നെഞ്ചോട് ചേർത്ത് ❣️: ഭാഗം 34

nenjod cherth

രചന: SHAMSEENA

ഈ പാർട്ടിൽ കുറച്ചധികം romance വരുന്നുണ്ട്..അത് കഥയിൽ ഈ ഭാഗത്ത്‌ അനിവാര്യമായത് കൊണ്ടാണ് എഴുതിയിരിക്കുന്നത്.. അത് ഇഷ്ടമില്ലാത്തവർ ദയവായി ഈ part skip ചെയ്യുക.. അല്ലാതെ അത് വായിച്ചു കഴിഞ്ഞ് ഇൻബോക്സിൽ എന്നെ ചൊറിയാൻ വരരുത് 🙏🙏 തുടർന്ന് വായിക്കുക **** ദച്ചു ഡോർ തുറന്ന് അകത്തേക്ക് പ്രവേശിച്ചു.. മുറിയിൽ മുഴുവനും ഇരുട്ട് മാത്രം.. ഭയത്തോടെയവൾ പിറകോട്ടൊരടി വെച്ചതും പിന്നിൽ നിന്നും ആരോ അവളെ അരയിലൂടെ ചുറ്റി എടുത്ത് പൊക്കിയിരുന്നു.. "ആഹ് " അവൾ അലറി..പെട്ടന്നയാൾ അവളുടെ വാ കൈകൊണ്ട് മൂടി... അവളെ ഒന്നൂടെ ചേർത്ത് പിടിച്ചു.. കയ്യിലുള്ള പാൽ ഗ്ലാസ്‌ നിലത്ത് വീണുടഞ്ഞു.. "ഒച്ചവെക്കാതെടി ഇത് ഞാനാ " അവളുടെ കാതിൽ പതിഞ്ഞ സ്വരത്തിൽ കാർത്തി പറഞ്ഞു.. "മ്മ്ഹ്ഹ് " "എന്താ " മനസ്സിലാവാത്ത പോലെ അവൻ ചോദിച്ചു.. കൈമുട്ടു കൊണ്ടവന്റെ വയറ്റിനിട്ടൊരു കുത്തു വെച്ച് കൊടുത്തവൾ.. "ആഹ്.. " അവൻ അവളിലുള്ള പിടി വിട്ടു..വയർ പൊത്തി പിടിച്ചു.. "എന്തോന്നാ മനുഷ്യ നിങ്ങൾ ആളെ കൊല്ലാൻ ഇറങ്ങിയേക്കുവാ " കവിളിൽ തടവികൊണ്ട് അവനു നേരെ കയർത്തു..

"പോടീ... ഞാൻ നിനക്കൊരു സർപ്രൈസ്‌ തന്നതല്ലേ " "സർപ്രൈസോ.. " "ആന്നേ.. എന്നാലും നീയെന്റെ പള്ളക്കിട്ട് കുത്തിയല്ലോടി ദുഷ്ടേ " അവനത് പറഞ്ഞതും അവൾ മുഖം ചുളിച്ചു കൊണ്ട് വയറ് തടവികൊടുക്കാൻ കൈനീട്ടിയതും ആ കയ്യിൽ പിടിച്ചവൻ അവളെ നെഞ്ചോട് ചേർത്ത് നിർത്തി.. റൂമിലെ ലൈറ്റ് ഓൺ ചെയ്തു.. റൂമിൽ പ്രകാശം തെളിഞ്ഞതും റൂമിലെ കാഴ്ച്ചകണ്ടവൾ വായും പൊളിച്ചു നിന്നു.. "കണ്ണേട്ടൻ എന്ന് മുതലാ ഫ്ലവർ ഷോപ്പ് തുടങ്ങിയേ " അവനെ നോക്കി കൊണ്ടവൾ കണ്ണുവിടർത്തി ചോദിച്ചു.. "നശിപ്പിച്ചു കുരിപ്പ് " സ്വയം നെറ്റിയിലൊന്നടിച്ചവൻ.. "കണ്ണേട്ടാ " "എന്താടി " "പറ എന്തിനാ ഇത്രയധികം പൂക്കൾ " "എടി പൊട്ടിക്കാളി ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ അല്ലെ.. അപ്പൊ ഒന്ന് കളർ ആയിക്കോട്ടെന്ന് വിചാരിച്ചു.." അവളെയും കൊണ്ടവൻ ബെഡിൽ പോയിരുന്നു.. "അതിന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞതാണല്ലോ " എന്തോ ഓർത്ത പോലെ അവൾ പറഞ്ഞു.. "കഴിഞ്ഞോ.. മ്മ് " കുസൃതിയോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കി.. അവൾ നാണത്തോടെ തല താഴ്ത്തി.. "ഇവിടെ നോക്കെടി " കാർത്തിയവളുടെ താടിത്തുമ്പ് പിടിച്ചുയർത്തി...

