നെഞ്ചോട് ചേർത്ത് ❣️: ഭാഗം 39

nenjod cherth

രചന: SHAMSEENA

"കണ്ണേട്ടാ " ദച്ചു അലറിയതും കാർത്തിക് നരനിലുള്ള പിടിവിട്ട് തിരിഞ്ഞു നോക്കി.. അപ്പോഴേക്കും നിരഞ്ജന്റെ കയ്യിലുള്ള പിസ്റ്റലിൽ നിന്നും ബുള്ളെറ്റ് കാർത്തിയുടെ നേരെ ഉതിർത്തിരുന്നു... കാർത്തി ഒഴിഞ്ഞു മാറുന്നതിനു മുന്നേ ആ ബുള്ളറ്റ് അവന്റെ വലതു കൈയിലേക്ക് തുളച്ചു കയറിയിരുന്നു.... "ആഹ് " കാർത്തി കയ്യിൽ മുറുകെ പിടിച്ചു.. വേദനയാൽ മുഖം ചുളിഞ്ഞു.. "കണ്ണേട്ടാ.." അലറി വിളിച്ച ദച്ചു ബോധം മറഞ്ഞു താഴെ വീണു.. വീണ്ടും നിരഞ്ജൻ പിസ്റ്റൽ കാർത്തിയുടെ നേരെ ചൂണ്ടി കാഞ്ചി വലിച്ചതും കാർത്തി ഒഴിഞ്ഞു മാറി.. അത് നേരെ വന്നു നരന്റെ നെറ്റിയിൽ തറച്ചു കയറി.. നരൻ നിലം പതിച്ചു.. നിരഞ്ജൻ തറഞ്ഞു നിന്നു... കാർത്തിയുടെ ചുണ്ടിൽ വിജയച്ചിരി തെളിഞ്ഞു.. അപ്പോഴേക്കും മനുവും മറ്റെല്ലാവരും അവിടെ എത്തി ചേർന്നിരുന്നു.. ഒരുനിമിഷത്തേക്ക് എല്ലാവരും സ്തഭ്ധരായി.. തറഞ്ഞു നിൽക്കുന്നവരെ വകഞ്ഞു മാറ്റി പോലീസ് അങ്ങോട്ട് വന്നു..

കയ്യിൽ ഉണ്ടായിരുന്ന പിസ്റ്റൽ വാങ്ങി നിരഞ്ജനെ വിലങ്ങണിയിച്ചു കൊണ്ടുപോയി... മനു വേഗം തന്നെ കാർത്തിയുടെ അടുത്തേക്ക് ഓടിവന്നു.. ബുള്ളെറ്റ് തറച്ച മുറിവിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു.. തുണി കഷ്ണമെടുത്ത് അവൻ വേഗം തന്നെ അത് കെട്ടിവെച്ചു.. "എനിക്ക് കുഴപ്പമില്ലടാ നീ ദച്ചുവിനെ നോക്ക് " കാർത്തി പറഞ്ഞതും മനു ബോധം മറഞ്ഞു കിടക്കുന്ന ദച്ചുവിനെ നോക്കി.. അമ്മമാരെല്ലാം അവളെ തട്ടി വിളിക്കുന്നുണ്ട് അവളിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല.. മനു അവളെ കൈകളിൽ കോരിയെടുത്തു പുറത്തേക്ക് നടന്നു.. കാർത്തികിനെ അച്ഛനും അമ്മാവന്മാരും കൂടി താങ്ങി പിടിച്ചു.. രക്തം ഒരുപാട് പോയത് കൊണ്ട് തന്നെ കാർത്തിയുടെ ബോധം മറയാൻ തുടങ്ങിയിരുന്നു... **** ഹോസ്പിറ്റലിലേക്ക് എത്തിയതും ദച്ചുവിനെ ക്യാഷ്വാലിറ്റിയിലേക്കും കാർത്തിയെ icu വിലേക്കും കയറ്റി.. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ ഡോക്ടർസ് ബുള്ളറ്റ് പുറത്തെടുത്തു...

