നെഞ്ചോരം നീ മാത്രം ❤️: ഭാഗം 18

nenjoram nee mathram

രചന: ചാന്ദിനി

അനന്താ..... അനന്തന്റെ പാട്ട് കേൾക്കാൻ എന്ത് ഭംഗിയാ.... ആമിയ്ക്ക് ഒരുപാട് ഇഷ്ടായി.... ആഹാ.......... ഇവിടെ ഇങ്ങനെ ഇരുന്ന മതിയോ ആമി..... ഇവിടെ ഇരുന്ന മതി അനന്താ.... അനന്തന്റെ കൂടെ ഇരിക്കാൻ നല്ല രസമാ............. മഴ പോയല്ലോ അനന്താ....... മഴ പോകണ്ടായിരുന്നു അല്ലെ....... മഴ പെയ്യുന്ന കാണാൻ നല്ല ഭംഗിയായിരുന്നു..... ചുണ്ട് ചുളുക്കി പരിഭവം പറയുന്ന ആ പെണ്ണിനോട് അനന്തന് വാത്സല്യം തോന്നി.......... അനന്താ..... മഴ പോയല്ലോ.... ഇനി നമുക്ക് പുറത്ത് കളിക്കാൻ പോകാം.... ഇപ്പോഴോ... മഴ പെയ്തു തോർന്നതല്ലേ ഉള്ളു ആമി..... നല്ല തണുപ്പുണ്ടല്ലോ...... അത് സാരമില്ല അനന്താ..... ആമീടെ അനന്തനല്ലേ ❤️......... ആമീടെ അനന്തൻ.... ആയിരം തവണ കേട്ടാലും.... വീണ്ടും കേൾക്കാൻ കൊതിയ്ക്കുന്ന വിളി....... ❤️ ഇപ്പോ കാര്യം സാധിക്കാൻ ആമി കണ്ടെത്തിയിരിക്കുന്ന വഴിയും അതാണ്‌.... ആമീടെ അനന്തനല്ലേ എന്ന് ചോതിച്ചാൽ പിന്നെ മറുതൊന്നും പറയാതെ ആമീടെ ഏതാഗ്രഹവും അനന്തൻ നടത്തി കൊടുക്കയുമായിരുന്നു............ അത്രമേൽ ആ വിളി അനന്തനെ സ്വാധീനിച്ചിരുന്നു........ അനന്താ....... ഇനി അനന്തന്റെ ആമി അതിന് പിണങ്ങേണ്ട......... വാ......... അനന്താ... നമ്മൾ എന്താ കളിക്യാ...... കണ്ണ് പൊത്തി കളിക്കണ്ട... ഊഞ്ഞാൽ ആടേണ്ട....

പിന്നെ എന്താ കളിക്യാ......... അനന്താ.... ആമി ഒളിച്ചിരിക്കാം അനന്തൻ ആമിയെ പിടിക്കാവൊ........... അത് വേണോ ആമി.... എനിക്കെങ്ങും വയ്യ........ നല്ല അനന്തൻ അല്ലെ... ആമിടെ........... അതെ.... ആമീടെ അനന്തൻ തന്നെ വാ കളിക്കാം........ ഹൈയ്............ ഉമ്മാ..... ആമി അനന്തന്റെ കവിളിൽ തന്റെ ചുണ്ടുകൾ പതിപ്പിച്ചു.......... എന്ന ആമി ഒളിക്കാം.... അനന്തൻ പിടിക്കാൻ വരണേ......... ആം............ അനന്താ.... കണ്ണടയ്ക്ക് ആമി ഒളിക്കട്ടെ.............. ആമി......... ആമി........ ഇതെവിടെയ..... അനന്തൻ കണ്ണ് തുറക്കട്ടെ..... ആമി...... ഇവിടെങ്ങും കാണുന്നില്ലല്ലോ.......... അനന്തനും ആമിയും താമസിക്കുന്ന വീടിനു പിന്നിലായി അത്യാവശ്യം വല്യ ഒരു പറമ്പാണ്...... ധാരാളം മരങ്ങളും... ചെറിയ കുറ്റിക്കാടും ഒക്കെ ഉള്ള ഒരു പറമ്പ്........... ആമി...... ആമി എവിടെയാ..... മതി ഒളിച്ചത്.... അനന്തൻ തോറ്റു..... ആമി........ മതി ഒളിച്ചത്.... എവിടെയാ... വാ..... ദേ അനന്തൻ തോറ്റു...... ആമി....... അനന്തന്റെ ഉള്ളിൽ എന്തിനോ ഒരു പേടി വന്ന് നിറയുന്നുണ്ടായിരുന്നു....... ആമി..... ആമി.............. എവിടെയാ....... വാ... ദേ... അനന്തൻ തോറ്റു....... ആമി..... അനന്തന്റെ ശബ്ദം ഇടറിതുടങ്ങിയിരുന്നു..... അനന്തൻ കണ്ണെത്താവുന്ന എല്ലായിടവും നോക്കി..... ആമി....... ട്ടോ...... അനന്തനെ പറ്റിച്ചേ..... ആമി.... എവിടെല്ലാം ഞാൻ നോക്കി എന്നറിയുവോ......

