നെഞ്ചോരം നീ മാത്രം ❤️: ഭാഗം 21

nenjoram nee mathram

രചന: ചാന്ദിനി

ഹലോ... അനന്താ......... എന്താ സൂര്യ... എന്ത് പറ്റി........ നിന്റെ ശബ്ദം എന്താ വലാതെ ഇരിക്കുന്നെ.... എന്തെങ്കിലും പ്രശ്നം ഉണ്ടോ............ എടാ അത് ചെറിയ പ്രശ്നമുണ്ട്....... എന്റെയും ഗൗരിയുടെയും കാര്യം അവളുടെ വീട്ടിൽ അറിഞ്ഞു....... ഇന്ദ്രൻ എന്നെ കാണാൻ വന്നിരുന്നു.......എടാ അവൻ അവളെ ഉപദ്രവിക്കുവോ മറ്റോ ചെയ്ത് കാണുമോ.... ആലോചിച്ചിട്ട് എനിക്ക് പേടിയാകുന്നു..... ഗൗരിയെ വിളിച്ചിട്ട് കിട്ടുന്നും ഇല്ല....... നീ പേടിക്കാതിരിക്ക്‌ സൂര്യ.... ഒരു പ്രശ്നവും ഉണ്ടാകില്ല...... അവൻ തൽക്കാലത്തേക്ക് അവളുടെ ഫോൺ വാങ്ങി വച്ചിട്ടുണ്ടാകും..... അല്ലാതെ ഗൗരിയെ ഒന്നും ചെയ്യുക ഒന്നും ഇല്ല....... നീ ധൈര്യമായിരിക്ക്...... എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നീ എന്നെ വിളിച്ചാൽ മതി, ഞാൻ വരാം...... എന്നിട്ട് എന്താ വേണ്ടതെന്നു വച്ചാൽ ആലോചിച്ച് തീരുമാനിക്കാം......... അല്ല നീ വീട്ടിൽ ഗൗരിയുടെ കാര്യം അവതരിപ്പിച്ചോ.... ഇല്ലടാ...... ഇതുവരെ അതിന് പറ്റിയില്ല...... സൂര്യ..... നീ എത്രയും പെട്ടെന്ന് ആ കാര്യം വീട്ടിൽ പറയ്...... എന്നിട്ട് അവളെ വിളിച്ചിറക്കി കൊണ്ടു വാ........... ഉം..... വീട്ടിൽ പറയണം ബാക്കി എന്നിട്ട് ആലോചിക്കാം....... അനന്ത എന്ന ഞാൻ നിന്നെ പിന്നെ വിളിക്കാം...... ശരി എടാ........ സൂര്യ.......... നീ ഇത് എവിടെയായിരുന്നു........ അച്ഛാ..... എനിക്ക് അച്ഛനോടും അമ്മയോടും പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്....... എന്താ മോനെ....... അത് അമ്മേ.... അന്ന് അച്ഛൻ പറഞ്ഞിരുന്നില്ലേ എന്റെ വിവാഹ കാര്യം, അതിനെ കുറിച്ചാണ് എനിക്ക് സംസാരിക്കാൻ ഉള്ളത്..........

