നെഞ്ചോരം നീ മാത്രം ❤️: ഭാഗം 17

nenjoram nee mathram

രചന: ചാന്ദിനി

ആമി..... ആമി....... ദേ എഴുന്നേറ്റെ.... സമയം എത്രയായീന്നറിയുവോ..... ചായ കുടിയ്ക്കണ്ടേ നമുക്ക്...... വേണ്ട അനന്താ....ആമിയ്ക്ക് ഉറക്കം വരുവാ..... ആമി കുറച്ച് സമയം കൂടി കിടക്കട്ടെ...... അയ്യോ ഇപ്പോ തന്നെ സമയം എത്രയായീന്ന....... ഇപ്പോ എഴുന്നേറ്റാലെ പുറത്ത് പോയി കളിക്കാൻ പറ്റു... കുറച്ച് കഴിഞ്ഞാൽ മഴ വരും........ മഴ വന്ന് കഴിഞ്ഞാൽ പിന്നെ കളിക്കാൻ പറ്റില്ലാട്ടോ...... മഴ നനഞ്ഞാൽ പിന്നെ പനി വരും.... അത് കൊണ്ട് പുറത്ത് കളിക്കാൻ വിടില്ല..... അയ്യോ.. എന്ന ഇപ്പോ കളിക്കാൻ പോകാം അനന്താ...... ആ ഇപ്പോ ക്ഷീണം ഒക്കെ മാറി ഉഷാറായല്ലോ...... വാ അനന്താ... നമുക്ക് കളിക്കാൻ പോകാം.... ഇപ്പോഴല്ല... കൈയും മുഖവും എല്ലാം കഴുകി നല്ല കുട്ടിയായി വന്ന് ചായ കുടിച്ചാൽ കളിക്കാൻ പോകാം..... അനന്തനും കൂടാം.... എന്ന ആമി ഇപ്പോ വരാം അനന്താ...... ആമി.....ഇങ്ങനെ കൊത്തി പെറുക്കാതെ അത് മുഴുവൻ വാരി കഴിക്ക്‌..... ആമിയ്ക്ക് വിശക്കുന്നില്ല അനന്താ....അതുകൊണ്ടാ.... അങ്ങനെ പറഞ്ഞാൽ പറ്റില്ലല്ലോ ആമി..... ഭക്ഷണം കഴിച്ചിട്ടു വേണം മരുന്ന് കഴിക്കാൻ..... ഇനി ആ മരുന്ന് വേണ്ട അനന്താ.... അതിന് അപ്പിടി കൈപ്പാ...... അനന്തൻ പറഞ്ഞോണ്ട് അല്ലെ നേരത്തെ ഒക്കെ ആമി അത് കഴിച്ചത്.... ഇനി വേണ്ട അനന്താ........

അയ്യോ... അങ്ങനെ പറയല്ലേ... ആമീടെ പനി മാറാൻ വേണ്ടിയല്ലേ.... നല്ല ആമിയല്ലേ....... അനന്തന്റെ ആമിയല്ലേ ❤️ ആമി അനന്തന്റെയാ......... അതിന് അനന്തൻ പതിവ് പോലെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.... ഹയ്യ്.... അനന്തന്റെ ചിരി കാണാൻ എന്ത് ഭംഗിയാ...... ആഹാ.... അത്രയ്ക്ക് ഭംഗിയാ.......... ഉം.... നല്ല രസോണ്ട്...... ആമി ഇടത് കൈ കൊണ്ട് പതിയെ ചിരിക്കുമ്പോൾ മാത്രം തെളിഞ്ഞു കാണുന്ന അനന്തന്റെ നുണക്കുഴിയിൽ പതിയെ തൊട്ട് നോക്കി............ ഹൈയ്.......... ആമിയുടെ ഓരോ പ്രവൃത്തിയും അനന്തൻ നോക്കി ഇരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല......... ആമി.... ഇങ്ങ് താ.. ഞാൻ വാരി തരാം....... വേണ്ട അനന്താ..... നല്ല ആമിയല്ലേ...... ഉം.... എന്ന നല്ല കുട്ടിയായി വാ തുറന്നെ........ ആ...... നല്ല ആമി.......... ഇനി മതി അനന്താ....... ഇനി കഴിച്ചാൽ ആമീടെ വയറു പൊട്ടി പോകും...... എങ്കിൽ മതി.... ഇനി ആമീടെ വയറു പൊട്ടണ്ട......... ദ.... ഈ മരുന്ന് കഴിക്ക് ആമി..... വേണോ അനന്താ...... വേണല്ലോ ആമി...... വാ തുറന്നെ...... ആ.... ആ... അങ്ങനെ....... അനന്താ..... ഇനി നമുക്ക് കളിക്കാൻ പോകാം.... അനന്തൻ പറഞ്ഞ പോലെ ഒക്കെ ആമി കേട്ടില്ലേ...... പോകാലോ... പക്ഷെ അധിക സമയം പുറത്ത് കളിക്കണ്ടാട്ടോ...... ഇല്ല അനന്താ.... ആമി പെട്ടന്ന് കയറി വന്നോളാം.....

