നെഞ്ചോട് ചേർത്ത് ❣️: ഭാഗം 4

nenjod cherth

രചന: SHAMSEENA

പിറകിൽനിന്നു ദച്ചുവിന്റെ കഴുത്തിലൂടെ വലം കൈ വെച്ചുകൊണ്ട് നെഞ്ചോട് ചേർത്ത് നിർത്തിയിട്ടുണ്ടായിരുന്നു കാർത്തി.. ഇടത് കയ്യിൽ ബ്ലാക്ക് കളറിൽ ഉള്ള ഒരു ഗിറ്റാറും.. തന്റെ രണ്ടു കെയ്‌കൊണ്ടും അവന്റെ വലതു കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട് ദച്ചു... രണ്ടുപേരുടെയും മുഖത്ത് നിറഞ്ഞ പുഞ്ചിരി.. കണ്ണുകളിൽ പ്രണയം... കോളേജിലെ ഓണം സെലിബ്രേഷന് കാർത്തിയുടെ ആത്മ മിത്രമായ മാനവ് എടുത്ത് കൊടുത്ത ഒരു ഫോട്ടോ ആയിരുന്നു അത്.. രണ്ടുപേരും തനി നാടൻ ലുക്കിൽ ആയിരുന്നു... അവൾ മതിവരുവോളം അതിൽ നോക്കി നിന്നു...കണ്ണുകൾ നിറഞ്ഞു തുളുമ്പി.. ഒപ്പം ഒരുപാട് സംശയങ്ങൾ അവളുടെ ഉള്ളിൽ ഉടലെടുത്തു... സമയം വരുമ്പോൾ ചോദിക്കാം എന്നവൾ കരുതി... ആ ഫോട്ടോയിൽ നോക്കി പുഞ്ചിരിച്ചു അവന്റെ മുഖത്ത് ഒന്ന് തലോടി അവൾ.. അപ്പോൾ അവളുടെ ഉള്ളിൽ അവനോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു.. ഇത്രയൊക്കെ തന്നെ ദ്രോഹിച്ചിട്ടും എന്തുകൊണ്ട് തനിക്കിയാളെ മറക്കാനോ വെറുക്കനോ കഴിയുന്നില്ല.. പുറമെ വെറുപ്പ് കാണിക്കുമെങ്കിലും ഉള്ളിന്റെ ഉള്ളിൽ ആ മനുഷ്യനെ താൻ ഇപ്പോഴും പ്രണയിക്കുന്നില്ലേ...

അവൾ അവളോട് തന്നെ ചോദിച്ചു... ഏട്ടത്തി വാ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാം... കാത്തു ഡോറിന്റെ അടുത്ത് നിന്നും വിളിച്ചു പറഞ്ഞു.. ആ ദാ വരുന്നു... അവൾ കണ്ണുനീർ പുറം കെയ്‌കൊണ്ട് തുടച്ചു കാത്തുവിനോടൊപ്പം താഴേക്ക് പോയി... ഏട്ടത്തി കരഞ്ഞോ.. ഏയ്‌ ഞാ... ഞാൻ കരഞ്ഞൊന്നും ഇല്ല.. വെറുതെ പറയണ്ട ഞാൻ കണ്ടല്ലോ.. അത്... പിന്നെ വീട്ടിലെ കാര്യം ആലോചിച്ചപ്പോൾ.. വായിൽ വന്ന കള്ളം ദച്ചു പറഞ്ഞു.. അയ്യേ അതാണോ.. ഇന്ന് റിസപ്ഷന് വീട്ടിലുള്ളവർ വരില്ലേ അപ്പൊ കാണാലോ.. വിഷമിക്കേണ്ടട്ടോ... കാത്തു പറഞ്ഞുകൊണ്ട് ദച്ചുവിന്റെ കവിളിലൊന്ന് പിച്ചി.. ഔച്.. നൊന്തു പെണ്ണെ... സോറി ഏട്ടത്തിയമ്മേ.. ഒത്തിരി ഇഷ്ടായിട്ട.. 😘 അവളുടെ കുറുമ്പ് കണ്ട് ദച്ചു ചിരിച്ചു.. അതെ ചിരിയോടെ തന്നെ ഡെയിനിങ് ഹാളിലേക്ക് പോയി.. അവിടെ ചെന്നപ്പോൾ എല്ലാവരും ഫുഡ്‌ കഴിക്കാൻ ഇരുന്നിട്ടുണ്ട്... വാ മോളെ ഇരിക്ക്.. അച്ഛൻ പറഞ്ഞു.. അവൾ ചിരിച്ചു കൊണ്ട് കസേര നീക്കി കാർത്തിയുടെ അടിത്തിരുന്നു...

