നെഞ്ചോരം നീ മാത്രം ❤️: ഭാഗം 16

nenjoram nee mathram

രചന: ചാന്ദിനി

ഹോസ്പിറ്റലിൽ കൊണ്ട് പോകാനായി തിരിച്ചു കിടത്തിയപ്പോഴാണ് ഒരു കൊള്ളിയാൻ വെട്ടത്തിൽ ആ മുഖം സൂര്യന് വ്യക്തമായത്...... അനന്തഭദ്രൻ 🔥 വെട്ടേറ്റു കൊണ്ട് വന്ന ആളുടെ കൂടെ ഉള്ളത് ഇയാളാണോ.... അതെ സിസ്റ്റർ.... ഇയാളെ ഡോക്ടർ വിളിക്കുന്നുണ്ട്.... എന്താണ് സർ കാര്യം.. Anything serious??? ഡോക്ടറെ ചെന്ന് കണ്ടോളൂ.... കാര്യങ്ങൾ ഡോക്ടർ പറയും..... ഡോക്ടർ.... എസ്ക്യൂസ്‌ മി...... വരു.... നിങ്ങൾ ആ വെട്ടേറ്റു കൊണ്ട് വന്ന പേഷ്യന്റിന്റെ ബൈസ്റ്റാൻഡർ ആണോ... അതെ ഡോക്ടർ.... നിങ്ങൾ അയാളുടെ.... ഡോക്ടർ ഞങ്ങൾ തമ്മിൽ അങ്ങനെ ബന്ധമൊന്നുമില്ല.... വഴിയരികിൽ വെട്ടേറ്റ് കിടക്കുന്നത് കണ്ടപ്പോൾ കൊണ്ടുവന്നതാണ്... ഓക്കേ.. സീ mr. സൂര്യനാരായണൻ.... ഓക്കേ... സൂര്യൻ, അയാളുടെ ഇഞ്ചുറി അത്ര സീരിയസ് ഒന്നും അല്ല... പിന്നെ കറക്റ്റ് സമയത്ത് കൊണ്ടുവന്നതു കൊണ്ട് ബ്ലഡ് ഒരുപാട് പോയിട്ടില്ല......കുറച്ചു കഴിഞ്ഞ് റൂമിലേയ്ക്ക് മാറ്റും.... ഇങ്ങനെയൊരു കേസ് ആയതുകൊണ്ട് എനിക്ക് പോലീസിൽ അറിയിക്കാതെ മറ്റൊരു മാർഗ്ഗമില്ല........ ഡോക്ടർ.... അത്.... സോറി സൂര്യൻ... ഞാൻ പോലീസിൽ അറിയിച്ചിട്ടുണ്ട്..... ഓക്കേ ഡോക്ടർ..... സിസ്റ്റർ.... എന്താ... എന്തെങ്കിലും ആവശ്യമുണ്ടോ..... എന്നെ ആരാ ഇവിടെ എത്തിച്ചത്.....

അയാള് പുറത്ത് നിൽക്കുന്നുണ്ട്.... ഞാൻ ഇവിടെക്ക് വരാൻ പറയാം...... അനന്തന്റെ മനസ്സിൽ ആ വ്യക്തിയുടെ മുഖം കാണാൻ ഏറെ ആകാംക്ഷയുണ്ടായിരുന്നു...... തല്ലും വഴക്കുമായി നടക്കുന്ന ഗുണ്ടയായത് കൊണ്ട് പൊതുവെ തന്നോട് അടുക്കാൻ എല്ലാവർക്കും പേടിയാണ്...... അത്കൊണ്ട് തന്നെ ഇങ്ങനെ വെട്ട് കൊണ്ട് വഴിയിൽ കിടന്നാൽ രക്ഷിക്കാൻ മുന്നോട്ട് വരാൻ പലരും ഭയക്കും.... അത്കൊണ്ട് തന്നെ ആരാണ് തന്നെ രക്ഷിക്കാൻ തയാറായത് എന്ന് അറിയാൻ ഒരു ആകാംക്ഷ...... ആ മുഖം കാണാൻ മനസ്സ് ഒരുപാട് ആഗ്രഹിക്കുന്നു..... അയാളെ റൂമിലേയ്ക്ക് മാറ്റിയിട്ടുണ്ട്... നിങ്ങൾക്ക് കയറി കാണാം..... താങ്ക് യു സിസ്റ്റർ....... സൂര്യൻ റൂമിലേയ്ക്ക് ചെല്ലുമ്പോൾ അനന്തൻ കണ്ണ് തുറന്ന് ഓരോന്നും ആലോചിച്ച് കിടക്കുയായിരുന്നു....... മുറിയിൽ ആളനക്കം കേട്ടുകൊണ്ട് തല ചരിച്ചു നോക്കിയ അനന്തൻ മുന്നിൽ നിൽക്കുന്ന സൂര്യനെ കണ്ട് ഒരു നിമിഷം ഞെട്ടി..... പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചുവെങ്കിലും മുറിവ് വലിഞ്ഞ് വേദനിച്ചതിനാൽ അതിന് അനന്തന് കഴിഞ്ഞില്ല.... എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വേദനിച്ചതിന്റെ ഫലമായി അനന്തന്റെ നെറ്റി ഒന്ന് ചുളിഞ്ഞു.... വേണ്ട.... മുറിവ് കുറച്ച് ആഴത്തിൽ ഉള്ളതാണ്, അത്കൊണ്ട് എഴുന്നേൽക്കണ്ട.......

