നെഞ്ചോരം നീ മാത്രം ❤️: ഭാഗം 26

nenjoram nee mathram

രചന: ചാന്ദിനി

എനിക്ക് ആമിയെ കല്യാണം കഴിക്കണം എന്ന്....... എടാ... നീ എന്താ പറയുന്നെന്ന് ശരിക്കും ആലോചിച്ചാണോ....... അതേടാ... ഞാൻ ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണ്..... പക്ഷേ അനന്താ..... എടാ ആമി മഹേന്ദ്ര വർമ്മയുടെ മകളാണ് എന്നല്ലാതെ നമുക്ക് അവളെക്കുറിച്ച് മറ്റൊരു വിവരവും അറിയില്ല... ആമിക്ക് ബന്ധുക്കൾ ആരും ഉണ്ടാകില്ല എന്നത് സത്യം ആയിരിക്കും... പക്ഷേ ആമിയുടെ ഇപ്പോഴത്തെ അവസ്ഥ, അവൾ ജന്മനാ ഇങ്ങനെ ആയിരുന്നോ, അതോ മറ്റെന്തെങ്കിലും സാഹചര്യം കൊണ്ട് ഇങ്ങനെ ആയത് ആണോ എന്നൊന്നും നമുക്ക് അറിയില്ലല്ലോ..... ഇനി ഒരു പക്ഷേ അവൾക്ക് മറ്റൊരു അവകാശി ഉണ്ടെങ്കിൽ......... ഇല്ല സൂര്യ.... ഞാൻ അന്വേഷിച്ചറിഞ്ഞ് വെച്ച് അങ്ങനെയൊന്നുമില്ല അവളോട് ബന്ധുക്കൾക്ക് അവൾ ഒരു അധികപ്പറ്റാണ്......... ആ നിലയ്ക്ക് അവരുടെ ഭാഗത്തുനിന്ന് ഒരു പ്രശ്നം ഉണ്ടാകും എന്ന് ഞാൻ കരുതുന്നില്ല.... പിന്നെ ഇനി മറ്റൊന്നിന്റെ പേരിലും ആമിയെ വിട്ടുകളയാൻ ഞാൻ തയ്യാറല്ല....... അവൾ ഇല്ലാതെ എനിക്ക് പറ്റില്ല ഡാ... സൂര്യ.... അനന്തൻ പറയുന്നതിലും കാര്യമുണ്ട്.... ആമിയെ ഇങ്ങനെ ഇവിടെ നിർത്തുന്നത് ശരിയല്ല..... നാട്ടുകാർ പലതും പറയുന്നുണ്ട്.... ഇനി അതിനൊരു അവസരം അവർക്ക് കൊടുക്കരുത്..... അതിന് അനന്തൻ ആമിയുടെ കഴുത്തിൽ താലി കെട്ടുന്നത് തന്നെയാണ് നല്ലത്..... ഇന്ദ്ര നീ പറയുന്നതിലും കാര്യമുണ്ട്.... എങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ.... നമുക്ക് അത് അങ്ങു തീരുമാനിക്കാം.......

