നെഞ്ചോട് ചേർത്ത് ❣️: ഭാഗം 37

nenjod cherth

രചന: SHAMSEENA

അയാൾ അവളെ ഇരുട്ട് നിറഞ്ഞ മുറിയിലേക്ക് തള്ളി.. "ആഹ് " നിലവിളിച്ചു കൊണ്ടവൾ നിലത്ത് കമിഴ്ന്നടിച്ചു വീണു... വേഗം തന്നെ അവിടുന്നെഴുന്നേറ്റ് ചുറ്റും നോക്കി... മുഴുവൻ ഇരുട്ടായിരുന്നു.. ഒരു നിഴൽ രൂപം തന്റെ അടുത്തേക്ക് നടന്നു വരുന്നതായി തോന്നി... അത് അടുത്തേക്ക് വരുംതോറും അവൾ പിറകിലേക്ക് നീങ്ങി കൊണ്ടിരുന്നു.. അവസാനം ഒരു ചുമരിൽ തട്ടി നിന്നു.. അവളൊന്ന് ഞെട്ടി.. ആ രൂപം അടുത്ത് വന്നു അവളുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു... പൊടുന്നനെ ആ റൂമിൽ പ്രകാശം പരന്നു... അവൾ കൈ കൊണ്ട് കണ്ണുകളെ മറച്ചു ഭീതിയുടെ മുന്നിലേക്ക് നോക്കി.. വശ്യമായ നോട്ടത്തോടെ തന്നെ നോക്കിയിരിക്കുന്ന നിരഞ്ജൻ.. അവളുടെ മുഖത്ത് ഭയത്തേക്കാൾ കൂടുതൽ പുച്ഛം നിറഞ്ഞു.. അത് കണ്ടവനിൽ കോപം ഇരട്ടിച്ചു.. അവനവളുടെ കവിളിൽ കുത്തിപിടിച്ചു ചുവരിലേക്ക് ചേർത്തു.. "%&#@&#മോളെ നിന്റെ മുഖത്തെന്താടി എന്നെ കണ്ടൊരു പുച്ഛം.. എന്നെ പിടിക്കത്തില്ലേ നിനക്ക്.."

അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ടവൻ ചോദിച്ചതും ഊക്കോടെ ആ കൈകൾ തട്ടി മാറ്റി.. ആ ദേഷ്യത്തിലവൻ അവളുടെ ഇരു കവിളുകളിലും മാറി മാറിയടിച്ചു.. വേദനകൊണ്ടവളുടെ മിഴിയിൽ നിന്നും ചുടു കണ്ണീർ ഒഴുകി.. അപ്പോഴും തന്നെ രക്ഷിക്കാൻ കണ്ണേട്ടൻ വരുമെന്നവൾ ഉറച്ചു വിശ്വസിച്ചിരുന്നു.. "വേണ്ട.. നിരഞ്ജ വിട്ടേക്ക്.. കൊച്ചു കുഞ്ഞല്ലേ അവൾ.. വേദനിപ്പിക്കേണ്ട " ആ ശബ്‍ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞതും അവളുടെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി.. "നരൻ " അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.. "ആഹാ.. നീയെന്റെ പേരൊന്നും മറന്നിട്ടില്ലല്ലോ.. ഞാൻ കരുതി ഇത്രയും വർഷം കഴിഞ്ഞതല്ലേ നീ മറന്നു കാണുമെന്നു.." അവൻ അവളുടെ മുടി കുത്തിൽ പിടിച്ചെഴുന്നേൽപ്പിച്ചു.. വേദനകൊണ്ടവളൊന്ന് പിടഞ്ഞു.. "നീയെന്താടി കരുതിയത് നീയും നിന്റെ മറ്റവനും കൂടി അങ്ങ് ഉണ്ടാക്കിയാൽ ഈ നരൻ വാലും ചുരുട്ടി ഓടുമെന്നോ... എന്നാൽ നിനക്കും അവനും തെറ്റി..

