നെഞ്ചോട് ചേർത്ത് ❣️: ഭാഗം 6

nenjod cherth

രചന: SHAMSEENA

അവൾ എഴുന്നേറ്റപ്പോഴേക്കും കാർത്തി ഫ്രഷായി വന്നിരുന്നു.. അവൾ അവൻക്ക് മുഖം കൊടുക്കാതെ അവന്റെ കയ്യിൽ നിന്നും ടർക്കി തട്ടിപ്പറിച്ചു വാഷ്റൂമിലേക്ക് പോയി.. 😡 ഈ പെണ്ണിനിതെന്തു പറ്റി രാവിലെ തന്നെ കലിപ്പാണല്ലോ 🤔. അവൾ പോയ വഴിയേ നോക്കി അവൻ ചിന്തിച്ചു.. ദൈവമേ ഇനി രാത്രിയിൽ ഞാൻ എടുത്ത് കിടത്തിയത് എങ്ങാനും അറിഞ്ഞു കാണുമോ.. 😳 ഏയ്‌ അതിനുവഴിയില്ല അങ്ങനെ ആണെങ്കിൽ ഇപ്പൊ എന്നെ കൊന്നു കൊലവിളിക്കേണ്ട സമയം കഴിഞ്ഞു... വേറെ എന്തോ ആണ്.. അവൻ വീണ്ടും ഗാഡമായി ചിന്തിച്ചു.. എന്തേലും ആവട്ടെ എന്റെ നെഞ്ചത്തോട്ടു വരാതിരുന്നാൽ മതി.. മഹാദേവ നീ തന്നെ തുണ... അവൻ രണ്ടു കൈയും മേല്പോട്ട് ഉയർത്തികൊണ്ട് പറഞ്ഞു.. ദച്ചു ഫ്രഷായി വന്നപ്പോൾ കാർത്തി ബെഡിൽ ഇരുന്ന് ഫോൺ നോക്കുന്നുണ്ട്...ഡോർ തുറക്കുന്ന ശബ്‍ദം കേട്ടപ്പോൾ അവൻ തലയുയർത്തി നോക്കി... ഈറനോടെ നിൽക്കുന്ന അവളെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ തിളങ്ങി... പക്ഷേ അവളുടെ വീർത്ത് കെട്ടിയ മുഖം കണ്ടപ്പോൾ അവൻ അതുപോലെ തന്നെ മുഖം താഴ്ത്തി ഫോണിലേക്ക് ശ്രദ്ധിച്ചു...

മ്മ്ഹ്ഹ്.. അവൾ ഒന്ന് മുരടനക്കി.. അവൻ മൈന്റ് ചെയ്തില്ല.. അവൾ വീണ്ടും മുരടനക്കി നോക്കി... എവിടെ അവൻ കേട്ടതായി പോലും ഭാവിച്ചില്ല.. അതേയ്.. അത് കേട്ടപ്പോൾ അവൻ തലയുയർത്തി... എന്നെയാണോ... അവന് നേരെ വിരൽ ചൂണ്ടി കാർത്തി ചോദിച്ചു... ആ നിങ്ങളെ തന്നെ.. ഒന്ന് പുറത്ത് പോയെ എനിക്കൊന്ന് ഡ്രസ്സ്‌ ചെയ്ഞ്ച് ചെയ്യണം.. നീ ചെയ്‌തോ.. അതിന് ഞാൻ എന്തിനാ പുറത്ത് പോകുന്നെ.. 😏😏 താൻ ഇവിടെ പനപോലെ നിക്കുമ്പോ ഞാൻ എങ്ങനാ ഡ്രസ്സ്‌ മാറ്റുന്നെ.. ഓഹോ.. അങ്ങനെ 😏 ഞാൻ തിരിഞ്ഞു നിൽക്കാം നീ ഡ്രസ്സ്‌ ചെയ്ഞ്ച് ചെയ്‌തോ... അയ്യാ ആ പൂതി അങ്ങ് മാറ്റിവെച്ച മതി... എന്ന നീ അവിടെ നിന്നോ.. പ്ലീസ് കാർത്തി ഒന്ന് പുറത്ത് പോ.. അവൾ തൊഴുതു കൊണ്ട് പറഞ്ഞു... ഓക്കേ.. ഞാൻ പോവാം.. പക്ഷേ എനിക്ക് ഒരു കാര്യം അറിയണം.. എന്താ.. ഇത്തിരി അമർഷത്തോടെ തന്നെ അവൾ ചോദിച്ചു... നേരത്തെ എന്തിനാ ഈ മുഖം ഇങ്ങനെ വീർപ്പിച്ചു വെച്ചിരുന്നേ..മ്മ്.. അവൻ ഒരു പുരികം ഉയർത്തി ചോദിച്ചു... അത്.. അതൊന്നുല്ല..അവൾ പതറി കൊണ്ട് പറഞ്ഞു.. അത് ചുമ്മാ.. അവൻ വിടാൻ ഉദ്ദേശമില്ല.. ഓ ഈ കാലൻ... അവൾ പിറുപിറുത്തു..

