നെഞ്ചോട് ചേർത്ത് ❣️: ഭാഗം 5

nenjod cherth

രചന: SHAMSEENA

ഈ പെണ്ണിന്റെ ഒരു കാര്യം.. അതും പറഞ്ഞു തിരിഞ്ഞതും അവൾ ആരുമായോ കൂട്ടിയിടിച്ചു.. കാൽ സ്ലിപ്പായി വീഴാൻ പോയി.. അത് കണ്ട് അവൾ കണ്ണുകൾ ചിമ്മി... പക്ഷെ താഴെ എത്തുന്നതിനു മുന്നേ അവളെ രണ്ടു കരുത്തുറ്റ കരങ്ങൾ താങ്ങിയിരുന്നു..❣️ * ഭൂമി ദേവിയെ വണങ്ങാഞ്ഞപ്പോൾ അവൾ മെല്ലെ കണ്ണ് തുറന്നു നോക്കി...തന്നെ താങ്ങിയ കൈകളുടെ ഉടമയെ നോക്കി... കാർത്തിയെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു.. അവനും അവളെ കണ്ണിമക്കാതെ നോക്കുവായിരുന്നു..ദച്ചുവിന്റെ മൂക്കിന്മേലുള്ള സ്വർണകൽ മൂക്കുത്തി അവളുടെ മുഖത്തിന്റെ ഭംഗി ഒന്നുകൂടി കൂട്ടി...അവിടെ നിറഞ്ഞ പ്രകാശത്താൽ അത് വെട്ടിത്തിളങ്ങി... അവൻ മുഖം താഴ്ത്തി അവളുടെ മുഖത്തിനോടടുപ്പിച്ചു.. അവളുടെ മൂക്കുത്തിയിൽ അമർത്തി ചുംബിച്ചു... അവളുടെ കണ്ണുകൾ ഒന്നുകൂടി വിടർന്നു... അവനിൽ അത് കണ്ട് കുസൃതി നിറഞ്ഞു.. മൂക്കുത്തിയിൽ നിന്നും ചുണ്ടുകൾ വേർപെടുത്തി.. അവന്റെ നോട്ടം അവളുടെ വിറയാർന്ന അധരത്തിൽ ചെന്നു നിന്നു..അത് അറിഞ്ഞെന്നോണം അവളുടെ കണ്ണുകൾ പിടച്ചു.. അവന്റെ കയ്യിൽ നിന്നും അവൾ കുതറി...

പക്ഷെ അവൻ അവളെ ഒന്നുകൂടി മുറുക്കി പിടിച്ചു..അവൾ ദയനീയമായി അവനെ നോക്കി... പക്ഷെ അവൻ പിടിവിട്ടില്ല.. അവളുടെ അധരം ലക്ഷ്യം വെച്ച് അവന്റെ അധരം നീങ്ങി... അവൾ കണ്ണുകൾ ഇറുക്കി അടച്ചു... ഏട്ടത്തി... അപ്പോഴേക്കും കാത്തു കാറി കൂവി അവിടെ എത്തി.. ആ വിളികേട്ട് രണ്ടുപേരും ഞെട്ടിപിടഞ്ഞു അകന്ന് മാറി.. കുരുപ്പ്.. കറക്റ്റ് സമയത്ത് എത്തിക്കോളും.. അവൻ ദേഷ്യത്തോടെ പല്ല് ഞെരിച്ചു.. അത് കണ്ട് ദച്ചു അവനെ പുച്ഛിച്ചു തള്ളി... നീ പുച്ഛിക്കുവൊന്നും വേണ്ട നിന്നെ എന്റെ കയ്യിൽ കിട്ടും അപ്പൊ ഞാൻ എടുത്തോളാം... ഏട്ടത്തി പോവാം.. ദച്ചുവിനോട് അത് പറഞ്ഞ് അവളുടെ കയ്യിൽ പിടിച്ചപ്പോഴാണ് അടുത്ത് നിൽക്കുന്ന കാർത്തിയെ കണ്ടത്.. ആഹാ ഏട്ടൻ എപ്പോ വന്നു... വേഗം ചെന്ന് റെഡിയായി വാ നമുക്ക് പോവണ്ടേ.. കുരുപ്പ് നല്ലൊരു കിസ്സ് നശിപ്പിച്ചിട്ട് ചോദിക്കുന്ന ചോദ്യം കേട്ടില്ലേ.. അവൻ അവളെ നന്നായൊന്ന് സ്മരിച്ചു.. എന്താ ഏട്ടാ ആലോചിക്കുന്നെ.. അവൻ ഇവിടെയൊന്നും അല്ല എന്ന് കണ്ട കാത്തു വീണ്ടും ചോദിച്ചു.. ഏയ്‌ ഒന്നുല്ല മോളെ.. നീ നല്ല സുന്ദരിയായിട്ടുണ്ടല്ലോ എന്ന് ആലോചിച്ചതാ.. 😁 അണോ.. സത്യം.. 🥰

