നെഞ്ചോരം നീ മാത്രം ❤️: ഭാഗം 24

nenjoram nee mathram

രചന: ചാന്ദിനി

അൽപ്പ സമയത്തെ യാത്രയ്ക്കൊടുവിൽ സൂര്യന്റെ കാർ പെൺകുട്ടിയുടെ വീടിനു മുന്നിൽ ചെന്ന് നിന്നു...... സൂര്യന്റെ മനസ്സ് നിറയെ ഗൗരി ആയിരുന്നു......... ഗൗരിയോട് താൻ ചെയ്യുന്നത് ചതി ആണെന്ന് ഒരു തോന്നൽ സൂര്യനിൽ ഉണ്ടായിരുന്നു......... അതുകൊണ്ടുതന്നെ മറ്റൊന്നിലും ശ്രദ്ധിക്കുവാൻ കഴിഞ്ഞില്ല........ കയറി വരു........ ആരുടെയൊക്കെയോ ശബ്ദം കേൾക്കുന്നുണ്ടെങ്കിലും അതിലൊന്നും ശ്രദ്ധിക്കാതെ അച്ഛനോടും അമ്മയോടും ഒപ്പം അകത്തു ചെന്നിരുന്നു.... ഇനി പെൺകുട്ടിയെ വിളിക്കാം.......... ആരോ പറയുന്നതും പെൺകുട്ടി വരുന്നതിന്റെയും ഒക്കെ ശബ്ദം കേൾക്കുന്നുണ്ടെങ്കിലും അതിലൊന്നും ശ്രദ്ധിക്കാൻ കഴിയുന്നില്ല..... മനസ്സുനിറയെ ഗൗരി മാത്രം........ ഇങ്ങനെ തല കുനിച്ചിരിക്കാതെ പെൺകുട്ടിയുടെ മുഖത്തേക്ക് ഒന്നു നോക്കു മോനെ.... ആരോ പറയുന്നത് കേട്ടാണ് സൂര്യൻ മനസ്സില്ലാമനസ്സോടെ ആ കുട്ടിയുടെ മുഖത്തേക്ക് നോക്കിയത്......... സൂര്യന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല..... ഗൗരി........ വിളി കേട്ടാണ് ഗൗരിയെ കണ്ണുകളുയർത്തി നോക്കിയത്...... ഗൗരിയും കണ്ടതിന്റെ അമ്പരപ്പിൽ ആയിരുന്നു...... സൂര്യേട്ടൻ...... അപ്പോഴാണ് സൂര്യൻ ചുറ്റുമുള്ളവരെ ശ്രദ്ധിക്കുന്നത്..... സൂര്യന്റെ അച്ഛനോടും അമ്മയോടും ഒപ്പം മറ്റു രണ്ട് അച്ഛനമ്മമാർ..... അവരു മാത്രമല്ല ഞാനും ഉണ്ടേ...... ശബ്ദം കേട്ട ഭാഗത്തേയ്ക്ക് സൂര്യൻ തന്റെ നോട്ടം പായിച്ചു..... ഇന്ദ്രൻ..........

എന്താ സൂര്യ വിശ്വാസം വരുന്നില്ലേ..... ഇന്ദ്ര... ഇത്........ രണ്ട് കുടുംബങ്ങളും തമ്മിലുള്ള വാശിയും വൈരാഗ്യവും എല്ലാം മാറ്റിവെയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു.... ഒപ്പം എന്റെ ഈ പെങ്ങളെ നിനക്ക് തരാനും.... ഇന്ദ്ര..... സൂര്യൻ പെട്ടന്ന് ഇരുന്നിടത്തു നിന്നും എഴുനേറ്റ് ഇന്ദ്രനെ കെട്ടി പിടിച്ചു.... ഇന്ദ്ര... Thankzz..... ഏയ്യ്.... സൂര്യ എന്തായിത്..... നന്ദി പറയേണ്ടത് ഞാൻ നിന്നോടല്ലേ... എന്റെ ജീവൻ രക്ഷിച്ചതിനു....... അതിനു പകരമാണ് ഇത് എന്ന് കരുതണ്ട..... എന്റെ പെങ്ങളെ ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണ് ഏൽപ്പിക്കുന്നത് എന്ന വിശ്വാസത്തിലാണ് ഈ നിമിഷം ഞാൻ..... എന്നാലും ഇന്ദ്ര.... എങ്ങനെയാ ഇത്...... എനിക്കറിയാം ഇപ്പോഴും നിനക്ക് ഇത് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലയെന്നു..... എല്ലാം നിന്നോട് വിശദമായി തന്നെ അനന്തൻ പറഞ്ഞു തരും.... അനന്തൻ???? അതെ അനന്തൻ തന്നെ.... ബാക്കി കാര്യങ്ങൾ എല്ലാം അനന്തൻ പറഞ്ഞു തരും... ഇപ്പോൾ ചടങ്ങ് നടക്കട്ടെ........ സൂര്യനു താൻ അനുഭവിക്കുന്ന സന്തോഷം എത്രത്തോളം ആണെന്ന് പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു..... താൻ ഏറെ ആഗ്രഹിച്ചിരുന്നത് പോലെ രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ തന്റെ പ്രണയമായിരുന്നവൾ തന്റെ പാതിയാകാൻ പോകുന്നു...... അധികം വൈകാതെ തന്നെ വിവാഹം നടത്താൻ രണ്ട് വീട്ടുകാരും ചേർന്ന് തീരുമാനിച്ചു...... അച്ഛനെയും അമ്മയെയും വീട്ടിലാക്കി സൂര്യൻ നേരെ പോയത് അനന്തനെ കാണാൻ ആണ്........