ഞാൻ ഒരുക്കിയ നാടകത്തിൽ നീയും നിന്റെ മറ്റവനും മൂക്കും കുത്തി വീണു.." അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാതെ അവൾ അവനെ നോക്കി.. അപ്പോഴേക്കും അവൻ ദച്ചുവിനെ നിരഞ്ജന്റെ കൈകളിലേക്ക് എറിഞ്ഞിരുന്നു.. നിരഞ്ജൻ അവളുടെ ഇരു കൈകളും പിന്നിലേക്ക് പിടിച്ചു കൊണ്ട് അവിടെ കിടന്നിരുന്ന കസേരയിൽ അവളെ ഇരുത്തി.. കൈകൾ രണ്ടും കസേരയുടെ പിടിയിൽ ബന്ധിച്ചു.. വായിൽ ടാപ് ഒട്ടിച്ചു.. അവൾ കിടന്ന് കുതറികൊണ്ടിരുന്നു... നരൻ മറ്റൊരു കസേര വലിച്ചു അവളുടെ മുന്നിൽ ഇരുന്നു.. "അപ്പോൾ ഞാൻ പറഞ്ഞുവന്നത് എന്താന്ന് വെച്ചാൽ... കുറച്ച് പഴയ കാര്യങ്ങൾ ആണ് " അവൻ പറയുന്നതിനായി അവൾ കാതോർത്തു.. ****** ഫോൺ വിളി കഴിഞ്ഞ് മുണ്ടും മടക്കി കുത്തി കൊണ്ട് കാർത്തി പരുപാടികൾ നടക്കുന്നിടത്തേക്ക് പോയി.. തിരക്കിനിടയിൽ വീട്ടിലുള്ളവരെ കണ്ടതും അവൻ അവരുടെ അടുത്തേക്ക് നീങ്ങി..

ആ കൂട്ടത്തിലൊന്നും ദച്ചുവിനെ കാണാഞ്ഞപ്പോൾ അവന്റെ നെറ്റി ചുളിഞ്ഞു.. അവൻ ഒരുവട്ടം കൂടെ കണ്ണുകൾ ചുറ്റും പായിച്ചു.. അവൾ അവിടെ എവിടെയെങ്കിലും ഉണ്ടോ എന്നറിയാൻ... എന്നാൽ നിരാശയായിരുന്നു ഫലം.. അവൻ അമ്മയുടെ അടുത്തുപോയിരുന്നു.. "അമ്മേ.. ദച്ചുവിനെ കണ്ടോ " "എന്താ?? " സ്റ്റേജിൽ നിന്നും ഉയർന്നു കേൾക്കുന്ന ശബ്‍ദത്തിൽ അമ്മയ്ക്ക് ഒന്നും മനസ്സിലാവുന്നില്ലായിരുന്നു.. "അമ്മേ.. ദച്ചുവിനെ കണ്ടോ എന്ന് 😡" അവനിൽ കോപം നിറയാൻ തുടങ്ങിയിരുന്നു.. "മോളിവിടെ ഉണ്ടായിരുന്നല്ലോ..ഇത്രപെട്ടന്നിതെവിടേക്ക് പോയി " ആവലാതിയോടെ അവിടെ നിന്നും എഴുന്നേറ്റു അമ്മ... "എന്താ സുമതി എന്താ പറ്റിയെ " അപ്പോഴേക്കും എല്ലാവരും eneett കാര്യം തിരക്കാൻ തുടങ്ങി.. "ദച്ചു മോളെ ഇവിടെങ്ങും കാണാൻ ഇല്ലെന്ന് " അവരിൽ ആദി നിറഞ്ഞു.. കാർത്തികിന്റെ ചിന്ത പലവഴികളാൽ പോയി.. മനുവും കാർത്തിയും അമ്പല പരിസരം മുഴുവനും അവളെ തിരിഞ്ഞു.. ഒടുവിൽ അവർ ഉത്സവപറമ്പിൽ എത്തി.. നെഞ്ചിൽ കൈ കൊണ്ട് തിരുമ്മി ചുറ്റും നോക്കി.. അവളെ കാണാതായത് മുതൽ പിടക്കാൻ തുടങ്ങിയതാണ്.. കണ്ണിൽ ഉരുണ്ട് കൂടിയ മിഴിനീർ അവൻ ആരും കാണാതെ ഒളിപ്പിച്ചു..

