നെഞ്ചോരം നീ മാത്രം ❤️: ഭാഗം 15

nenjoram nee mathram

രചന: ചാന്ദിനി

സൂര്യൻ, ഇന്ദ്രൻ ഈ പെൺകുട്ടിയുടെ കയ്യിൽ കയറി പിടിക്കുന്നത് താൻ കണ്ടതാണോ..... അതെ സാർ... ഞാൻ കണ്ടതാണ്..... ഇന്ദ്രൻ, you are suspended for 15 days... സസ്പെന്ഷൻ ലെറ്റർ ഉടനെ തന്റെ കയ്യിൽ കിട്ടും... കഴിഞ്ഞ തവണ തന്റെ പേരിൽ കംപ്ലയിന്റ് കിട്ടിയപ്പോഴേ ഞാൻ പറഞ്ഞിരുന്നതാണ് ഇനി തനിക്ക് ഒരു വാണിംഗ് ഇല്ലായെന്ന്..... എന്നിട്ടും താൻ അതൊന്നും കേൾക്കാൻ തയാറായില്ല..... അത് കൊണ്ട് ഇനി താൻ ഈ ക്യാമ്പസ്സിൽ ചെയ്ത് കൂട്ടുന്ന തോന്ന്യാസങ്ങൾ കണ്ടില്ലെന്നു നടിക്കാൻ പറ്റില്ല....ഇനി ഒരു പരാതി കൂടി തന്റെ പേരിൽ വന്നാൽ അടുത്തത് ഡിസ്മിസ്സൽ ആയിരിക്കും..... സാർ.... സൂര്യനാരായണൻ മനപ്പൂർവ്വം എന്നെ കൊടുക്കാൻ ശ്രമിക്കുന്നതാണ്.... അല്ലാതെ ഞാൻ ആ പെൺകുട്ടിയെ ഒന്നും ചെയ്തിട്ടില്ല... ഇല്ല... ഇന്ദ്രജിത്ത് ഇനി നിങ്ങൾക്ക് പറയാനുള്ളത് ഒന്നും മാനേജ്മന്റിന് കേൾക്കണ്ട...... Get out.... സൂര്യ.... ഇതിന് നീ അനുഭവിക്കും... ഇന്ദ്രജിത്ത് ആരാണെന്ന് നിന്നെ ഞാൻ അറിയിച്ച് തന്നിരിക്കും.... സൂക്ഷിച്ചോ നീ.... പറയുന്നത് ഇന്ദ്രനാണ്.... ഇന്ദ്ര.... ഇനി എന്താ പ്ലാൻ..... എന്നെ ഇ കോളേജിൽ നിന്നും പുറത്താക്കിയിട്ട് അങ്ങനെ ഇവിടെ വിലസ്സാൻ സൂര്യനാരായണനെ ഞാൻ അനുവദിക്കില്ല..... ഞാൻ കോളേജിൽ വരാത്ത ദിവസം അവനും ഇവിടെ വേണ്ട....

അതിനിപ്പോ എന്ത് ചെയ്യാനാ നിന്റെ ഉദ്ദേശം..... ഇന്ദ്ര വെറുതെ ആവശ്യം ഇല്ലാത്ത പൊല്ലാപ്പിനൊന്നും പോകണ്ട..... നീ പേടിക്കണ്ട....അവനെ കൊല്ലാൻ ഒന്നും ഞാൻ പ്ലാൻ ചെയ്തിട്ടില്ല....എന്നെ വീട്ടിൽ ഇരുത്തിയിട്ട് അവൻ അങ്ങനെ കോളേജിൽ വരണ്ട... പിന്നെ എന്താ നിന്റെ ഉദ്ദേശം..... അവന്റെ കൈയും കാലും തല്ലി ഒടിക്കണം... ഇന്ദ്ര വേണ്ട... ഇപ്പോ തന്നെ സസ്‌പെഷനിൽ ആണ്... ഇനി അത് ഡിസ്മിസ്സൽ ആക്കാനാണോ ഉദ്ദേശം.... ഇല്ലടാ... ഇതിൽ ഇന്ദ്രൻ പിടിക്കപ്പെടില്ല.... ഞാൻ നേരിട്ട് ചെയ്താലല്ലേ പ്രശ്നം ഉണ്ടാകു.... പിന്നെ എന്താ നീ ഉദ്ദേശിക്കുന്നത്.... കോട്ടേഷൻ കൊടുക്കണം.... ഇന്ദ്ര... വേണ്ട, അതൊക്കെ പിന്നീട് വല്യ പ്രശ്നമാകും...... വേണ്ട... ഇനി ആരും ഒന്നും പറയണ്ട... ഇന്ദ്രൻ ഒന്ന് തീരുമാനിച്ചാൽ അത് നടത്തിയിരിക്കും....അതിനി മാറ്റമുണ്ടാവില്ല..... പറ്റിയ ഒരാളെ കണ്ട് പിടിക്കണം...... അങ്ങനെ ആണെങ്കിൽ ഒരാളുണ്ട്.... (കൂട്ടത്തിൽ ഒരുവൻ പറഞ്ഞു ) ആര്??? അനന്തഭദ്രൻ 🔥 അനന്തഭദ്രൻ??? അതേടാ..... ഒരു ഒറ്റയാനാ.... അവൻ ഒറ്റയ്ക്കാണ് കൊട്ടേഷൻ എല്ലാം ഏറ്റെടുത്തു നടത്തുന്നത്....

