നെഞ്ചോട് ചേർത്ത് ❣️: ഭാഗം 8

nenjod cherth

രചന: SHAMSEENA

(ആദ്യം തന്നെ പറയട്ടെ... ഒരുപാട് പ്രതീക്ഷകൾ വെച്ച് വായിക്കരുത്... വലിയ ട്വിസ്‌റ്റോ കാര്യങ്ങളോ ഉണ്ടാവില്ല... ദച്ചുവിനെ ഒരു കണ്ണീർ നായികയായി ചിത്രീകരിക്കാനും ഉദ്ദേശിക്കുന്നില്ല...ഒരു കുഞ്ഞു പ്രണയ കഥ ആ ആശയമാണ് മനസിലുള്ളത്...അതിൽ ചിലപ്പോൾ സന്തോഷവും സങ്കടവും പിണക്കവും ഇണക്കവും എല്ലാം ഉണ്ടാവും... അവരുടെ പ്രണയം അത്രമേൽ ആഴത്തിൽ ഉള്ളതായിരുന്നോ എന്ന് നമുക്ക് വരും ഭാഗങ്ങളിൽ വായിക്കാം..എത്രത്തോളം നന്നായി എഴുതി ഈ പൂർത്തീകരിക്കാൻ കഴിയുമെന്ന് അറിയില്ല... എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കാം... തുടർന്ന് വായിക്കുക ) ***

സ്വന്തം നാടായിട്ടു കൂടി പരിചയമുള്ള ഒരാളെ പോലും കണ്ടില്ല.. ചുറ്റും നോക്കി കൊണ്ട് കോളേജ് ഗേറ്റ് കടന്നു.."നവാഗതർക്ക് സ്വാഗതം" എന്ന് വലിയൊരു ബാനറിൽ എഴുതി വെച്ചിട്ടുണ്ട്... അത് കണ്ട് ഒരു സന്തോഷമൊക്കെ വന്നു...ആ സന്തോഷത്തോടെ തന്നെ മുന്നോട്ട് നടന്നു.. കോളേജിനെ പറ്റി മീനുവേച്ചി കുറച്ചൊക്കെ പറഞ്ഞു തന്നിട്ടുണ്ട്... റാഗിങ്ങിന്റെ ഭാഗമായി ചേച്ചിക്കൊക്കെ തവള ചാട്ടം വരെ കിട്ടിയിട്ടുണ്ടെന്ന പറഞ്ഞത്... അതൊക്കെ ആലോചിക്കുമ്പോൾ ഒരു പേടിയൊക്കെ തോന്നി...

ചുറ്റുമുള്ള കുട്ടികളിൽ പരിചയമുള്ള മുഖങ്ങൾ തേടികൊണ്ടിരുന്നു... അപ്പോഴാണ് സൈഡിൽ നിന്നും ഒരു പെൺകുട്ടി കൈ വീശി കാണിക്കുന്നത് കണ്ടത്... ബാഗ് ഒന്നുകൂടി തോളിലോട്ട് കയറ്റിയിട്ട് അങ്ങോട്ട് ഓടി... ദർശനയല്ലേ.. അവിടെ എത്തിയപാടെ ആ പെൺകുട്ടി ചോദിച്ചു.. എന്നെ അറിയുമോ.. കിതപ്പണച്ചു കൊണ്ട് ചോദിച്ചു... അറിയാലോ... എങ്ങനെ... ഞാനും നീ പഠിച്ച അതെ സ്കൂളിൽ ആയിരുന്നു... 10th വരെ ക്ലാസ്സ്‌ വേറെ ആണെന്ന് മാത്രം... അങ്ങനെ അറിയാം... നമ്മൾ തമ്മിൽ കണ്ടിട്ടുണ്ട്... ഓർമ്മയുണ്ടോ.. എനിക്ക് ഓർമകിട്ടുന്നില്ല... It's ok... I'am നിമിഷ.. നിമ്മിന്ന് വിളിക്കും ഫ്രണ്ട്‌സ്... അതും പറഞ്ഞു അവൾ എനിക്ക് കൈ തന്നു.. ദർശന... ഇഷ്ടമുള്ളവർ ദച്ചുന്ന് വിളിക്കും... ഞാനും പുഞ്ചിരിയോടെ തിരികെ കൈ കൊടുത്തു... പറഞ്ഞു വന്നപ്പോൾ രണ്ടുപേരും ഒരേ ബാച്ച് ആണ്... കോമേഴ്‌സ്...ഞങ്ങൾ രണ്ട് പേരും ഞങ്ങളുടെ ഡിപ്പാർട്മെന്റ് ലക്ഷ്യം വെച്ചു നീങ്ങി... ഇവിടെ റാഗിങ്ങ് ഒന്നും ഇല്ലെന്ന തോന്നുന്നേ...

