നെഞ്ചോട് ചേർത്ത് ❣️: ഭാഗം 28

nenjod cherth

രചന: SHAMSEENA

"ഒന്ന് നിർത്തുന്നുണ്ടോ " അതൊരു അലർച്ചയായിരുന്നു അമ്മയും അച്ഛമ്മയും കാര്യമറിയാതെ കാർത്തിയെ തുറിച്ചുനോക്കി.. വേറെ ഒന്നുമല്ല അവരുടെ പ്രവർത്തിയിൽ തടസ്സം വരുത്തിയതിന്..ആ തക്കത്തിന് ദച്ചു എഴുന്നേറ്റ് വാഷ് ബേസിനരികിലേക്ക് ഓടി.. കഴിച്ചത് മുഴുവനും ഒമിറ്റ് ചെയ്തു കളഞ്ഞു.. കാർത്തി ഓടിച്ചെന്നവളുടെ പുറം ഉഴിഞ്ഞു കൊടുത്തു അപ്പോഴും അവൻ തിരിഞ്ഞുകൊണ്ടവരെ തുറിച്ചു നോക്കുന്നുണ്ട്.. ദച്ചു മുഖം കഴുകി നിവർന്നു നിന്നു.. ടർക്കിയെടുത്തു വെള്ളമെല്ലാം ഒപ്പിക്കൊണ്ട് കാർത്തിയെ നോക്കി ചിരിച്ചു കൊണ്ട് കണ്ണുചിമ്മി.. "ഇപ്പൊ സമാധാനമായല്ലോ എല്ലാർക്കും " കാർത്തി ഉറഞ്ഞുതുള്ളി.. "ഈ ചെറുക്കനിതെന്താ ഒരു നാലഞ്ചു ദോശ കഴിപ്പിച്ചതിനാണോ ഈ കിടന്നു വെളിച്ചപ്പാട് തുള്ളുന്നെ " അച്ഛമ്മ അവനു നേരെ കയർത്തു.. "അഞ്ചെണ്ണമോ 😳 അവൾ രണ്ട് ദോശയിൽ കൂടുതൽ കഴിക്കില്ല " "അല്ല നിനക്കെങ്ങനെ അവൾ രണ്ട് ദോഷയെ കഴിക്കുള്ളൂ എന്നറിയാ.." ഇടുപ്പിൽ കൈകുത്തി അമ്മ വല്ലാത്തൊരു ഭാവത്തോടെ ചോദിച്ചു..

"അ.. അത്.. എന്നോട് ദച്ചു പറഞ്ഞിട്ടുണ്ട് " "ദച്ചുവോ 😳" മൂന്നാളും ഒരുപോലെ ചോദിച്ചു.. ദച്ചു ചിരി കടിച്ചു പിടിച്ചു.. "പിന്നെ എന്റെ ഭാര്യേ ഞാൻ സരസു എന്ന് വിളിക്കണോ 😡" "പൊന്നുമോന്റെ ഇളക്കം ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്... അധികം നിന്ന് വിയർക്കാതെ വന്ന് ദോശ കഴിക്ക് " പ്രത്യേക താളത്തിൽ അമ്മ പറഞ്ഞു... "ഓ വേണ്ട.. തന്നത്താൻ അങ്ങ് കഴിച്ചേച്ച മതി.. ഞാൻ പോവാ " അവൻ ഉമ്മറത്തേക്കിറങ്ങിയതും അവരെല്ലാം പൊട്ടിച്ചിരിച്ചു.. അത് കേട്ടവൻ ഒന്ന് തിരിഞ്ഞവരെ നോക്കി.. സ്വിച്ചിട്ടതുപോലെ എല്ലാത്തിന്റെയും ചിരി നിന്നു.. "ദർശന...ബസിന് വരുന്നോ അതോ എന്റെ കൂടെ വരുന്നോ 😡" "അയ്യോ പോവല്ലേ ഞാനും വരുന്നു one സെക്കന്റ്‌ " അവൾ വേഗം കസേരയുടെ മുകളിൽ ഇട്ടിരുന്ന കോട്ട് എടുത്തിട്ടു ലാപ്ടോപ്പും ഹാൻഡ് ബാഗും എടുത്ത് ധൃതിയിൽ നടക്കാനൊരുങ്ങി.. പിന്നെ എന്തോ ഓർത്തപോലെ പിന്നിലേക്ക് തന്നെ വന്ന് അമ്മയുടെയും മുത്തശ്ശിയുടെയും കവിളിൽ ഓരോ ഉമ്മയും കൊടുത്തു യാത്ര പറഞ്ഞുകൊണ്ട് പോയി..