അവളൊരു ചിരിയോടെ കണ്ണുകൾ ഉയർത്തിയവനെ നോക്കി.. "ദച്ചു " അവനാർദ്രമായ് വിളിച്ചു.. "മ്മ് " അവന്റെ തോളിലേക്ക് തലചായ്ച്ചവളൊന്ന് മൂളി.. "ഇന്ന് നമ്മൾ രണ്ട് പേരും പൂർണ സമതത്തോടെ അതിലേറെ പ്രണയത്തോടെ ഒരു വട്ടം കൂടി വിവാഹിതരായി.. ഈ നിമിഷം മുതൽ നമ്മൾ രണ്ടല്ല ഒന്നാണ്.. നമുക്കിടയിൽ ഒന്നിന്റെയും ഒളിയോ മറയോ പാടില്ല..മനസ്സ് കൊണ്ട് ഒന്നായ നമ്മൾ ഇനി ശരീരവും കൂടി പകുത്ത് നൽകണം.. എനിക്ക് നിന്നെ പൂർണമായും എന്റേതാക്കി മാറ്റണം. രണ്ടുപേരും പരസ്പരം മനസ്സിലാക്കി താങ്ങും തണലുമായി നിൽക്കണം..ഈ ജന്മം മുഴുവനും..നിന്നോട് ഞാൻ തെറ്റ് ചെയ്തിട്ടുണ്ട് ഒരാളോടും ചെയ്യാൻ പാടില്ലാത്തത്.. എന്നിട്ടും നീ അതെല്ലാം മറന്ന് എന്നെ വീണ്ടും സ്നേഹിച്ചു തുടങ്ങിയില്ലേ.. ആ നിമിഷം മുതൽ ഞാൻ എത്ര സന്തോഷവാനാണെന്നോ.. നിന്നെ പിരിഞ്ഞുള്ള ഒരു നിമിഷം പോലും എനിക്ക് ആലോചിക്കാൻ വയ്യ..മരണത്തിൽ പോലും നിന്നെ നെഞ്ചോട് ചേർത്ത് പിടിക്കണം എനിക്ക് ദാ ഇതുപോലെ..

അവനവളെ നെഞ്ചിലേക്കടക്കി പിടിച്ചു.. ഇറുകെ പുണർന്നു.. അത്രക്കും എനിക്കിഷ്ട്ടാടി നിന്നെ.. നീയാടി പെണ്ണേ എന്റെ ഹാപ്പിനെസ്സ്.. എന്റെ പ്രണയം.. പ്രാണൻ.. എല്ലാം.." അവൻ പറഞ്ഞു നിർത്തിയതും അവളും അവനെ ഇറുകെ പുണർന്നിരുന്നു.. "താൻ ഉറങ്ങിയോ " ഒന്നും കേൾക്കാഞ്ഞപ്പോൾ കാർത്തി ചോദിച്ചു.. "മ്മ്ഹ്ഹ് " അവന്റെ നെഞ്ചിലൊന്ന് മുഖമിട്ടുരസി... "എങ്കിൽ വാ നമുക്കൊന്ന് പുറത്ത് പോവാം.. അതിന് മുന്നേ ഈ സാരി ഉടുത്തു വാ " അവൻ ബെഡിൽ നിന്നും ഒരു കവർ എടുത്തവൾക്ക് നേരെ നീട്ടി.. അവൾ ഡ്രസിങ് റൂമിലേക്ക് ചെന്ന് കവർ തുറന്ന് നോക്കി.. ബ്ലാക്ക് നിറത്തിലുള്ള ഷിഫോൺ സാരി ആയിരുന്നു.. അതൊന്ന് നോക്കി ചുണ്ടിലൊളിപ്പിച്ച ചിരിയോടെ അതുടുത്തു... പ്ലീറ്റ്സ് എടുക്കത്തെ വിടർത്തിയിട്ടു..മുടി അഴിച്ചിട്ടു നെറ്റിയിൽ ഒരു കുഞ്ഞു ചുവന്ന പൊട്ടും തൊട്ടു..കണ്ണാടിയിൽ ഒന്നൂടെ നോക്കി പുറത്തേക്കിറങ്ങി.. പുറത്തിറങ്ങിയപ്പോൾ കാർത്തിയും റെഡിയായി നിൽക്കുന്നുണ്ട്...