ആടി... ഇന്ന് നീ കുളിച്ചു എന്ന് തോന്നു ന്നു അല്ലെ.. അതാ ഇത്ര മെന ഇന്ന് കാണാൻ.. ഈ 😁 മനസ്സിലായല്ലേ.. അവൾ ഒരു അവിഞ്ഞ ചിരി പാസാക്കി.. ചേട്ടൻ അധികം നിന്ന് എന്നെ വാരാതെ പോയി റെഡിയായി വന്നേ.. ഓ ഉത്തരവ്..കാർത്തി കൈകൂപ്പി അവളോട് പറഞ്ഞു.. എന്നിട്ട് അവളുടെ തലക്കിട്ടു ഒരു കൊട്ടും കൊടുത്ത് റൂമിലേക്ക് പോയി.. പാവം ഏട്ടൻ ഏട്ടത്തിയുമായി മേരേജ് ഫിക്സ് ചെയ്തതിനു ശേഷമാ ആ പഴയ കളിയും ചിരിയും ഒക്കെ തിരിച്ചുവന്നെ.. കാത്തു പറഞ്ഞപ്പോൾ അവൾ സംശയത്തോടെ നെറ്റി ചുളിച്ചു.. അതെന്നെ... ഇതിന് മുന്നെയൊക്കെ തൊട്ടതിനും പിടിച്ചതിനും എല്ലാം ദേഷ്യമായിരുന്നു.. ഒരുമാതിരി വെട്ടു പോത്തിന്റെ സ്വഭാവം.. ഇപ്പോഴും അതിന് മാറ്റമൊന്നുമില്ല... ദച്ചു കഴുത്തിനു പുറകിൽ ചൊറിഞ്ഞു കൊണ്ട് പിറുപിറുത്തു.. ഏട്ടത്തി എന്തേലും പറഞ്ഞോ. ഏയ്‌ താഴേക്കു പോവാം എന്ന് പറയുവായിരുന്നു.. അവർ താഴെ എത്തിയപ്പോൾ ഓഡിറ്റോറിയത്തിലേക്ക് പോകാനുള്ള കുറച്ചാളുകളൊക്കെ വന്നിരുന്നു.. അവരോടൊക്കെ വിശേഷം പറഞ്ഞിരുന്നു അപ്പോഴേക്കും കാർത്തിയും റെഡിയായി വന്നിരുന്നു...