എന്തേലും പറഞ്ഞായിരുന്നോ.. അവൻ സംശയരൂപേണ ചോദിച്ചു.. ഏയ്‌.. കാലത്ത് തന്നെ ഒരു സ്വപ്നം കണ്ടു... അതാ.. എന്ത് സ്വപ്നം.. എന്നെ കൊല്ലുന്നതോ മറ്റോ ആണോ..അവൻ കളിയായി ചോദിച്ചു.. അത് കേട്ട് അവളുടെ കണ്ണ് നിറഞ്ഞു.. കാർത്തിയോട് വെറുപ്പും ദേഷ്യവും ഉണ്ട്.. പക്ഷേ അവനെ കൊല്ലാനുള്ള അത്രയൊന്നും ഇല്ല... ഒരു പക്ഷേ അതിനു കഴിഞ്ഞിട്ടില്ല.. ഇപ്പോഴും മനസ്സിന്റെ കോണിൽ എവിടെയോ അവൻ ഉണ്ട്.. പൂർണമായും അവനെ മറക്കാനോ വെറുക്കനോ സാധിച്ചിട്ടില്ല... അവൾ ഓർത്തു.. അവൾ ചിന്തിച്ചു നിൽക്കുന്നത് കണ്ട് കാർത്തി തട്ടി വിളിച്ചു. അവൾ മുഖമുയർത്തി.. അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ട് അവന് എന്തോപോലെയായി അവൻ ഒന്നും മിണ്ടാത്തെ റൂമിൽ നിന്നും പോയി.. അവൻ പുറത്തുപോയതും അവൾ ഓടിച്ചെന്നു വാതിൽ ലോക്ക് ചെയ്തു അതിൽ ചാരി പൊട്ടികരഞ്ഞു... ഒരു നിമിഷം താൻ കണ്ട സ്വപ്നം സത്യമായെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു... ഒരു വശത്ത് അവനോടുള്ള പ്രണയവും മറുവശത്തു അവനോടുള്ള വെറുപ്പും നുരഞ്ഞു പൊന്തി... അതിന്റെ ചൂടിൽ അവൾ പൊള്ളിപിടഞ്ഞു... സ്വീകരിക്കാനും ഉപേക്ഷിക്കാനും കഴിയാതെ അവളുടെ മനസ്സുഴറി... **