ബ്ലാക്ക് ഫുൾ സ്ലീവ് ഷർട്ടും ബ്ലൂ ജീനുമായിരുന്നു.. അതവന്റെ സൗന്ദര്യം ഒന്നൂടെ കൂട്ടി.. അവളവനെ നോക്കി നാണത്തോടെ ചിരിച്ചു.. അവൻ കുസൃതിയോടെ കണ്ണുകളടച്ചു കാണിച്ചു... "പോവാം " അവളുടെ നേരെ കൈകൾ നീട്ടിയവൻ അവളാ കൈകളിൽ കോർത്തു പിടിച്ചു.. "എവിടേക്കാണ് എന്നെങ്കിലും പറ കണ്ണേട്ടാ " "നീ വാ പെണ്ണേ " അവൻ അവളെയും കൊണ്ട് ശബ്‍ദമുണ്ടാക്കാതെ ഓരോ പടികളായി ഇറങ്ങി.. പുറത്ത് നിർത്തിയിട്ടിരുന്ന മനുവിന്റെ ബുള്ളറ്റ് എടുത്ത് തള്ളിക്കൊണ്ട് ഗേറ്റിന് പുറത്തെത്തിച്ചു.. "കയറ് " അവൻ പറഞ്ഞതും സാരി ഒതുക്കി പിടിച്ചുകൊണ്ടവൾ ബൈക്കിൽ കയറി അവനെ ചുറ്റിപിടിച്ചിരുന്നു... അവനവളെയും കൊണ്ട് കുറേ ദൂരം മുന്നോട്ട് പോയി.. "ഇതെവിടെക്കാ പോവുന്നേ... ഒരുപാട് നേരമായല്ലോ " അവനെ ഒന്നൂടെ മുറുകെ പിടിച്ചവൾ.. "ദാ എത്തി " അവൻ ബുള്ളറ്റ് ഒരു ഇടവഴിയിലേക്ക് തിരിച്ചു.. ചുറ്റും മരങ്ങൾ പടർന്നു പന്തലിച്ചു നിൽക്കുന്നുണ്ട്... "ഇറങ്ങ് " ബൈക്ക് ഓഫ്‌ ചെയ്തുകൊണ്ടവൾ പറഞ്ഞു.. അവൾ നാലുപാടും വീക്ഷിച്ചു... ചിവീകളുടെ ശബ്‍ദവും വവ്വാല്കളുടെ ചിറകടിയൊച്ചയും അവളിൽ ഭയം നിറച്ചു.. അവൻ ബൈക്കിൽ നിന്നിറങ്ങിയതും അവൾ അവനിലേക്ക് ചേർന്നു...

"പേടിക്കേണ്ട... ഞാൻ ഇല്ലേ കൂടെ " അവർ മുന്നോട്ട് നടന്നു.. "Wait " വലിയൊരു മരത്തിനു കീഴെ എത്തിയതും അവൻ പറഞ്ഞു... എന്നിട്ടവളുടെ കണ്ണുകൾ ഒരു കറുത്ത തുണികൊണ്ട് കെട്ടി.. അവളെയും കൈകളിൽ എടുത്തവൻ മുകളിലേക്കുള്ള പടികൾ കയറി.. മുകളിലെത്തിയതും അവൻ അവളെ താഴെയിറക്കി കണ്ണുകളിലെ കെട്ടഴിച്ചു .. കണ്ണൊന്നു തിരുമ്മി കൊണ്ടവൾ മുന്നിലേക്ക് നോക്കി.. മുന്നിലെ കാഴ്ച്ച കണ്ടവൾ അത്ഭുതത്തോടെയവനെ നോക്കി... "എങ്ങനുണ്ട്.. ഇഷ്ടായോ " അവളുടെ ഇരുത്തോളിലും ഒന്നമർത്തി പിടിച്ചവൻ... ഒരു കുഞ്ഞു വുഡ് ഹൗസ്.. അതിന്റെ നടുവിലായി ഒരു കട്ടിൽ ഇട്ടിട്ടുണ്ട്.. തൂവെള്ള നിറത്തിലുള്ള ബെഡ്ഷീറ്റും പില്ലോയും... കട്ടിലിന്റെ ഫ്രെമിൽ മുല്ലപ്പൂവും ചുറ്റിയിട്ടുണ്ട്. അതിന്റെ മത്ത് പിടിപ്പിക്കുന്ന സുഗന്ധം അവിടെയാകെ നിറഞ്ഞു... കാർത്തി ശ്വാസം ഒന്നാഞ്ഞു വലിച്ചു കൊണ്ട് അവളെ പിന്നിൽ നിന്നും പുണർന്നു.. "ഈ മുല്ലപ്പൂവിന്റെ ഗന്ധമാണ് പെണ്ണേ നിനക്കും.. " അവനവളുടെ മുടിച്ചുരുളിലേക്ക് മുഖം പൂഴ്ത്തി...

