നെഞ്ചോട് ചേർത്ത് ❣️: ഭാഗം 2

nenjod cherth

രചന: SHAMSEENA

അകത്തേക്ക് കയറിപ്പോ കാർത്തികിനെ കണ്ടില്ല.. ബെഡ്ലാമ്പിന്റെ നേരിയ വെളിച്ചം മാത്രമേ റൂമിൽ ഉണ്ടായിരുന്നുള്ളൂ... തപ്പി പിടിച്ചു ലൈറ്റ് ഇട്ടു എന്നിട്ട് റൂം മൊത്തത്തിൽ ഒന്ന് നോക്കി... അത്യാവശ്യം വലുപ്പമുള്ള ഒരു മുറിയായിരുന്നു അത്...കിങ് സൈസ്ൽ ഉള്ള കട്ടിലും ബെഡും അതിൽ വൈറ്റ് കളർ ബെഡ്ഷീറ്റും കംഫർട്ടും .. അതിനോട് ചേർന്ന് ഒരു കുഞ്ഞു ടേബിൾ അതിൽ ബെഡ്‌ ലാമ്പും ഒരു ഫോട്ടോ ഫ്രെയിമും അതിനടുത്തായി ഒരു അഷ്ട്രെയും... അഷ്ട്രെ കണ്ട് ഒരു കുഞ്ഞു നൊമ്പരം ഉള്ളിൽ ഉടലെടുത്തു😞... വേഗം അവിടെ നിന്നും മുഖം വെട്ടിച്ചു... പിന്നെ കുറച്ചു മാറി ഡ്രസിങ് ടേബിൾ... അതിനിപ്പുറത്തു ബാത്റൂം... പിന്നിലേക്ക് തിരിഞ്ഞപ്പോൾ കർട്ടനുകൾ മൂടി ഇട്ടിരിക്കുന്നത് കണ്ടു അതും തൂവെള്ള നിറത്തിലുള്ള ഭംഗിയെറിയതായിരുന്നു... പാൽ ഗ്ലാസ്‌ ഡ്രസിങ് ടേബിളിൽ വെച്ച് മെല്ലെ അവിടേക്ക് നടന്നു.. കർട്ടനുകൾ കെയ്‌കൊണ്ട് ഇരുവശത്തേക്കും നീക്കി... ചെറിയൊരു ബാൽക്കണി ആയിരുന്നു അവിടെ... ഗ്ലാസ്‌ ഡോർ നീക്കി അങ്ങോട്ട് ഇറങ്ങി...

അവിടെക്കിറങ്ങിയതും ഒരു തണുത്ത കാറ്റു വന്നു പൊതിഞ്ഞു... കൈ രണ്ടും കൂട്ടി തിരുമ്മി മുന്നിലേക്ക് നടന്നു.. കൈ വരിയിൽ പിടിച്ചു നിന്നു ആകാശത്തേക്ക് നോക്കി... വാനം നിലാവിന്റെ പ്രഭയാൽ തിളങ്ങി നിന്നിരുന്നു... അവർക്ക് കൂട്ടായി കുഞ്ഞു താരകങ്ങളും കുറച്ചേറെ നേരം നോക്കി നിന്നു ആ കാഴ്ച... പിന്നെ എന്തോ ഒരു ഉൾപ്രേരണയാൽ ഇരു വശത്തുമ്മുള്ള ചെറിയ തൂണിലേക്ക് നോക്കി... മെല്ലെ അതിനടുത്തേക്ക് നടന്നു... അതിൽ മുല്ല വള്ളി പടർന്നു കിടപ്പുണ്ടായിരുന്നു... അതിൽ വിരിയാൻ വെമ്പി നിൽക്കുന്ന മുല്ലപ്പൂവും.... അതിന്റെ മാസ്മരിക ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി.. ഒരു നിമിഷം ശ്വാസം വലിച്ചു ചുറ്റുമുള്ളതെല്ലാം വിസ്മരിച്ചു ആ ഗന്ധം ആസ്വദിച്ചു..മെല്ലെ ആ പൂവിലെല്ലാം തഴുകി.. ഒരു കുഞ്ഞു പുഞ്ചിരി ചുണ്ടിൽ വിരിഞ്ഞു...ആ ചിരിയോടെ തന്നെ തിരിഞ്ഞതും ബാൽക്കണിയിൽ കയ്യും കെട്ടി തന്നെ തന്നെ ഉറ്റു നോക്കി നിൽക്കുന്ന കാർത്തികിനെ കണ്ടത്... ഒരു വെപ്രാളം വന്നു മൂടി...