ചുറ്റും നോക്കി നിമ്മി പറഞ്ഞു.. അതെന്താ.. അല്ല സീനിയെഴ്സ് ഒന്നും നമ്മൾ ഫ്രഷേഴ്സിനെ കണ്ട ഭാവം പോലും കാണിക്കുന്നില്ല.. അത് നന്നായി സമാധാനായി ക്ലാസ്സിൽ ഇരിക്കാലോ... ക്ലാസ്സ്‌ കണ്ടു പിടിച്ചു അതിലേക്ക് കേറി... കുട്ടികൾ തുടങ്ങുന്നേ ഉള്ളൂ.. അതുകൊണ്ട് ബാഗും അവിടെ വെച്ച് ഞങ്ങൾ കോളേജ് കാണാൻ ഇറങ്ങി... അത്യാവശ്യം വലിയൊരു കോളേജ് തന്നെയായിരുന്നു... ദൂരെ നിന്നും വരുന്നവർക്ക് ഹോസ്റ്റൽ സൗകര്യം ഉണ്ട്... അങ്ങനെ നടന്നു നടന്നു ഒരു മരത്തിന്റെ അടുത്ത് വന്നു.. അവിടെ ഇരിക്കാനുള്ള സൗകര്യമെല്ലാം ഉണ്ടായിരുന്നു..അവിടെ കുറച്ചു ബൈക്കുകൾ പാർക്ക്‌ ചെയ്തിരിക്കുന്നത് കണ്ടു...കുറച്ചുനേരം അവിടെ ഇരുന്നു ഞങ്ങൾ രണ്ടുപേരും വീടിനെയും നാടിനെയും കുറിച്ചെല്ലാം സംസാരിച്ചു... നിമ്മി അവളുടെ അച്ഛനും അമ്മയ്ക്കും ഒറ്റമോളാണ്.. പ്ലസ്ടു അമ്മ വീടിന്റെ അവിടെയുള്ള സ്കൂളിലാണ് ചെയ്തതെന്ന് പറഞ്ഞു... പിന്നെ അവിടെ നിന്നെണീറ്റ് ലൈബ്രറിയുടെ ഭാഗത്തേക്ക്‌ നടന്നു..എന്നും പുസ്തകങ്ങൾ വായിക്കാൻ ഒരുപാടിഷ്ടമാണ്... അതുകൊണ്ട് തന്നെ മാഷ് മിക്ക ദിവസം പുസ്തകങ്ങൾ കൊണ്ടുതരാറുണ്ട് അടുത്തുള്ള വായനശാലയിൽ നിന്ന്.. ഏയ്‌..അവിടെ ഒന്ന് നിന്നേ..

അപ്പോഴാണ് പുറകിൽ നിന്നും ആരോ വിളിച്ചത് രണ്ടുപേരും തിരിഞ്ഞു നോക്കി... ഒരു ചെറുപ്പക്കാരൻ അടുത്തേക്ക് നടന്നു വരുന്നുണ്ട്...കണ്ടാൽ തന്നെ അറിയാം സീനിയർ ആണെന്ന്.. എന്താ ചേട്ടാ. നിമ്മി ഭയ ഭക്തിയോടെ ചോദിച്ചു... ഇത്ര നേരം എന്റെ ചെവി കടിച്ചു പറിച്ച ഇവൾക്ക് ഇത്രയും വിനയം ഇത്ര പെട്ടന്ന് എവിടെ നിന്ന് വന്നു എന്നാലോചിച്ചു ദച്ചുവിന്റെ കിളി പോയി... ഫ്രഷേഴ്‌സ് അല്ലെ... ആൾ സംശയ രൂപേണ ചോദിച്ചു.. അവർ രണ്ടുപേരും അതേയെന്ന് തലയാട്ടി പറഞ്ഞു.. എന്നാ എന്റെ കൂടെ വാ.. പെട്ടു മോളെ പെട്ടു.. നിമ്മി ദച്ചുവിന്റെ കാതിൽ പറഞ്ഞു...അവളും ദയനീയമായി നിമ്മിയെ നോക്കി... എന്താ രണ്ടുപേരും കുശുകുശുക്കുന്നെ ഇങ്ങോട്ട് വരാൻ...അറക്കാൻ കൊണ്ടുപോവുന്ന മാടിനെ പോലെ രണ്ടാളും അയാളുടെ പിറകെ നടന്നു... നേരത്തെ പാർക്ക്‌ ചെയ്ത് കണ്ട ബൈകുകളുടെ അടുത്തേക്കായിരുന്നു കൊണ്ടുപോയത്... അവിടെ വേറെ കുറച്ചു സീനിയേഴ്‌സ് കൂടി നിൽക്കുന്നുണ്ട്... വിറച്ചു വിറച്ചു ഒരുവിധം അവിടെ എത്തി...