അവന്റെ പ്രവർത്തിയിൽ അവൾ തറഞ്ഞു നിന്നു... കൈകൾ സാരിയിൽ മുറുകി... "ഇനിയും കാത്തിരിക്കാൻ വയ്യെടാ... സ്വന്തമാക്കാൻ പോകുവാണ് ഞാൻ എന്റെ പെണ്ണിനെ എല്ലാ അർത്ഥത്തിലും " അവനിൽ നിന്നുതിർന്ന വാക്കുകൾ അവളിൽ പുതിയ വികാരങ്ങൾ ഉണർത്തി.. അവനെ പൂർണമായും തന്നിലേക്ക് ചേർക്കാൻ അവളുടെ ഹൃദയം മുറവിളി കൂട്ടി... കാർത്തിയവളെ കൈകളിൽ കോരിയെടുത്തു കൊണ്ട് ബെഡിനരികിലേക്ക് നടന്നു.. അവളെ ബെഡിൽ കിടത്തി കൊണ്ടവൻ വാതിൽ ലോക്ക് ചെയ്തു... ബെഡിൽ തന്നെ പ്രണയത്തോടെ നോക്കി കിടക്കുന്നവളെ കണ്ടവന്റെ ഉള്ളം തുടികൊട്ടി.. അവളിലേക്കലിഞ്ഞു ചേരാൻ അവന്റെ മനസ്സും ശരീരവും ഒരുപോലെ കൊതിച്ചു.... ഉമിനീർ വിഴുങ്ങിയവൻ അവൾക്കരികിലേക്ക് നടന്നു... ബെഡിൽ അവൾക്കരികിൽ ഇരുന്നു... എന്നിട്ട് ഷർട്ടിന്റെ ബട്ടനുകൾ ഓരോന്നായി അഴിക്കാൻ തുടങ്ങി.. അത് കണ്ടതും അവളിൽ പരവേശം നിറഞ്ഞു...

അവനെ നോക്കാൻ കഴിയാതെയവൾ കണ്ണുകൾ ഇറുകെ പൂട്ടി.. കണ്ണിലേക്കു തണുത്ത നിശ്വാസം തട്ടിയതും അവളിൽ കുസൃതി ചിരി വിരിഞ്ഞു... എന്നിട്ടും അവൾ കണ്ണുകൾ തുറന്നില്ല.. "കണ്ണ് തുറന്ന് എന്നെ നോക്ക് ദച്ചു" അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചവൻ പറഞ്ഞു.. "മ്മ്ഹ്ഹ് " ഇല്ലെന്നവളൊന്ന് മൂളി... അവൻ അവളുടെ സാരിയിൽ പിടുത്തമിട്ടതും അവൾ കണ്ണുകൾ വലിച്ചു തുറന്നു.. അവളുടെ നോട്ടം അവന്റെ പ്രണയം നിറഞ്ഞ കണ്ണുകളിൽ പതിഞ്ഞതും ആ വേളയിൽ തന്നെയവൻ പൊടുന്നനെ അവളുടെ ചുവന്ന അധരങ്ങളെ സ്വന്തമാക്കിയിരുന്നു... അവളുടെ കണ്ണുകൾ വിടർന്നു... കയ്യിലെ കൂർത്ത നഖം അവന്റെ തോളിൽ അമർന്നു... അവൻ കീഴ്ചുണ്ടിനേയും മേൽ ചുണ്ടിനേയും മാറി മാറി നുകർന്നു... ഒടുവിലവൾക്ക് ശ്വാസം വിലങ്ങിയതും അവളുടെ ചുണ്ടിൽ പതിയെ ദന്തങ്ങൾ ആഴ്ത്തിയവൻ അവളെ സ്വാതന്ത്ര്യയാക്കി.. നാണത്താൽ അവളുടെ മുഖം ചുവന്നു പോയിരുന്നു... അവനെ നോക്കിയതും കുസൃതിയോടെ അതിലേറെ പ്രണയത്തോടെ തന്നെ നോക്കി ചിരിക്കുന്നത് കണ്ടു... ഒതുങ്ങിയ ദൃഡമായ ശരീരം..നഗ്നമായ വിരിഞ്ഞ നെഞ്ചും അതിൽ പറ്റിച്ചേർന്ന് കിടക്കുന്ന നേരിയ കറുത്ത മാലയും ..