അപ്പോഴേക്കും കാർത്തി കാറിൽ ഇരുന്ന് നിർത്താതെ ഹോൺ അടിച്ചു തുടങ്ങിയിരുന്നു.. വേഗം തന്നെ ഡോർ തുറന്ന് കാറിൽ കയറി സീറ്റ് ബെൽറ്റിട്ടു.. നേരെ ഇരുന്നു കാർത്തിയെ ഇടം കണ്ണിട്ടൊന്ന് നോക്കി... മുഖം ഒരു കൊട്ട കണക്കിന് വീർപ്പിച്ചു വെച്ചിട്ടുണ്ട് കുട്ടികളെപ്പോലെ അത് കണ്ടവൾക്ക് ചിരിവന്നു.. പക്ഷേ ഇപ്പോൾ ചിരിച്ചാൽ തടികേടാവും എന്ന് കൊച്ചിന് അറിയാവുന്നത് കൊണ്ട് വന്ന ചിരി കടിച്ചു പിടിച്ചു.. "പോവാം " അവൾ പറഞ്ഞതും കാർ അവൻ അവിടെ നിന്നും പറപ്പിച്ചു.. സ്പീഡ് കണ്ട് ദച്ചുവിന് പോലും ഒരു നിമിഷം ഭയം തോന്നി.. പിന്നെ അവൻ ബ്രേക്ക്‌ ചവിട്ടിയത് ട്രാഫിക് സിഗ്നൽ കണ്ടതിനു ശേഷമാണ്.. ഒന്നും മിണ്ടാതെ വാഹനങ്ങൾ കടന്നു പോകുന്നത് നോക്കിയിരിക്കുന്ന അവന്റെ ഇടതു കയ്യിൽ തന്റെ ചൂണ്ടു വിരലാൽ അവളൊന്ന് തോണ്ടി. "എവിടെ നോ മൈന്റ്.. ആൾ കട്ട കലിപ്പിൽ ആണ്.. അവൾ ഒന്നൂടെ തോണ്ടി.. അവൻ നോക്കിയില്ല.. ദേഷ്യം വന്നവൾ അവന്റെ താടിയിൽ പിടിച്ചു വലിച്ചു..🤭

"ആഹ്.. വിടെടി നോവുന്നു " ദച്ചുവിന്റെ കയ്യിൽ പിടിച്ചുകൊണ്ടവൻ പറഞ്ഞു.. മെല്ലെ പിടിവിട്ടു.. താടി ഉഴിഞ്ഞു കൊണ്ടവൻ അവളെയൊന്ന് കൂർപ്പിച്ചു നോക്കി..അവൾ ചുണ്ട് കൊണ്ട് ഉമ്മ 😘എന്ന് കാണിച്ചു.. അത് കണ്ടവൻ വായും പൊളിച്ചു കണ്ണും തള്ളി അവളെ നോക്കി.. അവന്റെ എക്സ്പ്രേഷൻ കണ്ടവൾ ചിരിച്ചു കൊണ്ട് അവന്റെ വായ കൈകൊണ്ട് അടച്ചു വെച്ചു കൊടുത്തു.. കാർത്തി ചിരിച്ചുകൊണ്ട് അവളുടെ കൈ മാറ്റി അതിലൊന്ന് ചുംബിച്ചു വിട്ടു.. താടിയും മീശയും ശെരിയാക്കി ഡോറിൽ വലതു കൈകുത്തി സ്റ്റിയറിങ്ങിൽ താളം പിടിച്ചുകൊണ്ടു മുന്നോട്ട് നോക്കിയിരുന്നു..അവളും ഒരു പുഞ്ചിരിയോടെ നേരെയിരുന്നു.. ഗ്രീൻ സിഗ്നൽ തെളിഞ്ഞതും കാർത്തി കാർ മുന്നോട്ടെടുത്തു.. അവൾ മെല്ലെ അവന്റെ തോളിലേക്ക് ചാഞ്ഞു.. "നിനക്കെന്നോടുള്ള ദേഷ്യവും പിണക്കവും ഇത്ര പെട്ടന്ന് മാറിയോ " ഒട്ടൊരു നിമിഷത്തിനുശേഷം ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധിച്ചു കൊണ്ടവൻ ചോദിച്ചു.