ഒപ്പം ആരെയും കൂട്ടാറില്ല....സാധാരണ വാടക ഗുണ്ടകളെ പോലെ കാശിനു വേണ്ടി എന്ത് നെറികെട്ട കളിയ്ക്കും തയാറാവുന്ന ഒരുത്തനല്ല അനന്തഭദ്രൻ...... അത് മനസ്സിൽ വച്ചു വേണം അവനോട് ഇടപെടാൻ..... ഉം..... അത് ഞാൻ നോക്കിക്കൊള്ളാം...... സൂര്യനെതിരെ പ്രയോഗിക്കുന്ന ആയുധം അവൻ തന്നെ ആകട്ടെ.....അനന്തഭദ്രൻ.... അനന്തഭദ്രൻ...??? അതെ.... എന്താണ് ആവശ്യം.... ഒരുത്തന്റെ കൈയും കാലും തല്ലി ഒടിക്കണം..... ദ ഇ ഫോട്ടോയിൽ കാണുന്നതാണ് ആള്... പിന്നെ പിടിക്ക പെട്ടാൽ യാതൊരു കാരണവശാലും എന്റെ പേര് പുറത്ത് വരരുത്.... ഒറ്റി കൊടുക്കുന്ന സ്വഭാവം ഭദ്രനില്ല.... വിശ്വാസം ഉണ്ടെങ്കിൽ മാത്രം പണം തന്ന് കൊട്ടെഷൻ ഉറപ്പിക്കാം.... ഇല്ലെങ്കിൽ പണവുമായി തിരികെ പോകാം..... ഓക്കേ... എനിക്ക് വിശ്വാസമാണ്.... കൊട്ടെഷൻ ഉറപ്പിക്കാം... പിന്നെ ആവശ്യം ന്യായമാണോ.... അത്... അതെ കോളേജിൽ ഈ സൂര്യനാരായണൻ വല്യ ശല്യക്കാരനാണ്.... പെൺകുട്ടികളെയും ഉപദ്രവിക്കാറുണ്ട്.... (വായിൽ വന്നൊരു കള്ളം ഇന്ദ്രൻ അനന്തനോട് പറഞ്ഞു ) ഉം... ശരി എത്രയും വേഗം ഇത് ഞാൻ നടത്തിയിരിക്കും.....

ഒക്കെ....... ആരാ..... ആരാടാ... രാത്രി വഴിതടഞ്ഞു നിൽക്കുന്നത്..... വണ്ടി എടുത്ത് മാറ്റടാ.... അതൊക്കെ മാറ്റാം... അതിന് മുൻപ് മാണിക്യമംഗലത്തെ സൂര്യനാരായണൻ ഒന്ന് വണ്ടിയിൽ നിന്ന് ഇറങ്ങിക്കെ.... ആരാ നീ..... എന്താ നിനക്ക് വേണ്ടത്.... അതൊക്കെ പറയാം അതിന് മുൻപ് ഇയാള് ഇങ്ങ് ഇറങ്ങു...... ഞാൻ അനന്തഭദ്രൻ.... പേര് പറഞ്ഞാൽ അറിയാൻ വഴിയില്ല..... ഒരു കോട്ടേഷന... നിന്റെ കൈയും കാലും തല്ലി ഒടിക്കാൻ..... സാധാരണ ഗുണ്ടകളെ പോലെ മുഖവും മറച്ച് അളിയറിയാതെ പണി തീർത്തു പോകുന്ന സ്വഭാവം ഭദ്രനില്ല..... ആരാ... ആരാ നിന്നെ ഇത് ഏൽപ്പിച്ചത്... കാശ് തന്നവനെ ഭദ്രൻ ഒറ്റില്ല...... അത്കൊണ്ട് ഇനി സംസാരമില്ല...... വേണ്ട.... ആാാാ............... നിന്റെ ജീവൻ എടുക്കാൻ കൊട്ടേഷൻ തന്നവൻ പറഞ്ഞിട്ടില്ല... അത്കൊണ്ട് ഞാൻ തന്നെ നിന്നെ ഹോസ്പിറ്റലിൽ എത്തിയ്ക്കാം..... 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹 സൂര്യ...... ആരാ നിന്നോട് ഇത് ചെയ്തത്..... അറിയില്ല അച്ഛാ..... നിന്നെ ഇവിടെ എത്തിച്ചത് ആരാ.... വഴിയിൽ വച്ചു കണ്ട ആരോ ഒരാളാണ്.... അച്ഛാ..... അമ്മ... വീട്ടിലാണ്, ഞാൻ കാര്യമൊന്നും പറഞ്ഞട്ടില്ല.....