കുസൃതി നിറഞ്ഞ കണ്ണുകൾ തന്നിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെയവൾക്ക് തോന്നി.. അവന്റെ നോട്ടം താങ്ങവയ്യാതെയവൾ കണ്ണുകൾ താഴ്ത്തി... തന്റെ മുന്നിൽ ചെമ്പരത്തി പൂവ് പോലെ ചുവന്നു തുടുത്തു കിടക്കുന്ന പെണ്ണിനെ കണ്ടതും അവന്റെ നിയന്ത്രണം നഷ്ടമായി തുടങ്ങിയിരുന്നു... വീണ്ടും അവളിലേക്ക് ചുംബനം വർഷിക്കാൻ നിന്നതും അവന്റെ നെഞ്ചിൽ പിടിച്ചു തള്ളിയവൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് ഓടാൻ തുടങ്ങിയിരുന്നു... അവൾ കട്ടിലിനു ചുറ്റും ചിരിയോടെ ഓടാൻ തുടങ്ങി... എത്ര ശ്രമിച്ചിട്ടുമവൻക്ക് അവളെ പിടിക്കാൻ കഴിഞ്ഞില്ല... "കണ്ണേട്ടാ വേണ്ടാട്ടോ " പറഞ്ഞുകൊണ്ടവൾ കട്ടിലിന്റെ ഇപ്പുറം ഓടാൻ നിന്നതും അവനവളുടെ സാരിയുടെ മുന്താണിയിൽ പിടിച്ചുവലിച്ചു.. അതിൽ പിൻ പൊട്ടിപ്പോയി.. ഷോക്കടിച്ചത് പോലെയവൾ അനങ്ങാനാവാതെ അവിടെ തറഞ്ഞു നിന്നു... സാരിയുടെ മുന്താണിയിൽ പിടിച്ചു കൊണ്ടു തന്നെയവൻ അവളുടെ പിന്നിലേക്ക് ചേർന്ന് നിന്നു.. മുന്താണിയിൽ നിന്നും കൈ അയച്ചതും അതൂർന്ന് താഴെ വീണു.. അവളുടെ കണ്ണുകൾ വിടർന്നു.. ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി.. ചെന്നിയിലും നെറ്റിയിലും വിയർപ്പ് പൊടിഞ്ഞു...