ഹൃദയം അകാരണമായി മിടിക്കാൻ തുടങ്ങി... തൊണ്ടയിലെ ഉമിനീർവറ്റി... അവനെ നോക്കാതെ തല കുമ്പിട്ടു നിന്നു... ഇപ്പോൾ അവന്റെ കണ്ണിൽ തന്നോടുള്ള പുച്ഛമോ ദേഷ്യമോ കാണാനില്ല... ആ കണ്ണുകളിലെ ഭാവം എന്താണെന്ന് നിർവചിക്കാൻ കഴിയുന്നില്ല... അവൻ അടുത്തേക്ക് നടന്നു വരുന്നത് അറിഞ്ഞു... തല ഉയർത്തിയില്ല നേര്യത്തിൽ തെരു പിടിച്ചു നിന്നു... ############### കാർത്തിക് അവളെ തൊട്ടടുത്ത് വന്നു നിന്നു... അവളെ മൊത്തത്തിൽ ഒന്ന് നോക്കി പേടികൊണ്ട് നെറ്റിയിലും ചെന്നിയിലും വിയർപ്പ് പൊടിഞ്ഞിട്ടുണ്ട്... അവളുടെ ഹൃദയം മിടിക്കുന്നത് അവൻക്ക് കേൾക്കാമായിരുന്നു... അവന്റെ ചുണ്ടിൽ അവൾ കാണാതെ ഒരു പുഞ്ചിരി വിരിഞ്ഞു... അവൻ മെല്ലെ അവളുടെ ചെന്നിയിൽ ഉള്ള വിയർപ്പ് തുള്ളി വിരലിൽ തൊട്ട് തട്ടി തെറുപ്പിച്ചു... അവന്റെ സ്പർശനം ഏറ്റതും പൊള്ളി പിടഞ്ഞപോലെ അവൾ തലയുയർത്തി അവനെ നോക്കി... വർഷങ്ങൾക്കു ശേഷം വീണ്ടും ആ കൈ വിരലുകളുടെ തണുത്ത സ്പർഷം...ഓർമ്മകൾ വീണ്ടും അവളെ ചുട്ടു പൊള്ളിക്കാൻ തുടങ്ങി... എന്താണ് ഭാര്യേ തനിച്ചിവിടെ വന്നു നിൽക്കുന്നെ... ഇന്ന് നമ്മുടെ ആദ്യ രാത്രിയല്ലേ വാ നമുക്ക് അകത്തേക്ക് പോകാം.. 🥰

അവൻ ഇത്തിരി പരിഹാസരൂപേണ പറഞ്ഞു അവളുടെ തോളിൽ കൂടി കയ്യിട്ടു ചേർത്ത് പിടിച്ചു... അവൾ ഞെട്ടി അവനെ നോക്കി...ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു.. ❣️ സ്വബോധം വീണ്ടെടുത്ത പോലെ അവൾ അവന്റെ കൈ തട്ടിമാറ്റി പുറകിലേക്ക് മാറി... തൊട്ടുപോകരുതെന്നെ... 😡 അവനു നേരെ വിരൽ ചൂടി അവൾ ആക്രോഷിച്ചു.. അവൻ ഒരു നിമിഷം പതറി... പക്ഷെ അത് വിദഗ്ദ്ധമായി മറച്ചു വെച്ചു... പുച്ഛത്തോടെ അവളെ ഒന്ന് നോക്കി...😏 വെറുപ്പാണ് എനിക്ക് നിങ്ങളോട്... എന്റെ ജീവിതം ഇത്രയും തകർന്നടിയാൻ നിങ്ങൾ ഒറ്റ ഒരുത്തനാണ് കാരണം... ആ നിങ്ങളുടെ കൂടെ തന്നെ ഞാൻ ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കണമല്ലേ... അത്രയും പറഞ്ഞു അവൾ അവജ്ഞയോടെ മുഖം തിരിച്ചു... ഡീ...😡 ഒരു അലർച്ചയായിരുന്നു അത്.. അവൾ ഒന്ന് പേടിച്ചു... എന്നിട്ടും പുറത്ത് ധൈര്യം സംഭരിച്ചു നിന്നു...അവൻ അടുത്തേക്ക് വന്നു അവളുടെ കവിളിൽ കുത്തിപിടിച്ചു.. ആരാടി നിന്റെ ജീവിതം നശിപ്പിച്ചത്... 😡