വൈറ്റും ഗ്രീനും കോമ്പിനേഷനിൽ ഉള്ള സ്യൂട് ആയിരുന്നു അവന്റെ വേഷം മുടി ജെൽ തേച് ഒതുക്കി വെച്ചിട്ടുണ്ട്.. മീശയും താടിയും ചെറുതായി ട്രിമ് ചെയ്ത് സെറ്റാക്കിയിട്ടുണ്ട്..അവനെ കണ്ട് ദച്ചു കണ്ണിമ ചിമ്മാതെ നോക്കി നിന്നു.. ഇത്രയും അടിപൊളിയായി അവനെ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്ന് അവൾക്ക് തോന്നി... അവളുടെ നോട്ടം കണ്ട് അവൻ ഒന്ന് കൂർപ്പിച്ചു നോക്കിയപ്പോൾ അവൾ വേഗം നോട്ടം മാറ്റി... ** എല്ലാവരും ഓഡിറ്ററിയത്തിലേക്ക് പുറപ്പെട്ടു.. ദച്ചുവും കാർത്തിയും ഒരു മറ്റുള്ളവർ വേറെ വണ്ടികളിലുമായാണ് പോയത്... ഓഡിറ്റോറിയം നിറയെ ബാൽബുകളാൽ അലങ്കരിച്ചിട്ടുണ്ട്.. അതിന് ഭംഗിയെകാൻ എന്നോണം വൈറ്റ് കളറിൽ ഉള്ള റോസാപൂവുകൾ വെച്ചിട്ടുണ്ട്... കാറിൽ നിന്നും കാർത്തി ഇറങ്ങി ദച്ചുവിന് നേരെ കൈനീട്ടി.. ഫോട്ടോഗ്രാഫർമാരും മറ്റുള്ളവരും തങ്ങളെ മാത്രം ഉറ്റുനോക്കി നിൽക്കുന്നത് കൊണ്ട് അവൾ വേറെ നിവൃത്തിയില്ലാതെ അവന്റെ വലത് കയ്യിലേക്ക് തന്റെ ഇടം കൈ ചേർത്തു.. ചുവന്ന പരവതാനിയിലൂടെ അവന്റെ കൈ പിടിച്ചു അവൾ വൈറ്റ് ഓർക്കിഡ് പൂക്കൾ കൊണ്ട് അലങ്കരിച്ച സ്റ്റേജിലേക്ക് നടന്നു.. ചുറ്റും ഫ്ലാഷുകൾ മിന്നി...

ചെറിയ രീതിയിൽ മ്യൂസിക് അവിടെ മുഴങ്ങി കേൾക്കുന്നുണ്ട്.. അവരെ കണ്ട് എല്ലാവരും സന്തോഷത്തോടെയും അതിലുപരി അസൂയയോടെയും നോക്കി നിന്നു...അവർ സ്റ്റേജിൽ കയറി അവിടെ സെറ്റ് ചെയ്തിട്ടുള്ള ഇരിപ്പിടത്തിൽ ഇരുന്നു... പിന്നെ ഫോട്ടോ സെക്ഷൻ ആയിരുന്നു. അവരെ പല പോസിൽ നിർത്തി ഫോട്ടോ എടുത്തു.. ദച്ചു ദേഷ്യം അടക്കിപിടിച്ചു പുഞ്ചിരി മുഖത്തണിഞ്ഞു അതിനെല്ലാം നിന്ന് കൊടുത്തു.. പിന്നെ ഓരോരുത്തർ ആയിവന്നു ഫോട്ടോ എടുത്തുപോയി.. ആരൊക്കെയോ വന്നു പരിചയപ്പെട്ടു.. അവർക്കെല്ലാം തെറ്റല്ലാത്ത രീതിയിൽ ഒരു പുഞ്ചിരിയിൽ ഒതുക്കി മറുപടി... അങ്ങനെ നിൽക്കുമ്പോഴാണ് മീനു ചേച്ചിയുടെയും ഗോപാലൻ മാഷിന്റെയും കൂടെ അച്ചു വരുന്നത് കണ്ടത്.. ഓടി ചെന്നു അവളെ കെട്ടിപിടിച്ചു കരഞ്ഞു... തിരിച്ചു അവളും പുണർന്നു.. എന്റെ ചേച്ചികുട്ടി സുന്ദരി ആയിട്ടുണ്ടല്ലോ.. പോടീ പെണ്ണെ... ഇതൊക്കെ ആ കാത്തുവിന്റെ പണിയാ... എന്തായാലും കൊള്ളാം.. ആഹാ അനിയത്തിയെ കിട്ടിയപ്പോ ഞങ്ങളെ ഒന്നും വേണ്ടേ.. മീനു ചേച്ചി കേറുവോടെ പറഞ്ഞു.. സോറി ചേച്ചി.. ഞാൻ.. പെട്ടന്ന് ഇവളെ കണ്ടപ്പോൾ..മീനുവിന്റെ കൈ രണ്ടും കവർന്നു ദച്ചു പറഞ്ഞു..