നീയാണോ എന്നെ ഇവിടെ എത്തിച്ചത്.... ഉം..... അനന്തൻ ഇപ്പോഴും അത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല..... താൻ ഉപദ്രവിച്ച ഒരാൾ തന്നെ രക്ഷിക്കുക...... വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.... എന്തിനാ നീ എന്നെ രക്ഷിച്ചത്...... വെട്ടേറ്റ് വഴിയിൽ കിടക്കുന്നത് കണ്ടപ്പോൾ, ഇട്ടിട്ട് പോരാൻ തോന്നിയില്ല..... പിന്നെ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത് നീയല്ലേ.... എത്തിച്ചത് മാത്രമല്ലല്ലോ... അതിനുള്ള കാരണം ഉണ്ടാക്കിയതും ഞാൻ ആയിരുന്നല്ലോ.... അതിന് സൂര്യൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.... അല്ല... ഇതെന്ത് പറ്റിയതാ...... ഈ പണിയ്ക്ക് ഇറങ്ങുമ്പോൾ ശത്രുക്കൾ ഒരുപാട് ഉണ്ടല്ലോ... അവരിൽ ചിലരുടെ സമ്മാനം...... പിറകിൽ നിന്ന് വെട്ടിയതാണ്... അനന്തഭദ്രന്റെ നേർക്കു നേർ നിന്ന് വെട്ടാൻ അവന്മാരുടെ മുട്ട് ഇടിയ്ക്കും...... ഞാൻ ഇവിടെ നിന്നും ഇറങ്ങുന്നതിന്റെ പിറ്റേന്ന് ഇതിന്റെ പ്രത്യുപകാരം ഞാൻ ചെയ്തിരിയ്ക്കും...... അങ്ങനെ ആണെങ്കിൽ ഞാൻ തന്നോടും അത് തന്നെ അല്ലെ ചെയ്യേണ്ടിയിരുന്നത്..... എന്തിനാടോ വെറുതെ ഇങ്ങനെ പകരത്തിനു പകരം..... അതിനു അനന്തന് മറുപടി ഉണ്ടായിരുന്നില്ല....ഒന്ന് ആലോചിച്ചാൽ സൂര്യൻ പറയുന്നതും ശരിയാണെന്നു തോന്നി.... പകരത്തിനു പകരം ചെയ്യാൻ നോക്കിയിരുന്നെങ്കിൽ ഇന്ന് തന്നെ രക്ഷിക്കാൻ സൂര്യൻ തയാറാകുമായിരുന്നില്ല എന്ന് അനന്തന് തോന്നി....

ശരിക്കും എന്നെ രക്ഷിക്കാൻ തോന്നിയതിന്റെ കാരണം എന്താണ്...... അതിന് ഒറ്റ കാരണമേ ഉള്ളു...പകരം വീട്ടാൻ മാത്രം ദേഷ്യം എനിക്ക് തന്നോട് തോന്നിയിരുന്നില്ല..... അല്ലെങ്കിലും നമുക്കിടയിൽ വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ.... താൻ മാറ്റൊരാൾക്ക് വേണ്ടി ഏറ്റെടുത്തതല്ലേ അത്..... സമയം കുറേ ആയില്ലേ... ഞാൻ പോയി കഴിക്കാൻ എന്തെങ്കിലും വാങ്ങി വരാം..... അനന്താ...... അനന്തൻ ഒരു നിമിഷം കണ്ണുകൾ വിടർത്തി സൂര്യനെ നോക്കി..... കാരണം അധികം ആരും തന്നെ അങ്ങനെ വിളിക്കാറില്ല എന്ന് അനന്തൻ ഓർത്തു..... അങ്ങനെ വിളിക്കാമോ..... ഉം..... എങ്കിൽ എഴുന്നേൽക്ക്, ഭക്ഷണം കഴിക്കാം..... എഴുന്നേൽക്കാനും ഭക്ഷണം കഴിക്കാനും അനന്തൻ ബുദ്ധിമുട്ടുന്നത് കണ്ട് സൂര്യൻ തന്നെ എഴുന്നേൽപ്പിച്ചിരുത്തി ഭക്ഷണം കൊടുത്ത്....... സൂര്യന്റെ പ്രവൃത്തികൾ കാണെ അനന്തന് ആദ്യമായി ചെയ്ത പ്രവൃത്തി ഓർത്ത് ഉള്ളിൽ കുറ്റബോധം തോന്നി...... പിന്നീടങ്ങോട്ട് അനന്തന്റെ എല്ലാ കാര്യങ്ങളും ചെയ്ത് കൊടുത്ത് കൂടെ നിന്നത് സൂര്യനാണ്.... ഇരുവരും തമ്മിൽ ആദ്യമൊക്കെ അധികം ഒന്നും സംസാരിച്ചില്ല എങ്കിലും രണ്ട് പേർക്കും ഇടയിൽ ഒരു സൗഹൃദം പതിയെ രൂപപ്പെട്ട് തുടങ്ങി...... ദിവസങ്ങൾ വീണ്ടും ആരെയും കാത്ത് നിൽക്കാതെ മുമ്പോട്ട് പോയ്‌ കൊണ്ടിരുന്നു.....

