നെഞ്ചോട് ചേർത്ത് ❣️: ഭാഗം 38

nenjod cherth

രചന: SHAMSEENA

കയ്യടിച്ചു കൊണ്ട് തങ്ങളുടെ അടുത്തേക്ക് വരുന്ന ആളെ കണ്ടതും നരനിലും നിരഞ്ജനിലും ഭയം ഉടലെടുത്തു..... അവർ ദച്ചുവിനെയൊന്ന് നോക്കി അന്നേരം അവളുടെ ചുണ്ടിൽ ഒരു വിജയചിരി തെളിഞ്ഞിരുന്നു.. "കഥയും തിരക്കഥയും എല്ലാം നിങ്ങൾ തന്നെ എഴുതിയ സ്ഥിതിക്ക് ഈ കഥയിലെ ബാക്കി കലാപരിപാടികൾ ഞാൻ അങ്ങ് ഏറ്റെടുക്കുകയാണ്.. 😡" പറയലും നിരഞ്ജന്റെ നെഞ്ചിൻ കൂട് നോക്കി ആഞ്ഞു ചവിട്ടലും കഴിഞ്ഞിരുന്നു... "ആഹ് " ചവിട്ടിയതിന്റെ ശക്തിയിൽ നിരഞ്ജൻ തെറിച്ചു വീണു... "എടാ " നരൻ അവന്റെ അടുത്തേക്ക് പാഞ്ഞു.. കാർത്തിയുടെ മുഖം വലിഞ്ഞു മുറുകി... കയ്യിലെയും മുഖത്തെയും ഞെരമ്പുകൾ തെളിഞ്ഞു.. കൈകൾ മുഷ്ടി ചുരുട്ടികൊണ്ട് പാഞ്ഞു വന്ന നരന്റെ മൂക്കിനിട്ട് തന്നെ പഞ്ച് ചെയ്തു..👊 പിന്നിലേക്ക് മലക്കാൻ നിന്ന അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുകൊണ്ടു നിർത്തി വീണ്ടും വീണ്ടും മൂക്കിനിട്ട് ഇടിച്ചു.. കാർത്തിയുടെ കലി തീരുവോളം..🤜🤛

വായിൽ നിന്നും മൂക്കിൽ ചോരയൊലിപ്പിച്ചു കൊണ്ട് നരൻ തളർന്നു വീണു.. അവന്റെ മുകളിൽ കൂടെ തന്നെ ചാടി കാർത്തി ദച്ചുവിന്റെ അടുത്തെത്തി... "ദച്ചൂട്ടി " ആർദ്രമായവൻ വിളിച്ചു.. ചുവന്നു തിണർത്തു കിടക്കുന്ന കവിളിൽ പതിയെ തലോടി.. "സ്സ് " അവൾ എരി വലിച്ചതും അവന്റെ നെഞ്ച് പിടഞ്ഞു...കണ്ണുകൾ കലങ്ങി.. കലങ്ങിയ കണ്ണുകൾ അവളിൽ നിന്നൊളിപ്പിച്ചു കയ്യിലെ കെട്ടുകൾ അഴിച്ചു മാറ്റി.. "കണ്ണേട്ടാ " അവളവനെ വിതുമ്പലോടെ ഇറുകെ പുണർന്നു.. ദച്ചു നല്ലപോലെ ഭയന്നിട്ടുണ്ടെന്ന് അവളുടെ ഹൃദയമിടിപ്പിൽ നിന്നും മനസ്സിലായി.. അവളുടെ തലയിൽ തഴുകി കൊണ്ട് അവളെ ആശ്വസിപ്പിച്ചു.. ഇരുവരുടെയും സ്നേഹപ്രകടനം കണ്ട് കലി കയറിയ നിരഞ്ജൻ വീണിടത്തു നിന്നും എഴുന്നേറ്റ് കാർത്തിയുടെ പുറത്ത് ആഞ്ഞു ചവിട്ടി.. കാർത്തിയും ദച്ചുവും പെട്ടന്നുള്ള നിരഞ്ജന്റെ നീക്കത്തിൽ തെറിച്ചു വീണു.. അപ്പോഴും കാർത്തിയവളെ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു..

"സമ്മതിക്കില്ല അല്ലേ " കാർത്തി എണീറ്റ് ദച്ചുവിനെയും വലിച്ചെഴുന്നേൽപ്പിച്ചു.. അവളെ ഒരു സൈഡിലേക്ക് മാറ്റി നിർത്തി.. വീണ്ടും നിരഞ്ജൻ കാർത്തിയുടെ അടുത്തേക്ക് ഓടിവന്നതും മുണ്ടും മടക്കി കുത്തികൊണ്ടവൻ ചാടി കൈമുട്ട് കൊണ്ട് നിരഞ്ജന്റെ കവിളിൽ പ്രഹരിച്ചു.. നിലത്തേക്ക് വീണ നിരഞ്ജന്റെ വയറിൽ ആഞ്ഞു ചവിട്ടി.. അപ്പോഴേക്കും അവശനായി വീണിരുന്ന നരൻ എഴുന്നേറ്റ് കാർത്തിയുടെ കൈകൾ പിന്നിലേക്ക് ചേർത്ത് പിടിച്ചു വെച്ചു.. കാർത്തി അവന്റെ കയ്യിൽ കിടന്ന് കുതറി.. നിരഞ്ജൻ ചുമച്ചു കൊണ്ട് എഴുന്നേറ്റു... വായിലുള്ള ചോര തുപ്പികളഞ്ഞ് ദച്ചുവിനെ നോക്കി.. പേടിയോടെ വാ പൊത്തി നിൽക്കുകയാണവൾ.. അവളെ നോക്കി പുച്ഛിച്ചു നിരഞ്ജൻ കാർത്തിയുടെ വയറിനിട്ടിടിച്ചു.. ആദ്യത്തെ പ്രഹരം ഏറ്റ കാർത്തി ചുമച്ചു കൊണ്ടിരുന്നു.. "കണ്ണേട്ടാ " ദച്ചു അവനടുത്തേക്ക് ഓടിയെത്തിയതും അവളുടെ മുടിയിൽ പിടിച്ചു കൊണ്ട് നിരഞ്ജൻ പിന്നിലേക്ക് വലിച്ചു..