* ഡ്രെസ്സൊക്കെ ചേഞ്ച്‌ ചെയ്ത് താഴെ ചെന്നപ്പോൾ അമ്മയും മുത്തശ്ശിയുമൊക്കെ ഉണർന്നിട്ടുണ്ട്.. ഗുഡ്മോർണിംഗ് അച്ഛമ്മേ... കസേരയിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്ന അവരെ പിന്നിലൂടെ പുണർന്നു കൊണ്ട് ദച്ചു പറഞ്ഞു.. വെരി ഗുഡ്മോർണിംഗ് മോളെ.. ഇന്നെന്താ വൈകിയോ.. ഇന്നലെ ആകെ മടുത്തല്ലേ കിടന്നേ അതുകൊണ്ട് ഉറങ്ങിപോയി..സോറി അച്ഛമ്മേ.. അതെന്തിനാ മോളെ സോറി... ഇവിടെ ഇപ്പൊ നേരത്തെ എണീറ്റിട്ടു പ്രേത്യേകിച്ചു കാര്യമൊന്നുമില്ല സുമ അടുക്കളയുടെ ഭാഗത്തേക്ക്‌ ആരെയും അടുപ്പിക്കില്ല.. ഓ... അപ്പൊ അങ്ങനെയാണ്.. ഞാൻ അമ്മയെ ഒന്ന് നോക്കിയിട്ട് വരാവേ... മ്മ് പോയി വാ.. ദച്ചു അടുക്കളയിലേക്ക് നടന്നു.... സുമാമ്മ അവിടെ തിരക്കിട്ട ജോലിയിലാണ്.. അടുക്കളയിലേക്ക് കയറിയപ്പോൾ തന്നെ നല്ല സാമ്പാറിന്റെ മണം നാസികയിലേക്ക് കയറി.. അവൾക്ക് അപ്പോൾ അവളുടെ അമ്മമ്മയെ ഓർമ വന്നു... അമ്മ കുട്ടി ഇന്നെന്താ സ്പെഷ്യൽ.. അവൾ ഓരോ പാത്രവും തുറന്ന് നോക്കി കൊണ്ട് ചോദിച്ചു... ഈ രണ്ടു ദിവസം കൊണ്ട് തന്നെ ദച്ചുവിന് ഇവിടുള്ളവരുമായി ഒരു ആത്മ ബന്ധം ഉടലെടുത്തിരുന്നു.... ഇന്ന് ഇഡലി.. കിച്ചുവിന് അതാണ് കൂടുതലിഷ്ടം...

മോൾ എന്താ ഇഷ്ടം.. എനിക്ക് അങ്ങനൊന്നും ഇല്ലമ്മ... മുന്നിൽ ഇരിക്കുന്ന എന്തും കഴിക്കും...അതും പറഞ്ഞു അവൾ പാത്രം കഴുക്കാൻ തുടങ്ങി... ദച്ചു നീ അതൊക്കെ അവിടെ വെച്ചേ.... അതെല്ലാം രമണി ചെയ്‌തോളാം.. എനിക്ക് ചെയ്യാവുന്നതേ ഉള്ളൂ അമ്മേ കൊച്ച് ഡ്രസ്സ്‌ അഴുക്കാക്കാതെ അങ്ങട് നിന്നെ.. ഇതൊക്കെ എന്റെ സെക്ഷന.. അവളെ അവിടെ നിന്നും മാറ്റികൊണ്ട് രമണി പറഞ്ഞു... ഈ ചേച്ചി ഒന്നിനും സമ്മതിക്കത്തില്ല... ദർശന.. ഒന്നിങ്ങു വന്നേ.. ഹാളിൽ നിന്നും കാർത്തിയുടെ ശബ്‍ദം കേട്ടു... ദേ മോളെ കിച്ചു വിളിക്കുന്നു.. അങ്ങോട്ട് ചെന്നേ..സുമാമ്മ ദച്ചുവിനോട് പറഞ്ഞു.. ഈ കാലമാടൻ എന്തിനായിരിക്കും എന്നെ വിളിക്കുന്നെ...🤔 ദർശന.. ആ ശബ്‍ദത്തിന് ഇത്തിരി കൂടി ശബ്‍ദം കൂടിയിരുന്നു.. അത് കേട്ട് അവൾ ഞെട്ടി കൊണ്ട് അങ്ങോട്ട് പോകാൻ നിന്നു.. ദച്ചു ഇതുകൂടി കൊണ്ടുപോയിക്കോ.. കിച്ചുവിനുള്ള കോഫിയ...അവളുടെ കയ്യിലേക്ക് സുമാമ്മ ഒരു കപ്പ് കോഫി വെച്ചുകൊടുത്തു. അവൾ അതും കൊണ്ട് ഹാളിലേക്ക് നടന്നു..

കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു.. ഒരുവിധം അവന്റെ അടുത്തെത്തി.. ഇത്രയും ദിവസം അവനെ അടുത്ത് കാണുമ്പോഴോ സംസാരിക്കുമ്പോഴോ ഇല്ലാത്ത വിറയലും വെപ്രാളവും ഇപ്പൊ ഇവനെ കാണുമ്പോൾ എവിടെ നിന്നാണ് വരുന്നത് എന്ന് അവൾ ആലോചിച്ചു..അവളുടെ ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി... ** മുന്നിലേക്ക് ഒരു കൈ നീണ്ടു വരുന്നത് കണ്ട് കാർത്തി പത്രത്തിൽ നിന്നും കണ്ണുയർത്തി അതിന്റെ ഉടമയെ നോക്കി... അവളുടെ വിറയലും വെപ്രാളവും കണ്ട് അവന് ചിരി പൊട്ടി.. ഇപ്പോൾ ചിരിച്ചാൽ പെണ്ണ് ചിലപ്പോ ടെറർ ആവും... അത് കൊണ്ട് വേണ്ട... അവൻ ചിരി കടിച്ചു പിടിച്ചു...എന്നിട്ട് വിറക്കുന്ന അവളുടെ കയ്യിൽ പിടിച്ചു ഇടത്തെ കൈ കൊണ്ട് കോഫി എടുത്തു... അവൻ കയ്യിൽ പിടിച്ചപ്പോൾ ദച്ചുവിന്റെ ഹൃദയമിടിപ്പ് സാധാരണ രീതിയിൽ ആയി.. അത് കണ്ട് അവളുടെ കണ്ണുകൾ വിടർന്നു... അവന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി... വിരൽ ഞൊടിച്ച ശബ്‍ദം കേട്ട് അവൾ ഞെട്ടി.. നിനക്ക് ഇത് തന്നെയാണോ പണി... എന്ത്... അവൾ മനസ്സിലാവാത്ത പോലെ തിരിച്ചു ചോദിച്ചു... അല്ല എന്നെ വായിനോക്കൽ.. കണ്ണും തള്ളി ചോര ഊറ്റുന്നത് കണ്ടു...

അവൻ ചുണ്ടു കടിച്ചു പൊട്ടി വന്ന ചിരി അടക്കി കൊണ്ട് ചോദിച്ചു.. അയ്യാ... ചോര ഊറ്റാൻ പറ്റിയ ഒരു ഐറ്റം.. 😏 എന്താടി എനിക്കൊരു കുറവ്.. 😡 കുറവേ ഉള്ളൂ... അവൾ അവൻ കേൾക്കാതെ പറഞ്ഞു....പക്ഷേ അവൻ അത് കറക്റ്റ് ആയി കേട്ടു... ഡീ... 😬 എന്നെ എന്തിനാ വിളിച്ചേ അത് പറ എനിക്ക് വേറെ പണിയുണ്ട്... വീണ്ടും അവൻ വഴക്കിനു നിൽക്കുകയാണെന്ന് കണ്ടപ്പോൾ അവൾ പറഞ്ഞു... ഓ പിന്നെ നീയാണല്ലോ ഈ നാട്ടിലെ സകല വീടുകളിലെയും പണി ചെയ്യുന്നത്... അവന് നിർത്താൻ ഉദ്ദേശമുണ്ടായിരുന്നില്ല... കാർത്തി പ്ലീസ്.. എന്നെ എന്തിനാ വിളിച്ചതെന്ന് പറ... ഇപ്പൊ സമയം 8:00 മണി ഷാർപ് 9 o ക്ലോക്ക് ആവുമ്പോൾ റെഡിയായി നിൽക്കണം... അവൻ കയ്യിൽ കെട്ടിയ വാച്ചിൽ തട്ടിക്കൊണ്ടു പറഞ്ഞു.. എവിടെ.. ഞാൻ എങ്ങോട്ടും ഇല്ല തന്റെ കൂടെ... തനിയെ അങ്ങ് പോയ മതി... ഡീ... പറഞ്ഞത് അങ്ങ് അനുസരിച്ച മതി... കൂടുതൽ ഇങ്ങോട്ട് ചോദ്യം വേണ്ട 😡 ഓ.. ഈ കാലൻ മനുഷ്യന് ഒരു സമാധാനവും തരില്ലല്ലോ...എങ്ങോട്ടാ പോവുന്നെ എന്നെങ്കിലും പറഞ്ഞൂടെ... നിന്നെ ഹണി മൂണിന് കൊണ്ടുപോവുകയൊന്നും അല്ല... ഓഫീസിലേക്കാണ്... ഒരാഴ്ചത്തെ വർക്ക്‌സെല്ലാം പെന്റിങ് ആണ്...