അപ്പോഴും അവൾ കാർത്തിക്ക് മുഖം കൊടുത്തില്ല... ഭക്ഷണം കഴിച്ചു എല്ലാവരും എഴുന്നേറ്റു. അവൾ അമ്മയോടൊപ്പം അവിടെയെല്ലാം ക്ലീൻ ചെയ്യാൻ സഹായിച്ചു.. അപ്പോഴേക്കും കാർത്തി ഓഫീസിൽ പോവാൻ വേണ്ടി റെഡിയായി വന്നിരുന്നു... അവളെ കണ്ടപ്പോൾ അവൻ ഒന്ന് പുഞ്ചിരിച്ചു.. പക്ഷെ അവൾ അവൻ നോക്കി പുച്ഛിച്ചു... അത് കണ്ട് അവൻ അവളെ കൂർപ്പിച്ചോന്ന് നോക്കി..അവൾ അവനെ മൈന്റ് ചെയ്തില്ല.. അമ്മാ ഞാൻ ഇറങ്ങുവാണേ.. കാർത്തി ഉറക്കെ വിളിച്ചു പറഞ്ഞു.. നീയിതെവിടെക്കാ ചെക്കാ.. നേര്യത്തിൽ കെയത്തുടച്ചു അടുക്കളയിൽ നിന്നും വന്നു കൊണ്ട് സുമാമ്മ ചോദിച്ചു.. എനിക്കിന്ന് അർജന്റ് ആയിട്ട് ഒരു മീറ്റിംഗ് ഉണ്ട് ഞാൻ വേഗം വരാം.. ഉച്ചക്ക് മുൻപ് ഇങ്ങ് പോരെ.. അവർ ഇത്തിരി കനപ്പിച്ചു പറഞ്ഞു... ഓക്കേ അമ്മക്കുട്ടി... അവരുടെ കവിളിൽ പിച്ചി വലിച്ചു കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു അവൻ പുറത്തേക്ക് പോയി.. ഡ്രൈവറോട് വണ്ടി എടുക്കാൻ പറഞ്ഞു.. ഓഫീസ് ലക്ഷ്യമാക്കി അവന്റെ ഓഡി കാർ നീങ്ങി.. ############## അവൻ പോയി കഴിഞ്ഞപ്പോൾ കാത്തു ദച്ചുവിനെയും കൊണ്ട് വീടിന്റെ പുറംഭാഗം ഒക്കെ കാണാൻ വേണ്ടി ഇറങ്ങി...

