നെഞ്ചോരം നീ മാത്രം ❤️: ഭാഗം 13

nenjoram nee mathram

രചന: ചാന്ദിനി

പിറ്റേന്ന് പതിവിലും വിപരീതമായി ആദ്യം ഉണർന്നത് ആമിയായിരുന്നു..... അനന്താ.... അനന്താ... എണീക്ക്....... എന്താ ആമി...... അനന്തൻ എന്താ ഇതുവരെ എണീക്കാത്തെ...... അല്ലേൽ എന്നും ആദ്യം എഴുനേൽക്കുന്നത് അനന്തനല്ലേ... അയ്യോ... സമയം ഒരുപാട് ആയോ... ഇവള് എഴുന്നേറ്റല്ലോ.... അനന്താ....... എന്താ ആമി.... ആമിക്ക് വിശക്കുന്നു അനന്താ..... ആമി പോയി കയ്യും മുഖവും കഴുകി വാ... അപ്പോഴേക്കും അനന്തൻ കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കാം...... സൂര്യ... എടാ.... എന്താടാ...... കുന്തം..... ആഹാ.... അമ്മേ.... അനന്തൻ സൂര്യന്റെ നടുമ്പുറം നോക്കി ഒരു ചവിട്ട് കൊടുത്തു.... ഹായ്.... നീയെന്താ ഈ കാണിച്ചത്.... എന്റെ നടുവ് പോയി... നീ എന്തിനാ കൊച്ചേ ഇങ്ങനെ ചിരിക്കൂന്നേ...... മനുഷ്യന്റെ നടുവ് പോയി.... അനന്താ...🥺 പിന്നെ എത്ര നേരമായി മനുഷ്യൻ കിടന്ന് വിളിക്കുന്നു.... നീ എഴുന്നേൽക്കാഞ്ഞിട്ടല്ലേ സൂര്യ..... അതിന് നീ ഇവളോട് ദേഷ്യപ്പെടുന്നത് എന്തിനാ..... ഓ....... ഞാനൊന്നും പറയുന്നില്ലേ.... നിങ്ങളായി നിങ്ങടെ പാടായി.... ഹാ..... എടാ... പിണങ്ങി പോകുവാണോ... ഒന്ന് പോടാ.... ഞാൻ പല്ല് തേച്ചിട്ട് വരാം..... അനന്താ... സൂര്യൻ പിണങ്ങി പോയതാണോ.... അയ്യേ..... ആമി സങ്കടപ്പെടണ്ടട്ടോ... അവൻ ഇപ്പോ വരും... അപ്പോഴേക്കും ആമി പോയി പല്ല് തേച്ചിട്ട് വായോ....

ആമി ഇപ്പോ വരാം അനന്താ.... അനന്താ, നീയാണോ ഈ ഫുഡ്‌ ഉണ്ടാക്കിയത്.... അല്ലാതെ പിന്നെ നീ ഇവിടെ ജോലിയ്ക്ക് ആളെ നിർത്തിയിട്ടുണ്ടോടാ പുല്ലേ..... അല്ലടാ..... ഇതിനു മുൻപും നീ ഉണ്ടാക്കിയ ഫുഡ്‌ കഴിച്ചിട്ടുണ്ടെങ്കിലും ഇതിനു വല്ലാത്തൊരു ടേസ്റ്റ്.... ഉവ്വ്... മതി സുഖിപ്പിച്ചത്... കഴിക്കാൻ നോക്ക്.... ആമി..... ഇതെന്താ ഈ കാണിക്കുന്നത്... ഇങ്ങനെ കൊത്തിപെറുക്കാതെ വാരി കഴിക്ക് ആമി.... ആമി കഴിക്കുവല്ലേ അനന്താ..... ഇങ്ങനെ ആണോ കഴിക്കുന്നേ..... വായിലേയ്ക്ക് പോകുന്നതിനു പകരം മുഴുവൻ താഴേക്ക് ആണല്ലോ പോകുന്നത്..... ഇങ്ങ് കൊണ്ട് വാ..... അനന്തൻ വാരി തരുവോ..... ഉം... തരാം... ഇങ്ങ് എടുക്ക്.... സൂര്യന് ഇതെല്ലാം അത്ഭുദമായിരുന്നു..... ആമിയെ എത്ര കാര്യമായാണ് അനന്തൻ നോക്കുന്നതെന്ന് സൂര്യൻ ഓർത്തു.... അനന്തന്റെ ഇത്തരമൊരു ഭാവം സൂര്യന് അന്യമായിരുന്നു...... പക്ഷെ അനന്തനെ നോക്കുമ്പോൾ അവിടെ പ്രത്യേകിച്ച് ഭാവ മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല...... അനന്തൻ ആമിയ്ക്ക് ഭക്ഷണം വാരി കൊടുക്കുന്ന തിരക്കിലായിരുന്നു..... സൂര്യ... നീ എന്താ ഈ നോക്കി ഇരിക്കുന്നത്.... വായും പൊളിച് ഇരിക്കാതെ കഴിച്ചിട്ട് എഴുനേറ്റ് പോകാൻ നോക്കടാ......... ഓ.... ഇപ്പോ ഞാൻ ഇരിക്കുന്നതാ കുറ്റം..... ഞാൻ പോയേക്കാമെ..... കഴിച്ചിട്ട് പോടാ.......