പിന്നെ കമ്പനി എംഡി യുടെ എല്ലാ കാര്യങ്ങളും മേനേജ് ചെയ്യുന്നത് PA അല്ലെ.. സോ നീ എന്റെ കൂടെ വന്നേ മതിയാകൂ... അത് കേട്ട് അവനെ നോക്കി ദച്ചു പല്ല് കടിച്ചു...കുറച്ചു ദിവസം സമാധാനം ഉണ്ടായിരുന്നു വീണ്ടും തുടങ്ങി... അവൾ പിറുപിറുത്തു.. എന്താടി നിന്ന് പിറുപിറുക്കുന്നെ... ഒന്നുല്ല... റെഡിയായി വരാം എന്ന് പറയുവായിരുന്നു.. മ്മ്.. ചെല്ല്... അവളെ ആകെ മൊത്തം നോക്കി കൊണ്ട് കാർത്തി പറഞ്ഞു... 😁😁അവൾ കാർത്തിയുടെ നേരെ ഒന്ന് ഇളിച്ചു കാട്ടി...അടുക്കളയിലേക്ക് നടന്നു... കുറുമ്പി... അവൻ മനസ്സിൽ പറഞ്ഞു... തന്റെ പഴയ ദച്ചുവിനെ തിരിച്ചു കിട്ടിയെന്ന് ഒരു വേള അവൻ ഓർത്തു... അവളുടെ പഴയ കളിയും ചിരിയും എല്ലാം തിരിച്ചു വന്നിരിക്കുന്നു... ചിലപ്പോൾ ഇത് വെറും മുഖം മൂടിയായിരിക്കാം അവളുടെ സങ്കടങ്ങൾ മറക്കാൻ ഉള്ളത്... താനും അറിഞ്ഞു കൊണ്ട് ഒരിക്കൽ അവളെ ചതിക്കാൻ നോക്കിയതല്ലെ... അവൾ ആ ചതി അറിഞ്ഞിട്ടില്ലെങ്കിൽ കൂടി... പ്രായത്തിന്റെ ഒരു എടുത്തുചാട്ടം.. മനസ്സിൽ അവളോടുള്ള പ്രതികാരം മാറി പ്രണയം നിറഞ്ഞപ്പോൾ എല്ലാം അവളോട് തുറന്നു പറഞ്ഞു തന്റെ സ്വന്തം ആക്കണമെന്ന് തോന്നി..

പക്ഷേ സത്യങ്ങൾ അറിയുമ്പോൾ വീണ്ടും അവൾ തന്നെ പഴയത് പോലെ അത്രയും ആഴത്തിൽ പ്രണയിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു.. കാരണം അവളുടെ നിഷ്കളങ്കമായ പ്രണയമാണ് എന്റെ മനസ്സിലെ ഇരുട്ടിനെ നീക്കി അവിടെ പ്രകാശം പരത്തിയത്...എല്ലാം തുറന്ന് പറയണം എന്ന് കരുതി കോളേജിലെ ലാസ്റ്റ് ഡേയുടെ അന്ന്...അപ്പോഴേക്കും അവൾ തന്നിൽ നിന്നും അകന്ന് പോയിരുന്നു...അവളോട് ചെയ്ത തെറ്റിനുള്ള ശിക്ഷയാകും അവൾക്ക് എന്നോടുള്ള വെറുപ്പ്... പക്ഷേ അവൾ എന്തിനായിരിക്കും തന്നെ ഇങ്ങനെ വെറുക്കുന്നത് എത്ര ആലോചിച്ചിട്ടും അതിനുള്ള ഒരു ഉത്തരം തനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.. അത് കണ്ടു പിടിക്കണം എന്നിട്ട് ആ മുറിവിനുള്ള മരുന്നായി തനിക്ക് മാറണം.. ഈ നെഞ്ചോട് ചേർത്ത് പിടിക്കണം..❣️ അവൻ ഒന്ന് നെടുവീർപ്പിട്ടു.. അവൾ പോയ വഴിയേ നോക്കി.. എന്നിട്ട് റെഡിയാവാൻ മുറിയിലേക്ക് പോയി... ഇതേ സമയം ദച്ചുവും ആലോചിക്കുകയായിരുന്നു തന്റെ മാറ്റത്തെ പറ്റി... ഇത്രയും ദിവസം അവനെ കാണുമ്പോൾ അവഗണനയോടെ മുഖം തിരിച്ചിട്ടേ ഉള്ളൂ.. മനസ്സറിഞ്ഞു ഒരു പുഞ്ചിരിയോ നോട്ടമോ കൊടുത്തിട്ടില്ല... പക്ഷേ ഇപ്പോൾ അവനെ കാണുമ്പോൾ അല്ലെങ്കിൽ അവന്റെ അടുത്ത് നിൽക്കുമ്പോൾ തന്റെ മനസ്സും അവനിലേക് ചെയുന്നു... അവന്റെ കണ്ണുകളിലെ പ്രണയം എന്നെ തളർത്തുന്നു...