ആ ആരിത്........ എടാ പുല്ലേ..... വെറുതെ എന്റെ വായിൽ ഇരിക്കുന്നെ കേൾക്കാൻ നിൽക്കരുത്... മനുഷ്യൻ എന്ത് മാത്രം ടെൻഷൻ അടിച്ചു എന്ന് അറിയാമോ......... എന്നിട്ടും നീ ഒരുവാക്ക് പോലും പറഞ്ഞില്ലല്ലോ...... എന്നട്ടിപ്പോ ടെൻഷൻ എല്ലാം മാറിയോ........ അതിനു സൂര്യൻ ഒരു ചിരി മാത്രം അനന്തന് സമ്മാനിച്ചു........ ശരിക്കും എന്താ അനന്താ ഉണ്ടായത്....... എല്ലാവരും എങ്ങനെയാ ഇത്രയും വേഗം വിവാഹത്തിന് സമ്മതിച്ചത്...... സൂര്യ... അനന്തന്റെ ഓർമ്മകൾ രണ്ട് ദിവസം പിന്നിലേയ്ക്ക് പോയി...... 🍂🍂🍂 ഭദ്രാ...... ആമിയെ മായേച്ചിയുടെ അടുത്താക്കി കവലയിലേയ്ക്ക് ഇറങ്ങിയതാണ് അനന്തൻ.... ദാസേട്ടന്റെ കടയിൽ നിന്നും പതിവ് ചായ കുടിച്ചിറങ്ങുമ്പോൾ ആണ് പിന്നിൽ നിന്നും ഒരു വിളി കേട്ടത്..... ആരിത് ഇന്ദ്രനോ..... എന്താണാവോ ഉദ്ദേശം.... വീണ്ടും വഴക്കിനാണോ..... ഭദ്രാ... പ്ലീസ്... ഞാനൊരു വഴക്കിനു വന്നതല്ല....... എനിക്ക് ഭദ്രനോട് കുറച്ച് സംസാരിക്കാൻ ഉണ്ട്........ നമുക്ക് കുറച്ച് അങ്ങു മാറി നിന്നാലോ........ എന്ത്കൊണ്ടോ അനന്തന് ഇന്ദ്രന്റെ ആവശ്യം തള്ളി കളയാൻ തോന്നിയില്ല...... എന്താണ് നിനക്ക് പറയാനുള്ളത്...... ഭദ്രാ....... എനിക്ക് സംസാരിക്കാൻ ഉള്ളത് സൂര്യന്റെയും ഗൗരിയുടെയും കാര്യമാണ്........... എന്താ അതിനെ പറ്റി ഇനി നിനക്ക് പറയാനുള്ളത്....

നിനക്ക് പറയാനുള്ളതെല്ലാം നീ പറഞ്ഞു കഴിഞ്ഞില്ലേ...... ഭദ്രാ...... ഇനിയും നീ എന്നെ ആ പഴയ ഇന്ദ്രനായി കാണരുത്.... എന്റെ തെറ്റ് തിരുത്താനുള്ള ഒരു അവസരം എനിക്ക് തരണം.... തെറ്റ് പറ്റി പോയി.... ഗൗരിയ്ക്ക് വേണ്ടി ഞാൻ ആലോചിച്ചവൻ, അവൻ മോഹിച്ചത് അവളുടെ ശരീരത്തെ മാത്രമാണ്...... എന്റെ തെറ്റ് തിരുത്താനുള്ള അവസരം എനിക്ക് തരണം.... ഞാൻ വീട്ടിൽ സംസാരിച്ചു സമ്മതിപ്പിച്ചിട്ടുണ്ട്......... എല്ലാ വാശിയും വൈരാഗ്യവും മറക്കാനും ഈ വിവാഹം നടത്താനും അവർക്ക് സമ്മതമാണ്.... ഇനി സൂര്യന്റെ അച്ഛനാണ്... അദ്ദേഹത്തെ കണ്ട് സംസാരിക്കാൻ ഞാൻ തീരുമാനിച്ചു....... അതിനു നീയും എന്നോടൊപ്പം വരണം.... ഇന്ദ്ര.. അത് സൂര്യന്റെ അച്ഛനെ കാണാൻ ഞാൻ... അത് ശരിയാകുവോ........ ശരിയാകും... നീ എന്നോടൊപ്പം വരണം.... ഉം........ അങ്കിൾ.... ഞാൻ പറഞ്ഞല്ലോ... എനിക്ക് നിങ്ങളോട് ഇതിൽ കൂടുതൽ ഒന്നും പറയാനില്ല.... സൂര്യൻ പറഞ്ഞതെല്ലാം ശരിയാണെന്നു തോന്നിയത് കൊണ്ട് ആ അച്ഛന്റെ മനസ്സിൽ ആ നിമിഷം അനന്തനോട് ദേഷ്യം ഒന്നും ഉണ്ടായിരുന്നില്ല......

