നെഞ്ചോരം നീ മാത്രം ❤️: ഭാഗം 28

nenjoram nee mathram

രചന: ചാന്ദിനി

സൂര്യ... നീ എന്താ പറഞ്ഞത് ആമിയുടെ ബന്ധുക്കളോ..... അതേടാ.... അവർ ആമിയെ അന്വേഷിച്ച് നാട്ടിൽ എത്തിയിട്ടുണ്ട്........ എടാ പക്ഷെ... ഞാൻ അറിഞ്ഞത് വച്ച് അവർക്ക് ആമി ഒരു ബാധ്യത ആയിരുന്നു..... അതൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം...... തൽക്കാലം നീ അവരുമായി ഒരു പ്രശ്നത്തിന് പോകേണ്ട........ ഉം..... സൂര്യ അവര് വരുന്നുണ്ട്..... എസ്ക്യൂസ്‌ മി..... അനന്തൻ....... അനന്തൻ പതിയെ അവർക്കു മുന്നിൽ എഴുന്നേറ്റു നിന്നു....... ഞങ്ങൾ ആത്മികയുടെ ബന്ധുക്കളാണ്..... നിങ്ങൾക്കെതിരെ ശരിക്കും ഞങ്ങൾ പോലീസിൽ പരാതിപ്പെടേണ്ടതാണ്..... പക്ഷെ ഈ സാഹചര്യത്തിൽ ഞങ്ങൾ അത് ചെയ്യുന്നില്ല........ സൂര്യനും ഇന്ദ്രനും ദേഷ്യം വരുന്നുണ്ടായിരുന്നെങ്കിലും അനന്തൻ മൗനം പാലിച്ചത് കൊണ്ട് അവരും ഒന്നും സംസാരിച്ചില്ല....... പക്ഷെ അൽപ്പ നേരത്തിനൊടുവിൽ സൂര്യൻ സംസാരിച്ചു തുടങ്ങി...... നിങ്ങൾ ആമിയുടെ ബന്ധുക്കൾ ആയിരിക്കും...... ഇവൻ ആമിയെ തട്ടി കൊണ്ട് വന്നതും തെറ്റാണ്...... പക്ഷെ ഇപ്പോൾ അവൾ ഇവന്റെ ഭാര്യയാണ്.... What???? അത് അവർക്കൊരു പുതിയ അറിവായിരുന്നു..... അതെ...... ഞങ്ങൾ പറഞ്ഞത് സത്യമാണ്.... അത്കൊണ്ട് തന്നെ ആമിയുടെ ഈ അവസ്ഥയിൽ മറ്റാരെക്കാളും സങ്കടം ഇവനുണ്ടാകും.....