"ഡോക്ടർ കാർത്തികിന് " പുറത്തേക്കിറങ്ങിയ ഡോക്ടറോട് മനു ചോദിച്ചു.. "He is fine.. പേടിക്കാനൊന്നുമില്ല... ഓബ്സെർവഷനിൽ ആണ്.." മനുവിന്റെ തോളിലൊന്ന് തട്ടി ഡോക്ടർ നടന്നു നീങ്ങി.. എല്ലാവരുടെയും മുഖത്ത് ആശ്വാസത്തിന്റെ ന്റെ നറു വെട്ടം വീണു.. "ദർശനയുടെ കൂടെ വന്നവർ ആരാണ്... ആ കുട്ടി അവിടെ കിടന്ന് ബഹളം വെക്കുന്നു " നഴ്സ് വന്നു പറഞ്ഞതും എല്ലാവരും അങ്ങോട്ട് ഓടി.. "കണ്ണേട്ടാ.. " അവൾ കയ്യിൽ ഡ്രിപ് ഇട്ടതെല്ലാം വലിച്ചൂരി ബെഡിൽ നിന്ന് ഇറങ്ങിപുറത്തേക്ക് ഓടി.. അങ്ങോട്ട് വരുകയായിരുന്ന മനു അവളെ തടഞ്ഞു നിർത്തി.. "ഏട്ടായി... എന്റെ കണ്ണേട്ടൻ " അവൾ മനുവിന്റെ നെഞ്ചിൽ വീണു പൊട്ടികരഞ്ഞു.. "കിച്ചുവിന് ഒന്നും പറ്റിയിട്ടില്ല ദച്ചു.. ദാ അവൻ അവിടെയുണ്ട് ഞാൻ കാണിച്ചു തരാം വാ " മനു അവളെ ചേർത്ത് പിടിച്ചു icu വിന്റെ അടുത്തേക്ക് നടന്നു.. നഴ്സിനോട് അനുവാദം ചോദിച്ചു ദച്ചുവിനെയും കൂട്ടി അകത്തേക്ക് കയറി.... മുഖത്തു ഓക്സിജൻ മാസ്കും വെച്ചു കണ്ണുകൾ അടച്ചു കിടക്കുന്ന തന്റെ പ്രാണനെ അവൾ നിറമിഴിയാലേ നോക്കികണ്ടു..

വിതുമ്പലടക്കിയവൾ സാരിത്തുമ്പ് കൊണ്ട് വാ മൂടി.. "കുറച്ച് കഴിഞ്ഞ് പേഷ്യന്റിനെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യും.. ഇനി അപ്പോൾ കാണാം " നഴ്സ് പറഞ്ഞതും മനു ദച്ചുവിനെയും കൂട്ടി പുറത്തേക്കിറങ്ങി.. ***** രാവിലെയാണ് കാർത്തിയെ റൂമിലേക്ക് മാറ്റിയത്.. അത്രയും സമയവും ദച്ചു ഒരുപോള കണ്ണടക്കാതെ icu വിന് പുറത്ത് അവന് കാവലിരുന്നു.. റൂമിലേക്ക് കൊണ്ടുവന്ന കാർത്തിയുടെ അടുത്ത് നിന്നും മാറാതെ അവന്റെ അരികിൽ തന്നെയവൾ ഇരുന്നു.. അവന്റെ ഓരോ ആവശ്യങ്ങളും അവൻ പറയാതെ തന്നെ അവൾ ചെയ്തുകൊടുത്തു... തന്റെ തളർച്ചപോലും അന്നേരം അവൾക്ക് പ്രശ്നമായിരുന്നില്ല.. കാർത്തിയും അവളുടെ പരിചരണത്തിൽ സന്തോഷവാനായിരുന്നു.. നേർത്തൊരു ചിരിയോടെ അവൻ അവളുടെ ചെയ്തികൾ നോക്കികണ്ടു..

അവിടെ വേറെ ആവശ്യങ്ങൾ ഇല്ലാത്തത് കൊണ്ടും ഹോസ്പിറ്റലിൽ അധികം ആർക്കും നിൽക്കാൻ പറ്റാത്തതുകൊണ്ടും മനുവും കാർത്തിയും ഒഴികെ ബാക്കിയെല്ലാവരും തിരികെ വീട്ടിലേക്ക് തന്നെ മടങ്ങി.. ****** ഒരാഴ്ച്ചക്ക് ശേഷം തന്റെ പഴയ ആരോഗ്യം വീണ്ടെടുത്ത് കാർത്തി വീട്ടിലേക്ക് മടങ്ങി.. തറവാട്ടിൽ ഒരുദിവസം തങ്ങി പിറ്റേദിവസം തന്നെ കാർത്തിയും കുടുംബവും സ്വന്തം വീട്ടിലേക്ക് മടങ്ങി.. കാർത്തിക്ക് അപകടം പറ്റിയതറിഞ്ഞ് മാഷും അപ്പുവും മീനുവും അവനെ കാണാൻ വന്നു.. വന്നതിന്റെ പിന്നിൽ വേറൊരു സന്തോഷ വാർത്തക്കൂടെ ഉണ്ടായിരുന്നു.. അപ്പുവിന്റെയും മീനുവിന്റെയും വിവാഹമാണ് അടുത്ത മാസം.. കൂടെ ജോലിചെയ്യുന്നവരെ തന്നെയാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുന്നത്.... ****** കാർത്തിയും ദച്ചുവും പഴയത് പോലെ ബിസിനസ്‌ തിരക്കുകളിലേക്ക് ഊളിയിട്ടു... അതിനോടൊപ്പം തന്നെ ഇരുവരുടെ പ്രണയവും മുന്നോട്ട് പോയി... എല്ലാ തിരക്കുകളും കഴിഞ്ഞ് പ്രണയത്തിന്റെ പുതിയ തലങ്ങൾ തേടി ഇരുവരും ഹിമചലിലെ സുന്ദര ഭൂമിയിലേക്ക് യാത്രയായി.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story