട്.. എല്ലാം കേട്ടിരുന്നതേ ഉളളൂ.. ഒന്നും തിരിച്ചു പറയാൻ കഴിഞ്ഞില്ല.. ഇപ്പോഴും നടന്ന സംഭവത്തിന്റെ ഷോക്കിലാണ്... നരനിൽ നിന്നും ഇങ്ങനെ ഒരു ആക്രമണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. ഇങ്ങനെ ഒരുത്തനെ ആണല്ലോ അന്ന് കണ്ണേട്ടനിൽ നിന്നും രക്ഷിച്ചതെന്ന് ആലോചിച്ചപ്പോൾ അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി... കാർത്തിയെ പറ്റി ഓർത്തപ്പോൾ അവളുടെ ചൊടിയിൽ നാണത്തിന്റെ പുഞ്ചിരി വിടർന്നു... അത് മറക്കാൻ എന്നോണം പുറത്തേക്ക് മിഴികൾ നട്ടു... അപ്പുവിന്റെ കാർ ഒരു ക്ലിനിക്കിന് മുന്നിൽ നിന്നു... മാഷും ദച്ചുവും മാത്രമാണ് ഇറങ്ങിയത്.. അപ്പു ദച്ചുവിന് കഴിക്കാൻ ലൈറ്റ് ആയിട്ട് എന്തേലും മേടിച്ചു വരാമെന്ന് പറഞ്ഞുപോയി...

ഡോക്ടർ ഒരാഴ്ചത്തേക്കുള്ള വേദനക്കുള്ള മരുന്ന് നൽകി... കൂടെ ഒരു ഓയിൽമെന്റും....രണ്ട് ദിവസം ചൂട് കൂടെ പിടിച്ചാൽ പെട്ടന്ന് മാറുമെന്ന് പറഞ്ഞു... മരുന്ന് അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നും മാഷ് തന്നെ വേടിച്ചു... കാറിനടുത്തെത്തിയപ്പോൾ കണ്ടു കയ്യിൽ ജ്യൂസും ഒരു പാക്കറ്റ് ബന്നുമായി നിൽക്കുന്ന അപ്പുവേട്ടനെ... അവിടെ ഒരു തിണ്ണയിലേക്ക് തന്നെ പിടിച്ചിരുത്തി ബന്ന് മുറിച്ചു വായിലേക്ക് വെച്ചു തന്നു... ഒരു വേള കണ്ണ് നിറഞ്ഞു ആ സ്നേഹം കണ്ട്... അറിയാതെ കണ്ണിൽ നിന്നും രണ്ടുത്തുള്ളി അടർന്നു അപ്പുവേട്ടന്റെ കൈയിൽ വീണു... "എന്താ കുഞ്ഞി... വേദനയുണ്ടോ... "ആധിയോടെ അപ്പുവേട്ടൻ ചോദിച്ചു...ഇല്ല എന്ന് തലയനക്കി... "പിന്നെ എന്തിനാടാ കരയുന്നെ.. മ്മ്..വീട്ടിലെ കാര്യം ആലോചിച്ചാണോ "തോളിൽ പിടിച്ചു ചേർത്തിരുത്തി ഇടം കൈ കൊണ്ട് കണ്ണീർ തുടച്ചു അപ്പു ചോദിച്ചു... നിഷേധാർത്ഥത്തിൽ വീണ്ടും തലയാട്ടി... സത്യം പറഞ്ഞാൽ വീട്ടിലെ കാര്യം മറന്നുപോയിരുന്നു.. ഒരു നിമിഷം അവരോടെല്ലാം പുച്ഛം തോന്നി...