ദയവ് ചെയ്ത് ഇപ്പോൾ നിങ്ങൾ പ്രശ്നം ഉണ്ടാക്കരുത്........ ആമിയ്ക്ക് ബോധം വരുന്നത് വരെ കാത്തിരുന്നേ പറ്റു........ എട മോനെ...... അവൻ അവളെ വിവാഹം കഴിച്ചു എന്നല്ലേ പറഞ്ഞത്... അങ്ങനെ വന്നാൽ അവളുടെ സ്വത്തുക്കളെല്ലാം അവന്റെ പേരിൽ ആകില്ലേ..... ഒരു താലിയുടെ ബന്ധം വച്ച് സ്വത്തൊന്നും അവന്റെ പേരിൽ ആകില്ല.....ഈ അവസ്ഥയിൽ അവൾ ഇടുന്ന ഒപ്പിന് യാതൊരു വിലയും ഉണ്ടാകില്ല..... അങ്ങനെ വരുമ്പോൾ നമ്മൾ പേടിക്കേണ്ടതില്ല അല്ലെ.... അല്ലടാ.... ഇനി അവൾക്ക് ബോധം വരുമ്പോൾ നമ്മള് അവളെ ഉപദ്രവിച്ച കാര്യം അവള് വിളിച്ചു പറയുമോ..... ഏയ്യ് അങ്ങനെ വരില്ല..... ഞാൻ ഡോക്ടറെ കണ്ടിരുന്നു... ചിലപ്പോൾ അവൾ ഉണരുമ്പോൾ അവളുടെ ഈ വട്ടൊക്കെ മാറാൻ സാധ്യതയുണ്ട്... അങ്ങനെയെങ്കിൽ വെളിവില്ലാതെ ഇരുന്ന സമയത്ത് നമ്മൾ അവളോട് ചെയ്തതൊന്നും അവൾക്ക് ഓർമ്മ കാണില്ല...... ഇനി അസുഖം മാറിയില്ലെങ്കിൽ അവള് വട്ട് പിടിച്ചു പറയുന്നതാണെന്ന് എല്ലാവരെയും പറഞ്ഞു വിശ്വസിപ്പിക്കാൻ എളുപ്പമാണ്..... അച്ഛേ.......... ഏയ്യ്... കുട്ടി എന്താപറ്റിയെ..... ആക്‌സിഡന്റിൽ മരിച്ചു കിടക്കുന്ന തന്റെ അച്ഛന്റെ മുഖം ആമിയുടെ കൺ മുന്നിൽ തെളിഞ്ഞു നിന്നു........ അനന്ദേട്ടാ.... ആമിയ്ക്ക് ബോധം തെളിഞ്ഞിട്ടുണ്ട്.. കയറി കാണാം..........

അനന്തന്റെ കണ്ണുകൾ വിടർന്നു..... അതിന് മുൻപ്, ആമിയുടെ ബന്ധുക്കൾ എവിടെ......... എന്താണ് ഡോക്ടർ..... ആമിയ്ക് എങ്ങനെയാണ് ഈ അവസ്ഥ ഉണ്ടായത്.... ആമിയും അച്ഛനും... അത് എന്റെ അങ്കിൾ, അവർ ഒന്നിച്ചു യാത്ര ചെയ്യുമ്പോൾ ഒരു ആക്‌സിഡന്റ് ഉണ്ടായതാണ്....... ആ ഷോക്കിൽ ആണ് ആമി ഇങ്ങനെ ആയത്.... ഓക്കേ.... എന്നാൽ ആ കുട്ടിക്ക് ഇപ്പോൾ പഴയ കാര്യങ്ങൾ ഓർമ്മയുണ്ട്..... Thank u doctor...... അത് കേട്ട നിമിഷം അനന്തന് ഹൃദയത്തിൽ വല്ലാത്തൊരു വിങ്ങൽ പോലെ..... അവൾ തന്നെ മറന്ന് കാണുമോ........ സൂര്യേട്ടാ........ എന്താ ഗൗരി... അത് ആമിയ്ക്ക് അനന്ദേട്ടനെയോ നമ്മളെയൊ ഒന്നും ഓർമ്മ ഉണ്ടാകില്ല...... ഗൗരി..... അതെ സൂര്യേട്ടാ.... അനന്ദേട്ടന് അത് സഹിക്കാൻ കഴിയില്ല... ഏട്ടൻ വേണം അനന്ദേട്ടനെ ആശ്വസിപ്പിക്കാൻ..... മുറിയിലേക്ക് കയറിച്ചെല്ലുമ്പോൾ കണ്ടു തലയിൽ ഒരു കെട്ടുമായി കട്ടിലിൽ കിടക്കുന്ന തന്റെ പ്രാണനെ... അനന്തന് ഓടിച്ചെന്ന് അവളെ നെഞ്ചോരം ചേർക്കണം എന്നുണ്ടായിരുന്നു..... പക്ഷേ ഗൗരി പറഞ്ഞത് ഓർത്തപ്പോൾ ഉള്ളൊന്ന് പിടഞ്ഞു.... അത്തരം ആഗ്രഹങ്ങൾ എല്ലാം നിയന്ത്രിച്ചു....... അമ്മായി....... എടാ അവൾക്ക് ഒന്നും ഓർമ്മയില്ല എന്ന് തോന്നുന്നു....... അമ്മ ചെല്ല്..... അമ്മായി... അരുണേട്ടാ.... ആമി മോളെ.......