ഞാൻ ആണോ പറയെടി... പറയാൻ..നമ്മുടെ പ്രണയത്തിൽ നിന്നും ഒളിച്ചോടിയത് ആരാ ഞാനോ അതോ നീയോ... ഇത്രയും ദേഷ്യത്തിൽ അവനെ അവൾ കാണുന്നത് ആദ്യമായിട്ടായിരുന്നു... ഇനി നിനക്ക് എന്നിൽ നിന്ന് ഒരു മടക്കമില്ല... മരിച്ചാലും ജീവിച്ചാലും നിന്റെ ജീവിതം ഇനി എന്റെ കൂടെയായിരിക്കും... ഈ നെഞ്ചോട് ചേർന്ന് ❣️ ഉണ്ടാകും നീ... നെഞ്ചിൽ കൈ വെച്ച് കാർത്തിക് പറഞ്ഞു നിർത്തി.. എന്നിട്ട് അവളുടെ കണ്ണുകളിലേക്ക് കുറച്ചു നേരം നോക്കി നിന്നു.. ശേഷം അവളെ പിന്നിലേക്ക് തള്ളി.. തള്ളിയതിന്റെ ശക്തിയിൽ അവൾ ബാലൻസ് തെറ്റി താഴെ വീണു... അത് ശ്രദ്ധിക്കാതെ അവൻ വെട്ടിതിരിഞ്ഞു റൂമിലേക്ക് പോയി...അവൾ ആ നിലത്തിരുന്ന് മുഖം പൊത്തി ആർത്തു കരഞ്ഞു... മനസ്സിലെ കനൽ അണയുവോളം... എത്ര നേരം എന്നറിയില്ല... ############## കുറേ നേരം കരഞ്ഞത് കൊണ്ടാകും തല പൊട്ടി പൊളിയുന്ന വേദന... അതിന്റെ കൂടെ തണുപ്പും... നേര്യത്തിന്റെ മുന്താണി വലിച്ചു തോളിലൂടെ പുതച്ചു.കാൽമുട്ടിൽ മുഖം പൂഴ്ത്തി അവിടെ തന്നെ ഇരുന്നു... അപ്പോഴും കാർത്തികിന്റെ വാക്കുകൾ ആയിരുന്നു ഉള്ളിൽ... "അയാൾക്ക് തന്നോട് പ്രണയമായിരുന്നോ"...

അതോ പ്രതികാരമോ... ഒന്നും മനസിലാവുന്നില്ലല്ലോ ഈശ്വരാ... എന്തായിരിക്കും അയാൾ പറഞ്ഞതിന്റെ പൊരുൾ... ചിന്തകൾക്കൊടുവിൽ എപ്പോഴോ അവിടെ ഇരുന്ന് തന്നെ ഉറങ്ങി... ################ കണ്ണിൽ സൂര്യ പ്രകാശം തട്ടിയപ്പോൾ ദച്ചു കണ്ണുകൾ ചിമ്മി തുറന്നു...എണീക്കാൻ വേണ്ടി ശ്രമിച്ചപ്പോൾ കഴിയുന്നില്ല... എന്തോ ഒന്ന് തന്നെ ചുറ്റിവരിഞ്ഞിരിക്കുന്നു... കണ്ണുകൾ ഒന്നുകൂടി തിരുമ്മി സൈഡിലേക്ക് നോക്കി... തന്നെ രണ്ടു കെയ്‌കൊണ്ടും ചുറ്റി വരിഞ്ഞു കിടക്കുന്ന കാർത്തികിനെ കണ്ട് അവൾ ഞെട്ടി...ഇന്നലെ ബാൽക്കണിയിൽ കിടന്ന താൻ എങ്ങനെ ഇവിടെ ബെഡിൽ എത്തി... ചിന്തകൾ തലേന്നത്തെ രാത്രിയിലേക്ക് പോയി... തല പൊട്ടിപ്പൊളിയുന്ന വേദന...ഒരു നിമിഷം വേണ്ടി വന്നു സ്ഥലകാല ബോധം വരാൻ...ആ ഞെട്ടലിൽ തന്നെ കാർത്തികിനെ ഒരു തള്ള് വെച്ചു കൊടുത്തു... പെട്ടന്നായതു കൊണ്ട് അവൻ നടുവും തല്ലി നിലത്തേക്ക് വീണു... അമ്മേ... ആ എന്റെ നടു... അവൻ നിലവിളിച്ചു... അത് കണ്ടപ്പോൾ അവളും ഒന്ന് പേടിച്ചു... വീഴണം എന്ന് വിചാരിച്ചു തള്ളിയതല്ല... പെട്ടന്നങ്ങനെ കണ്ടപ്പോൾ തള്ളി പോയതാണ്... ദേഹം നൊന്താൽ കാർത്തികിന് ദേഷ്യം സഹിക്കാൻ കഴിയില്ല...

