നെഞ്ചോരം നീ മാത്രം ❤️: ഭാഗം 20

nenjoram nee mathram

രചന: ചാന്ദിനി

അനന്തന്റെ കണ്ണും മനസ്സും മുറ്റത്തു കളിക്കുന്ന ആമിയിൽ തന്നെ ഉടക്കി നിന്നു....... തന്റെ ലോകം ഇന്നവളിലേയ്ക്ക് ചുരുങ്ങിയത് പോലെ....... മുറ്റത്തു നിൽക്കുന്ന പൂവിനോടും പുൽനാംബിനോടും പോലും വർത്തമാനം പറയുന്ന ഒരു പെണ്ണ്...... തന്റെ ലോകം ഇന്നവൾ മാത്രമായിരിക്കുന്നുവോ??? അവളോളം ഭംഗിയുള്ള മറ്റൊന്നും ഇന്ന് താൻ കാണുന്നില്ല........... ഒരുവേള സൂര്യൻ പറഞ്ഞ കാര്യങ്ങൾ അനന്തൻ ഓർത്തെടുത്തു......... ""പ്രണയിച്ച് തുടങ്ങിയാൽ ആ വ്യക്തിയിൽ മാത്രമായി നമ്മുടെ ലോകം ചുരുങ്ങും......❤️""" അങ്ങനെയെങ്കിൽ ആമിയെ താൻ പ്രണയിക്കുന്നുവോ....... അതിന് തനിക്ക് അർഹതയുണ്ടോ...... അർഹതയില്ലാത്തത് ആഗ്രഹിച്ചിട്ട് ഒടുവിൽ നഷ്ടമായാൽ......അനന്തന്റെ ആമിയിൽ ഉപരി മറ്റൊരു വ്യക്തിയാണവൾ.... മഹേന്ദ്രവർമ്മയുടെ മകൾ ആത്മിക........ അനന്തന് അപരിചിതയാണ് ആത്മിക..... ഒരു പക്ഷെ അവൾക്ക് മറ്റൊരു അവകാശി ഉണ്ടെങ്കിൽ.......... ആമിയെ കുറിച്ച് കൂടുതലായി തനിക്കൊന്നും അറിയില്ല എന്നുള്ളത് അനന്തനിൽ വല്ലാത്തൊരു അസ്വസ്ഥത നിറച്ചു........ അവൾ ജന്മനാ ഇങ്ങനെ ആയിരിക്കുമോ.... ഇനി അഥവാ അല്ലെങ്കിൽ ഈ അസുഖം മാറിയാൽ അവൾ അനന്തന്റെ ആമിയായിരിക്കില്ല...... ചിന്തകൾ കാട് കയറിയപ്പോൾ അനന്തന് സ്വയം നഷ്ടമാകുന്ന പോലെ തോന്നി..........

അനന്താ........ ആമിയുടെ ശബ്ദമാണ് അനന്തനെ ചിന്തകളിൽ നിന്നും ഉണർത്തിയത്...... നോക്കുമ്പോൾ രണ്ട് കൈയും നിറയെ ഇലഞ്ഞി പൂക്കളുമായി തന്നെ നോക്കി പുഞ്ചിരിക്കുന്ന ആമിയെയാണ് അനന്തൻ കാണുന്നത്...... ആ ചിരിയ്ക്ക് തന്റെ ഉള്ളിലെ എല്ലാ സങ്കടങ്ങളും മായ്ക്കാൻ ഉള്ള ശക്തിയുണ്ടെന്ന് അനന്തന് തോന്നി........ 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹 സൂര്യേട്ടാ..... ഗൗരി... താൻ എന്താ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്.... എന്തെങ്കിലും പ്രശ്‌നമുണ്ടോ...... ഗൗരി എന്താണെങ്കിലും തുറന്നു പറയ്‌........ സൂര്യേട്ടാ...... അത് വീട്ടിൽ എനിക്ക് കല്യാണം ആലോചിക്കുന്നു..... ഇതാണോ ഇത്ര വല്യ ആന കാര്യം..... നീ എന്തെങ്കിലും പറഞ്ഞോന്നു പിടിച്ച് നിൽക്ക് ഗൗരി..... സൂര്യേട്ടാ.... ഏട്ടൻ പറയുന്നത് പോലെ ഒന്നും അല്ല കാര്യങ്ങൾ.... ഇതുവരെ വീട്ടിൽ കല്യാണ കാര്യം പറയുമ്പോൾ എല്ലാം ഓരോന്നും പറഞ്ഞു ഞാൻ ഒഴിഞ്ഞുമാറി... പക്ഷേ ഇത്തവണ അത് നടക്കുമെന്ന് തോന്നുന്നില്ല.... ഇന്ദ്രേട്ടനാണ് ഈ ആലോചന കൊണ്ടുവന്നത്...... ഏട്ടന്റെ കൂട്ടുകാരനോ മറ്റോ ആണ് ആള്.... അവർ ഇത് ഏതാണ്ട് ഉറപ്പിച്ച മട്ടാണ്.....