അമ്മായി എന്റെ അച്ഛൻ..... എന്നെ വിട്ട് പോയില്ലേ...... മോൾ ഇങ്ങനെ കരയല്ലേ അതെല്ലാം ദൈവവിധി അല്ലേ.... അവരോട് ചേർന്ന് നിന്ന് പദം പറഞ്ഞ കരയുന്ന അവളെ കാണുമ്പോൾ ഹൃദയം നിൽക്കുന്നത് പോലെ തോന്നി.... പക്ഷേ അവളുടെ ഒരു നോട്ടം പോലും തന്റെ നേർക്ക് വരുന്നില്ല എന്നോർത്തപ്പോൾ സഹിക്കാൻ കഴിയാത്ത വേദന പോലെ....... മോളെ ആമി.... മോള് അതൊന്നും ഓർത്ത് സങ്കടപ്പെടേണ്ട.... മോൾക്ക് ഞങ്ങൾ ഇല്ലേ.... കരച്ചിൽ ഒന്ന് ശാന്തമായപ്പോഴാണ് മുറിയുടെ ഒരു മൂലയിൽ നിൽക്കുന്ന മൂന്ന് പേരെയും ആമി കാണുന്നത്...... മോൾക്ക് ആക്‌സിഡന്റ് ആയപ്പോൾ ഇവരാണ് ഇവിടെ കൊണ്ട് വന്നത്.... ആമിയുടെ നോട്ട് ത്തിന്റെ അർഥം മനസ്സിലായത് പോലെ അരുൺ മറുപടി നൽകി......... എപ്പോഴും അനന്ത എന്ന് വിളിച്ച് നടക്കുന്ന അവളുടെ കണ്ണുകളിൽ കാണുന്ന അപരിചിതത്വം അനന്തന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു... ഹൃദയത്തിൽ വല്ലാത്തൊരു നീറ്റൽ തനിക്ക് അത്രമേൽ പ്രിയപ്പെട്ടവളായിരുന്നല്ലോ അവൾ 💔 അരുണേട്ടാ ഞാൻ എങ്ങനെയാണ് ഇവിടെ എത്തിയത് എനിക്കൊന്നും ഓർമ്മയില്ല.... മോള് ഇപ്പോൾ അതൊന്നും ഓർക്കേണ്ട..... അതെല്ലാം ഞാൻ തന്നെ പിന്നീട് പറയാം... ഇപ്പോൾ മോള് റസ്റ്റ്‌ എടുക്ക്.....