വിശാലമായ മുറ്റം അത് വിവിധ തരം പൂക്കളാൽ അലങ്കരിച്ചിരിക്കുന്നു.. അതിനടുത്തായി ചെറിയൊരു സ്വിമ്മിംഗ് പൂൾ... കുറച്ചുമാറി കല്ലുകൊണ്ട് ഉണ്ടാക്കിയ ഒരു ഇരുപ്പിടം അതിൽ ഇരിക്കുമ്പോൾ തണലേകാൻ വേണ്ടി പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു ചെമ്പക മരം.. അതിൽ നിറയെ ചെമ്പക പൂക്കൾ നിറഞ്ഞിട്ടുണ്ട്.. അതിന്റെ സുഗന്ധം അവിടെയാകെ പരന്നു.. അവൾ ആ ഗന്ധം മതിവരുവോളം നാസിലകയിലേക്ക് കയറ്റി.. വാ ഏട്ടത്തി ഇനി കുളം കാണാം. കാത്തു അവളെയും കൊണ്ട് കുളത്തിനടുത്തേക്ക് പോയി... നിറയെ പടിക്കെട്ടുകൾ ഇറങ്ങി വേണം കുളത്തിലേക്കെത്താൻ.. തെളിഞ്ഞ വെള്ളമുള്ള വലിയൊരു കുളം... നിറയെ താമരമൊട്ടുകൾ ഉണ്ട് പക്ഷെ ഒന്ന് പോലും വിരിഞ്ഞിട്ടില്ല.. അത് കണ്ടപ്പോൾ അവൾക്ക് വിഷമമായി.. ചിലപ്പോൾ സൂര്യന് താമരയോടുള്ള പ്രണയം നഷ്ടമായിട്ടുണ്ടാവും അതാവും പിണങ്ങി അവയൊന്നും വിരിയാത്തത്... അവൾ ഓർത്തു... അവർ രണ്ടുപേരും കുളത്തിലെ പടിക്കെട്ടിൽ ഇരുന്ന് വെള്ളത്തിലേക്ക് കാൽ ഇട്ടു.. മീനുകൾ വന്നു കാലിൽ ഇക്കിളി കൂട്ടി.. ദച്ചു പൊട്ടിച്ചിരിച്ചു.. കുറേ നേരം അവർ അവിടെ ഇരുന്നു അപ്പോഴൊക്കെയും കാത്തു വാ തോരാതെ സംസാരിക്കുണ്ട്..

അവളുടെ കോളേജിലെയും ചെറുപ്പത്തിലെയും വീട്ടിലെയും എന്ന് വേണ്ട നാട്ടിലെ സകല ആളുകളുടെയും വിശേഷം അവളുടെ സംസാരത്തിനിടയിൽ വന്നു.. ദച്ചു അവൾക്ക് നല്ലൊരു കേൾവിക്കാരിയായി... വാ പോവാം അമ്മ അന്യോഷിക്കുന്നുണ്ടാവും... ദച്ചു എണീറ്റ് നിന്ന് കൊണ്ട് കൈയിലെയും ഡ്രെസ്സിലെയും പൊടി തട്ടി കൊണ്ട് പറഞ്ഞു... ** അവർ അവിടുന്നെണീറ്റ് ഉമ്മറത്തേക്ക് നടന്നപ്പോൾ രണ്ടു മുത്തശ്ശിമാരും കൂടി ഉമ്മറത്തിരുന്ന് വർത്താനം പറയുന്നുണ്ട്.. അവരെ കണ്ടപ്പോൾ ദച്ചു ഒന്ന് പരുങ്ങി.. അപ്പോഴാണ് മുത്തശ്ശിമാർ അവരെ കണ്ടത് കൈകാട്ടി അങ്ങോട്ട് വിളിച്ചു.. അവറാച്ച പണി വരുന്നുണ്ട്... ജീവൻ വേണേൽ ഓടി രക്ഷപെട്ടോ ചേച്ചി.. നടക്കുന്നതിനിടയിൽ കാത്തു ദച്ചുവിന്റെ ചെവിട്ടിൽ പറഞ്ഞു... അവൾ എന്താ എന്നുള്ള രീതിയിൽ കണ്ണും തുറിച്ചു നോക്കി.. അങ്ങോട്ട് എത്തിയാൽ മതി അപ്പൊ തുടങ്ങും രണ്ടാൾക്കും അവിടെ വേദന ഇവിടെ വേദന എന്നും പറഞ്ഞു എല്ലായിടത്തും തിരുമ്മാൻ പറയും.. മനുഷ്യന്റെ ഉപ്പാടിളകും..