വയറു നിറഞ്ഞു....... സൂര്യൻ പോയ വഴിയേ നോക്കി അനന്തൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു..... അനന്താ..... എന്താ ആമി..... വായോ... നമുക്ക് കളിക്കാം.. ഇപ്പോഴോ.... ഉം... അതെന്താ ഇപ്പോ കളിച്ചാൽ... ആമിയ്ക്ക് ഇപ്പോ കളിക്കണം... അനന്തനൂടെ വരണം... നമുക്ക് സൂര്യനെയും കൂട്ടാം..... കളിക്കാം... പക്ഷെ പുറത്ത് പോകണ്ട..... നല്ല മഴക്കോളുണ്ട്..... മഴ പെയ്യുന്നില്ലല്ലോ അനന്താ.....ഒന്ന് വാ അനന്താ... നമുക്ക് സൂര്യനെയും കൂട്ടാം.... മഴ പെയ്താൽ അപ്പൊ തന്നെ ആമി കേറി വന്നോളാം.... ഉം... ശരി നടക്ക്..... അനന്താ.... നീ അവളുടെ കൂടെ ഇതെങ്ങോട്ടാ........ അതിന്റെ കൂടെ കളിക്കാൻ ചെല്ലാൻ പറഞ്ഞു കുറെ നേരമായി തുടങ്ങിയിട്ട്..... ഏഹ്ഹ്... നീ അവളുടെ കൂടെ കളിക്കാൻ പോകുവാണോ..... ഞാൻ മാത്രമല്ല.... നീയും.... ഏയ്യ്.... എനിക്കെങ്ങും വയ്യ....... അങ്ങനെ ഒന്നും പറഞ്ഞാൽ പറ്റില്ല മോനെ.... വന്നേ പറ്റു.... സൂര്യ... ആമിയും അനന്തനും കളിക്കാൻ പോകുവാ.... സൂര്യനും വാ.... വാടാ..... നമുക്ക് കണ്ണ് കെട്ടി കളിക്കാം സൂര്യ.... കളിക്കലോ..... എന്ന ഇന്ന് സൂര്യൻ കണ്ണ് കേട്ട്........ ശ്ഹ്... ശ്.... അനന്താ.... എന്താ...... പതിയെ അനന്താ..... എന്താ.... അനന്താ, സൂര്യൻ കണ്ണ് കെട്ടിയിരിക്കുവല്ലേ...... ഇപ്പോ അനന്താ ആമിയ്ക്ക് ദാ അത് പറിച്ചു തരുവോ...... ഇപ്പോഴോ.... ഉം... ശരി വാ...... അനന്താ....

ആമി.... നിങ്ങൾ എവിടെയാ... അനന്താ.... ച്ചേ... ഇവരുടെ ശബ്ദം ഒന്നും കേൾക്കുന്നില്ലല്ലോ.... രണ്ടും ഇതെവിടെ പോയി.... അനന്താ..... കെട്ടഴിച്ചു നോക്കാം.... ഏ.... രണ്ടിനേം ഇവിടെ എങ്ങും കാണാൻ ഇല്ലല്ലോ.... ഇതെവിടെ പോയി.... ഇതെവിടുന്ന ശബ്ദം കേള്ക്കുന്നെ...... ശബ്ദം കേട്ട ഭാഗത്തേയ്ക്ക് ചെന്നപ്പോൾ കണ്ടു...... ചാമ്പയുടെ മുകളിലേയ്ക്ക് നോക്കി നിൽക്കുന്ന ആമിയെയും... അതിന്റെ മുകളിൽ ഇരുന്നു ചാമ്പയ്‌ക്ക പറിക്കുന്ന അനന്തനെയും.... കൊള്ളാം... ഇതിപ്പോ ഇവൾക്കണോ വട്ട്... അതോ ഇവനോ.... ട... എന്താടാ.... മനുഷ്യനെ പേടിപ്പിക്കുന്നെ.... കൊള്ളാം... ഇവൾക്കോ വെളിവില്ല... ഇവളുടെ കൂടെ കൂടി നിനക്കും വെളിവില്ലാണ്ട് ആയോ.... എന്താടാ...... ദേ... എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്..... എന്നെ അവിടെ കണ്ണ് കെട്ടി നിർത്തിയിട്ട് രണ്ടും കൂടി ഇവിടെ വന്ന് ചാമ്പയ്‌ക്ക പറിച്ചു കളിക്കുന്നോ..... ആമിയ്ക്ക് അത് വേണം എന്ന് പറഞ്ഞത് കൊണ്ട സൂര്യ അനന്തൻ ഇവിടെക്ക് വന്നത്..... ഞാൻ ഒന്നും പറയുന്നില്ലേ...... ആമിയും കൊള്ളാം... ആമീടെ അനന്തനും കൊള്ളാം...... ആമീടെ അനന്തൻ ❤️ ആ വിളി തന്റെ ഹൃദയത്തിൽ പതിയുന്നത് പോലെ അനന്തന് തോന്നി..... ആമി.... ദേ... മഴ പെയ്യുന്നു... അകത്തേയ്ക്ക് കയറി പൊയ്ക്കോ..... അനന്തൻ വരുന്നില്ലേ....