എന്താ നിങ്ങടെ പേര്...അതിൽ ഒരുവൻ ചോദിച്ചു കൊണ്ട് ബൈക്കിൽ കയറി ഇരുന്നു.. ഞാൻ നിമിഷ ഇവൾ ദർശന...നിമ്മി ചാടിക്കേറി പറഞ്ഞു.. അതെന്താ ഇവളുടെ പേര് നീ പറഞ്ഞെ.. ഇവൾക്കെന്താ നാവില്ലേ.. (വേറൊരു ചേട്ടൻ...) അത് ചേട്ടാ ആ ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞു പോയതാ.. സോറി ചേട്ടാ..നിമ്മി അതി വിനയത്തോടെ പറഞ്ഞു.. മ്മ്.. അയാൾ ഒന്ന് അമർത്തി മൂളിക്കൊണ്ട് ദച്ചുവിനോട് പേര് പറയാൻ പറഞ്ഞു... ദർശന... അവളും വിനയത്തോടെ പറഞ്ഞു... ഏതാ ബാച്ച്.. വേറൊരു ചേട്ടൻ കോമേഴ്‌സ്.. രണ്ടുപേരും ഒരുപോലെ പറഞ്ഞു .. ആഹാ അപ്പൊ നമ്മുടെ ഡിപ്പാർട്മെന്റ് തന്നെയാ. വേറൊരു ചേട്ടൻ താടിയുഴിഞ്ഞു കൊണ്ടുപറഞു.. ഡാൻസ് കളിക്കാൻ അറിയുമോ നിങ്ങൾക്ക്... ഇല്ല ചേട്ടാ.. ഒട്ടും അറിയില്ല... നിമ്മി തന്നെ വീണ്ടും പറഞ്ഞു... നിനക്കോ... ചോദ്യം ദച്ചുവിനോടായിരുന്നു.. മ്മച്ചും.. അവൾ അറിയില്ലെന്ന് ചുമൽ കൂച്ചി.. അപ്പൊ രണ്ടാൾക്കും ഡാൻസ് അറിയില്ല.. ഇനി ഇപ്പോ എന്ത് ചെയ്യും... അതിൽ ഒരു സീനിയർ ചോദിച്ചു...

എന്നാൽ നീ ഈ നരനെ പ്രപോസ് ചെയ്യ്...ബൈക്കിൽ ഇരിക്കുന്ന ആളെ ചൂണ്ടി നിമ്മിയോട്‌ അയാൾ പറഞ്ഞു... അത് കേട്ടപ്പോൾ വണ്ടിയിൽ ഇരുന്നിരുന്ന ചേട്ടൻ ചാടിയിറങ്ങി.. ഞാനോ.. 😳കണ്ണും തള്ളി നിമ്മി ചോദിച്ചു... ഏയ്‌.. നീയല്ല.. ദാ ഇവൾ.. ദച്ചുവിനെ ചൂണ്ടി ബൈക്കിൽ നിന്നിറങ്ങിയ സീനിയർ പറഞ്ഞു... എന്താ.. ദച്ചു ഞെട്ടിക്കൊണ്ട് ചോദിച്ചു... മനസ്സിലായില്ലേ... ഇപ്പൊ ശെരിയാക്കി തരാം..ദർശന എന്നാ നീ നരേന്ദ്രൻ എന്ന എന്നെ ഇവിടെ വെച്ച് ഈ പൂ തന്ന് പ്രപോസ് ചെയ്യണം.. അവളുടെ കയ്യിൽ ഒരു ചുവന്ന റോസ് കൊടുത്തിട്ട് നരൻ പറഞ്ഞു... എന്നാ തുടങ്ങിക്കോ.. അവൾ ദയനീയമായി നിമ്മിയെ നോക്കി... അവൾ ഞാൻ ഈ നാട്ടുകാരിയെ അല്ല എന്ന മട്ടിൽ നിൽക്കുന്നുണ്ട്... ദുഷ്ട.. അവളെ നോക്കി ദച്ചു പല്ല് കടിച്ചു..😬. വേറെ വഴിയില്ലാതെ ദച്ചു പൂ നരന്റെ നേരെ നീട്ടാൻ തുടങ്ങിയതും.. ഡാ നര.. പ്രിൻസി വരുന്നുണ്ട്... അവരെ പറഞ്ഞു വിട്ടോ.. അല്ലേൽ പണിയാകും.. ഒരത്തൻ അടുത്തേക്ക് ഓടിവന്നുകൊണ്ട് പറഞ്ഞു... അത്കേട്ടതും ദച്ചുവും നിമ്മിയും കൈ പിടിച്ചു നടക്കാൻ തുനിഞ്ഞു... നിങ്ങളോടാരാ പോകാൻ പറഞ്ഞെ... നരൻ അവരെ തടുത്തു നിർത്തികൊണ്ട് ചോദിച്ചു...

അത്..പ്രിൻസി..വരുന്നുണ്ടെന്ന്.. പറഞ്ഞപ്പോ.. ദച്ചു വിക്കി കൊണ്ട് പറഞ്ഞു... അതുകൊണ്ട്.. നരൻ പുരികം ഉയർത്തി ചോദിച്ചു... ചേട്ടൻമാർക്കൊരു.. പ്രശ്നം..വരണ്ട എന്ന്..കരുതി...പോകാൻ നിന്നതാ..നമുക്ക്.. പിന്നെ കാണാം ചേട്ടാ.. വീണ്ടും ദച്ചു വിക്കി കൊണ്ട് പറഞ്ഞു.. വിശദമായി തന്നെ കാണണം... ഇപ്പോ പൊയ്ക്കോ.... ഒരു പ്രത്യേക ഭാവത്തോടെ താടിയുഴിഞ്ഞുകൊണ്ട് ദച്ചുവിനോട് പറഞ്ഞു... അത് കേട്ടതും അവർ അവിടെ നിന്നും ക്ലാസ്സിലേക്ക് ഓടി... അവർ പോകുന്നതും നോക്കി നരൻ നിന്നു.. അവന്റെ കണ്ണുകൾ ദച്ചുവിനെ കൊത്തി വലിച്ചു... അവളുടെ പിടക്കുന്ന കണ്ണുകളും സംസാരിക്കുമ്പോൾ വിറക്കുന്ന ചാമ്പക്ക ചുണ്ടും മുഖത്തേക്ക് പാറി വീഴുന്ന കുറുനരികളും അവന്റെ സിരയിലെ രക്തയോട്ടം വർധിപ്പിച്ചു.. അവളുടെ മുഖം അവൻ മനസ്സിലേക്ക് ഒന്നുകൂടി ആവാഹിച്ചു... ** ക്ലാസ്സിൽ എത്തിയപ്പോഴേക്കും ഒരുവിധം കുട്ടികളെല്ലാം വന്നിട്ടുണ്ട്... അവരെയെല്ലാം പരിചയപ്പെട്ട് ഞങ്ങൾ സീറ്റിൽ പോയിരുന്നു...