ഇത്ര നേരമായിട്ടും തന്നെ ഒന്ന് അന്യോഷിക്കാത്തതിൽ... അച്ചുവും അമ്മയും പോട്ടെ അവർക്ക് തന്നോട് പേരിന് പറയാൻ ഒരു ബന്ധം മാത്രമേ ഉളളൂ... പക്ഷേ തന്റെ അച്ഛനോ... അയാളുടെ സ്വന്തം ചോരയല്ലേ ഞാൻ... എന്നിട്ടും എന്നോടെന്തിനാണി അവഗണന... മനസ്സ് അലമുറയിട്ടു.. "കുഞ്ഞി.. നീ എന്താലോചിക്കുവാ... ദാ ഇത് കൂടി കുടിച്ചേ.. എന്നിട്ട് വേണം മരുന്ന് കഴിക്കാൻ "ജ്യൂസ്‌ ദച്ചുവിന് നേരെ നീട്ടി അപ്പു പറഞ്ഞു... അവൾ തലയുയർത്തി അവനെ നോക്കി.. കണ്ണുകൾ നിറഞ്ഞിട്ടുണ്ട്... "ഇന്നൊരു ദിവസം ചിലപ്പോൾ നല്ല വേദനയുണ്ടാകും കുഞ്ഞി.. പൈൻ കില്ലർ കഴിക്കുമ്പോൾ പൊക്കോളും എന്റെ മോൾ വിഷമിക്കണ്ടാട്ടോ..."അവളുടെ കവിളിൽ പതിയെ തലോടി അപ്പു പറഞ്ഞു... അത് കേട്ടതും അവൾ അവനെ ചുറ്റിപിടിച്ചു പൊട്ടി കരഞ്ഞു... "എന്തിനാ വീട്ടുകാർക്ക് പോലും വേണ്ടാത്ത എന്നെയിങ്ങനെ നിങ്ങളൊക്കെ സ്നേഹിക്കുന്നെ.. ഇതിനു പകരം തിരിച്ചു തരാൻ എന്റെ കയ്യിൽ ഒന്നുമില്ലല്ലോ "കരച്ചിലിനിടയിലും അവൾ പറഞ്ഞുകൊണ്ടിരുന്നു.. അവൻ അവളുടെ തലയിൽ വാത്സല്യത്തോടെ തലോടി.. "ഒന്നും പ്രതീക്ഷിച്ചല്ല കുഞ്ഞി...

നിന്നോടുള്ള സ്നേഹം കൊണ്ട് തന്നെയാ. ഒരു പക്ഷേ മീനുവിനെക്കാൾ കൂടുതൽ എനിക്ക് സ്നേഹവും വാത്സല്യവും നിന്നോട് തന്ന... എന്റെ കൈ പിടിച്ചല്ലേ നീ വളർന്നത്... ഇപ്പോഴും നിന്റെ അപ്പേട്ട എന്നുള്ള കൊഞ്ചി കൊണ്ടുള്ള വിളി എന്റെ കാതിൽ മുഴങ്ങുന്നുണ്ട്..ഇപ്പോഴും നീ എനിക്ക് ആ കുട്ടി ഷെമ്മീസും ഇട്ടും നടക്കുന്ന കുഞ്ഞിപ്പെണ്ണ് തന്നെയാ.. മനസ്സിലായോടി പൊട്ടി "അത്രയും നേരംവാത്സല്യത്തോടെയും പിന്നെ കുസൃതിയോടെയും പറഞ്ഞു അപ്പു.. അപ്പോഴേക്കും അവളുടെ കരച്ചിൽ ഒന്ന് ക്ഷമിച്ചിരുന്നു.. അവൾ മുഖവും മൂക്കും അവന്റെ ഷർട്ടിൽ അമർത്തി തുടച്ചു അവനെ നോക്കി ഇളിച്ചു.. "അയ്യേ.. ഈ പെണ്ണ്.."അവൻ കളിയാലേ മുഖം കൂർപ്പിച്ചു കൊണ്ട് അവളെ നോക്കി ഷർട്ട്‌ തുടക്കുന്ന പോലെ കാണിച്ചു.. പണ്ടും ഇങ്ങനെ ആയിരുന്നു... എവിടെയെങ്കിലും വീഴുകയോ അല്ലെങ്കിൽ മീനുവേച്ചിയുമായി വഴക്കിടുകയോ ചെയ്തു കരഞ്ഞാൽ മൂക്കും മുഖവും തുടക്കുന്നത് അപ്പുവേട്ടന്റെ ഷർട്ടിൽ ആയിരിക്കും.... ആ ഓർമയിൽ അവൾ ചിരിച്ചു.. "ഇതാ ഞാൻ പറഞ്ഞെ നീയിപ്പോഴും എന്റെ കുഞ്ഞിപ്പെണ്ണാണെന്ന്.. കേട്ടോ..."പറഞ്ഞുകൊണ്ട് മരുന്ന് അവളുടെ നേരെ നീട്ടി..