അതുകൊണ്ട് ഞാൻ പോവാണേ.. അതും പറഞ്ഞു കാത്തു മെല്ലെ സ്കൂട്ടായി... ദച്ചു പോണോ വേണ്ടയോ എന്നാലോചിച്ച് അവിടെ നിന്നു.. അവിടെ നിന്ന് താളം ചവിട്ടാതെ ഇങ്ങു വാ കൊച്ചേ.. അമ്മമ്മ വിളിച്ചു.. അവൾ ഒരു ഇളിഞ്ഞ ചിരി പാസാക്കി അവിടേക്ക് നടന്നു...😁 വാ ഇവിടിരിക്കു.. അവരോടൊപ്പം തിണ്ണയിൽ ഇരിക്കാൻ പറഞ്ഞു..മടിച്ചു മടിച്ചു ദച്ചു പറഞ്ഞു... നീ ഞങ്ങടെ കൊച്ചനെ എന്ത് കാണിച്ചാടി മയക്കിയത്.. എടുത്തടിച്ച പോലെ അച്ഛമ്മ ചോദിച്ചു.. അവൾ ഞെട്ടി കൊണ്ട് രണ്ടുപേരെയും മാറിമാറി നോക്കി.. ആ സരസ്വതി അത് തന്നെയാ ഞാനും ആലോചിക്കുന്നെ... കല്യാണമേ വേണ്ടന്ന് പറഞ്ഞു നടന്ന ചെക്കനാ ഇവളെ കണ്ടപ്പോൾ മൂക്കും കുത്തി വീണത്... അതെ അതെ ഇവൾ എന്തോ കൈവിഷം കൊടുത്തിട്ടുണ്ട്... അച്ഛമ്മ അത് ശെരിവെച്ചു.. അയ്യോ.. അച്ഛമ്മേ.. ഞാ.. ഞാൻ.. അവൾ മുഖം പൊത്തി കരഞ്ഞു... അയ്യേ മോൾ ഇത്രേയുള്ളോ ഞങ്ങൾ നിന്നെയൊന്ന് പേടിപ്പിച്ചതല്ലേ.. ഞങ്ങടെ കൊച്ചന്റെ ദേഷ്യത്തിനൊപ്പം പിടിച്ചുനിൽക്കാനുള്ള ചങ്കൂറ്റം നിനക്കുണ്ടോന്ന് അറിയണ്ടേ.. അതിന് വേണ്ടി ചുമ്മാ ചെയ്തതന്നെ.. മോൾ കരയണ്ട... രണ്ടു അമ്മമാരും അവളുടെ ഇരുവശവും വന്നിരുന്നു അവളെ പൊതിഞ്ഞു കൊണ്ട് പറഞ്ഞു... അവൾ കൈമാറ്റി ഇടം കണ്ണിട്ട് ചിരിച്ചുകൊണ്ട് അവരെ നോക്കി... ഞാനും നിങ്ങളെ ഒന്ന് പറ്റിച്ചതാ 😄 അമ്പടി കള്ളി..

അവർ വെറുതെ അവളുടെ നേരെ അടിക്കാൻ ചെന്നു... അവൾ അവരെ കെട്ടിപിടിച്ചു ഓരോ ഉമ്മ കൊടുത്തു... അത് കണ്ട് അവരുടെ കണ്ണ് നിറഞ്ഞു... തങ്ങളുടെ കൊച്ചുമക്കൾ പോലും ഇത്ര സ്വാതന്ത്ര്യത്തോടെ തങ്ങളോട് പെരുമാറിയിട്ടില്ല.. കാർത്തി ഒഴിച്ച്.. മുത്തൂസുകൾ കരയുവാണോ.. പോടീ കള്ളി പെണ്ണെ... അതേയ് നിങ്ങളെ പറ്റി കാത്തു എന്നോട് പറഞ്ഞത് നിങ്ങൾ രണ്ടാളും ഭയങ്കര ടെറർ ആണെന്ന... പക്ഷെ എനിക്കങ്ങനെ തോന്നിയില്ലാട്ടോ അതാ നിങ്ങളെ പറ്റിച്ചത്... പിന്നെ നിങ്ങളുടെ കണ്ണ് കൊണ്ടുള്ള ഗോഷ്ടി ഞാൻ ദൂരെ നിന്നെ കണ്ടിരുന്നു.. നീ ഞങ്ങടെ കിച്ചുവിന് പറ്റിയ ആൾ തന്നെയാ.. അവന്റെ പേര് കേട്ടപ്പോൾ അവളുടെ മുഖം മങ്ങി... അല്ല ചോദിക്കാൻ വിട്ടു മോൾടെ വീട്ടിൽ ആരൊക്കെ ഉണ്ട്.. (അച്ഛമ്മ ) കല്യാണം പെട്ടന്നായത് കൊണ്ട് ഒന്നും അങ്ങട് ശെരിക്കറിയില്ല...(അമ്മമ്മ ) അതിന് അത് വീടായിരുന്നോ.. തനിക്ക് അത് ഒരു തടവറ ആയിരുന്നില്ലേ.. ഈ അടുത്തല്ലെ താൻ അതിൽ നിന്നും മോചിതയായത്.. അവൾ ചിന്തിച്ചു... എന്താ മോളെ ആലോചിക്കുന്നെ... ഏയ്‌ ഒന്നുല്ല.. എന്ന പറ... വീട്ടിൽ അച്ഛൻ അമ്മ.. അമ്മ എന്ന് പറഞ്ഞാൻ ചെറിയമ്മ.. പിന്നെ ഒരു അനിയത്തി അർച്ചന എന്ന അച്ചു..