ഇതിനിടയിൽ അനന്തൻ ആരോഗ്യം വീണ്ടെടുത്തു...അനന്തനും സൂര്യനും ഇടയിൽ നല്ലൊരു സൗഹൃദം രൂപപ്പെട്ടു........ 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔸 സൂര്യ........ അച്ഛാ...... സത്യമായും ഇത് എങ്ങനെയാണു സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല...... എന്റെ കാറിൽ മയക്കു മരുന്ന് വന്നത് എങ്ങനെയെന്നു സത്യമായും എനിക്കറിയില്ല... ആരോ മനഃപൂർവം ചതിക്കാൻ വേണ്ടി ചെയ്തതാണ്..... സൂര്യനാരായണൻ, സംസാരിച്ചു കളയാൻ ഞങ്ങൾക്ക് സമയമില്ല..... നിങ്ങൾ എത്രയും വേഗം എന്റെ കൂടെ സ്റ്റേഷനിലേയ്ക്ക് വന്നേ പറ്റു..... സാർ...... സത്യമായിട്ടും ആ മയക്കു മരുന്ന് എന്റെ കാറിൽ വന്നത് എങ്ങനെയാണെന്ന് എനിക്കറിയില്ല.... ഞാൻ പറഞ്ഞല്ലോ.... നിങ്ങൾക്ക് പറയാൻ ഉള്ളത് എന്താണെന്ന് വച്ചാൽ സ്റ്റേഷനിൽ വന്ന് പറയുക...... So, please come with us..... അച്ഛാ.......... ഹലോ.... ദാസേട്ട...... ആ അനന്ത.... മോന്റെ കൂടെ ഇടയ്ക്ക് ഇവിടെ വരാറുള്ള ആ കുഞ്ഞില്ലേ.... മാണിക്യമംഗലത്തെ.... ആ ദാസേട്ട.... സൂര്യൻ....... ആ കുഞ്ഞിനെ പോലീസ് അറസ്റ്റ് ചെയ്തൂന്ന പറഞ്ഞു കേള്ക്കുന്നെ..... ദാസേട്ട എന്താ ഈ പറയുന്നേ..... അതെ... കുഞ്ഞേ, മയക്കു മരുന്ന് കേസ് ആണെന്ന അറിഞ്ഞത്........ ചേട്ടൻ വച്ചോ... ബാക്കി ഞാൻ നോക്കി കൊള്ളാം........ അതിന്റെ പിന്നിൽ ആരാണെന്നറിയാൻ അനന്തന് അധികം ആലോചിക്കേണ്ടി വന്നില്ല........