മുഖം ചുളിച്ചു കൊണ്ട് അത് വാങ്ങി കഴിച്ചു.. വെള്ളവും കുടിച്ചു " വാ പോവാം അച്ഛനവിടെ ഉണ്ടാവും..."പറഞ്ഞുകൊണ്ട് അപ്പു അവളെയും കൊണ്ട് അവിടുന്നെഴുന്നേറ്റു.. മാഷിനെ വിളിച്ചപ്പോൾ ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ട്... അതും നോക്കി കാറിൽ പോയിരുന്നു.... കുറച്ച് കഴിഞ്ഞു മാഷും വന്നിരുന്നു.. അപ്പുവേട്ടൻ കാർ എടുത്തു.. "മീനുവായിരുന്നു... ഇത്തവണത്തെ ഓണത്തിന് വരില്ലെന്ന്... അവിടെ അവളും കൂട്ടുകാരുമൊക്കെ കൂടി ഏതാണ്ടക്കോയെ പ്ലാൻ ചെയ്തിട്ടുണ്ടെന്ന്.. ഞാനും അത് സമ്മതിച്ചു.."മാഷ് പറഞ്ഞു നിർത്തി... "അവളുടെ ഇഷ്ടം പോലെ ആയിക്കോട്ടെ അച്ഛാ.. ഇപ്പോഴല്ലേ ഇങ്ങനെ ഫ്രീ ആയി നടക്കാൻ പറ്റൂ... ഉള്ളകാലം അവളും ലൈഫ് എൻജോയ് ചെയ്യാട്ടെന്നേ.."അപ്പുവും മാഷിന്റെ അഭിപ്രായത്തോട് യോജിച്ചു... "മോളെ ദച്ചു.. മീനുവിനോട് ഞാൻ ഇതിനെപറ്റിയൊന്നും പറഞ്ഞിട്ടില്ല... പറഞ്ഞാൽ പിന്നെ പെണ്ണ് ക്ലാസ്സെല്ലാം കളഞ്ഞു കിട്ടിയ വണ്ടിയും പിടിച്ചിങ്ങു പോരും... അതാ പറയാത്തെ... മോൾക്ക് വിളിച്ചുമ്പോഴും പറയണ്ടാട്ടോ... " മാഷ് പറഞ്ഞതും അവൾ സമ്മതമെന്നോണം തലകുലുക്കി... വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞപ്പോഴേ നെഞ്ച് ശക്തിയിൽ മിടിക്കാൻ തുടങ്ങി...

എങ്ങനെയായിരിക്കും അവരുടെ പ്രതികരണം എന്നാലോചിച്ച്.. കാർ വീടിന്റെ മുറ്റത്ത് നിർത്തി അപ്പുവും മാഷും ഇറങ്ങി.. ദച്ചു ഇറങ്ങാതെ വിരലിലെ നഖം ചുരണ്ടി കൊണ്ടിരുന്നു.. അപ്പുവന്നു അവൾക്കിറങ്ങാൻ ഡോർ തുറന്നു കൊടുത്തു... "ഇറങ്ങ് " അവനെ ദയനീയതയോടെ നോക്കി ബാഗും എടുത്തിറങ്ങി.. അപ്പു അവളുടെ കയ്യും പിടിച്ചു നടന്നു... കാറിന്റെ ശബ്‍ദം കേട്ട് അമ്മയും അച്ചുവും ഇറങ്ങി വന്നു... എന്നെ കാണാത്തതിലുള്ള ടെൻഷൻ നല്ലപോലെ രണ്ടുപേരുടെയും മുഖത്തുണ്ടെന്ന് മനസ്സിലായി... കണ്ടതേ അച്ചു അടുത്തേക്ക് ഓടിവന്നു...മുഖത്തും കയ്യിലുമെല്ലാം തോറ്റുനോക്കുന്നുണ്ട്.. പിന്നെ ബാഗും വാങ്ങി കയ്യും പിടിച്ചു അകത്തേക്ക് കയറി... തന്റെ മുഖം കണ്ട് അമ്മ ചൂഴ്ന്ന് നോക്കുന്നുണ്ട്.. അത് കണ്ട് അവൾ തല താഴ്ത്തി... മാഷ് ഉമ്മറത്തേക്കിരുന്നു... അപ്പുവേട്ടൻ മുറ്റത്ത് തന്നെ നിന്നതേ ഉളളൂ.. "വേണു ഇല്ലേ ജയേ..."മാഷ് അകത്തേക്കൊന്ന് നോക്കി കൊണ്ട് ചോദിച്ചു... "ഇല്ല.. ഇന്ന് വൈകുമെന്ന് പറഞ്ഞിരുന്നു... എന്താ മാഷേ എന്തേലും പ്രശ്നം "ജയ മടിച്ചു മടിച്ചു ചോദിച്ചു... "പ്രശ്നം അങ്ങനെ കാര്യമായൊന്നും ഇല്ലാ " "പിന്നെ ദച്ചു എവിടെ ആയിരുന്നു ഇത്ര നേരം...