ബാക്കി വരുന്നതുപോലെ വരട്ടെ...... എന്നാ പിന്നെ..... ആമിയും അനന്തനും എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ.... ദിവസങ്ങൾ ഓരോന്നായി വീണ്ടും കൊഴിഞ്ഞു വീണു കൊണ്ടിരുന്നു........ ഇന്നാണ് ആ ദിവസം...... ആമിടെ അനന്തനും, അനന്തന്റെ ആമിയും ഒന്നാകുന്ന ദിവസം...... സൂര്യന്റെയും ഇന്ദ്രന്റെയും വീട്ടുകാരുടെ സാന്നിധ്യത്തിൽ അനന്തൻ ആമിയെ താലിചാർത്തി തന്റെ പാതി ആക്കി.......... എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ.... സൂര്യ, ഇന്ദ്ര... കുറച്ചു കൂടി കഴിഞ്ഞിട്ട് നിങ്ങൾക്ക് പോയാൽ പോരേ..... അമ്പലത്തിൽ നിന്ന് വീട്ടിലേക്ക് പോകണമെന്ന് കരുതിയിരുന്നത... പിന്നെ ഇവിടെ വന്നിട്ട് പോകാമല്ലോ എന്ന് കരുതി.... ആമിക്കും അനന്തനും ഇടയിൽ വെറുതെ ഞങ്ങൾ ഇല്ലേ... അനന്താ... അനന്താ..... എന്താ ആമി..... സൂര്യനും ജിത്തൂ ഒക്കെ പോയോ അനന്താ...... അവരൊക്കെ പോയല്ലോ ആമി.... അതെന്തിനാ അനന്താ അവരെല്ലാം പോയത്.... അയ്യോ.... അനന്തൻറെ ആമി സങ്കടപ്പെടാതെ... അവരെല്ലാം പെട്ടെന്ന് വരില്ലേ...... ഹൈയ്.... ആമി അനന്തന്റെയാ...... അതേലോ ഈ ആമി ഇന്ന് മുതൽ അനന്തന്റെയാ ❤️ അനന്താ ഇതിട്ടിട്ട് ആമിയ്ക്ക് ചൂടെടുക്കുന്നു..... അപ്പോഴാണ് അനന്തൻ വീണ്ടും ആമിയെ ശ്രദ്ധിക്കുന്നത്.... പട്ടുസാരിയും മുല്ല പൂവും ഒക്കെ ചൂടി സുന്ദരി ആയിട്ടുണ്ട്....

രാവിലെ ഈ വേഷത്തിൽ ഒരുങ്ങി വരുന്നത് കണ്ടപ്പോഴേ ഏറെനേരം കണ്ണെടുക്കാതെ നോക്കി നിന്നത് അനന്തൻ ഓർത്തു..... അതിനെന്താ ആമി വാ നമുക്ക് ഇതെല്ലാം മാറ്റാലൊ...... അനന്തൻ വളരെ സൂക്ഷിച്ച് ആമിയുടെ മുല്ലപ്പൂവും ആഭാരണങ്ങളും അഴിച് മാറ്റി കൊടുത്തു........ മായേച്ചിയെ വിളിച്ച് സാരി മാറ്റി കൊടുക്കാൻ പറഞ്ഞു..... അവരും പോയപ്പോൾ അവിടെ വീണ്ടും ആമിയും അനന്തനും മാത്രമായി........ ആമിയുടെ സീമന്ത രേഖയിലെ സിന്ദൂരത്തിലേയ്ക്ക് ഏറെ നേരം അനന്തൻ നോക്കി നിന്നു....... അതിലേക്ക് നോക്കി നിൽക്കുമ്പോൾ ഹൃദയത്തിൽ ഒരു സന്തോഷം വന്ന് നിറയുന്നത് അനന്തൻ അറിയുന്നുണ്ടായിരുന്നു...... ആമി ആമി വാ ഭക്ഷണം കഴിക്കാം.... ദാ വരുന്നു അനന്ത..... അനന്ത.... ഇതെന്തിനാ ഈ പൊട്ട് അച്ചൂന്റെ അമ്മ ആമിയ്ക്ക് കുത്തി തന്നത്..... സീമന്തത്തിലണിഞ്ഞ സിന്ദൂരത്തിലേയ്ക്ക് ചൂണ്ടി ആമി അനന്തനോട് ചോദിച്ചു..... അതോ ഇന്നുമുതൽ ഈ ആമി അനന്തന്റേത് മാത്രമാണ്.... അതുകൊണ്ട് ആം ഇന്നും ഇത് തൊടണം കേട്ടോ..... കേട്ട് അനന്ത..... എന്ന വാ നമുക്ക് ഭക്ഷണം കഴിക്കാം........