എന്നോട് സമ്മതം ചോദിക്കണമെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്..... ഏട്ടൻ ഇതുവരെ എന്നോടൊന്നും ചോദിച്ചില്ല.... അമ്മയും വല്യമ്മയും പറഞ്ഞാണ് ഞാൻ കാര്യങ്ങൾ അറിഞ്ഞത്..... അതാ ഞാൻ പറയുന്നത് ഇത് നമ്മൾ വിചാരിക്കുന്നത് പോലെയല്ല....... എനിക്ക് എന്തോ വല്ലാതെ പേടിയാവുന്നു......... ഗൗരി.... നീ പേടിക്കാതെ...... എല്ലാവരുടെയും സമ്മതത്തോടെ തന്നെ നിന്റെ കഴുത്തിൽ താലി കെട്ടണം എന്ന് ആയിരുന്നു എന്റെ ആഗ്രഹം.... ഇനി അതിന് സാധിച്ചില്ല എങ്കിലും നീ എന്നോടൊപ്പം നിൽക്കണം......... വീട്ടിൽ ഇന്ദ്രൻ നിന്നോട് കല്യാണ കാര്യം എന്തെങ്കിലും സംസാരിച്ചാൽ നീ അവനോട് ധൈര്യമായി തന്നെ പറഞ്ഞോ നീ ഈ മാണിക്യ മംഗലത്തെ സൂര്യ നാരായണൻറെ പെണ്ണാണെന്ന്....... ബാക്കി എന്താണെങ്കിലും വരുന്നതുപോലെ വരട്ടെ....... സൂര്യേട്ടാ..... നമ്മൾ തമ്മിലുള്ള ഇഷ്ടം അറിഞ്ഞാൽ ഇന്ദ്രേട്ടനും മറ്റും എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് ഓർത്തിട്ട് എനിക്ക് പേടിയാകുന്നു...... ഗൗരി താൻ പേടിക്കാതെ........... ഇനിയും നമ്മൾ പേടിച്ച് ഇരുന്നിട്ട് കാര്യമില്ല.... വീട്ടിൽ അച്ഛനും കല്യാണ കാര്യത്തെക്കുറിച്ച് ഇടയ്ക്ക് സംസാരിച്ചിരുന്നു.......

ഇനി അങ്ങനെ ഒരു സംസാരം ഉണ്ടായാൽ എന്തു വന്നാലും ശരി തന്റെ കാര്യം ഞാൻ വീട്ടിൽ അവതരിപ്പിക്കും.......... എന്തും നേരിടാൻ തയ്യാറായി തന്നെയാണ് സൂര്യനാരായണൻ ചന്ദ്രഗിരിയിലെ പെണ്ണിനെ സ്നേഹിച്ചു തുടങ്ങിയത്..... അതുകൊണ്ടുതന്നെ ഒന്നിനുവേണ്ടിയും നിന്നെ ഞാൻ ഉപേക്ഷിക്കില്ല........... സൂര്യന്റെ അവസാനശ്വാസം വരെയും എന്റെ പ്രണയം താൻ മാത്രമായിരിക്കും....... താൻ പേടിക്കാതിരിക്ക്‌.... 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹 ഗൗരി...... എന്താ ഇന്ദ്രേട്ടാ........ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്........ എന്താ ഏട്ടാ.......,.. നിനക്കൊരു കല്യാണ ആലോചന വന്നിട്ടുണ്ട്... എന്റെ ഫ്രണ്ട് ആണ് പയ്യൻ........... നിനക്കും നമ്മുടെ കുടുംബത്തിനും യോജിക്കുന്ന ആളാണ്.......... നീ ഇതിനു സമ്മതിക്കണം... ഇല്ല ഏട്ടാ..... ഏട്ടൻ പറയുന്ന ഈ വിവാഹത്തിനു സമ്മതിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്...... ഗൗരി......... വിവാഹം നടത്താൻ നിന്റെ സമ്മതം ഞങ്ങൾക്ക് ആവശ്യമില്ല... പിന്നെ ഇന്ദ്രനും നിന്റെ അച്ഛനും പറഞ്ഞതുകൊണ്ട് മാത്രമാണ് നിന്റെ താല്പര്യം ചോദിച്ചത്...... ഞങ്ങൾ ഈ വിവാഹം ഉറപ്പിക്കാൻ പോകുകയാണ്....