വിളിച്ചിട്ടാണേൽ കിട്ടിയതുമില്ല.."അതിൽ ഒരമ്മയുടെ ആദി മാഷിന് തോന്നി... "മോളൊന്ന് കോളേജിലെ സ്റ്റേയറിൽ നിന്നും വീണു...പേടിക്കാനൊന്നും ഇല്ലാ... മുഖത്ത് നീരുണ്ട്... ഞങ്ങൾ കോളേജിൽ പോയി കൂട്ടി ഹോസ്പിറ്റലിൽ ഒന്ന് കാണിച്ചു അതാണ് വൈകിയേ...അവളെ ഇവിടാക്കി ഈ വിവരം ഒന്ന് പറയണമെന്ന് കരുതി.. വേണു ഇവിടെ ഇല്ലാത്ത സ്ഥിതിക്ക് നിൽക്കുന്നില്ല ഇറങ്ങുന്നു.."പറഞ്ഞുകൊണ്ട് മാഷ് പുറത്തേക്കിറങ്ങി...പിന്നെ ഒന്ന് തിരിഞ്ഞു... "കഴിയുമെങ്കിൽ കുറച്ചു ചൂടുവെള്ളം പിടിച്ചു കൊടുക്കാ മുഖത്ത്... വേദനക്ക് ആശ്വാസം കിട്ടും " അത്രയും പറഞ്ഞു കാറിൽ കയറി അവർ പോയി... അച്ചുവും തിരിച്ചും മറിച്ചും ചോദിക്കുന്നുണ്ട് എന്താ പറ്റിയതെന്ന്...അപ്പോഴേക്കെയും അവൾ സ്റ്റേയറിൽ നിന്നും വീണതാണെന്ന് പറഞ്ഞു.. മാഷ് അങ്ങനെ പറഞ്ഞാൽ മതിയെന്ന് കാറിൽ നിന്നേ പറഞ്ഞിരുന്നു... ചിലപ്പോൾ നടന്നത് അമ്മയും അച്ഛനും അറിഞ്ഞാൽ പിന്നെ പഠിത്തം നിർത്തിക്കാനും മതി.. അതാണ് അങ്ങനെ പറയാൻ മാഷ് പറഞ്ഞത്... അവളുടെ ചോദ്യങ്ങളിൽ നിന്നും രക്ഷ നേടാൻ വേഗം തന്നെ ഒരു ഡ്രെസ്സും എടുത്ത് ഫ്രഷ് ആവാൻ പോയി.. അച്ഛൻ വന്നിട്ടില്ല എന്ന് മനസ്സിലായി..

അതും ഒരുതരത്തിൽ ആശ്വാസമായിരുന്നു... കുളി കഴിഞ്ഞു വന്നപ്പോൾ നല്ല ചൂടുള്ള പൊടിയരി കഞ്ഞി മേശമേൽ ഇരിക്കുന്നത് കണ്ടു.. അത് കണ്ട് സംശയത്തോടെ അമ്മയെ നോക്കി... "എന്നെ നോക്കി നിൽക്കാതെ ചൂടാറും മുന്നേ കഴിക്കാൻ നോക്ക്‌ കൊച്ചേ "നോക്കുന്നത് കണ്ട് അമ്മ ദേഷ്യപ്പെട്ടു.. "😏😏😏ഇത്തിരി സ്നേഹത്തോടെ പറഞ്ഞാലെന്താ..."പിറുപിറുത്തു കൊണ്ട് കഞ്ഞി കുടിച്ചു.. അത് കഴിഞ്ഞ് മരുന്നും എടുത്ത് കഴിച്ചു കിടന്നു.. ചൂടുവെള്ളം പിടിക്കാനും ഓയിൽമെന്റ് തേക്കാനുമൊന്നും വയ്യായിരുന്നു.. ഈ ഒരു ദിവസം കൊണ്ട് നന്നേ മടുത്തിരുന്നു... ബെഡിലേക്ക് കിടന്ന് വെറുതെ കണ്ണുകളടച്ചു.... കോളേജിൽ പോക്ക് തുടങ്ങിയതിൽ പിന്നെ തനിയെ ആണ് കിടക്കാറുള്ളത്...പഠിക്കാനും നോട്സ്‌ എഴുതാനുമെല്ലാം ഉണ്ടാവും ആപ്പോൾ ലേറ്റ് ആവും കിടക്കാൻ... വെളിച്ചം കണ്ണിൽ തട്ടി ഉറങ്ങാൻ കഴിയുന്നില്ല എന്ന് പറഞ്ഞു അച്ചു വേറെ മുറിയിൽ പോയി കിടന്നു... കണ്ണുകളടച്ചു ഇന്നത്തെ കാര്യങ്ങൾ ആലോചിച്ചങ്ങനെ കിടക്കുകയായിരുന്നു..