അനന്താ... വാ നമുക്ക് പുറത്ത് നിൽക്കാം.... സൂര്യ... എന്റെ ആമി.... എടാ അവൾക്ക് വേദനിയ്ക്കുന്നുണ്ടാകും... അവൾക്ക് ഒറ്റയ്ക്ക് പേടിയാ... അവളോടൊപ്പം ഞാൻ ഇവിടെ നിൽക്കാം...... അനന്താ....... ഒറ്റയ്ക്കിരിയ്ക്കുമ്പോ പേടിക്കുന്ന നിന്റെ ആമിയല്ല അത്... ആത്മികയാണ്... Great business man മഹേന്ദ്ര വർമ്മയുടെ മകൾ.... സൂര്യ...... അനന്തന്റെ കണ്ണുകളിലെ ദയനീയത കാണുമ്പോൾ സൂര്യന്റെയും ഉള്ളം പൊള്ളുന്നുണ്ടായിരുന്നു.... വാടാ 🥺 മുറിയിൽ നിന്നും ഇറങ്ങാൻ നേരം അനന്തന്റെ കണ്ണുകൾ വീണ്ടും ആമിയിൽ ഉടക്കി നിന്നു...... അനന്തന്റെ ആമി 💔 ഇന്ന് തനിക്ക് അന്യയായിരിക്കുന്നു... അവളിൽ നിന്നൊരു നോട്ടം പോലും തന്റെ നേർക്ക് വരുന്നില്ല....... അനന്തൻ പുറത്തുള്ള ഒരു കസേരയിൽ ചെന്നിരുന്നു..... കണ്ണുനീർ കാഴച്ചയെ മറച്ചിരുന്നു..... അനന്താ..... ഇന്ദ്രൻ അനന്തനെ തോളിലൂടെ കയ്യിട്ട് ചേർത്തുപിടിച്ചു.... ഇന്ദ്ര.... എന്നാലും എന്റെ ആമീ.... ഈ അനന്തന്റെ ആമിയല്ലേ... അവളെന്നെ ഒന്ന് നോക്കുന്നു പോലും ഇല്ലല്ലോ....... അനന്തൻ ഒരു കൊച്ചു കുഞ്ഞിനെ പോലെ ഇന്ദ്രന്റെ നെഞ്ചോട് ചേർന്ന് പൊട്ടിക്കരഞ്ഞു..... ആ കാഴ്ച ഇന്ദ്രന്റെയും സൂര്യന്റെയും കണ്ണുകളെ ഈറനണിയിച്ചു...... ആമി ഹോസ്പിറ്റലിൽ ആയിട്ട് രണ്ട് ദിവസങ്ങൾ കഴിയുന്നു.....

ഈ ദിവസങ്ങളിൽ ആമിയോടൊപ്പം നിന്നത് ആമിയുടെ അമ്മായിയും മകനും ആണ്.... ആമി എപ്പോഴും അവളുടേതായ ലോകത്തായിരുന്നു.... അവളുടെ അച്ഛന്റെ ചിന്തകളായിരുന്നു അവൾക്ക്... ചുറ്റുമുള്ളതിനെ കാണാനൊ മനസ്സിലാക്കാനൊ ആമി ശ്രമിച്ചിരുന്നില്ല...... ആമി ഉറങ്ങുമ്പോൾ മാത്രം അനന്തൻ അവർക്കരികിലേക്ക് പോയി.... ഈ രണ്ടു ദിവസവും അനന്തന്റെ അവസ്ഥ സൂര്യനും ഇന്ദ്രനും താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു..... അനന്തനെ അവർ ഈയൊരവസ്ഥയിൽ കാണുന്നത് ആദ്യമായി ആയിരുന്നു........ അനന്താ..... ഉം... എടാ ആമിയെ ഡിസ്ചാർജ് ചെയ്തു.... ആണോടാ.... എന്ന ഞാൻ അവളെ കൂട്ടി വീട്ടിലേയ്ക്ക് പോകട്ടെ..... എടാ അത്...... എന്താടാ..... എടാ നമ്മുടെ കൂടെ വീട്ടിലേക്ക് വരാൻ അവൾ നമ്മുടെ പഴയ ആമി അല്ല.... സൂര്യ..... അനന്താ... ആമി അരുണിനോട് അമ്മയോടും ഒപ്പം വീട്ടിലേയ്ക്ക് പോകാൻ നിൽക്കുകയാ.... എടാ... അത്... അതെങ്ങനാ ശരിയാകുന്നെ... അവൾ... അവളെന്റെ കൂടെയല്ലേ വരേണ്ടത്..... അനന്താ....... നീയൊന്ന് സമാധാനമായി ഇരിക്ക്.... ആമിയെ പതിയെ നമുക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി വീട്ടിലേക്ക് തിരികെ കൊണ്ടുവരാം.... ഇപ്പോൾ അവൾ അവരോടൊപ്പം പോകുന്നതാണ് അവൾക്കും നല്ലത്....