ഡീ ദച്ചു... മ്മ്... ദച്ചു അവളെ നോക്കാതെ മൂളി.. ഡീ പട്ടി ഇങ്ങോട്ട് നോക്കടി..നിമ്മി അവളുടെ തല പിടിച്ചു തിരിച്ചു. അമ്മേ.. എന്റെ കഴുത്ത്.. ദച്ചു കഴുത്ത് തടവി നിമ്മിയെ കൂർപ്പിച്ചു നോക്കി..😬 മര്യാദക്ക് വിളിച്ചപ്പോ തിരിയാഞ്ഞിട്ടല്ലേ..നിമ്മി പറഞ്ഞു 😏(വിത്ത് പുച്ഛം ) ദച്ചുവും അതിന് തിരിച്ചു പുച്ഛിച്ചു 😏 ഡീ ദച്ചു.. ആ സീനിയർ ചേട്ടൻ പറഞ്ഞതിൽ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ... ഏതിൽ.. ദച്ചു മനസ്സിലാവാതെ ചോദിച്ചു.. ഡീ പൊട്ടി.. ലാസ്റ്റ് പറഞ്ഞതിൽ... വിശദമായി കാണണം എന്ന് പറഞ്ഞില്ലേ അതിൽ 🤔 ദച്ചുവിന്റെ ചെവിയുടെ അടുത്ത് വന്നു നിമ്മി പറഞ്ഞു.. നിനക്ക് അങ്ങനെ തോന്നിയോ.. എനിക്കും തോന്നി... ഞാൻ എനിക്ക് മാത്രമായിരിക്കും തോന്നിയത് എന്ന് കരുതി മിണ്ടാതിരുന്നതാ.. എന്തോ ചീഞ്ഞു നാറുന്നുണ്ട്... കണ്ടു പിടിക്കണം...നിമ്മി ബുദ്ധി ജീവികളെ പോലെ താടിയുഴിഞ്ഞു കൊണ്ട് പറഞ്ഞു അത് നീ കുളിക്കാത്തത് കൊണ്ടാവും.. 😁 ദച്ചു ഇളിച്ചു കൊണ്ട് നിമ്മിക്കിട്ട് താങ്ങി.. ഡീ പട്ടി...😡 അവൾ ദച്ചുവിനെ തല്ലാനായി ബാഗ് എടുത്തു... ഗുഡ്മോർണിംഗ് ഓൾ.. അപ്പോഴേക്കും ഒരു മിസ്സ്‌ ക്ലാസ്സിലേക്ക് വന്നു കൊണ്ട് പറഞ്ഞു... ഗുഡ്മോർണിംഗ് മിസ്സ്‌...

എല്ലാവരും ഒരുമിച്ചു പറഞ്ഞു എഴുന്നേറ്റ് നിന്നു... മിസ്സ്‌ ചിരിച്ചുകൊണ്ട് ഇരിക്കാൻ പറഞ്ഞു.. ഞങ്ങൾ ഇരിക്കുന്നത് തേർഡ് ബാച്ചിലാണ്.. അവിടേക്ക് ടീച്ചേഴ്സിന്റെ ശ്രദ്ധ അധികം വരില്ല എന്ന് പറഞ്ഞു നിമ്മി പിടിച്ചിരുത്തിയതാണ്... ഞാൻ മീനാക്ഷി.. വീട് കോഴിക്കോട് ആണ്..നിങ്ങളുടെ ക്ലാസ്സ്‌ ഇൻചാർജ് എനിക്കാണ്.. ഇനി നിങ്ങൾ ഓരോരുത്തരും പേര് പറഞ്ഞോളൂ.. ഞങ്ങൾ എല്ലാവരും പേര് പറഞ്ഞു പരിചയപ്പെടുത്തി.. ക്ലാസ്സ്‌ നാളെ സ്റ്റാർട്ട്‌ ചെയ്യാം എന്ന് പറഞ്ഞു... അന്ന് ഉച്ചവരെയേ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളൂ..എല്ലാവരും ബാഗുമെടുത്ത് പോകാനിറങ്ങി... ഡീ.. നീ സെക്കന്റ്‌ ഇയറിലെ ഒരു ചേട്ടനെ എന്നാ ഗ്ലാമർ ആണെന്നോ.. അത് മാത്രമോ ആൾ നന്നായി പാട്ടും പാടും.. ഞാൻ കണ്ടില്ലെടി..ആൾ ഒരു ജഗ പോക്കിരിയാണെന്ന് കേട്ടിട്ടുണ്ട്.. ഞാൻ ഒരു മിന്നായം പോലെ കണ്ടു... ആ എന്നാ ഇനി ഫ്രഷേഴ്‌സ് ഡേയുടെ അന്ന് ശെരിക്കുമ്പോലെ കാണാം... ആൾടെ സോങ് ഉണ്ടാവും... നമ്മൾ ജൂനിയർസിനെ വെൽക്കം ചെയ്തു കൊണ്ട്...