അതിനെ കുറിച്ച് ഇപ്പോ എന്താ നിനക്ക് സംസാരിക്കാൻ ഉള്ളത്..... നിനക്കും, നമ്മുടെ കുടുംബത്തിനും ചേരുന്ന ഒരു പെൺകുട്ടിയെ ഞങ്ങൾ കണ്ടെത്തും...... അച്ഛാ.... എന്നോട് ക്ഷമിക്കണം... നിങ്ങൾ പറയുന്ന ആളെ വിവാഹം കഴിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.... കാരണം എനിക്ക് മറ്റൊരു കുട്ടിയെ ഇഷ്ടമാണ്..... സൂര്യ........ വെറുതെ പ്രശ്നം ഒന്നും ഉണ്ടാക്കേണ്ട മാധവേട്ട.........അവന്റെ ഇഷ്ടം അതാണെങ്കിൽ അത് തന്നെ നടക്കട്ടെ.... അവന്റെ ഇഷ്ടമല്ലേ നമുക്ക് വലുത്..... ജീവിക്കേണ്ടത് മോനല്ലേ........ ഉം... ശരി......... പറയ്‌..... ആരെയാ നീ സ്നേഹിക്കുന്നത്....... അത് അച്ഛാ ചന്ദ്രഗിരിയിലെ പ്രതാപ് മേനോന്റെ മകളാണ് ഗൗരിമ...... സൂര്യ..... എന്ത് ധൈര്യത്തിലാണ് നീ ആ പേര് എന്റെ മുമ്പിൽ പറഞ്ഞത്............ നിനക്ക് വേറെ ആരെയും കിട്ടിയില്ലേ സ്നേഹിക്കാൻ...........ഇത് നടക്കില്ല സൂര്യ..... നമ്മുടെ ശത്രുക്കളാണ് ചന്ദ്രഗിരിക്കാർ അവിടുത്തെ പെണ്ണിനെ വിവാഹം കഴിക്കാം എന്ന മോഹം എന്റെ മോൻ മനസ്സിൽ കൊണ്ട് നടക്കേണ്ട.......... അച്ഛാ.... പണ്ട് കാർന്നവൻമാരുടെ കാലത്ത് എന്തോ പ്രശ്നം ഉണ്ടായിരുന്നു എന്ന് കരുതി ഇപ്പോഴും അത് മനസ്സിൽ കൊണ്ട് നടക്കേണ്ടതിന്റെ എന്ത് ആവശ്യം ആണുള്ളത്.... മറന്ന് കളഞ്ഞൂടെ അച്ഛാ അത്............ അങ്ങനെ മറക്കാൻ ഒന്നും പറ്റില്ല സൂര്യ...

പണ്ട് മാത്രമല്ല ഇപ്പോഴും ബിസിനനെസ്സിലും മറ്റു കാര്യങ്ങളിലും മാണിക്യമംഗലത്തുകാരുടെ പ്രധാന ശത്രു എന്നും ചന്ദ്രഗിരിക്കാർ തന്നെയാണ്....... അത്കൊണ്ട് ഈ ബന്ധം നടക്കില്ല സൂര്യ.... ആ മോഹം എന്റെ മോൻ മനസ്സിൽ കൊണ്ട് നടക്കേണ്ട....... ഇല്ലഛാ...... ഞങ്ങൾ സ്നേഹിച്ചു പോയി..... കുടുംബങ്ങൾ തമ്മിലുള്ള ശത്രുതയുടെ പേരിൽ അവളെ വേണ്ടായെന്നു വെയ്ക്കാൻ സൂര്യനാരായണൻ തായാറല്ല....... സൂര്യ...... എന്നെ ധിക്കരിക്കാൻ മാത്രം വളർന്നോ നീയ്..... ധിക്കരിച്ചതാണ് എന്ന് അച്ഛന് തോന്നുന്നുണ്ടെങ്കിൽ അത് എന്റെ പ്രശ്നമല്ല........... ഞാൻ പറഞ്ഞത് എന്റെ തീരുമാനമാണ്..... അതിന് മാറ്റമില്ല..... പക്ഷെ അത് ഈ വീട്ടിൽ നടക്കില്ല..... അവളെ വിളിച്ചിറക്കേണ്ടി വന്നാൽ പിന്നെ സൂര്യൻ ഈ വീട്ടിലേയ്ക്ക് വരില്ല.... അതോർത്തു അച്ഛൻ പേടിക്കേണ്ട....... 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹 ആമി.... ആമി.......... എവിടെയാ..... ആമി......... ആമി ഇവിടെ ഉണ്ട് അനന്താ....... അപ്പോഴാണ് മുറ്റത്തു കളിക്കുന്ന ആമിയെ അനന്തൻ കാണുന്നത്......... അവിടെ എന്തെടുക്കുവാ........ ആമി ഈ പൂവിനും ചെടിയ്ക്കും എല്ലാം വെള്ളം കൊടുക്കുവാരുന്നു അനന്താ.......... അനന്തൻ പറഞ്ഞില്ലാരുന്നോ നല്ല പൂവൊക്കെ തരണം എങ്കിൽ ഈ ചെടിയ്ക്കൊക്കെ വെള്ളം കൊടുക്കണം എന്ന്.....