. "നമ്മുക്കേറെ പ്രിയപ്പെട്ടവർ എന്തേലും തെറ്റ് ചെയ്ത് കാലങ്ങൾക്ക് ശേഷം അത് കുറ്റബോധത്തോടെ നമ്മോട് തുറന്ന് പറഞ്ഞാൽ അവിടെ തീരും വാശിയും ദേഷ്യവുമെല്ലാം.. പിന്നീടവരെ ഒരു വാക്ക് കൊണ്ടുപോലും നോവിക്കാൻ നമുക്ക് കഴിയില്ല..." "പിന്നെന്തുകൊണ്ട് നീ എന്നെ കേൾക്കാൻ ഇത്രനാളും തയ്യാറായില്ല..." "സ്നേഹം നിരസിക്കപ്പെടുമ്പോഴുള്ള വേദന എത്രയാണെന്ന് കണ്ണേട്ടനുകൂടി മനസ്സിലാവാൻ.. അത്രയെങ്കിലും ചെയ്തില്ലെങ്കിൽ അത് ഞാൻ എന്നോട് തന്നെ ചെയ്യുന്ന തെറ്റല്ലേ " അവന്റെ മുഖത്തേക്കവൾ തലയുയർത്തി നോക്കി... "അപ്പൊ റിവേഞ്ച് ചെയ്യാൻ നിനക്കും അറിയാം " ചിരിയോടവൻ പറഞ്ഞു "പിന്നെ നിങ്ങളെ കൊണ്ട് മാത്രേ കഴിയുള്ളൂന്ന് വിചാരിച്ചോ.." ദച്ചു ചുണ്ട് കൂർപ്പിച്ചു.. "കൂടുതൽ കൂർപ്പിക്കണ്ട... ഞാനിതങ്ങ് കടിച്ചെടുക്കും " അവളുടെ ചുണ്ടിൽ വേദനയാകാത്ത വിധം അവനൊന്ന് ഞെരടി.. "വിട് മനുഷ്യ... നടുറോഡാണ് കൊഞ്ചാതെ നേരെ നോക്കി വണ്ടിയോടിക്ക്" കയ്യിനൊരു തട്ട് വെച്ചുകൊടുത്തവൾ "നീ പോടീ.. ഞാൻ എന്റെ ഭാര്യയോടാണ് കൊഞ്ചുന്നെ 😏" "ഓ ആയിക്കോട്ടെ " അവൾ പറയുന്നത് കേട്ടവൻ പൊട്ടിച്ചിരിച്ചു.. അവൾ അത് കണ്ണിമ വെട്ടാതെ നോക്കിയിരുന്നു..

അത് കണ്ടവൻ എന്താണെന്ന് പുരികം പൊക്കി ചോദിച്ചു... "എന്ത് ക്യൂട്ടാ മനുഷ്യ നിങ്ങൾ ചിരിക്കുന്നത് കാണാൻ " അവന്റെ കവിളിൽ ചെറുതായൊന്നു കുത്തി.. "ശെരിക്കും " "അല്ല നുണ😏 " അവൾ പിണക്കം നടിച്ചുകൊണ്ട് സീറ്റിലേക്ക് നേരെയിരുന്നു.. എന്റെ എല്ലാമെല്ലാമല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ പാടികൊണ്ടവൻ അവളുടെ കാതിലൊന്ന് തട്ടി... അവളൊന്ന് കൂടി കൂർപ്പിച്ചു നോക്കി.. നിന്റെ കാലിലെ കാണാപാദസരം ഞാനല്ലേ ഞാനല്ലേ നിന്റെ മാറിലെ മായാചന്ദനപ്പൊട്ടെനിക ്കല്ലേ എനിക്കല്ലേ ദച്ചുവിന്റെ വലതു കരം എടുത്തവൻ നെഞ്ചോട് ചേർത്ത് പിടിച്ചു.. അവളാ കൈ കുടഞ്ഞെറിഞ്ഞു.. പിണക്കം കണ്ട് ചിരിച്ചു കൊണ്ടവൻ വീണ്ടും പാടി.. കിണുങ്ങാ കിങ്ങിണിച്ചെപ്പേ ചിരിക്കാ ചെമ്പകമൊട്ടേ പിണങ്ങാനെന്താണെന്താണ ് ഹോയ് ഹോയ് ഹോയ് അവളുടെ മൂക്കിൻ തുമ്പിലൊന്ന് പിടിച്ചു.. മുഖം ചുളിച്ചു കൊണ്ടവൾ അവന്റെ കയ്യിനൊരു തട്ട് കൊടുത്തു.. മിനുങ്ങാൻ എന്താണെന്താണ് എന്താണ് മയങ്ങാൻ എന്താണെന്താണ് എന്താണ്.. അവളുടെ ഇടുപ്പിൽ ഒന്ന് പിച്ചികൊണ്ടവൻ ബാക്കി പാടിയതും അവൾ പൊട്ടി ചിരിച്ചു പോയിരുന്നു..ചിരിച്ചു തളർന്നവൾ അവന്റെ തോളിലേക്ക് വീണു..