നമ്മടെ കാത്തുവിനെ പോലൊരു കുറുമ്പി പെണ്ണ്.. അച്ചുവിന്റെ ഓർമയിൽ അവളുടെ ചൊടിയിൽ പുഞ്ചിരി വിരിഞ്ഞു... ചെറിയമ്മ എന്ന് പറയുമ്പോ.. മോൾടെ അമ്മ... എന്റെ അമ്മ എനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ മരിച്ചുപോയി...അമ്മ കൊച്ചിലെ മുതൽ ഹാർട്ട്‌ പേഷ്യന്റ് ആയിരുന്നു...അമ്മയുടെയും അച്ഛന്റെയും പ്രണയ വിവാഹം ആയിരുന്നു.. അതുകൊണ്ട് തന്നെ രണ്ടു വീട്ടുകാരുമായി അധികം അടുപ്പമില്ല.. അച്ഛന്റെ വീട്ടുകാരുമായി ഒട്ടുമില്ല.. അമ്മയുടെ വീട്ടിൽ അമ്മമ്മ പിന്നെയും ഇടക്ക് ഞങ്ങളെ കാണാൻ വരാറുണ്ടായിരുന്നു...അമ്മയുടെ രോഗത്തിന്റെ വിവരമൊക്കെ അറിഞ്ഞിട്ടു തന്നെയാ അച്ഛൻ വിവാഹം ചെയ്തെ... അപ്പോഴൊന്നും വലിയ കുഴപ്പം ഇല്ലായിരുന്നു... പിന്നെ പ്രേഗ്നെന്റ് ആയപ്പോൾ കുറച്ചു കംപ്ലിക്കേറ്റഡ് ആയി അപ്പൊ ഡോക്ടർസ് പറഞ്ഞത അബോർഷൻ ചെയ്യാൻ പക്ഷെ അമ്മ സമ്മതിച്ചില്ല... അങ്ങനെ അമ്മയുടെ നിർബന്ധപ്രകാരം എനിക്ക് ജന്മം തന്നു.. അതോടെ അമ്മയുടെ ആരോഗ്യ സ്ഥിതി കൂടുതൽ വഷളായി.. ഓപ്പറേഷൻ ഒക്കെ ചെയ്തു പക്ഷെ രക്ഷിക്കാൻ കഴിഞ്ഞില്ല... അമ്മയുടെ മരണത്തോടെ അച്ഛനും ആകെ തകർന്നിരുന്നു...