അതാ ആമി വെള്ളം കൊടുത്തേ...... ആഹാ.... അല്ലേലും അനന്തന്റെ ആമി നല്ല കുട്ടിയല്ലേ......... ഹൈയ്.... അനന്തന്റെ ആമി ❤️ കണ്ണ് വിടർത്തി സന്തോഷത്തോടെ പറയുന്ന പെണ്ണിനെ കാണെ, അനന്തന് വല്ലാത്തൊരു സ്നേഹം ആ പെണ്ണിനോട് തോന്നി..... തുളസിക്കതിരിന്റെ നൈർമ്മല്യം ഉള്ള ഒരു പെണ്ണ്........... ആ പെണ്ണിനെ നെഞ്ചോട് ചേർത്ത് നിർത്താൻ തോന്നി......... ആമി വാ... നമുക്ക് ഭക്ഷണം കഴിക്കേണ്ടേ....... ദ വരുന്നനന്ത...... കൈയും കാലും മൊത്തം മണ്ണും ചെളിയും ആണല്ലോ ആമി........... പോയി ഇതെല്ലാം കഴുകി കളഞ്ഞിട്ട് വാ.......... ആമി ഇപ്പോ വരാം അനന്താ........ ആമി....ഇതെന്താ ഈ കാണിക്കുന്നേ.....കഴിക്കുന്നതെല്ലാം നിലത്തേയ്ക്കാണല്ലോ പോകുന്നത്..... ഇങ്ങ് താ അനന്തൻ വാരി തരാം....... മതി അനന്താ.... ഇനി കഴിച്ചാൽ ആമിയുടെ വയറു പൊട്ടി പോകും......... എങ്കിൽ മതി..... പോയി കൈയും വായും കഴുകിക്കോ.... ഇനി കഴിച്ചിട്ട് അനന്തന്റെ ആമീടെ വയറു പൊട്ടണ്ട....... നല്ല അനന്തൻ......... ആമി പതിയെ പൊ....ഇങ്ങനെ ഓടിയാൽ വീഴില്ലേ....... ആമിയ്ക്ക് പിറകെ ചെല്ലുമ്പോഴാണ് മുറ്റത്തേയ്ക്ക് ഒരു കാർ വന്ന് നിന്നത്....... ഇതാരാ ഇപ്പോ ഇവിടെക്ക് വരാൻ.... ഇ വീട് അറിയാവുന്നത് സൂര്യനും... പിന്നെ......

കഴിഞ്ഞ ദിവസം ആമിയെ തട്ടി കൊണ്ട് വരാൻ കൊട്ടേഷൻ തന്ന അയാള് ഈ അഡ്രെസ്സ് ചോദിച്ചിരുന്നു.... ഇനി അയാളായിരിക്കുമോ......... അനന്തനിൽ വല്ലാത്തൊരു പേടി വന്ന് നിറഞ്ഞു........ അയാള് തന്നെ ആണല്ലോ...... ആ അനന്തഭദ്രൻ........ നിങ്ങളെന്താ പെട്ടന്ന് ഒരു മുന്നറിയിപ്പ് ഇല്ലാതെ......... അനന്താ.... ആമി.... ആമി അകത്തു പൊയ്ക്കോ... അനന്തൻ ഇപ്പോ വരാം........ ശരി അനന്താ...... അത് ആ പെണ്ണല്ലേ...... ഉം........ ഭദ്രാ..... അത് എനിക്കൊരു അബദ്ധം പറ്റിയതാണ്......... അവളെ തട്ടി കൊണ്ട് വന്നു ഭീഷണിപ്പെടുത്തിയാൽ പണ്ട് അവളുടെ അച്ഛൻ എന്റെ കമ്പനിയും ആയി വേണ്ടായെന്ന് വച്ച ഡീൽ വീണ്ടും തുടങ്ങാം എന്ന് കരുതി.... പക്ഷെ ഇപ്പോൾ അവരുടെ ബിസിനസ് എല്ലാം നോക്കുന്നത് മഹേന്ദ്ര വർമ്മയുടെ പെങ്ങളുടെ മകനാണ്........ അവൻ ആള് അത്ര ഡീസന്റ് ഒന്നും അല്ല... പിന്നെ അവർക്ക് ഈ പെണ്ണിനെ അത്ര പിടിത്തവും അല്ല........ അവന് ലാഭം ഉണ്ടായാൽ അവൻ ഡിലിനു സമ്മതിക്കും... അത്കൊണ്ട് ഈ പെണ്ണിന്റെ ആവശ്യം ഇനി ഇല്ല... ഇവളെ തിരികെ കൊണ്ട് ചെന്ന് ആക്കണം... വെറുതെ ആവശ്യം ഇല്ലാതെ പൊല്ലാപ്പ് വരുത്തി വയ്ക്കണ്ടല്ലോ......... അവർക്ക് ഇവളെ ഇഷ്ടമല്ലെങ്കിൽ തിരികെ കൊണ്ട് ചെന്ന് ആക്കുന്നത് എന്തിനാണ്...... പിന്നെ..... എനിക്ക് വേണം അവളെ...... ❤️