മുഖം ഇരു കൈകൾ കൊണ്ടും അമർത്തി തുടച്ചു.. "എടാ നീ കരയുവാണോ.." മനു ചോദിച്ചപ്പോൾ അവൻ നിസ്സംഗതയോടെ അവനെ നോക്കി.. "വിഷമിക്കാതെ ... അവൾ ഇവിടെ എവിടെയെങ്കിലും തന്നെ കാണും " കാർത്തി ശരീരവും മനസ്സും തളർന്നു കൊണ്ട് ചരലിൽ ഇരുന്നു.. മനു കുറച്ച് ദൂരം കൂടെ മുന്നോട്ട് പോയി.. "ഡാ കിച്ചു.. ഇത് ദച്ചുവിന്റെ ചെരുപ്പ് അല്ലെ " മനു ചോദിച്ചതും കാർത്തി വേഗം തന്നെ അവനടുത്തേക്ക് ഓടി.. മനുവിന്റെ കയ്യിൽ ഉള്ള ചെരുപ്പ് നോക്കി.. ആ ചെരുപ്പ് ദച്ചുവിന്റേത് തന്നെയാണെന്നവൻ ഉറപ്പിച്ചു.. മുന്നോട്ട് നോക്കി.. അവിടെയൊരു കുറ്റിക്കാടാണ് ആരും അങ്ങോട്ട് പോവാറില്ല..പക്ഷെ ദച്ചു എന്തിന് ഈ വഴി വന്നു.. അവനിൽ സംശയങ്ങൾ മുളപൊട്ടി.. അത് ഒരാളിലേക്ക് മാത്രം നീണ്ടു.. നിരഞ്ജൻ "വാ നമുക്ക് അവിടെയൊന്ന് പോയി നോക്കാം " "നീ അവരുടെ അടുത്തേക്ക് ചെല്ല് ഇത് ഞാൻ നോക്കിക്കോളാം.." "ഞാനും വരാം നീയൊറ്റക്ക് പോവേണ്ട " മനു എതിർത്തു.. "വേണ്ട മനു ഇതെനിക്ക് കൈകാര്യം ചെയ്യാനുള്ളതേ ഉള്ളൂ.. അവിടെ അമ്മയും നിമ്മിയുമെല്ലാം പേടിച്ചിരിക്കുവാകും നീ ചെല്ല് " അവന്റെ മറുപടിക്ക് കാക്കാതെ കാർത്തി കുറ്റി കാട്ടിലേക്ക് ഓടി.. *******

കോളേജിൽ നിന്ന് ആദ്യമായി നിന്നെ കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടം തോന്നിയിരുന്നു.. ഇന്നുവരെ ഒരു പെണ്ണിനേയും നോക്കാത്ത ഞാൻ നിന്നെ കണ്ണെടുക്കാതെ നോക്കി..ഒബിയസ്‌ലി അത് നിന്റെ ഈ സൗന്ദര്യം കണ്ട് തന്നെയാണ്.. അല്ലാതെ നിന്നോട് ദിവ്യ പ്രേമം മൂത്തിട്ടൊന്നും അല്ല 😏 എല്ലാ അടവുകളും പയറ്റിയിട്ടും നീ വീഴുന്നില്ല എന്ന് ദാ ഈ നിൽക്കുന്ന നിരഞ്ജനെ കളത്തിൽ ഇറക്കാൻ വേണ്ടി നിൽക്കുമ്പോഴാണ് നീയും നിന്റെ മറ്റവനും കൂടി എന്നെ ജയിലിലോട്ട് തള്ളിയത്.. വീണ്ടും ഞാൻ കളം മാറ്റി ചവിട്ടി.. എന്റെ അമ്മയേയും ചേച്ചിയെയും ഇല്ലാത്ത കല്യാണത്തിന്റെയും ഗർഭത്തിന്റെയും പേരും പറഞ്ഞു നിങ്ങളുടെ മുന്നിലേക്ക് വിട്ടു.. അതെന്തായാലും വിജയിച്ചു... നീ എനിക്കെതിരെയുള്ള കേസും പിൻവലിച്ചു.. പോരാത്തതിന് എന്നെ കോളേജിൽ നിന്ന് പുറത്താക്കുകയും ചെയ്തു.. അതൊക്കെ പോട്ടെ എല്ലാം ഞാൻ ക്ഷമിച്ചു.. പക്ഷേ നീ കാർത്തികിനെ കല്യാണം കഴിക്കാൻ തീരുമാനിച്ചത് മാത്രം ഞാൻ ക്ഷമിക്കില്ല.. കാരണം നിന്നെ ആദ്യമായി പ്രണയിച്ചതും സ്വന്തം ആക്കണമെന്നും ആഗ്രഹിച്ചത് ഞാൻ അല്ലെ.. നരനിൽ വേറൊരു ഭാവം നിറഞ്ഞു.. അത് കണ്ട് ദച്ചുവിൽ ഭീതിയും ..