എടാ... എന്നാലും...... അനന്താ തല്ക്കാലം നീ ഇതിനു സമ്മതിയ്ക്ക്.... എടാ ഞാൻ എന്റെ ആമിയെ ഒന്ന് കണ്ടോട്ടെ.... അതിൽ നിന്ന് അവനെ വിലക്കാൻ സൂര്യന് കഴിയുമായിരുന്നില്ല...... അനന്തൻ മുറിയിലേയ്ക്ക് ചെല്ലുമ്പോൾ ആമി പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.... അനന്തൻ ഒരു കാറ്റ് പോലെ വന്ന് ആമിയെ ഇറുകെ പുണർന്നു...... പെട്ടെന്ന് ആമിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായിരുന്നില്ല......അൽപ്പ സമയത്തിന് ശേഷമാണ് ആമിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായത്.... പക്ഷേ എന്നിട്ടും അവനെ എതിർക്കാൻ കഴിഞ്ഞിരുന്നില്ല...... അനന്താ...(സൂര്യൻ ) എന്തായിത് വന്നേ നീ............ അരുണേട്ടാ.... അത്... അതൊന്നും ഇല്ല.... അതൊക്കെ പിന്നെ പറയാം........ മോള് വാ... നമുക്ക് ഇറങ്ങേണ്ടേ..... അവരോടൊപ്പം ആമി യാത്രയാകുന്നത് അനന്തൻ നൊമ്പരത്തോടെ കണ്ടുനിന്നു.... ആ കാഴ്ച അനന്തന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.......... അത് വരെ പിടിച്ചു നിർത്തിയിരുന്ന കണ്ണുനീർ ഒരു മഴ പോലെ പെയ്തുകൊണ്ടിരുന്നു... ആമി...........

അനന്താ നീ വാ.... നമുക്ക് വീട്ടിൽ പോകാം... സൂര്യ...ഇന്ദ്ര.... എനിക്ക് വയ്യ.... ആമി ഇല്ലാതെ.... എനിക്ക് അവിടെ പറ്റില്ലടാ....... എടാ എന്തായിത് നീ വാ...... സൂര്യനും ഇന്ദ്രനും ഒരുവിധം പറഞ്ഞ് അനന്തനെ കാറിൽ കയറ്റി........ ആ യാത്രയിലുടനീളം അനന്തൻ മൗനമായിരുന്നു...... വീട്ടിൽ എത്തിയതും അനന്തന് വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു..... എപ്പോഴും അനന്ത എന്ന് വിളിച്ച് നടക്കുന്ന ആ പെണ്ണിനെ അവന് മറക്കാൻ കഴിയുമായിരുന്നില്ല..... ആ വീട്ടിലെ ഓരോ സ്ഥലത്തും അവൾ ഉള്ളതുപോലെ...... അവൻ തിരിച്ചറിയുകയായിരുന്നു അവൾ തന്റെ പ്രാണൻ ആയിരുന്നു എന്ന്💔............... സൂര്യനേയും ഇന്ദ്രനെയും നോക്കാതെ അനന്തൻ മുറിയിൽ കയറി വാതിലടച്ചു........ ഇന്ദ്ര... നീ ഇന്ന് പോകുന്നുണ്ടോ..... ഇല്ല സൂര്യ..... അനന്തന്റെ ഈ അവസ്ഥയിൽ.......... ഉം.... ഞാനും പോകുന്നില്ല.... മുറിയിൽ കയറിയിട്ടും അനന്തന് ഒരു സമാധാനവും ഉണ്ടായിരുന്നില്ല....... ആകെ ഒരു ഒറ്റപ്പെടൽ പോലെ.......... മനസ്സിൽ അത്രയും ആമിയെക്കുറിച്ചുള്ള സുഖമുള്ള ഓർമ്മകൾ മാത്രം 💔 🎶 നിന്നോർമയിൽ ഞാൻ ഏകനായി 🎶............തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story