പെട്ടന്ന് അങ്ങനെ പറയാനാണ് അനന്തന് തോന്നിയത്....... ഭദ്രാ........ നിങ്ങളുടെ ആവശ്യം കഴിഞ്ഞില്ലേ.... ഇനി നിങ്ങൾക്ക് പോകാം....... ശരി.... നീ ചെയ്ത പണിയ്ക്കുള്ള കൂലി നിനക്ക് കിട്ടിയിരിക്കും..... വേണ്ട ഇനി ഒന്നും ഇതിൽ എനിക്ക് ആവശ്യമില്ല...... ശരി ഭദ്രന്റെ ഇഷ്ടം പോലെ...... അനന്തന് വല്ലാത്തൊരു സന്തോഷം തോന്നി..... ആമിയുടെ ബന്ധുക്കൾക്കും അവളെ വേണ്ടായെങ്കിൽ ആമി ഇനി തന്റെതു മാത്രം....... അത്കൊണ്ട് തന്നെ ആമിയെ കൂട്ടി നാട്ടിലേയ്ക്ക് മടങ്ങാൻ അനന്തൻ തീരുമാനിച്ചു........... സൂര്യനെ വിളിച്ചു പറഞ്ഞപ്പോൾ സൂര്യനും അത് വല്ലാത്തൊരു ആശ്വാസമായിരുന്നു..... 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹 ഹലോ.... ആദി....... ആ ഇന്ദ്ര..... എന്തായി ഞാനും ആയിട്ടുള്ള വിവാഹത്തിന് നിന്റെ പെങ്ങൾ സമ്മതിച്ചോ...... അതിനു അവളുടെ സമ്മതം ആവശ്യമില്ല..... അടുത്തൊരു ദിവസം തന്നെ നീ വന്ന് പെണ്ണ് കാണു.....

ബാക്കി കാര്യങ്ങൾ നമുക്ക് തീരുമാനിക്കാം.... ശരി ട....... ഹലോ.... സൂര്യേട്ടാ...... ഗൗരി.... താൻ എവിടെന്ന.... ഇതേതാ ഈ നമ്പർ.... തന്റെ ഫോൺ എവിടെ...... അവര് തന്നെ ഉപദ്രവിക്കുവോ മറ്റോ ചെയ്തോ..... സൂര്യേട്ടാ.... എന്നെ ഇവിടെ പൂട്ടി ഇട്ടിരിക്കുവാ... എന്റെ ഫോൺ ഇന്ദ്രേട്ടന്റെ കൈലാണ്......... ഹോസ്പിറ്റലിൽ പോലും വിടുന്നില്ല...ഇത് അമ്മയുടെ നമ്പർ ആണ്... ആരും അറിയാതെ വിളിക്കുന്നതാണ്... കല്യാണം എല്ലാവരും ചേർന്ന് ഉറപ്പിക്കുന്ന മട്ടാണ്... എനിക്ക് പേടിയാകുന്നു...... ഗൗരി നീ ധൈര്യമായി ഇരിക്ക്.....ഞാനില്ലേ.... ഒന്നും ഉണ്ടാകില്ല.... സൂര്യൻ ജീവിച്ചിരിക്കുമ്പോൾ മറ്റൊരുത്തൻ നിന്നെ സ്വന്തമാക്കില്ല........ സൂര്യേട്ടാ........ നീ എന്റെയാണ് ഗൗരി....... സൂര്യന്റെ ഗൗരി ❤️ സൂര്യന്റെ വാക്കുകൾ ഗൗരിയിൽ വല്ലാത്തൊരു ആശ്വാസം നിറച്ചു...................തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story