ഡീ... പുല്ലേ... ആർക്ക് വായിക്കരിയിടാൻ പോവാനാടി എന്നെ പിടിച്ചു തള്ളിയെ 😡 ഹമ്മേ എന്റെ നടു... അത്രയും ദേഷ്യത്തോടെ പറഞ്ഞു അവൻ നിലത്ത് നിന്നും നടുവിന് കൈ താങ്ങി എഴുന്നേറ്റു... അപ്പോഴും ദച്ചു ബെഡിൽ പേടിച്ചു വിറച്ചു ഇരിക്കുകയാണ്... അവന്റെ ദേഷ്യം എത്രത്തോളം ആണെന്ന് അവൾക്ക് നന്നായി അറിയാം... അവൾ ഒന്നും മിണ്ടാതെ തലകുനിച്ചു... എന്താടി നീ പൊട്ടിയാണോ നിനക്ക് ചെവികേൾക്കില്ലേ.. വീണ്ടും അവന്റെ അലർച്ച... അവൾ പേടിച്ചു തലയുയർത്തി.. അത്... ഞാ.. ഞാൻ.. അ... അറിയാതെ... പെട്ടന്ന്... ക.. കണ്ടപ്പോ.. അവൾക്ക് പേടി കൊണ്ട് അക്ഷരം പുറത്തേക്ക് വന്നില്ല... അത് പണ്ടും അങ്ങനെയായിരുന്നു... അവൻ ദേഷ്യപ്പെട്ടാൽ പേടിച്ചു ഒരു വാക്ക് പോലും സംസാരിക്കാൻ കഴിയില്ല... എന്ന് മുതലാടി നിനക്ക് വിക്കു തുടങ്ങിയെ... സോ.. സോറി.. ഞാൻ... അറിയാതെ... അതും പറഞ്ഞു അവൾ കണ്ണ് നിറച്ചു... അത് കണ്ടപ്പോൾ അവൻ ദേഷ്യത്തോടെ വാഷ്റൂമിലേക്ക് പോയി...വാതിൽ വലിച്ചടച്ചു...അതിന്റെ ശബ്ദം കേട്ട് അവൾ ഇരു കണ്ണുകളും അടച്ചു പിടിച്ചു... പിന്നെ ശബ്‍ദമൊന്നും കേൾക്കാഞ്ഞപ്പോൾ അവൾ മെല്ലെ കണ്ണ് തുറന്നു... ഹോ പോയി കാലൻ... ദച്ചു നെഞ്ചിൽ കൈ വെച്ചു ആശ്വസിച്ചു... എന്നാലും ഞാൻ എങ്ങനെ ഇവിടെ എത്തി. ഒരു പിടിയും കിട്ടുന്നില്ലല്ലോ... അവൾ താടിയിൽ ചൂണ്ടു വിരൽ വെച്ചു ആലോചിച്ചു...🤔

അയാളുടെ മുന്നിൽ ഒരിക്കലും പതറാൻ പാടില്ല... അങ്ങനെ ഉണ്ടായാൽ വീണ്ടും താൻ ഒരു നിലയില്ലാ കായത്തിലേക്ക് വീണുപോകും.. ഇനിയും അയാളുടെ മുന്നിൽ തോൽവികൾ ഏറ്റുവാങ്ങാൻ ഞാൻ നിന്ന് കൊടുക്കില്ല.. ദച്ചു മനസ്സിൽ എന്തൊക്കെയോ കണക്കു കൂട്ടി അങ്ങനെ ഇരുന്നു... എന്താടി നീ സ്വപ്നം കാണുവാണോ ചെന്ന് ഫ്രഷ് ആയി താഴേക്ക് പോ മ്മ് വേഗം.. കാർത്തിക് കൈ ഞൊടിച്ചു അവളോട് പറഞ്ഞു... ഹോ കാലൻ നേരം വെളുക്കുമ്പോൾ തന്നെ തുടങ്ങി തൊള്ള കീറാൻ... ഇയാൾക്ക് വേറെ ഒരു പണിയും ഇല്ലേ... അവൾ പിറുപിറുത്തു... ഇല്ലെടി എനിക്ക് ഒരു പണിയും ഇല്ല... എന്റെ ജോലിയൊക്കെ നിന്റെ കുഞ്ഞമ്മ വന്നാണല്ലോ ചെയ്യാറ്... ഹോ കേട്ടോ കാലൻ... ദേ നേരം വെളുക്കുമ്പോൾ തന്നെ എന്റെ വീട്ടുകാരെ പറഞ്ഞാൽ ഉണ്ടല്ലോ... അവൾ അവനു നേരെ കൈ ചൂണ്ടി ആക്രോഷിച്ചു... പറഞ്ഞാൽ നീ എന്തു ചെയ്യും.. അവൻ അവളുടെ ഇരു വശത്തും കൈകൾ കുത്തി നിന്ന് ചോദിച്ചു... അവൾ ഒന്നു പതറി.. അവനെ നോക്കാൻ കഴിയാതെ തല കുനിച്ചു പിടിച്ചു..അവൻ മെല്ലെ ചൂണ്ടു വിരൽ കൊണ്ട് അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി.. ദച്ചു... ❣️