ഹാ സാരല്ലെടി പെണ്ണെ.. എനിക്കറീലെ നിന്നെ.. ചേച്ചി എപ്പോ വന്നു ബാംഗ്ലൂരിൽ നിന്ന്.. ഞാൻ രാവിലെ എത്തി.. രണ്ടു ദിവസത്തെ ലീവ് ഉണ്ട്... മ്മ്.. മാഷേ.. അവൾ ഗോപാലൻ മാഷിന്റെ അടുത്തേക്ക് ചെന്നു.. അയാൾ അവളെ ചേർത്തു നിർത്തി...നിറുകയിൽ മുത്തി. ഹ നിന്റെ ചെക്കനെ പരിചയപ്പെടുത്തെടി.. മീനു വീണ്ടും പറഞ്ഞു.. അവൾ മങ്ങിയ മുഖത്തോടെ അവരെയും കൂട്ടി സ്റ്റേജിലേക്ക് നടന്നു.. ഹായ് കാർത്തിക്.. ഞാൻ മീനാക്ഷി ദച്ചുവിന്റെ ഫ്രണ്ട് ആണ് അറിയാമോ..? മീനു കാർത്തിക്ക് കൈ കൊടുത്തുകൊണ്ട് ചോദിച്ചു... ഹാ.. അറിയാം.. ദച്ചു പറഞ്ഞിട്ടുണ്ട് ഇയാളെ പറ്റി.. ഇപ്പോഴാണ് കാണാൻ സാധിച്ചത്.. അവനും അവൾക്ക് തിരികെ കൈകൊടുത്തു കൊണ്ട് പറഞ്ഞു.. എപ്പോ പറഞ്ഞു നിങ്ങടെ മേരേജ് ഇന്നലെ കഴിഞ്ഞല്ലേ ഉള്ളൂ... അവൾ സംശയത്തോടെ ചോദിച്ചു.. അത്..ഇ.. ഇന്നലെത്തന്നെ എല്ലാവരെയും പറ്റി പറഞ്ഞപ്പോ ചേച്ചിയെയും പറ്റി പറഞ്ഞു.. അവൻ എന്തെങ്കിലും പറയും മുന്നേ അവൾ ഇടയിൽ കയറി പറഞ്ഞു..

അപ്പൊ നിങ്ങൾ ഇന്നലെ ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാതെ നാട്ടുകാര്യം ചർച്ച ചെയ്യുവായിരുന്നോ... ദച്ചുവിന്റെ കാതിൽ മീനു മേല്ലെ ചോദിച്ചു.. ഒന്ന് പോ ചേച്ചി... അവൾ മീനുവിന്റെ തലയിൽ തള്ളി കൊണ്ട് പറഞ്ഞു...എന്നിട്ട് കാർത്തിയെ നോക്കി.. അപ്പോൾ അവന്റെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ട് മീനു പറഞ്ഞത് അവൻ കൃത്യമായി കേട്ടെന്ന് അവന്റെ ചിരിയിൽ നിന്നും അവൾക്ക് മനസ്സിലായി.. അവൾ വെപ്രാളത്തോടെ നോട്ടം മാറ്റി തിരിഞ്ഞു നിന്നു മീനുവിനോടും അച്ചുവിനോടും സംസാരിച്ചു നിന്നു.. വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ മാഷിനോട് വർത്താനം പറഞ്ഞു നിൽക്കുന്നുണ്ട്.. അവരുടെ രണ്ടാളുടെയും സംസാരത്തിൽ മുൻ പരിചയമുള്ളവരെ പോലെ അവൾക്ക് തോന്നി...പിന്നെ അവരെയും കൊണ്ട് കാത്തു ഫുഡ്‌ കഴിക്കാൻ പോയി... ചെറിയമ്മയെ പറ്റിയോ അച്ഛനെ പറ്റിയോ ഒന്നും ചോദിക്കാൻ തോന്നിയില്ല അച്ചുവോട്ടും പറഞ്ഞുമില്ല... ഇടക്ക് അമ്മ അച്ചുവിനോട് ചോദിക്കുന്നത് കേട്ടു അച്ഛനെയും ചെറിയമ്മയെയും പറ്റി... അച്ഛന് വയ്യ അതാ വരാത്തതെന്ന് അവൾ പറയുന്നത് ആ ബഹളത്തിനിടയിലും കേട്ടു.. എന്നിട്ടും ആ മനുഷ്യന് വേണ്ടി മനസ്സൊന്നു വേദനിക്കുക പോലും ചെയ്തില്ല...