ആമിയ്ക്ക് അനന്തൻ വാരി തരാം...... നല്ല അനന്തൻ........ ആമി വാ കിടക്കാം.......... അനന്തൻ ആമീടെ ഒപ്പമാണോ കിടക്കുന്നത്..... മ്മ്... ഇനി അനന്തൻ ആമീടെ ഒപ്പമ കിടക്കുന്നെ..... ഹൈയ്............ അപ്പോഴേക്കും അനന്തന്റെ ഫോൺ റിംഗ് ചെയ്തിരുന്നു..... എന്താ സൂര്യ...... നിന്നോട് പ്രധാനപെട്ട ഒരു കാര്യം പറയാനാണ് ഈ രാത്രി തന്നെ വിളിച്ചത്.....വീട്ടിൽ വന്നപ്പോൾ പറയാൻ വിട്ടു പോയി.... എന്താടാ....... അനന്താ... ഇപ്പോൾ നീ പഴയത് പോലെ ഒറ്റയ്ക്കല്ല.... അത്കൊണ്ട് ഇനി ഈ വെട്ടും കുത്തും ആയി നടന്നാൽ ശരിയാകില്ല.... അത്കൊണ്ട് നീ എത്രയും വേഗം ഓഫീസിൽ എന്തെങ്കിലും ജോലിയ്ക്ക് കയറണം...... എടാ അത്..... എന്റെ യോഗ്യത.... അനന്താ..... നീ അതൊന്നും ആലോചിക്കേണ്ട..... എന്നാലും അത് വേണ്ടടാ...... എങ്കിൽ ഒരു കാര്യം ചെയ്യ്... ഇവിടെ ഒരു ഡ്രൈവറുടെ ഒഴിവുണ്ട്.... അതിൽ നിനക്ക് വരാമല്ലോ..... ശരി ട... ഞാൻ അടുത്ത ദിവസം തന്നെ വരാം..... എങ്കിൽ ശരി ട... ഞാൻ വെയ്ക്കുവാ..... അനന്താ... ആമിയ്ക്ക് ഉറക്കം വരുന്നു.... അനന്തൻ ദാ വരുന്നു ആമി.... വാ നമുക്ക് കിടക്കാം..... അനന്തന്റെ ആമി ഉറങ്ങിക്കോട്ടോ.... അനന്തൻ ആമിയെ തന്റെ നെഞ്ചോരം ചേർത്ത് കിടത്തി........ അവർക്ക് കൂട്ടായി ആ രാത്രി മഴയും എത്തിയിരുന്നു.......

ആ രാത്രി അനന്തന് ഒരുപാട് സന്തോഷം ഉള്ളതായിരുന്നു.... ആമി, ഇന്ന് തനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ.... തന്റെ സ്വന്തമായിരിക്കുന്നു...... ആമി..... ആമി..... എഴുന്നേറ്റെ.... ദേ സമയം ഒരുപാട് ആയി...... അനന്താ കുറച്ച് സമയം കൂടി..... പറ്റില്ല... പറ്റില്ല... ഇപ്പോൾ തന്നെ സമയം കുറെ ആയി... എഴുന്നേറ്റെ.... ചായ കുടിയ്ക്കണ്ടേ നമുക്ക്..... ആ നല്ല കുട്ടി...... ഇനി പോയി കുളിച്ച് വാ.... ഇപ്പോ കുളിക്കണ്ട അനന്താ..... അങ്ങനെ പറഞ്ഞാൽ പറ്റില്ല... വേഗം പോയി കുളിച്ചു വാ.... നല്ല ആമിയല്ലേ.... അനന്തന്റെ ആമിയല്ലേ ❤️ ആഹാ..... കുളിച്ചോ..... മ്മ്.... എന്ന ഇങ്ങ് വന്നേ...... അനന്തൻ ഒരു നുള്ള് സിന്ദൂരം എടുത്ത് ആമിയുടെ നെറ്റിയിൽ ചാർത്തി കൊടുത്തു........ ആ.. ഇപ്പോ മിടുക്കി ആയി.... 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹 ച്ചേ.... വട്ട് പിടിച്ച് അവള് ഇറങ്ങി പോയപ്പോൾ അവളുടെ ശല്യം തീർന്നെന്ന കരുതിയിരുന്നത്..... ഇപ്പോൾ വീണ്ടും.... എന്താടാ മോനെ, എന്ത് പറ്റി.... ആ ആമീടെ ഒപ്പിന് ലീഗലി ഒരു വിലയും ഇല്ലായെന്ന്.... സ്വത്തുക്കൾ നമ്മുടെ പേരിൽ ആകണമെങ്കിൽ അവൾ ബോധപൂർവ്വം ഒപ്പിട്ട് തരണം.... ഇനി നമ്മൾ എന്താ ചെയ്ക..... അവളെ കണ്ട് പിടിച്ചു തിരികെ കൊണ്ട് വരണം..... നാശം... ശല്യം ഒഴിഞ്ഞു എന്ന് കരുതിയതാ...................തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story