കുറച്ച് കുട്ടികൾ ഇങ്ങനെ സംസാരിച്ചു കൊണ്ട് മുന്നിൽ നടക്കുന്നുണ്ട്... അവരുടെ പിന്നിലായാണ് ദച്ചുവും നിമ്മിയും നടക്കുന്നത്... ഇവർ ആരെ കുറിച്ചാടി ഈ പറയുന്നേ.. നിമ്മി ദച്ചുവിന്റെ ചെവിയിൽ ചോദിച്ചു... ആ എനിക്കെങ്ങനെ അറിയാന... ദച്ചു കൈ മലർത്തി... വന്നിട്ടിത്ര നേരമായിട്ടും നമ്മൾ ഇതുപോലൊരു ഹീറോയെ പറ്റി കേട്ടില്ലല്ലോ.. അപ്പൊ ഒന്ന് കാണണമല്ലോ ആ ഐറ്റത്തെ.. നിമ്മി ആവേശത്തോടെ പറഞ്ഞുകൊണ്ട് മുന്നിൽ സംസാരിച്ചു കൊണ്ട് നടന്നിരുന്ന ഒരു കുട്ടിയെ തട്ടിവിളിച്ചു.. അതേയ്.. നിങ്ങൾ ആരെ പറ്റിയാണ് പറയുന്നേ.... അവൾ ആകാംഷയോടെ ചോദിച്ചു.. അതോ ഒരു ചുള്ളൻ സീനിയറിനെ പറ്റി.. അതേതാ ആ ചുള്ളൻ.. (വീണ്ടും നിമ്മി..) കാർത്തിക് കൃഷ്ണ... From എറണാംകുളം... മറ്റൊരു കുട്ടി പറഞ്ഞുകൊണ്ട് നടന്നു പോയി ഓ അപ്പൊ നമ്മുടെ നാട്ടുകാരനല്ല.. ഇറക്കുമതിയാണ്... അതാണ് നമ്മൾ അറിയാഞ്ഞേ..നിമ്മി ഊരക്കും കൈ കൊടുത്തു കൊണ്ട് പറഞ്ഞു... ഓ അല്ലേൽ നീയിപ്പോ കുറേ അറിയും..

അവളുടെ കയ്യും തട്ടി ദച്ചു നടന്നു..നിമ്മി അപ്പോഴും അവിടെ ചിന്തിച്ചു കൊണ്ട് നിന്നു.. വരുന്നുണ്ടേൽ വാ.. ബസ് പോയാൽ നടന്നങ് വരേണ്ടി വരും.. തിരിഞ്ഞു നിന്ന് പറഞ്ഞു കൊണ്ട് ദച്ചു വീണ്ടും നടന്നു.. അയ്യോ പോവല്ലേ ഞാനും വരുന്നു... നിമ്മി ഓടി അവളുടെ കയ്യിൽ കൈ കോർത്തു പിടിച്ചു... അത് കണ്ട് ദച്ചു അവളെ നോക്കി ചിരിച്ചു.. ബസ്റ്റോപ്പ് വരെ രണ്ടുപേരും കലപില കൂട്ടി നടന്നു.. അത്രയും സമയം കൊണ്ട് തന്നെ രണ്ടുപേരും തമ്മിൽ നല്ലൊരു ആത്മ ബന്ധം ഉടലെടുത്തിരുന്നു..ബസ് വന്നു രണ്ടുപേരും അതിൽ കയറി.. ദച്ചുവിന്റെ സ്റ്റോപ്പ്‌ കഴിഞ്ഞാണ് നിമ്മിക്ക് ഇറങ്ങേണ്ടത്.. ദച്ചു ഇറങ്ങി അവളോട് യാത്ര പറഞ്ഞു വീട്ടിലേക്ക് നടന്നു.. പോകുന്ന വഴിയിൽ മാഷിന്റെ വീട്ടിലും കയറി വിശേഷങ്ങൾ പങ്കുവെച്ചു... ** വീട്ടിൽ ചെന്നപ്പോൾ അച്ഛൻ പതിവില്ലാതെ ഉമ്മറത്തിരിക്കുന്നുണ്ട്... അത് കണ്ട് അടുക്കള വാതിൽ വഴി അകത്തു കയറി... അച്ചു കോളേജിലെ വിശേഷങ്ങൾ ചോദിച്ചു പിറകെ കൂടിയിട്ടുണ്ട്.. അവളോട് ഓരോന്ന് പറഞ്ഞു കേൾപ്പിക്കുമ്പോളും അമ്മ തുറിച്ചു നോക്കുന്നുണ്ട്... അത് മൈന്റ് ചെയ്യാതെ അവളോട് വിശേഷങ്ങളെല്ലാം പറഞ്ഞു.... ***