അവനോട് സംസാരിക്കുമ്പോൾ ആ പഴയ ദച്ചുവാകുന്നു... അവൻ തന്റെ മാത്രമാണെന്ന് ആരോ ഉള്ളിലിരുന്ന് പറയുന്നു... ഈശ്വരാ വീണ്ടും എന്നിൽ മോഹങ്ങൾ നിറക്കുകയാണോ ഇനിയും വയ്യ കണ്ണീരു കുടിക്കാൻ.... ഇനി കാർത്തി ഇപ്പോൾ കാണിക്കുന്ന അടുപ്പം വീണ്ടും തന്നോട് പ്രതികാരം ചെയ്യാൻ ആണെങ്കിൽ... വയ്യ.. കൃഷ്ണ.. ഇനിയും അയാളുടെ ചതിയിൽ വീണ് തളരാൻ.. ഇനി ഒരു പക്ഷേ തളർന്നാൽ അവിടെ നിന്നൊരു ഉയർത്തെഴുനേൽപ്പ് അസാധ്യമാണ്...കാരണം അയാളെ താൻ ഇപ്പോഴും അത്രമേൽ ആഴത്തിൽ പ്രണയിക്കുന്നു.... ❣️ *** നിങ്ങളിതെങ്ങോട്ടാ രാവിലെ തന്നെ... റെഡിയായി വരുന്ന ദച്ചുവിനെയും കാർത്തിയെയും കണ്ട് അമ്മ ചോദിച്ചു... ഞങ്ങൾ ഓഫീസിലേക്ക് അല്ലാതെ എങ്ങോട്ടാ..കയ്യിലെ വച്ചിന്റെ സ്ട്രാപ് കെട്ടികൊണ്ട് അവൻ പറഞ്ഞു... നിനക്ക് പോയാൽ പോരെ എന്തിനാ നീ മോളെ കൊണ്ടുപോകുന്നെ.. അച്ഛനായിരുന്നു ചോദിച്ചത്.. (കൃഷ്ണൻ ഇപ്പോൾ ബിസിനസിൽ ഒന്നും ശ്രദ്ധിക്കാറില്ല എല്ലാം കൈകാര്യം ചെയ്യുന്നത് കാർത്തി തന്നെയാണ്...

അതുകൊണ്ട് തന്നെ കൃഷ്ണൻ തന്റെ വിശ്രമകാലം ആഘോഷിക്കുകയാണ്...) അത് അച്ഛാ.. രണ്ട് മൂന്ന് ക്ലയിന്റ് സുമായി മീറ്റിംഗ് ഉണ്ട് ഒഴിവാക്കാൻ പറ്റില്ല... അതിന്റെ ഡീറ്റൈൽസും മറ്റും അറിയുന്നത് ദർശനക്കാണ്.. അതാണ് അവളെയും കൂടെ കൂട്ടുന്നെ... മ്മ്.. എന്ന പോയിട്ട് വാ... കാർത്തി പുറത്തേക്ക് നടന്നു.. പുറകെ ലാപ്ടോപ്പും ഫയൽസുമായി ദച്ചുവും ഇറങ്ങി.. ഡാ.. കിച്ചു... ഇന്ന് ദച്ചു മോൾടെ വീട്ടിൽ പോവണ്ടേ രണ്ടാം വിരുന്നിനു... നേരത്തെ ഇങ്ങു പോരെ എന്നാലേ രാത്രി ആവുമ്പോഴേക്കും അങ്ങോട്ടെത്തൂ... അത് കേട്ട് അവൻ തിരിഞ്ഞു.. ഒപ്പം ദച്ചുവും.. ഇന്നോ... രണ്ട് ദിവസം കഴിഞ്ഞു പോയപ്പോരേ അമ്മ.... അവൻ മുഷിച്ചലോടെ പറഞ്ഞു... പോരാ.. ഇന്ന് തന്നെ പോണം... ചടങ്ങുകളൊക്കെ അതിന്റെ മുറക്ക് നടക്കട്ടെ... ഇന്ന് പോയി നാളെ വൈകീട്ട് തിരികെ വന്നാൽ മതി... അച്ഛമ്മ ആയിരുന്നു അത്... അച്ഛമ്മ പറഞ്ഞാൽ മറുത്തൊരു വാക്ക് അവരുടെ കിച്ചുമോന് ഇല്ല.. അതുകൊണ്ടാണ് അമ്മ അച്ഛമ്മയെ കളത്തിലിറക്കിയത്...