കൈ കുഴിയിലൂടെ കയ്യിട്ട് മുറുകെ പിടിച്ചു കൊണ്ടവൾ അവനിലേക്ക് ഒന്നൂടെ ചേർന്നിരുന്നു. അവളുടെ എല്ലാം മറന്നുള്ള ചിരിയിൽ അവന്റെ ഉള്ളം നിറഞ്ഞു..അത് അവന്റെ മുഖത്തും പ്രതിപലിച്ചു.. ഏറെ നാളുകൾക്കു ശേഷം അവന്റെ മുഖവും മനസ്സും ഒരു പോലെ തെളിഞ്ഞു.. അവളോടുള്ള പ്രണയത്താൽ നിറഞ്ഞു ❣️.. ഈ സന്തോഷം കെട്ട് പോവാതെ എപ്പോഴും ഇത് പോലെ തന്റെ നെഞ്ചോട് ചേർന്ന് കൊണ്ടവൾ ഉണ്ടാവണേ എന്നവൻ മനസ്സുകൊണ്ട് ദൈവത്തോട് പ്രാർത്ഥിച്ചു.. **** ഓഫീസിലെത്തി ഇരുവരും കേബിനിലേക്ക് പോയി.. സാരി മാത്രം ധരിച്ചുവരുന്ന ദച്ചുവിന്റെ മാറ്റം കണ്ട് ഓഫീസിലുള്ളവരുടെയെല്ലാം കണ്ണ് തള്ളി... ലൈറ്റ് ഹാഷ് കളർ റൗണ്ട് നെക്ക് ഷർട്ടും അതിനോട് മാച്ചിങ് ആയി ബ്ലാക്ക് കളറിലുള്ള സൂയിട്ടും ആണ് അവളുടെ വേഷം..കഴുത്തിൽ സിമ്പിൾ ത്രീ ലയർ ചെയിനും കാതിൽ ഒരു പ്ലാറ്റിനം സ്റ്റഡും.. ലാപ്പിൽ വർക്ക്‌ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇടക്കൊന്നു കാർത്തിയുടെ കണ്ണുകൾ ദച്ചുവിന്റെ മേലേക്ക് പാറിവീണു..അവൾ തിരക്കിട്ടു ഏതൊക്കെയോ ഫയൽസ് ചെക്ക് ചെയ്യുവാണ്.. അപ്പോഴാണ് അവനും അവളുടെ വേഷം ശ്രദ്ധിക്കുന്നത്..

അത് അവൾക്ക് കൂടുതൽ ഭംഗി നൽകുന്നതായി തോന്നി.. ലാപ് ഓഫ്‌ ചെയ്തവൻ മൂരി നിവർന്നു കൊണ്ട് എണീറ്റ് അവളുടെ അടുത്തേക്ക് നടന്നു. ഒച്ചയുണ്ടാക്കാതെ അവളുടെ തൊട്ടു പിറകിൽ പോയി നിന്നു... ചെയ്യുന്നത് ശ്രദ്ധയോടെ നോക്കി.. മെല്ലെ കുനിഞ്ഞ് കൊണ്ട് അവളോട് ചേർന്ന് നിന്നു.. അവന്റെ സാമീപ്യം അരിഞ്ഞതും തലയുയർത്തി നോക്കിയൊന്ന് പുഞ്ചിരിച്ചു വീണ്ടും വർക്കിലേക്ക് ശ്രദ്ധ തിരിച്ചവൾ.. അവൾ മൈന്റ് ചെയ്യുന്നില്ലെന്ന് കണ്ടതും കസേരയുടെ പിന്നിൽ പിടിച്ചു കൊണ്ടവനൊന്ന് അത് തന്റെ നേരെ തിരിച്ചു.. കസേര പെട്ടന്ന് കറങ്ങിയതും ദച്ചുവൊന്ന് പേടിച്ചു.. നെഞ്ചിൽ കൈ വെച്ചു.. പൊടുന്നനെ അവൻ അവളെ കസേരയിൽ നിന്ന് വലിച്ചുയർത്തി അതിലേക്കവൻ ഇരുന്നു.. പിന്നീടവളെ മടിയിലേക്ക് പിടിച്ചിരുത്തി.. അരയിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു..അവൾ കിടന്ന് കുതറി.. "അടങ്ങിയിരുന്നോ.. രാവിലെത്തേത് ഓർമയുണ്ടല്ലോ " അവൻ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞതും അവളൊന്ന് ഞെട്ടി.. പിന്നെ അടങ്ങിയിരുന്നു.. "ഗുഡ് ഗേൾ " അവളുടെ കവിളിലൊന്ന് പിച്ചി.. അവിടെ പതിയെ തഴുകികൊണ്ട് മുഖത്തേക്ക് തന്നെ നോക്കിയിരുന്നു..