പിറ്റേന്ന് പതിവ് പോലെ പണിയെല്ലാം തീർത്ത് ഒരുങ്ങി ഇത്തിരി നേരത്തെ കോളേജിലേക്കിറങ്ങി.... കോളേജിന്റെ അടുത്ത് ഒരു മൊബൈൽ ഷോപ്പ് ഉണ്ടെന്ന് നിവി പറഞ്ഞിരിന്നു.. അവിടെ ഒന്ന് കയറണം.. പുതിയ സിം കണക്ഷൻ എടുക്കാൻ വേണ്ടി... ബസ്റ്റോപ്പിലേക്ക് ചെന്നപ്പോൾ തന്നെ ബസ് കിട്ടി.. കോളേജിന്റെ മുന്നിൽ തന്നെ ഇറങ്ങി... നിമ്മി അവിടെ തന്നെ നിൽക്കുന്നുണ്ട്.. അവളെയും കൂട്ടി ഷോപ്പിൽ പോയി സിം എടുത്തു... മൊബൈലിന്റെ അത്യാവശ്യം കുറച്ചു ടെക്നിക്ക് ഒക്കെ നിമ്മി പറഞ്ഞു തന്നു... ക്ലാസ്സിലേക്ക് ചെന്നപ്പോൾ എല്ലാവരും ഭയങ്കര ചർച്ചയിൽ ആണ്... വിഷയം കാർത്തിക് കൃഷ്ണ എന്ന സൂപ്പർ ഹീറോ തന്നെ... എവിടെ നോക്കിയാലും കാർത്തിക് മയം ആണല്ലോ.. ഇയാൾ ഇത്രക്ക് വലിയ പുള്ളിയാണോ... ദച്ചു നിമ്മിയോട്‌ ചോദിച്ചു... പിന്നല്ലാതെ... ആൾ MBA കഴിഞ്ഞത.. അതും യു എസിൽ... പിന്നെ ഇവിടേക്ക് വന്നത് ഈ നാടിനോടും കോളേജിനോടുമുള്ള ഇഷ്ടം കൊണ്ടാണത്രെ...നിമ്മി വലിയ കാര്യം പോലെ പറഞ്ഞു...

ഓ അത്രേ ഉളളൂ.. ഞാൻ കരുതി...ദച്ചു അലസമായി പറഞ്ഞു.. അതിന് ഞാൻ പറഞ്ഞു കഴിഞ്ഞില്ല.. പിന്നെ കിച്ചുവേട്ടൻ.. കിച്ചുവേട്ടനോ 😬ദച്ചു അമ്പരന്ന് ചോദിച്ചു... മ്മ്.. എല്ലാരും അങ്ങനെയാ വിളിക്കുന്നെ... 😌ഇപ്പോഴേ വിളിച്ചു തുടങ്ങിയാൽ ഭാവിയിൽ വിളിക്കുമ്പോൾ ചളിപ്പ് തോന്നില്ലല്ലോ... നിമ്മി ഇത്തിരി നാണം കൂട്ടി പറഞ്ഞു.. എന്തോ... എങ്ങനെ.. അല്ല ഇനി മൂപ്പർക്ക് എന്നെ കണ്ടിട്ട് ഒന്ന് പ്രേമിച്ച് കെട്ടി കൂടെ പൊറുപ്പിക്കാൻ തോന്നുവാണേൽ തെറ്റ് പറയാൻ പറ്റില്ല.. കാരണം...ദൈവം സൗന്ദര്യം എനിക്ക് വാരിക്കോരി തന്നത് എന്റെ കുഴപ്പം കൊണ്ടല്ലല്ലോ.. അയ്യേ.. ബ്ലാ 😬എന്തൊരു ചളിയാടി നിന്റെ തലയിൽ.... ദച്ചു അവളുടെ മണ്ടക്കിട്ടൊന്ന് കൊട്ടി കൊണ്ട് പറഞ്ഞു... പോടീ.. 😏ബൈ ദ വേ നമ്മൾ വിഷയത്തിൽ നിന്ന് തെന്നി മാറി.. അപ്പോൾ ഞാൻ പറഞ്ഞുവന്നത്... നിമ്മി കൈ മൈക്ക് പോലെ പിടിച്ചു കൊണ്ട് ബഞ്ചിനു മുകളിൽ കയറിനിന്ന് പറയാൻ തുടങ്ങി... ഇവളിത് എന്ത് തേങ്ങയാണ് പറയാൻ പോകുന്നതെന്ന് വിചാരിച്ചു കുട്ടികളെല്ലാം ശ്വാസം അടക്കിപിടിച്ചിരുന്നു.. നമ്മുടെ ഹീറോ കാർത്തിക് കൃഷ്ണ ❣️ബുദ്ധിയുടെ കാര്യത്തിൽ അങ്ങേരെ തോൽപ്പിക്കാൻ ഈ കോളേജിൽ ആരുമില്ല..