അത് വിജയിക്കുകയും ചെയ്തു.. ഓക്കേ... എന്ന ഞങ്ങൾ ഓഫീസിൽ നിന്നും നേരെ അവിടേക്ക് പോയിക്കോളാം... ഈ ചർച്ചയെല്ലാം അവിടെ നടക്കുമ്പോഴും ദച്ചു ഒന്നും മിണ്ടിയില്ല.. എല്ലാം കേട്ടു നിന്നതേ ഉള്ളൂ... ഉള്ളിൽ ഒരു പേടി ഉണ്ടായിരുന്നു.. തന്നോട് പോലും മിണ്ടാത്ത അച്ഛൻ കാർത്തിയോട് മിണ്ടുമോ എന്ന്... തന്റെ എല്ലാ കാര്യവും അറിയാമെങ്കിലും വീട്ടിൽ വന്ന ഒരാളോട് മിണ്ടാതിരിക്കുമ്പോൾ അത് അയാളെ അപമാനിക്കുന്നതിന് തുല്യമല്ലേ.. പക്ഷേ വീട്ടിൽ പോകുന്ന കാര്യം ആലോചിക്കുമ്പോൾ സന്തോഷവും ഉണ്ട്.. അച്ചുവിനെയും മാഷിനെയും ടീച്ചറമ്മയെയും ഒക്കെ കാണാമല്ലോ... തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിൽ അവൾ നിന്നു.. അതുപോരെ ദർശന... കാർത്തിയുടെ ചോദ്യമാണ് അവളെ ചിന്തയിൽ നിന്ന് ഉണർത്തിയത്.. എന്താ.. ഓഫീസിൽ നിന്ന് നേരിട്ട് വീട്ടിലേക്ക് പോയാൽ പോരെ എന്നാ കിച്ചു ചോദിക്കുന്നെ...അമ്മയായിരുന്നു.. മതി അമ്മ... അവൾ മറുപടി പറഞ്ഞു വേഗം കാറിനടുത്തേക്ക് നടന്നു..

അവരുടെ കാർ ഓഫീസ് ലക്ഷ്യമാക്കി നീങ്ങി... കാറിൽ ഇരുവരും മൗനമായിരുന്നു.. കാർത്തികിന് അവളോട് എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു.. പക്ഷെ അവളുടെ മൗനം കണ്ടപ്പോൾ അവനും ഒന്നും ചോദിക്കാൻ തോന്നിയില്ല.. ** ഓഫീസിന്റെ ഗേറ്റ് കടന്ന് കാർത്തിയുടെ കാർ വന്നു നിന്നു.. കീ സെക്യൂരിറ്റിയെ ഏൽപ്പിച്ചു അവൻ അകത്തേക്ക് നടന്നു.. പിന്നാലെ അവളും.. അവനെ കണ്ടതെ എല്ലാവരും മോർണിംഗ് വിഷ് ചെയ്തു.. തിരിച്ചു അവനും ഒരു പുഞ്ചിരിയോടെ അവനെ വിഷ് ചെയ്തു... ഗ്രെ നിറത്തിലുള്ള ഒരു ഫോർമൽ ഷർട്ടും ബ്ലാക്ക് പാന്റും ആയിരുന്നു അവന്റെ വേഷം.. അവന്റെ ഉറച്ച ശരീരത്തോട് അതിങ്ങനെ ചേർന്ന് കിടക്കുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു... പിങ്ക് കളറിലുള്ള ഒരു കോട്ടൺ സാരിയായിരുന്നു ദച്ചു ധരിച്ചിരുന്നത്... മുടി സൈഡിൽ നിന്നും കുറച്ചേ എടുത്ത് പിൻ ചെയ്ത് വിടർത്തിയിട്ടുണ്ട്.. മുഖത്ത് ഒരു കുഞ്ഞ് കറുത്ത പൊട്ടും നിറുകയിൽ സിന്ദൂരവും.. വേറെ ചമയങ്ങളൊന്നും ഇല്ല..