ഞാൻ കുഞ്ഞല്ലായിരുന്നോ എന്നെപോലും ശ്രദ്ധിക്കാതെയായി.. അങ്ങനെ എന്നെ നോക്കാൻ വന്നതാണ് അമ്മയുടെ അനിയത്തി.. അവർ കല്യാണം കഴിഞ്ഞ് ബന്ധം വേർപിരിഞ്ഞു നിൽക്കുവായിരുന്നു..അഞ്ചു വയസ്സുവരെ അവരും അമ്മമ്മയും കൂടി എന്നെ നോക്കി.. പിന്നെ ആളുകൾ അതും ഇതും പറയും എന്ന് പറഞ്ഞു എല്ലാവരും കൂടി അച്ഛനെ കൊണ്ട് അവരെ കല്യാണം കഴിപ്പിച്ചു... കല്യാണം കഴിഞ്ഞും ആദ്യമൊക്കെ എന്നോട് ഭയങ്കര സ്നേഹമായിരുന്നു.. പിന്നെ അവർ സ്വന്തം ചോരക്ക് ജന്മം കൊടുക്കാൻ പോകുവാണെന്നു അറിഞ്ഞപ്പോൾ എന്നെ അവഗണിക്കാൻ തുടങ്ങി... അച്ചു ജനിച്ചപ്പോൾ തീരെ നോക്കാതെയായി.. മെല്ലെ ഞാനും അതിനോട് പൊരുത്തപ്പെട്ടു... അവൾ കണ്ണീരോടെ പറഞ്ഞു നിർത്തി..ഇതെല്ലാം കേട്ടപ്പോൾ മുത്തശ്ശിമാരുടെ കണ്ണും കലങ്ങി... അപ്പൊ അച്ഛൻ... (അച്ഛമ്മ ) അമ്മ മരിച്ചേ പിന്നെ അച്ഛൻ എന്നോട് ഒന്ന് മിണ്ടിയിട്ടില്ല എന്നെ മോളെ എന്ന് പറഞ്ഞോന്നു ചേർത്ത് നിർത്തിയിട്ടില്ല... അമ്മയെ കൊലക്ക് കൊടുക്കാൻ വേണ്ടി പിറന്നവളാണെന്ന് ഇടയ്ക്കു പറയുന്നേ കേൾക്കാം... അപ്പോഴൊക്കെ തുണയായി നിന്നത് അമ്മമ്മ ആയിരുന്നു.. അമ്മമ്മയും പോയി എന്നെ തനിച്ചാക്കി ഞാൻ ഒമ്പതിൽ പഠിക്കുമ്പോൾ.. പിന്നെ അച്ചു അവൾക്ക് ഞാൻ എന്ന് വെച്ചാൽ ജീവന.. പലപ്പോഴും ചെറിയമ്മയുടെ ഉപദ്രവത്തിൽ നിന്ന് അവളെന്നെ രക്ഷിച്ചിട്ടുണ്ട്...

അവൾ ഒരു പുഞ്ചിരി മുഖത്തണിഞ്ഞു... ഞങ്ങൾക്കിതൊന്നും അറിയില്ലായിരുന്നു മോളെ. മോൾക്ക് വിഷമം തട്ടിയോ... അവർ വാത്സല്യത്തോടെ അവളോട് ചോദിച്ചു... ഏയ്‌ ഇല്ലന്നെ.. നിങ്ങളെ കണ്ടപ്പോൾ എനിക്ക് അമ്മമ്മയെ ഓർമ വന്നു അതാ ഞാൻ എല്ലാം പറഞ്ഞത്.. ഇതൊന്നും ആർക്കും അറിയാത്ത എന്റെ ജീവിതത്തിലെ ഒരു അധ്യായമാണ്.. ഇനി മുതൽ നിനക്ക് ആരുമില്ലെന്ന് തോന്നെണ്ട നീ ഞങ്ങടെ കൊച്ചുമോൾ തന്നെയാ.. ഇത്ര കാലം നിനക്ക് അവരാരും തരാത്ത സ്നേഹം ഞങ്ങൾ നിനക്ക് തരും...അല്ലെ കമലം.. അതെ.. നിന്നെ ഞങ്ങൾ സ്നേഹിച്ചു കൊല്ലും.. അതും പറഞ്ഞു രണ്ടുപേരും അവളുടെ ഇരു കവിളിലും ഉമ്മ വെച്ചു... അവളെയും കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു.. അകത്തേക്ക് തിരിഞ്ഞപ്പോൾ കണ്ടത് വാതിലിന്റെ അവിടെ നിന്ന് കണ്ണ് തുടക്കുന്ന കാത്തുവിനെയും അമ്മയേയുമാണ് ഒപ്പം അച്ഛനുമുണ്ട്... അവൾ അവർക്ക് നിറഞ്ഞ പുഞ്ചിരി നൽകി അവരുടെ അടുത്തേക്ക് നടന്നു... നിനക്ക് ഇത്രയും വിഷമങ്ങൾ ഉണ്ടെന്ന് ഞങ്ങൾ അറിഞ്ഞില്ലല്ലോ മോളെ.. അച്ഛൻ ചേർത്ത് നിർത്തി നിറുകയിൽ തലോടി കൊണ്ട് പറഞ്ഞു... അവൾ അതിനൊന്ന് നേർമയിൽ ചിരിച്ചു..