അവളുടെ കണ്ണുകളും അവന്റെ മുഖത്ത് തന്നെയായിരുന്നു.. കാർത്തിയുടെ മുഖഭാവം മാറുന്നതും കണ്ണുകളിൽ പ്രണയം നിറയുന്നതും ചുണ്ടിൽ മനോഹരമായ പുഞ്ചിരി വിടരുന്നതും അവൾ കൗതുകത്തോടെ നോക്കിയിരുന്നു.. മെല്ലെ അവന്റെ മുഖത്തേക്ക് തന്റെ മുഖം താഴ്ത്തി കുസൃതി നിറഞ്ഞ ചിരിയുള്ള ആ അധരങ്ങളിൽ ചുടു ചുംബനം നൽകാൻ തുണിഞ്ഞതും.. കാർത്തിയുടെ ഫോൺ റിങ് ചെയ്തതും ഒരുമിച്ചായിരുന്നു.. ഞെട്ടികൊണ്ടവർ അകന്നുമാറി.. ദച്ചു അവന്റെ മടിയിൽ നിന്നെണീറ്റ് ഡ്രെസ്സും മുടിയും ശെരിയാക്കി. ജാള്യതയോടെ അവനെ നോക്കി.. അവളെ നോക്കി കണ്ണൊന്നു ചിമ്മി കൊണ്ടവൻ ഫോൺ എടുത്തു കേബിനു പുറത്തേക്കിറങ്ങി.. "ചേ.." ദച്ചു നെറ്റിയിലൊന്നടിച്ചു "നാണക്കേടായി..എന്നാലും എന്റെ ദച്ചു നീയെന്ത് പണിയാ കാണിച്ചേ..

അങ്ങേരെ കേറി ഉമ്മിക്കാൻ ചെന്നിരിക്കുന്നു.." അവൾ അവളോട് തന്നെ പറഞ്ഞു.. "അതിനിപ്പോ എന്താ നിന്റെ സ്വന്തം പ്രോപ്പർട്ടിയല്ലേ.. അല്ലപിന്നെ " ചോദ്യവും ഉത്തരവും അവൾ തന്നെ നൽകി കൊണ്ട് കസേരയിലേക്കിരുന്നൊന്ന് കറങ്ങി.. എന്നിട്ടവൾ നനത്തോടെയൊന്ന് പുഞ്ചിരിച്ചു.. ഏറ്റവും മനോഹരമായി. ❣️ **** "ഹെലോ സർ... Cctv ഫുടേജ് കിട്ടിയിട്ടുണ്ട്.. സാറിന്റെ ഫോണിലോട്ട് സെൻറ് ചെയ്തിട്ടുണ്ട് " "താങ്ക്യൂ ജോൺ.. ഇങ്ങനൊരു help ചെയ്തതിന് " "It's ok sir.. ഇതെന്റെ ജോലിയുടെ ഭാഗമാണ് " "ഒകെ കാണാം " ഫോൺ കട്ട്‌ ചെയ്തുകൊണ്ട് കാർത്തി പോക്കറ്റിലേക്ക് ഇട്ടു... ഒരു സിഗരറ്റ് എടുത്ത് കൊണ്ട് കത്തിച്ചതും ഫോണിൽ മെസ്സേജിന്റെ റിങ് ട്യൂൺ കേട്ടു.. സിഗരറ്റ് തിണ്ണയിൽ കുത്തി കെടുത്തികൊണ്ടവൻ ഫോണിലെ വാട്സ്ആപ്പ് ഓൺ ചെയ്തു.. അതിൽ കണ്ട വീഡിയോ അവൻ പ്ലേ ചെയ്തു.. അത് കാണുന്തോറും അവന്റെ രക്തം തിളച്ചു.. ഞെരമ്പുകൾ വലിഞ്ഞു മുറുകി 😡😡.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story