വീണ്ടും ആരൊക്കെയോ വന്നു പരിചയപ്പെടുന്നു.. കുറേ പേരെയൊക്കെ അറിയാം ഓഫീസിലും മീറ്റിംഗ്സിലുമൊക്കെയായി കണ്ടിട്ടുണ്ട്... പിന്നെ വന്ന ആളെ കണ്ട് തന്റെ കണ്ണ് നിറഞ്ഞു... ഏട്ടായി.. അവൾ അവനെ കണ്ട് വിളിച്ചു... പക്ഷെ അവൻ അവളെ മൈന്റ് ചെയ്തില്ല.. അത് അവളെ വിഷമിപ്പിച്ചു... അവൾ അവനെ നോക്കി കണ്ണ് നിറച്ചു... പക്ഷെ അവൻ അത് കണ്ട ഭാവംപോലും നടിക്കാതെ കാർത്തിയോട് സംസാരിച്ചു നിന്നു.. എടാ കിച്ചു പാവത്തിന് വിഷമായി ഞാൻ മിണ്ടട്ടെടാ അവളോട്.. എട്ടായിന്ന് വിളിക്കുമ്പോ നെഞ്ച് കലങ്ങുന്നെടാ.. മിണ്ടിയാൽ കൊല്ലും മനു നിന്നെ മര്യാദക്ക് മിണ്ടാതെ നിന്നോ.. കുറേ നമ്മളെ വിഷമിപ്പിച്ചതല്ലേ അവളും കൂടി അറിയട്ടെ നമ്മുടെ വിഷമം... അടിയൻ അവിടുന്ന് പറയുന്നത് അത് പോലെ അനുസരിച്ചോളാം.. മാനവ് എന്ന മനു കിച്ചുവിന് മുമ്പിൽ തല കുമ്പിട്ടു കളിയായി പറഞ്ഞു... മനുവും കിച്ചുവും കൊച്ചിലെ മുതലുള്ള കൂട്ടാണ് .. രണ്ടുപേരും പരസ്പരം ജീവൻ വരെ കൊടുക്കും.. അത്രക്കും വലിയ ആത്മാർത്ഥ സുഹൃത്തുക്കളാണ്...അതിലുപരി സഹോദരങ്ങളും..മനു ബിസിനെസ്സ് ആവശ്യത്തിനായി ദുബായിൽ പോയതായിരുന്നു.. ഇന്നലെയാണ് തിരിച്ചെത്തിയത്...

എങ്ങനാ ആൾ പിടി തന്നോ.. എന്തേലും പറഞ്ഞോ.. മനു ഇത്തിരി സീരിയസ് ആയി തന്നെ ചോദിച്ച്.. എവിടുന്ന് എന്നെ ശത്രു പക്ഷത്ത കാണുന്നെ.. നിന്നെ അങ്ങനെയല്ല എന്ന് തോനുന്നു.. അതല്ലേ ഏട്ടായി എന്ന് നിന്നെ കണ്ടപ്പോൾ തന്നെ അവൾ വിളിച്ചത്.. വരട്ടെ അവൾ തന്നെ എല്ലാം പറയും അതുവരെ വൈറ്റ് ചെയ്യാം.. കിച്ചു എന്തോ ആലോചിച്ചു പറഞ്ഞു.. ** ഫുഡ്‌ കഴിക്കാനും കാർത്തിയും ദച്ചുവും മനുവും കൂടി ഒരുമിച്ചാണ് ഇരുന്നത്.. അപ്പോഴും മനു അവളോട് ഒന്നും മിണ്ടിയില്ല... അവൾ സംസാരിക്കാൻ ശ്രമിച്ചപ്പോഴൊക്കെയും അവൻ ഒഴിഞ്ഞു മാറി.. അവന്റെ അവഗണന അവൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു... കാരണം കൂടെ പിറന്നില്ലെങ്കിലും സ്വന്തം ഏട്ടനായിട്ടായിരുന്നു അവൾ അവനെ കണ്ടിരുന്നത്.. ദച്ചു ഭക്ഷണമൊന്നും കഴിക്കാതെ അവിടെ നിന്നും എഴുന്നേറ്റു.. മുത്തശ്ശിമാർ നിർബന്ധിച്ചെങ്കിലും അവൾ കഴിക്കാൻ കൂട്ടാക്കിയില്ല.. പാട്ടും ഡാൻസും മറ്റുമായി റിസപ്ഷൻ എല്ലാവരും ആഘോഷമാക്കി.