എന്റെ മോൾക്ക് ഇത്രകാലം നിഷേധിക്കപ്പെട്ട ഒരു അമ്മയുടെ സ്നേഹം ഇനി മുതൽ ഞാൻ തരും എന്റെ കണ്ണടയും വരെ... സുമാമ്മ അവളെ ചേർത്ത് പിടിച്ചു.. അവൾ കണ്ണീരോടെ അവരെ ഇറുകെ പുണർന്നു... അതുകണ്ടു അവരുടെയെല്ലാം കണ്ണുകളിൽ സന്തോഷം അലയടിച്ചു...ഉച്ചഭക്ഷണം അവരെല്ലാവരും ഇരുന്ന് സന്തോഷത്തോടെ കഴിച്ചു.. അപ്പോഴും കാർത്തി ഓഫീസിൽ നിന്നും വന്നിട്ടില്ലായിരുന്നു... ഉച്ചക്ക് ഒരു 2 മണി ആയപ്പോൾ റിസപ്ഷന് ദച്ചുവിനെ ഒരുക്കാനുള്ള ബ്യൂട്ടീഷൻ വന്നു.. അവർ അവളെ അതിമനോഹരിയായി ഒരുക്കി... ഗ്രീൻ കളർ ഹെവി വർക്ക്‌ ഉള്ള ലഹങ്കയിൽ അവൾ അതി സുന്ദരിയായിരുന്നു... അവളുടെ സ്വർണ നിറം അതിൽ ഒന്നു കൂടി തിളങ്ങി..സൈഡ് ബൺ ചെയ്ത് ഹെയർ സെറ്റ് ചെയ്തു അതിൽ വൈറ്റ് കളർ ഹെയർ ഫ്ലവർ കൊണ്ട് ഒന്നുകൂടി ഭംഗിയാക്കി.. മുഖത്ത് സിമ്പിൾ മേക്കപ്പ് ചെയ്തു... കഴുത്തിൽ വെള്ളക്കൽ വെച്ച സിമ്പിൾ നെക്‌ളേസ്... അതിന് മാച്ചിങ് ആയി കാതിൽ ഹെവി ആയിട്ടുള്ള വൈറ്റ് സ്റ്റോൺ കമ്മൽ.. കയ്യിലും അതുപോലെ വെള്ളക്കൽ പതിപ്പിച്ച വലിയ രണ്ട് വളകൾ... ഇപ്പോൾ അവളെ കണ്ടാൽ ആരും ഒന്ന് നോക്കി പോകും... ഒരുങ്ങി കഴിഞ്ഞപ്പോൾ അമ്മ വന്നു... അവർക്കെല്ലാം ഗോൾഡൻ കളറിൽ വരുന്ന ഡ്രസ്സ്‌ കോഡ് ആയിരുന്നു... എന്റെ മോൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ.. അതും പറഞ്ഞു കെയ്‌കൊണ്ട് ഞൊട്ട പൊട്ടിച്ചു കണ്മഷി എടുത്ത് ചെവിയുടെ പിറകിൽ തേച്ചു..