വല്യച്ഛ....... വിവാഹം കഴിക്കേണ്ടതും ജീവിക്കേണ്ടതും ഞാനാണ്...... എന്റെ സമ്മതമില്ലാതെ ഈ വിവാഹം നടത്താമെന്ന് ആരും വിചാരിക്കേണ്ട.... ഗൗരി........ മോളെ.... പറഞ്ഞുകേട്ടത് വെച്ച് ഇത് നല്ലൊരു ആലോചനയാണ്.......... എന്റെ മോളുടെ മനസ്സിൽ മറ്റെന്തെങ്കിലും ഉണ്ടോ.... അച്ഛാ.... അത് എനിക്ക് ഒരാളെ ഇഷ്ടമാണ്....... പറയുമ്പോൾ ഗൗരിയുടെ ഹൃദയമിടിപ്പ് വർധിച്ചിരുന്നു...... ഗൗരി.... (ഇന്ദ്രൻ ) ആരാ ആള്...... അത് സൂര്യനാരായണൻ....... ഏതു സൂര്യനാരായണൻ..... അത് മാണിക്യമംഗലത്തെ...... 👋👋🔥... ഗൗരിയുടെ കവിളിൽ സൂര്യന്റെ കൈ പതിഞ്ഞു......... ച്ചി........ വേറൊരുത്തനെയും കിട്ടാഞ്ഞിട്ടാണോടി അവനെ സ്നേഹിച്ചത്..... എന്തായാലും ഇത് നടക്കില്ല.... അച്ഛാ.... എല്ലാത്തിനും എന്നോടൊപ്പം നിൽക്കുന്നതല്ലേ... അച്ഛൻ ഇതിന് സമ്മതിക്കണം... സൂര്യേട്ടൻ ഇല്ലാതെ എനിക്ക് പറ്റില്ല.... അവളുടെ ഒരു സൂര്യേട്ടൻ..... ഇന്ദ്ര..... ഇവളെ കൊണ്ട് പോയി മുറിയിൽ പൂട്ടിയിട്... എന്നിട്ട് നീ അവരെ വിളിച്ച് എത്രയും പെട്ടെന്ന് പെണ്ണുകാണാൻ വരാൻ പറ...... വാടി ഇവിടെ........... ആരെങ്കിലും അവളെ തുറന്നുവിടാനോ മറ്റോ ശ്രമിച്ചാൽ.... ഏട്ടാ.... എന്റെ മോള് പ്രതാപ.... ഇത് അവളുടെ നല്ലതിന് വേണ്ടിയാ...... പിന്നെ ഇന്ദ്ര.. അവളുടെ ആ ഫോൺ അങ്ങു വാങ്ങി വച്ചേക്ക്‌........ ശരി അച്ഛാ...... 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

ച്ചേ..... ഇതെന്താ ഗൗരിയെ വിളിച്ചിട്ട് കിട്ടാത്തത്.... കുറെ സമയമായല്ലോ ട്രൈ ചെയ്യുന്നു......... സ്വിച്ച് ഓഫ്‌ എന്നാണല്ലോ പറയുന്നത്...... ഇനി വീട്ടിൽ എന്തെങ്കിലും പ്രശ്നം ആയി കാണുമോ....... ഇനി ഇപ്പോ എങ്ങനാ ഒന്ന് അറിയുന്നെ..... ഒരു സമാധാനവും ഇല്ലല്ലോ............ അപ്പോഴാണ് സൂര്യന്റെ കാറിനു തടസ്സമായി മറ്റൊരു കാർ വന്ന് നിന്നത്..... ആരാടാ അത്...... ച്ചി.... ഇങ്ങോട്ട് ഇറങ്ങി വാടാ...... ഇന്ദ്ര.... ഷർട്ടിൽ നിന്ന് വിട്.... വെറുതെ പ്രശ്നം ഉണ്ടാക്കരുത്..... എന്താ നിനക്ക് വേണ്ടത്..... ചന്ദ്രഗിരിയിലെ പെണ്ണിനെ കേറി പ്രേമിച്ച നിന്നെ അങ്ങനെ വെറുതെ വിടാൻ പറ്റുവോ....... ഇന്ദ്ര... ഗൗരിയെ എനിക്ക് ശരിക്കും ഇഷ്ടമാണ്...... അവളുടെ കുടുംബമഹിമയും കുടുംബവും ഒന്നും നോക്കിയില്ല ഞാൻ അവളെ സ്നേഹിച്ചത്.... നീ എന്നല്ല ആരെതിർത്താലും സൂര്യൻ അവളെ തന്നെ വിവാഹം കഴിചിരിക്കും.... നമ്മുക്ക് കാണാടാ.... ഇന്ദ്രൻ ജീവിച്ചിരിക്കുമ്പോൾ അത് നടക്കില്ല..... ശരി കാണാം................തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story