ആരിത് അനന്തഭദ്രനോ.... ഇങ്ങനെ ഒരു വരവ് ഞാൻ പ്രതീക്ഷിച്ചിരുന്നു..... ഇന്ദ്ര, സൂര്യനെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നിൽ നീയാണെന്നു അറിയാൻ അധികം ആലോചിക്കേണ്ട ആവശ്യം ഒന്നും ഇല്ല...... ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയതിന്റെ പിറ്റേന്ന് തന്നെ ഞാൻ നിന്നെ വന്ന് കണ്ട് സംസാരിച്ചതാണ്...... ഇനി നീ വെറുതെ സൂര്യനെതിരെ ഒരു പ്രശ്നത്തിന് പോകരുതെന്നും അങ്ങനെ ഉണ്ടായാൽ പ്രതികരിക്കുന്നത് ഭദ്രനാണെന്നും..... ഭദ്രാ..... നിന്നെ വിലയ്ക്കെടുത്തത് ഞാൻ ആണ് അതും സൂര്യനെതിരെ, എന്നിട്ട് ആ നീ ഇപ്പോ അവന്റെ കൂടെ കൂടി എനിക്ക് എതിരെ കളിക്കുന്നോ.... നീ എന്നെ ഏൽപ്പിച്ച പണി വൃത്തിയായി തന്നെ ഞാൻ ചെയ്തിരുന്നു........ എന്നിട്ടും അവനെതിരെ നീ തന്ന പണം ഒരു രൂപ കുറയാതെ ഞാൻ തിരികെ തന്നു..... ഇപ്പോൾ സൂര്യൻ എന്റെ ചങ്ങാതിയാണ്.... അവനെതിരെ കളിക്കാൻ ഇറങ്ങുമ്പോൾ അവന്റെ ഒപ്പം ഭദ്രനുണ്ടാകുമെന്ന് ഇന്ദ്രൻ സാർ ഒന്ന് ഓർക്കുന്നത് നല്ലതാണ്.... അനന്താ... ഇത് വേണ്ടടാ.... എനിക്ക് പകരം നീ ജയിലിൽ പോകുക എന്ന് പറഞ്ഞാൽ..... വേണ്ടടാ...... അത് ശരിയാകില്ല..... സൂര്യ ഇതിൽ ഒരു ശരിക്കേടും ഇല്ല....... ഇതിൽ നീ ഒരു തെറ്റും ചെയ്തിട്ടില്ലലോ..... പിന്നെ ഞാൻ ചെയ്തു കൂട്ടുന്നതിൽ ശിക്ഷ കിട്ടാതെ പോകുന്ന ഏതെങ്കിലും തെറ്റിന് പകരം ആകട്ടെ ഇത്....

എന്നാലും അനന്താ... അത് വേണ്ടടാ.... സൂര്യ... ഇനി നീ ഒന്നും പറയണ്ട.... ഇതിൽ നിന്ന് ഊരാൻ നമ്മള് നോക്കിയതല്ലേ..... പറ്റിയില്ലല്ലോ.... ഇനി ഇതേ വഴിയുള്ളു..... കൂടി പോയ ഒരു വർഷം അതിൽ കൂടുതൽ ഒന്നും എന്തായാലും സംഭവിക്കില്ല...... അനന്താ 🥺 ഇനി നീ ഒന്നും പറയണ്ട......... സൂര്യ.... അച്ഛാ..... പലവട്ടം നിന്നോട് ഞാൻ പറഞ്ഞിരുന്നതാണ് അവനും ആയുള്ള കൂട്ട് കെട്ട് വേണ്ടായെന്ന്... ഒടുവിൽ ഇപ്പോൾ എന്തായി...... അച്ഛാ വെറുതെ അറിയാത്ത കാര്യങ്ങൾ സംസാരിക്കരുത്.... അനന്തൻ ഒരു തെറ്റും ചെയ്തിട്ടില്ല... എന്നെ രക്ഷിക്കാൻ വേണ്ടിയാണ് അവൻ..... സൂര്യ.... നീ അച്ഛനെതിരെ ശബ്ദം ഉയർത്തുന്നോ..... അനന്തനെ പറഞ്ഞാൽ അച്ഛനല്ല ആരായാലും പ്രതികരിക്കും സൂര്യൻ...... 🍂🍂🍂🍂🍂 അന്ന് മുതൽ തുടങ്ങിയതാണ് സൂര്യനും അനന്തനും തമ്മിലുള്ള സൗഹൃദം... ഒരു കണക്കിന് മാണിക്യമംഗലത്തിന്റെ അന്തസ്സ് ഇന്നും നില നിൽക്കുന്നത് അന്ന് അനന്തൻ സൂര്യന് പകരം ജയിലിൽ പോയത് കൊണ്ട് മാത്രമാണ്.... എന്നിട്ടും എന്ത് കൊണ്ടോ അവരുടെ സൗഹൃദത്തെ ഇന്നും അംഗീകരിക്കാൻ കഴിയുന്നില്ല....... സൂര്യന്റെ മനസ്സിലും ആ രാത്രി നിറഞ്ഞു നിന്നത് അനന്തനായിരുന്നു..... ഒട്ടും പ്രതീക്ഷികാതെ തനിക്ക് കിട്ടിയ സൗഹൃദം....... ഒരുപാട് കൂട്ടുകാരുള്ള ഒരാളുടെ കൂട്ടാകുന്നതിലും വ്യത്യസ്തമായിരുന്നു അനന്തനെ പോലെ ആരും ഇല്ലാതിരുന്ന ഒരാളുടെ കൂട്ടുകാരൻ ആകുന്നത്.... എന്തും തന്നോട് മാത്രം പങ്കു വയ്ക്കുന്ന കൂട്ടുകാരൻ..................തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story