അതുകൊണ്ട് തന്നെ ടീച്ചേഴ്സിന്റെ കണ്ണിലുണ്ണിയും സീനിയേഴ്‌സിന്റെ കണ്ണിലെ കരടുമാണ്...എവിടെ അടിപിടിയുണ്ടോ അവിടെ നമ്മുടെ കിച്ചുവേട്ടൻ ഉണ്ടാകും.. അരെ വാ.. ആൺകുട്ടികളായാൽ അങ്ങനെ വേണം.. പിന്നെ പ്രധാനപ്പെട്ട കാര്യം എന്താണെന്നു വെച്ചാൽ ആൾ നല്ലൊരു ഗായകനും കൂടിയാണ്.... അത് കേട്ടതും കുട്ടികളെല്ലാം കൂടെ കയ്യടിച്ചു...ഇവളെ പോലെ ഇവർക്കും വട്ടായോ എന്ന് ദച്ചു ചിന്തിക്കാതിരുന്നില്ല... താങ്ക്യു.. താങ്ക്യു... നിമ്മി ഒന്ന് കുനിഞ്ഞു കൊണ്ട് പറഞ്ഞു... പിന്നെ അവൾ എന്തോ പറയാൻ വേണ്ടി വാ തുറന്നപ്പോഴേക്കും ക്ലാസ്സിൽ ഡെസ്കിൽ എന്തോ വീഴുന്ന ശബ്‍ദം കേട്ടു... നിമ്മി വേഗം ബെഞ്ചിൽ നിന്ന് താഴെയിറങ്ങി...എല്ലാവരും അങ്ങോട്ട് നോക്കി.. കനത്ത മുഖത്തോടെ സർ നിൽക്കുന്നുണ്ട് അവിടെ.. ഇത് ക്ലാസ്സോ അതോ ചന്തയോ..ഓൾ ഓഫ് യു സിറ്റ് യുവർ സീറ്റ്സ്.. സർ അലറി... അത് കേട്ട് എല്ലാവരും സീറ്റിൽ പോയിരുന്നു...സർ സിലബസ് പറഞ്ഞു തന്നു.. അതോടൊപ്പം നോട്സും എഴുതിയെടുത്തു..... ***

ലഞ്ച് ബ്രേക്കിന് ക്യാന്റീനിൽ പോയി ഫുഡ്‌ കഴിച്ചു..അത് കഴിഞ്ഞ് ലൈബ്രറി യിലും പോയി.. എന്നിട്ട് ക്ലാസ്സിലേക്ക് നടന്നു... അപ്പോഴൊക്കെയും ആരോ തന്നെ പിന്തുടരുന്ന പോലെ ദച്ചുവിന് തോന്നി.. നിമ്മിയോട്‌ പറഞ്ഞപ്പോൾ അവൾ വട്ടാണെന്ന് പറഞ്ഞു കളിയാക്കി... കോളേജ് വിട്ട് ബസിൽ കയറി...ബസിൽ തിരക്കില്ലാത്തതു കൊണ്ട് സീറ്റ്‌ കിട്ടി.. അവിടെ ഇരുന്ന് ഞങ്ങൾ കോളേജിലെ ഓരോ കാര്യങ്ങൾ പറഞ്ഞു.. ചെ.. ഇന്ന് കാണാമെന്നു വിചാരിച്ചതാ.. ഇനി രണ്ടാഴ്ച കഴിയണം കാണണമെങ്കിൽ.. നിമ്മി താടിക്കും കൈ കൊടുത്തു കൊണ്ട് പറഞ്ഞു.. നീ ഇത് ആരുടെ കാര്യ പറയണേ.. ഒന്നും മനസ്സിലാവാതെ ദച്ചു ചോദിച്ചു.. ഹ.. നമ്മുടെ കിച്ചേട്ടന്റെ... ആൾ നാട്ടിൽ പോയിരിക്കുവാണത്രെ. ഇനി ഫ്രഷേഴ്‌സ് ഡേയുടെ അന്നേ വരുള്ളൂ എന്ന്. 😞 ഹോ.. ആശ്വാസം. അത് വരെ എന്റെ ചെവിക്ക് റസ്റ്റ്‌ കിട്ടുമല്ലോ... അവളുടെ ഒരു കിച്ചേട്ടൻ പുരാണം 😡..ദച്ചു കെർവിച്ചു കൊണ്ട് പറഞ്ഞു... നീ പോടീ കുശുമ്പി 😏.. നിമ്മി പറഞ്ഞുകൊണ്ട് തല വെട്ടിച്ചിരുന്നു. നിമ്മി കുട്ടി പിണങ്ങിയോ.. ദേ എന്റെ സ്റ്റോപ്പ്‌ എത്തി ഞാൻ ഇറങ്ങുവാണേ.. അപ്പോ നാളെ കാണാട്ടോ.. നിമ്മിയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് ദച്ചു യാത്ര പറഞ്ഞു പോയി.. ***