ദച്ചുവിനെയും കാർത്തിയെയും കണ്ട പലരിലും അസൂയയും കുശുമ്പും പൊട്ടിമുളച്ചു.. അവർ ഒരുമിച്ച് വരുന്നത് കാണാൻ തന്നെ ഒരു ഭംഗിയായിരുന്നു... അവൻ ക്യാബിനിലേക്ക് കയറി സീറ്റിൽ ഇരുന്നു.. അപ്പോഴേക്കും ദച്ചുവും വന്നു ലാപ്ടോപ്പും ഫയൽസും എല്ലാം സെറ്റ് ചെയ്തു കൊടുത്തു.. അവളുടെ സീറ്റിൽ പോയിരുന്നു വർക്കുകൾ തുടങ്ങി.. അവന്റെ ക്യാബിനിൽ തന്നെയായിരുന്നു അവളുടെയും സീറ്റ്.. വർക്കിന്റെ കാര്യത്തിൽ കാർത്തി സ്ട്രിക്ട് ആണ്.. ഒരു എസ്ക്യൂസും അനുവദിക്കില്ല... ബാക്കിയുള്ളപ്പോഴെല്ലാം അവൻ എല്ലാവരുമായും ഭയങ്കര ഫ്രണ്ട്‌ലിയാണ്.. അതുകൊണ്ട് ഓഫീസിലെ ഒരാൾക്ക് പോലും അവനോട് നീരസമില്ല.. ഒരുപാട് ദിവസത്തെ വർക്ക്‌ പെന്റിങ് ഉണ്ടായിരുന്നത് കൊണ്ട് രണ്ടുപേർക്കും നിന്ന് തിരിയാനുള്ള സമയം കിട്ടിയിരുന്നില്ല.. ഓഫീസിൽ അവർ ബോസ്സും എംപ്ലോയിയും മാത്രമായാണ് പെരുമാറിയിരുന്നത്... അവിടെ വേറെ ഒന്നിനും സ്ഥാനം ഉണ്ടായിരുന്നില്ല...

രണ്ടുപേരും ഒന്ന് ഫ്രീ ആയപ്പോഴേക്കും 2:00 മണിയോടടുത്തിരുന്നു.. ഇതിനിടയിൽ ഫുഡ്‌ പോലും കഴിച്ചിരുന്നില്ല.. ദർശന നമുക്കിറങ്ങാം.. ഇപ്പോൾ ഇറങ്ങിയാലെ വൈകുന്നേരത്തിനുള്ളിൽ പാലക്കാട്‌ എത്തൂ...പോകുന്ന വഴിയിൽ നല്ല ഏതെങ്കിലും റെസ്റ്റോറന്റിൽ കയറി ഫുഡ്‌ കഴിക്കാം... ഓക്കേ അല്ലെ.. കാർത്തിക് ചോദിച്ചു.. മ്മ്... അവൾ ഒന്ന് മൂളി ലാപ്പ് ഓഫ്‌ ചെയ്ത് എണീറ്റു... * അവർ രണ്ടുപേരും അവിടുന്ന് ഇറങ്ങി... കാറിൽ കയറി... കാർത്തിക് കാർ എറണാകുളത്ത് നിന്നും പാലക്കാട്ടേക്ക് തിരിച്ചു... പോകുന്ന വഴിയിൽ നല്ലൊരു റസ്റ്റോറന്റൈൽ കയറി ഫുഡും കഴിച്ചു... വീണ്ടും യാത്ര തുടർന്നു.. രണ്ടുപേരും പരസ്പരം മിണ്ടിയില്ല.. സ്റ്റീരിയോയിൽ ചെറുതായി പാട്ട് ഒഴുകിവരുന്നുണ്ട്.. 🎶Azhalinte aazhangalil aval maanju poyi Novinte theerangalil njan mathramayi Azhalinte aazhangalil aval maanju poyi Novinte theerangalil njan mathramayi Irul jeevane pothinju chithal praananil menju Kithaykunnu nee shwaasame🎶 അതോടൊപ്പം അവളുടെ ഓർമകളും പുറകിലേക്ക് പോയി... **........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story