അങ്കിൾ..... ഈ വാശിയും വൈരാഗ്യവും ഒക്കെ എന്തിനാണ്... അവർ പരസ്പരം സ്നേഹിച്ചു പോയി... അവർ ഒന്നിക്കട്ടെ..... ഏറെ നേരം പിടിച്ച് നിൽക്കാൻ ആ അച്ഛനും കഴിയുമായിരുന്നില്ല... ഒരു ചിരിയിലൂടെ തന്റെ പൂർണ്ണ സമ്മതം അവരെ അറിയിച്ചു... ഒപ്പം അനന്തനോട് അവരുടെ ചങ്ങാത്തം തുടരുന്നതിനുള്ള സമ്മതവും.......... 🍂🍂🍂 ഇത്രേം ആണ് ഉണ്ടായത്...... അനന്താ എന്നാലും എനിക്ക് ഇതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ലടാ..... എത്ര വേഗമാണ് കാര്യങ്ങൾ മാറി മറിഞ്ഞത്....... അതേടാ.... സന്തോഷായില്ലേ നിനക്ക്.... ഉം... ഒരുപാട്...... ദേ... ഫോൺ റിംഗ് ചെയ്യുന്നു..... ഇന്ദ്രനാണ്.... ഹലോ....... ........... അവന് നമ്മളെ ഒന്ന് നേരിൽ കാണണം എന്ന്.... എന്താ ഇന്ദ്ര.... എന്തിനാണ് കാണണം എന്ന് പറഞ്ഞത്.... ഭദ്രാ... എന്റെ ഗൗരിയുടെ ശരീരം മോഹിച്ചു അവളെ വിവാഹം കഴിക്കാൻ തീരുമാനിച്ച ഒരുത്തനുണ്ട് ആദിത്യൻ... അവനെ എതിർത്തതിന് അവന്റെ ആളുകളാണ് അന്ന് എന്നെ കൊല്ലാൻ നോക്കിയത്...... അതിനുള്ള മറുപടി അവന് നൽകണം...... ഇനി അവന്റെ നിഴൽ വെട്ടം പോലും ഗൗരിയുടെ മേൽ പതിയരുത്.....

സൂര്യ..... ഉം... എവിടെയാ അവൻ ഉള്ളത്...... ടാ........ പുറം തിരിഞ്ഞിരിക്കുന്ന ആദിത്യയന്റെ നടുവിന് ആദ്യം വീണത് സൂര്യന്റെ ചവിട്ടായിരുന്നു...... നിനക്ക് സൂര്യന്റെ പെണ്ണിനെ തന്നെ വേണം അല്ലേടാ...... ഇന്ദ്ര..... അതേടാ ഇന്ദ്രൻ തന്നെ...... ഇനി നിന്റെ നിഴൽ വെട്ടം പോലും അവളുടെ മേൽ പതിയരുത്..... ഭദ്രാ...... ആാാാാ........... അനന്താ അവന്റെ കൈയും കാലും തല്ലി ഓടിച്ചത് കേസ് ആകുവോ...... അത് പ്രശ്നം ആകാതെ ഞാൻ നോക്കിക്കൊള്ളാം..... സൂര്യ... നമുക്കിടയിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ എല്ലാം മറന്ന് ഒന്നിച്ചു നിന്നൂടെ........ അല്ലെങ്കിലും നമുക്കിടയിൽ ഇപ്പോൾ ഒരു പ്രശ്നവും ഇല്ലല്ലോ...... ഇനി നമ്മൾ മൂന്നാളും ഫ്രണ്ട്‌സ് ആയിരിക്കും.... ഭദ്രാ.... ഭദ്രനല്ല... അനന്തൻ.... നിനക്കും ഇനി അങ്ങനെ വിളിക്കാം.......... ഇന്ദ്രൻ അനന്തനെയും സൂര്യനെയും കെട്ടി പിടിച്ചു... അവിടെ പുതിയ ഒരു കൂട്ട് കെട്ടിന് തുടക്കമായി.......... പെട്ടന്നാണ് അവരുടെ മുന്നിലൂടെ സ്കൂട്ടിയിൽ പാസ്സ് ചെയ്തു പോയ പെൺകുട്ടിയിൽ ഇന്ദ്രന്റെ നോട്ടം പതിഞ്ഞത് സൂര്യൻ ശ്രദ്ധിച്ചത്..................തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story