"ആഹ്.. " നിരഞ്ജൻ മുടിയിലുള്ള പിടുത്തം വിട്ട് ദച്ചുവിന്റെ കഴുത്തിലൂടെ കൈ കൊണ്ട് ചുറ്റി പിടിച്ചു.. ദേഹത്തേക്കടുപ്പിച്ചു.. "നിങ്ങൾ ഭാര്യയും ഭർത്താവും എന്താ വിചാരിച്ചേ ഞങ്ങളെ അങ്ങ് ഉണ്ടാക്കാമെന്നോ.. എങ്കിൽ നീ രണ്ട് ചെവിയും തുറന്ന് കേട്ടോ കാർത്തിക് കൃഷ്ണ.. നിന്റെ ഈ സുന്ദരിയായ ഭാര്യയെ നിന്റെ മുന്നിൽ വെച്ച് തന്നെ ഞാൻ കടിച്ചു കീറാൻ പോവാ.. അന്ന് നിന്റെ പെങ്ങളെ ഒന്ന് നോക്കി എന്ന് പറഞ്ഞല്ലേ നീ എന്നെ അത്രയും ആളുകളുടെ മുന്നിൽ വെച്ച് അടിച്ചത്.. അതിന് ഞാൻ ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ എനിക്ക് നിന്നോടുള്ള കലി തീരില്ല.." വന്യമായ മുഖത്തോടെ നിരഞ്ജൻ പറഞ്ഞു... അവനിൽ നിന്നും ഉതിർന്ന വാക്കുകൾ കേട്ട് കാർത്തിയുടെ രക്തം തിളച്ചു.. കണ്ണുകൾ ചുവന്നു..ആവുന്നത്ര ബലം ഉപയോഗിച്ചുകൊണ്ട് നരന്റെ കയ്യിൽ കിടന്ന് കുതറികൊണ്ടിരുന്നു.. നിരഞ്ജന്റെ ശ്രദ്ധ മുഴുവനും കാർത്തിയിൽ ആണെന്ന് കണ്ട ദച്ചു അലറി .. "വിടെടാ പട്ടി എന്നെ " അവൾ നിരഞ്ജന്റെ കയ്യിൽ കടിച്ചു.

. "സ്സ്ഹ് " വേദനയാൽ നിരഞ്ജൻ കൈ കുടഞ്ഞതും ദച്ചു അവനിൽ നിന്നും കുതറി മാറി പിന്നിലേക്ക് തള്ളി.. ദച്ചുവിന്റെ പെട്ടന്നുള്ള ആക്രമണത്തിൽ ഞെട്ടിയ നരൻ പ്രതീക്ഷിക്കാതെയുള്ള കാർത്തിയുടെ തല കൊണ്ടുള്ള പ്രഹരം ഏറ്റ് വീണു.. കാർത്തി തല കുടഞ്ഞു... പിന്നീടവിടെ നടന്നത് അടിയുടെ പൊടിപൂരം ആയിരുന്നു.. നിരഞ്ജന്റെയും നരന്റെയും അടിയെ തടുത്തു കൊണ്ട് കാർത്തി അവരെ ഇരുവരെയും തിരിച്ചടിച്ചു.. തോൽവി സമ്മതിച്ച് നിരഞ്ജൻ തളർന്നു വീണപ്പോഴും തോൽക്കാൻ മനസ്സില്ലാതെ നരൻ കാർത്തിയോട് ഏറ്റു മുട്ടുകയായിരുന്നു.. അവസാനം നരന്റെ കഴുത്തിൽ പിടിച്ചു ചുവരിലേക്ക് ചേർത്തു.. "നരാ... ഇത് നിനക്കുള്ള ലാസ്റ്റ് വാർണിങ് ആണ്.. ഇതുവരെയുള്ളതെല്ലാം ഞാൻ ക്ഷമിച്ചു..ഇനി നീയോ നിന്റെ ഈ .....കൂട്ടുകാരനോ എന്റെയോ എന്റെ പെണ്ണിന്റെയോ നിഴൽ വെട്ടത്തെങ്ങാനും കണ്ടാൽ അന്ന് നിന്റെ അന്ത്യം ആയിരിക്കും..ഇനിയെങ്കിലും നല്ലൊരു മനുഷ്യനായി ജീവിക്കെടാ.." "കണ്ണേട്ടാ " ദച്ചു അലറിയതും കാർത്തിക് നരനിലുള്ള പിടിവിട്ട് തിരിഞ്ഞു നോക്കി.. അപ്പോഴേക്കും നിരഞ്ജന്റെ കയ്യിലുള്ള പിസ്റ്റലിൽ നിന്നും ബുള്ളെറ്റ് കാർത്തിയുടെ നേരെ ഉതിർത്തിരുന്നു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story