കവിളിൽ ചെറു ചൂട് തട്ടിയപ്പോൾ കണ്ണ് തുറന്ന് നോക്കി... അമ്മ അടുത്തിരുന്നു കവിളിൽ ചൂട് പിടിക്കുകയാണ്... ഒരു വെളുത്ത തുണി ചൂടുവെള്ളത്തിൽ മുക്കി പതിയെ ഇരു കവിളിലും വെക്കുന്നുണ്ട്.. തുറന്ന കണ്ണ് ആ സുഖത്തിൽ വീണ്ടും അടച്ചു... മെല്ലെ കവിളിലേ നനവൊപ്പി ഓയ്ൽമെന്റ് തേച്ചു തന്നു...ഞാൻ ഉറങ്ങിയെന്നു കരുതി തലയിലൊന്ന് തലോടി എണീറ്റുപോയി... ആ സ്നേഹവായ്പ്പിൽ മതി മറന്നങ്ങനെ കിടക്കുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്.. നോക്കുമ്പോൾ കണ്ണേട്ടനാണ് 💕അത് കണ്ടതും ഒരു വെപ്രാളം വന്നു മൂടി..കാരണം ആൾടെ അടുത്ത് നിന്ന് ആദ്യമായിട്ടാണ് അങ്ങനെ സ്നേഹപ്രകടനങ്ങളെല്ലാം പുറത്ത് വരുന്നത്.. ആ ഓർമയിൽ അവളുടെ മുഖം തുടുത്തു... കവിളിലും ചുണ്ടിലുമെല്ലാം തൊട്ടു നോക്കി.. അവന്റെ ചൂണ്ടുകളുടെ ചൂട് ഇപ്പോഴും അവിടെ ഉള്ളതായി തോന്നി... ഓരോന്ന് ചിന്തിച്ചു ഫോൺ കട്ട്‌ ആയിരുന്നു.. അവളുടെ ചുണ്ടുകൾ കോർത്തു... തിരിച്ചു വിളിക്കാൻ വേണ്ടി ഒരുങ്ങിയതും വീണ്ടും കാൾ വന്നു..നിറഞ്ഞ പുഞ്ചിരിയോടെ ഫോൺ എടുത്തു... "ദച്ചു 💕 "ഫോൺ എടുത്തതും കണ്ണേട്ടന്റെ സ്വരം കാറ്റുപോലെ കാതിൽ തുളച്ചുകയറി... അവൾ ഒന്ന് വിറച്ചു...