അവനവളുടെ നഗ്നമായ വയറിൽ കൂടി കൈ ചുറ്റി ഒന്നുകൂടെ അമർത്തിപിടിച്ചു..പുറം മേനിയിൽ അലസമായി കിടന്നിരുന്ന മുടിയിഴകൾ വകഞ്ഞുമാറ്റി... പാതി നഗ്നമായ മുതുകിലവൻ ചൂണ്ടു വിരൽ കൊണ്ടോന്ന് തഴുകി.. "സ്സ്" അവളിൽ നിന്നോരേങ്ങൽ പുറത്തേക്ക് വന്നു.. അവന്റെ കൈകൾ ബ്ലൗസ്സിലെ കെട്ടുകളിലേക്ക് നീങ്ങി അത് അഴിക്കാൻ വേണ്ടി കൈ അയച്ചു.. പിന്നീടാ ശ്രമം ഉപേക്ഷിച്ചവൻ പല്ലുകൾ കൊണ്ട് അതിലെ കെട്ട് വലിച്ചെടുത്തു.... "ക.. കണ്ണേട്ടാ " കാറ്റുപോലെ പതിഞ്ഞ സ്വരം അവളിൽ നിന്നും പുറത്തേക്ക് വന്നു.. അതോടൊപ്പം തന്നെയവൾ തിരിഞ്ഞു നിന്നവനെ പുണർന്നു.. അവനവളുടെ മുഖം താടി തുമ്പിൽ പിടിച്ചുയർത്തി.. ഇരു കൈകൾ കൊണ്ടും അവളുടെ ചുവന്ന കവിളിനെ പൊതിഞ്ഞു പിടിച്ചവൻ അവളുടെ തേൻ കിനിയുന്ന അധരങ്ങളിലേക്ക് അവന്റെ ചുണ്ടുകൾ ചേർത്ത് പൊതിഞ്ഞു....രണ്ട് പേരുടെയും ഉമിനീർ പോലും ഒന്നായി ചേർന്ന നിമിഷങ്ങൾ.. കിതച്ചു കൊണ്ടവൻ അവളിൽ നിന്നകലാൻ തുനിഞ്ഞതും പൊടുന്നനെ അവളവന്റെ ചുണ്ടുകളെ തന്റെ ചുണ്ടുകളാൽ ബന്ധിച്ചിരുന്നു.. അവളുടെ അധരങ്ങളുടെ ഇളം ചൂടിലും മൃദുലതയിലും സ്വയം മറന്നവൻ നിന്നു...

അവളിൽ നിന്നുതിരുന്ന നേർത്ത മൂളലുകൾ അവന്റെ സിരകളെ ചൂടുപിടിപ്പിച്ചു.. അവന്റെ കൈകൾ അവളുടെ ശരീരത്തിൽ പുതിയ സഞ്ചാരപാത തീർത്തു... ഒടുവിലതവളുടെ ആഴമേറിയ നാഭിചുഴിയിൽ എത്തി നിന്നതും അതിൽ ചൂണ്ടു വിരൽ ചേർത്തവനൊന്ന് കറക്കി.. "സ്സ്ഹാ " അവളിൽ നിന്നൊരു ശീൽക്കാരം പുറത്തേക്ക് വന്നു.. സർവ്വനിയന്ത്രണവും വിട്ടവൻ അവളുടെ അരയിലൂടെ കയ്യിട്ടു ചുറ്റിയൊന്ന് കറങ്ങി അവളുമായി കട്ടിലിലേക്ക് മറിഞ്ഞു... അപ്പോഴും അവൾ അവന്റെ ചുണ്ടുകളിൽ വിസ്മയം തീർക്കുവായിരുന്നു.. അവനും അവൾക്ക് വിധേയമായി നിന്ന് കൊടുത്തു.. ദീർഘനേരം നീണ്ടു നിന്ന ചുംബനം.. ഒടുവിൽ ശ്വാസം വിലങ്ങു തടിയായപ്പോൾ അവളവനിൽ നിന്നും ചുണ്ടുകളെ മോചിപ്പിച്ചു.. അവനെ നോക്കാൻ കഴിയാതെയവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.. "ഞാൻ സ്വന്തമാക്കിക്കോട്ടെ നിന്നെ പൂർണ സമ്മതത്തോടെ " അവൻ ചോദിച്ചതും സമ്മതമെന്നൊണമവൾ അവന്റെ നെഞ്ചിലൊന്ന് കടിച്ചു... അവൻ അവളുമായി ഒന്ന് മറിഞ്ഞു..ഫ്രെമിൽ കിടന്നിരുന്ന വെളുത്ത തിരശീല വലിച്ചിട്ടു.. ഒരു മറ പോലെയാത്തവർക്ക് മുകളിലേക്ക് വീണു..