. ഓരോരുത്തർ ആയി പോയിത്തുടങ്ങി.. അച്ചുവും മീനുചേച്ചിയും മാഷും യാത്ര പറയാൻ വന്നു... സങ്കടങ്ങളെല്ലാം മനസ്സിൽ പൂട്ടി വെച്ച് സന്തോഷത്തോടെ യാത്രയാക്കി...മാഷ് നിറുകയിൽ കൈ വെച്ച് അനുഗ്രഹിച്ചു... എന്നും സന്തോഷമായിരിക്കട്ടെ എന്ന് പറഞ്ഞു... മാഷിനറിയില്ലല്ലോ എന്റെ സന്തോഷമെല്ലാം എന്നേ അവസാനിച്ചതാണെന്ന്... ** വീട്ടിൽ തിരിച്ചെത്തിയപ്പോൾ എല്ലാവരും നന്നേ ക്ഷീണിച്ചിരുന്നു... അമ്മമ്മ അവരുടെ മറ്റു മക്കളോടൊപ്പം തിരിച്ചു തറവാട്ടിലേക്ക് തന്നെ പോയി.. സുമാമക്ക് രണ്ട് സഹോദരന്മാരാണുള്ളത്... അതിൽ മൂത്ത സഹോദരന് മൂന്നു മക്കളാണ്.. രണ്ടു പെൺകുട്ടികൾ.. രണ്ടാമത്തെ സഹോദരന് ഒരു മകനേയുള്ളൂ അതാണ് മനു ഏട്ടൻ... ആ വിവരം തനിക്ക് ഇന്നാണ് മനസ്സിലായത്... എല്ലാവരും അവരവരുടെ റൂമിലേക്ക് പോയി... ദച്ചുവും റൂമിൽ ചെന്ന് ഫ്രഷായി ഒരു പലസ്സോയും ടി ഷർട്ടും എടുത്ത് ധരിച്ചു...റൂമിൽ ചെന്നപ്പോൾ കാർത്തി ഉണ്ടായിരുന്നില്ല.. മുകളിലേക്ക് പോകുന്നത് കണ്ടു പക്ഷെ റൂമിൽ വന്നപ്പോൾ ആൾ ഇല്ല.. അത് അവൾക്കും ഒരു ആശ്വാസമായി തോന്നി... അവൾ അവിടെ കിടന്നിരുന്ന സോഫയിലേക്ക് ഒരു പില്ലോയും ബെഡ്ഷീറ്റും എടുത്തിട്ടു...

എന്നിട്ട് അതിൽ തല വഴി പുതപ്പിട്ടു കിടന്നു.. നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് കിടന്നപ്പോൾ തന്നെ അവൾ ഉറക്കം പിടിച്ചു... *** കാർത്തി ഓഡിറ്റോറിയത്തിൽ നിന്നും വീട്ടിലേക്ക് വന്ന് നേരെ പോയത് മുകളിലത്തെ ഓഫീസ് മുറിയിലേക്കാണ്... രാവിലെ ഒരു കമ്പനിയുമായി നടന്ന മീറ്റിംഗിന്റെ കുറച്ചു പേപ്പേഴ്സ് കറക്റ്റ് ചെയ്യാൻ ഉണ്ടായിരുന്നു... അതെല്ലാം കഴിഞ്ഞപ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു.. അവൻ പേപ്പഴ്സും ലാപ്ടോപ്പും എല്ലാം എടുത്തു വെച്ച് റൂമിലേക്ക് നടന്നു... റൂമിൽ ലൈറ്റ് എല്ലാം ഓഫ്‌ ചെയ്തിട്ടുണ്ടായിരുന്നു... അവൻ ലൈറ്റ് ഓൺ ചെയ്തു... ഡോർ ലോക്ക് ചെയ്തു തിരിഞ്ഞു..അപ്പോൾ ദച്ചു തലവഴി പുതപ്പിട്ടു മൂടി സോഫയിൽ കിടക്കുന്നത് കണ്ടു.. കാർത്തി ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു അവളുടെ അരികിൽ മുട്ടുകുത്തിയിരുന്നു. എന്നിട്ട് പുതപ്പ് മെല്ലെ മുഖത്ത് നിന്നും മാറ്റി.. കണ്ണിൽ വെളിച്ചം തട്ടിയപ്പോൾ അവൾ ഒരു പൂച്ചാകുഞ്ഞിനെ പോലെ ചുരുണ്ടു കൂടി.. അത് കണ്ടപ്പോൾ അവനിൽ അതിയായ വാത്സല്യം നിറഞ്ഞു.. അവൻ മെല്ലെ അവളുടെ നെറ്റിയിൽ ചുംബിച്ചു... എന്തൊരു ക്യൂട്ട പെണ്ണെ നിന്നെ കാണാൻ ശെരിക്കും ഒരു പൂച്ചകുഞ്ഞിനെ പോലെ.. അവളുടെ കാതോരം മെല്ലെ അവൻ മൊഴിഞ്ഞു..