അനന്തൻ ഇവിടെ നിന്നും ഇറങ്ങട്ടെ.... ആമി അകത്തേയ്ക്ക് പൊയ്ക്കോ... അവിടെ സൂര്യനുണ്ട്.... ഇല്ലെങ്കിൽ മഴ നനയും..... ഇല്ല... അനന്തൻ വരാതെ ആമി പോകില്ല.... അപ്പോഴേക്കും മഴ ശക്തിയായി തന്നെ ഭൂമിയെ സ്പർശിച്ചിരുന്നു...... കണ്ടോ...... മൊത്തം നനഞ്ഞു... ഞാൻ പറഞ്ഞതല്ലേ ആമി കയറി പൊയ്ക്കൊള്ളാൻ........ അനന്താ ആമി ആകെ നനഞ്ഞു.... അതല്ലേ ഞാൻ പറഞ്ഞത്.... അനന്താ നോക്കിയേ ആ പൂക്കളൊക്കെ നനഞ്ഞു...... അന്ന് അനന്തൻ പറഞ്ഞില്ലേ, അനന്തന് ആ പൂവ് ഇഷ്ടമാണെന്ന്.... ആ പൂവിന്റെ പേരെന്താ അനന്താ..... അതോ അതാണ് ചെമ്പരത്തി.... അത് കാണാൻ എന്ത് ഭംഗിയാലേ അനന്താ..... ഉം...... ആമിയെ പോലെ ❤️.... അപ്പൊ ആമിയെ കാണാൻ നല്ല ഭംഗിയാണോ അനന്താ..... അതിന് അനന്തൻ മറുപടിയൊന്നും പറഞ്ഞില്ല.... പതിവുപോലെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു..... ആഹാ... ബെസ്റ്റ്....... അനന്താ... ആ കൊച്ചിനേം കൊണ്ട് മഴ നനയാതെ ഇങ്ങ് കയറി വാടാ....... ദ വരുന്നെടാ..... ആമി പോയി ഇതെല്ലാം മാറ്റി വാട്ടോ...... സൂര്യ ദാ ചായ..... ആമിയ്ക്ക് ചായ വേണ്ടേ.... ആമിയ്ക്ക് ഈ കറുത്ത ചായ വേണ്ട അനന്താ...... ആമി.... വീണ്ടും ആ ഉടുപ്പെല്ലാം നനയ്ക്കാതെ അകത്തേയ്ക്ക് കയറിക്കെ.... ഭൂമിയെ പുണർന്ന് മഴ അപ്പോഴും ശക്തമായി പെയ്യുന്നുണ്ടായിരുന്നു....

. അനന്തൻ താമസിക്കുന്ന വീടിൻറെ ഉമ്മറത്തിരുന്നാൽ പരന്നു കിടക്കുന്ന നെൽപ്പാടം കാണാൻ പറ്റുമായിരുന്നു..... വീടിൻറെ ഉമ്മറത്തിരുന്ന് ആമിയോടൊപ്പം മണ്ണിന്റെ മണവും മഴയുടെ സൗന്ദര്യവും ആസ്വദിക്കുകയാണ് അനന്തനും സൂര്യനും....... ഈ കട്ടനും കുടിച് മഴ കണ്ട് ഇങ്ങനെ ഇരിക്കാൻ വല്ലാത്തൊരു സുഖമാണ്, അല്ലെ അനന്താ... കൂട്ടിനു മണ്ണിന്റെ മണവും...... തന്റെ ചോദ്യത്തിനൊന്നും മറുപടി ഇല്ലാതെ വന്നപ്പോഴാണ് സൂര്യൻ അനന്തനെ നോക്കിയത്.... അനന്തന്റെ കണ്ണുകൾ ആ നിമിഷം ഒരു പാവാടയും ടോപ്പും ഇട്ട് മഴ വെള്ളം തെറിപ്പിച്ചു കളിക്കുന്ന ആമിയിലായിരുന്നു...... ഇടയ്ക്ക് ചുണ്ടുകളിൽ ഒരു പുഞ്ചിരിയും ഉണ്ടായിരുന്നു....... ഉം...... ചെക്കൻ കൈ വിട്ട് പോയി..... പെട്ടന്ന് രണ്ടാളുടെയും ചിന്തകളെ മുറിച്ചു കൊണ്ട് അനന്തന്റെ ഫോൺ റിംഗ് ചെയ്തു..... ഫോണിലേയ്ക്ക് നോക്കിയ അനന്തന്റെ മുഖഭാവം മാറുന്നത് സൂര്യൻ ശ്രദ്ധിച്ചിരുന്നു..... ആരാടാ.... അത്... ആമിയെ തട്ടി കൊണ്ട് വരാൻ കോട്ടേഷൻ തന്ന അയാള...........................തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story