അതെങ്ങനാ മനുഷ്യന്റെ പേടി മനസിലാകില്ലല്ലോ...... ഇങ്ങനെ പറയുന്നതൊക്കെ അനുസരിച്ച് എല്ലാ താളത്തിനും ഒത്തു തുള്ളി തരുന്നതിന്റെ അഹങ്കാരമാ ഈ കാണിക്കുന്നത്..... ഇനി മതി കളിച്ചത് അകത്തു കയറി പൊ...... അനന്താ 🥺.... പോകാനല്ലേ പറഞ്ഞത്......... പൊ...... അനന്തൻ ചീത്തയാ..... അനന്തനോട് ആമി പിണക്കവ.... നോക്കിക്കോ ഇനി ആമി അനന്തനോട് മിണ്ടില്ല..... പോടാ പട്ടി..... ടി.... പോടാ.......... ച്ചേ..... അപ്പോഴത്തെ ദേഷ്യത്തിന് വഴക്ക് പറഞ്ഞ് പോയതാ..... എങ്കിലും അൽപ്പ സമയം അവളെ കാണാതായപ്പോൾ ഞാൻ അനുഭവിച്ച സങ്കടം....... അത് എത്രത്തോളം ആയിരുന്നു........ എപ്പോഴും ഒപ്പം ഉണ്ടാകണമെന്ന് മനസ്സ് വലാതെ ആഗ്രഹിക്കുന്നു....... അർഹതയില്ലെന്ന് അറിഞ്ഞിട്ടും മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല.........ദേഷ്യപ്പെടേണ്ടി ഇരുന്നില്ല......ആമിക്ക് സങ്കടം ആയെന്ന് തോന്നണു..... വേണ്ടായിരുന്നു...... ഇനി എന്താ ചെയ്ക.... പോയി സമാധാനിപ്പിച്ചാലോ.......... പോയി നോക്കാം......... ആമി....... ആമി......... എന്ത് കിടപ്പായിതു.... സമയം കുറെ ആയില്ലേ..... ഇങ്ങ് എഴുന്നേറ്റു വന്നേ..... പൊ... അനന്തൻ ചീത്തയാ.... അവരെ പോലെ അനന്തനും ആമിയെ വഴക്ക് പറഞ്ഞില്ലേ... ആരെ പോലെ..... അവരെ പോലെ... അവര് എപ്പോഴും ആമിയെ ചീത്ത പറയും.......... അതെ പോലെയാ അനന്തനും.....

അവർക്കു ആമിയെ ഇഷ്ടല്ല.... ആമി... ഇങ്ങ് നോക്കിയേ...... അങ്ങനൊന്നും പറയല്ലേ...അനന്തന്റെ ആമിയല്ലേ........ അനന്തന് ആമിയെ ഒരുപാട് ഇഷ്ടായോണ്ടല്ലേ അനന്തൻ ആമിയെ വഴക്ക് പറഞ്ഞത്..... ഇഷ്ടായ വഴക്ക് പറയോ...... പിന്നെ...... അനന്തൻ നുണ പറയുവാ...... അല്ല ആമി..... ഇങ്ങ് നോക്കിയേ.... നല്ല ആമിയല്ലേ... അനന്തന്റെ ആമിയല്ലേ..... അനന്തന് ആമിയെ ഒരുപാട് ഇഷ്ടായോണ്ടല്ലേ ആമിയെ കാണാതായപ്പോൾ അനന്തൻ പേടിച്ചേ... അപ്പൊ അനന്തന് എന്തോരം സങ്കടം ആയെന്നോ.... അതോണ്ടല്ലേ അനന്തൻ ആമിയെ വഴക്ക് പറഞ്ഞെ........ അല്ലാതെ ആമിയെ ഇഷ്ടമില്ലാഞ്ഞിട്ടല്ല.... ആമിയെ ഒരുപാട് ഇഷ്ടായോണ്ട.......... അപ്പൊ അനന്തന് ആമിയെ ഇഷ്ടാ.......... ദേ അനന്തൻ ചിരിക്കുന്നു.... ഹൈയ്.... ആമി പതിയെ ചിരിക്കുമ്പോൾ തെളിഞ്ഞു കാണുന്ന അനന്തന്റെ നുണക്കുഴിയിൽ തൊട്ട് നോക്കി...... എന്ത് ഭംഗിയാ അനന്തൻ ചിരിക്കുന്ന കാണാൻ.............. ഇപ്പോ ആമീടെ പിണക്കം ഒക്കെ മാറിയോ....... ഉം... അനന്തന് ആമിയെ ഇഷ്ടാന്ന് പറഞ്ഞില്ലേ അപ്പോ ആമീടെ സങ്കടം ഒക്കെ മാറീലോ........... ആഹാ..... അത് കൊള്ളാലോ......... സമയം സന്ധ്യ കഴിയാറായി ആമി വാ അനന്തൻ ചായ എടുത്ത് വച്ചിട്ടുണ്ട്....... ആമി കൈയും മുഖവും കഴുകി വാ..... ആമി ഇപ്പോ വരാം അനന്താ......... അനന്താ.... അനന്താ......