ഞാൻ പോയി മരുന്ന് വാങ്ങി വരാം....നീ റസ്റ്റ്‌ എടുക്ക്.... ഉം.... എങ്കിലും ആരായിരിക്കും എനിക്കെതിരെ അവന് കൊട്ടേഷൻ കൊടുത്തത്..... ഇന്ദ്രനായിരിക്കുമോ??? അല്ല പിന്നെ അവൻ എന്തിനാ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്...... ആവോ.... പക്ഷെ എന്തൊകൊണ്ടാണ് എന്റെ കൈയും കാലും ഒടിച്ചിട്ടും അവനോട് എനിക്ക് ദേഷ്യം ഒന്നും തോന്നാതിരുന്നത്....അച്ഛൻ ചോദിച്ചപ്പോൾ അവന്റെ പേര് പറയാൻ തോന്നാതിരുന്നത് എന്ത്കൊണ്ടാണ്....ചിലപ്പോൾ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ലാത്തത് കൊണ്ടായിരിക്കുമോ..... തന്റെ മനസ്സിൽ അനന്തനോട് ദേഷ്യം ഒന്നും തോന്നുന്നില്ല എന്നത് സൂര്യനും അത്ഭുതമായിരുന്നു.... അങ്ങനെ ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി..... സൂര്യന്റെ മുറിവുകൾ എല്ലാം പൂർണമായും ഭേദമായി..... ഇന്ദ്രനും സൂര്യനും വീണ്ടും കോളേജിൽ പോയി തുടങ്ങി.... സൂര്യൻ പേര് പറയാതിരുന്നത് കൊണ്ട്, സൂര്യന്റെ അച്ഛൻ പോലീസിൽ പരാതി കൊടുത്തുവെങ്കിലും അവർക്ക് ചെയ്തത് ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല..... ഹലോ.... സൂര്യ നീ എവിടെയാ... അച്ഛാ ഞാൻ നേരത്തെ വിളിച്ചപ്പോൾ പറഞ്ഞിരുന്നില്ലേ ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോയിരിക്കുകയാണെന്ന്...... ഞാൻ തിരികെ വീട്ടിലേയ്ക്ക് വന്ന് കൊണ്ടിരിക്കുകയാ.....

ഡ്രൈവ് ചെയ്യുവാ ഞാൻ ഇപ്പോൾ തന്നെ എത്തും... അച്ഛൻ ഫോൺ വച്ചോ..... ശരിക്കും കേൾക്കാൻ പറ്റുന്നില്ല.... സൂര്യ... നീ എത്രയും വേഗം തിരിച്ചു വരാൻ നോക്ക്.... രാത്രി ഒരുപാട് ആകുന്നു..... കൂടാതെ നല്ല മഴക്കോളും...... നീ വരാതെ ഞങ്ങൾക്ക് ഒരു സമാധാനവും ഇല്ല..... അച്ഛൻ പേടിക്കണ്ട.... ഞാൻ ഇപ്പോൾ എത്തും..... അന്ന് തനിക്ക് നേരെ അപകടമാണ് അച്ഛന്റെ പേടിയുടെ കാരണം എന്ന് സൂര്യനറിയാമായിരുന്നു...... പെട്ടനാണ് റോഡിൽ ഒരു ബുള്ളറ്റ് നിർത്തിയിട്ടിരിക്കുന്നത് സൂര്യൻ കാണുന്നത്.... അപ്പോഴേക്കും മഴ അതിന്റെ വരവറിയിച്ചു തുടങ്ങിയിരുന്നു.... ച്ചേ.... അതാരാ വഴിയിൽ വണ്ടി വച്ചിരിക്കുന്നത്.... ഏതായാലും ഒന്ന് പോയി നോക്കാം..... സൂര്യൻ അടുത്തേയ്ക്ക് ചെല്ലുമ്പോൾ ഒരാൾ റോഡിൽ കമഴ്ന്ന് കിടക്കുന്നുണ്ടായിരുന്നു.... അടുത്തു ചെന്നു നോക്കിയപ്പോഴാണ് വെട്ടറ്റാതാണെന്നു മനസ്സിലായത്.... കമഴ്ന്നു കിടക്കുന്നത് കൊണ്ട് മുഖം വ്യക്തം അല്ലായിരുന്നു..... ഇനി എന്താ ചെയ്ക... ഹോസ്പിറ്റലിൽ കൊണ്ട് പോകാം..... ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ആയി തിരിച്ചപ്പോഴാണ് മുഖം സൂര്യന് വ്യക്തമായത്...............തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story