ബെഡിൽ കൈ കുത്തിയവൻ അവളുടെ മുകളിലായി ദേഹത്തമരാതെ നിന്നു.. തന്റെ താലിയുടെ അവകാശിയെ കൺ നിറയെ കണ്ടു... അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു.. പിന്നീടവിടെ നിന്നും അവന്റെ ചുണ്ടുകൾ മുഖമാകെ ഒഴുകി നടന്നു.. മൂക്കിൻ തുമ്പിലൊന്ന് കടിച്ചുകൊണ്ടവൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി... അവന്റെ നാവും ചുണ്ടും ഒരുപോലെ അവളുടെ കഴുത്തിൽ ഒഴുകി നടന്നു..അവളുടെ കൈകൾ അവന്റെ ചുരുണ്ട മുടിയിഴകളിൽ കൊരുത്തു വലിച്ചു... "കി.. കിച്ചേട്ടാ " ഇടയിൽ അവൾ അവന്റെ ലാളനയിൽ വിവശയായി വിളിച്ചു.. അതവനെ കൂടുതൽ ഉന്മാദനാക്കി.. അവന്റെ ഉമിനീരിനാൽ അവളുടെ കഴുത്ത് കുതിർന്നു..ദന്തങ്ങളാൽ ചെറു നോവുകൂടെ സമ്മാനിച്ചവൻ അവളുടെ മാറിലേക്കരിച്ചിറങ്ങി... അവന്റെ കണ്ണുകൾ അവളുടെ പാതി നഗ്നമായ മാറിൽ തെന്നി നടന്നു..ഇരുമാറുകൾക്കുമിടയിൽ കണ്ട ഒരു കുഞ്ഞു മറുകിലവൻ ചുണ്ടുകൾ ചേർത്തു.. അവൾ ബെഡിൽ നിന്നും ഒന്നുയർന്നു.. അവളുടെ ഇരു കൈകളും കോർത്തു പിടിച്ചവൻ അവളെ അവിടെ തന്നെ കിടത്തി മറുകിൽ നുണഞ്ഞു.. അവളിൽ നിന്നും ശീൽക്കാര ശബ്ദങ്ങൾ ഉയർന്നു...

അവിടെ നിന്നും അവന്റെ ചുണ്ടുകൾ അവളുടെ മിനുസമാർന്ന അണിവയറിൽ അമർന്നു...അവന്റെ ചുണ്ടും നാവും അവളുടെ നാഭി ചുഴിയുടെ ആഴം അളന്നു.. താലി മാത്രം അവളിൽ അവശേഷിപ്പിച്ചവൻ ബാക്കി ഉടയാടകളെ അവളുടെ ശരീരത്തിൽ നിന്നും വലിച്ചു പറിച്ചെറിഞ്ഞ് അവളെ സ്വാതന്ത്ര്യയാക്കി... നാണം കൊണ്ടവൾ കൈകൾ കൊണ്ട് കണ്ണുകളെ മൂടി... അവളുടെ കൈകളെ ബലമായി പിടിച്ചു മാറ്റിയവൻ ഇരുവരുടെയും മുകളിലേക്ക് വെള്ള നിറത്തിലുള്ള പുതപ്പ് വലിച്ചിട്ടു... ദീർഘ നേരത്തെ കരളാനകൾക്കൊടുവിൽ അവരുടെ ശീൽക്കാരവും അടക്കിപ്പിടിച്ചുള്ള ശ്വാസം നിശ്വാസങ്ങളും അവിടെ ഉയർന്നു...ഇടയിലെപ്പോഴോ അവളുടെ വിരലുകൾ അവന്റെ മാലയിൽ ചുഴറ്റി വലിച്ചു... അതിന്റെ മുത്തുകൾ അവിടെയാകെ ചിന്നി ചിതറി.. അവന്റെ പ്രണയത്തെ സ്വീകരിക്കാൻ അവളും അവളുടെ പ്രണയത്തെ സ്വീകരിക്കാൻ അവനും തയ്യാറായി.. അതിന് സാക്ഷിയെന്നോണം പുറത്ത് മഴ ആർത്തലച്ചു പെയ്തു.. ആ മഴയുടെ കുളിരിലും തണുപ്പിലും പോലും ഇരുവരിലും വിയർപ്പ് പൊടിഞ്ഞിരുന്നു...ഒടുവിൽ അവളിലെ പെണ്ണിനെ ചെറുനോവാൽ സ്വന്തമാക്കികൊണ്ടവൻ കിതച്ചുകൊണ്ടവളുടെ മാറിലേക്ക് വീണു.. വെറുപ്പിനും.. ദേഷ്യത്തിനും.. വിരഹത്തിനുമപ്പുറം തന്റെ പ്രണയം പൂർണമായും തന്നിലേക്ക് അലിഞ്ഞു ചേർന്നതിന്റെ സംതൃപ്തിയിൽ അവളവനെ മാറിലേക്ക് ഒന്നൂടെ അണച്ചു പിടിച്ചു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story