അവന്റെ നിശ്വാസം കാതിൽ തട്ടിയപ്പോൾ അവൾ ഒന്ന് ചിണുങ്ങി.. കണ്ണേട്ട... വേണ്ടാട്ടോ... അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.. അത് കേട്ട് അവന്റെ കണ്ണുകൾ വിടർന്നു.. അവളുടെ മനസ്സിൽ ഇപ്പോഴും താൻ ഉണ്ടെന്നുള്ളത് അവനിൽ സന്തോഷം നിറച്ചു.. അതിലുപരി കണ്ണേട്ടാ എന്നുള്ള വിളി നാളുകൾക്കു ശേഷം വീണ്ടും തന്റെ കാതിൽ പതിച്ചിരിക്കുന്നു... വരണ്ടുണങ്ങിയ അവന്റെ മനസ്സിൽ വീണ്ടും പുതു നാമ്പുകൾ മൊട്ടിട്ടു തുടങ്ങി... ഒന്നുകൂടി ആ വിളി കേൾക്കാൻ അവൻ കൊതിച്ചു.. മെല്ലെ അവളുടെ കാതിൽ ചുണ്ടുകൾ ചേർത്തു.. അടങ്ങിയിരിക്ക് കണ്ണേട്ടാ.. ആരേലും കാണും.. വീണ്ടും അവൾ ഉറക്കത്തിൽ ചിണുങ്ങി കൊണ്ട് പറഞ്ഞു... അത് കേട്ട് അവന് അവളെ ഇറുകെ പുണരണമെന്നും ചുംബനങ്ങളാൽ മൂടണമെന്നും തോന്നി.. പക്ഷെ ആ ആഗ്രഹം ഉള്ളിലൊതുക്കി അവളുടെ തലയിൽ ഒന്ന് തഴുകി അവൻ ഫ്രഷാവാൻ പോയി... *** ഫ്രഷായി വന്നു അവൻ ബെഡിൽ കിടന്നു.. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രാദേവി അവനെ പുൽകിയില്ല..