"കണ്ണേട്ടാ 💕"അവളും പ്രണയാർദ്രമായി വിളിച്ചു.. "ഉറങ്ങിയോടാ " "ഇല്ല... ഉറങ്ങാൻ തുടങ്ങുന്നേ ഉളളൂ " "ഇപ്പൊ വേദനയുണ്ടോ ദച്ചു "അത് ചോദിക്കുമ്പോൾ അവന്റെ ശബ്ദത്തിലും വേദന നിറഞ്ഞിരുന്നു....അത് മനസ്സിലായ പോലെ അവൾ പറഞ്ഞു.. "ഇല്ല... കുറവുണ്ട് അമ്മ ചൂട് പിടിച്ചു തന്നു " "ആഹാ.. അപ്പൊ മഞ്ഞുമല ഉരുകാൻ തുടങ്ങിയോ "അവൻ കുസൃതിയാലേ ചോദിച്ചു.. അതിനവൾ പൊട്ടി ചിരിച്ചു... "സ്സ്.. ആ "ചിരിച്ചപ്പോൾ വേദനകൊണ്ട് അവൾ അറിയാതെ പറഞ്ഞുപോയി... "എന്താടി.. എന്തുപറ്റി "കാർത്തിയുടെ വേവലാതി നിറഞ്ഞ സ്വരം.. "ഒന്നുല്ല കണ്ണേട്ടാ.... ചിരിച്ചപ്പോൾ വേദനയെടുത്തത..."പറഞ്ഞുകൊണ്ട് അവൾ കവിളിൽ കൈ വെച്ചു "എന്നാ ഉറങ്ങിക്കോ... അധികം സ്‌ട്രെയിൻ കൊടുക്കണ്ട... നാളെ കോളേജിൽ വരുന്നുണ്ടോ..." "നോക്കട്ടെ... കുറവുണ്ടെൽ വരാം "ഒരു ആലോചനയോടെ അവൾ പറഞ്ഞു . "എന്നാ... Ok.. ഗുഡ് നൈറ്റ്‌ " പറഞ്ഞുകൊണ്ട് അവൻ ഫോൺ വെക്കാൻ നിന്നതും "അയ്യോ വെക്കല്ലേ..."ദച്ചു പെട്ടന്ന് പറഞ്ഞു.

. "എന്താടി " "എനിക്ക് ഉറക്കം വരുന്നില്ല "അവൾ കൊഞ്ചി.. "അതിന് "🤨അവൻ അറിയാത്ത പോലെ ചോദിച്ചു.. "എനിക്കെ... ഒരു പാട്ട് പാടിതരോ "അവൾ ഇത്തിരി നാണത്തോടെ പറഞ്ഞു... "ഈ നേരത്തോ.. കൊഞ്ചാതെ പോയി കിടന്നുറങ്ങ് പെണ്ണെ "കപട ഗൗരവത്തോടെ കാർത്തി പറഞ്ഞു.. "പ്ലീസ്.. എന്റെ കണ്ണേട്ടനല്ലേ... ഒറ്റ പാട്ട് മതി പിന്നെ ഞാൻ പറയില്ല... പ്ലീസ്.."അവൾ ചിണുങ്ങി... അവൻ ഒന്നും മിണ്ടിയില്ല.. "ജാടയാണേൽ വേണ്ട.. ഞാൻ വെക്കുവാ..."അവൾ കെറുവിച്ചു കൊണ്ട് പറഞ്ഞു ഫോൺ വെക്കാൻ തുടങ്ങിയതും അവന്റെ മധുരമായ സ്വരം അവളുടെ കാതിൽ പതിച്ചു.. 🎶നീ ഉറങ്ങുവോളം ഇന്നും ഞാന്‍ ഉറങ്ങിയില്ലല്ലോ നീ ഉണര്‍ന്നു നോക്കുമ്പോലും നിന്റെ കൂടെ ഉണ്ടല്ലോ കസ്തുരി മാനെ തേടുന്നതാരെ നീ നിന്നിലെ ഗന്ധം തേടുന്നതെങ്ങു നീ ഓമലേ കണ്‍ തുറക്കു എന്‍ ഓമലേ കണ്‍ തുറക്കു..

ഹൃദയസഖീ സ്നേഹമയീ ആത്മസഖീ അനുരാഗമയീ എന്തിനു നിന്‍ നൊമ്പരം ഇനിയും എന്തിനു നിന്‍ നോവുകള്‍ ഇനിയും എന്നും നിന്‍ തുണയായി നിഴലായി നിന്‍ അരികില്‍ ഞാന്‍ ഉണ്ടല്ലോ 🎶 ആ സ്വര മാധുര്യത്തിൽ ലയിച്ചു അവൾ നിദ്രയെ പുൽകി... പാടി കഴിഞ്ഞു അവളുടെ അനക്കമൊന്നും കേൾക്കാഞ്ഞപ്പോൾ അവൻ ചിരിച്ചു കൊണ്ട് ഫോൺ ചെയ്തു... "കുറുമ്പി💕 "അവന്റെ ചുണ്ടുകൾ മന്ത്രിച്ചു... അതെ ചിരിയോടെ തിരിഞ്ഞതും വാതിലിൽ കയ്യും കെട്ടി നോക്കി നിൽക്കുന്ന ആളെ കണ്ട് അവനൊരു ചമ്മിയ ചിരിച്ചിരിച്ചു 😁....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story