എന്താ ആമി.... അനന്തൻ എവിടെയാ....... ആമീടെ അടുത്ത് വന്നിരിക്കാമോ...... ആമി... എന്തിനാ ഇങ്ങനെ പുറത്ത് വന്നിരിക്കുന്നെ.... രാത്രി ഒരുപാടായി... നല്ല മഴക്കോളും..... വാ നമുക്ക് അകത്തു പോകാം...... വേണ്ട അനന്താ... ആമിയ്ക്ക് ഇവിടെ ഇരുന്നാൽ മതി.... അനന്തനും വാ.... നല്ല അനന്തനല്ലേ........... ശരി, ഇനി അനന്തന്റെ ആമി അതിന് പിണങ്ങേണ്ട.... അനന്താ... അമ്പിളി മാമനെ കാണാൻ എന്ത് ഭംഗിയാലേ... അനന്തനെ പോലെ............ ആഹാ.......... ആമി ദ മഴ ചാറി തുടങ്ങി നമുക്ക് അകത്തു കയറി പോയാലോ.... കുറച്ചൂടി ഇവിടെ ഇരിക്കാം അനന്താ........ ഇതെന്താ അനന്താ എപ്പോഴും മഴ വരുന്നേ..... അത് കർക്കിടകം അല്ലെ ആമി അതാ.... എന്തോന്നാ.... അതൊന്നൂല്ല..... നേരത്തെ മഴ പോയപ്പോ ആമിയ്ക്ക് സങ്കടായില്ലേ... അതാ ആമിയെ കാണാൻ മഴ വീണ്ടും വന്നത്...... ഏഹ്ഹ്ഹ്...... ആണോ അനന്താ..... അതേലോ ആമി......... അയ്യോ........അനന്താ..... ഏയ്യ് ഒന്നൂല്ല ആമി... ഇടി കുടുങ്ങിയതാ... പേടിയ്ക്കാതെ...... അയ്യോ..... വീണ്ടും ഇടി മുഴങ്ങിയതും ആമി അനന്തന്റെ നെഞ്ചോട് ചേർന്നു...... ആദ്യം അനന്തൻ ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് തന്റെ കൈക്കുള്ളിൽ പൊതിഞ്ഞു പിടിച്ചു..... ആമി കൈ കൊണ്ട് രണ്ട് ചെവിയും പൊത്തി അനന്തന്റെ നെഞ്ചോരം ചേർന്നു നിന്നു❤️....

ആമി..... ആമി.......... ഇല്ല അനന്താ............ ആമിയ്ക്ക് പേടിയാ......... ഇല്ല.... അത് പോയല്ലോ ആമി........ സത്യായിട്ടും പോയോ അനന്താ.... പോയെന്നെ.......... അപ്പോഴേ ഞാൻ പറഞ്ഞതല്ലേ അകത്തു കയറി പോകാം എന്ന്.... എന്ന നമുക്ക് പെട്ടന്ന് പോകാം അനന്താ....... വാ.... നേരം ഒരുപാടായി ആമി പോയി കിടന്നോ....... ആമിയ്ക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാ അനന്താ.... അനന്തനൂടെ വാ...... നല്ല അനന്തനല്ലേ............ ഉം... നടക്ക്......... കിടന്നോ..... അനന്തൻ ഇവിടെ ഇരിക്കാം..... ആമിയെ ഒറ്റയ്ക്ക് ഇട്ടിട്ട് പോകല്ലേ അനന്താ... ആമിയ്ക്ക് പേടിയാ...... ഇല്ല... അനന്തൻ എവിടേയ്ക്കും പോകില്ല... ആമി കിടന്നോ....... അയ്യോ... അനന്താ.... ദ വീണ്ടും അത്...... ഒന്നൂല്ലന്നെ.... ആമി പേടിയ്ക്കാതെ അനന്തനില്ലേ..... ആമി വീണ്ടും പേടിച്ചു ആ കൈക്കുള്ളിൽ ഒതുങ്ങി അനന്തന്റെ നെഞ്ചോരം ചേർന്നു.............. അനന്തന്റെ കൈകളും ആ സമയം ആമിയെ വരിഞ്ഞു മുറുക്കിയിരുന്നു.... എന്ത്കൊണ്ടോ ഒരിക്കലും കൈ വിട്ട് പോകരുതേ എന്ന ആഗ്രഹത്തോടെ.............തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story