അവളെ നെഞ്ചോട് ചേർക്കാതെ ഉറക്കം വരില്ലെന്നവന് തോന്നി.. അവൻ ശബ്‍ദമുണ്ടാക്കാതെ എഴുന്നേറ്റ് മെല്ലെ ദച്ചുവിനടുത്തേക്ക് നടന്നു... അവളെ ബെഡ്ഷീറ്റോടെ കൈകളിൽ കോരിയെടുത്ത് ബെഡിൽ കൊണ്ടുവന്നു കിടത്തി.. എന്നിട്ട് അവനും അരികിൽ കിടന്നു തന്റെ നെഞ്ചോട് ചേർത്തവളെ പിടിച്ചു മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു.... *** രാവിലെ 6 മണിയുടെ അലാറം കേട്ടു കാർത്തി കണ്ണുകൾ ചിമ്മി തുറന്നു... എന്നിട്ട് ദച്ചുവിനെ നോക്കി.. പെണ്ണിപ്പോഴും തന്റെ നെഞ്ചോട് ചേർന്ന് സുഖനിദ്രയിൽ ആണ്.. അത് കണ്ട് അവനിൽ ഒരു കുസൃതി തോന്നി.. അവൻ മെല്ലെ അവളുടെ കവിളിലൂടെ ചൂണ്ടു വിരൽ കൊണ്ട് തഴുകി.. ദച്ചു ഒന്ന് കുറുകി കൊണ്ട് വീണ്ടും അവന്റെ നെഞ്ചോട് ചേർന്നു...അവൻ ഒന്നുകൂടി അവളെ ഇറുകെ പുണർന്നു കിടന്നു.. പെട്ടന്നവന് ഇന്നലത്തെ കാര്യം ഓർമ വന്നു.. അവൻ മെല്ലെ അവളെ ഉണർത്തതാതെ എഴുന്നേറ്റു... എന്നിട്ട് അവളെയെടുത്ത് വീണ്ടും സോഫയിൽ കിടത്തി പുതപ്പിച്ചു കൊടുത്തു... മെല്ലെ അവളുടെ നെറ്റിയിൽ ചുംബിച്ചു... ഫ്രഷാവാൻ പോയി... ** രാത്രിയിലെ കുളിർകാറ്റേറ്റ് ഒരു പെൺകുട്ടി കടലിലേക്ക് നോക്കിയിരിക്കുന്നു..കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ പിറകിൽ ആരോ അവളുടെ കണ്ണുകൾ കൈ കൊണ്ട് മൂടി.. ആ സ്പർശനം ആരുടേതാണെന്ന് മനസ്സിലായത്പോലെ അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..

അവൾ കൈകൾ മാറ്റി അവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.. ആ ചെറുപ്പക്കാരനും അവളെ നോക്കി കുസൃതിയാലേ ചിരിച്ചു കൊണ്ട് അവളുടെ അരികിൽ ഇരുന്നു.. കുറേ നേരത്തേക്ക് അവർ ഒന്നും മിണ്ടിയില്ല മൗനമായി കഥ പറഞ്ഞു.. നിലാവിന്റെ ശോഭയാൽ അവരുടെ മുഖം തിളങ്ങി... അൽപസമയത്തിന് ശേഷം ആ ചെറുപ്പക്കാരൻ അവളുടെ തോളിലൂടെ കയ്യിട്ട് അവളെ അവന്റെ നെഞ്ചിലേക്ക് അടക്കി പിടിച്ചു.. ശേഷം നെറ്റിയിൽ ചുംബിച്ചു.. അവൾ കണ്ണുകൾ അടച്ചു അത് സ്വീകരിച്ചു... നെറ്റിയിൽ തണുത്ത സ്പർശം ഏറ്റതും ദച്ചു കണ്ണുകൾ വലിച്ചു തുറന്നു ഞെട്ടിപിടഞ്ഞെഴുന്നേറ്റു അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു.. അവൾ നെറ്റിയിൽ തൊട്ടുനോക്കി ഇപ്പോഴും ആ ചുണ്ടുകളുടെ ചൂട് തന്റെ നെറ്റിയിൽ ഉണ്ടെന്ന് അവൾക്ക് തോന്നി.. അവളിൽ പരവേഷം വന്നു.. കണ്ട സ്വപ്നം അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു... പക്ഷേ രണ്ടുപേരുടെയും മുഖം വ്യക്തമായില്ല... ചെറുപ്പക്കാരന്റെ മുഖം ഓർത്തെടുക്കാൻ ശ്രമിക്കുന്നതോറും കാർത്തികിന്റെ മുഖമായിരുന്നു അവളുടെ മനസ്സിൽ തെളിഞ്ഞു വന്നത്... അത് കണ്ടതും ആ സ്വപ്നം ഒരിക്കലും സത്യമാവരുതേ എന്നവൾ മനമുരുകി പ്രാർത്ഥിച്ചു... എന്നിട്ട് തിരിഞ്ഞു ബെഡിലേക്ക് നോക്കി... കാർത്തിയെ കണ്ടില്ല.. ബാത്റൂമിൽ നിന്നും വെള്ളം വീഴുന്ന സൗണ്ട് കേട്ടപ്പോൾ ആൾ അതിൽ ഉണ്ടെന്ന് മനസ്സിലായി... അവൾ നെഞ്ചിൽ കൈ വെച്ച് ആശ്വസിച്ചു...അവിടെ നിന്നും എഴുന്നേറ്റു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story