ഈ ചെറുക്കൻ ഇതുവരെ വന്നില്ലല്ലോ നേരം മൂന്നര കഴിഞ്ഞു ആളുകൾ വന്നു തുടങ്ങി.. നാല് മണിക്ക് ഓഡിറ്റോറിയത്തിൽ എത്തേണ്ടതല്ലേ.. അമ്മ ടെൻഷനോടെ എന്തൊക്കെയോ പറയുന്നുണ്ട്... സത്യം പറഞ്ഞാൽ ഇത്ര നേരം ഇവരുടെ കൂടെ കൂടി കാർത്തിയുടെ ഓർമ്മയൊന്നും ഉണ്ടായിരുന്നില്ല.. അമ്മ പറഞ്ഞപ്പോഴാണ് താനും അത് ഓർത്തത്.. ഒരു നൊമ്പരം മനസ്സിൽ മുളപ്പൊട്ടിയോ...അവൾ ചിന്തിച്ചു.. കാത്തു നീ വിളിച്ചു നോക്കിയോ... ആ അമ്മ... ഔട്ട്‌ ഓഫ് കവറേജ് ആണ്.. ദച്ചുവിന്റെ കഴിഞ്ഞു ബ്യൂട്ടീഷൻ അവളെയായിരുന്നു ഒരുക്കിയിരുന്നത് അതിനിടയിൽ അവൾ പറഞ്ഞു... ഞാൻ താഴേക്ക് പോവാ.. അച്ഛനോട് ഓഫീസ് നമ്പറിൽ ഒന്ന് വിളിച്ചു നോക്കാൻ പറയട്ടെ... ഒരുക്കം കഴിഞ്ഞാൽ ദച്ചുവിനെയും നീ താഴേക്ക് പോരെ... ശെരി അമ്മ.. ** ഏട്ടത്തി എന്റെ കഴിഞ്ഞു നമുക്ക് താഴേക്ക് പോവാം.. കണ്ണാടിയിൽ നോക്കി കൊണ്ട് കാത്തു പറഞ്ഞു.. മതി കൊച്ചേ നോക്കിയത്.. കണ്ണാടിപോലും പൊട്ടിപോകും..

ദച്ചു കളിയാക്കി.. ഒന്നു പോ ഏട്ടത്തി... എത്ര ഒരുങ്ങിയിട്ടും ഏട്ടത്തിയുടെ അത്ര അങ്ങോട്ട് എത്തുന്നില്ല... അവൾ ചുണ്ടു പിളർത്തി പറഞ്ഞു... 😞 അച്ചോടാ എന്റെ കാത്തു അല്ലെങ്കിലേ സുന്ദരിയല്ലേ.. പിന്നെ ഈ പുട്ടിയുടെ ഒക്കെ ആവശ്യമുണ്ടോ.. ദച്ചു അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു.. ആണോ... അവൾ കണ്ണ് വിടർത്തി ചോദിച്ചു.. ആന്നേ... ഇനി താഴെ പോവാലോ.. ആ പോവാം.. കാത്തു ദച്ചുവിന്റെ കയ്യിനുള്ളിൽ കൂടി കയ്യിട്ട് പറഞ്ഞു അവർ സംസാരിച്ചു താഴേക്കുള്ള സ്റ്റെപിനടുത്തെത്തി... അയ്യോ ഏട്ടത്തി എന്റെ ഫോൺ റൂമിൽ വെച്ചു എടുത്തിട്ട് വരവേ.. അതും പറഞ്ഞു അവൾ റൂമിലേക്കോടി... ഈ പെണ്ണിന്റെ ഒരു കാര്യം.. അതും പറഞ്ഞു തിരിഞ്ഞതും അവൾ ആരുമായോ കൂട്ടിയിടിച്ചു.. കാൽ സ്ലിപ്പായി വീഴാൻ പോയി.. അത് കണ്ട് അവൾ കണ്ണുകൾ ചിമ്മി... പക്ഷെ താഴെ എത്തുന്നതിനു മുന്നേ അവളെ രണ്ടു കരുത്തുറ്റ കരങ്ങൾ താങ്ങിയിരുന്നു..❣️.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story