ഉവ്വ... പെട്ടന്ന് കയറി വരുന്ന ഒരാളെ..... എന്താ അനന്താ.... ഒന്നുല എന്റെ ആമി........ എന്ന നമുക്ക് കളിക്കാം അനന്താ... കളിക്കാലോ....... അനന്താ......... എന്താ ആമി..... അനന്ത....... എന്തോ കാര്യം സാധിക്കാൻ ആണല്ലോ..... എന്താ ആമി കാര്യം...... അനന്താ... അത് ആമിയ്ക്ക് അവിടെ ഒരു ഊഞ്ഞാല് കെട്ടി തരുവോ....... ഊഞ്ഞാലോ... അത് വേണോ ആമി....... അതെ കേറി എങ്ങാനും വീണാൽ ആമിയ്ക്ക് മുറിവ് പറ്റൂലെ...... ആമിയ്ക്ക് മുറിവ് പറ്റിയ അനന്തന് സങ്കടവൂലെ..... ഏഹ്ഹ്.... ആമിയ്ക്ക് മുറിവ് പറ്റിയ അനന്തന് സങ്കടവുവോ.... പിന്നെ.... അതെന്താ അങ്ങനെ..... അത്......അത് പിന്നെ... ആ അന്ന് അനന്തന് മുറിവ് പറ്റിയപ്പോ ആമിയ്ക്ക് സങ്കടം ആയില്ലേ.... കണ്ണൊക്കെ നിറഞ്ഞില്ലേ അതെന്തിനായിരുന്നു....... അത്... ആമിയ്ക്ക് അനന്തനെ ഇഷ്ടായോണ്ടല്ലേ....... അനന്തന് വേദനിച്ചപ്പോ ആമിയ്ക്ക് സങ്കടം വന്നേ..... അതെ പോലെയാ അനന്തനും.... അപ്പൊ അനന്തന് ആമിയെ ഇഷ്ടാ.... ❤️ അനന്താ ദേ എപ്പോഴും ഇങ്ങനെ ചിരിയ്ക്കാതെ അനന്തന് ആമിയെ ഇഷ്ടാണോന്ന് പറ....... അനന്തൻ ഇങ്ങനെ ചിരിക്കണേ കാണാൻ ഒരു രസോല്യ...... ഏഹ്ഹ്.... അപ്പൊ കുറച്ച് മുന്നേ ആമിയല്ലേ പറഞ്ഞെ എന്റെ ചിരി കാണാൻ ഭയങ്കര രസം ആന്ന്..... അതപ്പോ... ഇപ്പോ ഒരു രസോം ഇല്ല...... ഓ ഹോ.....

പറ അനന്താ... അനന്തന് ആമിയെ ഇഷ്ടാണോ........ അനന്തൻ ആ ചോദ്യം ഒരായിരം വട്ടം സ്വയം മനസ്സിൽ ചോദിച്ചു..... അതിന്റെ ഉത്തരം എന്ന പോൽ അനന്തന്റെ ചൊടികളിൽ വീണ്ടും ഒരു ചിരി വിടർന്നു..... അത്രമേൽ മനോഹരമായ, ആയിരം പൂർണ ചന്ദ്രൻമാർക്ക് പോലും പകരം വയ്ക്കാൻ പറ്റാത്ത ചിരി........ അനന്താ.... ചില ചോദ്യങ്ങൾക്ക്‌ ഉത്തരം പറയാൻ കഴിയില്ല ആമി..... ഉത്തരം പറഞ്ഞാൽ ആ ചോദ്യത്തിന്റെ സൗന്ദര്യം നഷ്ടപ്പെടും..... എന്താ അനന്താ... ഒന്നൂല്ല ആമി... ഇനി എന്റെ കൊച്ച് അതോർത്ത് ഈ കുഞ്ഞി തലപുകയ്ക്കേണ്ട........ നമുക്ക് കളിക്കാൻ പോകണ്ടേ...... വാ അനന്തൻ ആമിക്ക് ഊഞ്ഞാലു കെട്ടി തരാം.... സത്യായിട്ടും കെട്ടി തരുവോ.... സത്യായിട്ടും കെട്ടിത്തരാം.... അപ്പോ ആമി അതിന്റെ മോളീന്ന് വീഴില്ലേ അനന്താ...... വീഴാതെ അനന്തൻ നോക്കി കൊള്ളാട്ടോ.... എന്ന വേഗം ഊഞ്ഞാല് കെട്ടി താ അനന്താ.... ദ വരുന്നു ആമി....... ഹയ്... ഇതിലിരിക്കാൻ നല്ല രസോണ്ട് അനന്താ..... അനന്തനൂടെ വാ........ ഞാൻ വന്നാൽ ആമിയെ ആരാ ആട്ടുക..... അനന്തനെ ആമി ആട്ടി തരാം....