അവന്റെ അർദ്രമായ സ്വരം.. ഏറെ നാളുകൾക്കു ശേഷം അവളുടെ കാതിൽ പതിച്ചു... അതിന്റെ മാസ്മരികതയിൽ അവളുടെ കണ്ണുകൾ പിടച്ചു.. ചെന്നിയിൽ വിയർപ്പു പൊടിഞ്ഞു.. അവൾ ഉമിനീർ വിഴുങ്ങി അവനെ നോക്കി..രണ്ടുപേരുടെയും കണ്ണുകൾ ഇടഞ്ഞു 💕.. എന്തിനാടി പെണ്ണെ നിനക്ക് എന്നോട് ഇത്ര പിണക്കം.. മ്മ്.. ഒരു ദിവസം ഒരു വാക്ക് പോലും പറയാതെ പോയതല്ലേ നീ.. അതിൽ എത്ര മാത്രം എന്റെ മനസ്സ് നൊന്തു എന്ന് നിനക്കറിയാമോ... അവളുടെ കവിളിൽ ഒരു കൈ നേർമയോടെ വെച്ച് അവൻ ചോദിച്ചു.. വീണ്ടും അവന്റെ നേർത്ത സ്വരം അവളുടെ കാതിൽ പതിച്ചു... ദച്ചു അതിന് മറുപടിയായി ഒന്നും മിണ്ടിയില്ല..അവൻ കുറച്ചു നേരം അവളെ തന്നെ നോക്കിനിന്നു.. അവളുടെ മറുപടി കിട്ടാതായപ്പോൾ കൈ പിൻവലിച്ചു അവിടെ നിന്നും ബാൽക്കണിയിലേക്ക് പോയി... എന്തിനു വേണ്ടിയായിരിക്കും ഇയാൾ വീണ്ടും എന്റെ മുന്നിൽ അഭിനയിക്കുന്നത്... ഞാൻ ഒന്നും അറിഞ്ഞിട്ടില്ല എന്ന് കരുതിയാണോ..

അതോ വീണ്ടും അയാളുടെ കപട പ്രണയത്തിൽ വീണു പോകും എന്ന് കരുതിയിട്ടോ... പക്ഷെ അയാൾ അടുത്ത് വരുമ്പോൾ എന്തിനാണ് ഹൃദയമേ നീ ഇങ്ങനെ പിടക്കുന്നത്.. വീണ്ടും അവന്റെ പ്രണയത്തിനായി നീ കേഴുവാണോ.. മുറിവേറ്റ് രക്തം ചിന്തി മതിയായില്ലേ നിനക്ക്.. ഇനിയും എന്തിന്.. അവളുടെ മനസ്സിൽ ചിന്തകൾക്ക് തീ പിടിച്ചു.. അതിൽ അവളുടെ പ്രണയവും വെണ്ണീറായി.. ചരട് വിട്ട പട്ടം പോലെ പാറിനടക്കുന്ന മനസ്സിനെ കൈപിടിയിൽ ഒതുക്കി അവൾ ബെഡിൽ നിന്നും എഴുന്നേറ്റു.. ഒരു സാരിയും എടുത്ത് ബാത്റൂമിലേക്ക് നടന്നു... ഇതേ സമയം ബാൽക്കണിയിൽ അവൾ സമ്മാനിച്ച പ്രണയത്തിന്റെ ചൂടിൽ ഉരുകയായിരുന്നു അവൻ.. അതിൽ നിന്നും മുക്തമാവണമെങ്കിൽ അവളുടെ പ്രണയം വീണ്ടും ഒരു മഴയായ് തന്നിൽ പെയ്യണമെന്ന് അവനറിയാമായിരുന്നു... അതിനായുള്ള കാത്തിരിപ്പിലാണ് അവൻ.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story