രണ്ടാഴ്ച പെട്ടന്ന് കടന്നു പോയി.. ഇന്നാണ് ഫ്രഷേഴ്‌സ് ഡേ.... ബ്ലാക്ക് കളർ ടോപ്പും ബ്ലൂ ജെഗിനുംആയിരുന്നു ദച്ചുവിന്റെ വേഷം...മുടി മെസ്സി ബൺ കെട്ടി... ഇടത് കയ്യിൽ ഒരു വാച്ചും കാതിൽ ഒരു കുഞ്ഞു സ്റ്റഡും കഴുത്ത് ഒഴിച്ചിട്ടു.. നല്ല കട്ടിയിൽ തന്നെ കണ്ണെഴുതി... ഒരു കറുത്ത കുഞ്ഞു പൊട്ടും തൊട്ടു..കോളേജിലേക്ക് പുറപ്പെട്ടു... കോളേജിൽ ചെന്നപ്പോൾ സീനിയർസ് എല്ലാം ഓരോ കാര്യങ്ങൾക്കായി ഓടി നടക്കുന്നുണ്ട്... നിമ്മിയേ കാണാത്തതു കൊണ്ട് ചുറ്റും തിരഞ്ഞു കൊണ്ട് നടന്നു.. ദച്ചു... അപ്പോഴാണ് പിറകിൽ നിന്നും ആരോ വിളിച്ചത്... ഇതരപ്പോ എന്നെ ദച്ചുവെന്ന് വിളിക്കാൻ... ചിന്തിച്ചു കൊണ്ട് അവൾ തിരിഞ്ഞു.... വിളിച്ച ആളെ കണ്ടപ്പോൾ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു. 😁😁 ദച്ചു ഇന്ന് വൈകിയോ... ചോദിച്ചു കൊണ്ട് നരൻ അടുത്തെത്തി.. അവളെ കണ്ടതും നരന്റെ കണ്ണുകൾ അവളിൽ ഓടി നടന്നു.. ആ ഇത്തിരി ലേറ്റ് ആയി.. ബസ് കിട്ടിയില്ല.. ദച്ചു താല്പര്യം ഇല്ലാതെ പറഞ്ഞു... എനിക്ക് തോന്നി.. കാണാഞ്ഞപ്പോൾ ഞാൻ ക്ലാസ്സിൽ പോയി തിരക്കിയിരുന്നു.. നരൻ ആവേശത്തോടെ പറഞ്ഞു... ചേട്ടാ.. ഞാൻ ക്ലാസ്സിലേക്ക് പൊക്കോട്ടെ... അവൾ ദയനീയ ഭാവം വരുത്തികൊണ്ട് ചോദിച്ചു....

അതെന്ത് പോക്കാടോ നമ്മൾ ശെരിക്കുമൊന്ന് പരിചയപെട്ടില്ലല്ലോ..നരന് വിടാൻ ഉദ്ദേശമുണ്ടായിരുന്നില്ല.. അത് എനിക്ക് കുറച്ചു നോട്ട്സ് എഴുതാൻ ഉണ്ട്.. നമുക്ക് പിന്നെ കാണാം... അതും പറഞ്ഞു അവന്റെ മറുപടിക്ക് കാക്കാതെ അവൾ ഓടി.. *** ക്ലാസ്സിൽ ചെന്നപ്പോൾ എല്ലാവരും തന്നെ ഒരു അത്ഭുത ജീവിയെ പോലെ നോക്കുന്നുണ്ട്..... കാരണം ഇത്രയും ദിവസത്തിനിടക്ക് ആദ്യമായാണ് ഇത്രയും ഒരുങ്ങി വരുന്നത്... അവർക്കെല്ലാം നന്നായി ഇളിച്ചു കൊടുത്തു നിമ്മിയുടെ അടുത്ത് പോയിരുന്നു... ഫ്രഷേഴ്‌സ് ഡേ ആയത് കൊണ്ട് തന്നെ ഇന്ന് ഉച്ചവരെയേ ക്ലാസ്സ്‌ ഉള്ളൂ... ഓഡിറ്റോറിയത്തിൽ ആണ് പരുപാടി...ഉച്ചക്ക് ക്യാന്റീനിൽ പോയി ഫുഡും തട്ടി ഓഡിറ്റോറിയത്തിന്റെ അങ്ങോട്ട് നടന്നു... ലൈബ്രറി കഴിഞ്ഞു വേണം അങ്ങോട്ടെത്താൻ.. ലൈബ്രറിയുടെ മുന്നിൽ എത്തിയപ്പോൾ ദച്ചു ഒരു പുസ്തകം എടുത്തിട്ട് വരാമെന്നും പറഞ്ഞു അങ്ങോട്ട് കയറി.. നിമ്മി ഓഡിറ്റോറിയത്തിലേക്കും പോയി... ദച്ചു ഓരോ പുസ്തകവും നോക്കി കൊണ്ടിരിക്കുമ്പോഴായിരുന്നു ആ മധുരമായ ശബ്‍ദം സ്പീക്കറിലൂടെ കാതിൽ എത്തിയത്... ആ ശബ്ദം കേട്ടതും അവളുടെ ഹൃദയം എന്തിനെന്നില്ലാതെ പിടക്കാൻ തുടങ്ങി... പുസ്‌തകം അവിടെ തന്നെ വെച്ച് അവൾ ഓഡിറ്റോറിയം ലക്ഷ്യം വെച്ച് നീങ്ങി............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story