ആമീടെ അനന്തനല്ലേ...... ആമീടെ അനന്തൻ ❤️ എത്രവട്ടം കേട്ടാലും അതിനോട് തനിക്ക് യാതൊരു മടുപ്പും തോന്നുന്നില്ല എന്ന് അനന്തൻ ഓർത്തു... മറിച് ഓരോ തവണ കേൾക്കുമ്പോഴും ഹൃദയത്തിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷം...... ഹോ.... അനന്താ.... ആമി മടുത്തു..... ഇനി അനന്തൻ ആമിയെ ആട്ടാമോ....... മതി ആമി... ഇപ്പോ കുറെ സമയം ആയില്ലേ........ എന്ന നമുക്ക് ദ അവിടെ പോകാം അനന്താ...... വീടിന് മുന്നിലുള്ള വയലിലേയ്ക്ക് ചൂണ്ടി ആമി ചോദിച്ചു..... അയ്യോ..... മഴ പെയ്തത് കൊണ്ട് അവിടെ ഒക്കെ ഭയങ്കര വെള്ളമ..... വെള്ളം ഇറങ്ങിയതിന് ശേഷം അനന്തൻ ആമിയെ അവിടെ കൊണ്ട് പോകാട്ടോ...... സത്യായിട്ടും കൊണ്ട് പോകുവോ അനന്താ...... കൊണ്ട് പോകാല്ലോ ആമി..... അനന്താ..... ആ പൂവിന്റെ പേരെന്താ.... അത് ഇലഞ്ഞി പൂവാ ആമി...... ഹൈയ്... എന്ത് മണവാല്ലേ.... നോക്ക് അനന്താ........ ആമി കൈയിൽ ഒരു പിടി ഇലഞ്ഞി പൂ വാരി എടുത്ത് അനന്തന് നേരെ നീട്ടി........ നല്ല മണമില്ലേ അനന്താ.... ഉണ്ടല്ലോ ആമി........ അയ്യോ അനന്താ.... ദ മഴ പെയ്യുന്നു........

ആമി... വാ.... നമുക്ക് അകത്തേയ്ക്ക് പോകാം........ അനന്താ നമുക്ക് ദ ഇവിടെ ഇരുന്ന് മഴ കാണാം..... അകത്തു പോകണ്ട...... ഉം....... ആമിയെ അരികിലിരുത്തി ആ മഴ ആസ്വദിക്കുമ്പോൾ ഇന്നോളം താൻ കണ്ടതിൽ വച്ചു ഏറ്റവും സുന്ദരമായ മഴക്കാലമാണ് ഇതെന്ന് അനന്തന് തോന്നി........ അനന്താ..... ആമിയ്ക്ക് ഒരു പാട്ട് പാടി തരുവോ.... തരാലോ ആമി......... 🎶 ഈറൻ നിലാവിൽ വരവായി ചൂടി നിന്നു ചുണ്ടിൽ മധുരം നിറയെ പതിവായതിലെന്നും തേൻതുള്ളികൾ തുളുമ്പുന്നു താഴെ നീർത്തുള്ളി പോൽ നുകർന്നീടുവാനായ് പറന്നെത്തി ഞാൻ അലരേ നീയെന്നിലേ ഒളിയായ് മാറീടുമോ പിരിയാതെന്നെന്നുമേ എൻ ജീവനേ ഇതളിൽ ഞാൻ ചേരവേ പ്രണയം നീയേകുമോ ഹൃദയം നീറുമ്പോഴും എന്നെന്നുമേ ഈറൻ നിലാവിൽ വരവായി ചൂടി നിന്നു ചുണ്ടിൽ മധുരം നിറയെ രാവേറെയായി ഇതളോരമായി ഇതാ ചേരുന്നു

ഞാനോ തനിയെ പൂന്തേനുറങ്ങുന്ന പൂവിനുള്ളിലിതാ പൂക്കുന്നു മോഹം പതിയെ... നിന്നെ നുകരുമ്പോൾ അകമേ അലിയുമ്പോൾ ഒരായിരം ആനന്ദം വിരിയുമിനി ആവോളം നിന്നിൽ ചേരുമീ നേരം ജന്മം ധന്യമായി അലരേ നീയെന്നിലേ ഒളിയായ് മാറീടുമോ പിരിയാതെന്നെന്നുമേ എൻ ജീവനേ ഇതളിൽ ഞാൻ ചേരവേ പ്രണയം നീയേകുമോ ഹൃദയം നീറുമ്പോഴും എന്നെന്നുമേ ഈറൻ നിലാവിൽ വരവായി ചൂടി നിന്നു ചുണ്ടിൽ മധുരം നിറയെ പതിവായതിലെന്നും തേൻതുള്ളികൾ തുളുമ്പുന്നു താഴെ നീർത്തുള്ളി പോൽ നുകർന്നീടുവാനായ് പറന്നെത്തി ഞാൻ അലരേ നീയെന്നിലേ ഒളിയായ് മാറീടുമോ പിരിയാതെന്നെന്നുമേ എൻ ജീവനേ ഇതളിൽ ഞാൻ ചേരവേ പ്രണയം നീയേകുമോ ഹൃദയം നീറുമ്പോഴും എന്നെന്നുമേ 🎶 ..........തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story