അതുകൊണ്ട് തന്നെയാ അവനറിയാതെ എന്നോ എടുത്ത വീഡിയോ നിന്റെ ഫോണിലേക്ക് അയച്ചതും നിങ്ങളെ തമ്മിൽ അകറ്റിയതും.. അപ്പോഴും ഞാൻ പ്രതീക്ഷിച്ചു നിന്നെ എന്റെ കയ്യിൽ കിട്ടുമെന്ന്.. പക്ഷേ നീ എല്ലാവരിൽ നിന്നും മറഞ്ഞിരുന്നു.. അങ്ങനെയാണ് നിന്റെ തന്തപ്പിടിയെ മദ്യം കൊടുത്തു വശത്താക്കി ഈ നിൽക്കുന്ന നിരഞ്ജനെ കൊണ്ട് നിന്നെ കെട്ടിക്കാൻ തീരുമാനിച്ചത്.. അപ്പോഴും നീ അതിവിധക്തമായി രക്ഷപ്പെട്ടു... പക്ഷേ അവസാനം വിജയം എനിക്ക് തന്നെ..ദൈവം എന്റെ കൂടെയാടി.. അല്ലേൽ നിരഞ്ജൻ വിളിച്ചു ഈ ഉത്സവത്തിന് വരാനും നിന്നെ കാണാനും ഇടയാകുമോ.. നരൻ പറഞ്ഞതും ദച്ചു നിരഞ്ജനെയൊന്ന് നോക്കി.. അവൻ അപ്പോൾ അവന്റെ കാമ കണ്ണുകൾ കൊണ്ട് അവളുടെ ഉടലളവുകൾ അളക്കുകയായിരുന്നു.. "നീ പണ്ടത്തേതിനേക്കാളും ഒന്ന് മിനുങ്ങിയിട്ടുണ്ടല്ലോടി... Not bad " നരൻ വശ്യമായി പറഞ്ഞു അവളുടെ മുഖത്തൂടെ വിരൽ കൊണ്ട് തഴുകി..ചുണ്ടിന്റെ സൈഡിലൂടെ ഒളിച്ചിരുന്ന രക്തം തുടച്ചെടുത്തു....

ദച്ചു വെറുപ്പോടെ മുഖം വെട്ടിച്ചു.. "നരൻ.. നീ ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ മറന്നു.." നിരഞ്ജൻ കുടിലതയോടെ പറഞ്ഞു... "Oh yes...എന്താന്ന് വെച്ചാൽ ഇനി നീ നിന്റെ കണ്ണേട്ടനെ ഒരിക്കലും കാണില്ല...ഞങ്ങളുടെ കൂടെ മാറി മാറി നീ അന്തിയുറങ്ങും... ഞങ്ങൾ തമ്മിൽ ഒരു കരാർ ഉണ്ട്... നിന്റെ ഈ കടഞ്ഞെടുത്ത ശരീരം ഞാൻ മതിയാകുവോളം ആസ്വദിച്ച ശേഷം നിരഞ്ജന് കൈമാറും.. അവനും നിന്നെ മടുക്കുമ്പോൾ വമ്പൻ ബിസിനെസ്സ്കാരുടെ കൈകളിലേക്ക് നിന്നെ ഞങ്ങൾ എത്തിച്ചു കൊടുക്കും...പിന്നെ നിന്നെ വെച്ച് ഞങ്ങൾ കോടികൾ സമ്പാദിക്കും... ഇവന് പിന്നെ നിന്നെ മടുക്കുമെന്ന് തോന്നുന്നില്ല... അത്രക്ക് മോഹമാണ് അവന് പെണ്ണുങ്ങളോട് പ്രേത്യേകിച്ചു നിന്നോട്..അല്ലേ നിരഞ്ജ.." നരൻ ക്രൂരമായ മുഖത്തോടെ പറഞ്ഞു നിർത്തിയതും പിന്നിൽ ഉച്ചത്തിൽ കയ്യടി ഉയർന്നു... കയ്യടിച്ചു കൊണ്ട് തങ്ങളുടെ അടുത്തേക്ക് വരുന്ന ആളെ കണ്ടതും നരനിലും നിരഞ്ജനിലും ഭയം ഉടലെടുത്തു..... അവർ ദച്ചുവിനെയൊന്ന് നോക്കി അന്നേരം അവളുടെ ചുണ്ടിൽ ഒരു വിജയചിരി തെളിഞ്ഞിരുന്നു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story